ഇത് പാതിരാമണല്‍: ഇരയ്ക്കും വേട്ടക്കാരനുമിടയില്‍!
ഹരീ, ചിത്രവിശേഷം
രണ്ടായിരത്തിയാറില്‍ പുറത്തിറങ്ങിയ '
വാസ്തവ'ത്തിനു ശേഷം സംവിധായകന് എം. പത്മകുമാറും രചയിതാവ് ബാബു ജനാര്‍ദ്ദനനും 'ഒന്നുക്കുന്ന' (ഒന്നിക്കുന്ന) ചിത്രമെന്ന വിശേഷണത്തോടെയാണ് '
ഇത് പാതിരാമണലി'ന്റെ വരവ്. (പരസ്യത്തില്‍ മലയാളത്തിലെ എക്കാലത്തേയും ക്ലാസിക്കുകളില്‍ ഒന്നാണ് 'വാസ്തവം' എന്നു കൂടി പറയുന്നുണ്ട്; എന്താല്ലേ?) ഈ പറഞ്ഞ ചിത്രത്തിനു ശേഷം അത്ര 'ക്ലാസിക്കാ'യ ചിത്രമൊന്നും ഇരുവരും നല്‍കിയിട്ടില്ല, അപ്പോള്‍ പിന്നെ 'ഇത് പാതിരാമണല്‍' മറ്റൊരു ക്ലാസിക്കാവാതെ തരമില്ലല്ലോ! ഏതായാലും ഈയൊരു പ്രതീക്ഷയുമായി കൊല്ലുന്നവനും കൊലപ്പെടുന്നവനും ഇടയില്‍ കൊണ്ട് തലവെച്ചാല്‍ ഒരു നിമിഷം കൊണ്ടൊന്നും ആ അനുഭവം തീര്ന്നുകിട്ടില്ല. ജയസൂര്യയുടെ ഇരട്ടവേഷമായിരുന്നു ഉദ്ദേശിച്ചിരുന്നത്, എന്നാല്‍ പരിക്ക് കാരണമായി ഉണ്ണി മുകുന്ദനായി നായകസ്ഥാനത്തുള്ള അതിലൊരു വേഷം ചെയ്യുവാനുള്ള നിയോഗം. രമ്യ നമ്പീശനും പ്രദീപ് റാവത്തുമാണ് യഥാക്രമം ചിത്രത്തിലെ നായികയും വില്ലനും. മലയാളം മൂവി മേക്കേഴ്സിന്റെ ബാനറില്‍ ഹസീബ് ഹനേഫാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
ആകെത്തുക : 3.25 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 0.00 / 10
: 1.00 / 10
: 5.00 / 10
: 4.00 / 05
: 3.00 / 05
ഒരു കായല്‍ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു കഥയില്‍ കാലങ്ങളായി കണ്ടുവരുന്ന കുടുംബം നോക്കുന്ന തന്റേടിയായ നായിക, അവളെ സ്നേഹിക്കുന്ന അല്പസ്വല്പം വില്ലത്തരമൊക്കെ കൈയ്യിലുള്ള നായകന്, നായികയുടെ അച്ഛനോട് നായകന് പൂര്‍വ്വവൈരാഗ്യം, സുഹൃത്തുക്കള്‍, വില്ലന്‍ പിഴപ്പിച്ച മറ്റൊരു പെണ്ണും കുടുംബവും, പള്ളീലച്ചന് - ഇതൊക്കെ വിട്ടു പോവാതെ ബാബു ജനാര്ദ്ദനന് ചിത്രത്തില്‍ കൊണ്ടുവന്നിട്ടുണ്ട്. പിന്നെ പ്രതികാരത്തിനൊരു കാരണം - അതാവട്ടെ, മധുവിന്റേയും സോമന്റെയുമൊക്കെ കാലത്തു തന്നെ പലവട്ടം പറഞ്ഞു പഴകിയതും! ഇത്രയും പറയുമ്പോള്‍ തന്നെ കഥ ഏതുവഴിക്ക് പോയി എവിടെ ചെന്ന് നില്‍ക്കുമെന്ന് മലയാള സിനിമ കണ്ടു പരിചയമുള്ള ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ! നായകന് പിന്നെ എടുത്തു ചാടി പ്രതികാരം ചെയ്യുന്ന ആളല്ല, അതിനൊക്കെ ഒരു നേരവും കാലവും നോക്കുന്ന പുള്ളിയാണ്. അതുകൊണ്ട് പടമേതാണ്ട് രണ്ടര മണിക്കൂറോളം നീളുന്നുണ്ട്.
Cast & Crew
Ithu Pathiramanal
Directed by
M. Padmakumar
Produced by
Haseeb Haneef
Story, Screenplay, Dialogues by
Babu Janardhanan
Starring
Unni Mukundan, Remya Nambeesan, Pradeep Rawat, Bhagath Manuel, Jayasurya, Shalu Menon, Kunchan, Anil Murali, Master Sidharth etc.
Cinematography (Camera) by
Manoj Pillai
Editing by
Samjith Mhd.
Production Design (Art) by
Saloo K. George
Effects by
Arun Seenu
Background Score by
Ouseppachan
Music by
Afzal Yusuf
Lyrics by
Vayalar Sarathchandra Varma, Beeyar Prasad
Make-Up by
Ratheesh Ambady
Costumes by
Arun Aravind
Choreography by
Rekha
Action (Stunts / Thrills) by
Pazhani Raj
Stills by
Ajith V. Shanker
Designs by
Media Bee Mkd
Banner
Malayalam Movie Makers
Release Date
2013 Mar 15
Snippet Review
Save yourself from the fight between the hunter and the prey; avoid the film!
മുഖ്യവേഷങ്ങളിലെത്തിയ ഉണ്ണി മുകുന്ദനും രമ്യ നമ്പീശനും പ്രദീപ് റാവത്തുമൊക്കെ തങ്ങളുടെ കഥാപാത്രങ്ങളെ ഭംഗിയാക്കുവാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചിട്ടുണ്ട്. ഭഗത് മാനുവല്‍, ജയസൂര്യ, ശാലു മേനോന്, കുഞ്ചന്‍, അനില്‍ മുരളി തുടങ്ങിയ സഹാനടീനടന്മാരുടെ കാര്യത്തിലും അതു തന്നെ പറയാം. എന്നാല്‍ ശുഷ്കമായ കഥയും വികലമായ പാത്രസൃഷ്ടിയും കാരണമായി ഈ ശ്രമങ്ങളൊന്നും ഫലം കണ്ടില്ലെന്ന് മാത്രം. സംവിധായകന് ഈ ചിത്രത്തില്‍ എന്തെങ്കിലും അഭിമാനിക്കുവാനുണ്ടെങ്കില് അത് സാങ്കേതികമായി ചിത്രത്തിനു കൈവരിക്കുവാനായ മികവാണ്. മനോജ് പിള്ള പകര്‍ത്തിയ ദൃശ്യങ്ങളും സാംജിത്തിന്റെ സന്നിവേശവും ചിത്രത്തിന് ദൃശ്യസുഖം നല്‍കുന്നുണ്ട്. പഴനി രാജ് ഒരുക്കിയ സംഘട്ടന രംഗങ്ങളും അതിന്റെ അവതരണവും നന്ന്. കല, ചമയം, വസ്ത്രാലങ്കാരം എന്നിവയിലും സ്വാഭാവികത നല്കുവാന് അണിയറ പ്രവര്‍ത്തകര്‍ മനസുവെച്ചിട്ടുണ്ട്. എന്നാല്‍ ഇവയൊക്കെ പ്രയോജനപ്പെടുത്തി പറയുവാന്‍ നല്ലൊരു കഥയില്ലാതെ പോയത്, ഈ മികവൊക്കെയും അപ്രസക്തമാക്കുന്നു. വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയും ബീയാര്‍ പ്രസാദും എഴുതി, അഫ്സല് യൂസഫ് ഈണമിട്ട ഗാനങ്ങളില്‍ നജീം അര്‍ഷാദ്, മൃദുല വാര്യര്‍ എന്നിവര്‍ ആലപിച്ച "ആലോലം, തേനോലും..." മാത്രമാണ് ചിത്രത്തിനൊരു ആവശ്യമെന്ന് തോന്നിയത്. മറ്റുള്ളവയൊക്കെ എണ്ണം തികയ്ക്കുവാനായി തിരുകിയിരിക്കുന്നു എന്നല്ലാതെയൊരു വിശേഷവും അവ കൊണ്ടില്ല. ചിത്രത്തിന്റെ തുടക്കത്തില്‍ അടുത്തടുത്ത് വരുന്ന ഗാനങ്ങള്‍ തുടക്കത്തില്‍ തന്നെ കല്ലുകടി അനുഭവിപ്പിക്കുവാന്‍ മാത്രമേ ഉതകുന്നുള്ളു.
യുക്തിയോ ബോധമോ ഇല്ലാതെയാണ് മിക്കപ്പോഴും കഥയുടെ പോക്ക്. കഥാപാത്രങ്ങളുടെ കാര്യവും അങ്ങിനെ തന്നെ. വില്ലന്‍ പിറന്ന അനുജത്തിയെ സ്നേഹിക്കാന്‍ നായകനു വയ്യ, പക്ഷെ വില്ലന്റെ മകളെ പ്രണയിക്കും; തന്റെ കാമുകിയുടെ അനിയത്തിയുമായി കൂട്ടുകാരന് ഒളിച്ചോടുന്നത് അറിഞ്ഞാല്‍ രണ്ടുപേരെയും കൊല്ലുമെന്നാണ് നായകന് ഇടയ്ക്ക് പറയുന്നത് - എന്തിനാണോ എന്തോ!; പിറ്റേന്നു കാലത്ത് തന്നെ അമ്മയേയും കൂട്ടി മടങ്ങുവാന്‍ അളിയനോടും പെങ്ങളോടും നായകന്റെ കല്പന - പക്ഷേ, പല ദിവസങ്ങള്‍ക്ക് ശേഷവും അവരവിടെ തന്നെയുണ്ട്. ഇങ്ങിനെ എഴുതുവാന്‍ തുടങ്ങിയാല്‍ കണ്ടത് ഒട്ടുമുക്കാലും എഴുതേണ്ടി വരും. വേട്ടക്കാരനും ഇരയും തമ്മിലുള്ള പ്രശ്നത്തില്‍ തലയിടാന്‍ ചെല്ലുന്നവരൊരു പാഠം പഠിക്കും എന്നൊരു മുന്നറിയിപ്പാണോ സംവിധായകന് സിനിമയിലൂടെ അനുഭവവേദ്യമാക്കുവാന്‍ ശ്രമിച്ചത് എന്നറിയില്ല. അങ്ങിനെയൊരു ഉദ്ദേശമായിരുന്നു പത്മകുമാറിന് ഉണ്ടായിരുന്നതെങ്കില്‍ അതിലദ്ദേഹം വിജയിച്ചിട്ടുണ്ട് - സിനിമ കാണുവാന്‍ കയറുന്നവര്‍ ശരിക്ക് അനുഭവിക്കുക തന്നെ ചെയ്യും!
പരദൂഷണം: അനൂപ് മേനോന്റെ കൂടെ കൂടി ചില നവതലമുറ ചിത്രങ്ങളില്‍ തിളങ്ങിയതില്‍ പിന്നെ ജയസൂര്യയ്ക്ക് ഇമ്മാതിരി ചിത്രങ്ങളില്‍ അത്ര താത്പര്യമില്ലെന്ന് കേള്‍ക്കുന്നു. അതുവെച്ച് ഉണ്ണി മുകുന്ദന് എട്ടിന്റെ പണി കൊടുത്തതാണോ ഈ ചിത്രമെന്നും സംശയിക്കാം!
'വാസ്തവ'ത്തിനു ശേഷം എം. പത്മകുമാറും ബാബു ജനാര്‍ദ്ദനനും ഒരുമിക്കുന്ന 'ഇത് പാതിരാമണലി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteHaree
@newnHaree
#IthuPathiramanal: Save yourself from the fight between the hunter and the prey; avoid the film! #Chithravishesham
3:59 PM - 17 Mar 13
--
had seen this film..unni mukundan had a wooden expression through out...remember the wooden expression on his face in the supposedly emotional scene where remya tells him that she doesnt want to see him anymore and he has cheated on her...or the other scene where the villain describes eldo's mother's beauty to eldho...he flexes his muscles well,thats all
ReplyDeletepathetic scripting ,very poor performance by the lead actor and a poor rehash of some old malayalam classics-thats what ee pathiramanal has got...
അപ്പോ ഇതും കാശുപോക്കു പടമാ അല്ലേ. കിളി പോയി റിവ്യൂ വരുമോ? അതോ നമ്മുടെ കിളി പോവുമോ?
ReplyDeleteഎന്തായാലും മലയാള സിനിമ ദേശീയ തലത്തിൽ 15 അവാർഡുകൾ ഒക്കെ വാങ്ങി കൂട്ടിയ സ്ഥിതിയ്ക്ക് അതിനെ കുറിച്ചൊരു പുതിയ ടോപ്പിക്ക് ഇടുന്നത് നന്നായിരിയ്ക്കും ഹരീ...ഈ വക സിനിമകളെ കുറിച്ചൊന്നും ആരും ചര്‍ച്ച ചെയ്യാൻ പോലും പോവുന്നില്ല.
ReplyDelete