കടൽ കടന്ന് ഒരു മാത്തുക്കുട്ടി (Review: Kadal Kadannu Oru Maathukutty)

Published on: 8/08/2013 10:19:00 PM

കടൽ കടന്ന് ഒരു മാത്തുക്കുട്ടി: വാസ് ഫെറിൻ വെറാ മുറ്റിസ് ഫിലിം!

ഹരീ, ചിത്രവിശേഷം

Kadal Kadannu Oru Maathukutty: Chithravishesham Rating [4.00/10]
തട്ടുപൊളിപ്പൻ മസാലച്ചിത്രങ്ങളിൽ നിന്നും അല്പം ഗൗരവമുള്ള സിനിമകളിലേക്ക് രഞ്ജിത്ത് മാറിയതിനു ശേഷം, അദ്ദേഹത്തിന്റെ സംവിധാനത്തിൽ വന്ന മമ്മൂട്ടി ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തങ്ങളായിരുന്നു. 'കയ്യൊപ്പി'ൽ തുടങ്ങിയ ഇരുവരുമൊരുമിച്ചുള്ള യാത്ര 'പാലേരി മാണിക്യ'വും 'പ്രാഞ്ചിയേട്ടനും' പിന്നിട്ട് 'കടൽ കടന്ന് ഒരു മാത്തുക്കുട്ടി'യിലെത്തി നിൽക്കുന്നു ഈ രണ്ടായിരത്തിപ്പതിമൂന്നിൽ. എന്നാലെന്തു ചെയ്യാം, മുൻചിത്രങ്ങളുടെ പ്രതീക്ഷാഭാരം താങ്ങുവാനുള്ള കെൽപ്പൊന്നും കടൽ കടന്നെത്തിയ ഈ പാവം മാത്തുക്കുട്ടിക്കില്ല. പോരാത്തതിന് സിനിമ തീരുമ്പോഴേക്കും പ്രേക്ഷകരെക്കൊണ്ട് ഈ വിശേഷത്തിനു നൽകിയ തലക്കെട്ട് മലയാളത്തിൽ പറയിപ്പിക്കുകയും ചെയ്യും മാത്തുക്കുട്ടി. (സംഗതിയുടെ മലയാളം മൊഴിമാറ്റം ചിത്രത്തിന്റെ ട്രൈലറിലുണ്ട്!) 'ടാ തടിയാ'യിലൂടെയെത്തിയ ശേഖർ മേനോനും മുത്തുമണിയും നന്ദുവും മറ്റുമാണ് ചിത്രത്തിലെ സഹനടീനടന്മാർ. ഷാജി നടേശൻ, സന്തോഷ് ശിവൻ, പൃഥ്വിരാജ് എന്നിവരൊരുമിച്ച് ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നു.

ആകെത്തുക : 4.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 2.00 / 10
: 3.00 / 10
: 5.00 / 10
: 3.00 / 05
: 3.00 / 05
Snippet Review

Mathukutty disappoints! Hiring the punch line from the film, one can only say; Vas ferin vera muttis film!

ജർമ്മനിയിൽ നേഴ്സായ ഭാര്യയുടെ അനുസരണയുള്ള ഭർത്താവായ മാത്തുക്കുട്ടി, ഭാര്യയുടെ തടവിൽ നിന്നും കുറച്ചു ദിവസത്തെ പരോളിൽ നാട്ടിലെത്തുന്നു. പിന്നെ നാടായി, വീടായി, നാട്ടുകാരായി, കെട്ടാതെ നിൽക്കുന്ന കാമുകിയായി, ചെന്നു ചാടുന്ന ഏടാകൂടങ്ങളായി; ഒടുക്കം എല്ലാമൊതുക്കി മാത്തുക്കുട്ടി തിരികെ ജർമ്മനിക്ക്. ഈയൊരു കഥാതന്തുവിൽ; സാന്ദർഭിക നർമ്മം സൃഷ്ടിക്കുവാനായി വിശേഷിച്ചൊരു പുതുമയും പറയുവാനില്ലത്ത കുറേ കഥാപാത്രങ്ങൾ നടത്തുന്ന വൃഥാവ്യായാമങ്ങളാണ് ഈ രഞ്ജിത്ത് സിനിമ. പ്രാഞ്ചിയേട്ടനെപ്പോലെ ഒരു ആദ്യാവസാന നർമ്മചിത്രമായാണ് മാത്തുക്കുട്ടിയെ ഉദ്ദേശിച്ചിരിക്കുന്നതെങ്കിലും, കാണികളൊന്ന് ചിരിച്ചു കാണുന്നത് ചുരുക്കം ഇടങ്ങളിൽ മാത്രം.

Cast & Crew
Kadal Kadannu Oru Maathukutty

Directed by
Ranjith

Produced by
Shaji Nadeshan, Santhosh Sivan, Prithviraj

Story, Screenplay, Dialogues by
Ranjith

Starring
Mammootty, Sekhar Menon, Muthumani, Nandu, Tini Tom, P. Balachandran, Meera Nandan, Alisha Mohammed, Nedumudi Venu, Balachandra Menon, Siddique, Suresh Krishna, Harisree Asokan, Kaviyoor Ponnamma, Sunil Sukhada etc.

Cinematography (Camera) by
Madhu Neelakandan

Editing by
Sandeep Nandakumar

Production Design (Art) by
Santhosh Raman

Music by
Shahabas Aman

Background Score by
Thej Mervin

Effects by
Murukesh

Lyrics by
Anu Elizabeth Jose

Make-up by
Ranjith Ambady

Costumes by
Sameera Saneesh

Stills by
Paul Bathery

Designs by
Jayaram

Banner
August Cinema

Release Date
2013 August 07

മാത്തുക്കുട്ടിയെന്ന കഥാപാത്രം മീശയെടുത്തൊരു മമ്മൂട്ടിയുടെ വേഷം കെട്ട് എന്നതിനപ്പുറമൊരു പരിഗണനയുമർഹിക്കുന്നില്ല. ഇതര കഥാപാത്രങ്ങളെ അവതരിപ്പിച്ച മറ്റ് അഭിനേതാക്കളുടെ കാര്യത്തിലും വിശേഷിച്ചെന്തെങ്കിലും പറയുവാനില്ല. പലവട്ടം പലസിനിമകളിൽ കണ്ടുമറന്ന കുറേ കഥാപാത്രങ്ങൾ, അത്ര മാത്രം! ടിനി ടോമിന്റെ ലോക്കൽ കേബിൾ ടി.വി.ക്കാരനും പി. ബാലചന്ദ്രന്റെ ശിക്കാരിയുമൊക്കെയാണ് പിന്നെയും ഒരല്പം വ്യത്യസ്തമെന്ന തോന്നലെങ്കിലുമുണ്ടാക്കുന്നത്. പിന്നെ മോഹൻലാലും ദിലീപും ജയറാമുമൊക്കെ വന്ന് തലകാണിക്കുന്നുണ്ട്, കൂട്ടത്തിൽ മമ്മൂട്ടിയായി മമ്മൂട്ടി തന്നെയും. ആ മമ്മൂട്ടിയെക്കണ്ട് മാത്തുക്കുട്ടിയായ മമ്മൂട്ടി 'ഓ! ഭയങ്കര ഗമയാന്നാ പറഞ്ഞു കേൾക്കുന്നേ!' എന്നൊക്കെ പറയുന്നുണ്ട്. ഇങ്ങിനെ പല താരങ്ങളുടെ തലകാട്ടലും, ഇമ്മാതിരി ഡയലോഗടിക്കലുമൊക്കെ ചെലവാകുന്ന കാലം മലയാളസിനിമയിൽ കഴിഞ്ഞു പോയെന്ന് രഞ്ജിത്തിന് അറിയാത്തതോ അതോ അറിഞ്ഞെന്ന് കൂട്ടാക്കാത്തതോ?

ദൃശ്യങ്ങളെ ആവശ്യത്തിന് വെളിച്ചത്തിൽ ഫോക്കസിലാക്കി പകർത്തുക എന്ന തന്റെ ധർമ്മം മധു നീലകണ്ഠൻ ഭംഗിയായി ചെയ്തിട്ടുണ്ട്. ഇതിനപ്പുറമൊരു ഛായാഗ്രാഹക മികവും ചിത്രം ആവശ്യപ്പെടുന്നുമില്ല. സന്ദീപ് നന്ദകുമാറിന്റെ സന്നിവേശമികവിൽ, സ്റ്റേജിന്റെ പിന്നിൽ നിൽക്കുന്നയാൾ ഒറ്റയടിക്ക് കാണികളുടെ മുന്നിലെത്തുന്ന അത്ഭുതമൊക്കെ കാണാം. എന്തിനെന്ന് ആർക്കുമാർക്കും പിടികിട്ടാത്തൊരു പള്ളിപ്പാട്ടും പിന്നെ മാത്തുക്കുട്ടിക്കും കാമുകിക്കും പഴയകാലം ഓർമ്മിച്ചെടുത്തൊന്ന് നെടുവീർപ്പിടുവാനായൊരു ഹിന്ദി ഗാനവും ചിത്രത്തിലുൾപ്പെടുത്തിയിട്ടുണ്ട്. അങ്ങിനെ പാട്ടുകളുടെ കുറവു തീർന്നു.

ചിത്രത്തിൽ സുരേഷ് കൃഷ്ണയുടെ കഥാപാത്രം പറയുന്നൊരു വാചകം കാണികളെ സംബന്ധിച്ചിടത്തോളം അച്ചട്ടാണ്; 'മാത്തുക്കുട്ടി പണി തന്നിരിക്കുവാ...'. പക്ഷേ അതിന് തൊട്ടുമുൻപ് പറഞ്ഞത് - 'വന്നതും കണ്ടതും നന്നായി...' - എത്രപേർ യോജിക്കുമെന്ന് സംശയം! ഇതിനു വരാതിരുന്നെങ്കിൽ കാണാതിരുന്നെങ്കിൽ എത്ര നന്നാവുമായിരുന്നു എന്നേ ബഹുഭൂരിപക്ഷത്തിനും തോന്നുവാൻ സാധ്യത കാണുന്നുള്ളൂ. ചുരുക്കത്തിൽ കാണുന്നവർക്ക് 'ഒരിദും' സമ്മാനിക്കാത്ത ഇങ്ങിനെയൊന്നു പെരുനാളു കാഴ്ചയായൊരുക്കിയ രഞ്ജിത്തിനും മമ്മൂട്ടിക്കും സ്തുതി! അതിനായി കാശുമുടക്കിയ ആഗസ്റ്റ് സിനിമാക്കാർക്കു സ്തോത്രം! അഞ്ചേമുക്കാൽ കോടിക്ക് ടെലിവിഷൻ അവകാശം വിറ്റു പോയ സ്ഥിതിക്ക് ഇനി നഷ്ടപ്പെടാനുള്ളത് പടം കാണാൻ കയറുന്ന പാവം പ്രേക്ഷകർക്ക്! അപകടങ്ങൾ ഫ്ലൈറ്റ് പിടിച്ചും വരുമെന്ന് പറയുന്നതെത്ര സത്യം; ഈ നോമ്പു കാലത്തത് 'കടൽ കടന്ന് ഒരു മാത്തുക്കുട്ടി'യുടെ രൂപത്തിലായെന്ന് മാത്രം!

വിശേഷക വാക്യം: രഞ്ജിത്തെന്തോ മോശം കഥയെടുത്ത് മറ്റുള്ളവർക്ക് കൊടുക്കുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ചുരുങ്ങിയ പക്ഷം ആ ഒരു ആരോപണം ഇതോടെ തീരുമെന്ന് കരുതാം. ഇതിനെ വെച്ചുനോക്കുമ്പോൾ എത്രയോ ഭേദപ്പെട്ട കഥയായിരുന്നു രഞ്ജിത്തെടുത്ത് ജി.എസ്. വിജയനു കൊടുത്ത 'ബാവൂട്ടിയുടെ നാമത്തിൽ'.

11 comments :

 1. രഞ്ജിത്തിന്റെ സംവിധാനത്തിൽ മമ്മൂട്ടി മാത്തുക്കുട്ടിയാവുന്ന 'കടൽ കടന്ന് ഒരു മാത്തുക്കുട്ടി'യെന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. Kilavante vilayattam verutheyayi renjithine vidathe pidichekkkaaaa

  ReplyDelete
 3. exactly !!!!!!!its a booooooooooooooring film

  ReplyDelete
 4. ഈ ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം നൊസ്റ്റാള്‍ജിയയൊക്കെ ഇന്നു ഗള്‍ഫ്‌ മലയാളിക്കല്ല, യൂറോപ്പില്‍ കുടിയേറിയിരിക്കുന്ന മത്തുക്കുട്ടിയെപ്പോലുള്ള പ്രവാസികള്‍ക്കാണെന്ന് മമ്മൂട്ടി അടിച്ചു വിടുന്നത് കേട്ടു. അപ്പോള്‍ തോന്നിയ ഒരു സംശയമാണ്-പിന്നെ എന്തുകൊണ്ടാണ് നൂറില്‍ തൊണ്ണൂറ്റൊന്പതു മലയാളിയും യൂറോപ്യന്‍ പൌരത്വവും സ്ഥിര താമസാവകാശവും എടുത്തു അവിടെ കൂടുന്നത്? ഈ സിനിമയുടെ കോണ്‍സെപ്റ്റിന് എന്തോ തകരാറുണ്ട്. പിന്നെ കഥയില്‍ ചോദ്യമില്ലല്ലോ?

  ReplyDelete
 5. ആദ്യ ദിവസം തന്നെ ഈ മാരണത്തിനു ഞാൻ തലവെച്ച് കൊടുത്തു. മമ്മൂട്ടിയുടെ ഡയലോഗ് തന്നെ പറയാൻ തോന്നി. "എന്ത് കോണാത്തിലെ പടമാടോ ഇത്".

  ReplyDelete
 6. 4/10
  valiya kottathenga
  1/10 is more than enough. houuu
  Perunnaalinu aadyathe adi achante vaka
  2 monte vaka
  2 perum koode pottichathu 220 Rs :(

  ReplyDelete
 7. above average movie. ithu review thanneyano. ezhuthanariyunnavarellanm niroopakarakunna kalam kalikalam

  ReplyDelete
 8. Haree, are you the cinema correspondent of Daily Indian Herald? See the review: http://www.dailyindianherald.com/home/details/ZSR44qNi/74

  ReplyDelete
 9. പാവം I A ഐവാച്ചനിൽ ജഗതിയും, ജഗദീഷും സിദ്ദീഖും വിം ചേർത്ത മിക്സ്ചർ കഴിച്ച് ഭജനക്കിരിക്കാൻ പോയ പോലെ ആയി....ഇത് വേണ്ടിയിരുന്നോ രഞ്ജിത് മാഷേ ....

  ReplyDelete
 10. ഏവരുടേയും അഭിപ്രായങ്ങൾക്ക് നന്ദി. :)

  I'm not the cinema correspondent of Daily Indian Herald (or any other portals). Anyway the content published here is in Creative Commons license and so it can be republished without prior consent. However, the source must be mentioned and credit should be given in comply with the Creative Commons Attribution 2.5 India (CC BY 2.5). I hope the editor of Daily Indian Herald will take note. Thank you for pointing it out.

  ReplyDelete