എസ്ര: ക്ലൈമാക്സിൽ കസറി 'എസ്ര'!
ഹരീ, ചിത്രവിശേഷം
![Ezra: A film by Jay K. starring Prithviraj Sukumaran, Priya Anand, Tovino Thomas etc. Film Review by Haree for Chithravishesham. Ezra Chithravishesham Rating [6.00/10]](https://3.bp.blogspot.com/-bTL4h3GDGKw/WJ73HRC66bI/AAAAAAAANJE/j3lqW6VitNct_KNTfpf9_Saq8kQmz1GQgCLcB/2017-02-10_Ezra.jpg)
ഫാസിലിന്റെ 'മണിച്ചിത്രത്താഴി'ൽ നായികയ്ക്ക് തുറക്കാനുണ്ടായിരുന്നത് പൂട്ടിയിട്ടൊരു അകപ്പുരയാണെങ്കിൽ, ഇവിടെയുള്ളത് ഒരു ഡിബുക് പേടകമാണ്. അതിനുള്ളിലെ ബാധയ്ക്കുമുണ്ടൊരു പ്രണയനഷ്ടത്തിന്റെയും, ജീവിച്ചിരുന്നപ്പോൾ നേരിട്ട ക്രൂരതയുടെയും കഥ പറയാൻ. ബാധയുടെ ഊരും പേരും, പിന്നത് നേരിട്ട ദുരന്തവുമൊക്കെ കണ്ടെത്തി, അതിനെ പറഞ്ഞുവിടുകയെന്ന ദൗത്യമാണ് നായകനും ഉച്ചാടനത്തിനു കൂടെക്കൂടുന്ന പുരോഹിതനും ഒപ്പം സഹായത്തിനെത്തുന്ന മറ്റുള്ളവർക്കുമുള്ളത്. അതെത്രത്തോളം കടുക്കുമെന്നതാണ് പ്രേക്ഷകരെ ത്രസിപ്പിക്കുന്ന 'എസ്ര'യുടെ അവസാനം.
യഥാർത്ഥത്തിൽ നടക്കുമെന്ന് സാധാരണ ഗതിയിൽ ആളുകൾ വിശ്വസിക്കാത്ത സംഭവങ്ങളെ വിശ്വസനീയമായി തിരശീലയിൽ കാണിക്കുകയെന്ന വെല്ലുവിളി ഏറ്റെടുത്ത് ഭംഗിയായി ചെയ്യാൻ സംവിധായകനായി. അതിനു വേണ്ടുന്ന സഹായമൊക്കെ സാങ്കേതിക വിഭാഗവും മനസറിഞ്ഞ് ചെയ്തിട്ടുണ്ട്. കളർ ഗ്രേഡിംഗിൽ സ്ഥിരത കണ്ടില്ലെങ്കിലും, ജൂതന്മാർ സജീവമായിരുന്ന ഭൂതകാലം തെളിമയോടെ ആവിഷ്കരിച്ചത് ഭംഗിയായി. പേടിപ്പടമെന്നാണ് പരസ്യമെങ്കിലും, കാണികളെ ഭയപ്പെടുത്തുക സംവിധായകനൊരു മുഖ്യലക്ഷ്യമായിരുന്നില്ല എന്നനുമാനിക്കുന്നു. അങ്ങിനെയല്ലെങ്കിൽ, കൂടുതൽ മെച്ചപ്പെട്ട പ്രകടനം പിന്നണിയിൽ ഉണ്ടാവേണ്ടിയിരുന്നു.
അഭിനേതാക്കളിൽ എന്തെങ്കിലും സാധ്യതയുള്ളത് നായക സ്ഥാനത്തുള്ള പൃഥ്വിരാജിനും പിന്നൊരു പരിധി വരെ പ്രിയ ആനന്ദിനുമാണ്. ഇവരിരുവരും തങ്ങളുടെ ഭാഗം അധികം പരിക്കില്ലാതെ ചെയ്തിട്ടുണ്ട്. ടൊവീനോ തോമസ്, സുദേവ് നായർ, സുജിത്ത് ശങ്കർ, വിജയരാഘവൻ; ഇവർക്കൊന്നും നായകനെ ചുറ്റിപ്പറ്റി കാര്യം കഴിക്കുക എന്നതിനപ്പുറമൊരു റോളില്ല. മറ്റൊരർത്ഥത്തിൽ, ഇവരാരും അഭിനയിച്ച് തകർക്കാത്തതാണ് സിനിമയെ സംബന്ധിച്ചിടത്തോളം ഗുണകരമായത്. സുജിത്ത് ശങ്കറിന്റെ ജൂത പുരോഹിതൻ കൂടുതൽ മെച്ചപ്പെട്ടൊരു പ്രകടനം അർഹിച്ചിരുന്നു.
'Ezra' doesn't really make one horrified, but the thrill towards the end makes up for it and makes it a watchable flick!
ചുരുക്കത്തിൽ, ഹൊറർ-ത്രില്ലർ ചിത്രങ്ങളുടെ ആരാധകർക്ക് തീർച്ചയായും 'എസ്ര'യ്ക്കു ടിക്കറ്റെടുക്കാം. നിരാശപ്പെടേണ്ടി വരില്ലെന്ന് കട്ടായം. ഇത്തരം ചിത്രങ്ങളോട് പ്രത്യേകിച്ചൊരു മമതയില്ലാത്തവർക്ക് ഒരു പക്ഷെ പിടിച്ചില്ലെന്നും വരാം. അത്തരക്കാർ കണ്ടു തന്നെ തീരുമാനിക്കുക!പിൻകുറി: ഈ ജനുസ്സിൽ പെടുന്ന പലചിത്രങ്ങളുമെന്ന പോലെ ഒരു രണ്ടാം വരവിനു വഴിമരുന്നിട്ടാണ് 'എസ്ര'യും തീരുന്നത്. അങ്ങനെയൊരു തുടർച്ചയ്ക്കുള്ള പാങ്ങൊന്നും പെട്ടിയിലടച്ച ബാധയ്ക്കുണ്ടെന്ന് തോന്നിയില്ലെങ്കിലും, ഇത്തരം സിനിമകളുടെ ഒരു കീഴ്വഴക്കമെന്ന നിലയിൽ അതങ്ങ് വിട്ടുകളയാം. \
- Cast
- Name etc.
- Crew
- Directed by Name
- Produced by Name
- Story, Screenplay, Dialogues by Name
- Cinematography by Name
- Film Editing by Name
- Background Score by Name
- Art Direction by Name
- Costume Design by Name
- Makeup by Name
- Lyrics by Name
- Music by Name
- Stunts by Name
- Choreography by Name
- Stills by Name
- Designs by Name
- Banner: Name
- Released on: Date
No comments :
Post a Comment