ഹോട്ടല്‍ കാലിഫോര്‍ണിയ: ആ ലോഡ്ജെത്ര ഭേദം!
ഹരീ, ചിത്രവിശേഷം
![Hotel California: A film by Aji John starring Jayasurya, Anoop Menon, Honey Rose etc. Film Review by Haree for Chithravishesham. Hotel California: Chithravishesham Rating [3.75/10]](http://1.bp.blogspot.com/-AaRNIMZbIxI/UYcSDPhVSTI/AAAAAAAAJfw/1dGyRTqaiJU/2013-05-03_Hotel-California.png)
ആകെത്തുക : 3.75 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 2.00 / 10
: 3.00 / 10
: 5.00 / 10
: 3.00 / 05
: 2.00 / 05
: 3.00 / 10
: 5.00 / 10
: 3.00 / 05
: 2.00 / 05
Snippet Review
'Hotel California' tries to mimic many things around us, but whole together fails to impress as a film.
Cast & Crew
Hotel California
Hotel California
Directed by
Aji John
Produced by
Josemon Simon
Story, Screenplay, Dialogues by
Anoop Menon
Starring
Jayasurya, Anoop Menon, Saiju Kurup, P. Balachandran, Honey Rose, Joju George, Babu Nampoothiri, Shankar, Sruthi Lakshmi, Sudheesh, Aparna Nair, Maria Roy, Krishna, Nandu, Arun Kumar, Kani, V.K. Sreeraman, Sukumari, Thesni Khan etc.
Cinematography (Camera) by
Jithu Damodar
Editing by
Xian
Production Design (Art) by
Arkan Kollam
Music / Background Score by
Shaan Rahman
Lyrics by
Anoop Menon
Make-up by
Hassan Vanoor
Costumes by
Azeez Palakkad
Stills by
Mahadevan Thampi
Designs by
Razal Pareed
Banner
Jairaj Films
Release Date
2013 May 03
ഈ സിനിമ രണ്ടരമണിക്കൂറിലേക്ക് നീട്ടിവലിച്ചെത്തിച്ചതിന്റെ ക്രെഡിറ്റ് ഛായാഗ്രാഹകനും ചിത്രസന്നിവേശകനുമുള്ളതാണ്. അനാവശ്യമായി നീളുന്ന ഷോട്ടുകളും രംഗങ്ങളും കുറച്ചൊന്നുമല്ല കണ്ടിരിക്കുന്നവരെ പാടുപെടുത്തുന്നത്. സംവിധായകനുമുണ്ട് ഇതില്‍ പങ്കെന്ന് മറക്കുന്നില്ല. സിനിമയ്ക്കുള്ളിലെ സിനിമയിലുള്ള ഒരു ഗാനമാണ് ഇതില്‍ കാണുവാനുള്ളത് - 'മഞ്ഞുതിരും രാവിന്നുള്ളില്...' - രചന അനൂപ് മേനോന്, ഷാന്‍ റഹ്മാന് ഈണമിട്ട് പാടിയിരിക്കുന്നു. സിനിമയ്ക്കൊരു ഗുണവുമിത് ചെയ്യുന്നില്ല എന്നതിനപ്പുറം കൂടുതല്‍ വിശേഷമൊന്നും ഇതിനെക്കുറിച്ചും പറയുവാനില്ല. പഴയ ഗാനശകലങ്ങള്‍ പശ്ചാത്തലസംഗീതമായി ചേര്‍ക്കുന്നതാണ് പുതിയ ട്രെന്‍ഡെന്ന് തോന്നുന്നു. അതിന്റെയൊരു ആവര്‍ത്തനം ഷാന്‍ റഹ്മാന് ഇതിലും പ്രയോഗിച്ചു വിജയിക്കുന്നുണ്ട്.
പ്രത്യേകിച്ചൊരു കഥ പറയല്‍ ലക്ഷ്യം വെയ്ക്കാതെയുള്ള ഇത്തരം ചിത്രങ്ങളുടെ വിജയം സംവിധായകന്റെ കൈയ്യിലാണ്. കാണികളുടെ ക്ഷമ പരീക്ഷിക്കാതെ, താത്പര്യം നശിക്കാത്ത വിധത്തില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുവാന്‍ കഴിയണം. ഒറ്റവരിയില്‍ പറഞ്ഞാല്‍ അജി ജോണിനത് സാധിക്കുന്നില്ല. അനാവശ്യമെന്ന് പറയാവുന്ന രംഗങ്ങളും ഭാഗങ്ങളും, എഴുതിവെച്ചത് ഏത് അനൂപ് മേനോനാണെങ്കിലും, വെട്ടിക്കളയാനുള്ള ആര്‍ജ്ജവം അജി കാണിക്കണമായിരുന്നു. ബോളിവുഡ് നടന്റെ സ്പേമുമായി അയാളുടെ ബോഡി ഗാര്‍ഡ് വരുന്ന എപ്പിസോഡൊക്കെ പരമ ബോറാണ്. കഥാപാത്രങ്ങള്‍ നമ്മള് പറയുന്ന വഴിക്കു പോയില്ലെങ്കില്‍, അവര്‍ പോവുന്ന വഴിയേ നമ്മള് പോവുക എന്ന മട്ടിലായി ചിത്രത്തിന്റെ ഒടുവിലായപ്പോഴേക്കും കാര്യങ്ങള്‍. ഒടുവില്‍ എങ്ങിനെയൊക്കെയോ കൊണ്ടു പോയി സംഭവം വെച്ചുകെട്ടിയെന്ന് പറയാം. ഒരു മുയലെങ്കിലും ചത്തിട്ടേ ചക്കയിടല്‍ നിര്‍ത്തൂ എന്നാണ് അനൂപ് മേനോന്റെ വാശിയെങ്കില്‍, ലോഡ്ജും ഹോട്ടലുമല്ലേ കഴിഞ്ഞുള്ളൂ - ഇനി റിസോര്‍ട്ടും ഹോം സ്റ്റേയും ഒക്കെ ബാക്കിയുണ്ട്. ശ്രമം തുടരുക, എല്ലാ വിജയാശംസകളും!
സര്‍ട്ടീക്കറ്റ്: 'ട്രിവാന്‍ഡ്രം ലോഡ്ജ്' കുടുംബത്തോടൊപ്പം കാണാനായെത്തി അബദ്ധം പറ്റിയവരെ കണക്കിലെടുത്താവണം കോഴ കൊടുത്തോ മറ്റോ ഒരു (A) സര്‍ട്ടീക്കറ്റ് വാങ്ങിയെടുത്തിട്ടുണ്ട്. സന്ധ്യയ്ക്കു ടി.വി.യില്‍ വരുന്ന സീരിയല്‍ എപ്പിഡോസുകളിലെ അശ്ലീലവും അവിഹിതവുമൊക്കെയേ ഇതിലും കണ്ടുള്ളൂ! അതിനൊക്കെ എന്തു സര്ട്ടീക്കറ്റാണോ എന്തോ!
ലോഡ്ജിനു ശേഷം ഹോട്ടലുമായി അനൂപ് മേനോന്, അജി ജോണ്‍ കൂട്ടിന് - 'ഹോട്ടല്‍ കാലിഫോര്‍ണിയ'യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteHaree
@newnHaree
#HotelCalifornia mimics many things happening around us, but whole together fails to impress the audience. #Chithravishesham
2:49 PM - 4 May 13
--
nalla review.
ReplyDeleteമേനോന് ജയസുര്യയെ വിട്ടൊരു കളിയില്ലല്ലോ. പണ്ടത്തെ നാടോടിക്കാറ്റ് സീരീസിലെ ലാൽ-ശ്രീനി കൂട്ടുകെട്ട് പോലെ മലയാള സിനിമയിലെ പുതിയ തലമുറയിലെ കൂട്ടുകെട്ടുകൾ അഥവാ winning formulas
ReplyDelete1 കുഞ്ചാക്കോ ബോബാൻ + ബിജു മേനോണ്
2 ജയസുര്യ + അനൂപ് മേനോണ്
David & Goliath, 3 dots ഇതെല്ലാം winning formulayude ഭാഗമായിരുന്നോ? Best...
ReplyDeleteJayasoorya ullathu kondu menon sir athyaavashyam pacha pidichu pokunnu mukil chetta..
ReplyDeleteanoop menon naayakan ayi kurachu cinema irangiyirunnu.. but onnum sradhikkapedathe poyi..
naalu peru charcha cheythathu thanne trivandrum lodge anu..
appol pinne ingane kure sambavangal iniyum pratheekshikkam..
Anoop Menon Malayalikalude sex symbol aakan sramikkuvano..?
mattellavarum ingane okke anu.. but njaan anlu decent anu ennu varuthi theerkkunnumundallo..
trivandrum lodge kudumbathode irunnu kandavarude tholikkatti aaparam thanne aayirikkum
Winning formula ആണെന്ന് ഈ പടങ്ങൾ ഇറക്കുന്നവർ വിശ്വസിയ്ക്കുന്നത് കൊണ്ട് ആണല്ലോ ഇതൊക്കെ വീണ്ടും വീണ്ടും ആവര്തിയ്ക്കപ്പെടുന്നത്. എന്റെ വിശ്വാസമല്ല, അവരുടെ വിശ്വാസം അവരെ രക്ഷിയ്ക്കട്ടെ. പിന്നെ, Beautiful , കോക്ക്ടൈൽ തുടങ്ങി വല്യ വൃത്തികേട് ഒന്നും ഇല്ലാത്ത കുറച്ചു നല്ല സിനിമകൾ ഇവരുടെ കൂട്ടുകെട്ടിൽ ഉണ്ടായി എന്നത് വിസ്മരിച്ചു കൂടാ. അതിനു ശേഷം കുറെ വൃത്തികെട് കാണിച്ചു അതൊക്കെ നഷിപ്പിചു. ഏതൊരു ഫോര്‍മുലയും നല്ല രീതിയിൽ ഉപയോഗിച്ചാൽ effective ആവും. അല്ലെങ്കിൽ ലോഡ്ജും ഹോട്ടലും പോലത്തെ കോപ്രായങ്ങൾ ആവര്തിയ്ക്കപ്പെടും.
ReplyDelete@sahridayan
താങ്കള്‍ പറഞ്ഞത് ശരിയാണ്. പക്ഷെ മേനോന്റെ ഈ വണ്ടി എത്ര നാൾ ഓടും ? ജയസുര്യക്ക് മുംബൈ പോലീസ് പോലെ നല്ല വേഷങ്ങൾ ഒക്കെ കിട്ടി തുടങ്ങിയ സ്ഥിതിയ്ക്ക് ഇനി A പടത്തിൽ അഭിനയിയ്ക്കാൻ അങ്ങേരെ കിട്ടുമോ എന്ന് സംശയമാണ്
ജയസൂര്യയുടെ ചിലവില്‍ ഗോളടിക്കുക എന്നതാണ് അനൂപ് മേനോന്റെ ഉദ്ദേശം.
ReplyDeleteപല പടങ്ങളും നോക്കിയാല്‍ അറിയാം. ഉള്ള തെറി സംഭാഷണങ്ങളൊക്കെ മറ്റു കഥാപാത്രങ്ങളെകൊണ്ട് പറയിപ്പിക്കും. അണ്ണന്റെ കഥാപാത്രം extra decent ആയിരിക്കും - സംസാരവും standard and poetic.
Trivandrum Lodgeല്‍ കണ്ടില്ലേ...ഉള്ള പോക്രിത്തരം മുഴുവനും എല്ലാവരെയുംകൊണ്ടും പറയിപ്പിച്ചിട്ടു അവസാനം അണ്ണന്റെ വക ഒരു ഗുണപാഠം- " ഒരാളെ മാത്രം സ്നേഹിക്കുക.അതിനു it demands a mind of quality'
മോഹന്‍ലാലിനെ അനുകരിക്കുന്നത് ഒഴിച്ചാല്‍ അഭിനയം വലിയ കുഴപ്പമില്ല. പക്ഷെ നായകനായി ഒരു പടം വിജയിപ്പിക്കുക വളരെ പ്രയാസം ആണ്.
@ Mukilvarnan
ReplyDeleteButterfly on a wheel enna padathinte copy alle?
Beaiful oru Beautiful padam arunnu..
Satheesh Haripad paranjathu pole oru padathil nayakanayi abhinayichu athine vijayippikkanulla
karuth anoop menonu illa.
Mohanlaline anukarikkunnathu sahikkaan pattunnilla..
916 enna chithrahtil mammoottiye aanu anukarikkunnathayi thonniyathu...
oru pakshe mammootty vendi matti vecha vesham aakam athu..
pinne kurachu thadi ullathu kondu mohanlal akam ennum karuthi kanum
@sahridayan , satheesh harippad
ReplyDeleteഅഭിനയം അങ്ങേരെ കൊണ്ട് ഇത്രയേ കഴിയൂ. പരിമിതമായ കഴിവുകൾ ഉള്ള മനുഷ്യനിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കുന്നതിലും കാര്യമില്ല. അഭിനയത്തിലെ പോരായ്മ കുറച്ചൊക്കെ ക്ഷമിയ്ക്കാം പക്ഷെ ഇങ്ങേരുടെ attitude ഹോ എന്റമ്മോ ... ഈ സമൂഹത്തിന്റെ അതായത് പ്രത്യേകിച്ചും യുവാക്കൾ നേരിടുന്ന ഒരേ ഒരു പ്രശ്നം 'Sex' ആണെന്നും പിന്നെ ഈ അവിഹിത ബന്ധങ്ങൾ മാതിരി ഉള്ള സംഭവങ്ങളെ ലഘുവായി വെറും സർവ്വ സാധാരണ സംഭവങ്ങൾ ആയി നിസ്സാരവല്കരിയ്ക്കുന്നതും ഒക്കെ കഷ്ടം എന്നെ പറയേണ്ടൂ.
// Butterfly on a wheel enna padathinte copy alle?//
ReplyDeleteകോക്ക്ടൈലിന്റെ കാര്യമാണെങ്കിൽ ശരിയാണ്. ഒരു തരത്തിൽ സീൻ ബൈ സീൻ കോപ്പി എന്നാണു രണ്ടും കണ്ടവർ പറയുന്നതു. പക്ഷെ Butterfly on a wheel കാണുന്നതിനു മുൻപേ കോക്ക്ടൈൽ കണ്ട ഒരു പ്രേക്ഷകന് അത് ഇഷ്ടപ്പെട്ടു കൂടായക ഇല്ല.
Anoop menone kurich ariyanamenkil poyi pakal nakshathrangal kanuka...
ReplyDelete@jibin: പകല്‍ നക്ഷത്രങ്ങള്‍ കുഴപ്പമില്ലാത്ത പടം ആണ്. പക്ഷെ കൃത്രിമത്വം ഫീല്‍ ചെയ്ത കഥാപാത്രങ്ങളും ചില സന്ദര്‍ഭങ്ങളും ആണ് ഏറ്റവും വലിയ പോരായ്മ.
ReplyDeleteആ ചിത്രത്തിലും പിന്നീട് വന്ന ചിത്രങ്ങളിലും അവിഹിത ബന്ധങ്ങളെ അയാള്‍ glorify ചെയ്തു കാണിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ( ബ്യൂട്ടിഫുള്‍-ലെ ജയസൂര്യയും പ്രവീണയും തമ്മിലുള്ള സംസാരം തന്നെ നോക്കുക - അവിഹിത ബന്ധങ്ങള്‍ എന്നത് ഒരു വിനോദം ആണെന്ന് കാണിക്കുക എന്നല്ലാതെ കഥയ്ക്ക് ആ രംഗം കൊണ്ട് എന്ത് ഉപകാരം ആണ് ഉണ്ടായത് ?
എല്ലാം നമ്മുടെ സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ ആണ്. പക്ഷെ അവയെ അതിന്റെതായ ഗൌരവത്തില്‍ സമീപിക്കുമ്പോള്‍ ആണ് നാം അതിനെ bold attempt എന്ന് വിളിക്കേണ്ടത്.
അതുമാത്രമല്ല ഏതു ചിത്രം എടുത്താലും ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ മറ്റു കഥാപാത്രങ്ങളെ കൊണ്ട് ചെയ്യിക്കുകയും സ്വന്തമായി മിടുക്കന് ചമയുകയും ചെയ്യുന്നത് എന്തിനാണ് ?
cocktail anu Butterfly on a wheel enna padathinte copy ennu
ReplyDeleteudheyshichathu..
nammal malayaalikal ithinte original onnum adhikam kanukayumilla.
anya bhasha chithrangal ingane malayaaleevathkarikkunnathil
thettilla. pakshe athinte credit thantethaanennu
avakashapedunnathu moshamalle?
@jibin
pandu orikkal oraal aanapurathu irunnu ennu karuthi ippol kazhutha purathu irikkumbol,
athu aana purathanu ennu parayaan kazhiyumo?
pulli avihitha bandhangal vinodham ennu parayunnathu,
oru pakshe ayaallkku jeevithathil atharam vinodham orupaadu ullathu kondaayikkoode?
pandoru mahathi paranjittille penkuttikal kanyaka aayirikkanam ennu nirbandhamilla ennu..
enthinanu anungal ingane shadikkunnathu kettaan pokunna penkuttikal kanyaka aayirikkanam ennu..
ethaandu athu pole aakum ithum.
മുടക്കുന്ന കാശ് മുതലാകുന്ന ചിത്രം.ബോറടിയില്ലാതെ കണ്ടിരിക്കാം.അറിയാതെ ചിരി വിടര്‍ത്തുന്ന ഒട്ടേറെ രെംഗങളുണ്ട്. ജയസൂര്യയുടെ അഭിനയം എടുത്തുപറയത്തക്കതാണ്. ആകെക്കൂടി തരക്കേടില്ലാത്ത ചിത്രമാണ് ഹോട്ടല്‍ കാലിഫോര്‍ണിയ.
ReplyDeleteTrivandrum Lodge enna tharakku 7 point koduthu athine vashthi eshuthiya ningal okke thanne alle haree etharam kootharakale encourage cheythath
ReplyDelete@Dileep Mohan
ReplyDeleteWell Said!!!!!!!!