ബാഹുബലി 2 (Review: Baahubali 2)

Published on: 4/28/2017 08:22:00 PM

ബാഹുബലി: ബാഹ്യമോടികളുടെ ബലപരീക്ഷണം!

ഹരീ, ചിത്രവിശേഷം

Baahubali 2: Chithravishesham Rating [5.50/10]
മഹിഷ്മതി രാജവംശത്തിലെ ഇളമുറക്കാരായ ബാഹുബലിയും പൽവലത്തേവനും അധികാരത്തിനായി നടത്തിയ ബലപരീക്ഷണങ്ങളുടെ കഥയാണ് 'ബാഹുബലി' ഒന്നും രണ്ടും ഭാഗങ്ങളിലായി രാജമൗലി പറഞ്ഞത്. അതിസാധാരണമായൊരു കഥയ്ക്ക്, ഗ്രാഫിക്സിന്റെയും സ്പെഷ്യൽ ഇഫക്ടുകളുടെയും സഹായത്തോടെ ബഹൃത്തായൊരു ദൃശ്യവിസ്മയമൊരുക്കാനായിരുന്നു സംവിധായകന്റെ ശ്രമം. അതിനായിറക്കിയ പണത്തിന്റെ കാര്യത്തിലും മാനുഷികാധ്വാനത്തിന്റെ കാര്യത്തിലും. രണ്ടു സിനിമകളും ഇന്ത്യൻ സിനിമാരംഗത്തെ സംബന്ധിച്ചിടത്തോളം സമാനതകളില്ലാതെ നിൽക്കുന്നുമുണ്ട്. ഈ മട്ടിൽ ശ്രദ്ധേയമായൊരു ചലച്ചിത്രശ്രമം കാണുന്നതിന്റെ കൗതുകമാണ് 'ബാഹുബലി 2'-നു ടിക്കറ്റെടുക്കാനുള്ള പ്രധാന കാരണമെങ്കിൽ നിരാശപ്പെടേണ്ടി വരില്ല.

ആകെത്തുക : 5.50 / 10

  • കഥയും കഥാപാത്രങ്ങളും
  • സംവിധാനം
  • അഭിനയം
  • സാങ്കേതികം
  • സംഗീതം/നൃത്തം/ആക്ഷന്‍
  • 3.00 / 10
  • 5.00 / 10
  • 7.00 / 10
  • 3.50 / 05
  • 3.50 / 05
കാണുന്ന കാഴ്ചകളൊന്നും യഥാർത്ഥ്യമല്ലെന്ന് മനസിലാക്കുമ്പോഴും, അവയൊക്കെ യഥാർത്ഥമെന്ന് വിശ്വസിപ്പാൻ കാണികൾക്ക് ആവുന്നിടത്താണ്, ഒരു ചിത്രത്തിലെ ഗ്രാഫിക്സ് ഇഫക്ടുകൾ വിജയിച്ചു എന്നു പറയാവുന്നത്. പൂർണമായും അതിശയോക്തിയിൽ കെട്ടിപ്പൊക്കിയ ഒരു ചിത്രത്തെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രധാനവുമാണ്. കെട്ടിലും മട്ടിലുമൊക്കെ ഒരു ആനച്ചന്തം കാഴ്ചയിൽ അനുഭവപ്പെടും എന്നല്ലാതെ, മേൽ പറഞ്ഞ രീതിയിൽ എല്ലാം വിശ്വാസത്തിലെടുക്കാനുള്ള ഒരു പ്രേരണ 'ബാഹുബലി'യിലെ ഗ്രാഫിക്സ് സ്പെഷ്യൽ ഇഫക്ടുകൾ നൽകുന്നില്ലെന്നതാണ് വാസ്തവം. ബാഹുബലിയും എതിരാളിയും നേർക്കുനേർ വരുന്ന സംഘട്ടനരംഗങ്ങളാണ് പിന്നെയും രസകരമായി തോന്നിയത്. ആദ്യ ഭാഗത്തിലെന്ന പോലെ സ്ലോ മോഷൻ രംഗങ്ങളുടെ ധാരാളിത്തവും, പ്രത്യേകിച്ചെന്തെങ്കിലും കാര്യമുണ്ടെന്ന് തോന്നാതെ ഇടയ്ക്കിടെ കയറിവരുന്ന ഗാനങ്ങളുമൊക്കെ മടുപ്പിക്കും.

അമരേന്ദ്ര ബാഹുബലിയായും മഹേന്ദ്ര ബാഹുബലിയായും ഇരട്ട വേഷങ്ങളിലെത്തുന്ന പ്രഭാസിന്റെ തിരസാന്നിധ്യം ചിത്രത്തിനു ഗുണകരമാണെങ്കിൽ, കഥാപാത്രങ്ങളായി ശ്രദ്ധ നേടുന്നത് സത്യരാജിന്റെ കട്ടപ്പയും, രമ്യാ കൃഷ്ണന്റെ ശിവഗാമിയും, നാസറിന്റെ ബിജ്ജാലദേവയുമാണ്. വില്ലനായെത്തുന്ന റാണ ദഗ്ഗബതിയുടെ പ്രകടനവും അഭിനന്ദനീയം. ആദ്യ ഭാഗത്തിൽ തമന്ന ശോഭിക്കാതെ പോയിടത്ത്, ഇവിടെ നായിക ദേവസേനയായി, അനുഷ്ക താരതമ്യേന മെച്ചപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കുന്നു.

അമരേന്ദ്ര ബാഹുബലിയുടെ മരണത്തോടെ അവസാനിച്ച ഒന്നാം ഭാഗം പ്രേക്ഷകരെ അസ്വസ്ഥരാക്കിയെങ്കിൽ, അത് ബാഹുബലിയുടെ മരണമല്ല, മറിച്ച് ബാഹുബലിയോട് നൂറ്റൊന്ന് ശതമാനം കൂറു പുലർത്തിയ കട്ടപ്പയാണ് അമരേന്ദ്രനെ കൊന്നതെന്നതാണ്. 'കട്ടപ്പയെന്തിന് ബാഹുബലിയെ കൊന്നു?' എന്ന ചോദ്യത്തിന് ഉത്തരം തേടിയാണ് ഭൂരിഭാഗം ആളുകളും ഇന്ന് തിയേറ്ററുകളിലെത്തിയതും. ചിന്തിച്ചാൽ ആലോചിച്ചെടുക്കാൻ കഴിയുന്ന ചില കാരണങ്ങളിൽ ഒന്നു തന്നെയാണ് ചിത്രത്തിലുള്ളത്. ഇത്രത്തോളം വലിയൊരു അനിശ്ചിതത്വം ഉണ്ടാക്കാനും മാത്രം വലിയ കാരണമൊന്നും കട്ടപ്പയുടെ ആ ചെയ്തിക്കില്ലെന്ന് മാത്രം പറയുന്നു. ബാക്കി കണ്ടു തന്നെ തീരുമാനിക്കുക.

The second installment of 'Baahubali', just like the first one, takes the audience for granted and tries to make an impression with the graphic effects alone, which is hardly exciting.
ചുരുക്കത്തിൽ, വലിയ പ്രതീക്ഷയൊന്നും കൊടുക്കാതെ പോയാൽ, ബാഹ്യമോടികളുടെ രസം തീരുന്നതു വരെ ആസ്വദിച്ചും, പിന്നെ ഇതെപ്പോ തീരുമെന്ന് ആലോചിച്ചും കണ്ടിരിക്കാവുന്ന ഒരു ചിത്രമാണ് 'ബാഹുബലി 2'.

Cast & Crew

Cast
Prabhas, Rana Daggubati, Sathyaraj, Anushka Shetty, Ramya Krishnan, Nassar, Subbaraju, Tamannaah Bhatia etc.
Crew
Directed by S.S. Rajamouli
Produced by Shobu Yarlagadda, Prasad Devineni
Story / Screenplay, Dialogues by K.V. Vijayendra Prasad / S.S. Rajamouli
Cinematography by K.K. Senthil Kumar
Film Editing by Kotagiri Venkateswara Rao
Background Score by Name
Art Direction by Name
Costume Design by Name
Makeup by Name
Lyrics by Name
Music by M.M. Keeravani
Stunts by Name
Choreography by Name
Stills by Name
Designs by Name
Banner: Name
Released on: 2017 Apr 28

No comments :

Post a Comment