രാമന്റെ ഏദൻതോട്ടം: നോട്ടം തെറ്റിയൊരേദൻ തോട്ടം!
ഹരീ, ചിത്രവിശേഷം
![Ramante Edanthottam: A film by Ranjith Sankar starring Kunchacko Boban, Anu Sithara, Ramesh Pisharody, Joju George etc. Movie Review by Haree for Chithravishesham. Ramante Edanthottam: Chithravishesham Rating [4.25/10]](https://4.bp.blogspot.com/-Koj0s6fqEcg/WRWu8ftHk5I/AAAAAAAANTI/0aRkziFEHWUueuZSPuALQgtuRiqKDn81QCLcB/2017-05-12_Ramante-Edanthottam.jpg)
വിരലിലെണ്ണാവുന്ന അഭിനേതാക്കളെ ചിത്രത്തിലുള്ളൂ. കുഞ്ചാക്കോയെയും അനുവിനെയും രമേഷ് പിഷാരടിയേയും കൂടാതെ ചിത്രത്തിലുള്ള ജോജു ജോർജ്ജ്, ശ്രീജിത്ത് രവി, രമേഷ് പിഷാരടി, പിന്നിടയ്ക്ക് അല്പ നേരത്തേക്ക് തല കാണിക്കുന്ന അജു വർഗീസ്, ഇവരേവരും തങ്ങളാലാവും വിധം കഥാപാത്രങ്ങളെ അറിഞ്ഞവതരിപ്പിച്ചിട്ടുണ്ട്. ഈ കഥാപാത്രങ്ങൾക്കൊരു കഥയില്ലാണ്ടു പോയത് ഇവരാരുടെയും തകരാറല്ലല്ലോ! ദോഷം പറയരുത്; രമേഷ് പിഷാരടിയും അജുവും ചേർന്ന് കുറച്ചു ചിരിക്കാനുള്ള വക ഉള്ള സമയത്ത് ഒപ്പിച്ചിട്ടുണ്ട്. എന്തു വിശേഷം; ഒരു നാരങ്ങാമുറികൊണ്ട് ഒരു ലിറ്റർ നാരങ്ങാവെള്ളമുണ്ടാക്കാൻ നോക്കിയാൽ അതെങ്ങനെയുണ്ടാവും?
മധു നീലകണ്ഠന്റെ ക്യാമറ, സാജന്റെ എഡിറ്റിംഗ്, ബിജിബാലിന്റെ സംഗീതം, ശ്രെയ പാടിയ പാട്ട് ഇവയൊക്കെ ചേരുമ്പോളൊരു ആനച്ചന്തമൊക്കെ ചിത്രത്തിനുണ്ട്. പക്ഷെ, അതുകൊണ്ടെന്താകാൻ! ഇതൊക്കെ ചേരുന്ന സിനിമ ഒരിടത്തും കാണികളിൽ താത്പര്യമുണർത്തുന്നില്ല എന്നതാണ് സങ്കടകരം.
സ്ത്രീ ശാക്തീകരണമായിരുന്നു സംവിധായകൻ പറയാനുദ്ദേശിച്ച വിഷയമെങ്കിൽ അതിതിലും ഭംഗിയായി എങ്ങനെയൊക്കെ പറയാമായിരുന്നു. ഇനിയിപ്പോ ഇത്രയുമേ പറയാനുള്ളൂവെങ്കിൽ ഒരു ഹൃസ്വചിത്രമായോ മറ്റോ ആലോചിക്കുകയായിരുന്നു ഭേദം. അതിനപ്പുറമൊരു മുഴുനീള ചലച്ചിത്രത്തിനുള്ള വകയൊന്നും ഏദൻതോട്ടത്തിന്റെ കഥയിലില്ല തന്നെ. മക്കൾക്ക് വേണ്ടി പിരിയാണ്ട് തെറ്റായൊരു ജീവിത മാതൃക കാട്ടുകയല്ല, മറിച്ച് പിരിഞ്ഞിട്ടായാലും ശരിയായ രണ്ട് മാതൃകകൾ കാട്ടുകയാണ് വേണ്ടതെന്നൊരാശയം ചിത്രത്തിനൊടുവിൽ കൊണ്ടുവന്നത് ഒരിത്തിരി ആശ്വാസം നൽകുന്നുണ്ട്. എന്നാലപ്പോളും സ്നേഹിച്ചൊരാളെ അകലത്തു നിർത്തുക തന്നെയാണ് ആ മാതൃകയുടെ മറ്റൊരു വശമെന്നും ചിത്രം പറഞ്ഞുവെയ്ക്കുന്നു.
'Ramante Edanthottam' deals with a relevant topic but hardly engages the viewers and ends up as a totally boring affair!
കഥയുടെ സൂചനയ്ക്കപ്പുറം പ്രസക്തമായ ഭാഗങ്ങളിൽ സിനിമാവിശേഷത്തിൽ വരരുതെന്ന നിർബന്ധമുണ്ടെങ്കിലും ആമുഖമായൊരു വരി എഴുതിയാൽ തീരുന്ന കഥയേ സിനിമയ്ക്ക് പറയാനുള്ളൂവെങ്കിൽ പിന്നെന്ത് ചെയ്യാൻ! എന്തായാലും അതുകൊണ്ട് സിനിമയുടെ ആസ്വാദ്യത ഏതെങ്കിലും തരത്തിൽ കുറയുമെന്ന പേടി ഇനിയും കാണാൻ താത്പര്യമുള്ളവർക്ക് ഉണ്ടാവേണ്ടതില്ല. കാരണം, അതറിയുന്നതും അറിയാത്തതുമൊന്നും സിനിമയുടെ (ഇല്ലാത്ത) ആസ്വാദ്യതയെ ബാധിക്കുന്നില്ല. അതിനാൽ സിനിമയുടെ കഥ പറഞ്ഞു പോയതിന്റെ പേരിലാരും കെറുവിക്കേണ്ടതില്ല.- Cast
- Kunchacko Boban, Anu Sithara, Ramesh Pisharody, Joju George, Sreejith Ravi, Muthumani, Aju Varghese etc.
- Crew
- Directed by Ranjith Sankar
- Produced by Ranjith Sankar
- Story, Screenplay, Dialogues by Ranjith Sankar
- Cinematography by Madhu Neelakantan
- Film Editing by V. Sajan
- Background Score / Music by Bijibal
- Art Direction by Ajay Mangad
- Costume Design by Arun Manohar
- Makeup by Sreejith Guruvayoor
- Lyrics by Santhosh Varma
- Stunts by Mafia Sasi
- Choreography by Madhu Neelakandan
- Stills by Sinat Savier
- Designs by Antony Stephen
- Banner: Dreams N' Beyond
- Released on: 2017 May 12
No comments :
Post a Comment