സെല്ലുലോയ്ഡ്: മലയാളസിനിമയുടെ വിഗതപിതാവിന്റെ കഥ!
ഹരീ, ചിത്രവിശേഷം
![Celluloid: A film by Kamal starring Prithviraj, Mamta Mohandas, Chandni etc. Film Review by Haree for Chithravishesham Celluloid: Chithravishesham Rating [6.25/10]](http://2.bp.blogspot.com/-foJ57XCgJLs/USBOwXlx6ZI/AAAAAAAAJLc/VcTUBWWvP0E/2013-02-15_Celluloid.png)
ആകെത്തുക : 6.25 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 5.00 / 10
: 5.00 / 10
: 7.00 / 10
: 3.50 / 05
: 4.50 / 05
: 5.00 / 10
: 7.00 / 10
: 3.50 / 05
: 4.50 / 05
Cast & Crew
Celluloid
Celluloid
Directed by
Kamal
Produced by
Kamal, Ubaid
Story / Screenplay, Dialogues by
Vinu Abraham / Kamal
Starring
Prithviraj, Mamta Mohandas, Chandni, Sreenivasan, Sreejith Ravi, T.G. Ravi, Chembil Asokan, Siddique, Jayaraj Century, Indrans, Thalaivasal Vijay, Nedumudi Venu etc.
Cinematography (Camera) by
Venu
Editing by
K. Rajagopal
Production Design (Art) by
Suresh Kollam
Music by
M. Jayachandran
Lyrics by
Rafeeq Ahmed, Engandiyoor Chandrasekharan
Make-Up by
Pattanam Rasheed
Costumes by
S.B. Satheesan
Stills by
Jayaprakash Payyannoor
Designs by
Panache
Banner
Prime Time Cinema
Release Date
2013 Feb 15
Snippet Review
The story of 'the lost father' of Malayalam cinema. Doesn't really impress by its making, but watchable for it's content.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദം മുതല്‍ വിവിധ കാലങ്ങളിലൂടെ സിനിമ സഞ്ചരിക്കുന്നു. അതിനൊപ്പിച്ച് കഥ നടക്കുന്ന ഇടങ്ങളും കഥാപാത്രങ്ങളേയും ഒരുക്കുക എന്നതാണ് ഇവിടെ പ്രധാന വെല്ലുവിളി. സുരേഷ് കൊല്ലത്തിന്റെ കലാസംവിധാനവും, പട്ടണം റഷീദിന്റെ ചമയവും, എസ്.ബി. സതീശന്റെ വസ്ത്രാലങ്കാരവുമെല്ലാം ഇവിടെ ഒരു പരിധിവരെ സിനിമയ്ക്കുതകുന്നു. അതേ സമയം, ചെയ്തു വെച്ചിരിക്കുന്ന പലതും കൃത്രിമമായി ചെയ്തതെന്ന തോന്നല്‍ അവശേഷിപ്പിക്കുന്നുമുണ്ട്. ('ക്യാപ്പിറ്റോള്‍ തിയേറ്റര്‍' പല വര്‍ഷങ്ങളിലൂടെ കടന്നു പോവുമ്പോഴും അതേപടി കാണപ്പെടുന്നത് ഒരു ഉദാഹരണം!) വേറിട്ടൊരു ദൃശ്യാനുഭവമൊന്നും നല്കുന്നില്ലെങ്കിലും വേണുവിന്റെ ഛായാഗ്രഹണവും കെ. രാജഗോപാലിന്റെ ചിത്രസന്നിവേശവുമെല്ലാം പതിവു രീതികളില്‍ കമല്‍ ചിത്രത്തിനു വേണ്ടി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
സിത്താര പാടിയ "ഏനുണ്ടോടീ അമ്പിളിച്ചന്തം!", ജി. ശ്രീരാമും വൈക്കം വിജയലക്ഷ്മിയും ചേര്‍ന്നാലപിച്ച "കാറ്റേ, കാറ്റേ നീ..." എന്നിങ്ങനെ രണ്ടു ഗാനങ്ങളാണ് ചിത്രത്തില്‍. സംഗീതസംവിധായകന് എന്ന നിലയില്‍ തീര്‍ച്ചയായും എം. ജയചന്ദ്രന് അഭിമാനിക്കുവാന് വക നല്‍കുന്നതാണ് ഇവ രണ്ടും. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനെഴുതിയ ആദ്യഗാനം ചിത്രത്തില്‍ നന്നായി ഉപയോഗിക്കപ്പെട്ടിരിക്കുന്നു. പ്രായമായ നാളുകളില്‍, ജെ.സി. ദാനിയേലിന്റെ ഓര്‍മ്മകള്‍ക്ക് പശ്ചാത്തലമാവുന്നു, ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞ രണ്ടാം ഗാനം. വാണിജ്യ സിനിമയുടെ മറ്റ് സ്ഥിരം ചേരുവകളൊന്നും ഉപയോഗിച്ചിട്ടില്ല എന്നതും സിനിമയുടെ മെച്ചമായി കാണാം.
ജെ.സി. ദാനിയേല്‍ എന്ന വ്യക്തിയേയും, അദ്ദേഹം മലയാള സിനിമയ്ക്കുവേണ്ടി ചെയ്ത കാര്യങ്ങളേയും ഓര്‍മ്മപ്പെടുത്തുന്നതിനൊപ്പം അദ്ദേഹത്തോട് നാം എന്താണ് ചെയ്തത് എന്നും സിനിമ പറയുന്നുണ്ട്. വിവരണസ്വഭാവം പുലര്‍ത്തുന്ന ഒരു തിരക്കഥയുടെ ദൃശ്യാവിഷ്കാരമെങ്കില് പോലും, ജെ.സി. ദാനിയേലിനെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതില്‍ കമല്‍ വിജയിച്ചിട്ടുണ്ട്. അതേ സമയം, ജെ.സി. ദാനിയേലിനെക്കുറിച്ച് ഇപ്പോള്‍ ലഭ്യമായ അറിവുകള്‍ക്കപ്പുറം, പുതുതായൊരു വിവരവും സിനിമയിലൂടെ പങ്കുവെയ്ക്കപ്പെടുന്നില്ല; അദ്ദേഹത്തിന്റെ ജീവിതത്തെ പല തലത്തില്‍ നോക്കിക്കാണുവാനുള്ള ശ്രമവുമില്ല - ഇത്തരം സിനിമകള്‍ പലപ്പോഴും ശ്രദ്ധ നേടുന്നത് ഇങ്ങിനെ ചിലതുകൂടി ഉള്‍പ്പെടുമ്പോഴാണ്. റോസിയുടെ തിരോധാനം ഉള്‍പ്പടെ ചില സംഗതികള്ക്കെങ്കിലും അര്‍ഹിക്കുന്ന ഗൗരവം ചിത്രത്തില്‍ നല്‍കാത്തതും ചിത്രത്തിന്റെ കുറവായി കാണാം. ഇവയൊക്കെ കാരണമായി 'സെല്ലുലോയ്ഡി'ന് ഒരു മികച്ചസൃഷ്ടി എന്ന വിശേഷണം അന്യമാവുന്നു. ജെ.സി. ദാനിയേലെന്ന മലയാളസിനിമയുടെ വിഗതപിതാവിന്റെ ജീവിതകഥയുടെ ദൃശ്യാവിഷ്കാരമെന്ന നിലയ്ക്ക് മാത്രം വരും നാളുകളില്‍ ഓര്‍മ്മിക്കപ്പെടുന്ന ഒരു ചിത്രമായി 'സെല്ലുലോയ്ഡ്' മാറുകയും ചെയ്യുന്നു.
ഇന്നത്തെ ചിന്താവിഷയം: നല്ല തിരക്കഥാകൃത്തുക്കളുടെ അഭാവം അല്ലെങ്കില്‍ നിലവിലുള്ളവരുടെ പ്രതിഭാദാരിദ്ര്യം, കൂടുതല്‍ പ്രകടമായി അനുഭവപ്പെടുന്നത് ഇത്തരം ചിത്രങ്ങളിലാണ്. ഈ ജനുസ്സില്‍ വരുന്ന സിനിമകളില്‍ സൃഷ്ടിപരമായി എന്തെങ്കിലും ചെയ്യുവാന്‍ മലയാള സിനിമാപ്രാവര്ത്തകര്ക്ക് പലപ്പോഴും കഴിയുന്നില്ല!
മലയാളസിനിമയുടെ പിതാവ്, ജെ.സി. ദാനിയേലിന്റെ ജീവിതകഥയെ ആസ്പദമാക്കി കമല്‍ ഒരുക്കിയ 'സെല്ലുലോയ്ഡ്' എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteHaree
@newnHaree
#Celluloid: The story of 'the lost father' of #Malayalam cinema. Doesn't really impress by its making, but watchable for the content.
6:42 AM - 16 Feb 13
--
//ജെ.സി. ദാനിയേലിനെ അവതരിപ്പിച്ച പൃഥ്വിരാജ് തന്നെയാണ് അഭിനേതാക്കളില്‍ ചിത്രത്തിലെ ശ്രദ്ധാകേന്ദ്രം. ആദ്യഭാഗത്ത് ചിലയിടങ്ങളില്‍ തോന്നിയ കൃത്രിമത്വം ഒഴിച്ച് നിര്‍ത്തിയാല്‍ യൗവനാവസ്ഥയിലും പിന്നീട് വാര്ദ്ധക്യത്തിലുമുള്ള ദാനിയേലിനെ മോശമാവാതെ അവതരിപ്പിക്കുവാന്‍ പൃഥ്വിരാജിന് സാധിച്ചു.//
ReplyDeleteമിയ്ക്കപ്പോഴും കഥാപാത്രം ആവശ്യപ്പെടുന്ന അഭിനയം കാഴ്ച വെയ്ക്കാന്‍ കഴിയാതെ പോകുന്ന നടന് എന്നാ നിരൂപകരുടെ വിമര്‍ശനം ഏറ്റു വാങ്ങേണ്ടി വന്ന പ്രിത്വിരാജിനെ കുറിച്ച് ഇത്തരം ഒരു അഭിപ്രായം ഹരിയില്‍ നിന്നും കേള്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇതിന്റെ ട്രൈലെര്‍ & സോങ്ങ്സ് കണ്ടപ്പോഴേ എനിയ്ക്ക് തോന്നിയ ഒരു കാര്യമാണ് പ്രിതിരാജ് ഇതില്‍ നന്നായി ചെയ്തിട്ടുണ്ട് എന്നാ ഒരു ഫീല്‍ ആണ് കിട്ടിയത്. ഇതൊരു സാമ്പത്തിക വിജയം ആയില്ലെങ്കില്‍ കൂടി "വാനപ്രസ്ഥത്തിലെ" മോഹന്‍ലാലിനെ പോലെ പ്രിത്വിയ്ക്കും തന്റെ കരിയറില്‍ ഒരു milestone ആയി "ജെ സി ഡാനിയേല്‍" " " എന്നാ വേഷം ഒരു പക്ഷെ ഒര്മിയ്ക്കപ്പെടാം.
കമല്‍ സര് അഭിനന്ദനങ്ങള്‍............... !!!!!! സാധിയ്ക്കുമെങ്കില്‍ കാണണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിയ്ക്കുന്നു.
ജോൺസൺ - ജയരാജ് സെഞ്ച്വറി
ReplyDeleteEnthonna Hari ethu.. Thattathin marayathu enna padathinu ethilum kooduthal rating kodukkan entha ullathu ennu manasilayilla..
ReplyDeleteAa padathinu 8/10 ithinu 6.25. Athu Havi ee reviewyil paranja pole pala veekshana thalathiloode okke kadhaye eduthu malakka marichu kanum alle..
ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് നന്ദി. :)
ReplyDeleteപേര് ചേര്‍ത്തിട്ടുണ്ട്. പക്ഷേ, ആ പേരില്‍ സേര്‍ച്ച് ചെയ്തിട്ട് അദ്ദേഹത്തിന്റെ ഒരു പടം പോലും ഗൂഗിളില്‍ പൊന്തി വന്നില്ല!
About പേജ് വായിച്ച് ഓരോ ചിത്രത്തിനും റേറ്റിംഗ് എങ്ങിനെ നല്കുന്നു എന്നു മനസിലാക്കുക. രണ്ടു ജനസ്സില്‍ പെട്ട ചിത്രങ്ങള്‍ താരതമ്യപ്പെടുത്തുന്നതിലെ യുക്തിരാഹിത്യം തിരിച്ചറിയുക. മുന്‍പ് പല പോസ്റ്റുകളില്‍ അത്തരം ചര്‍ച്ചകള്‍ വരികയും മറുപടി പറയുകയും ചെയ്തിട്ടുള്ളതാകയാല്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല.
A very honest effort from Kamal.
ReplyDeleteസ്വയം നിര്‍മ്മിച്ച സിനിമയായിട്ടും അധികം കൊമേര്‍സ്യല്‍ വിട്ടുവീഴ്ചകള്‍ ചെയ്യാതിരിന്നതിന് കമല്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.
സിനിമ എനിക്ക് വളരെ ഇഷ്ടപ്പെട്ടു; ആദ്യ അഞ്ച്-പത്തു മിനിട്ടിനു ശേഷം അവസാനം വരെ പ്രേക്ഷകരെ സിനിമയോടൊപ്പം കൊണ്ടുപോകാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. അടുത്തകാലത്തിറങ്ങിയ വേറേതൊരു പീരിയഡ് സിനിമയെക്കാളും നല്ല നിലവാരം പുലര്‍ത്തുന്നു എന്നു തന്നെ പറയേണ്ടി വരും.
പൃഥ്വിരാജിന്റെ ഡബ്ബിങ്ങ് അഭിനയത്തെക്കാള്‍ വളരെ മികച്ചതായി തോന്നി.
റോസിയുടെ കഥ വളരെ ഹൃദയസ്പര്‍ശ്ശിയായി അവതരിപ്പിച്ചിട്ടുണ്ട്. റോസിയായി ചാന്ദ്നി വളരെ നല്ല പ്രകടനം തന്നെ കാഴ്ച വെച്ചിട്ടുണ്ട്.
മലയാള സിനിമ ഇഷ്ടപ്പെടുന്ന ഏതൊരാളും കണ്ടിരിക്കേണ്ടതാണ് ഡാനിയേലിന്റെ കഥ എന്നു തന്നെയാണ് എന്റെ അഭിപ്രായം.
എന്‍ബി : മലയാറ്റൂര്‍ രാമചന്ദ്രനെ പറ്റിയുള്ള പരാമര്‍ശങ്ങള്‍ എന്തെങ്കിലും വിവാദങ്ങളുണ്ടാക്കിയിട്ടുണ്ടോ? :-)
ഹരീയുടെ അഭിപ്രായങ്ങളോട് ഏതാണ്ട് യോജിക്കുന്നു. നല്ല അനുഭവമായിരുന്നു. ഡോക്കു- ഫിക്ഷൻ മലയാളത്തിൽ കുറവാണല്ലൊ! സാമ്പത്തികമായും വിജയിച്ചാൽ ഭാഗ്യം!!
ReplyDeleteമലയാളി കാണേണ്ട നല്ലൊരു ചിത്രം. റിസ്കുകള്‍ മാക്സിമം ഒഴിവാക്കി തന്റേതായ വ്യാഖ്യാനങ്ങള്‍ക്കൊന്നും മുതിരാതെ ഒരു സേഫ് സോണില്‍ കൂടി ആണ് കമലിന്റെ സഞ്ചാരം എന്ന് വേണമെങ്കില്‍ പറയാം.ഹരി എന്ത് ന്യായീകരണങ്ങള്‍ നിരത്തിയാലും അന്നയും റസൂലും എന്ന പരമ കൂതറ സിനിമയ്ക്കു 8 rating കൊടുക്കാമെങ്കില്‍ ( കഷ്ണം കഷ്ണമായി ഒരു സിനിമയെ വിലയിരുത്തുന്നത് ആന മണ്ടത്തരം എന്ന് അഭിപ്രായം ഉണ്ടങ്കിലും )ഈ സിനിമ അതിലെത്രയോ ഉയരത്തില്‍ ആണ് .
ReplyDeleteഹരീ...
ReplyDeleteഗൂഗിളിൽ തപ്പിയാൽ പടം കിട്ടിയിലെങ്കിൽ ഫേസ്ബുക്കിൽ തപ്പണം. കാലാകാലങ്ങളായി ഞങ്ങൾ സിനിമ ചേർക്കുമ്പോൾ പിന്തുടരുന്ന രീതിയാ :)
കൂടുതൽ വിവരങ്ങൾ ഇവിടെ: http://www.m3db.com/node/30886
മലയാള സിനിമയുടെ പിതാവെന്നു ഇന്ന് നാം അംഗീകരിക്കുന്ന ജെ.സി.ദാനിയേല്‍ ജീവിച്ചിരുന്നപ്പോള്‍ തികഞ്ഞ അവഗണന ആയിരുന്നല്ലോ..ദാനിയെലിനെപ്പറ്റി എടുത്ത ചലച്ചിത്രം ചില പോരായ്മകളുണ്ടായാലും ചലച്ചിത്ര പ്രേമികള്‍ കാണേണ്ടത് തന്നെ.
ReplyDeleteഞാനും ഒന്ന് കണ്ടുനോക്കട്ടെ..
@Haree N
ReplyDeleteWell Said ഹരീ...വ്യത്യസ്ത ജെനുസില്‍ പെട്ട ചിത്രങ്ങളെ ഒരേ രീതിയില്‍ വിലയിരുത്താന്‍ കഴിയില്ല എന്നും സിനിമകളുടെ രേടിംഗ് compare ചെയ്യുന്നതില്‍ അര്‍ത്ഥമില്ല എന്നുമൊക്കെ ഹരി ഒരുപാട് തവണ ഇവിടെ വിശദീകരിച്ചു കൊടുത്തിട്ടുണ്ടല്ലോ. ഇനിയും മനസ്സിലാവാത്ത മന്ദബുധികളോട് കൂടുതല്‍ വിശദീകരിയ്ക്കേണ്ട കാര്യമുണ്ട് എന്ന് തോന്നുന്നില്ല. I think you should start ignoring those who make these kind of stupid/silly comparisons....ഇതിനെ അന്നയും രസൂലുമായൊ തട്ടതിന് മരയതും ആയോ ഒന്നും compare ചെയ്യേണ്ട കാര്യമില്ല. ഓരോ സിനിമയ്ക്കും അത് ആവശ്യപ്പെടുന്ന രീതിയില്‍ വിശകലനം നടത്തി നിക്ഷ്പക്ഷമായി ഹരി മാര്‍ക്ക് ഇടുന്നുണ്ട്. ഈ പണി ഹരിയെക്കാള്‍ നന്നായി ചെയ്യാന്‍ അറിയാവുന്നവരോന്നും അല്ലല്ലോ നമ്മള് വായനക്കാര്‍. .. പിന്നെ ഈ നിരൂപകന് എന്ന് പറയുന്നതും after all ഒരു human being ആണ്. അയാള്‍ക്ക് അയാളുടെതായ കാഴ്ചപ്പാടുകളും നിലപാടുകളും ഉണ്ടാവും. അതും രേടിങ്ങില് പ്രതിഫലിച്ചു എന്ന് വരാം. I think he is doing his job with utmost sincerity...
@ Mr. Mukil Varnan
ReplyDeleteEnthina engane rosham kollunne.. njan adhyamayanu evide comment edunnathu.. athinu munpu ningal comment adicho / discussion nadathiyo illeyo ennonnum nokki iruppalla njan.. Athu hari paranjappozha njan ariyunnathu thanne.. Thangal ingane rosham kollunnathi kanda thangalude reviewvinanu njan comment itte ennu thonnumallo.. Hariyukku mathram alla ellavarkum evide abhipraya swathanthram undu..
@SnApS bY zAnY
ReplyDeleteതാങ്കളെ ഉദ്ദേശിച്ചല്ല പറഞ്ഞത്. ഇവിടെ വേറെ ചില അവന്മാര് ഉണ്ട്. ചുമ്മാ എല്ലാ പേജിലും കയറിയിറങ്ങി ഇത് തന്നെ പറഞ്ഞോണ്ട് നടക്കുന്നവര്‍.... ...ചുമ്മാ മാന്താന്‍ നോക്കി നടക്കുന്നവരെ പൊതുആയി ഉദ്ദേശിച്ചു എഴുതി എന്നെ ഉള്ളൂ. താങ്കള്‍ക്കു ഫീല്‍ ചെയ്തു എങ്കില്‍ ക്ഷമ ചോദിയ്ക്കുന്നു.
(ഒരു വല്ലാത്ത പേര് തന്നെ ഭായി. ഇത് എങ്ങനെയാണ് pronounce ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ?)
Same review indiavision box officil vannu. Ithile sentence polu athil unde. Cut copy paste ayi athil kandathe
ReplyDelete@മുകില്വര്ണ്ണന്
ReplyDeleteSnapS bY zAny ennanu pronounciation
സത്യമാണ് ഹരീ ....ഞാനും യോജിക്കുന്നു . നല്ല ഒരു പിരീഡ് സിനിമ .
ReplyDeleteകമലിന്റെ ശ്രമത്തിന് 8 മാര്‍ക്ക് കൊടുക്കാം . നല്ല സിനിമകള്‍ ഇന്നിയും ഉണ്ടാകട്ടെ .
-------
ഞാന്‍ ഇവിടെ ആദ്യാ ...താങ്കളെ ഇവിടെ കാണാന്‍ സാധിച്ചതില്‍ സന്തോഷം (കാരണം ഞാന്‍ താങ്കളുടെ ജൂനിയര്‍ ആയിരുന്നു കോളേജില്‍ )
@nomad
ReplyDelete//ഹരി എന്ത് ന്യായീകരണങ്ങള്‍ നിരത്തിയാലും അന്നയും റസൂലും എന്ന പരമ കൂതറ സിനിമയ്ക്കു 8 rating കൊടുക്കാമെങ്കില്‍ ( കഷ്ണം കഷ്ണമായി ഒരു സിനിമയെ വിലയിരുത്തുന്നത് ആന മണ്ടത്തരം എന്ന് അഭിപ്രായം ഉണ്ടങ്കിലും )ഈ സിനിമ അതിലെത്രയോ ഉയരത്തില്‍ ആണ് .//
തകര്‍ത്തു മറിച്ചു പൊരിച്ചു കളഞ്ഞു nomad ചേട്ടാ....ചേട്ടനാണ് ശരിയ്ക്കുള്ള ചേട്ടന്...... >>>വീണ്ടും ഒരായിരം അഭിവാദ്യങ്ങള്‍ !!!! ഹും ഒരു വല്യ നിരൂപകന് വന്നിരിയ്ക്കുന്നു. പ്രിത്വിയെ പോലെയുള്ള രാജാക്കന്മാര് വാഴുന്ന മലയാള സിനിമയിലാണ് വള്ളി ട്രൌസറും ഇട്ടു നടക്കുന്ന ആ ചീള് പയ്യന്റെ പടത്തിനു 8 മാര്‍ക്ക് കൊടുക്കാന്‍ നാണം ഇല്ലെടോ നിരൂപകാ? എന്നെയും nomad ചേട്ടനെയും പോലെ നല്ല സിനിമയെയും നല്ല നടന്മാരെയും മനസ്സില്‍ കൊണ്ട് നടക്കുന്ന സിനിമാ പ്രേമികള്‍ തന്നോട് പൊറുക്കും എന്ന് കരുതേണ്ട നിരൂപകാ. എട്ടിന്റെ പണി തരും ഞങ്ങള്‍... !! മടിയ്ക്കില്ല കേട്ടോ>>> സൂക്ഷിച്ചോ......
സ്റ്റോപ്പ് വയലന്‍സ്, മലയാളത്തിലെ വെള്ളിത്തിര,തമിഴിലെ വെള്ളിത്തിര, അമ്മക്കിളികൂട്, വെള്ളിനക്ഷത്രം, കഥ, സത്യം,അത്ഭുത ദ്വീപു, വെള്ളിനക്ഷത്രം, അച്ഛനുറങ്ങാത്ത വീട്, കലണ്ടര്‍, നമ്മള് തമ്മില്‍,ത്രില്ലെര്‍ തുടങ്ങി അസന്ഘ്യം ഹിറ്റ് സിനിമകളിലൂടെ എന്നെയും nomad ചെട്ടനെയും പോലെയുള്ള ടീനേജ്കാരുടെ മനസ്സില്‍ ഇടം നേടിയ മഹാനാണ് പ്രിത്വിരാജ്. ഈ സിനിമയോട് കൂടി ഇന്ത്യന്‍ സിനിമയിലെ എതിരില്ലാത്ത ചക്രവര്‍ത്തിയായി വഴ്തപ്പെടാന് പോവുകയാണ് ഞങ്ങളുടെ ഈ ദൈവം. അപ്പോഴാണ് വള്ളി നിക്കറിട്ടു നടക്കുന്നവന്റെയും ഒറ്റക്കാലില്‍ ഞോണ്ടി നടക്കുന്ന ഓണക്ക സൂപ്പര്‍ സ്ടാരിന്റെ പുത്രന്റെ "ഉണക്ക ഹോട്ടല്‍" സിനിമയ്ക്കും എട്ടു മാര്‍ക്ക്!!!! പൊറുക്കില്ല ഞങ്ങള്‍ ഒരുകാലത്തും ഹല്ലാ പിന്നെ!!!!!!!!!!!!!!!
@ഉണ്ണിക്കണ്ണന്
ReplyDeleteകഴിവുള്ളവന് വളര്‍ന്നു വരിക തന്നെ ചെയ്യും. അത് പ്രിത്വി ആയാലും ശരി ഫഹദ് ആയാലും ശരി ആരായാലും ശരി. തന്നെ പോലെ ഒന്നോ രണ്ടോ പേര് ചുമ്മാ ആകാശത്തേയ്ക്ക് നോക്കി കുരചതു കൊണ്ട് ഇവിടെ ആരെയും വളര്താണോ തളര്താണോ കഴിയില്ല എന്ന് മനസ്സിലാക്കുക. വാനപ്രസ്തത്തെ ഉദയനാണ് താരം എന്നാ സിനിമയോട് compare ചെയ്യുന്ന അത്രയും വലിയ മണ്ടത്തരമാണ് ഈ സിനിമയെ അന്നയും രസൂലുമായി compare ചെയ്യുന്നത്. അങ്ങനെ ഓരോ മണ്ടത്തരം ചെയ്തു സ്വയം നാറാന്‍ നില്‍ക്കേണ്ട.വാനപ്രസ്ഥം മോഹന്‍ലാലിന്റെ കരിയറില്‍ എത്രത്തോളം impact ഉണ്ടാക്കിയോ അതില്‍ കൂടുതല്‍ പ്രിത്വിയുടെ കരിയറില്‍ impact ഉണ്ടാക്കാന്‍ പോന്ന സിനിമയാണ് ഇത് എന്ന് മനസ്സിലാക്കുക. അതുകൊണ്ട് ചുമ്മാ ഓരോ വങ്കത്തരങ്ങള്‍ പറഞ്ഞു പറഞ്ഞു ഇതിനെ നാറ്റിയ്ക്കരുത് എന്ന് വിനീതമായി അപേക്ഷിച്ച് കൊള്ളുന്നു.
@Unnikannan : thankal Sri. Berly Thomas nte arengilum ano ? a language il oru chuvayundu... :)
ReplyDelete@Roodey Smith
ReplyDeleteഅതെ ബെര്‍ലി തന്നെയാണ് എന്റെ ആത്മീയ ഗുരു. ഞാനും nomad ചേട്ടനും എന്നും ബെര്‍ലിയോടു തോളോട് തോള് ചേര്‍ന്ന് പോരാടിയിട്ടുണ്ട് പലയിടത്തും പലര്‍ക്കും വേണ്ടി. പ്രിത്വിയ്ക്ക് വേണ്ടിയും പോരാടിയിടുണ്ട് ഞങ്ങള്‍ അറിയാമോ? മൂക്കിലൂടെ ശ്വാസം പോവുന്ന കാലമത്രയും ആ പോരാടങ്ങള്‍ തുടരുക തന്നെ ചെയ്യും ഞങ്ങള്‍ ഇരുവരും. തടയാന്‍ കെല്പ്പുള്ളവന്മാര് ഉണ്ടോ ഇവിടെ? ഞങ്ങളെ എതിര്‍ക്കാന്‍ വരുന്നവരെ തെറി വിളിച്ചു കൊല്ലുക എന്നത് തന്നെയാണ് അജണ്ട....
"ആടാം പാടാം ബെര്‍ലി ചെകവനോടൊപ്പം അങ്കം വെട്ടിയ കഥകള്‍ ...
ഊക്കന്‍ കഥകള്‍... കിടിലന്‍ കഥകള്‍... പൂരത്തെറി കഥകള്‍ പാടാം"
@മുകില്വര്ണ്ണന്
ഇവിടെ കഴിവുള്ളവന് മാത്രം വളര്‍ന്നാല്‍ മതി. അല്ലാത്ത ഒരുത്തനെയും അനുവദിയ്ക്കില്ല ഞങ്ങള്‍. അത് തന്ത കിളവന്മാര് ആണെങ്കിലും പീക്കിര് പുള്ളാര് ആണ്ര്ന്കിലും.ഹല്ലാ പിന്നെ!!!!
@Unnikannan : shooo athoru complement ayi paranjthalle ? :)
ReplyDeletepinne lyrics kollam. pakshe a tune umayi cherunnnilla......
ആടാം..പാടാം..ആരോമല്‍.. ചേകവര്പ..ണ്ടംഗം വെട്ടിയ കഥകള്‍...
ReplyDeleteആടാം.. പാടാം.. ബെര്ലിച്ചേ.. കവരോടൊപ്പം...അങ്കം വെട്ടിയ കഥകള്‍...
വീര...കഥകള്‍...ധീര..കഥകള്‍...അല്‍ഭുതകഥകള്‍..പാടാം...
ഊക്കന്‍...കഥകള്‍...കിടിലന്‍..കഥകള്‍...പൂരത്തെറികഥകള്..പാടാം...
അങ്ങനെ മുറിച്ചു മുരിചോന്നു പാടി നോക്കൂ... അപ്പോള്‍ tune ശര്യാവും. പിന്നെ "വീര", "ധീര" എന്നൊക്കെ പറയുന്നുടത് കുറച്ചു സംഗതി കൂടുതല്‍ ഉണ്ടല്ലോ..ആ സംഗതിയില്‍ ഒന്നോ രണ്ടോ അക്ഷരങ്ങള്‍ കൂടുതല്‍ ചേര്‍ത്താലും tune നു പ്രശ്നം വരില്ല.
കഴിഞ്ഞ വര്‍ഷത്തെ മികച്ച സിനിമയ്ക്കും മികച്ച നടനും ഉള്ള അവാര്‍ഡ് സെല്ലുലോയിടിനു തന്നെ. ഞാന്‍ പ്രതീക്ഷിച്ചത് ഒഴിമുരി ആണ്. അതിലെ ലാലിന്റെ അഭിനയം അപാരം തന്നെ. സെല്ലുലോയിദ് കാണാത്ത സ്ഥിതിയ്ക്ക് സിനിമയെ കുറിച്ചും പ്രിത്വിയുടെ അഭിനയത്തെ കുറിച്ചും ആധികാരികമായി അഭിപ്രായം പറയാന്‍ കഴിയില്ല. എങ്കിലും ഒന്ന് പറയാം "അയാളും ഞാനും തമ്മില്‍" എന്നാ സിനിമ കണ്ടത് മുതല്‍ പ്രിത്വിരാജ് തന്നിലുള്ള നല്ല നടനെ കണ്ടെത്താന്‍ തുടങ്ങിയിരിയ്ക്കുന്നു എന്നൊരു ഫീല്‍ ആണ് എനിയ്ക്ക് ഉണ്ടായത്. എന്തായാലും പ്രിത്വിരാജിനും പിന്നെ ഈ സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍...... !!!!!!!!..
ReplyDelete@പ്രിത്വിരാജ്
നിങ്ങള്‍ക്ക് കഴിവുണ്ട്, നിങ്ങള്‍ ശ്രമിച്ചാല്‍ നിങ്ങളുടേതായ ഒരു അഭിനയ ശൈലി രൂപപ്പെടുത്തി എടുത്തു ഒരു മികച്ച അഭിനയ പ്രതിഭ ആവാനുള്ള കഴിവും ഉണ്ട്. ദയവു ചെയ്തു പഴയ ദേവാസുരവും ആറാം തമ്പുരാനും നാടുവാഴികളും ഒക്കെ പെട്ടിയില്‍ നിന്നും പോടീ തട്ടിയെടുത്തു വീണ്ടും ഞങ്ങളുടെ മുന്നില്‍ കാണിയ്ക്കരുത്. ഈയൊരു ട്രാക്കില്‍ മുന്നോട്ടു പോയാല്‍ ഇത്തരം നല്ല സിനിമകള്‍/ അല്ലെങ്കില്‍ കഥാപാത്രങ്ങള്‍ നിങ്ങളെ തേടിയെത്തും. നിങ്ങള്‍ "മോഹന്‍ലാല്‍" ആവാന്‍ ശ്രമിയ്ക്കേണ്ട...പകരം നിങ്ങളുടേതായ ഒരു ശൈലി രൂപപ്പെടുത്തി എടുത്തു ഒരു "പുതിയ പ്രിത്വിരാജ്" ആവാന്‍ ശ്രമിയ്ക്കൂ...അത് സാധിചെടുതാല് നിങ്ങള്‍ മോഹന്ലാലിനേക്കാള് മികച്ച നടന് തന്നെ ആയിത്തീരും എന്നാ കാര്യത്തില്‍ സംശയമില്ല. അത് തന്നെയാണ് ഞങ്ങള്‍ക്ക് വേണ്ടത് (മഹാഭാരത യുദ്ധത്തില്‍ ഭീഷ്മര്‍ നിലം പോതിയപ്പോള് പകരം വന്നവന് സാക്ഷാല്‍ "കര്ണ്ണന്" ആയിരുന്നു എന്നാ കാര്യം മറക്കേണ്ട). അത് പോലെ മോഹന്‍ലാലും മമ്മുട്ടിയും നിലം പോതിയാല്‍ പകരം വരുന്നവനും കര്‍ണ്ണനെ പോലെ ശക്തന് ആയിരിയ്ക്കണം എന്നും ഞങ്ങള്ക് നിര്‍ബന്ധമുണ്ട്. നിങ്ങള്‍ക്ക് അതിനു കഴിയട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിയ്ക്കുന്നു.
Prithwiraaj ന്റെ ആ സ്ഥിരം ചിരിയില്‍ നിന്നൊരു മോചനവും :)
ReplyDelete(ഷട്ടര്‍ കണ്ടില്ലെ )
//നിങ്ങള്‍ "മോഹന്‍ലാല്‍" ആവാന്‍ ശ്രമിയ്ക്കേണ്ട...പകരം നിങ്ങളുടേതായ ഒരു ശൈലി രൂപപ്പെടുത്തി എടുത്തു ഒരു "പുതിയ പ്രിത്വിരാജ്" ആവാന്‍ ശ്രമിയ്ക്കൂ...അത് സാധിചെടുതാല് നിങ്ങള്‍ മോഹന്ലാലിനേക്കാള് മികച്ച നടന് തന്നെ ആയിത്തീരും എന്നാ കാര്യത്തില്‍ സംശയമില്ല. അത് തന്നെയാണ് ഞങ്ങള്‍ക്ക് വേണ്ടത് (മഹാഭാരത യുദ്ധത്തില്‍ ഭീഷ്മര്‍ നിലം പോതിയപ്പോള് പകരം വന്നവന് സാക്ഷാല്‍ "കര്ണ്ണന്" ആയിരുന്നു എന്നാ കാര്യം മറക്കേണ്ട). അത് പോലെ മോഹന്‍ലാലും മമ്മുട്ടിയും നിലം പോതിയാല്‍ പകരം വരുന്നവനും കര്‍ണ്ണനെ പോലെ ശക്തന് ആയിരിയ്ക്കണം എന്നും ഞങ്ങള്ക് നിര്‍ബന്ധമുണ്ട്. നിങ്ങള്‍ക്ക് അതിനു കഴിയട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിയ്ക്കുന്നു.//
ReplyDeletemukilvarnan..
very well said...more than a year ago,i had the feeling that you were a blind hater of prithviraj.I am extremely happy that you have proved me wrong...and totally agree with what you had said here now...had seen celluloid last week.Both the movie and prithvi truly deserved the award...
keep posting your comments here mukil,nice to see sensible comments here..
'ഷട്ടര്‍ ' കണ്ടപ്പോഴാണ് സെല്ലുലോയ്ഡ് കണ്ടത് വെറുതെ ആയിപ്പോയോ എന്ന് സംശയം തോന്നിയത്.
ReplyDeleteമോഹന്‍ലാലിന്റെ ശൈലി ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്ന നടന് അനൂപ് മേനോനാണ്. അയാളുടെ സംഭാഷണരീതിയില്‍ തന്നെ അത് പ്രകടമാണ്.അല്പം ശ്രിന്ഗാരം വരുന്ന സീനുകളില്‍ അത് വീണ്ടും കൂടും.(' നമുക്ക് പാര്‍ക്കാന്‍' തുടങ്ങിയ ചിത്രങ്ങള്‍ കണ്ടു നോക്കുക )
ReplyDeleteഇന്നത്തെ നടന്മാരില് ഏകദേശം എല്ലാവരിലും മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും അഭിനയത്തിന്റെ ചില നിഴലാട്ടങ്ങള്‍ നമുക്ക് കാണാം. അതിനു സ്വാഭാവികമായ ഒരു കാരണം അവര്‍ അത്രമേല്‍ ഇന്നത്തെ തലമുറയെ സ്വാധീനിക്കുന്നു എന്നതാണ്.
സ്വന്തമായ ഒരു സ്വാഭാവിക ശൈലിയുള്ള യുവനടന് ഫഹദ് അല്ലാതെ മറ്റാരും ഉണ്ടെന്നു തോന്നുന്നില്ല. പക്ഷെ മറ്റുള്ളവര്‍ക്കും ധാരാളം മുന്നോട്ടു വരാനുള്ള നല്ല സംരംഭങ്ങള്‍ ഉണ്ടാവട്ടെ എന്ന് പ്രതീക്ഷിക്കാം.
@nikhimenon
ReplyDeleteThanks brother ...
@ഉണ്ണിക്കണ്ണന്
ReplyDelete//തകര്‍ത്തു മറിച്ചു പൊരിച്ചു കളഞ്ഞു nomad ചേട്ടാ....ചേട്ടനാണ് ശരിയ്ക്കുള്ള ചേട്ടന്...... >>>വീണ്ടും ഒരായിരം അഭിവാദ്യങ്ങള്‍ !!!!//
നിനക്ക് പറ്റിയ പേര് "ആസനം നക്കി നായയുടെ ചിറി നക്കി നായ" എന്നാണു. അങ്ങനെ വിളിയ്ക്കുന്നതില്‍ വിരോധമൊന്നും ഇല്ലല്ലോ.
utter waste review .
ReplyDeleteഅറിയാത്ത പണിയാണ് ഹരി ഇവിടെ ചെയ്തു കൊണ്ടിരിക്കുനത്. ഓരോ സിനിമ യെയും ഓരോ രീതിയില്‍ ആണ് റിവ്യൂ ചെയ്തിരിക്കുന്നത് പക്കാ വേസ്റ്റ് പടങ്ങളുടെ കഥയ്ക്കും സംവിധാനത്തിനും കൊടുത്തിരിക്കുന്ന മാര്‍കിന്റെ പകുതി പോലും നല്ല സിനിമയായി സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച സിനിമക്ക് കൊടുത്തിട്ടില്ല .
അടുത്ത അവാര്‍ഡ് കമ്മിറ്റിയില്‍ ഹരിയെ തീര്‍ച്ചയായും ഉള്പെടുതെണ്ടാതാണ് .
@Nyil
ReplyDeleteവ്യത്യസ്ത ജെനുസില്‍ പെട്ട സിനിമകളെ വ്യത്യസ്ത രീതിയില്‍ തന്നെ വിലയിരുത്തണം അതാണ് അതിന്റെ ശരി.നല്ല സിനിമയായി സംസ്ഥാന സര്‍ക്കാര്‍ അന്ഗീകരിക്കുന്നതില്‍ ഒന്നും വലിയ കാര്യമില്ല സഹോദരാ. വെള്ളരിപ്രാവിന്റെ ചന്ഗാതിയിലെ ദിലീപിനും ഉള്ളടക്കത്തിലെ മോഹന്‍ലാലിനും ഒക്കെ അവാര്‍ഡ് കൊടുത്ത ടീമല്ലേ? 6.5 മാര്‍ക്ക് അത്ര മോശമൊന്നും അല്ല. പോയ വര്‍ഷത്തെ മികച്ചത് എന്ന് എനിയ്ക്ക് ഫീല്‍ ചെയ്ത ഒഴിമുരിയ്ക്കും 7 മാര്‍ക്ക് കൊടുതിടുണ്ട് ഹരി. നിലവിലുള്ള നിരൂപകരില്‍ ഈ പണി ഏറ്റവും വൃത്തിയായി/സത്യസന്ധമായി ചെയ്യുന്ന ഒരു വ്യക്തിയാണ് ഹരി എന്നാണു ഞാന്‍ മനസ്സിലാക്കുന്നത് (trivandrum lodge തുടങ്ങി ന്യൂ ജനറേഷന് കോപ്രായങ്ങള്‍ക്ക് കൊടുക്കുന്ന മാര്‍ക്കില്‍ വിയോജിപ്പ് ഉണ്ടെങ്കിലും). ഒന്നുമില്ലേലും "കിച്ചണമൂത്രി" യുടെ വളിപ്പടിയേക്കാള് ആയിരം മടങ്ങ് ഭേദമല്ലേ ഹരിയുടെ റിവ്യൂസ് ???
പടം കണ്ടു. ഞാൻ തീയേറ്ററിൽ പോയി കണ്ടതിൽ ഏറ്റവും സീരിയസ് ആയ സിനിമ ഒരു പക്ഷെ ഇതായിരിക്കണം. പോകുന്നതിനു മുന്നെ സിനിമയെ കുറിച്ച് ഒരു Review വായിച്ചതും ഇല്ല.
ReplyDeleteസിനിമാ നന്നായിരുന്നു. ഡയലോഗുകളിൽ (പ്രത്യേകിച്ചും മിസ്സിസ്. ഡാനിയേലിന്റെ) ക്രിത്രിമത്വം ഉണ്ടായിരുന്നൊവോ എന്നൊരു തോന്നൽ. തിരുവിതാംകൂർകാർക്ക് പറയുവാൻ കഴിഞ്ഞേക്കും സംഭാഷണ രീതി ശരി ആയിരുന്നുവോ എന്ന്.
പിന്നെ ജാതി/മത സംബന്ധമായ കാര്യങ്ങൾക്ക് അമിതമായ പ്രാധാന്യം കൊടുത്തുവ്വൊ എന്നൊരു തോന്നലും ഇല്ലാതില്ല. 1940-കളിൽ കഴിഞ്ഞത്, ഇനിയും പറഞ്ഞു നടക്കുന്നതിൽ കാര്യമില്ല. പക്ഷെ ഇപ്പോൾ തന്നെ ഇതിൽ നിന്ന് പലരും രാഷ്ട്രീയ മുതലെടുപ്പുകൾ തുടങ്ങി കഴിഞ്ഞു. ആ കാലത്തു ഉണ്ടായിരുന്ന ഉച്ച നീച്വതങ്ങൾ വെച്ച് ഇപ്പോൾ ആരെങ്കിലും രാഷ്ട്രീയ മുതലെടുപ്പ് നടത്തുമോ എന്നത് ഒരു ചോദ്യമാണ്.
PS: വയലാർ ആയി അഭിനയിച്ച ആ നടൻ ആരാണ്? അദ്ദേഹത്തിനു വയലാറിന്റെ നല്ല പോലെ സാദ്രുശ്യം ഉണ്ട്.
valare nalla movie... ee movie irangiyahtu kondu pandu nadanna pala karyangalum ariyan kazhinju.. prithvirak vallare nannyi cheythittundu
ReplyDeletenalla padam...... kure nalukalkku shesham oru malayala cinema aswadikkan patti...... ee filminu kodutha mark kuranju poyi..... 8/10 enkilum kodukanamayirunnu
ReplyDelete