കളിമണ്ണ്: ഗർഭമാണ് താരം!
ഹരീ, ചിത്രവിശേഷം
![Kalimannu: A film by Blessy starring Shwetha Menon, Biju Menon, Suhasini etc. Film Review by Haree for Chithravishesham. Kalimannu: Chithravishesham Rating [3.50/10]](http://4.bp.blogspot.com/-G9tNJv75XGc/Uh9S4YekkZI/AAAAAAAAJ6M/N9sjf6tm7tw/s1600/2013-08-22_Kalimannu.png)
ആകെത്തുക : 3.50 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 1.00 / 10
: 2.00 / 10
: 5.00 / 10
: 3.00 / 05
: 3.00 / 05
: 2.00 / 10
: 5.00 / 10
: 3.00 / 05
: 3.00 / 05
Snippet Review
Of course Kalimannu tries to pass some messages on pregnancy and related health care. Does this make it a good film? Sadly NO!
Cast & Crew
Kalimannu
Kalimannu
Directed by
Blessy
Produced by
Thomas Thiruvalla
Story, Screenplay, Dialogues by
Blessy
Starring
Shwetha Menon, Biju Menon, Suhasini, Prashant Nair, Suniel Shetty, Anupam Kher, Priyadarshan, Sabaina Menon etc.
Cinematography (Camera) by
Satheesh Kurup
Editing by
Raja Mohammed
Production Design (Art) by
Prasanth Madhav
Music / Background Score by
M. Jayachandran
Lyrics by
O.N.V. Kurup
Make-up by
Ranjith Ambady
Costumes by
Sameera Saneesh
Choreography by
Pony Verma
Thrills by
Mafia Sasi
Stills by
Anup Chacko
Designs by
Collins Leophil
Banner
Cherumuttadathu Films
Release Date
2013 Aug 22
ചിത്രത്തിലാകെ മെച്ചമെന്നു പറയാവുന്നത് ഒ.എൻ.വി. കുറുപ്പെഴുതി എം. ജയചന്ദ്രൻ ഈണമിട്ട ഒന്നുരണ്ടു ഗാനങ്ങളാണ്. "രാരീ രാരീരം..." എന്നു പാടിയിരുന്ന മലയാളികളെ "ലാലീ ലാലീലെ..." എന്നു മാറ്റിപ്പാടിക്കുന്ന "മലരൊളിയേ! മന്ദാരമലരേ!" എന്ന താരാട്ടു പാട്ടു തന്നെ ഇവയിൽ ശ്രദ്ധേയം.
സ്ത്രീത്വത്തെ, മാതൃത്വത്തെ ഒക്കെ മഹത്വവത്കരിക്കുകയാണ് ഈ ചിത്രത്തിന്റെ ഉദ്ദേശമെന്ന് ചിത്രത്തിനൊടുവിൽ തന്നെയുള്ള ചാനൽ ചർച്ചകളിലൂടെ സംവിധായകൻ പറയുവാൻ ശ്രമിക്കുന്നു. പുറമേയുള്ള ചർച്ചകളിലും സംവിധായകൻ സമാനമായ അഭിപ്രായം പറഞ്ഞു കേട്ടു. പക്ഷെ, ഈ സിനിമ ഏത് വിധത്തിലാണ് അതൊക്കെ സാധിക്കുന്നതെന്ന് ലേഖകനിനിയും മനസിലായിട്ടില്ല! ഗർഭിണികളെ എങ്ങിനെയാണ് പരിചരിക്കേണ്ടതെന്നും, ഗർഭാവസ്ഥയിലുള്ള കുഞ്ഞിനെ അമ്മയുടെ മാനസികാവസ്ഥ എങ്ങിനെയൊക്കെ സ്വാധീനിക്കാമെന്നുമൊക്കെ സിനിമയിൽ പലരും നീണ്ട ഡയലോഗുകൾ പറയുമ്പോഴും; ഇതൊന്നും ശ്വേത മേനോനും സബൈനയ്ക്കും ബാധകമായിരുന്നില്ലേ എന്നാരെങ്കിലും ചിന്തിച്ചാലതിൽ തെറ്റു പറയാനില്ല. പ്രസവമെങ്ങിനെ നടക്കുന്നു എന്നതുകണ്ട് ആളുകളെല്ലാം സ്ത്രീകളെ മാനിക്കുന്നവരും അമ്മയെ സ്നേഹിക്കുന്നവരുമൊക്കെ ആയിത്തീരുമെന്നുമാണ് സംവിധായകന്റെ പക്ഷം! അതിന്റെയുക്തിയും എനിക്കിതുവരെ പിടികിട്ടിയില്ല. സത്യത്തിൽ സിനിമയുടെ പേര് അന്വർത്ഥമാവുന്നത് അവിടെയാണ്; ഒന്നുകിലിത് പടച്ചവരുടെ മണ്ടയിൽ കളിമണ്ണാണ്, അല്ലെങ്കിലിത് കാണാൻ മിനക്കെടുന്നവരുടെ തലയിൽ!
ശ്വേത മേനോൻ കേന്ദ്ര കഥാപാത്രമായ ബ്ലെസ്സി ചിത്രം, 'കളിമണ്ണി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteHaree
@newnHaree
Of course #Kalimannu tries to pass some messages on pregnancy and related health care, does this make it a good film? Sadly no!
7:31 PM - 26 Aug 13
M Jayachandran has remixed the Sankat Mochana Ganesha Sthothram. That is awesome. I couldn't find any other better remix of that in any other language. Kudos to him
ReplyDeleteswetha menon prasavicha sheshamanu garbhavasta chitrikarichathu. prasava scene mathramanu original.
ReplyDeleteമരലൊളിയോ?... മലരൊളിയല്ലേ?
ReplyDelete"ഒന്നുകിലിത് പടച്ചവരുടെ മണ്ടയിൽ കളിമണ്ണാണ്, അല്ലെങ്കിലിത് കാണാൻ മിനക്കെടുന്നവരുടെ തലയിൽ!"
ReplyDeleteഅതെനിക്കിഷ്ടായി!!! :D
ഐ സ്പിറ്റ് ഓണ്‍ യുവര്‍ ഗ്രേവ്
ReplyDeleteഒന്ന് വിടാതെ എല്ലാ പെരുന്നാള്‍ റിലീസും കണ്ട ഒരു പ്രേക്ഷകന് എന്ന നിലക്ക് ഞാന്‍ കുറച്ചു കാര്യങ്ങള്‍ പറയട്ടെ ഈ റിവ്യു എഴുതിയ മനുഷ്യന് ന്യൂ ജെനെറേഷന് തലയ്ക്കു പിടിച്ച ആളാണ് പത്തു പൈസേടെ തിരക്കഥ ഇല്ലാത്ത ആദ്യത്തെ അര മണിക്കൂറിനു ശേഷം ഇരിക്കാന്‍ തോന്നാത്ത നീലകഷത്തിനു ഏഴു കുടം വളരെ മികച്ച കഥയും സന്ദര്‍ഭവും ആഖ്യാനവുമുള്ള മെമ്മറീസ് നു അഞ്ചര കുടം ഇരുത്തി വെറുപ്പിക്കുന്ന മാതുകുട്ടിക്കു അഞ്ചു ഇടവേളയ്ക്കു ശേഷം ഇതൊന്നു തീര്‍ന്നു കിട്ടിയിരുന്നെങ്കില്‍ എന്ന് തോന്നുന്ന പുള്ളിപുലിക്കും ലോട്ടറി
..........സ്ത്രീകളായാലും പുരുഷന്മാരായാലും വ്യക്തികൾ അടി സ്ഥാനപരമായി മനുഷ്യർ മാത്രമാണ്. നന്മയും തിന്മയും ശക്തിയും ദൗർബല്യവും ഭ്രാന്തും യുക്തിയും എല്ലാം പല അളവിൽ വ്യക്തിത്വത്തിൽ കൊണ്ടുനടക്കുന്ന സാധാരണ മനുഷ്യർ. ഒരു സുപ്രഭാതത്തിൽ അമ്മയോ അച്ഛനൊ ആയി എന്നതുകൊണ്ട് മാത്രം ഇവരാരും മഹാത്മാക്കൾ ആകുന്നില്ല. ആകുമായിരുന്നുവെങ്കിൽ മാതാ പിതാക്കളുടെ പീഡനമേറ്റ് മൃതപ്രായരാകുന്ന കുട്ടികളെ ഓർത്ത് നമുക്ക് വേദനിക്കേണ്ടി വരില്ലായിരുന്നു.പറവൂർ പീഡനം ഉൾപ്പെടെയുള്ള പല പെണ്‍വാണിഭ കേസുകളും പുറത്ത് വന്നപ്പോൾ ഒരു ഞെട്ടലോടെ നാം തിരിച്ചറിഞ്ഞു ,പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ പലർക്കും കാഴ്ചവച്ചതു പെറ്റമ്മയുടെ അറിവോടെയും സമ്മതത്തോടെയുമാണെന്ന്. അപ്പോൾ എവിടെപ്പോയി കൊട്ടിഘോഷിക്കപ്പെടുന്ന ഈ മാതൃത്വത്തിന്റെ മഹനീയത ? യാഥാർത്യ ബോധത്തോടെ കാര്യങ്ങളെ കാണാനാണ് നാം സമൂഹത്തെ പഠിപ്പിക്കേണ്ടത്. അല്ലാതെ പലതിനെയും ആവശ്യമില്ലാതെ മഹത്വവൽക്കരിക്കാനല്ല. ഇത്തരം മഹത്വവൽക്കരിക്കലുകൾ പലപ്പോഴും ഒരു സമൂഹത്തെ സംബന്ധിച്ചു അപകടകരം തന്നെയാണ്. അച്ഛനും അമ്മയും കാണപ്പെട്ട ദൈവങ്ങൾ, അവർ ചെയ്യുന്നതും പറയുന്നതുമെല്ലാം ശരി ,അവരെ അനുസരിക്കേണ്ടത് മക്കളുടെ കടമയാണ് എന്നൊക്കെത്തന്നെയാണ് നമ്മൾ ഇപ്പോഴും കുട്ടികളെ പഠിപ്പിക്കുന്നത്. മാതാ പിതാക്കൾ തന്നോട് ചെയ്യുന്ന ക്രൂരത പോലും നിശ്ശബ്ദം സഹിക്കേണ്ടതാണ് എന്ന ധാരണ കുട്ടിയിൽ രൂപപ്പെടാൻ മാത്രമേ ഈ മഹത്വവല്‍ക്കരിക്കൽ ഉപകരിക്കൂ .
ReplyDeleteകളിമണ്ണിലെ നായിക ചെയ്യുന്നത് തീർത്തും സാധാരണമായ ഒരു കാര്യം മാത്രമാണ്. മസ്തിഷ്ക മരണം സംഭവിച്ച ഭർത്താവിന്റെ ബീജത്തിൽ നിന്നും ഒരു കുട്ടിയെ സൃഷ്ടിക്കണമെന്ന് അവർ ആഗ്രഹിക്കുന്നത് ,ജീവിതത്തിൽ തനിക്കു സ്നേഹിക്കാനും തന്നെ സ്നേഹിക്കാനും ഒരാൾ വേണമെന്നുള്ളതുകൊണ്ടാണ്. താൻ ഈ ലോകത്ത് ഒറ്റക്കായി പോകുമോ എന്ന ഭയം കൊണ്ടാണ്. ഇത് വലിയ ത്യാഗമോ ധീരതയോ ഒന്നുമല്ല .തികച്ചും മാനുഷികമായ ഒരു അവസ്ഥ മാത്രം. ഇത്രയ്ക്കു മഹത്വവല്ക്കരിക്കാൻ വേണ്ടി ഇതിൽ എന്താണ് ഉള്ളതെന്ന് മാത്രം മനസ്സിലാകുന്നില്ല.
ചിത്രത്തിന്റെ അവസാന ഭാഗം മുഴുവൻ നിറച്ചിരിക്കുന്നത് ,ശ്വേത മേനോന്റെ പ്രസവവുമായി ബന്ധപ്പെട്ടു നാട്ടിലുണ്ടായ വിവാദങ്ങളും ചർച്ചകളും അവക്കുള്ള മറുപടികളും കൊണ്ടാണ്. അങ്ങനെ ഒരു വിവാദം കൂടി ഉണ്ടായില്ലായിരുന്നുവെങ്കിൽ പിന്നെ എന്താണ് ഈ സിനിമയിൽ ഉണ്ടാകുമായിരുന്നത് എന്ന് ആലോചിച്ചു പോകുന്നു.
by Divya Divakar
https://www.facebook.com/divya.divakar6?fref=ts
"കളിമണ്ണ് " - ബ്ലസ്സിയുടെ ഒരു "സൂകരപ്രസവം
ReplyDeletehttp://nishkkalankan.blogspot.in/2013/08/blog-post_26.html
Prasad K: Appreciate your words - thought provoking - really.
ReplyDelete:)
ReplyDeleteസിനിമയിലെ കവലപ്രസംഗം തന്നെയാണല്ലോ ഇവിടെയും .. ആ പാട്ട് നല്ലൊരു അനുഭവം :)
ഏവരുടേയും അഭിപ്രായങ്ങൾക്ക് വളരെ നന്ദി. :-)
ReplyDelete'നാലാമിട'ത്തിൽ ദിവ്യ ദിവാകർ എഴുതിയ നിരൂപണമാണ് മുകളിൽ പല കമന്റുകളിലായി PRASAD. K പകർത്തി വെച്ചിരുന്നത്. കോപ്പിറൈറ്റ് പ്രശ്നമൊഴിവാക്കുവാൻ ഒന്നൊഴികെ മറ്റു കമന്റുകളൊഴിവാക്കുന്നു. പ്രസ്തുത ലേഖനം പൂർണരൂപത്തിൽ വായിക്കുവാനിവിടെ നോക്കുക: കളിമണ്ണ്: അത്ര മഹത്തരമോ പ്രസവം?
--