ലോക്പാല്‍: ലോക്പാലല്ലിത് ലോക്പാഴ്!
ഹരീ, ചിത്രവിശേഷം
![Lokpal: A film by Joshiy starring Mohanlal, Saikumar, Manoj K. Jayan etc. Film Review by Haree for Chithravishesham. Lokpal: Chithravishesham Rating [2.00/10]](//3.bp.blogspot.com/-GRlRqGvBlls/UQxkUmY2UbI/AAAAAAAAJKM/ZErqOBN49cw/2013-01-31_Lokpal.png)
മലയാളത്തിലെ എണ്ണം പറഞ്ഞ ക്രൈം ത്രില്ലര്‍ ചിത്രങ്ങളുടെ പട്ടികയെടുത്താല്‍ എസ്.എന്‍. സ്വാമി തിരക്കഥയെഴുതിയ ചിലതും കണ്ടേക്കാം; ഒരുവിധം പ്രേക്ഷകരെയൊക്കെ തൃപ്തിപ്പെടുത്തി പടം ഹിറ്റാക്കുവാന്‍ ജോഷി മിടുക്കനുമായിരിക്കാം - എന്നാല്‍ ഇതൊന്നും ഇവരൊരുമിച്ചാലുടന് ഒരു മികച്ച ത്രില്ലര്‍ ചിത്രമിങ്ങ് പോരും എന്നു കരുതുവാന്‍ പര്യാപ്തമല്ലല്ലോ? അടുത്ത കാലത്തിറങ്ങിയ ഇവരിരുവരുടേയും ചിത്രങ്ങള്‍ കണ്ട പ്രേക്ഷകരാരും അങ്ങിനെ കരുതുമെന്നും തോന്നുന്നില്ല. പക്ഷെ, റൂബി വിജയനും എസ്.എല്‍. വിമല്‍ കുമാറും അങ്ങിനെ കരുതി - അതിനാലാവാണമല്ലോ ഹാപ്പി & റൂബി ഫിലിംസിന്റെ ബാനറില്‍ ഇരുവരും ചേര്‍ന്ന് 'ലോക്പാലി'നുവേണ്ടി കാശിറക്കിയത്. (അങ്ങിനെയല്ലെങ്കില്‍ പിന്നെന്തിനാണ് പടം പിടിച്ചത്? ധൈര്യമുണ്ടെങ്കില്‍ പറയ് - ഇതാണ് 'ലോക്പാലി'ന്റെയൊരു ലൈന്‍!) മോഹന്‍ലാല്‍ ഉള്ളതുകൊണ്ട് സാറ്റലൈറ്റ് റൈറ്റിന്റെയോ മറ്റോ പേരില്‍ മുടക്കിയത് പിരിഞ്ഞു കിട്ടിയേക്കാം. അങ്ങിനെയല്ലാതെ തിയേറ്ററില്‍ നിന്നും ഈയൊരു ലോകപാഴായ ചിത്രം മുടക്കുമുതല്‍ തിരിച്ച് പിടിക്കുമെന്ന് റൂബിയും വിമലും പോലും ഇപ്പോള്‍ കരുതുന്നുണ്ടാവില്ല! അതവരുടെ കാര്യം, നമുക്ക് സിനിമയുടെ വിശേഷമാണല്ലോ മുഖ്യം, അതിലേക്കു കടക്കാം.
ആകെത്തുക : 2.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 0.50 / 10
: 2.00 / 10
: 2.00 / 10
: 2.50 / 05
: 1.00 / 05
കള്ളപ്പണം മോഷ്ടിച്ച് അര്‍ഹതപ്പെട്ടവര്‍ക്ക്(?) നല്കുന്ന കള്ളന്, പോയത് കള്ളപ്പണമായതിനാല്‍ നിയമനടപടികള്‍ സ്വീകരിക്കുവാനാവാതെ കുഴയുന്ന കാശ് പോയവര്‍, അവരൊക്കെ കൂടി ചേര്‍ന്ന് പല രീതികളില്‍ കള്ളനെ ഒതുക്കുവാന്‍ നോക്കി ഒടുക്കം പണി മേടിച്ചു കൂട്ടുന്നു - സിനിമയുടെ പേര് അടുത്തിടെ കേട്ടു തുടങ്ങിയ 'ലോക്പാല്‍' എന്നൊക്കെയാണെങ്കിലും ഈ പാലൊക്കെ കുറേ കുടിച്ചവര്‍ തന്നെ ഇവിടുത്തെ ബഹുഭൂരിപക്ഷം പ്രേക്ഷകരും. പരാതികള്‍ വെബ്സൈറ്റ് വഴി സ്വീകരിക്കുന്നു, അതിനൊക്കെ പരിഹാരം കാണുന്നു, എതിരാളികളെ ഫോണ്‍ വിളിച്ച് വീരസ്യം പറയുന്നു, അതിനിടയ്ക്ക് ക്ലൂവൊക്കെ ചേര്‍ത്തു പാട്ടിറക്കുന്നു, കൂട്ടത്തില്‍ കാപ്പിക്കട നടത്തുന്നു - ഇതൊക്കെ ചെയ്യുന്ന നായകന്റെ കരളലിയിപ്പിക്കുന്ന കഥയും, സ്നേഹിച്ച പെണ്ണിനെ ഉപേക്ഷിക്കലും ഒക്കെ വരുന്ന ഫ്ലാഷ് ബാക്കുകള്‍ വേറേ! ചുരുക്കത്തില്‍ കണ്ടിരിക്കുന്നവര്‍ പാടുപെടും, അല്ലെങ്കില്‍ ചിത്രത്തിലെ തന്നെ പാട്ട് ഇടയ്ക്കിടെ പാടും - "മായം മായം മായ! സര്‍വ്വം മായം മായ!"
Cast & Crew
Lokpal
Directed by
Joshiy
Produced by
Ruby Vijayan, S.L. Vimal Kumar
Story, Screenplay, Dialogues by
S.N. Swamy
Starring
Mohanlal, Saikumar, Manoj K. Jayan, Kavya Madhavan, Meera Nandan, Thambi Ramaiah, Shammi Thilakan, Thalaivasal Vijay, T.G. Ravi, Maniyanpilla Raju, Krishnakumar, Shafna, Balachandran Chullikkadu, Sivaji Guruvayoor etc.
Cinematography (Camera) by
Pradeep Nair
Editing by
Shyam Sasidharan
Production Design (Art) by
Joseph Nellikkal
Music by
Ratheesh Vega
Lyrics by
Rafeeq Ahmed
Make-Up by
Hassan Vandoor
Costumes by
Palani
Choreography by
Prasanna
Action (Stunts / Thrills) by
Super Subbarayan
Stills by
Rajesh
Designs by
Collins Leophil
Banner
Happy & Ruby Films
Release Date
2012 Jan 31
Snippet Review
An uninteresting affair and a thriller which doesn't really make you thrill, better we call it 'Lokpazh'!
മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന നന്ദഗോപനാണല്ലോ ചിത്രത്തിലെ 'ലോക്പാല്‍'. ലോകപാലനത്തിന് ഇറങ്ങുമ്പോള്‍ ഓരോ തവണയും ഓരോ രൂപമാണ് കക്ഷിക്ക് (അവതാരങ്ങളെന്നോ മറ്റോ ആവാം ഉദ്ദേശിച്ചത്!). നമുക്കൊക്കെ അത് നന്ദഗോപനെന്ന ലാലെന്ന് തോന്നുമെങ്കിലും ചിത്രത്തിലെ മറ്റാര്‍ക്കും അത് മനസിലാവില്ല! സത്യത്തില്‍ അങ്ങിനെ അഭിനയിച്ചതിന് അവരെ സമ്മതിച്ചേ മതിയാവൂ! സായികുമാര്‍, മനോജ് കെ. ജയന്, ഷമ്മി തിലകന്, തമ്പി രാമയ്യ, മണിയന് പിള്ള രാജു എന്നിങ്ങനെ പോവുന്നു ഈ അഭിനയം കാഴ്ചവെയ്ക്കുന്നവര്. മീര നന്ദന്, കാവ്യ മാധവന്, ഷഫ്ന എന്നിവരുണ്ട് ചിത്രത്തിലെ സ്ത്രീ സാന്നിധ്യങ്ങളായി. കൂട്ടത്തില്‍ കാവ്യയുടെ കഥാപാത്രം ആദ്യന്തം ഭയങ്കര സീരിയസാണെങ്കിലും, ഒരല്പം ചിരിക്ക് വകയുള്ളത് പ്രസ്തുത കഥാപാത്രം വായ തുറക്കുമ്പോഴാണ്! ടി.ജി. രവി, കൃഷ്ണകുമാര്‍, ബാലചന്ദ്രന് ചുള്ളിക്കാട്, ശിവാജി ഗുരുവായൂര്‍, തലൈവാസല്‍ വിജയ് എന്നിവരൊക്കെയാണ് മറ്റു ചില വേഷങ്ങളില്‍. പറയുവാന്‍ വിട്ടു, മോഹന്‍ലാലിനെ ഇങ്ങിനെ പല വേഷങ്ങളില്‍ കാണുന്നതില്‍ സായൂജ്യം നേടുന്നവര്‍ക്ക് തീര്‍ച്ചയായും സിനിമ കാണാം!
പ്രദീപ് നായരുടെ ഛായാഗ്രഹണ മികവിനെ എങ്ങിനെ അഭിനന്ദിക്കണമെന്ന് അറിയില്ല. അവിടെയും ഇവിടെയുമൊക്കെ മൊബൈല്‍ വെച്ച്, രംഗത്ത് വരുന്നവര്‍ അറിയാതെ പകര്‍ത്തുന്നതായി കാണിച്ച ഷോട്ടുകളില്‍ പോലും ഫ്രയിം കിറുകൃത്യം! അവരൊക്കെ കൃത്യമായി ഫ്രയീമിലെ സ്പേസുപയോഗിച്ച് രംഗത്ത് വരുന്നു, കൃത്യമായി ഓരോരുത്തരും താന്‍ ചെയ്തതിനെക്കുറിച്ച് പറയുമ്പോള്‍ ക്യാമറ അവരിലേക്ക് സൂം ചെയ്യുന്നു - ഇതൊക്കെ പകര്ത്തിയിരിക്കുന്നതോ സാധാരണ മൊബൈല്‍ ക്യാമറകള്‍ ഉപയോഗിച്ചും! എന്നാലും എല്ലാം HD നിലവാരത്തില്‍ പതിഞ്ഞിട്ടുമുണ്ട്. നിങ്ങള്‍ തന്നെ പറയൂ, പ്രദീപ് നായരെ സമ്മതിച്ചു കൊടുക്കണ്ടേ? ലോക്പാല്‍ പ്രവര്‍ത്തിക്കുന്നത് ഫോണ്‍ വിളിക്കുമ്പോള്‍ നായകന്റെ മുഖത്ത് മാത്രം വെളിച്ചം വീഴുന്ന ഒരു മുറിയില്‍ നിന്നാണ് - ചുറ്റുമായി ഒരു നാലഞ്ച് കമ്പ്യൂട്ടര്‍ മോണിട്ടറുമുണ്ട്. പുള്ളി ലൈറ്റിന് പകരം മോണിട്ടര്‍ ഓണാക്കുകയാണോ പതിവെന്നാണ് സംശയം. ഇതൊക്കെ ജോസഫ് നെല്ലിക്കലിന്റെ ഭാവനയാണോ അതോ ജോഷിയുടെ ഭാവനയ്ക്കൊത്ത് കലാസംവിധായകന്‍ പെരുമാറിയതാണോ, അറിയില്ല!
ആകസ്മികതകളും യാദൃശ്ചികതകളും നായകനെ തുണയ്ക്കുകയും (ലോക്പാലിന് ലഭിക്കുന്ന ദൈവസഹായമെന്നോ മറ്റോ നായകന് തന്നെ ഇതിനെ വിശേഷിപ്പിക്കുന്നുണ്ട്!) അത് ചിത്രത്തിന്റെ പരിണാമഗുപ്തിക്ക് ഹേതുവാവുകയും - ഇത്തരം തരികിട നമ്പറുകള്‍ ഉപയോഗിച്ചുള്ള ചിത്രങ്ങളല്ലാതെ എന്നെങ്കിലുമൊരു ത്രില്ലര്‍ മലയാളസിനിമയില്‍ ഉണ്ടാവുമോ? അങ്ങിനെയൊന്ന് ഉണ്ടായാല്‍ അതിന്റെ രചന എസ്.എന്‍. സ്വാമിയുടേതും സംവിധാനം ജോഷിയുടേതും ആയിരിക്കുമോ? മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ തുറുപ്പ് ചീട്ടാവുന്ന പരിപാടി ചര്‍വ്വിതചര്‍വ്വണം ചെയ്യുന്ന 'ലോക്പാല്‍' കണ്ടിറങ്ങുമ്പോള്‍ ഇല്ല, അല്ല എന്നൊക്കെയേ മേല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളായി തോന്നുന്നുള്ളൂ. ഈ ലോകത്താര് കണ്ടാലും പാഴെന്ന് പറയുന്ന ഈ ടൈപ്പ് ചിത്രങ്ങളെടുത്ത് (അതും ത്രില്ലര്‍ എന്ന ലേബലില്‍) ദയവായി മലയാളസിനിമയുടെ മാനം ഇനിയുമിങ്ങനെ കപ്പലുകയറ്റരുത് എന്നൊരു അപേക്ഷയോടെ നിര്‍ത്തുന്നു!
ട്യൂബുലൈറ്റ്: അല്ലേലും ഈ എസ്.എന്‍. സ്വാമി ഒരു സംഭവമാണ്. പടം കാണരുത് എന്നതിന് ക്ലൂ പോസ്റ്ററില്‍ തന്നെയുണ്ട് - ചുമ്മാ പോവരുത്, കണ്ടവര്‍ പറയുന്നത് കേട്ടിട്ട് പോവുക എന്നല്ലേ ചിത്രത്തിന്റെ ടാഗ് ലൈന്‍ തന്നെ! അതൊന്നും മനസിലാക്കാത്ത നമ്മളാരായി!
എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം 'ലോക്പാലി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteHaree
@newnHaree
#Lokpal: An uinteresting affair, better we call it Lokpazh! #Chithravishesham #Malayalam #Film
8:14 PM - 1 Feb 13
--
അപ്പൊ കാശ് പോയി അല്ലെ? ഞാന്‍ ഇന്നലെ വൈകീട്ട് അപ്പുറത്ത് കമ്മത്തിന്റെ പേജില്‍ ഹരിയ്ക്കു ഒരു warning കൊടുത്തതാണ്. ലോക്പാല്‍ കാണാന്‍ പോവേണ്ട എന്ന്. വരാനുള്ളത് വഴീല് തങ്ങില്ലല്ലോ. കണ്ടവര്‍ എല്ലാം ഒറ്റ ശ്വാസത്തില്‍ പറയുന്നു ഇതൊരു പാഴാണെന്ന്. ഇത് ജോഷി സര് ലാലെട്ടനിട്ടു പണി കൊടുത്തോ ലാലേട്ടന് ജോഷി സാരിനിട്ടു പണി കൊടുത്തോ? അതോ രണ്ടു പേര്‍ക്കും ചേര്‍ത്ത് S N സ്വാമി പണി കൊടുത്തോ?
ReplyDeleteഅപ്പ നമ്മ വീണ്ടും ശശി ആയി അല്ലെ..?
ReplyDeleteഈ ലോകത്താര് കണ്ടാലും പാഴെന്ന് പറയുന്ന ഈ ടൈപ്പ് ചിത്രങ്ങളെടുത്ത് (അതും ത്രില്ലര്‍ എന്ന ലേബലില്‍) ദയവായി മലയാളസിനിമയുടെ മാനം ഇനിയുമിങ്ങനെ കപ്പലുകയറ്റരുത് എന്നൊരു അപേക്ഷയോടെ നിര്‍ത്തുന്നു! - Haree scores again- You can put a new tag line to the site: Reading this reviews before deciding to go any movies - will save you a lot of money.
ReplyDelete"ലോകപാല്‍ അഥവാ ലോക പാഴ് " അത് കൊള്ളാം.
ReplyDeleteyou saved my 80 dirhams again, haree !!!
ReplyDeleteedai haree..
ReplyDeletenee oru bank account thudangu... ennitu inganathe padam kaanan thuninju irangannuvarodu aa panam ee bank accountil idaan para, ennitu aa panam valla charitikkum upayogikku.. ee genus padam kodu angane enkilum oru gunam undaavatte...
ഹരിയേയ്... ഇത്തരം തല്ലിപ്പൊളി സിനിമകള്‍ കാണുന്ന നേരം ആ "വിശ്വരൂപം" കണ്ടു ഒരു നിരൂപണം എഴുതിക്കൂടായിരുന്നോ മാഷെ? ഒരുപാട് വിവാദങ്ങള്‍ ഇപ്പോഴേ ഏറ്റു വാങ്ങിയ ആ ചിത്രം ഹരി എങ്ങനെ വിലയിരുത്തുന്നു എന്നറിയാന്‍ താല്പര്യമുണ്ട്.
ReplyDeleteപിന്നെ എന്തരോ എവിടെയോ കേട്ട്.... കമലിന്റെ സിനിമ കണ്ടു ചില "ന്യൂ ജനറേഷന് ബെര്മുടാവാലന് മഹാന്മാര്ക്ക്" പിടിച്ചില്ല എന്നോ അതില്‍ ഏതോ ഒരുത്തന് ചുമ്മാ ഫേസ് ബുക്കില്‍ കിടന്നു "കുരച്ചു" ബഹളമുണ്ടാക്കി എന്നോ അങ്ങനെ എന്തരോ ഒന്ന്. ഒള്ളത് തന്നെ? മോനെ, എനിയ്ക്ക് നിന്നോട് ഒന്നേ പറയാനുള്ളൂ നിന്നോടുള്ള സ്നേഹം കൊണ്ടാണ് എന്ന് കരുതിയാല്‍ മതി.നിന്റെ "ഉപ്പും കുരുമുളകും" ഞങ്ങള്‍ക്ക് ക്ഷ പിടിച്ചു (അത് ഞങ്ങള്‍ അംഗീകരിച്ചു) എന്ന് കരുതി ഒരു മാതിരി തിന്നു എല്ലിന്റെ ഇടയില്‍ കയറിയ മാതിരി അഹങ്കരിച്ചു ഓരോന്ന് വിളിച്ചു പറയാന്‍ നിന്ന് ചുമ്മാ "നാറാന്‍" നില്‍ക്കണ്ട. ഇത് മാതിരി കുറച്ചു കാലം മുന്‍പ് ഒരു നടന് (സൂപ്പര്‍ സ്റ്റാര്‍ ആവാന്‍ മോഹിച്ചു) എന്തരൊക്കെയോ വിളിച്ചു പറഞ്ഞു സ്വയം ഒരു "ബഫൂണ്‍" ആയി മാറിയ കാര്യം അറിയാമല്ലോ. അവന്റെ ഗതി നിനക്ക് വരരുത് എന്ന് ആഗ്രഹിയ്ക്കുന്ന നിന്റെ ഒരു അഭ്യുദയ കാംക്ഷിയുടെ ഫ്രീ ആയിട്ടുള്ള ഉപദേശം ആയിട്ട് എടുത്താല്‍ മതി. പോന്നു മോനേ നീ ഒന്ന് പച്ച പിടിച്ചു വരുന്നതെ ഉള്ളൂ. ഇപ്പോള്‍ തന്നെ കാണുന്ന എല്ലാ മാവിലും കല്ലെറിയാന്‍ നില്‍ക്കാതെ ഒതുങ്ങിയങ്ങു പോയേയ്ക്കൂ അതാണ് നല്ലത്.
(സിനിമ കണ്ടു പ്രേക്ഷകര്‍/ആസ്വാദകര്‍/നിരൂപകര്‍ വിമര്ശിയ്ക്കുന്നതും അതേ ഫീല്‍ഡില്‍ അതേ തൊഴില്‍ ചെയ്തു ജീവിയ്ക്കുന്ന ഒരുത്തന് വിമര്ഷിയ്ക്കുന്നതും തമ്മില്‍ വ്യത്യാസം ഉണ്ട്. അത് മനസ്സിലാക്കുക)
പ്രേക്ഷകരെ വടിയാക്കുന്ന ലോക് പാഴും അസ്സഹനീയതയുടെ കുന്തമുനയില്‍ കയറ്റി നിര്‍ത്തുന്ന കമ്മത്തുമാരും. - സൂപ്പര്‍താരങ്ങളുടെ ഇപ്പോഴത്തെ ചെയ്തികളെ കുറ്റം പറയുന്നവരെ കുറ്റപ്പെടുത്താനാവില്ല.
ReplyDeleteപണ്ട് നല്ല പടങ്ങള്‍ ചെയ്തു എന്ന് വച്ച് എന്നും ഇത്തരം കോമാളിത്തരങ്ങള്‍ മലയാളി പ്രേക്ഷകര്‍ സഹിച്ചു എന്ന് വരില്ല. സ്വന്തം നിലയ്ക്കും വിലയ്ക്കും പ്രായത്തിനും യോജിച്ച വേഷങ്ങള്‍ തിരഞ്ഞെടുത്തു അഭിനയിക്കാനുള്ള കരുത്ത് നമ്മുടെ സൂപ്പര്‍സ്റ്റാര്‍സ് കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അല്ലെങ്കില്‍ ഇനി ഇവിടെ പിടിച്ചു നില്‍ക്കാനാവില്ല.
@മുകില്വര്ണ്ണന് : ആഷിക് അബുവിനെയും പ്രിത്വിരാജിനെയും താരതമ്യപ്പെടുത്തരുത്. പ്രിത്വിരാജ് സൂപ്പര്‍ താരങ്ങളെപറ്റി പറഞ്ഞതില്‍ കാര്യമുണ്ടായിരുന്നു എന്ന് ഇവിടെ എല്ലാവര്ക്കും ( ഫാന്‍സ് ഗുണ്ടകള്‍ക്ക് ഒഴികെ) എല്ലാവര്ക്കും അറിയാം. അതുകൊണ്ടാണ് അവനെ ഇന്നും ഒരുത്തനും വിലക്കി മാറ്റിനിര്താത്തതും,സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിക്കുന്നതും. അന്ന് പറഞ്ഞതുകൊണ്ട് അവനു ഒരു കുഴപ്പവും വന്നിട്ടില്ല..അവനു മലയാളത്തിലും പുറത്തും അവസരങ്ങള്‍ കൂടിയതെ ഉള്ളൂ. വെറുതെ കുറെ അണ്ണന്മാര് ഫോടോഷോപ്പിലും ഫേസ്ബുക്കിലും സമയം കളഞ്ഞു എന്ന് മാത്രം.
ReplyDelete-അല്ലാതെ അത് ഇന്ന് ആഷിക് അബു പ്രസംഗിച്ചതുപോലെയല്ല - ഇപ്പോള്‍ തന്നെ സിനിമയില്‍ പലരും ആഷിക്കിന് എതിരായിക്കഴിഞ്ഞു.
ആഷിക് അബുവിനോട് വിയോജിക്കുമ്പോള്‍ തന്നെ പറയട്ടെ, വിശ്വരൂപം കണ്ടു... ഇങ്ങനെ ഒരു പടം എടുക്കാന്‍ എന്തിനു കമലഹാസന് സമയവും കാശും കളഞ്ഞു എന്ന് ചിന്തിച്ചു പോയി. കമല്‍ ചിത്രങ്ങളെ കണ്ടു വളര്‍ന്നവര്‍ക്ക് തീര്‍ച്ചയായിട്ടും നിരാശ സമ്മാനിക്കുന്നു ആ ചിത്രം. സാങ്കേതിക മികവും ഉയര്‍ന്ന ചിലവും മാത്രമാണ് ഒരു നല്ല ചിത്രമെന്ന് കമലഹാസന് കരുതി തുടങ്ങിയോ എന്നൊരു സംശയം. ഒരു പക്ഷെ വിവാദം ഇല്ലായിരുന്നെങ്കില്‍ ഇത്രപോലും ആ ചിത്രം പിടിച്ചു നില്‍ക്കുമായിരുന്നോ എന്ന് സംശയം ഉണ്ട്.
ReplyDelete@Satheesh Harippad
ReplyDeleteഅപ്പൊ ആഷിക് അബുവിന് മാത്രം മിണ്ടിക്കൂടാ (രാജപ്പന് ആവാം) എന്നാണു അണ്ണന് പറഞ്ഞു വരുന്നത് അല്ലെ? തമ്മയിച്ചു. ആഷിക് അബു പറഞ്ഞ അതേ കാര്യം മണിരത്നം ആണ് പറഞ്ഞിരുന്നെങ്കില്‍ അദ്ദേഹം ഇത്രയും പരിഹാസ്യന്‍ ആവുമായിരുന്നില്ല എന്ന് അടിവരയിട്ടു പറയാന്‍ കഴിയും. ഒരു സിനിമാ പ്രവര്ത്തകന് തന്റെ സഹപ്രവര്‍ത്തകരെ കുറിച്ച് പ്രേക്ഷകര്‍ക്ക് മുന്നില്‍ മാധ്യമങ്ങളോട് സംസാരിയ്ക്കുമ്പോള്‍ അത് കേള്‍ക്കുന്ന പ്രേക്ഷകന്റെ മനസ്സില്‍ വിമര്ഷിയ്ക്കുന്നവനും വിമര്ഷിയ്ക്കപ്പെടുന്നവനും തമ്മില്‍ ഒരു കമ്പാരിസണ്‍ വരും. അവിടെയാണ് പ്രശ്നം.
//അന്ന് പറഞ്ഞതുകൊണ്ട് അവനു ഒരു കുഴപ്പവും വന്നിട്ടില്ല..അവനു മലയാളത്തിലും പുറത്തും അവസരങ്ങള്‍ കൂടിയതെ ഉള്ളൂ.//
അതെയതെ അത് അണ്ണന് പറഞ്ഞത് ശരിയാണ്. "മോളി ആന്റി റോക്ക്സ്" എന്നാ സിനിമയില്‍ പുള്ളി ചെയ്തിരുന്ന ടൈപ്പ് വേഷങ്ങള്‍ മുന്‍പ് ചെയ്തിരുന്നത് കുഞ്ചാക്കോയും ജയസുര്യയും ഒക്കെ ആയിരുന്നു. അവരൊക്കെ പ്രൊമോഷന് കിട്ടി പോയപ്പോള്‍ ആ പോസ്ടിലെയ്ക്ക് നമ്മുടെ young സൂപ്പര്‍ സ്ടാരിനു പ്രൊമോഷന് ലഭിച്ചു. പിന്നെ മലയാളത്തിനു പുറത്തെ കാര്യം."അയ്യാ" എന്ന പടം വന്നതോടെ നമ്മുടെ അണ്ണന് ആണ് ഇപ്പൊ ഹിന്ദിയിലെ മെഗാസ്റ്റാര്‍. ഇനി "ഔരങ്ങസീബ്" എന്നാ ഒരു സിനിമ കൂടി വരുന്നുണ്ട്. അതോടു കൂടി ഷാരൂക്, സല്മാന്, അമീര്‍ ഇവരുടെ കാര്യത്തില്‍ ഒക്കെ തീരുമാനമാവും. തല്ക്കാലം തമിഴിലേയ്ക്ക് ഇല്ല എന്ന് പുള്ളി പറഞ്ഞത് കൊണ്ട് വിജയ്, സൂര്യ, വിക്രം എന്നിവര്‍ക്ക് തല്ക്കാലം ശ്വാസം വിടാം.
സൂപ്പര്‍ താരങ്ങളെ കുറിച്ച് മാത്രമല്ല അണ്ണന് പറഞ്ഞത് മറ്റു പല ഗുണ്ടുകളും അന്ന് അടിച്ചിരുന്നു പ്രത്യേകിച്ച് രജനികാന്തിനെ കുറിച്ചൊക്കെ. പറഞ്ഞത് അബദ്ധമായി എന്നത് അയാള്‍ക്ക് മനസ്സിലായിട്ടുണ്ട് (മനസ്സിലാവാത്തത് അയാളുടെ മൂട് താങ്ങി നടക്കുന്ന അയാളുടെ ഫാന്‍സിനു മാത്രം) . അത് കൊണ്ടാണ് പറഞ്ഞ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കാതെ തുടര്‍ന്ന് വന്ന എല്ലാ ഇന്റര്‍വ്യൂവിലും പുള്ളി അതിനു ഓരോരോ ന്യായീകരണങ്ങള്‍ പറഞ്ഞു ഉരുണ്ടു കളിച്ചത് (അവസാനം ചോദ്യം ശരിയായി ചോദിച്ചില്ല എന്നും പറഞ്ഞോണ്ട് ബ്രിട്ടാസിന് ആയിരുന്നു കുറ്റം) അതൊക്കെ പോട്ടെ കഴിഞ്ഞത് കഴിഞ്ഞു. ഇനിയെങ്കിലു ഒരു നല്ല നടന് എന്നാ പേര് നേടാന്‍ അയാള്‍ക്ക് കഴിയട്ടെ എന്ന് പ്രാര്തിയ്ക്കുന്നു.
തിലകന് പലപ്പോഴും സൂപര്‍ താരങ്ങള്‍ ഉള്‍പ്പെടെ പലര്‍ക്കും എതിരെ (ഇന്നസെന്റ്, നെടുമുടി എന്ന് തുടങ്ങി ഈ പറഞ്ഞ പ്രിത്വിയ്ക്ക് എതിരെ ഉള്‍പ്പെടെ) തുറന്നടിച്ചിട്ടുണ്ട്. പക്ഷെ എന്തൊക്കെ വിലക്കുകള്‍ ഉണ്ടെങ്കിലും ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന് അംഗീകാരം ദിനം പ്രതി കൂടിയിട്ടെ ഉള്ളൂ. കാരണം ഞാന്‍ പറയേണ്ട കാര്യമില്ലല്ലോ.ഇങ്ങനെ നേരാവണ്ണം ഒന്ന് പച്ച പിടിയ്ക്കുന്നതിനു മുന്‍പേ ഗീര്‍വാണങ്ങള്‍ അടിച്ചു വിടുന്ന ആഷിക് അബുവിനെ പോലെയുള്ളവര്‍ അതോര്‍ക്കുക.
(നമ്മുടെ ഗോപുമോന് ക്രിക്കറ്റ് കളിയ്ക്കാന്‍ പോയിട്ട് എന്തൊക്കെയോ കോപ്രായങ്ങള്‍ കാണിച്ചു കൂട്ടി അവസാനം സര്‍ദാര്‍ജിയുടെ കയ്യില്‍ നിന്ന് അടിയും വാങ്ങി പരിഹാസ്യന്‍ ആയില്ലേ? ഗോപുമോന് കാണിച്ച അതെ കോപ്രായങ്ങള്‍ ഗ്ലെന്‍ മക്ഗ്രാത്ത് ആണ് കാനിചിരുന്നതെങ്കില് ഒരുത്തനും കളിയാക്കില്ലായിരുന്നു എന്നത് സത്യം)
@മുകില്വര്ണ്ണന് : പ്രിത്വിരാജിന്റെ മൂന്നാമത്തെ ചിത്രം ഷാരൂഖ് ഖാനോടോപ്പമാണ്. അതെന്താ ഉയര്‍ച്ച അല്ലെ? അതുവഴി അവനൊരു മികച്ച നടനാകനോന്നും പോകുന്നില്ല, പക്ഷെ അത് ദേശീയമായി അവന് ഒരു നല്ല ബ്രേക്ക് ആയിരിക്കും എന്നതില്‍ സംശയമില്ല (ചില മലയാളികള്‍ക്ക് ഒഴികെ)
ReplyDelete@Satheesh Harippad
ReplyDeleteഷാരൂക് ഖാനോടൊപ്പം അഭിനയിച്ചത് കൊണ്ട് അവന് മികച്ച നടന് ആവുമോ അല്ലയോ എന്ന് പ്രവചിയ്ക്കാന്‍ ഞാന്‍ ആളല്ല. താങ്കള്‍ പറഞ്ഞ അത്തരം ഒരു "ബ്രേക്ക്" കിടിയത് കൊണ്ട് ഭാവിയില്‍ ഉയര്‍ച്ച ഉണ്ടാവും എന്നും തീറുകനം പ്രവചിയ്ക്കാന്‍ കഴിയൂല. ആരുടെ കൂടെ അഭിനയിയ്ക്കുന്നു എന്നതല്ല കിട്ടിയ വേഷങ്ങള്‍ എങ്ങനെ ചെയ്തു ഫലിപ്പിയ്ക്കുന്നു എന്നതിലാണ് കാര്യം. ഇപ്പോള്‍ മലയാളത്തിലെ രണ്ടു സൂപ്പര്‍ സ്ടാര്സിന്റെ (M & M) പടങ്ങള്‍ വേണ്ടത്ര വിജയം നേടുന്നില്ല അല്ലെങ്കില്‍ അവരുടെ ഗ്രഫ് താഴോട്ടാണ്. ദിലീപിന് ആണെങ്കില്‍ ഒരുപാട് പരിമിതികള്‍ ഉണ്ട് താനും. ഇതാണ് പ്രിത്വിയെ പോലെയുള്ള യുവ നടന്മാര്ക്ക് പറ്റിയ അവസരം. ഈ കിട്ടിയ അവസരം പരമാവധി മുതലാക്കുക. അതുകൊണ്ട് തന്നെ Celluloid എന്നാ മൂവിയാണ് ഞാന്‍ ഇപ്പോള്‍ ഉറ്റു നോക്കുന്നത്. നല്ല അഭിനയ സാധ്യത ഉള്ള ഒരു വേഷമാണ് അതില്‍ കമല്‍ പ്രിത്വിയ്ക്ക് കൊടുത്തിരിയ്ക്കുന്നത് എന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു. അത് അയാള്‍ എങ്ങനെ കൈകാര്യം ചെയ്തിരിയ്ക്കുന്നു എന്നറിയാന്‍ എനിയ്ക്ക് കൌതുകം ഉണ്ട്. അത് കാണാന്‍ കഴിയുമെങ്കില്‍ കാണണം എന്നുണ്ട് അല്ലെങ്കില്‍ റിവ്യൂ വരട്ടെ. എന്നിട്ട് തീരുമാനിയ്ക്കാം ഉയര്‍ച്ച എങ്ങോട്ടാണ് എന്ന്.
@Satheesh Harippad
ReplyDelete//പണ്ട് നല്ല പടങ്ങള്‍ ചെയ്തു എന്ന് വച്ച് എന്നും ഇത്തരം കോമാളിത്തരങ്ങള്‍ മലയാളി പ്രേക്ഷകര്‍ സഹിച്ചു എന്ന് വരില്ല. സ്വന്തം നിലയ്ക്കും വിലയ്ക്കും പ്രായത്തിനും യോജിച്ച വേഷങ്ങള്‍ തിരഞ്ഞെടുത്തു അഭിനയിക്കാനുള്ള കരുത്ത് നമ്മുടെ സൂപ്പര്‍സ്റ്റാര്‍സ് കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അല്ലെങ്കില്‍ ഇനി ഇവിടെ പിടിച്ചു നില്‍ക്കാനാവില്ല.//
ഈ വയസ്സാം കാലത്ത് അവര്‍ ഒരു "കരുത്തും" കാണിയ്ക്കാന്‍ പോവുന്നില്ല എന്ന് എനിയ്ക്ക് ഉറപ്പാണ്. താങ്കള്‍ക്കു അങ്ങനെ പ്രതീക്ഷ ഉണ്ടോ? "പിടിച്ചു നില്‍ക്കാനാവില്ല" എന്നല്ല "പിടിച്ചു നില്ക്കാന് സമ്മതിയ്ക്കരുത്" എന്നാണു പറയേണ്ടത്. അതായത് പടിയടച്ചു പിണ്ഡം വെയ്ക്കണം രണ്ടു പേരെയും എന്നാണു ഞാന്‍ പറയുന്നത്. അതിനു വേണ്ടി നമ്മള് പ്രേക്ഷകര്‍ക്ക് ചെയ്യാനാവുന്നത് നമ്മള് വെടിപ്പായിട്ടു ചെയ്യുന്നുണ്ട്. വല്ലപ്പോഴും ഓരോ കമ്മതുമാര് വിജയിയ്ക്കുന്നു എന്നത് ഒഴിച്ചാല്‍ അങ്ങ് കാസനോവ മുതല്‍ ജവാന് ഓഫ് വെള്ളിമല വരെ നമ്മള് പരാജയപ്പെടുതിയില്ലേ? എന്നിട്ടും അവര്‍ ഫീല്‍ഡ് വിട്ടു പോവുന്നില്ല എങ്കില്‍ ഒരൊറ്റ വഴിയെ ബാക്കിയുള്ളൂ. മോശം സിനിമകളിലൂടെ അവര്‍ ഉണ്ടാക്കിയ അല്ലെങ്കില്‍ ഉണ്ടാക്കിക്കൊണ്ടിരിയ്ക്കുന്ന ഗാപ് ആരെങ്കിലും ഭംഗിയായി ഫില്‍ ചെയ്യുക. അങ്ങനെ സംഭവിച്ചാല്‍ അവര്‍ എന്ന് ഈ ഫീല്‍ഡില്‍ നിന്നും പുറത്തായി എന്ന് ചോദിച്ചാല്‍ മതി. അത് കാണാന്‍ വേണ്ടിയാണ് കാത്തിരിയ്ക്കുന്നത്. ഒരു പ്രതീക്ഷ പോലെ ചിലരൊക്കെ വന്നെങ്കിലും പിന്നീട് അവര്‍ നിരാശപ്പെടുത്തി. വല്ലതും നടക്കുമോ????