നേരം: കാണികളുടെ നല്ല നേരം!
ഹരീ, ചിത്രവിശേഷം
![Neram: A film by Alphonse Puthren starring Nivin Pauly, Nazriya Nazim, Simhaa etc. Film Review by Haree for Chithravishesham Neram: Chithravishesham Rating [6.50/10]](http://3.bp.blogspot.com/-QoDPzfpsHaA/UY3m67LpaPI/AAAAAAAAJig/Eb0sg0UQwpI/2013-05-10_Neram.png)
ആകെത്തുക : 6.50 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 5.00 / 10
: 7.00 / 10
: 7.00 / 10
: 3.50 / 05
: 3.50 / 05
: 7.00 / 10
: 7.00 / 10
: 3.50 / 05
: 3.50 / 05
Snippet Review
The film indeed gives a good time for the viewers. Nivin Pauly and Nazriya Nazim at their best!
Cast & Crew
Neram
Neram
Directed by
Alphonse Puthren
Produced by
Koral Viswanathan
Story, Screenplay / Dialogues by
Alphonse Puthren / Mohsin Kassim
Starring
Nivin Pauly, Nazriya Nazim, Simhaa, Wilson Joseph, Lalu Alex, Shammi Thilakan, Manoj K. Jayan, Joju George, S.V. Krishna Shankar, Deepak Nathan etc.
Cinematography (Camera) by
Anend C. Chandran
Editing by
Alphonse Puthren
Production Design (Art) by
Mohana Mahendran
Music by
Rajesh Murugesan
Sound Design by
Vishnu Govind, Sree Sankar
Lyrics by
Santhosh Varma
Make-up by
Name
Costumes by
Name
Thrills by
Run Ravi
Designs by
24AM
Banner
Winner Bulls Films
Release Date
2013 May 10
ആനെന്ദ് സി. ചന്ദ്രന്റെ ഛായാഗ്രഹണവും, സംവിധായകന്റെ തന്നെ ചിത്രസന്നിവേശവും - 'നേര'ത്തെ 'നേര'മാക്കുന്നതില്‍ ഇവയ്ക്കുള്ള പങ്ക് വളരെ വലുതാണ്. വിഷ്ണു ഗോവിന്ദും ശ്രീ ശങ്കറുമൊരുക്കിയ ശബ്ദസംവിധാനവും ഇവരുടെ ശ്രമങ്ങളെ നന്നായി തുണച്ചിരിക്കുന്നു. കഥാപാത്രങ്ങള്‍ ഓടിത്തളരുന്ന അവസാന ഭാഗങ്ങള്‍ക്ക് അല്പം കൂടി വേഗത നല്കുവാന് കഴിഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷേ കൂടുതല്‍ ആസ്വാദ്യകരമാവുമായിരുന്നു. സന്തോഷ് വര്‍മ്മയെഴുതി രാജേഷ് മുരുഗേശന്‍ ഈണമിട്ട് സച്ചിന് വാര്യര്‍ പാടിയ "വാതില്‍ മെല്ലെ തുറന്നു..." മാത്യു-ജീന പ്രണയത്തിനു കൂട്ടാവുമ്പോള്, യൂട്യൂബിലെ വൈറല്‍ ഹിറ്റായ 'പിസ്ത ഗാനം' ഒടുവിലാണെത്തുന്നത്. സ്വഭാവത്തിലും ട്രീറ്റ്മെന്റിലും വിരുദ്ധധ്രുവങ്ങളിലുള്ള ഇരുഗാനങ്ങളും ആസ്വാദ്യകരമാണ്. റണ്‍ രവിയുടെ മേല്‍നോട്ടത്തിലുള്ള സംഘട്ടന രംഗങ്ങളും അധികപ്പറ്റാവാതെ ചിത്രത്തോട് ചേര്‍ന്ന് നില്ക്കുന്നു.
മറ്റു ചിത്രങ്ങളില്‍ ഒരു ദോഷമായി അനുഭവപ്പെടുന്ന ആകസ്മിതകതകളുടെ ആധിക്യം പോലും, നേരം നന്നായാല്‍ എല്ലാം നന്നാവും മോശമായാല്‍ അതുപോലെ മോശവും എന്ന ആശയത്തെ മുന്‍നിര്‍ത്തിയാവുമ്പോള്‍, ഈ ചിത്രത്തിനൊരു ബാധ്യതയാവുന്നില്ല. കഥയിലല്ല, അതെങ്ങിനെ പറയുന്നു എന്നതിലാണ് കാര്യമെന്ന് കാണിച്ചു തരുന്നു സംവിധായകനിതില്‍. ഏതു നേരത്താണോ ഈ പടത്തിനു കയറുവാന്‍ തോന്നിയതെന്ന് പ്രേക്ഷകര്‍ ചിന്തിച്ചുപോവുന്ന പല ചിത്രങ്ങളുടെയിടയ്ക്ക്, കുറച്ചു നല്ല സമയം ഉറപ്പു നല്‍കുന്നുണ്ട് അല്‍ഫോണ്‍സിന്റെ 'നേരം'. വെറുതേ നേരം പോക്കാനായി സിനിമകള്‍ കാണുന്നവര്‍ക്കും 'നേരം' മോശമാവില്ല. അല്‍ഫോണ്‍സിനും കൂട്ടര്‍ക്കും മാത്രമല്ല കാണുവാന്‍ കയറുന്ന ബഹുഭൂരിഭാഗത്തിനും 'നേരം' നല്ലതു തന്നെയാവുമെന്ന് ചുരുക്കം. അപ്പോളിനി അധികം നേരം കളയാതെ സിനിമയ്ക്കു പോവുകയല്ലേ?
ഇന്നത്തെ ചിന്താവിഷയം: 'നേര'ത്തിന്റെ മലയാളം പതിപ്പില്‍ തമിഴ് കഥാപാത്രങ്ങളെല്ലാം തമിഴന്മാര് തന്നെ, അവരെല്ലാം തമിഴ് പറയുന്നു. പക്ഷേ, തമിഴിലെത്തുമ്പോള്‍ മലയാളി കഥാപാത്രങ്ങള്‍ കൂടി തമിഴന്മാരാവുന്നു! എന്തുകൊണ്ടാണ് തമിഴ് പതിപ്പില്‍ മലയാളി കഥാപാത്രങ്ങളെ (തമിഴ് സംസാരിക്കുന്ന ചെന്നൈ മലയാളികള്‍) അതേപടി നിലനിര്‍ത്താഞ്ഞത്?
അല്‍ഫോണ്‍സ് പുത്തരന്റെ സംവിധാനത്തില്‍ നിവിന്‍ പോളിയും നസ്രിയ നസീമും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'നേര'ത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteHaree
@newnHaree
#Neram: The film indeed gives a good time for the viewers. @NivinPauly and @iamNazriya at their best. #Chithravishesham
9:37 PM - 10 May 13
--
തമിഴ് പടത്തിൽ മലയാളം പറഞ്ഞാൽ ലവന്മാര്ക്ക് മനസ്സിലാകണ്ടേ? അത് കൊണ്ടായിരിക്കും.
ReplyDeleteകൊള്ളം എന്നാ കേട്ടെ ..ഇന്ന് വൈകീട്ട് കാണണം :)
ReplyDeletetaan eviduthe aala ? nerathil ettavum nannayathu shammi tilakanum nivin poliyum manjum aanu
ReplyDeleteനേരം കിട്ടുമ്പോൾ പോകണം ....
ReplyDelete'റണ്‍ ലോല റണ്‍ ' അതല്ലേ ഈ 'നേരം' ആയതു ?
ReplyDeleteതമിഴ് നാട്ടിൽ ചെന്ന് കഴിഞ്ഞാൽ മലയാളം പറഞ്ഞാ പോ അപ്പാ എന്ന് പറയും. ആളുകള്‍ കൂവും. ഇവിടെ ദഹികും
ReplyDelete'റണ്‍ ലോല റണ്‍' ആണോ 'നേരം' എന്നു സംശയിക്കുന്നവര്‍ രണ്ടു ചിത്രവും ഒന്നുകൂടി കാണുന്നത് നന്നായിരിക്കും! :) തമിഴ് സംസാരിക്കുന്ന മലയാളികള്‍ എന്ന് എടുത്തു പറഞ്ഞിരുന്നു. മലയാളം സംസാരിപ്പിക്കാഞ്ഞതെന്ത് എന്നല്ല, എന്തുകൊണ്ട് മലയാളി ഐഡന്റിറ്റി നിലനിര്‍ത്തിയില്ല എന്നതാണ് ചോദ്യം.
ReplyDeleteഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി.
--
ഇതൊക്കെ എങ്ങനെ ഒരു സിനിമയുടെ ഗണത്തില്‍ പെടും..ഇതില്‍ എവിടെയാണ് പ്രണയം ഉള്ളത്?എന്താണ് ഈ സിനിമയുടെ പ്രത്യേകത?ഒരു ക്യാമറയും,ഒരു തട്ടുപൊളിപ്പന്‍ പാട്ടും,കുറെ സ്ലോ മോഷന്‍ രംഗങ്ങള്‍ കൂടി ഉണ്ടെങ്കില്‍ ഒരു ന്യൂ ജനറേഷന് സിനിമ ഉണ്ടാക്കാം എന്നാണു ഇവരെപ്പോലുള്ളവര്‍ കരുതുന്നത്.. താങ്കള്‍ക്കെന്തോ ഇത്തരം സ്രിഷ്ടികളോടെ വല്ലാത്ത അഭിനിവേശവും,ഇഷ്ടവും ആണല്ലേ? നല്ലത്..എന്തോ ഇത്തരം ചിന്താഗതിക്കാരായ,ഇമ്മാതിരി സിനിമാ സങ്കല്പങ്ങള് ഉള്ള സിനിമാക്കാരെ പ്രോത്സാഹിപ്പിക്കുന്നത് മലയാള സിനിമയോട് ചെയ്യുന്ന തെറ്റാണെന് ഞാന്‍ കരുതുന്നു.
ReplyDeleteകൊള്ളാമെന്നു തന്നെയാണ് പറഞ്ഞു കേള്‍ക്കുന്നത്
ReplyDeleteപുതിയ പിള്ളേരുടെ നല്ല പടങ്ങള്‍ ഇനിയും വരട്ടെ...
ReplyDeleteTamil versionil, malayali kadhapaathrangal undo...it is yet to release. They would b telling the story of 2 tamil lovers- see the names of the characters mathews in malayalam, vetri in tamil. jeena in malayalam, veni in tamil....so i dont think there will be any malayali character in tamil version.
ReplyDeleteLiked this sentence very much -> ഏതു നേരത്താണോ ഈ പടത്തിനു കയറുവാന്‍ തോന്നിയതെന്ന് പ്രേക്ഷകര്‍ ചിന്തിച്ചുപോവുന്ന പല ചിത്രങ്ങളുടെയിടയ്ക്ക്, കുറച്ചു നല്ല സമയം ഉറപ്പു നല്‍കുന്നുണ്ട് അല്‍ഫോണ്‍സിന്റെ 'നേരം'. -> Very true. Keep up the good work.
ReplyDeleteHaree, Waiting for Shayamaprasad's Engish's review.
ReplyDeleteInspired by DELHI BELLY&RUN LOLA RUN.
ReplyDelete