നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി: തിരിച്ചറിവുകളുടെ യാത്രകൾ!
ഹരീ, ചിത്രവിശേഷം
![Neelakasham Pachakadal Chuvanna Bhoomi: A film by Sameer Thahir starring Dulquer Salmaan, Sunny Wayne, Surja Bala Hijam etc. Neelakasham Pachakadal Chuvanna Bhoomi: Chithravishesham Rating [7.00/10]](http://4.bp.blogspot.com/-s86yIjfcVE4/Ugj4liiUQNI/AAAAAAAAJ3s/PKkx3yjevJQ/s1600/2013-08-09_Neelakasham-Pachakadal-Chuvanna-Bhoomi.png)
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 7.00 / 10
: 8.00 / 10
: 4.00 / 05
: 4.00 / 05
Snippet Review
First of it's kind in Malayalam and the boys did it well. It could have been better, though!
Neelakasham Pachakadal Chuvanna Bhoomi
Directed by
Sameer Thahir
Produced by
Sameer Thahir
Story, Screenplay, Dialogues by
Hashir Mohamed
Starring
Dulquer Salmaan, Sunny Wayne, Surja Bala Hijam, Ena Saha, Dhritiman Chatterjee, Joy Mathew, Paloma Monnappa, Pearle Maaney, Avantika, KTC Abdullah, Vanitha Krishnachandran, Ajay Nataraj, Madhubaladevi, Bobby Zachariah Abraham etc.
Cinematography (Camera) by
Girish Gangadharan
Editing by
Sreekar Prasad
Production Design (Art) by
Diljith
Music by
Rex Vijayan
Sound Design by
Tapas Nayak
Make-up by
Ronex
Costumes by
Mashar Hamsa
Thrills by
Mafia Sasi
Stills by
Vishnu Thandassery
Designs by
Thought Station
Banner
Happy Hours Entertainments, E4 Entertainment
Release Date
2013 Aug 09
കാസിയുടേയും സുനിയുടേയും ബൈക്കുകൾക്കൊപ്പം നീങ്ങുന്ന ക്യാമറ കാണിച്ചുതരുന്ന ഭൂവിടങ്ങളും പരിചിതദൃശ്യങ്ങളിൽ നിന്നുമൊരു മാറ്റമാണ്. അവയുടെ ചിത്രീകരണവും ചിത്രപരിചരണവും നന്ന്. ഗിരീഷ് ഗംഗാധരനും ശ്രീകർ പ്രസാദുമാണ് ഛായാഗ്രഹണവും ചിത്രസന്നിവേശവും. തപസ് നായികിന്റെ ശബ്ദ സംവിധാനത്തിൽ റെക്സ് വിജയന്റെ സംഗീതവും കൂടി ചേരുന്ന ഒരു റോഡ് മൂവിയിൽ നിന്നും പശ്ചാത്തലസംഗീതത്തിന്റെ കാര്യത്തിലും ഗാനങ്ങളുടെ കാര്യത്തിലും വേറിട്ടൊരു അനുഭവം പ്രതീക്ഷിക്കുന്നവർ നിരാശപ്പെടേണ്ടി വരും. ദിൽജിത്ത്, റോണെക്സ്, മഷർ ഹംസ തുടങ്ങിയവരുടെ കല, ചമയം, വസ്ത്രാലങ്കാരം എന്നിവയിലെ ശ്രമങ്ങളും സിനിമയോട് ചേർന്നു പോവുന്നു.
'നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി'യെന്ന പേര് വിശാലമായൊരു ലോകം കാണിച്ചു തരുന്നൊരു സിനിമയ്ക്ക് ചേരുന്നതാണ്. ആ ഒരു വിശാലതയാണ് പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം സിനിമയിൽ നിന്നും ലഭിക്കാത്തത്. തന്റെ പ്രണയിനിയെ തേടിയുള്ള കാസിയുടെ യാത്ര എന്നതിനപ്പുറം ഈ സിനിമയെ എന്തെങ്കിലുമൊക്കെ ആക്കണമെന്ന് രചയിതാവിനും സംവിധായകനും ആഗ്രഹമുണ്ടെന്ന് വ്യക്തം. ആദ്യം പുരിയിലും, പിന്നീട് ഒളിവിൽ കഴിയുന്നൊരു മലയാളിയുടെ വർക്ക്ഷോപ്പിലും, തുടർന്ന് വഴിതെറ്റിയെത്തുന്ന ബംഗാളിലെയൊരു ഗ്രാമത്തിലും, ഒടുവിലായി കലാപത്തിന്റെ കെടുതികൾ പേറുന്നൊരു ആസാമീസ് തെരുവിലുമൊക്കെ കാസിയും സുനിയും കാണുന്ന കാഴ്ചകളിലൂടെ എന്തൊക്കെയോ പറയുവാൻ ശ്രമമുണ്ട്. അതെന്താണെന്നതാണ് സിനിമ തീരുമ്പോഴും തുടരുന്ന സസ്പെൻസ്. ഒരു പക്ഷെ, സിനിമ എന്താവണം പ്രേക്ഷകരിൽ ബാക്കിയാക്കേണ്ടത് എന്നതിനെക്കുറിച്ചൊരു ധാരണക്കുറവാകാം ഇതിങ്ങനെയാകുവാനൊരു കാരണം.
കേരളത്തിൽ നിന്നും നാഗാലാൻഡ് വരെയുള്ള ബൈക്ക് യാത്ര ഇത്രകണ്ട് സുഗമമാവുമോ എന്ന സംശയവും ഇടയ്ക്കൊക്കെ തോന്നി. സ്വന്തം ഭൂമിയിൽ നിന്നും നിഷ്കാസിതരായി, ബുള്ളറ്റിൽ വരുന്ന പോലീസിനേയും നക്സലുകളേയും ഭയന്നു ജീവിക്കുന്നവർക്ക് സുനിയും കാസിയും ചേർന്നുണ്ടാക്കി നൽകുന്നത്, അരിപൊടിക്കുവാനുള്ള യന്ത്രം! ഒരർത്ഥത്തിൽ ഇതെത്ര ബാലിശമാണ്. മലയാളത്തിലിതാദ്യം എന്നു പറയാവുന്നൊരു സഞ്ചാരസിനിമ, അതു ചെയ്തിരിക്കുന്നതിൽ അനുഭവപ്പെടുന്ന ആത്മാർത്ഥത, അഭിനേതാക്കളുടേയും സാങ്കേതിക വിദഗ്ദ്ധരുടേയും നല്ല ശ്രമങ്ങൾ; ഇവയൊക്കെയാണ് ഈ ചിത്രത്തെ കണ്ടിരിക്കുവാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. 'കണ്മുന്നിൽ കത്തണ സിനിമ'യായില്ലല്ലോ എന്ന നഷ്ടബോധം ബാക്കിയാവുമ്പോഴും, ഒരു പക്ഷേ അത്തരം ചിത്രങ്ങൾക്കൊരു പ്രേരകശക്തിയാകുവാൻ ഈ ചിത്രത്തിനാവുമെന്ന ചെറുതല്ലാത്ത പ്രതീക്ഷയും ചിത്രം നൽകുന്നുണ്ട്.
'ചാപ്പാ കുരിശി'നു ശേഷം സമീർ താഹിർ ഒരുക്കുന്ന 'നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി'യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
Remember reading your review of ചാപ്പാ കുരിശ്.. You were 100 % off the mark... Here also you are 100% off the mark...
ReplyDeleteThat's fine! One's opinion may be 100% off the mark with other's! :)
ReplyDeleteവളരെ വ്യത്യസ്തത പുലര്‍ത്തിയ ഹൃദ്യമായ ഒരു സിനിമാ അനുഭവം . നല്ല റിവ്യു ഹരീ .
ReplyDeleteദുല്‍ഖറിന്റെ അമ്മ വേഷത്തില്‍ എത്തിയ, കൃഷ്ണചന്ദ്രന്റെ ഭാര്യയായ ആ നടിയുടെ പേര് വനിത എന്നാണ് എന്ന് എനിക്ക് തോന്നുന്നു..
ReplyDelete'MEMORIES' please..
ReplyDeleteമികച്ച cinematography ആണെന്നതിനപ്പുറം ഈ സിനിമയിൽ എടുത്തു പറയത്തക്ക ഒന്നും എനിക്ക് തോന്നിയില്ല. ബാലിശമായ ഒരു one line സ്റ്റോറി എടുത്തു റോഡ് മൂവി ആക്കി സന്നിവേശിച്ചപ്പോൾ ഒരു documentary കണ്ട അനുഭവമേ എനിക്കുണ്ടായുള്ളൂ.
ReplyDeleteചിത്രത്തിലെ BGM നെ കുറിച്ചൊന്നും പറഞ്ഞില്ല ? അരി പൊടിക്കുന്ന യന്ത്രം ഉണ്ടാകുന്ന രംഗത്തിലെ BGM അസഹനീയമാണ് . കേട്ടാൽ ഏതോ US commando operation scene ന്റെ impact ആണ് ഉണ്ടാക്കുന്നത് . എന്നാൽ scene വളരെ ബാലിശവും.
പല scene ഉം സമയം തികക്കാൻ വേണ്ടി കൂട്ടി ചേർത്ത പോലെ ആണ് തോന്നിക്കുന്നതു. ഉദാഹരണം - അസം കലാപ രംഗം. സ്വന്തം ഉമ്മയെ ഓര്‍മ്മ വന്നു യാത്ര അവസാനിപ്പിക്കാൻ പോകുന്ന നായകൻ തൊട്ടടുത്ത scene ഇൽ നായികയെ കാണാൻ തീരുമാനിക്കുന്നു. ഇത്തരമൊരു തീരുമാനത്തിന് വേണ്ടിയായിരുന്നെങ്കിൽ തൊട്ട് മുന്‍പത്തെ scene ഇത്ര detail ആയി കാണികേണ്ട ആവശ്യമുണ്ടായിരുന്നോ ? മാത്രമല്ല ആ SCENE ലെ BGM കേട്ടാൽ ഭയങ്കരമായ ന്തോ സംഭവിക്കാൻ പോകുന്നുവെന്ന് തോന്നും ; എന്നാൽ ഒന്നും സംഭവിക്കുന്നില്ല.
ഈ ചിത്രത്തിൽ puncher ഒട്ടിക്കുന്ന മലയാളിയെ ഇതു സ്ഥലത്ത് വെച്ചാണ് കാണുന്നത് ?
കൃത്യമായ പൊളിറ്റിക്സ് ഈ ചിത്രത്തിന് ഉണ്ട്. അത് കൊണ്ടാണല്ലോ നേരെ ബംഗാളിൽ തന്നെ ചെന്ന് സ്റ്റോപ്പ് ഇട്ടത് :) ഒരു പക്ഷെ ഹരി പറഞ്ഞത് പോലെ motorcycle diaries ന്റെ സ്വാധീനമാവാം .. allenkil യൂത്ത് ന്റെ പിന്തുണ ലഭിക്കാൻ കമ്മ്യൂണിസം എന്ന വികാരത്തെ മുതലെടുക്കാനും :)
പിന്നെ royal enfieldians നെ കോരിത്തരിപ്പിക്കാൻ മാത്രം ആ വാഹനത്തിനോടുള്ള craze കൊണ്ട് നാഗാലാൻഡ് വരെ പോയതല്ല നായകൻ. he just went to see his lover. Their love gets more importance than the passion to royal enfield bike or the bikers craze. I dont understand how this gonna make an impact in royal enfield fans. Both are different aspects.
i like this movie .. movie il logic alochikkan nilkkatha enne pole ullavarkku its a good movie .. athine keerimurichu parishothikkan onnum vayya.. its a good watchable movie ....
ReplyDelete