ലക്ഷ്യം: ലക്ഷ്യം തെറ്റാതെന്നാൽ തെറ്റി!
ഹരീ, ചിത്രവിശേഷം
ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ഇരുവരും സ്വന്തം ജീവിതകഥ വിവരിക്കുന്നതിലൂടെയാണ് സിനിമ മുന്നേറുന്നത്. കഥാപാത്രങ്ങളുടെ ഭൂതകാലവും വർത്തമാനവും ഇടകലരുമ്പോഴും കഥപറച്ചിലിന്റെ ഒഴുക്കു നഷ്ടപെടാതെ കാക്കാൻ ജീത്തു ജോസഫിനും അൻസാർ ഖാനുമായി. ചിത്രസന്നിവേശ സാധ്യതകൾ കൂടി കണക്കിലെടുത്തുള്ള സിനു സിദ്ധാർത്ഥിന്റെ മികച്ച ഛായാഗ്രഹണവും, അവ ഭംഗിയായി ഉപയോഗപ്പെടുത്തിയ ആയൂബ് ഖാന്റെ എഡിറ്റിംഗും ആ ഭാഗങ്ങളിൽ അതിനവരെ നന്നായി സഹായിച്ചിട്ടുമുണ്ട്.
അധികം വലിച്ചു നീട്ടാതെ ഒതുക്കത്തിൽ പറയാനുള്ളത് മാത്രം പറഞ്ഞുള്ള ശൈലി ആദ്യഭാഗങ്ങളിൽ കാണികളെ ഒട്ടും മുഷിപ്പിക്കാതെ കൊണ്ടുപോയെങ്കിൽ, ഇടവേളയ്ക്കപ്പുറം ചിത്രത്തിന്റെ താളം തെറ്റുന്നു. ഊഹിക്കാനാവുന്ന കഥാന്ത്യത്തിലേക്ക് കൊണ്ടു ചെന്നെത്തിക്കാനുള്ള കാടും പടലും തല്ലലായി സിനിമ മാറുന്നതോടെ പ്രേക്ഷകർക്ക് ചിത്രത്തോടുള്ള താത്പര്യവും കുറയുന്നു.
'Lakshyam' starts off well, keeps the interest level high up to a point and then beats around the bush before it reaches a convenient end, leaving nothing much to get excited. Keep the expectations under check and it will be of worth for a one-time watch.
ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ മുസ്തഫയ്ക്കും വിമൽ കുമാറിനും ചേരുന്ന അഭിനേതാക്കൾ തന്നെ ബിജു മേനോനും ഇന്ദ്രജിത്തും. രണ്ടാളും തങ്ങളുടെ ഭാഗം ഭംഗിയാക്കിയിട്ടുമുണ്ട്. കാടിന്റെ പശ്ചാത്തലത്തിൽ ഇവരിരുവരെയും മാത്രമാണ് ചിത്രത്തിൽ ഏറിയപങ്കും കാണാനുള്ളതെങ്കിലും, അതൊരു വിരസമായ അനുഭവമല്ലാതെ കാക്കുന്നതിൽ ഇരുവരുടെയും അഭിനയമികവിനും ചെറുതല്ലാത്ത പങ്കുണ്ട്. അല്പ നേരം മാത്രമാണ് ചിത്രത്തിൽ വരുന്നതെങ്കിലും, ശിവദ അവതരിപ്പിച്ച ശാലിനിയും പ്രസക്തമായൊരു വേഷം തന്നെ. കിഷോർ സത്യ, ഷമ്മി തിലകൻ തുടങ്ങി മറ്റു ചിലരും ചിത്രത്തിൽ അഭിനേതാക്കളായുണ്ട്.സ്വാഭാവികമായി എത്തിച്ചേരുന്നൊരു തണുപ്പൻ അന്ത്യം എന്നതിനപ്പുറം, കാണികളെ ഞെട്ടിക്കാൻ പാകത്തിലുള്ളൊരു മികച്ച ക്ലൈമാക്സ് ചിത്രത്തിനു നൽകാൻ രചന നിർവ്വഹിച്ച ജീത്തു ജോസഫിനും സംവിധായകനായ അൻസാർ ഖാനും കഴിയാത്തിടത്താണ് ചിത്രം ലക്ഷ്യത്തിൽ നിന്നും തെന്നിമാറുന്നത്. എങ്കിലും, ഒരു ത്രില്ലർ എന്നത് ആദ്യന്തം പ്രേക്ഷകനെ ഒപ്പം കൂട്ടുന്നതാവണം എന്നു ചിന്തിച്ചാൽ, ഏറെയൊന്നും ലക്ഷ്യത്തിൽ നിന്നു മാറുന്നുമില്ല 'ലക്ഷ്യം'. ആ നിലയ്ക്ക് നോക്കിയാൽ, ഒറ്റത്തവണ തിയേറ്റർ കാഴ്ചയ്ക്കുള്ളതുണ്ട് അൻസാർ ഖാന്റെ ആദ്യചിത്രം.
- Cast
- Biju Menon, Indrajith Sukumaran, Sshivada, Kishor Satya, Shammy Thilakan, Balaji, Sudhy Kopa, Mahesh, Uma Nair etc.
- Crew
- Directed by Ansar Khan
- Produced by Joy Thomas Shakthikulangara, Teji Manalel, Jeethu Joseph
- Story / Screenplay, Dialogues by Ansar Khan / Jeethu Joseph
- Cinematography by Sinu Sidharth
- Film Editing by Ayub Khan
- Background Score by Anil Johnson
- Art Direction by M. Bawa
- Costume Design by Linta Jeethu
- Makeup by Hassan Vandoor
- Lyrics by Santhosh Varma
- Music by M. Jayachandran
- Stunts by Mafia Sasi
- Stills by Ananthu Krishnna
- Designs by Collins Leophil
- Banner: J.T. Films, Vintage Films
- Released on: 2017 May 06
No comments :
Post a Comment