ഒപ്പം (Review: Oppam)

Published on: 9/09/2016 11:39:00 AM

ഒപ്പം: ഒപ്പത്തിലെത്താൻ ഒട്ടുമൊക്കാതെ!

ഹരീ, ചിത്രവിശേഷം

Oppam: Chithravishesham Rating: [5.75/10]
ഒരു കാലത്ത് മലയാളികളെ ചിരിപ്പിച്ചും ഇടയ്ക്ക് കണ്ണു നനയിച്ചും ഒപ്പം കൂടിയവയാണ് പ്രിയദർശനും മോഹൻലാലുമൊരുമിച്ച ഒരുപിടി ചിത്രങ്ങൾ. എന്നാൽ, ഒരു ദശാബ്ദക്കാലം മുൻപിറങ്ങിയ 'ചന്ദ്രലേഖ'യ്ക്ക് ശേഷം ഇവരൊരുമിച്ചെത്തിയ സിനിമകൾക്ക് ഈയൊരു മികവ് എവിടെയോ കൈമോശം വന്നു. 'മണിച്ചിത്രത്താഴി'ന്റെ തുടർച്ചയെന്ന മേനിയിൽ ഒടുവിലെത്തിയ 'ഗീതാഞ്ജലി'യാവട്ടെ കാണികളെ വെറുപ്പിച്ചാണ് തിയേറ്റർ വിട്ടത്. മാറിച്ചിന്തിക്കേണ്ട നേരമായെന്ന തിരിച്ചറിവുണ്ടായിട്ടാണോ എന്നറിയില്ല; അതെന്തായാലും, പതിവ് കോമഡി ചിത്രങ്ങളിൽ നിന്നും കളം മാറി ചവിട്ടുകയാണിതിൽ പ്രിയദർശൻ. പക്ഷെ, പ്രേക്ഷകരെ തിരിച്ചൊപ്പം കൂട്ടാനുള്ളതൊപ്പിക്കാൻ ഇപ്പഴും പ്രിയനായില്ലെന്നതാണ് ചിത്രത്തിന്റെ ബാക്കിപത്രം. മോഹൻലാൽ അന്ധനായക വേഷത്തിലെത്തുന്ന ഈ ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ചിരിക്കുന്നു.

ആകെത്തുക : 5.75 / 10

 • കഥയും കഥാപാത്രങ്ങളും
 • സംവിധാനം
 • അഭിനയം
 • സാങ്കേതികം
 • സംഗീതം/നൃത്തം/ആക്ഷന്‍
 • 3.50 / 10
 • 5.00 / 10
 • 7.50 / 10
 • 3.50 / 05
 • 3.50 / 05
പരോപകാരിയും ഏവരുടെയും വിശ്വസ്തനുമായ ജയരാമൻ, അയാളെ മനസാക്ഷി സൂക്ഷിപ്പുകാരനാക്കുന്ന ഒരു റിട്ടയേഡ് ചീഫ് ജസ്റ്റീസ്, ആ ചീഫ് ജസ്റ്റീസിനോട് പ്രതികാരം ചെയ്യാനൊരുങ്ങിപ്പുറപ്പെട്ട വാസു, ഇവർക്കിടയിൽ ആരുടെയെന്ന് കൃത്യമായി പറയാത്തൊരു മകൾ, കേസന്വേഷണവുമായി പോലീസുകാർ, പിന്നിവരെ ചുറ്റിപ്പറ്റി കുറേപ്പേർ - ഗോവിന്ദ് വിജയന്റെ ആശയത്തെ അധികരിച്ച് പ്രിയനെഴുതിയ സിനിമാക്കഥയിൽ ഇത്രയൊക്കെയാണ് കഥാപാത്രങ്ങൾ. ഇവരെയൊക്കെ കാണിച്ചും പരിചയപ്പെടുത്തിയും തീരുന്ന ആദ്യ പാതി, കുട്ടിയെ രക്ഷിക്കുകയെന്ന ജയരാമന്റെ ഉദ്യമം കാട്ടുന്ന രണ്ടാം പാതി, ഒടുവിൽ വില്ലന്റെ കഥ കഴിച്ചു കുട്ടിയെ രക്ഷിച്ചയാൾ മകളായി സ്വീകരിക്കുന്നിടത്ത് ചിത്രത്തിന് ശുഭാന്ത്യം.

തികച്ചും സാധാരണമായ ഈ കഥയ്ക്ക് മറ്റൊരു മാനം നൽകുന്നത് ജയരാമനു കാഴ്ചശേഷി ഇല്ലെന്നതാണ്. എന്നാൽ കാഴ്ചയുള്ളവരേക്കാൾ നന്നായി പരിസരങ്ങളെ അറിയാൻ അയാൾക്കാവും. ഇങ്ങനെയുള്ള ജയരാമനെ നന്നായി ചെയ്തുവെച്ച മോഹൻലാലിന്റെ സാന്നിധ്യമാണ് 'ഒപ്പ'ത്തിന്റെ ജീവൻ. മറ്റ് കഥാപാത്രങ്ങളായെത്തിയ സമുദ്രക്കനി, ബേബി മീനാക്ഷി, നെടുമുടി വേണു, അനുശ്രീ, രൺജി പണിക്കർ തുടങ്ങിയവർ, പിന്നെ ചെറു വേഷങ്ങളിലെത്തിയ ഒരുപിടി അഭിനേതാക്കൾ; ഇവരൊക്കെ പ്രതീക്ഷിക്കാവുന്ന രൂപഭാവങ്ങളിൽ ലാലിനൊപ്പമുണ്ട്.

എം.ജി. ശ്രീകുമാറൊറ്റയ്ക്ക് പാടിയ ടൈറ്റിൽ ഗാനം, പിന്നീട് ശ്രേയ ജയദീപിനൊപ്പം പാടിയ "മിനുങ്ങും മിന്നാമിനുങ്ങേ...", ആഘോഷപ്പാട്ടായി "പല നാളായി..." - നായകന്റെ സംഗീതത്തിലെ പ്രാഗത്ഭ്യം കാട്ടിയില്ലെങ്കിലതൊരു കുറവാകുമെന്ന തോന്നലിലാവാം ഇവയൊക്കെ ചിത്രത്തിൽ ഇടം നേടിയത്. ഛായാഗ്രഹണവും ദൃശ്യപരിചരണവുമൊക്കെ ചിത്രത്തിനുതകുമ്പോൾ, ബഹളമയമായ പശ്ചാത്തലസംഗീതം ഗുണത്തേക്കാളേറെ ദോഷമാണ് ചിത്രത്തോടു ചെയ്തത്. നായകനൊരു ഇരുത്തം വന്ന കളരി അഭ്യാസി കൂടിയാണെന്ന് തുടക്കത്തിൽ പറയുന്നത് കാണിക്കാൻ, ഒരു സംഘട്ടന രംഗവും ഇടയ്ക്ക് ചേർത്തിട്ടുണ്ട്. ആരാധകർക്കവിടെ കൈയ്യടിക്കാം.

After being unsuccessful in the last couple of films, director Priyadarshan tries something different with his favorite actor Mohanlal in 'Oppam'. Does it work? Only to some extent.
ഞെക്കിപ്പഴുപ്പിച്ച ഒരു കഥയിൽ ചില വൈകാരിക രംഗങ്ങളും, പാട്ടുമൊക്കെ ചേർത്ത്, വലിച്ചു നീട്ടിയൊരു സിനിമ; ഇതിനപ്പുറം, ഒരു ത്രില്ലറായൊക്കെ 'ഒപ്പ'ത്തെ വിലയിരുത്തുന്നത് കടുപ്പമാവും. ജയരാമനെന്ന മോഹൻലാൽ കഥാപാത്രം സിനിമയ്ക്ക് നൽകുന്ന കൗതുകത്തിലുപരി, ഉദ്യോഗമോ ആകാംക്ഷയോ ഒന്നും ഒരു ഘട്ടത്തിലും ചിത്രമുയർത്തുന്നില്ല. ചിത്രത്തിന്റെ ട്രൈലർ നൽകിയ പ്രതീക്ഷകൾക്കൊപ്പമെങ്കിലും 'ഒപ്പ'മെത്താൻ കൂടുതൽ മെച്ചപ്പെട്ടൊരു ശ്രമം തിരക്കഥയിലും സംവിധാനത്തിലും പ്രിയദർശനിൽ നിന്ന് ഉണ്ടാവേണ്ടിയിരുന്നു. അതുണ്ടാവാത്തിടത്ത് 'ഒപ്പ'ത്തിന്റെ കഥയും തീരുന്നു.

വാർത്താവിശേഷം: 'ഒപ്പ'ത്തിന്റെ ട്രൈലർ കണ്ട് രാം ഗോപാൽ വർമ്മയ്ക്ക് തോന്നിയത്രേ ഇതു 'ടേക്കണി'ന്റെ മെച്ചപ്പെടുത്തിയ പതിപ്പാണെന്ന്! 'ടേക്കണെ'ടുത്തവർ കേൾക്കണ്ട! ചിലപ്പോ... (ക്രിസ്പിൻ.ജെപിജി)

Cast & Crew

Cast
Mohanlal, Baby Meenakshi, Nedumudi Venu, Samuthirakani, Anusree, Vimala Raman, Renji Panicker, Mamukkoya, Chemban Vinod Jose, Aju Varghese, Kunchan, Kalabhavan Shajohn, Hareesh Perumanna, Innocent, Kaviyoor Ponnamma, Idavela Babu, Bineesh Kodiyeri, Siddique etc.
Crew
Directed by Priyadarshan
Produced by Antony Perumbavoor
Story / Screenplay, Dialogues by Govind Vijayan / Priyadarshan
Cinematography by N.K. Ekambaram
Film Editing by Ayyappan Nair M.S.
Background Score by Name
Art Direction by Mohandas
Costume Design by Sujith Sudhakaran
Makeup by Saji Koratty
Lyrics by Dr. Madhu Vasudevan, Harinarayanan
Music by Name
Stunts by Name
Choreography by Name
Stills by T. Lakshmikanthan
Designs by Collins Leophil
Banner: Aashirvad Cinemas
Released on: 2016 Sep 08

2 comments :

 1. William Hill Canada - The Home of Betting
  Bookmakers for 메리트카지노 football or horse racing in Ontario, including William Hill. ✓ William Hill Sportsbook Review ✓ William Hill Canadian Horse Racing  Rating: 6.9/10 · ‎Review by Canada Gambling william hill

  ReplyDelete
 2. MGM National Harbor casino opens new COVID-19
  MGM National 강릉 출장마사지 Harbor 안동 출장안마 Casino opened just a few 계룡 출장샵 weeks ago after it announced it will open its 부산광역 출장안마 doors in Washington. The casino was built to bring 세종특별자치 출장샵 in

  ReplyDelete