വിശേഷങ്ങളുടെ ഏഴു വര്‍ഷം
ഹരീ, ചിത്രവിശേഷം

Statistics
Period: 01 Nov 2012 - 31 Oct 2013
Period: 01 Nov 2012 - 31 Oct 2013
Total Posts
57 Nos.
Total Unique Visitors
2,13,737 Nos.
Avg. Unique Visitors (Monthly)
17,811 Nos.
Total Page Views
3,92,467 Nos.
Avg. Page Views (Monthly)
32,706 Nos.
Facebook Likes (via Facebook Page)
427 Nos. (Total: 1,580 Nos.)
Followers (via Google+ Page)
195 Nos. (Total: 506 Nos.)
Followers (via RSS Feed [approx. count])
(-)59 Nos. (Total: ~505 Nos.)
ബ്ലോഗറില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം അഞ്ച് വിശേഷങ്ങള്‍ക്ക് ഇവിടെ അയ്യായിരത്തിലധികം സന്ദര്‍ശകരുണ്ടായി. 'അന്നയും റസൂലും' (6,277), 'ആമേന്‍' (5,180), 'ഇമ്മാനുവല്‍' (5,278), 'ലേഡീസ് & ജെന്റില്മാന്' (5,591),'മുംബൈ പോലീസ്' (5,102) എന്നിവയുടെ വിശേഷങ്ങളാണവ. 'നേരം' (4,775), 'കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി' (4,066), 'നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി' (4,363) എന്നിവയുടെ വിശേഷങ്ങള്‍ക്ക് നാലായിരത്തിലധികം സന്ദര്‍ശകരുമുണ്ടായി.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ കമന്റുകള്‍ പോയ വര്‍ഷം ഉണ്ടായിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കമന്റുകള്‍ ഉള്ളടക്കം അനുയോജ്യമല്ലാത്തതിനാല്‍ ഒഴിവാക്കിയതും പോയ വര്‍ഷം തന്നെ. 'അന്നയും റസൂലും' (കമന്റുകള്‍: 42), 'ഇമ്മാനുവേല്‍' (38), 'ലേഡീസ് & ജെന്റില്മാന്' (39), 'ഓഗസ്റ്റ് ക്ലബ്ബ്' (48), 'ശൃംഗാരവേലന്' (74) തുടങ്ങിയവയാണ് കമന്റുകളുടെ എണ്ണത്തില്‍ മുന്നില്‍ നില്ക്കുന്ന വിശേഷങ്ങള്‍.
കൂടുതല്‍ വായനക്കാര്‍ = കൂടുതല്‍ വിശേഷങ്ങള്‍
ഈ അടുത്ത കാലത്തായി ചിത്രവിശേഷത്തില്‍ പ്രസിദ്ധീകരിക്കുന്ന വിശേഷങ്ങളുടെ എണ്ണത്തില്‍ കുറവു വരുന്നത് വായനക്കാര്‍ ശ്രദ്ധിച്ചിരിക്കുമല്ലോ? ചില പ്രത്യേക സാഹചര്യങ്ങള്‍ കാരണമായി ബോധപൂര്‍വ്വം അങ്ങിനെ ചെയ്യുവാന്‍ നിര്‍ബന്ധിതമായതാണ്. മിക്കപ്പോഴും ഏറ്റവുമൊടുവില്‍ പ്രസിദ്ധീകരിച്ച പോസ്റ്റിലേക്കാണ് കൂടുതല്‍ വായനക്കാരെത്തുക. രണ്ടും മൂന്നും ചിലപ്പോള്‍ നാലും ചിത്രങ്ങളൊരുമിച്ചിറങ്ങുമ്പോള് അടുത്തടുത്തിടുന്ന വിശേഷങ്ങളില്‍ ഏറ്റവുമൊടുവില്‍ പ്രസിദ്ധീകരിച്ച വിശേഷത്തിനു മാത്രമേ മിക്കപ്പോഴും ശ്രദ്ധ ലഭിക്കുകയുള്ളൂ. ഒപ്പം കാണേണ്ട മറ്റൊരു കാര്യം, റിലീസു ചെയ്ത് നാലഞ്ചു ദിവസങ്ങള്‍ക്കു ശേഷമാണ് വിശേഷം പോസ്റ്റ് ചെയ്യുന്നതെങ്കിലും വായനക്കാര്‍ കുറയുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ എല്ലാ ചിത്രങ്ങളുടേയും വിശേഷങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് പലപ്പോഴും അവയ്ക്കായി ചിലവഴിക്കുന്ന സമയവുമായി തട്ടിച്ചു നോക്കുമ്പോള്‍ പ്രയോജനകരമല്ല. കാണുന്ന ചിത്രങ്ങളുടെ വിശേഷങ്ങള്‍ പോലും ഈ കാരണങ്ങളാല്‍ എഴുതാതെയിരുന്ന സന്ദര്‍ഭങ്ങളും ഒട്ടേറെയുണ്ട്. (ഉദാ: 'നോര്‍ത്ത് 24 കാതം', 'പൊട്ടാസ് ബോംബ്') ഓരോ പോസ്റ്റിനും ഇവിടെ മൂവായിരത്തിലധികം വായനക്കാര്‍ സ്ഥിരമായി ഉള്ളപ്പോഴും, വായിച്ചു പോവുന്നതിനപ്പുറം കൂടുതല്‍ പേരിലേക്കെത്തിക്കുവാനുള്ള ശ്രമങ്ങള്‍ (പ്രധാനമായും സോഷ്യല്‍ നെറ്റ്വര്ക്കുകളില് ഷെയറിംഗ്) വളരെ പരിമിതമായേ വായനക്കാരില്‍ നിന്നും ഉണ്ടാവാറുള്ളൂ. തുടര്‍ന്നും ഈ രീതി പിന്തുടര്ന്നാവും ചിത്രവിശേഷത്തില്‍ വിശേഷങ്ങള്‍ പ്രസിദ്ധീകരിക്കുക. അതായത് ഓരോ വിശേഷവും കുറഞ്ഞത് രണ്ടായിരം പേരിലെങ്കിലും എത്തിയതിനു ശേഷം മാത്രമേ ഏറിയ പങ്കും അടുത്ത വിശേഷം പ്രസിദ്ധീകരിക്കുകയുള്ളൂ. അതായത് ഓരോ വിശേഷത്തിനും ലഭിക്കുന്ന വായനക്കാരുടെ എണ്ണത്തിന് ആനുപാതികമായാവും അടുത്ത വിശേഷങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കപ്പെടുക. ഈ രീതിയിലാവുമ്പോള്‍ കൂടുതല്‍ പേരിലെത്തിക്കുവാന്‍ ഓരോ വായനക്കാരിക്കും/രനും താത്പര്യമുണ്ടാവുമെന്ന് കരുതുന്നു. പോസ്റ്റുകള്‍ക്ക് പ്രചാരം നല്കുവാന് താഴെപ്പറയുന്ന മാര്‍ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്;- ചിത്രവിശേഷത്തിന്റെ ഫേസ്ബുക്ക് പേജ്, ഗൂഗിള്‍+ പേജ് എന്നിവയില്‍ അംഗങ്ങളാവുകയും അവിടെവരുന്ന അപ്ഡേറ്റുകള് ലഭ്യമായ Share സാധ്യത ഉപയോഗിച്ച് കൂടുതല്‍ പേരിലേക്ക് എത്തിക്കുകയും ചെയ്യുക.
- ഫേസ്ബുക്കില്‍ Like ചെയ്യുകയും ഗൂഗിള്‍+-ല്‍ +1 ചെയ്യുകയും ചെയ്യുക.
- പോസ്റ്റുകള്‍ പങ്കുവെയ്ക്കുവാനായി ഓരോ വിശേഷത്തിന്റെയും ഒടുവിലായി നല്‍കിയിരിക്കുന്ന ഷെയര്‍ സാധ്യതകളും ഉപയോഗിക്കാവുന്നതാണ്.
ചിത്രവിശേഷം തുടരുന്നതിനുള്ള പ്രേരണയും പ്രചോദനവുമായി വര്‍ത്തിച്ച എല്ലാ വായനക്കാരോടും നന്ദി രേഖപ്പെടുത്തുവാന്‍ ഈ അവസരം ഉപയോഗിക്കുന്നു. ഇതുവരെ ചിത്രവിശേഷത്തിനു നല്‍കിവന്ന പിന്തുണയും പ്രോത്സാഹനവും തുടര്‍ന്നും പ്രതീക്ഷിച്ചു കൊണ്ട് എട്ടാം വര്‍ഷത്തിലേക്ക് കടക്കുന്നു.
ചിത്രവിശേഷത്തിനിത് ഏഴാം പിറന്നാള്‍. ഈ സംരംഭത്തിന് പ്രചോദനവും പ്രോത്സാഹനവും നല്കി വരുന്ന ഏവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. :-)
ReplyDeleteവളരെ നല്ലത്. പിറന്നാൾ ആശംസകൾ..
ReplyDeleteജന്മദിനാശംസകൾ...........................
ReplyDeleteBest wishes
ReplyDeleteContinue the good effort Haree..All the Best! :)
ReplyDeleteAll the best wishes.. Keep going
ReplyDelete"അതായത് ഓരോ വിശേഷവും കുറഞ്ഞത് രണ്ടായിരം പേരിലെങ്കിലും എത്തിയതിനു ശേഷം മാത്രമേ ഏറിയ പങ്കും അടുത്ത വിശേഷം പ്രസിദ്ധീകരിക്കുകയുള്ളൂ. അതായത് ഓരോ വിശേഷത്തിനും ലഭിക്കുന്ന വായനക്കാരുടെ എണ്ണത്തിന് ആനുപാതികമായാവും അടുത്ത വിശേഷങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കപ്പെടുക"---
ReplyDeleteഅപ്പോ നമ്മള് ഹരി അണ്ണന് വരിക്കാരെ പിടിച്ചു തരണം, അണ്ണന്റെ ഓരോ വിശേഷത്തിനും? എന്തായാലും നോക്കാം.
ഹൃദയം നിറഞ്ഞ ആശംസകൾ!!!
എല്ലാ വിധ ആശംസകളും നേരുന്നു
ReplyDeleteഹരി,
ReplyDeleteഹരിയുടെ method എത്രതോളും വിജയകരമാകും എന്ന് സംസയമുണ്ട്. മിക്കവരും online review നോക്കുന്നത് പുതിയ ചിത്രങ്ങൾ എത്ര നല്ലതാണ് എന്നറിയാനും. നല്ലതാണേൽ പോയി കാനാനുമാണ്. അപ്പൊ review ഇടാൻ വൈകിയാൽ ആളുകള്‍ ഈ site ഇല നിന്നും അകന്നു പൂകും എന്നല്ലാതെ old reviews നോക്കി കൂടുതൽ commentinudumo എന്ന് എനിക്ക് ഡൌട്ട് ഉണ്ട്
ella aasamsakalum nerunnu.
ReplyDeleteആദ്യം തന്നെ ചിത്രവിശേഷത്തിനു എല്ലാ ആശംസകളും നേരുന്നു.
ReplyDeleteഅതോടൊപ്പം തന്നെ, ഹരിയുടെ പുതിയ പോളിസി എത്രത്തോളം വിജയിക്കും എന്ന് എനിക്കും സംശയമുണ്ട്. മുകളിൽ പറഞ്ഞത് പോലെ ഒരു പുതിയ ചിത്രത്തെ പറ്റി ആദ്യം അറിയാനാണ് റിവ്യൂ സൈറ്റുകൾ നോക്കുന്നത്. അപ്പോൾ അത് താമസിപ്പിച്ചാൽ ആരെങ്കിലും അത് വരെ കാത്തിരിക്കുമോ ? മാത്രമല്ല വായനക്കാരെ ഫോഴ്സ് ചെയ്തു നമ്മുടെ രചനകൾ വായിപ്പിക്കാൻ എത്രകണ്ട് കഴിയും എന്നും ഞാൻ സംശയിക്കുന്നു. അതോടൊപ്പം തന്നെ ഇങ്ങനെ ഒരു സൈറ്റ് നടത്തിക്കൊണ്ടു പോകുന്നതിനുള്ള ബുദ്ധിമുട്ടുകളും മനസ്സിലാക്കുന്നു. ചെലവാക്കുന്ന ഊർജത്തിന് ഒരു പ്രോത്സാഹനം തീർച്ചയായും എല്ലാവരും പ്രതീക്ഷിക്കും. എന്തായാലും ഞങ്ങൾ ഹരിയോടൊപ്പം ഉണ്ട് . വീണ്ടും മുന്നോട്ടു പോവുക
ഏഴാം വാർഷിക ആശംസകൾ! ഇതുവരെ കമന്റ് ഇട്ടില്ലെങ്കിലും സ്ഥിരമായി ഇവിടെ വരുന്ന ഒരാളാണ് ഞാൻ. മറ്റു കമന്റുകളിൽ പറഞ്ഞത് തന്നെ ആണ് എന്റെയും അഭിപ്രായം. പുതിയ രീതി ഒരു പരീക്ഷണമായി നോക്കിയിട്ട് സ്ഥിരപ്പെടുത്തിയാൽ നന്നായിരിക്കും എന്ന് തോന്നുന്നു. ഹരിയുടെ തീരുമാനം എന്തായാലും അത് അംഗീകരിക്കും എന്ന് കൂടി പറഞ്ഞു നിർത്തുന്നു.
ReplyDeleteഏഴു വർഷം ഇങ്ങനെയൊരു ബ്ലോഗ് നടത്തികൊണ്ടുപോകുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യം തന്നെ. എല്ലാ അഭിനന്ദനങ്ങളും....
ReplyDeleteപക്ഷെ, മുകളിൽ ചിലർ പറഞ്ഞ പോലെ, പുതിയ തീരുമാനം എത്രത്തോളം വിജയിക്കും എന്ന് എനിക്കും സംശയമുണ്ട്. ഈ ബ്ലോഗിൽ റിവ്യൂ വന്നതിനു ശേഷം സിനിമ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന ഒരുപാട് പേർ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. അപ്പോൾ, ഈ പുതിയ തീരുമാനം എത്രത്തോളം വിജയിക്കും ?
ഒരിക്കൽ കൂടെ എല്ലാവിധ അഭിനന്ദനങ്ങളും !!!
നന്ദി.
എനിക്കും ദുശ്ശസ്സനനും അനിലും പറഞ്ഞ അഭിപ്രായം തന്നെ ആണ്. ഈ റിവ്യൂ വായിച്ചിട്ട് സിനിമ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന ഒരുപാടു പേരുണ്ട്. ഹരിയുടെ പുതിയ പോളിസി കാരണം കുറെ നല്ല സിനിമകളുടെ reviews ഞങ്ങൾക്ക് നഷ്ടമാകുന്നുണ്ട്. തീരുമാനം പുനപരിശോദിക്കണമെന്നാണ് എന്റെ ഒരു അഭിപ്രായം.
ReplyDeleteഏവരുടെയും ആശംസകള്‍ക്കും അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി.
ReplyDeleteഞാന്‍ പറഞ്ഞു വന്നതും അതു തന്നെയാണ്. ഒരു വിശേഷം പരമാവധി പേരിലെത്തിക്കുവാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ അതില്‍ കാര്യമുള്ളൂ. ഒരു വിശേഷമിട്ടാല് ഏകദേശം 750 - 1000 പേര് അതിന് ആദ്യ ദിവസം സന്ദര്‍ശകരുണ്ട്. അതില്‍ 20 പേര് പങ്കുവെച്ചാല്‍ തന്നെ കുറേയധികം പുതിയ വായനക്കാരില്‍ എത്തിക്കുവാന്‍ കഴിയും. അത്രയുമേ ഉദ്ദേശിച്ചിട്ടുള്ളൂ. May be the policy seems complicated, but in short it's only that those who like a particular 'Vishesham' may support Chithravishesham by sharing it in social media. That's all. :-)
ഓഫ്: നിലവില്‍ ഞാന്‍ എഴുതുന്നവയില്‍ ഏറ്റവും കുറവ് വായനക്കാരുള്ളതും വരുമാനമില്ലാത്തതും എന്നാല്‍ ചിലവുള്ളതും സമയനഷ്ടം വരുന്നതും വിശേഷങ്ങള്ക്കാനെന്നതും മറ്റൊരു വശം. വരുന്ന 2-3 മാസങ്ങള്‍ കൂടി അധികം സജീവമാകുവാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. May be I need to find another strategy to keep this going. Let's see... Thank you all for the support!
ദുശ്സാസനൻ ഒക്കെ ആള് ഒരു എഴുത്ത് പുലി തന്നെ ആണ്. അദ്ദേഹം കുറെ സിനിമകള്‍ക്ക് ഒക്കെ റിവ്യൂ എഴുതിയിട്ടുള്ള വ്യക്തിയും ആണെന്ന് തോന്നുന്നു (ഞാൻ ഉദ്ദേശിയ്ക്കുന്ന ദുശ്സാസനൻ തന്നെ ആണ് ഇദ്ദേഹം എങ്കിൽ). അദ്ധേഹത്തെ പോലെ ഉള്ളവർ ചിത്രവിശേഷത്തിൽ കൂടുതൽ സജീവമാവുക, നിങ്ങളുടെ ടാലെന്റ്റ് ഉപയോഗിച്ച് ഏതു രീതിയിൽ ചിത്രവിശേഷത്തിന്റെ വിജയത്തിലേയ്ക്ക് contribute ചെയ്യാൻ കഴിയും എന്ന് ചിന്തിയ്ക്കുക. പൂർണ്ണ പിന്തുണ കഴിയാവുന്ന വിധത്തിൽ തരാം.
ReplyDeleteബ്ലോഗ് വാര്‍ഷികാശംസകള്‍, ഹരീ...
ReplyDeleteപുതിയ ഐഡിയ എത്രത്തോളം വിജയിയ്ക്കുമെന്ന് നോക്കാം... എന്തായാലും ആശംസകള്‍!
ആശംസകൾ !
ReplyDeleteഒപ്പം വിനീതമായ ഒരഭ്യർത്ഥന കൂടി.
കുടുംബസമേതം കാണാനാവുന്ന മലയാള ചിത്രങ്ങലുടെ എണ്ണം കുറഞ്ഞു വരുന്ന ഇക്കാലത്ത് ഇവിടെ കാണുന്നതു പോലെ (http://www.mpaa.org/ratings/what-each-rating-means) ഒരു വിലയിരുത്തൽ കൂടി നൽകാനായെങ്കിൽ അതു പ്രേക്ഷകർക്ക് വളരെ ഉപകാരപ്രദമാവും എന്നു തോന്നുന്നു.
നന്മകൾ നേരുന്നു.
I find your reviews are almost accurate and that made me a regular follower of your blog. Thank you and Congrats.
ReplyDelete