തോപ്പിൽ ജോപ്പൻ: ഇതാണോ കാവ്യനായകൻ!
ഹരീ, ചിത്രവിശേഷം
![Thoppil Joppan: Chithravishesham Rating [4.0/10]](https://2.bp.blogspot.com/-hJQm1F1Q_zA/V_zk_nu2hJI/AAAAAAAAMrs/7j4qEdcdPWkidnE3O1jl_29mcjopFvtCACLcB/s1600/2016-10-07_Thoppil-Joppan.jpg)
ജോപ്പന്റെയും സുഹൃത്തുക്കളുടെയും സംഭാഷണങ്ങളും അവയ്ക്ക് അവർ തന്നെ നൽകുന്ന കൗണ്ടറുകളുമൊക്കെ ചേർത്തു സൃഷ്ടിക്കുന്ന നർമ്മമാണ് നിഷാദ് കോയ എഴുതിയ ജോപ്പന്റെ സിനിമാക്കഥയിലെ പ്രധാന ചേരുവ. ജോപ്പന്റെ നീണ്ടു പോവുന്ന കല്യാണക്കാര്യവും, കബഡികളിയും, പോലീസ് ഗുസ്തിയും, പാട്ടും, അടിയിടിയുമൊക്കെ ഇതിനിടയ്ക്കങ്ങനെ വന്നു പോവുന്നു. ഇതെല്ലാം കൂട്ടിയിളക്കി വളച്ചു തിരിച്ചൊടിച്ചു മറിച്ച് അവസാനം തോൽവികളേറ്റ് വാങ്ങാൻ ജോപ്പന്റെ ജീവിതമിനിയും ബാക്കിയെന്ന ഡയലോഗിനു സമയമാവുമ്പോൾ ഒടുക്കത്തെയൊരു ട്വിസ്റ്റോടെ ശുഭാന്ത്യത്തിൽ സിനിമ തീർക്കുന്നു സംവിധായകൻ.
പ്രത്യേകിച്ചൊരു സാധ്യതയുമില്ലാത്ത ജോപ്പനെന്ന കഥാപാത്രത്തെ ഇത്രത്തോളമെത്തിക്കാൻ മമ്മൂട്ടി ചെറുതല്ലാതെ വിയർത്തിട്ടുണ്ട്. അതിന്റെയൊരു പച്ചയിലാണ് സിനിമ കണ്ടുതീർക്കാവുന്ന പരുവത്തിലാവുന്നത്. ജോപ്പന്റെ കൂട്ടാളികളെ അവതരിപ്പിച്ച അലൻസിയർ, ശ്രീജിത്ത് രവി, സാജു നവോദയ, സോഹൻ സേതുലാൽ തുടങ്ങിയവരും മോശമായില്ല. റസൂലിന്റെ അന്നയുടെ കെട്ടുവിട്ടിട്ടില്ലെന്നു തോന്നി ആൻഡ്രിയ അവതരിപ്പിച്ച ആനിക്ക്. മറ്റൊരു നായിക മംമ്തയുടെ ഡോക്ടർ വേഷത്തിനുമില്ല പറയത്തക്ക മികവ്. ഹരിശ്രീ അശോകൻ, രൺജി പണിക്കർ, സലിം കുമാർ തുടങ്ങിയവരും തങ്ങൾക്ക് കിട്ടുന്ന അവസരങ്ങളിൽ കൗണ്ടറടിച്ച് പിടിച്ചു നിൽക്കുന്നുണ്ട്. കവിയൂർ പൊന്നമ്മ, സുധീർ സുകുമാരൻ, സുരേഷ് കൃഷ്ണ, ജൂഡ് ആന്റണി തുടങ്ങി ഇനിയുമുണ്ട് ചിത്രത്തിൽ അഭിനേതാക്കൾ പലർ.
Mammootty and some witty dialogues - that's all 'Thoppil Joppan' has to offer; these alone barely make the film a decent watch!
മമ്മൂട്ടി - ജോണി ആന്റണി ചിത്രങ്ങളുടെ ഭൂതകാലവും മമ്മൂട്ടിച്ചിത്രങ്ങളുടെ സമീപകാലവും ആലോചിച്ചാൽ, ഇതിലും വലുതെന്തോ വരാനിരുന്നത് ഇങ്ങനങ്ങ് തീർന്നെന്ന ആശ്വാസത്തിൽ തിയേറ്റർ വിടാമെന്നതു തന്നെ വല്യ കാര്യം. നർമ്മമെന്ന പേരിൽ ദ്വയാർത്ഥപ്രയോഗങ്ങളൊന്നും വരുന്നില്ലെന്നതാണ് മറ്റൊരാശ്വാസം. ഇതിൽ കൂടുതൽ ആശ്വാസങ്ങളൊക്കെ ഒരു ജോണി ആന്റണി ചിത്രത്തിൽ പ്രതീക്ഷിച്ചാൽ അത് അതിമോഹമാണ്. അത്തരം അതിമോഹങ്ങളൊന്നുമില്ലാതെ പോയാൽ മോഹഭംഗമില്ലാതെ 'തോപ്പിൽ ജോപ്പനെ'ക്കണ്ട് തിരിച്ചിറങ്ങാം.അടിക്കുറി: സിനിമയുടെ തലഗാനത്തിന്റെ പല്ലവി തീരുന്നത് 'ഇതാണു കാവ്യനായകൻ' എന്നു പാടിയാണ്. എന്താണോ കവി ഉദ്ദേശിച്ചത്!
- Cast
- Mammootty, Andrea Jeremiah, Mamta Mohandas, Alencier Ley Lopez, Saju Navodaya, Sreejith Ravi, Sohan Seenulal, Salim Kumar, Kaviyoor Ponnamma, Sudheer Sukumaran, Renji Panicker, Harisree Ashokan, Suresh Krishna, Jude Anthany Joseph, Reshmi Boban, Mohan Jose etc.
- Crew
- Directed by Johny Antony
- Produced by Noushad Alathur, Jeevan Nazar, Sanjay Duvaya
- Story, Screenplay, Dialogues by Nishad Koya
- Cinematography by Sunoj Velayudhan
- Film Editing by Ranjan Abraham
- Background Score by Name
- Art Direction by Salu K. George
- Costume Design by Sameera Saneesh
- Makeup by Saji Kattakkada
- Lyrics by Rafeeq Ahmed, Nishad Ahamed, Vayalar Sarathchandra Varma
- Music by Vidyasagar
- Stunts by Name
- Choreography by Name
- Stills by Ajith V. Sankar
- Designs by Thought Station
- Banner: Grand Film Corporation
- Released on: 2016 Oct 07
No comments :
Post a Comment