മുംബൈ പോലീസ്: രസിക്കുമൊരു പോലീസ് ത്രില്ലര്‍!
ഹരീ, ചിത്രവിശേഷം
![Mumbai Police: A film by Rosshan Andrrews starring Prithviraj, Jayasurya, Rahman, Aparna Nair etc. Film Review by Haree for Chithravishesham. Mumbai Police: Chithravishesham Rating [6.25/10]](http://1.bp.blogspot.com/-7x2AXd9FGyc/UYSILmsNOHI/AAAAAAAAJfY/QEEuxDExc8U/2013-05-03_Mumbai-Police.png)
ആകെത്തുക : 6.25 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 4.00 / 10
: 6.00 / 10
: 7.00 / 10
: 4.00 / 05
: 4.00 / 05
: 6.00 / 10
: 7.00 / 10
: 4.00 / 05
: 4.00 / 05
Snippet Review
An interesting plot and decent execution makes 'Mumbai Police' a watchable flick.
Cast & Crew
Mumbai Police
Mumbai Police
Directed by
Rosshan Andrrews
Produced by
Nisad Haneefa
Story, Screenplay, Dialogues by
Bobby-Sanjay
Starring
Prithviraj, Jayasurya, Rahman, Aparna Nair, Mukundan, Hima Davis, Riyaz Khan, Kunchan, Shweta Menon, Harish, Deepa Vijayan etc.
Cinematography (Camera) by
R. Diwakaran
Editing by
Mahesh Narayanan
Production Design (Art) by
Cyril Kuruvila
Background Score by
Gopi Sundar
Make-up by
P.V. Shanker
Costumes by
Sai
Thrills by
Alan Amin
Stills by
Paul Bathery
Designs by
Collins Leophil
Banner
Nisad Hafeefa Productions
Release Date
2013 May 03
അണിയറയില്‍ പ്രവര്‍ത്തിച്ചവരുടെ ടീം വര്‍ക്കിന്റെ കൂടി വിജയമാണ് ഈ ചിത്രത്തെ ഇത്രയും ആസ്വാദ്യകരമാക്കുന്നത്. തിരക്കഥയിലെ അപാകങ്ങള്‍ പോലും കണ്ടിരിക്കുമ്പോള്‍ മറക്കുവാന്‍ പ്രേരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ മേക്കിംഗ്. ക്യാമറ ചലിപ്പിച്ച ആര്. ദിവാകരനോടും, സന്നിവേശകന്‍ മഹേഷ് നാരായണനോടും ഒപ്പം പശ്ചാത്തല സംഗീതമൊരുക്കിയ ഗോപി സുന്ദറിനോടും റോഷന് ആന്‍ഡ്രൂസ് ഇതിന് കടപ്പെട്ടിരിക്കുന്നു. ചിലയിടങ്ങളില്‍ ദൃശ്യങ്ങളല്പം ഇഴഞ്ഞു തുടങ്ങുമ്പോള്‍ ഗോപി സുന്ദറിന്റെ പശ്ചാത്തലം അവിടെ രക്ഷയ്ക്കെത്തുന്നു. പി.വി. ശങ്കറിന്റെ ചമയമാണ് (വിശേഷിച്ചും അപകടശേഷം പൃഥ്വിരാജിന്റെ കഥാപാത്രത്തിന് നല്കിയ ചമയം) ചിത്രത്തില്‍ മികവ് പുലര്‍ത്തിയ മറ്റൊരു ഘടകം. അലന് അമിന്‍ ഒരുക്കിയ സംഘട്ടന രംഗങ്ങള്‍ക്ക് ഒതുക്കമുണ്ട്, അതുകൊണ്ടു തന്നെ അവ കൂടുതല്‍ അനുഭവത്താണ്. ഗാനങ്ങളൊന്നും ഇതില്‍ വേണ്ട എന്ന തീരുമാനവും സിനിമയ്ക്കു ഗുണം ചെയ്തു.
ഗവര്‍ണര്‍ പങ്കെടുക്കുന്ന ഒരു ചടങ്ങ് നടക്കുന്ന പോലീസ് പരേഡ് ഗ്രൗണ്ടില്‍, ചടങ്ങിന്റെ തലേന്നാള്‍, യാതൊരു മറയുമില്ലാതെ പോയി കൊലപാതകത്തിനുള്ള സജ്ജീകരണം ചെയ്തു (അതും ലക്ഷ്യം കുറിയ്ക്കുവാനോരു മാതൃകയൊക്കെ കൊണ്ടുവെച്ച്!) എന്നൊക്കെ കാണിച്ചാലതില് എത്രത്തോളം വിശ്വാസ്യതയുണ്ട്? അത്യാധുനിക സംവിധാനങ്ങളോട് കൂടിയ വിദേശ നിര്‍മ്മിതമായ ആയുധം എന്തിനാണ് ഒരാള്‍ വീട്ടില്‍ സൂക്ഷിക്കുന്നത്? (സ്വയരക്ഷയ്ക്കായി പെട്ടെന്നെടുത്ത് ഉപയോഗിക്കാവുന്ന തരത്തിലുള്ള ഒന്നല്ല എന്നിരിക്കെ, അത്രയും വിലയുള്ള ഒരു ആയുധം എന്താവശ്യത്തിനാണ് ഒരാള്‍ കരുതിവെയ്ക്കുന്നത്?) ഒറ്റ രാത്രികൊണ്ട് ഒരാളെ കൊല്ലണമെന്ന് തീരുമാനിച്ചു നടപ്പാക്കുവാന്‍ തക്കവണ്ണം പ്രബലമായ ഒരു കാരണമാണോ ചിത്രത്തില്‍ പറയുന്നത്? ഇങ്ങിനെ ചോദിച്ചു തുടങ്ങിയാല്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ പലതുമുണ്ട് ചിത്രത്തില്‍. 'ഒള്ളതുകൊണ്ട് ഓണം പോലെ' എന്നാണല്ലോ ചൊല്ല്, ആ മനോഭാവത്തോടെ ഇത് കാണാന്‍ പോയാല്‍ നിരാശപ്പെടേണ്ടി വരില്ല. അത്രയെങ്കിലും ഈ ചിത്രത്തിലുണ്ട് എന്നതാണ് 'മുംബൈ പോലീസി'നെ, ഈ ജനുസ്സില്‍പ്പെട്ട ഇതര മലയാള സിനിമകളില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നതും.
പൃഥ്വിരാജിനെ നായകനാക്കി ബോബി-സഞ്ജയുടെ തിരക്കഥയില്‍ റോഷന് ആന്‍ഡ്രൂസ് ഒരുക്കിയ 'മുംബൈ പോലീസ്' എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteHaree
@newnHaree
An interesting plot and good execution makes #MumbaiPolice a watchable entertainer. #Chithravishesham
9:15 PM - 3 May 13
--
ഹരിയുടെ റിവ്യൂ കണ്ടിട്ട് സിനിമയ്ക്ക് പോകാം എന്ന് കരുതി ........ ഇന്നിയിപ്പോൾ പോകാം ല്ലേ
ReplyDeletegood review haree
ReplyDelete@ഹരീ:
ReplyDeleteBourne Identity യുടെ കോപ്പി ആണ് 'മുംബൈ പോലീസ്' എന്നു കൂടി പറഞ്ഞാലെ റിവ്യൂ പൂര്‍ണ്ണമാകുക ഒള്ളൂ.
റിവ്യൂവില്‍ അവസാനം ചോദിച്ചിരിക്കുന്ന ചോദ്യങ്ങള്‍ക്ക് സിനിമയില്‍ തന്ന് ഉത്തരമുണ്ട് എന്ന് തോന്നി.. കൂടുതല്‍ വിശദീകരിച്ചാല്‍ സ്പോയ്ലര് ആകാന്‍ സാധ്യതയുണ്ട് എന്നത് കൊണ്ട് ഒന്നും പറയുന്നില്ല.. :)
ReplyDeleteഒരു അഭിപ്രായം പറയട്ടെ, സസ്പെന്‍സിന് പ്രാധാന്യമുള്ള ഇത്തരം സിനിമകളുടെ കമന്റ്സ് മോഡറേറ്റ് ചെയ്ത് മാത്രമേ പ്രസിദ്ധീകരിക്കൂ എന്നാക്കിയാല്‍ നന്നായിരിക്കും.. എല്ലായിടത്തുമുണ്ടല്ലോ ചിലര്‍.. ഇവിടെ വന്ന് കമന്റ് അടിച്ച് അങ്ങ് പോയാല്‍? ഒരുപക്ഷെ ഹരീഷേട്ടന് അത് കണ്ട് ഡിലീറ്റ് ചെയ്യാന്‍ കഴിയുന്നതിന് മുന്‍പേ ആരെങ്കിലുമൊക്കെ അത് വായിക്കാന്‍ ഇടയാകാം..
@ജാസ്, ഓര്‍മ്മ പോയ നായകനില്‍ അപ്പുറം ജെയ്സണ്‍ ബോണും മുംബൈ പോലീസുമായി എന്താണ് ബന്ധം എന്ന് അറിയാന്‍ താല്പര്യമുണ്ട്. സിനിമ കാണാതെ അറ്റവും മൂലയും കേട്ട് ഇങ്ങനെ കമന്റ് അടിക്കുന്നത് ശരിയല്ല..
ഓ.ടോ: ഇത്തവണ വാല്‍കഷ്ണം ഒന്നും കണ്ടില്ലല്ലോ.. :)
ReplyDeleteഒരു ആക്ഷൻ മൂവിക്കു 6 ൽ കൂടുതൽ മാർക്ക് കൊടുത്തിരിയ്ക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ട്. 80 കളിലും 90 കളിലും അന്നത്തെ youngsters നെ ഉപയോഗിച്ചു ജോഷിയും മറ്റും നല്ല ആക്ഷൻ മൂവീസ് എടുത്തിരുന്നു. ഇന്നത്തെ young ജനരെഷനെ ഉപയോഗപ്പെടുത്തി ഇത് പോലെ മികച്ച ആക്ഷൻ സിനിമകൾ ഉണ്ടാവുന്നത് തികച്ചും പോസിറ്റീവ് ആയ ഒരു കാര്യം തന്നെയാണ്. നന്ദി ശ്രീ Roshan Andrews പേരിന്റെ സ്പെല്ലിങ്ങ് അല്ലാതെ താങ്കള്‍ എടുക്കുന്ന നല്ല സിനിമകൾ വിലയിരുത്തി പ്രേക്ഷകർ താങ്കൾക്കു മാർക്ക് ഇടും എന്ന് എനിയ്ക്ക് ഉറപ്പുണ്ട്. Continue the good work .... All the best wishes ........... പ്രിത്വിരാജിനെ പോലീസ് വേഷത്തിൽ കാണാൻ നല്ല ഗെറ്റപ്പ് ഉണ്ട് കൊള്ളാം.
ReplyDeleteഞാനെത്താനല്പം വൈകിയല്ലോ ഹരീ... :(
ReplyDeleteപടം കണ്ടവരൊക്കെ നല്ല അഭിപ്രായം പറയുന്നുണ്ട്. ഹിറ്റ് ഉറപ്പാക്കാം എന്ന് തോന്നുന്നു. പ്രിത്വിരാജിനു അഭിമാനിക്കാന്‍ ഒരു ചിത്രമാകും.
ReplyDeleteചിലര്‍ പതിവ് പോലെ കോപ്പിയടി ആരോപണവുമായി ഇറങ്ങിയിരുന്നു. പടം കണ്ടു കഴിഞ്ഞപ്പോള്‍ അതൊക്കെ ചീറ്റി പോയി. ഓര്‍മ്മ നഷ്ടപ്പെടുന്ന നായകന്മാര് എല്ലാം ജസണ്‍ ബോണ്‍ ആണെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ മാളങ്ങളില്‍ ഒളിച്ചു എന്നും കേള്‍ക്കുന്നു.
എന്നെങ്കിലും മരം മുറിക്കേണ്ടി വന്നെങ്കിലോ എന്നു കരുതി വലിയ അറക്കവാളൊന്നും ആരും വീട്ടില്‍ വാങ്ങി വെയ്ക്കില്ലല്ലോ; അതാണ് തോക്കിന്റെ കാര്യത്തില്‍ പറഞ്ഞത്. ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം സിനിമ നല്കുണെങ്കില് അതിവിടെ പങ്കുവെയ്ക്കുന്നതില്‍ തെറ്റില്ല. (സ്പോയിലര്‍ വാണിംഗ് തുടക്കത്തില്‍ നല്കിയാല് മതി.)
ReplyDeleteബോണ്‍ ഫിലിം സീരീസിലെ നാലും കണ്ടതാണ്, ഏതായാലും അതില്‍ ഏതെങ്കിലും ഒന്നിന്റെ കോപ്പിയാണ് 'മുംബൈ പോലീസെ'ന്ന് അഭിപ്രായമില്ല.
ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :-) വാല്‍ക്കഷ്ണമായി എഴുതുവാന്‍ എന്തെങ്കിലും തോന്നണമല്ലോ... പ്രത്യേകിച്ച് അങ്ങനെയൊന്നും തോന്നിയില്ല, അതുകൊണ്ട് എഴുതിയില്ല എന്നേയുള്ളൂ. :-)
--
Its a copy of bourn series. But worth watching. At least we should appreciate prithviraj's guts to play such a role. Didn't like the background score. That spoiled so many scenes
ReplyDeleteMissing the usual....വാല്‍കഷ്ണം
ReplyDeleteBrilliant movie&brilliant acting by prithviraj after celluloid,ant.He proves his proffesionalism by doing such a roll.
ReplyDeleteDaring attemp by prithviraj by selecting sucha character.
ReplyDeleteActing is Good. Film is waste
ReplyDeleteith oru sadarana chithram alla ith cheyan arum munott varilla.ee chithram vallare vethyastha pularthiya chithram annu.
ReplyDeleteഅപ്പോ മോശമല്ല, അല്ലേ?
ReplyDeletehttp://en.wikipedia.org/wiki/Murderer_(film)
ReplyDeleteHaree, felt too bad on the way homosexuality is looked down on in the film. If that is the factor which makes a man cruel and someone disregarding human rights, if it is something that is self condemnatory, I could just sympathize with the makers.
ReplyDeleteഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :-)
ReplyDelete'Murderer' എന്ന ചിത്രത്തിലും ഒരു ഓര്‍മ്മ നഷ്ടപ്പെട്ട പോലീസുദ്യോഗസ്ഥനുണ്ട് എന്നതൊഴിച്ചാല്‍ 'മുംബൈ പോലീസു'മായി കാര്യമായ സമാനത തോന്നിയില്ല.
Me too agree with അപ്പൂട്ടന്'s comment and me too felt bad about it. It should have been avoided. May be it is like; out of anger/shock the man shouted those things and later he corrected himself and that is the reason for recognizing the concerned person as his friend again in his final speech. Even then, explicitly saying homosexuality as a reason for somebody's cruelty, anger etc. in a popular medium like cinema is not at all advisable. Thank you for raising the point here.
--
http://www.facebook.com/prasanthpchithran/posts/452717664822217
ReplyDeleteMy facebook update.
@ haree and appoottan
ReplyDeletei dont think homosexuality is looked down in this movie..keralathil homosexuality athra accpetd alla..so atharam karyangal kandu pidikapedumbol ,athu oru crime commit cheyan ulla reason ayekkam..moreover, jaysurya yude character parayunnundu.."ni ethu paranjirunnenkil eniku manasilakan pattumayirunnu ennu"..after all ,the movie is not based on homosexuality..
MR Haree stop reviewing..This movie deserves more than 7 out of 10..what a stupidity..i used to read your reviews..u have given more than 7 for average movies like trivandrm lodge,thattathin marayathu etc and this is a clearly indication that you are not reviewing movies properly.
ReplyDeleteclearly inspired from bourne series.they include the homo matter just for a change
ReplyDeletehttps://plus.google.com/u/1/113671724892758562999/posts/eT6FAoZauVB
ReplyDeleteഎന്റെ അഭിപ്രായം ഇവിടെ വായിക്കാം
@Haree
ReplyDeleteLing suffered a loss of memory since that incident and cannot recall the events leading to Tai's attempted murder.
As Ling sifts through the clues, he finds that all the evidence is pointing toward himself as the murderer.
ethu thanne alle main thread ? athinte motivation avaru avar matiyenne eniku thonniyullu.
Please read the rest of the plot as well. 'Murderer' is way too different and in that film Ling suspects himself but he is not the original culprit.
ReplyDeleteഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി.
--
@Balagopal R:
ReplyDeleteസിനിമ മോശം ആണെന്ന് ഞാന്‍ പറഞ്ഞില്ലല്ലോ? കുഴപ്പമില്ലാത്ത ഒരു സിനിമ ആണ് മുംബൈ പോലീസ്. റിലീസിന്റെ അന്ന് തന്നെ ആദ്യം മുതല്‍ അവസാനം വരെ സിനിമ ഇരുന്നു കണ്ടിട്ടു തന്നെ ആണ് സുഹൃത്തെ അഭിപ്രായം പറഞ്ഞത്.
Karthik,
ReplyDeleteJust a couple of things of note.
One, this is depicted as a self condemnatory act. Remember the scene when the protagonist was ashamed to the limits.
Two, the reason why the protagonist was a cruel man, devoid of any thoughts of human rights, is attributed to his being a homosexual.
Now, if someone shows it at a low light, without even a mention of anything even passively non-negative, what are we supposed to understand?
the Prithvi character is inspired out of Brokeback mountain and the story is inspired little bits of Bourne series. a mix anyways.
ReplyDeletegood watch though.
Some answers we have to assume. Thats where a great cinema is born.
ReplyDeleteAntony mosses is a proffessional killer too..thats why he is keeping that gun.
What we saw is only a small part of antony mosses.
And about security, police men were there in the ground , but when antony mosses reched there, he asked them to go. It was an oreder.
Reason for killing is aryan is such a character who opens anything to anyone so fast. Remember the first meeting of arayn,farhan and mosses and the way aryan spoke about his personal life.