ലേഡീസ് & ജെന്റില്മാന് : വിഷുക്കണിയല്ലിത്, വിഷുക്കെണി!
ഹരീ, ചിത്രവിശേഷം
പലഭാഷകളിലിറങ്ങി എല്ലായിടവും ബോക്സ് ഓഫീസില്‍ വിജയം കണ്ട 'ബോഡിഗാര്‍ഡി'നു ശേഷം സിദ്ധിക്ക് സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാല്‍ തന്നെ '
ലേഡീസ് & ജെന്റില്മാന്' ഏറെ ശ്രദ്ധ നേടുന്നു. ഇതിനോടൊപ്പം, സ്വതന്ത്ര സംവിധായകനായതിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി സിദ്ധിക്ക് ഒരുക്കുന്ന ആദ്യ ചിത്രം എന്നതു കൂടിയാവുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷകളും വാനോളമെത്തുന്നു. എന്നാലെന്തു ചെയ്യാം, വിഷുക്കണിയായി തിയേറ്ററിലെത്തിയ ചിത്രം പ്രേക്ഷകര്‍ക്കൊരു വിഷു'ക്കെ'ണിയായി മാറുന്നു എന്നതാണ് പച്ച പരമാര്‍ത്ഥം. ഇത്രയും കാലത്തെ പരിചയവും അനുഭവസമ്പത്തുമുള്ള സിദ്ധിക്കിനെ പോലൊരു സംവിധായകന് പ്രേക്ഷകര്‍ക്ക് നല്‍കുവാനായത് ഇമ്മാതിരിയൊരു കൊപ്പരാട്ടി സാധനമാണല്ലോ എന്നോര്‍ക്കുമ്പോള്‍ അദ്ദേഹത്തോട് സഹതാപവുമുണ്ട്. ആശീര്‍വാദ് സിനിമാസിന്റെയും കോണ്‍ഫിഡന്റ് എന്റര്ടൈന്മെന്റിന്റെയും ബാനറില്‍ ആന്റണി പെരുമ്പാവൂരും ഡോ. റോയ് സി.ജെ.-യും ചേര്‍ന്നാണ് ഈ പടത്തിനു വേണ്ടി കാശിറക്കിയിരിക്കുന്നത്. ('
കാസനോവ'യ്ക്കുവേണ്ടി ഇവരിരുവരും ചേര്‍ന്നു പൊടിച്ചത്രയും വരില്ല, എങ്കിലും ചിലവ് ഒട്ടും കുറവല്ല!)ചിത്രത്തിലെ ജെന്റില്‍മാനായി മോഹന്‍ലാലെങ്കില്‍, മീര ജാസ്മിനും മംമ്ത മോഹന്‍ദാസും പത്മപ്രിയയും മിത്ര കുര്യനുമൊക്കെയാണിതിലെ ലേഡീസ്.
ആകെത്തുക : 2.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 0.50 / 10
: 0.50 / 10
: 3.00 / 10
: 2.50 / 05
: 1.50 / 05
Snippet Review
It is a real pity that a director like Siddique and an actor like Mohanlal could only offer this crap for this year's Vishu.
എന്തിനും ഏതിനും ഏഴു ദിവസത്തില്‍ പരിഹാരം കാണുന്നൊരു ജെന്റില്‍മാനും അയാളില്ലാതെയൊരു ജീവിതമില്ലേയെന്ന് കരുതി നടക്കുന്ന കുറേപ്പേരും (അതില്‍ പ്രധാനികള്‍ ലേഡീസാണെന്ന് പ്രത്യേകം പറയേണ്ടല്ലോ!). പിന്നെയയാളുടെ തത്വചിന്ത ക്ലാസുകളായി, ജീവിത വീക്ഷണങ്ങളായി, ജെന്റില്‍മാന്റെ വാക്കുകൊടുക്കലുകളായി... ഇടവേളയോടടുപ്പിച്ചും പിന്നെ ചിത്രത്തിനോടുവിലും പൊളിക്കുന്ന രണ്ടു സസ്പെന്സുകളുണ്ട് (അങ്ങിനെ വിളിക്കാമോ എന്തോ!) ചിത്രത്തില്‍ - കണ്ടാലാരും തകര്‍ന്നു പോവും. ഈ പറഞ്ഞവയെല്ലാം തികച്ചും ബാലിശമായാണ് അവതരിപ്പിച്ചിരിക്കുന്നത് എന്നു കൂടിയുണ്ട്. ചിത്രത്തിലിടയ്ക്കിടെ വരുന്ന ചില നേരമ്പോക്കുകള്‍, കലാഭവന്‍ ഷാജോണിന്റെ വക, അതുമാത്രമാണ് ചിത്രത്തിലെ ഏക ആശ്വാസം. ഇത്രയും വികലമായൊരു തിരക്കഥയെഴുതുകയും അതെടുത്ത് തികച്ചും അപക്വമായി സംവിധാനിച്ചൊരു സിനിമയാക്കുകയും ചെയ്ത സിദ്ധിക്കിന് തന്നെ കൊടുക്കണം, മലയാളത്തില്‍ സംവിധായകര്‍ക്ക് കൊടുക്കുന്ന ഏറ്റവും വലിയ പ്രതിഫലം!
Cast & Crew
Ladies & Gentleman
Directed by
Siddique
Produced by
Antony Perumbavoor, Dr. Roy C.J.
Story, Screenplay, Dialogues by
Siddique
Starring
Mohanlal, Mamta Mohandas, Kalabhavan Shajon, Padmapriya, Mithra Kurian, Meera Jasmine, Krish. J. Sathaar, Manoj K. Jayan, Krishnakumar, K.B. Ganesh Kumar, Sivaji Guruvayoor, Sreelatha Namboothiri etc.
Cinematography (Camera) by
Satheesh Kurup
Editing by
K.R.Gowri Shanker
Production Design (Art) by
Mani Suchithra
Music by
Ratheesh Vegha
Lyrics by
Rafeeq Ahmed
Make-up by
P.N. Mani
Costumes by
Sameera Saneesh
Choreography by
Brinda
Thrills by
Palani
Stills by
Shajil Obscura
Designs by
Collins Leophil
Banner
Aashirvad Cinemas, Confident Entertainment
Release Date
2013 April 12
മോഹന്‍ലാല്‍ എന്നൊരു നടനുണ്ടായിരുന്നു മുന്‍പ് മലയാളത്തില്‍, ആ നടന്റെയൊരു രൂപമുണ്ട് ഇതിലെ നായകനായ ബോസിന്. അതിലപ്പുറം അദ്ദേഹത്തിലെ നടനെ ചിത്രത്തില്‍ മഷിയിട്ടു നോക്കിയാല്‍ കാണാന്‍ കിട്ടില്ല! പടമെത്ര മോശമായാലും തന്റെ സാന്നിധ്യമൊന്നുകൊണ്ട് മാത്രം അത് കണ്ടിരിക്കാവുന്ന പരുവത്തിലാക്കുവാന് മോഹന്‍ലാലിന് കഴിഞ്ഞിരുന്നുവെങ്കില്‍, ഇതില്‍ ഏറ്റവും വെറുപ്പിക്കുന്നത് ലാലാണ്. തൊട്ടു പിന്നിലുണ്ട് മീര ജാസ്മിന്. ഒരല്പം കിറുക്കുണ്ടോ എന്നു തോന്നും വിധമാണ് മീരയുടെ അഭിനയം പലപ്പോഴും. എന്തിനു വേണ്ടിയെന്നോ ഏതിനു വേണ്ടിയെന്നോ ഒരു പിടിയുമില്ലാതെ ബോസിനു ചുറ്റും കറങ്ങുന്ന കുറേ ലേഡീസായി മംമ്തയും പത്മപ്രിയയും മിത്ര കുര്യനുമൊക്കെയുണ്ട്. കലാഭവന്‍ ഷാജോണിനെ താത്പര്യമുള്ളവര്‍ക്ക് അദ്ദേഹത്തെ മുഴുനീളം കണ്ടിരിക്കാം. വില്ലനാണോ അതോ ഒരു ചിന്ന നായകനാണോ എന്ന സംശയം ബാക്കിവെച്ച് കൃഷ് ജെ. സാത്താറും ചിത്രത്തിലൊരു പ്രസക്ത വേഷം ചെയ്യുന്നു. ശിവാജി ഗുരുവായൂര്‍, കെ.ബി. ഗണേഷ് കുമാര്‍, കൃഷ്ണകുമാര്‍, മനോജ് കെ. ജയന്, ശ്രീലത നമ്പൂതിരി തുടങ്ങിയവരൊക്കെയാണ് മറ്റ് വേഷങ്ങളില്‍.
സാങ്കേതികമായി ചിത്രത്തിനൊരു കുറവും പറയാനില്ല, മികവും പറയാനില്ല. ചിത്രത്തിന്റെ പേര് ചുരുക്കിയെഴുതിയാല്‍ കിട്ടുന്ന 'LaG', അത് വേണ്ടുവോളമുണ്ട് ചിത്രത്തില്‍. സതീഷ് കുറുപ്പിന്റെ ക്യാമറ പകര്‍ത്തിയ ദൃശ്യങ്ങളുടെ ഭംഗി ചിത്രത്തിനൊരു പുറം മോടി നല്‍കുന്നുണ്ട്. ഈ ചിത്രത്തിലെന്ന പോലെ, ഇല്ലാത്ത സന്ദര്‍ഭങ്ങള്‍ക്ക് പാട്ടെഴുതി കൊടുക്കുന്ന റഫീഖ് അഹമ്മദിനെ സമ്മതിക്കണം. അങ്ങിനെയെഴുതി രതീഷ് വേഗ ഈണമിട്ട നാലഞ്ച് പാട്ടുകള്‍ ആല്‍ബത്തില്‍ കാണുണെങ്കിലും ഏതോ രണ്ടെണ്ണമേ ചിത്രത്തില്‍ കണ്ടുള്ളൂ, അത്രയും ഭാഗ്യം! ഇനിയിപ്പോള്‍ അടിപിടിയില്ല എന്നൊരു കുറവ് ആരും പറയണ്ടെന്ന് കരുതിയാവണം രണ്ടിടത്ത് അതുമുണ്ട്, പളനിയുടെ വക.
മലേഷ്യ എയര്‍ലൈന്‍സിലെ എയര്‍ ഹോസ്റ്റസ്, എമിറേറ്റ്സിന്റെ കൊച്ചിയില്‍ നിന്നും അമേരിക്കയ്ക്കുള്ള ഫ്ലൈറ്റില്‍, കിംഗ് ഫിഷര്‍ എയര്‍ ഹോസ്റ്റസുമാരുടെ യൂണിഫോമില്‍, നായകനു പ്രിയപ്പെട്ട ഡ്രിങ്കുമായെത്തുന്ന അത്ഭുത ദൃശ്യം കാണണമെങ്കില്‍ സിദ്ധിക്കിന്റെ ഈ പടം തന്നെ കാണണം! ഇതൊക്കെ ഇത്ര കൃത്യമായി ചേര്‍ത്തുവെയ്ക്കുന്ന സംവിധായകന് എത്ര കോടി കൊടുത്താലാണ് മതിയാവുക! വിതരണാവകാശവും മൊഴിമാറ്റത്തിനുള്ള അവകാശവും ഒക്കെ വിറ്റ് മുടക്കുമുതലിലധികം നേടിക്കഴിഞ്ഞ സ്ഥിതിക്ക് ഇനിയും ഇത്തരം ചിത്രങ്ങള്‍ക്കായി കോടികള്‍ മുടക്കുവാന്‍ നിര്‍മ്മാതാക്കള്‍ മടിക്കില്ലായിരിക്കാം. പക്ഷെ, തങ്ങളെ തങ്ങളാക്കിയ പ്രേക്ഷകരെ മറന്ന്, ലേഡീസിനും ജെന്റില്‍മാനും ചേരാത്ത ഇമ്മാതിരി ചിത്രങ്ങളെടുക്കുന്ന സിദ്ധിക്കും അതിനു നിന്നു കൊടുക്കുന്ന മോഹന്‍ലാലും ചെയ്യുന്നത് തീരെ മാന്യമല്ല എന്നു മാത്രം ഓര്‍മ്മപ്പെടുത്തി ഈ വിശേഷം അവസാനിപ്പിക്കുന്നു. ഏവര്‍ക്കും വിഷു ആശംസകള്‍!
ഗുണപാഠം: എല്ലാ സിനിമകളും കരുതിവെയ്ക്കാനുള്ളതല്ല, ചിലതൊക്കെ വേസ്റ്റാണ്. വലിച്ചെറിഞ്ഞു കളഞ്ഞില്ലെങ്കില്‍ അത് നമ്മളേം കൊണ്ടേ പോവൂ! ഇതൊരു കള്ളു കൂടിയന്റെ ജല്പനമല്ല... - ഇത്രയും ഓര്‍മ്മയിരിക്കട്ടെ! :-)
സിദ്ധിക്കിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന 'ലേഡീസ് & ജെന്റില്മാ'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteHaree
@newnHaree
#LadiesAndGentleman: It is a real pity that a director like #Siddique and an actor like @lal_mohanlal could only offer this crap for #Vishu.
6:16 PM - 12 Apr 13
perfect review....
ReplyDeleteഅപ്പോ, വിഷുവിന്റെ കാര്യത്തില്‍ തീരുമാനമായി... ആമേന്‍...
ReplyDeletefilm onnu poyikanu mashe ennittu ezhuthunnathavum nallathu njanum kandatha oru average und film
ReplyDeleteperfect review....
ReplyDeleteവിഷു ആശംസകള്‍ ഹരീ
Though I didnt see this movie, I loved this funny comment "മലേഷ്യ എയര്‍ലൈന്‍സിലെ എയര്‍ ഹോസ്റ്റസ്, എമിറേറ്റ്സിന്റെ കൊച്ചിയില്‍ നിന്നും അമേരിക്കയ്ക്കുള്ള ഫ്ലൈറ്റില്‍, കിംഗ് ഫിഷര്‍ എയര്‍ ഹോസ്റ്റസുമാരുടെ യൂണിഫോമില്‍, നായകനു പ്രിയപ്പെട്ട ഡ്രിങ്കുമായെത്തുന്ന അത്ഭുത ദൃശ്യം കാണണമെങ്കില്‍ സിദ്ധിക്കിന്റെ ഈ പടം തന്നെ കാണണം!"
ReplyDeleteസിദ്ധിക്കിൽ നിന്നും ഇത് പ്രതീക്ഷിചില്ല. ലാൽ കൂടെ ഉള്ളപ്പോഴും പിന്നീട് ഒറ്റക്കായപ്പോഴും, ഒരു ചിത്രം പോലും പൊളിഞ്ഞു പോകാതെ ശ്രദ്ധിച്ച സിദ്ധിക്കിനും പരാജയം നേരിട്ടോ ? ഇത് മനസിലാക്കി ആകണം ഇറങ്ങും മുൻപേ കോടികൾ ലാഭം ഉണ്ടാക്കി എന്ന് പരസ്യം ചെയ്തതു..
ReplyDeleteethu black to white akiythalle? nammal ellam mandanmarum....
ReplyDeleteമലയാളത്തിലെ ഏറ്റവും മോശം സിനിമയ്ക്ക് താങ്കള്‍ കൊടുക്കുന്ന റേറ്റിംഗ് പോലും ഈ ചിത്രത്തിന് താങ്കള്‍ കൊടുത്തില്ല എന്നത് നിരാശപ്പെടുത്തുന്നു. അത്ര വലിയ സിനിമയൊന്നും അല്ലെങ്കിലും കണ്ടിരിക്കാന്‍ പാകത്തിലുള്ള ഒരു ചിത്രം തന്നെയാണ് ലേഡീസ് ആന്റ് ജന്റില്മാന്. പ്രേക്ഷകര്‍ ഈ ചിത്രം ആസ്വദിക്കുന്നുമുണ്ട്. പക്ഷെ താങ്കള്‍ കണ്ടതില്‍ ഏറ്റവും മോശം ചിത്രമാണ് ഇതെന്ന രീതിയിലാണ് താങ്കളുടെ വിലയിരുത്തല്‍.. കഷ്ടം എന്നല്ലാതെ എന്തുപറയാന്‍...
ReplyDeleteNALLA REVIEW .ARA KAYYIL NINNU KASHU VANGICHANU PADACHU VITTATHU ENNUM PARAYANAM
ReplyDeleteഛെ, ഇത്ര വേണ്ടായിരുന്നു ഹരീ "ഏതൊരു വേഷത്തിലും തന്റേതായ ഒരു contribution കൊടുക്കാൻ കഴിയുന്ന" ആളെ കുറിച്ച് ഇങ്ങനെ ഒന്നും പറയരുത് :D
ReplyDelete"പലഭാഷകളിലിറങ്ങി എല്ലായിടവും ബോക്സ് ഓഫീസില്‍ വിജയം കണ്ട 'ബോഡിഗാര്‍ഡി'നു ശേഷം.."
ReplyDeleteഇത് രസമായി. ബോഡിഗാര്‍ഡ് മലയാളത്തില്‍ പരാജയം ആയിരുന്നു. ഹരി ഉള്‍പ്പെടെയുള്ളവര്‍ അതിന്റെ പേരില്‍ അന്ന് സിദ്ധിക്കിനെ കുരിശില്‍ തറച്ചതായിരുന്നു.
ഈ പടവും അതുപോലെ ആയിരിക്കും. അങ്ങേര് മറ്റു ഭാഷകളില്‍ ഇറക്കി വിജയം കണ്ടോളും.
hariyude niroopanangalodu yojikkunnundenkilum rating alapam kuranju poyo ennoru samshayam... Enthayalum ee chitram enne atra maduppichittilla...
ReplyDeleteഹോളിവുഡില്‍ ഒക്കെ ഒരു പതിവുണ്ട് . സംവിധായകര്‍ ഒരു പ്രായം കഴിഞ്ഞാല്‍ പുതിയ സംവിധായകരെ കണ്ടെത്തി നിര്മാനത്തിലേക്ക് കടക്കുക
ReplyDeleteKakkoosil kanikkenda karyangal screenil kanichu tharunna naariya cinemakku 8 markku. Bharyayum makkalumothu kudumba sametham poyi yathoru chalippumillathe kaanan pattunna cienamkalkku 2 markku......
ReplyDelete// വിതരണാവകാശവും മൊഴിമാറ്റത്തിനുള്ള അവകാശവും ഒക്കെ വിറ്റ് മുടക്കുമുതലിലധികം നേടിക്കഴിഞ്ഞ സ്ഥിതിക്ക് //
ReplyDeleteഎല്ലാം വെറും ഒരു ബിസിനസ് എന്നാ ലെവലിലേക്ക് പൊയ്ക്കൊണ്ടിരിയ്ക്കുകയാനു...അതായത് സിനിമ തീയട്ടരിൽ ഓടിയില്ലേലും കുഴപ്പമില്ല. വിതരണാവകാശം, satellite അങ്ങനെ ഇങ്ങനെ ഓരോന്ന് വെച്ച് മുടക്ക് മുതൽ തിരിച്ചു പിടിയ്ക്കുകയാണെങ്കിൽ സിനിമ പിടിക്കാൻ നിർമാതാക്കൾക്ക് പഞ്ഞവും ഉണ്ടാവില്ല. എന്നാലും ഈ സിനിമയുടെ നിര്‍മ്മാണ ചെലവു തന്നെ പത്തു കോടി എന്ന് പറയപ്പെടുന്നു. അത്രത്തോളം huge amount ഒക്കെ സിനിമ ഇറങ്ങുന്നതിനു മുൻപേ വിതരണാവകാശം വഴി പിടിച്ചു എന്നൊക്കെ പറയുന്നത് ചുമ്മാ ഒരു മാതിരി മനുഷ്യനെ വടിയാക്കുന്ന പരിപാടിയല്ലേ? [കുറെ പെരുടെയൊക്കെ കയ്യിലുള്ള ബ്ലാക്ക് money വൈറ്റ് ആക്കാനുള്ള കണക്കിന്റെ കളികൾ ആണ് ഇതെല്ലാം]
// മോഹന്‍ലാല്‍ എന്നൊരു നടനുണ്ടായിരുന്നു മുന്‍പ് മലയാളത്തില്‍, പടമെത്ര മോശമായാലും തന്റെ സാന്നിധ്യമൊന്നുകൊണ്ട് മാത്രം അത് കണ്ടിരിക്കാവുന്ന പരുവത്തിലാക്കുവാന് മോഹന്‍ലാലിന് കഴിഞ്ഞിരുന്നുവെങ്കില്‍//
ഏതാണ്ട് ഒരു വര്‍ഷം മുൻപ് മുൻപ് ഗ്രണ്ട്മാസ്റെർ എന്നാ സിനിമയുടെ റിവ്യൂ പേജിൽ ഹരി എഴുതിയത് ഇപ്പ്രകാരമാനു.
// തിരക്കഥയിലെ കല്ലുകടികള്‍ സിനിമയ്ക്ക് വലിയൊരു ബാധ്യതയാവാതെ കാക്കുന്നത് മോഹന്‍ലാല്‍ എന്ന നടന്റെ തിരസാന്നിധ്യം ഒന്നുമാത്രമാണ്. നാളുകള്‍ കൂടിയാണ് ഏച്ചുകെട്ടല്‍ അനുഭവപ്പെടാത്ത, സ്വാഭാവികമായൊരു കഥാപാത്രത്തെ അദ്ദേഹം ചെയ്തു കാണുന്നത്. //
"മോഹൻലാൽ എന്നൊരു നടൻ മുൻപ് ഉണ്ടായിരുന്നു" എന്നത് കൊണ്ട് ഉദ്ദേശിച്ചത് "പടമെത്ര മോശമായാലും തന്റെ സാന്നിധ്യമൊന്നുകൊണ്ട് മാത്രം അത് കണ്ടിരിക്കാവുന്ന പരുവത്തിൽ ആക്കിയിരുന്ന മോഹൻലാൽ എന്നൊരു നടൻ ഏതാണ്ട് ഒരു വര്‍ഷം മുൻപ് ഉണ്ടായിരുന്നു എന്നാൽ ഇപ്പോൾ ടപ്പേന്നു ഇല്ലാതായി" എന്നതാണോ?
@Sujith
//Kakkoosil kanikkenda karyangal screenil kanichu tharunna naariya cinemakku 8 markku. Bharyayum makkalumothu kudumba sametham poyi yathoru chalippumillathe kaanan pattunna cienamkalkku 2 markku......//
ഈ സിനിമ ഞാൻ കണ്ടില്ല. നിങ്ങൾ ആദ്യം പറഞ്ഞത് trivandrum lodge ന്റെ കാര്യത്തിൽ ആണെങ്കിൽ യൊജിയ്ക്കുന്നു 100 വട്ടം
ഇതിനു മുമ്പ് സിദ്ദിഖു ഇറക്കിയ body guard എങ്ങനെ ഹിറ്റ് ആയി എന്നത് ഇതുവരെ മനസിലായില്ല.
ReplyDeleteഅതുപോലെ അതെങ്ങനെ അന്നയ ഭാഷകളില ഹിറ്റ് ആയി... ?
അപ്പോൾ ഇതും അന്നയ ഭാഷകളിൽ ഹിറ്റ് ആവും എന്ന് സാരം
മൂൂന്നു നാല് വര്‍ഷത്തെ ലാലേട്ടന്റെ സിനിമകള്‍ അനലൈസ് ചെയ്താൽ മനസ്സിലാവുന്ന ഒരു കാര്യമുണ്ട്, അങ്ങേരു ഒരു പ്രസ്ഥാനമാവാത്ത വളരെ കുറച്ചു സിനിമകളെ അങ്ങേരു ചെയ്തിട്ടുള്ളൂ, എന്നാലോ ആ സിനിമകൾ മാത്രമേ ജനങ്ങൾക്ക് ഇഷ്ടപ്പെട്ടിട്ടുളൂ. അത് ലാലേട്ടൻ എന്ന് മനസ്സിലാക്കുന്നോ നമ്മള്‍ക്ക് പഴയ ലാലേട്ടനെ തിരിച്ചു കിട്ടും, മടുത്തു അങ്ങേരുടെ സാരോപദേശങ്ങളും സംഭാവമാകലുകളും കൊണ്ട്, എന്റമ്മോ.....
ReplyDeleteമുകിലാ,
ReplyDeleteതാന്‍ ഇവിടെ എഴുതിയ മാന്യമല്ലാത്ത ചില ഡയലോഗുകൾ കണ്ടപ്പോൾ മുൻപുള്ള ചർച്ചകളുടെ പരിചയത്തിൽ അതെന്തിന് അങ്ങനെ ഏഴുതി എന്ന് ചോദിച്ച എന്നോട് (അതിനു മുന്‍പുള്ള കാര്യങ്ങൾ എനിക്കറിയില്ല. ഞാൻ അവിടെ കണ്ടത് താൻ നോമാടിന്റെ അച്ഛനമ്മാരെയൊക്കെ തെറി വിളിക്കുന്നതാണ്) നോമാടിനെ സപ്പോർട്ട് ചെയ്യുന്ന കുറെ അവന്മാര് എന്നൊക്കെ പറഞ്ഞു ഒരു ഉടക്ക് സ്റ്റൈലിൽ മറുപടി പറഞ്ഞത് താൻ തന്നെയല്ലേ. ഇനി മൂവിരാഗയിൽനിന്നു ഇയാൾ പെട്ടെന്ന് അപ്രത്യക്ഷനായതും, അവിടെ ഇനി ഈ പേരില്‍ മറുപടി എഴുതാൻ കഴിയില്ല എന്നതും അതിന്റെ കാരണവും ഒന്നും എനിക്കറിയില്ല. അവിടെ തന്നെക്കുറിച്ച് ഒരു ചർച്ചവന്നപ്പോൾ എനിക്ക് ഇവിടെയുണ്ടായ അനുഭവം പങ്കു വച്ചു എന്നെയുള്ളൂ.
തന്ക്കെതിരെ ഒളിച്ചിരുന്ന് അതും ഇതും ഒക്കെ എഴുതിയാൽ മാനസികമായോ, സാമ്പത്തികമായോ എനിക്ക് ഒരു ഗുണവുമില്ല. അങ്ങനെ വല്ലതും ഉണ്ടെങ്കിൽ എഴുതിയേനെ...:) നോക്കൂ ഇത്തരം ചർച്ചകളിൽ എനിക്ക് ഒരു താല്പര്യവുമില്ല. എന്നെ വിട്ടേക്കൂ. നമുക്ക് സിനിമകളെ കുറിച്ച് ചർച്ച ചെയ്യാം.
// എനിക്ക് ഒരു താല്പര്യവുമില്ല. എന്നെ വിട്ടേക്കൂ. നമുക്ക് സിനിമകളെ കുറിച്ച് ചർച്ച ചെയ്യാം.//
ReplyDeleteതനിയ്ക്ക് ഇവിടെ വരുമ്പോൾ മാത്രമേ അങ്ങനൊരു വിചാരം ഉള്ളൂ അല്ലേടോ? ഇന്ദുലേഖയുടെ സാരിത്തുമ്പിൽ പിടി പറ്റിയാൽ പിന്നെ സിനിമയൊക്കെ വിട്ടു എന്ത് വിഷയം വേണമെങ്കിലും ചര്‍ച്ച ചെയ്യാം അല്ലെ? (അതും വല്ലവനേം പറ്റിയുള്ള പരദൂഷണം ആണെങ്കിൽ താൻ വലിയ താല്പര്യതോട് കൂടി പങ്കെടുക്കുന്നതാണല്ലോ കണ്ടിട്ടുള്ളത്?) താൻ പറഞ്ഞത് തന്നെ ഞാൻ അങ്ങോട്ടും പറയുന്നു. 'സിനിമയെ കുറിച്ച് മാത്രം ചര്‍ച്ച ചെയ്യാം'. അത് പോരാ എന്നുണ്ടെങ്കിൽ ഞാൻ നേരത്തെ പറഞ്ഞ പോലെ ആ പേരില്‍ ഒരൊറ്റ ക്ലിക്ക് അങ്ങട് ക്ലിക്ക്കീട്ടു ഓടിയങ്ങു വാടോ ഞാൻ അവിടൊക്കെ തന്നെ കാണും.
An eye for an eye makes the whole world blind (Gandhiji)
ReplyDeleteRevenge is the purest form of emotion (Mahabharata)
--
രാംഗോപാല്‍ വര്‍മ്മയുടെ ഏതോ തെലുഗു പടത്തിന്റെ പോസ്റ്ററില്‍ കണ്ടത്
കണ്ണിനു കണ്ണ് ............. ചോരയ്ക്ക് ചോര ................
ReplyDeleteഇത് തെലുഗു പടത്തിന്റെ പോസ്റ്ററിൽ കണ്ട വാചകം അല്ല. My own theory................
ബോഡീഗാർഡ് പോലെ സിദ്ദിക് ഈ ചിത്രം അന്യ ഭാഷകളിൽ എടുക്കാൻ പോകുന്നു എന്ന് വാർത്ത. എന്താല്ലേ പടം വിജയിപ്പിക്കാൻ പുതിയ രീതി മലയാളത്തിൽ എടുത്തു പരാജയപെടുത്തുക എന്നിട്ട് മറ്റു ഭാഷകളിൽ റീ മേക്ക് ചെയ്തു വിജയിപ്പിക്കുക. ഇനിയും ഇത്തരം പരീക്ഷണങ്ങൾ പ്രതീക്ഷിക്കാം.
ReplyDeleteഹിന്ദിയിലും തമിഴിലും സിദ്ധിക്ക് ഇത് എടുക്കും അത് വിജയിക്കുകയും ചെയ്യും എന്നത് 100 ശതമാനം ഉറപ്പാടോ ഷാജൂ. അവിടത്തെ പ്രക്ഷകർക്കിടയിൽ നടന്മാരുടെ ഇമേജ് അല്ലടോ ഇവിടെ മലയാളത്തിൽ. രണ്ടും തമ്മിൽ വ്യത്യാസമുണ്ടെടോ അതാണ് കാര്യം. രണ്ടു തരത്തില സിനിമ ഉണ്ടാക്കാം
ReplyDelete1 ഒരു പ്രത്യേക നടനെ/നടന്മാരെ വെച്ച് സിനിമ എടുക്കണം എന്ന് മുന്‍കൂട്ടി തീരുമാനിച്ചു അവര്‍ക്ക് അനുയോജ്യമായ കഥ ഉണ്ടാക്കി സംവിധാനം ചെയ്തു ഉണ്ടാക്കുക.
2 ഒരു കഥ,തിരകഥ ഒക്കെ ഉണ്ടായതിനു ശേഷം അനുയോജ്യമായ കാസ്റിംഗ് നടത്തുക
ഇതിൽ സിദ്ധിക സ്വീകരിച മാര്‍ഗം നിർഭാഗ്യവശാൽ ആദ്യതെത് ആയിപൊയി. സിധികും മോഹന്‍ലാലും കൂടി കാലങ്ങള്‍ക്കു മുൻപേ തീരുമാനിച്ചു കാണും ഒരുമിച്ചൊരു സിനിമ ചെയ്യണം എന്നു. അതിനു വേണ്ടി കഥയുണ്ടാക്കി തിരകഥ ഉണ്ടാക്കി സംവിധാനം ചെയ്തു അത്ര തന്നെ. അവിടെയാണ് രണ്ടു പേര്‍ക്കും പണി പാളിയത്. നേരെ മറിച്ചു അന്യഭാഷയിൽ ചെയ്യുമ്പോൾ കാസ്റ്റിംഗ് കറക്റ്റ് ആയിരിയ്ക്കും അതുകൊണ്ട് പടം വിജയിയ്ക്കും. അതാണ് അതാണ് അതിന്റെ ഒരു ദിന്ഗോൾഫി (അല്ലാതെ താൻ പറഞ്ഞ പോലെ അതൊരു പരീക്ഷണം ഒന്നുമല്ലടോ)
10 il etra kitanm jayikanmenkil
ReplyDelete10 il 2 mark und ipol ee filiminu
ReplyDeleteAmen copy adicha film
ReplyDeletehttp://www.nalamidam.com/archives/18093
i liked Haree's comment - what an eye for detail - Hope the director puts an effort in future to avoid such errors. "മലേഷ്യ എയര്‍ലൈന്‍സിലെ എയര്‍ ഹോസ്റ്റസ്, എമിറേറ്റ്സിന്റെ കൊച്ചിയില്‍ നിന്നും അമേരിക്കയ്ക്കുള്ള ഫ്ലൈറ്റില്‍, കിംഗ് ഫിഷര്‍ എയര്‍ ഹോസ്റ്റസുമാരുടെ യൂണിഫോമില്‍, നായകനു പ്രിയപ്പെട്ട ഡ്രിങ്കുമായെത്തുന്ന അത്ഭുത ദൃശ്യം കാണണമെങ്കില്‍ സിദ്ധിക്കിന്റെ ഈ പടം തന്നെ കാണണം
ReplyDeleteഅമേൻ കോപ്പി അടിച്ച പടം ആയാലും ഫഹദിനു അത് ബാധകമാകില്ല.
ReplyDeleteകിട്ടിയ വേഷങ്ങളെല്ലാം ഭംഗി ആയി ചെയ്തിട്ടുണ്ട് ഫഹദ്. അതിനു അദ്ധേഹത്തെ അഭിനന്ദിക്കാതെ വയ്യ. അന്നയും റസൂലും ഇപ്പോഴാണ് കാണാൻ സാധിച്ചത്.
അപാര ഒറിജിനാലിറ്റി ആണ് ചിത്രത്തിനു. ഉണ്ട കണ്ണുകളും, കഷണ്ടിയും ഉള്ളത് കൊണ്ട് അറിയാം ഫഹദ് എന്ന് . അല്ലാതെ ചിത്രത്തിൽ കാണാൻ സാധിക്കുന്നത് റസൂലിനെ മാത്രം. അത്രയ് ക്കും കഥാപാത്രമായി മാറിയിട്ടുണ്ട് ഫഹദ്. സ്വാഭാവിക അഭിനയം തന്നെ ആണ് ഫഹദിനെ വ്യത്യസ്തൻ ആക്കുന്നതു.
അത് ശരിയാണ് ഫഹദിന്റെ കാര്യത്തിൽ അത് ബാധകമല്ല. സ്വാഭാവികമായി അഭിനയിക്കാൻ കഴിവുള്ള അപൂർവ്വം നടന്മാരിൽ ഒന്നാണ് ഫഹദ്. അദ്ദേഹം ഭാവിയിൽ ഒരു മോഹൻലാൽ ... അതായത് ... ഭാവിയിൽ ഒരു 'പണ്ടത്തെ മോഹൻലാൽ' ആയി തീരട്ടെ എന്നാണു ആഗ്രഹിയ്ക്കുന്നതു.
ReplyDeleteപക്ഷെ ചില ഓണ്‍ലൈൻ സിനിമാ നിരൂപകർ ആയ ഉഗ്ര'മൂർത്തികൾ' ഈ കോപ്പിഅടി ഒക്കെ കണ്ടില്ല എന്ന് നടിച്ചു ലിജോ പല്ല്ലിശ്ശെരിയെ വാനോളം പുകഴ്ത്തുന്നത് കാണുമ്പോൾ അവന്മാരുടെ മുഖത്തേയ്ക്കു തുപ്പാനാണ് തൊന്നുന്നതു. ഇവന്മാര്ക്ക് ലാൽ ജോസ് സാർ കുറച്ചു ദിവസം മുൻപ് നല്ലൊരു കൊട്ട് കൊടുത്തതാണ്. ഈ 'മൂർത്തി'മാർക്ക് പൂജയും നിവേദ്യവും അര്‍പ്പിച്ചു നാല് നേരം കുമ്പിട്ടു വണങ്ങുന്ന 'ശാന്തി'മാരെ ഓർക്കുമ്പോൾ ആണ് ശരിയ്ക്കും ചിരി വരുന്നതു. ഈ ശാന്തിമാരിൽ ചിലര്‍ അന്ന് ലാൽ ജോസ് സാറിനു എതിരെ നിർത്താതെ 'കുരയ്ക്കുക'യായിരുന്നു ചില കൊടിച്ചി പട്ടികളെ പോലെ.
ഇത്രയ്ക്കു വെറുപ്പുള്ള വീടിന്റെ പിന്നാമ്പുറത്ത് തലയിൽ തുണി ഇട്ടു ചിലര്‍ പതുങ്ങി നില്‍ക്കുന്നത് എന്തിനാണന്നു മാത്രം പിടി കിട്ടുന്നില്ല :)
ReplyDeleteഇവിടെ ചിലര്‍ daily വീട്ടില്‍ നിന്നും ഇറങ്ങുന്നതിനു മുന്‍പേ ഒന്ന് മുക്കി തൂറുന്നത് നന്നായിരിക്കും ...കാരണം കാണുന്ന എല്ലാ ഓണ്‍ലൈൻ blog /reviews കളിൽ വന്നു വിസര്‍ജിക്കുന്നത് ഒഴിവാക്കാം..
ReplyDeleteആ വീട്ടില്‍ ചിലരുണ്ട്. ഉള്ളിലിരുന്നു കുറെ ക്ഷുദ്രക്രിയ ഒക്കെ നടത്തി പിന്നീട് മുറ്റത്ത് പ്രതിഷ്ടിച്ച ഉഗ്ര'മൂർത്തിയ്ക്ക് അര്‍ച്ചനയും നടത്തി ഒന്നുമറിയില്ലേ രാമനാരായണ' എന്നും പറഞ്ഞോണ്ട് ഉള്ളിൽ ചുരുണ്ട് കൂടുന്നവർ. അവന്മാര് ഒരിയ്ക്കലും നേരിട്ട് പിടി തരില്ല, മുന്‍ വാതിലിലൂടെ അവന്മാരു വെളിയിൽ വരത്തുമില്ല. അങ്ങനെ ഉള്ളവന്മാരെ പിടിയ്ക്കാൻ ചിലപ്പോൾ പിൻവാതിലിൽ ഒളിച്ചിരുന്നത് കൊണ്ട് സാധിച്ചു എന്ന് വരാം. ചുമ്മാ ഒരു രസം.
ReplyDeleteഎന്തായാലും മൂര്തിയ്ക്ക് പൂജ ചെയ്യുന്ന ശാന്തിമാർ, കൊടിച്ചി പട്ടികൾ എന്നൊക്കെ 'പൊതുവായിട്ടു' പറഞ്ഞപ്പോഴേയ്ക്കും തലയിൽ തപ്പി നോക്കാൻ ചിലരൊക്കെ ഉണ്ടായല്ലൊ. അത് എന്തായാലും നന്നായി.
അതാണ് കാര്യം... സിനിമയെ കീറി മുറിച്ചു വിമര്ഷിയ്ക്കുന്ന നിരൂപകനോട് "ഡേയ് നിന്റെ റിവ്യൂ കൊള്ളൂല്ലടാ ഊവേ" എന്നങ്ങു പറഞ്ഞാൽ അത് ഉൾക്കൊള്ളാൻ ഒരുത്തനും തയ്യാറല്ല. വിമര്ഷിയ്ക്കുന്നവർ അത് ആരായാലും ശരി അവർ വിമര്ഷിയ്ക്കപ്പെടുംബോഴും സഹിഷ്ണുത കാണിയ്ക്കണം. ഇവിടെ ഹരി ഒരു പരിധി വരെ വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ ഉൾക്കൊള്ളാൻ ശീലിച്ചിട്ടുള്ള വ്യക്തി ആണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പക്ഷെ അങ്ങനെ അപൂർവ്വം ചിലരേ ഉള്ളൂ എന്നതാണ് കാര്യം........
ReplyDeleteQuite disappointing movie.............
ReplyDeleteനമുക്ക് ഇഷ്ടമില്ലാത്ത അഭിപ്രായം ആരെങ്കിലും പറഞ്ഞാല്‍ ഉടനെ അവരുടെ അപ്പനും അമ്മയ്ക്കും വിളിക്കുന്നതല്ല സംസ്കാരം. യുക്തിഭദ്രമായ എതിര്‍വാദങ്ങളിലൂടെ അവരെ നിരായുധരാക്കാന്‍ ശ്രമിക്കുക. എന്തെങ്കിലും വിരുദ്ധ അഭിപ്രായങ്ങള്‍ കേട്ടാല്‍ ഉടനെ അത് personal ആയ ആക്രമണം ആയി തെറ്റിധരിക്കെണ്ടതുണ്ടോ? അതും വലിയ ഇന്റെര്‍നാഷണല്‍ കാര്യങ്ങള്‍ ഒന്നും അല്ലല്ലോ ഇവിടെ നമ്മുടെ ചര്‍ച്ചാവിഷയം ? സിനിമ അല്ലെ?
ReplyDeleteനീ പറഞ്ഞത് ശരിയാണ് മോനേ......... പക്ഷെ ആ തിയറി 'യുക്തിഭദ്രമായ എതിര്‍വാദങ്ങൾ' ഉന്നയിക്കുന്നവർക്ക് എതിരെ മാത്രമേ പ്രായോഗികമാക്കാൻ കഴിയൂ... ഞാൻ മുൻപ് പറഞ്ഞിട്ടുള്ള പോലെ personal defamation നു ഉള്ള മറുപടി personal defamation തന്നെ. അത് ചിലപ്പോൾ നീ ഇങ്ങോട്ട് തന്നതിന്റെ ഡബിൾ ഡോസിൽ ആയിരിയ്ക്കും തിരിച്ചു വരുന്നതു. വല്ലവന്റെയും മിക്കട്ടു കയറുന്നതിനു മുൻപ് അത് പ്രതീക്ഷിചിട്ട് തന്നെ വരണം.അല്ലാതെ കിട്ടേണ്ടത് മുഴുവൻ വാങ്ങി വെച്ചിട്ട് പിന്നെ മോങ്ങിയിട്ടു കാര്യമില്ല. കാരണം ഇത് ഇന്ദുലേഖ അല്ല അതുകൊണ്ട് തന്നെ നീ എഴുതുന്ന വൃത്തികേടുകൾ അതെ പടി പബ്ലിഷ് ചെയ്യുകയും നിനക്ക് എതിരെ വരുന്ന കമന്റുകൾ നിന്റെ സൌകര്യത്തിനു മുക്കുകയും ചെയ്യാൻ ഒരു എഡിറ്റർ അവിടത്തെ പോലെ എല്ലായിടത്തും ഉണ്ടായിക്കൊല്ലനം എന്നില്ല. കൊടുത്താൽ ഒന്നുക്ക് രണ്ടു എന്നാ തോതിൽ തിരിച്ചു കിട്ടുക തന്നെ ചെയ്യും.
ReplyDeleteവെള്ളിത്തിരയിൽ നരസിംഹത്തിലെ ഇന്ദുചൂടൻ വില്ലന്റെ മുഖത്ത് നോക്കി പറയുന്ന 'അമ്മായീടെ ഡ്രൈവിംഗ് സ്കൂൾ' ഡയലോഗും പിന്നെ ലേലത്തിലെ ഈപ്പൻ പള്ളിയിലെ മേത്രനച്ചന്റെ മുന്നില്‍ വെച്ച് പറയുന്ന 'തൊലി വെളുപ്പ്, ജെനുസിന്റെ കൊണം' തുടങ്ങി ഡയലോഗുകളും ഒക്കെ സിനിമാ തീയട്ടെരിന്റെ ചുവരിനുള്ളിൽ AC യിൽ ഇരുന്നു കേൾക്കുമ്പോൾ തോന്നും 'എത്ര സിമ്പിൾ ആയിട്ടാ ഇവന്മാര് ഇതൊക്കെ കാച്ചുന്നത് ' എന്നു. അത് വെറും ഒരു രണ്ടര മണിക്കൂർ ഫാന്റസി ആണ് മോനേ. അതൊക്കെ തീയറ്റർ വിടുമ്പോൾ അവിടെ ഉപേക്ഷിച്ചിട്ട് പോന്നെയ്ക്ക് .... ഈ ടയലോഗ് ഒക്കെ കൊണ്ട് പുറത്തിറങ്ങി വല്ലവന്റെയും മെക്കട്ട് കേറാൻ പോയാൽ പിന്നെ സംഗതി വെറും സ്വാഹായ സ്വാഹ ആയി തീരും. പിന്നെ നിന്നെ ചുമരിൽ നിന്ന് ഇങ്ങു വടിചെടുക്കാൻ ഉള്ളതെ ബാക്കി കാണൂ.....ഇമ്മാതിരി ഐറ്റംസ് ഒക്കെ ഓണ്‍ലൈൻ ഫോറങ്ങളിൽ വന്നു വിളമ്പിയാൽ തിരിച്ചു ചിലപ്പോൾ തന്തയ്ക്കു വിളിയും തള്ളയ്ക്കു വിളിയും ഒക്കെ പാരിതോഷികമായി ലഭിച്ചു എന്നും വരാം.
ReplyDeleteഅതുകൊണ്ട് കഴിഞ്ഞത് കഴിഞ്ഞു...... ഇനി അത് Postmortem നടത്തേണ്ട കാര്യമില്ല... വിട്ടു പിടി......
Ayyo mukilvarnnan! Mindunnilla sir!
ReplyDelete