റെഡ് വൈന്‍ : ഈ വീഞ്ഞിനു വീര്യം പോര!
ഹരീ, ചിത്രവിശേഷം
നവാഗതനായ സലാം ബാപ്പുവിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ആസിഫ് അലി തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രമാണ് '
റെഡ് വൈന്‍'. ഗൗരി മീനാക്ഷി മൂവീസിന്റെ ബാനറില്‍ എ.എസ്. ഗിരീഷ് ലാലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ നേടിയെടുക്കുവാനായി കോര്‍പ്പറേറ്റുകള്‍ സ്വീകരിക്കുന്ന വഴികളും അവ കാരണമായി ഒരേ സമയം ഇരകളും വേട്ടക്കാരും എങ്ങിനെ സൃഷ്ടിക്കപ്പെടുന്നുവെന്നും സിനിമയിലൂടെ പറയുവാനാണ് തിരക്കഥാകൃത്തായ മാമ്മെന് കെ. രാജന്റെ ശ്രമം. നൗഫല്‍ ബ്ലാത്തൂറിന്റെ കഥയാണ് തിരക്കഥയുടെ കാതല്‍. കെട്ടിഘോഷിക്കുവാന് തക്കവണ്ണമൊരു മികവോന്നും ചിത്രത്തിന് അവകാശപ്പെടുവാനില്ല; എന്നാല്‍, വാണിജ്യ ലക്ഷ്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തി ഇറങ്ങുന്ന ചിത്രമെന്ന പരിഗണന നല്കിയാല്, ഭേദപ്പെട്ട ഒരു ശ്രമമായി ഈ ചിത്രത്തെക്കാണാം. ചുരുങ്ങിയ പക്ഷം, ഈ വിഭാഗത്തിലിറങ്ങുന്ന മറ്റ് പല ചിത്രങ്ങളേയും പോലെ വെറുപ്പിക്കുന്നെങ്കിലുമില്ല ഈ ചിത്രം.
ആകെത്തുക : 4.50 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 3.00 / 10
: 3.00 / 10
: 7.00 / 10
: 2.50 / 05
: 2.50 / 05
Snippet Review
The wine is not mature enough to give you any 'kick', but at least the taste is tolerable!
ചെറുപ്പക്കാരനായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ കൊലപാതകം, അതന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്, അന്വേഷണത്തിലൂടെ വെളിപ്പെടുന്ന അയാളുടെ രാഷ്ട്രീയ ഇടപെടലുകള്‍, പ്രശ്നാധിഷ്ഠിത നിലപാടുകള്‍, അയാള്‍ വധിക്കപ്പെടുവാനുള്ള സാഹചര്യം - ഇവയൊക്കെയാണ് 'റെഡ് വൈനി'ന്റെ ചേരുവകള്‍. കേരളത്തിന്റെ ചില രാഷ്ട്രീയ / സാമൂഹിക സാഹചര്യങ്ങള്‍ ഇതിലൂടെ കാണിച്ചു തരുവാനും ചിലതിനെയൊക്കെ വിമര്‍ശിക്കുവാനുമുള്ള ശ്രമവും ഇതിലുണ്ട്. ഒരു വാണിജ്യ ചിത്രത്തില്‍ ഇങ്ങിനെ ചിലത് കൂടി ചെയ്യുവാനുള്ള ശ്രമം അഭിനന്ദനീയം. എന്നാല്‍, ഒരു ത്രില്ലറെന്ന മട്ടില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഒരുദ്വേഗവും ഒരു ഘട്ടത്തിലും കാണുന്നവര്‍ക്ക് തോന്നില്ല എന്നതാണ് ചിത്രത്തിന്റെ പ്രധാന പോരായ്മ. തിരക്കഥയിലെ പരിമിതികളും ഒപ്പം അവതരണത്തിലെ മന്ദഗതിയും, രംഗങ്ങളുടെ ഇഴച്ചിലുമെല്ലാം ഇതിനു കാരണമാണ്. ആവശ്യമില്ലാത്ത പല കാര്യങ്ങള്‍ക്കും ചിത്രത്തില്‍ സമയം ചിലവിടുമ്പോള്‍, പ്രാധാന്യം നേടേണ്ട അന്വേഷണമാവട്ടെ കേവലം ഓട്ടപ്രദക്ഷിണമാവുകയും ചെയ്തു.
Cast & Crew
Red Wine
Directed by
Salam Bappu
Produced by
A.S. Girish Lal
Story / Screenplay, Dialogues by
Noufal Blathur / Mammen K. Rajan
Starring
Mohanlal, Fahadh Faasil, Asif Ali, Mia George, Maria John, Suraj Venjaramoodu, T.G. Ravi, Sudheer Karamana, Saiju Kurup, Jayaprakash, Jayakrishnan, Meghana Raj, Meera Nandan, Sunil Sugkadha, Sreejith Kaveli, Kailash, Anoop Chandran etc.
Cinematography (Camera) by
Manoj Pillai
Editing by
Ranjan Abraham
Production Design (Art) by
Santhosh Raman
Music / Background Score by
Bijibal
Effects by
Arun Seenu
Lyrics by
Rafeeq Ahmed, Santhosh Varma
Make-Up by
Roshan G.
Costumes by
S.B. Satheesan
Thrills / Stunts by
Mafia Sasi
Stills by
Mahadevan Thampi
Designs by
Arun Chandu
Banner
Gowri Meenakshi Movies
Release Date
2013 Mar 21
അഭിനേതാക്കളില്‍ അനൂപെന്ന എല്‍.സി. സെക്രട്ടറിയായെത്തിയ ഫഹദ് ഫാസില്‍ തന്നെയാണ് സിനിമയുടെ ശ്രദ്ധാകേന്ദ്രം. പ്രസ്തുത കഥാപാത്രത്തിന് ചേരുന്നൊരു ശൈലിയും ശരീര ഭാഷയുമെല്ലാം ഫഹദ് ഫാസിലിന് തന്റെ കഥാപാത്രത്തില്‍ അനായാസേന കൊണ്ടുവരുവാന്‍ കഴിഞ്ഞു. '
ഗ്രാന്റ്മാസ്റ്ററി'ലെ പോലീസ് ഉദ്യോഗസ്ഥനെ അനുസ്മരിപ്പിക്കുന്നു മോഹന്‍ലാലിന്റെ എ.എസ്.പി. വേഷം. രമേശെന്ന ഗതികേടുകാരന്റെ വേഷത്തിലെത്തിയ ആസിഫ് അലി ഈ ചിത്രത്തിലും നിരാശപ്പെടുത്തി! സാധ്യതകളുള്ള ഒരു കഥാപാത്രമായിട്ടു കൂടി അത് പ്രയോജനപ്പെടുത്തുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ടി.ജി. രവി, സൈജു കുറുപ്പ്, സുധീര്‍ കരമന, മിയ ജോര്‍ജ്ജ്, മാറിയ ജോണ്‍ തുടങ്ങി സുരാജ് വെഞ്ഞാറമ്മൂട് വരെ നീളുന്ന ഇതര അഭിനേതാക്കളെല്ലാം തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി. തമിഴില്‍ നിന്നും ജയപ്രകാശിനെയൊക്കെ കൊണ്ടുവന്നിട്ട് തീരെ ഉപയോഗിക്കാതിരുന്നത് എന്തുകൊണ്ടെന്ന് വ്യക്തമല്ല.
എടുത്തു പറയത്തക്ക സവിശേഷതകള്‍ ഒന്നുമില്ലെങ്കിലും മനോജ് പിള്ളയുടെ ഛായാഗ്രഹണം ചിത്രത്തിനുതകുന്നു. രഞ്ജന്‍ എബ്രഹാമിന്റെ സന്നിവേശത്തിന് പക്ഷേ കാര്യമായൊരു മികവ് ചിത്രത്തിന് നല്കുവാന് സാധിച്ചതുമില്ല. കുറച്ചുകൂടി വേഗത ചിത്രത്തിന് നല്കുവാന് ഒന്നു മനസുവെച്ചിരുന്നെങ്കില്‍ രഞ്ജന്‍ സാധിക്കുമായിരുന്നു. ബിജിബാലിന്റെ പശ്ചാത്തലസംഗീതം ചിത്രത്തിന് ഗുണത്തിലധികം ദോഷമാണ് ചെയ്തിരിക്കുന്നത്. 'ഡോണ്‍' എന്ന ഹിന്ദി ചിത്രത്തിന്റെ പശ്ചാത്തലമെടുത്ത് ചില മാറ്റങ്ങള്‍ വരുത്തിയതല്ലേ എന്നും ചിലയിടങ്ങളില്‍ സംശയം തോന്നും. കേസന്വേഷണത്തിനിടയിലാണ് ചില ഗാനശകലങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത്. ഒരു പക്ഷെ, ഗാനരംഗങ്ങളില്‍ മോഹന്‍ലാലിനെ കാണിക്കുക എന്ന ഉദ്ദേശത്തിലാവാം അങ്ങിനെ ചെയ്തത്. അതത്ര നല്ല തീരുമാനമായി എന്ന് അഭിപ്രായമില്ല. പകരം, ഗാനം നിര്‍ബന്ധമെങ്കില്‍, അനൂപിന്റെയും ജാസ്മിന്റെയും പ്രണയത്തിനു കൂട്ടായാണ് അതുണ്ടായതെങ്കില്‍ അതിന് കൂടുതല്‍ സാംഗത്യം ഉണ്ടാവുമായിരുന്നു.
ഒരു വൈന്‍ വീര്യം കൂടുന്നതിന് അനുസരിച്ചാണത്രേ അതിന്റെ നിറം ചുവപ്പിലേക്കും പിന്നീട് തവിട്ടിലേക്കും മാറുക. ആ അര്‍ത്ഥത്തില്‍ പാകതയെത്താത്ത ഈ സിനിമയ്ക്കു 'റെഡ് വൈന്‍' എന്ന പേരാവില്ല ചേരുക. പ്രത്യേകിച്ചൊരു 'കിക്കും' നല്കുന്നില്ലെങ്കിലും ദുസ്വാദില്ല എന്നതിന്റെ മെച്ചത്തില് കണ്ടിരിക്കാവുന്ന ഒരു ചിത്രമായി 'റെഡ് വൈനി'നെ കണക്കാക്കാം.
മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ആസിഫ് അലി എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി നവാഗതനായ സലാം ബാപ്പു സംവിധാനം ചെയ്ത 'റെഡ് വൈനി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
haree,padam boring alla fahadinteyum mohanlalinteyum acting kalakki mothathil oru kandirikkavunna chithramayi ithine kanam.
ReplyDeleteങ്ഹെ എന്താ ഇത്??? ഫഹദ് ഫാസിൽ എന്ന പൊട്ടൻ ഗണേശൻ അഭിനയിച് സിനിമയ്ക്ക് നാലര മാര്‍ക്കോ? നാച്ചുറൽ അഭിനയം ഒട്ടും അറിയാത്ത മോഹൻലാൽ ഒക്കെ അഭിനയം നിർത്തി വീട്ടില്‍ ഇരിക്കണം. ക്ലാം.. ക്ലീം..ക്ലൂം....ക്ലാം...ക്ലീ.....ഞങ്ങൾ ഇത് അന്ഗീകരിയ്കില്ല. എവിടെ എന്റെ കണ്‍കണ്ട ദൈവമായ nomad ചേട്ടൻ??? ചേട്ടാ.. വരൂ...എറിഞ്ഞു വീഴ്ത്തൂ...എന്താ ചേട്ടാ ഇതൊന്നും കാണുന്നില്ലേ?പ്രിത്വിരാജിന്റെ അടുക്കള മുറ്റത്ത് മണ്ണിൽ കുഴി കുത്തി BBC മാടം തരുന്ന പഴം കഞ്ഞിയും കുടിച്ചു വളര്‍ത്തിയ നമ്മുടെ രണ്ടു പേരുടെയും തടി ആ മഹാന് വേണ്ടി തന്നെ ഉപയോഗിയ്ക്കൂ...എറിഞ്ഞു വീഴ്ത്തൂ ഈ റിവ്യൂവിനെയും അത് എഴുതിയവനെയും...ഉണ്ട ചോറിനു നന്ദി കാണിയ്ക്കൂ....
ReplyDelete"നന്ദി ആരോട് ഞാൻ ചൊല്ലേണ്ടൂ... നന്ദി ആരോട് ഞാൻ ചൊല്ലേണ്ടൂ....
ബ്ലോഗ് ലോകത്തിൽ ഗുരുനാഥനായ ബെര്‍ളിയോടോ...
പിന്നെ പാതിയിൽ വെന്തൊരു ലാലിനോ പിന്നതിൽ പാതിയിൽ വെന്തൊരു ഫഹദിനൊ
പിന്നെയും പ്രിത്വിയെ താങ്ങി നിരത്തുന്ന nomad ചേട്ടന്റെ ചുമലിനൊ....
നന്ദി ആരോട് ഞാൻ ചൊല്ലേണ്ടൂ... "
ഒരുദ്യോഗവും...?
ReplyDeleteഉദ്വേഗം?
haree: njan ee chitram kandu.... thangalude review nanaitundu.. njan 100% yochikunu....
ReplyDeleteHaree....i cant read the malayalam review from the last week...what happend?
ReplyDeletehttp://awesomescreenshot.com/08e131jq45
ReplyDeleteലേയൗട്ടിലും UX ലും പ്രശ്നങ്ങളുണ്ട്:
1. ടെക്സ്റ്റുമായി ഓവർലാപ്പ് ചെയ്യുന്നു
2. 'കഥാപാത്രങ്ങളും' എന്ന ലൈനുമായാണ് സംവിധാനത്തിന്റെ സ്കോർ അലൈൻ ചെയ്യുന്നത്
3. 4.5/10 എന്നതിൽ 10 അടുത്ത ലൈനിൽ പോകുന്നു
4. നമ്പറുകളേക്കാൾ നല്ലത് http://www.dpreview.com/reviews/fujifilm-x-e1/21 പേജിന്റെ ഒടുവിൽ കാണിച്ചിരിക്കുന്ന പച്ച ബാർ പോലെ എന്തെങ്കിലും ആയിരിക്കും. ചില നമ്പറുകളുടെ ബേസ് 10ഉം ചിലതിന്റേത് 5ഉം ആയതും കമ്പേർ ചെയ്യാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു.
5. 10 ബേസ്ഡ് സിസ്റ്റത്തിൽ ഫ്രാക്ഷൻസ് വച്ചുള്ള സ്കോറിനേക്കാൾ നല്ലത് പെർസന്റ് സ്കോർ ആയിരിക്കും
6. പടത്തെ പറ്റി മൊത്തം അഭിപ്രായം 2-3 വരിയിൽ ബോക്സ്ഡ് ആയി ഈ സ്കോറിനു അടുത്ത് കൊടുക്കുന്നതും നന്നായിരിക്കും.
CSS3-യിലെ @font-face ഉപയോഗിച്ച് Meera ഫോണ്ടിലാണ് 'ചിത്രവിശേഷ'ത്തിലെ മലയാളം കാണിക്കുന്നത്. മുന്‍പ് ഫോണ്ട് പ്രൈവറ്റ് സെര്‍വറിലായിരുന്നു ഇട്ടിരുന്നത്. എന്നാല്‍ സന്ദര്‍ശകര്‍ കൂടുമ്പോള്‍ സെര്‍വറിന്റെ ലിമിറ്റ് കടക്കുന്നു. അപ്പോള്‍ ഫോണ്ട് ഡൌണ്‍ലോഡ് ചെയ്യുന്നില്ല. അതിനാല്‍ അവിടെ നിന്നും മാറ്റി ഗൂഗിള്‍ സൈറ്റിലാണ് ഇപ്പോള്‍ ഫോണ്ട് ഹോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു പക്ഷെ, അവിടെയും ലിമിറ്റിന്റെ പ്രശ്നമുണ്ടാവും. ചുരുക്കത്തില്‍ Meera ഫോണ്ടില്‍ റെന്‍ഡര്‍ ചെയ്യാത്തതാണ് പ്രശ്നം. Meera ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്ത്, ബ്രൌസര്‍ അതിനനുസരിച്ച് സെറ്റ് ചെയ്താല്‍ ഇത് പരിഹരിക്കപ്പെടേണ്ടതാണ്. മറ്റ് വഴികളുണ്ടോ എന്ന് നോക്കട്ടെ.
ReplyDeleteSnippet Review ഇപ്പോള്‍ നല്കുന്നുണ്ടല്ലോ. അത് റേറ്റിംഗിനൊപ്പം നല്കുന്നതാവും കൂടുതല്‍ നല്ലത്, അല്ലേ? അങ്ങിനെയാക്കാം.
ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
മലയാളത്തിലെ ഏറ്റവും മികച്ച സംവിധായരിലൊരാള് ലാല്‍ ജോസ്, അദ്ദേഹത്തിന്റെ കളരിയില്‍നിന്ന് പഠിച്ചിറങ്ങിയ രണ്ട് പേര് ഒന്നാമന്- അനൂപ് കണ്ണന് (ജവാന് ഓഫ് വെള്ളിമല) , മറ്റൊരാള്‍ സലാം ബാപ്പു (റെഡ് വൈന്‍), തീര്‍ച്ചയായും പ്രേക്ഷകര്‍ ഒരുപാട് പ്രതീക്ഷിക്കും ഇവരില്‍ നിന്ന്, പക്ഷേ രണ്ടു പേരും തന്നത് നിരാശയാണല്ലോ..........
ReplyDeleteഈ ആഴ്ച റിലീസ് ചെയ്ത ചിത്രങ്ങളില്‍ വെച്ച് ആമേന്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്നു എന്നാണറിവ്,
ആമേന്‍ തകര്‍പ്പന്‍ ആണെന്ന് കേള്‍ക്കുന്നു. അതിന്റെ റിവ്യൂ വരട്ടെ.
ReplyDeleteഉള്ള തിരക്കഥയെ കുരചെങ്ങിലും നന്നായിട്ട് അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞില്ല.
ReplyDeleteകുഞ്ഞു മാലപ്പടക്കം പോട്ടുന്നതിനിടയിൽ മഴയും വന്നാലുള്ള അവസ്ഥ .
" മാറിയ ജോണ്‍" മരിയ ജോണ്‍ എന്നല്ലേ ?
ReplyDelete