ഫിലിപ്സ് ആന്‍ഡ് ദി മങ്കി പെന്‍: മനസിലെഴുതും മര്ക്കടത്തൂലിക!
ഹരീ, ചിത്രവിശേഷം
![Philips and the Monkey Pen: Malayalam film review by Haree for Chithravishesham. Philips and the Monkey Pen: Chithravishesham Rating: [7.00/10]](http://4.bp.blogspot.com/-SaouMb4BA3o/UoQrLkZEiDI/AAAAAAAAKWc/fd2cehkTWiM/s1600/2013-11-07_Philips-And-The-Monkey-Pen.png)
ആകെത്തുക : 7.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 6.00 / 10
: 7.00 / 10
: 8.00 / 10
: 4.00 / 05
: 3.00 / 05
: 7.00 / 10
: 8.00 / 10
: 4.00 / 05
: 3.00 / 05
Snippet Review
'Philips And The Monkey Pen' is as cute as Sanoop Santhosh, the lead actor and will surely touch your heart!
Cast & Crew
Philips And The Monkey Pen
Philips And The Monkey Pen
Directed by
Rojin Thomas, Shanil Muhammed
Produced by
Sandra Thomas, Vijay Babu
Story / Screenplay, Dialogues by
Shanil Muhammed / Rojin Thomas
Starring
Sanoop Santhosh, Jayasurya, Remya Nambeesan, Mukesh, Vijay Babu, Joy Mathew, Gourav Menon, Diya, Innocent, Sasi Kalinga etc.
Cinematography (Camera) by
Neil D'Cunha
Editing by
Prejish Prakash
Production Design (Art) by
Vineesh Banglan
Music / Background Score by
Rahul Subramanian
Lyrics by
Siby Padiyara, Anu Elizabeth
Make-up by
Jithu K.D., Binoy Kollam
Costumes by
Sunil Rahman
Stills by
Anas Padanayil
Designs by
Friday Peeps
Banner
Friday Film House
Release Date
2013 Nov 07
നീലിന്റെ ഛായാഗ്രഹണവും പ്രെജീഷ് പ്രകാശിന്റെ ചിത്രസന്നിവേശവും ചേര്‍ന്നു നല്കുന്ന ചിത്രത്തിന്റെ ദൃശ്യാനുഭവം ഒന്നു വേറെ തന്നെ. കഥാഗതിയോടും കഥാപാത്രങ്ങളോടും ചേര്‍ന്നു പോവുന്ന കല, വസ്ത്രാലങ്കാരം, ചമയം എന്നിവയ്ക്കുമുണ്ട് ദൃശ്യമികവില്‍ ചെറുതല്ലാത്ത പങ്ക്. അനാവശ്യമായ ഗ്രാഫിക് തരികിടകളോ, കാതടിപ്പിക്കുന്ന പശ്ചാത്തല സംഗീതമോ ഒന്നും അധികപ്പറ്റായി നില്ക്കുന്നുമില്ല. "എന്‍ കണിമലരേ...", "വിണ്ണിലെ താരകം..." എന്നീ ഗാനങ്ങളുടെ ഉപയോഗവും നന്ന്. യഥാക്രമം സിബി പടിയറ, അനു എലിസബത്ത് എന്നിവരെഴുതിയ ഈ ഗാനങ്ങള്‍ക്ക് രാഹുല്‍ സുബ്രഹ്മണ്യന് ഈണമിട്ടിരിക്കുന്നു. നേഹ വേണുഗോപാലും അരുണ്‍ ഏലാട്ടുമാണ് ഗായകര്‍.
ചിത്രത്തില്‍ മേമ്പൊടിയായി ചേരുന്ന നര്‍മ്മവും സനൂപിന്റെ ഓമനത്വം കണ്ടിരിക്കുന്നതിന്റെ കൗതുകത്തിനുമപ്പുറം കുട്ടികളുടെ മനസറിയാതെ അവരെ ശിക്ഷിക്കുവാനും തിരുത്തുവാനും മുതിരുന്ന മുതിര്ന്നവര്ക്കുള്ളൊരു പാഠമായി സിനിമ മാറുന്നുണ്ട്. മാത്രമല്ല, ഇരുത്തി ചിന്തിപ്പിക്കുവാനുതകുന്ന ഒട്ടേറെ വിഷയങ്ങള്‍ കാണികളുടെ മുന്നിലേക്കിട്ടു തരികയും ചെയ്യുന്നുണ്ട് ചിത്രം. എന്നാലൊരു ഉപദേശ സിനിമയുടെ സ്വഭാവത്തിലേക്ക് ചിത്രം മാറുന്നുമില്ല. ഒരു പക്ഷെ, മങ്കി പെന്‍ റിയാനോട് ചെയ്യുവാനാവശ്യപ്പെടുന്ന കാര്യങ്ങളും അവ ഏവരും കൈയ്യടിച്ച് സ്വീകരിക്കുന്നതും ഒരല്പം സിനിമാറ്റിക്കായില്ലേ എന്നു സംശയിക്കാമെങ്കിലും, വളരെ യാഥാര്‍ത്ഥ്യബോധത്തോടെയുള്ള സമീപനമാണ് സിനിമയിലുടനീളം സ്വീകരിച്ചിരിക്കുന്നതെന്നതും ചിത്രത്തോടുള്ള ഇഷ്ടം കൂട്ടുന്നു. കൂടുതല്‍ മികച്ച ചിത്രങ്ങളുമായി റോജിനേയും ഷാനിലിനേയും, റിയാനെപ്പോലെ നല്ല വേഷങ്ങളില്‍ സനൂപിനേയും വീണ്ടും കാണുവാന്‍ 'ഫിലിപ്സ് ആന്‍ഡ് ദി മങ്കി പെന്‍' കണ്ടിറങ്ങുന്നയാരും കൊതിക്കുന്ന തരത്തില്‍ മനസിലെഴുതുക തന്നെയാണീ മര്ക്കടത്തൂലിക!
വാല്‍ക്കഷ്ണം: സത്യത്തിന്റെ രുചി കയ്പല്ല മറിച്ച് കള്ളത്തിന്റെ അതിമധുരം സത്യത്തെ കയ്പായി തോന്നിപ്പിക്കുകയാണെന്നു പറയുന്നു ചിത്രത്തിലെ ക്യാപ്റ്റന്‍ ഫിലിപ്പ്. എത്ര മധുരമുള്ള സത്യം!
നവാഗതരായ റോജിന്‍ തോമസിന്റെയും വിജയ് ബാബുവിന്റെയും സംവിധാനത്തില്‍ സനൂപ് സന്തോഷ്, ജയസൂര്യ രമ്യ നമ്പീശന് തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന 'ഫിലിപ്സ് ആന്‍ഡ് ദി മങ്കി പെന്‍' എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteഹരീ തിരിച്ചെത്തിയല്ലേ...
ReplyDeleteചിത്രത്തെ കുറിച്ച് പറഞ്ഞു കേട്ടപ്പോള്‍ തോന്നിയ പ്രതീക്ഷകള്‍ അസ്ഥാനത്തായില്ല അല്ലേ?
ഫിലിപ്സ് & ദ മങ്കി പെന്‍ സിനിമ കണ്ടു മന മനോഹരം തക തകര്‍പ്പന്‍
ReplyDeleteകേവലം 21 വയസ്സുള്ള വയസ്സുള്ള കണ്ണൂരുകാരന് റോജിന്‍ തോമസും ,
തിരുവനന്തപുരത്തുള്ള 24 കാരന് ഷനില്‍ മുഹമ്മദും ആണ്
കഥ തിരക്കഥ സംവിധാനം ,
തങ്ങളുടെ ആദ്യ സിനിമ എന്ന് തോന്നിപ്പിക്കാത്ത
അതിശയകരമായ പക്വതയോടെയുള്ള കയ്യടക്കം, മനോഹര ഫ്രെയിമുകള്‍ ,മടുപ്പുളവാകാത്ത കഥാഘടന,മികച്ച ശൈലി
ഒക്കെ കൊണ്ട് പ്രേക്ഷകരുടെ മനം കവരും
കുട്ടികളിലൂടെ ആണ് കഥ പറയുന്നത് ..മങ്കി പെന്‍ എന്ന ഇമേജറി അഥവാ ബിംബം സൃഷ്ടിച്ചു മനോഹരമായി സാരോപദേശങ്ങള്‍ പോലും
നമ്മള് അറിയാതെ നമ്മിലേക്ക് പകര്‍ന്നു തരുന്നു .
.അമീര്‍ഖാന്റെ താരെ സമീന്‍ പര് എന്ന ചിത്രത്തിന് ഒരു മലയാള ബദല്‍ ..
ചിത്രം വീണ്ടും വീണ്ടും നിങ്ങളെ സ്നേഹിക്കും
വീട്ടില്‍ ചെന്ന് കുട്ടികളെ വാത്സല്യത്തോടെ ലാളിപ്പിക്കും
അധ്യാപകരെ കുറിച്ച് ഓര്‍മ്മിപ്പിക്കും
ഒരു അദ്ധ്യാപകന് എങ്ങിനെ ആകണമെന്ന് പഠിപ്പിക്കും
തങ്ങളുടെ കണക്കു സാറിനെ ഭീതിയോടെ ഓര്‍മ്മിക്കുമ്പോള്‍ തന്നെ രസകരമായി ഭൂഗോളത്തിന്റെ സ്പന്ദനം കണക്കില്‍ തന്നെ എന്ന് കാട്ടും
അധ്വാനിക്കാതെ കിട്ടുന്നത് രുചിക്കില്ല എന്ന് പഠിപ്പിക്കും
സത്യത്തിനു കയ്പ്പില്ല എന്നാല്‍ കള്ളങ്ങള്‍ക്ക് മധുരം കൂടുതല്‍ തോന്നുന്നതാണ് എന്ന സത്യം കാണിക്കും ... അങ്ങിനെ നിരവധി അനുഭവങ്ങള്‍ ഒരുക്കിയിട്ടുണ്ട് ..ഇതൊക്കെ നിറഞ്ഞു കവിഞ്ഞ സദസ്സില്‍ ജനം കയ്യടിച്ചാണ്
സ്വീകരിക്കുന്നത് ..നീല്‍ ന്റെ ക്യാമറയും മനോഹരം നല്ല എഡിറ്റിംഗ് അങ്ങിനെ
മൊത്തത്തില്‍ ഒരു നല്ല ടീം വര്‍ക്ക് തന്നെ
ബാല്യകാലം നൊസ്റ്റാള്‍ജിയ ക്ലീഷേ ഉപേക്ഷിച്ചു
അതിനെ പുനരുജീവിപ്പിച്ചു കുട്ടികള്‍ക്ക് ഇങ്ങനെ നല്ല ഒരു ബാല്യകാലം കൊടുക്കണമെന്ന് പറഞ്ഞു തരുന്നു
റോജിന്‍ തോമസ് ഷനില്‍ മുഹമ്മദ് ജോഡി
മലയാള സിനിമയിലെ മറ്റു പല ജോടികളുടെയും കേടു തീര്‍ത്തു
നിയമപ്രകാരമുള്ള മുന്നറിയിപ്പ് : ഒരു മസ്റ്റ് സീ സിനിമ
good movie with a feel
ReplyDeleteexcellent movie
ReplyDelete