ബ്ലാക്ക് ബട്ടര്‍ഫ്ലൈ: സുഖനിദ്രയ്ക്കുത്തമം!
ഹരീ, ചിത്രവിശേഷം
നിര്‍മ്മാതാവായ രജപുത്ര രഞ്ജിത്തിന്റെ (എം. രഞ്ജിത്ത്) ആദ്യ സംവിധാന സംരംഭമാണ് '
ബ്ലാക്ക് ബട്ടര്‍ഫ്ലൈ'. ബാലാജി ശക്തിവേല്‍ എഴുതി സംവിധാനം ചെയ്ത '
വഴക്ക് എന്‍ 18/9' എന്ന തമിഴ് ചിത്രത്തിന്റെ ചുവടുപിടിച്ചാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ജെ. പള്ളാശ്ശേരിയുടെയാണ് മലയാളത്തിലെ രചന. മിഥുന് മുരളി, നിരഞ്ജന്, സംസ്കൃതി, മാളവിക തുടങ്ങിയ പുതുമുഖങ്ങള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബ്ലാക്ക് ബട്ടര്‍ഫ്ലൈ' മണിയന് പിള്ള രാജു നിര്‍മ്മിച്ചിരിക്കുന്നു. ഒരു ത്രില്ലറെന്ന സങ്കല്‍പ്പത്തിലാണ് അണിയറപ്രവര്‍ത്തകര്‍ ഈ ചിത്രം ഉദ്ദേശിച്ചതെങ്കില്‍, അവരത് ചെയ്തുവന്നപ്പോള്‍ നല്ലൊരു ഉറക്കം ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയൊരു ചിത്രമായി ഇത് മാറുകയാണുണ്ടായത്!
ആകെത്തുക : 2.50 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 1.00 / 10
: 1.00 / 10
: 5.50 / 10
: 1.50 / 05
: NA
ഇന്നത്തെ യുവതലമുറയുടെ വഴിവിട്ട ചിന്തകളും പ്രവര്‍ത്തികളും, അവയെത്രത്തോളം ഗുരുതരമായി മാറാം എന്നൊരു ആശയത്തിലൂന്നിയാണ് ഈ ചിത്രത്തിനു കഥ മെനഞ്ഞിരിക്കുന്നത്. തമിഴില്‍ നിന്നും മലയാളത്തിലേക്കു കഥ പറിച്ചു നടുമ്പോള്‍ കഥാപാത്രങ്ങളുടെ സാഹചര്യങ്ങളില്‍ ചില മാറ്റങ്ങള്‍ അനിവാര്യമാണ്. അവ കൊണ്ടുവന്നിരിക്കുന്നതിനൊപ്പം ജെ. പള്ളാശ്ശേരിയുടെ വക ചില ചില്ലറ കൂട്ടിച്ചേര്‍ക്കലുകളുമുണ്ട്. കൈയ്യില്‍ നിന്നിട്ടതൊക്കെ ഏച്ചുകെട്ടലായെന്നത് വേറൊരു കാര്യം! (കമ്മ്യൂണിസ്റ്റുകാരന്റെ മകളായാലല്ലേ അനീതിക്കെതിരേ എന്തെങ്കിലും ചെയ്യുവാനുള്ള ത്വര ഉണ്ടാവുകയുള്ളൂ!) പലയിടത്തുമുള്ള മെലോഡ്രാമയുടെ അതിപ്രസരവും വലിച്ചു നീട്ടിയുള്ള രംഗാവതരണവും ചിത്രത്തെ ആദ്യാവസാനം മുഷിപ്പനാക്കുന്നു. ഒരു മുന്‍ മാതൃക ലഭ്യമാണെന്നിരിക്കെ, അതില്‍ വന്ന കുറവുകള്‍ കൂടി പരിഹരിച്ചൊരു ചിത്രമാണ് സാധാരണഗതിയില്‍ ഉണ്ടാവേണ്ടതെങ്കില്; അതിലെ പ്രശ്നങ്ങള്‍ പര്‍വ്വതീകരിക്കുവാന്‍ മാത്രമേ രഞ്ജിത്തിന്റെ സംവിധാനത്തിന് കഴിഞ്ഞിട്ടുള്ളൂ! ഇതു തന്നെയാണ് ചിത്രത്തിന്റെ അടിസ്ഥാന പ്രശ്നവും.
Cast & Crew
Black Butterfly
Directed by
M. Ranjith
Produced by
Maniyanpilla Raju
Story / Screenplay, Dialogues by
Balaji Sakthivel / J. Pallassery
Starring
Mithun Murali, Niranjan, Samskruthy Shenoy, Malavika, Muthuraman, Ganapathi, Maniyan Pillai Raju, Seema G. Nair, Janardhanan, Nelson, Sithara, Rohini, Irshad etc.
Cinematography (Camera) by
Alagappan
Editing by
V. Saajan
Production Design (Art) by
Gokul Das
Background Score by
Gopi Sundarr
Music by
M.G. Sreekumar
Lyrics by
Rajeev Alunkal
Make-Up by
Pattanam Rasheed
Costumes by
S.B. Satheesan
Stills by
Madhavan Thampi
Designs by
Collins Leophil
Banner
Name
Release Date
2013 Feb 15
Snippet Review
'Black Butterfly' is supposed to be a thriller, but it turned out to be a 'Sleepy Butterfly'! Highly recommended for those who need a sound sleep!
തമിഴ് ചിത്രത്തില്‍ പ്രതിനായക സ്ഥാനത്തുള്ള മിഥുന് ഇതില്‍ നായകനാവുന്നു. നിരഞ്ജന് പ്രതിനായക സ്ഥാനത്തെത്തുന്നു. സംസ്കൃതിയും മാളവികയുമാണ് നായികമാര്‍. ഇവര്‍ നാല്വരും തങ്ങളാലാവും വിധം തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷെ, സംവിധായകന് ഇവരെ ശരിയായി ഉപയോഗിക്കുവാന്‍ ആവാഞ്ഞതിനാല്‍ ഈ കഥാപാത്രങ്ങള്‍ കാര്യമായൊന്നും പ്രേക്ഷകരെ സ്പര്‍ശിക്കുന്നില്ലെന്ന് മാത്രം. മറ്റൊരു പ്രസക്ത കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗണപതി തന്റെ സ്ഥിരം ശൈലിയില്‍ ശ്രദ്ധ നേടുന്നു. ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ പോലീസ് ഉദ്യോഗസ്ഥനായെത്തിയ മുത്തുരാമന് തന്നെ ഇതിലും പ്രസ്തുത വേഷം ചെയ്യുന്നു. ഷമ്മി തിലകന്റെ ശബ്ദമാണ് മുത്തുരാമന്റെ കഥാപാത്രത്തെ രക്ഷിച്ചെടുക്കുന്നതെന്ന് പറയാം. മുഖത്ത് വരാത്ത വികാരങ്ങള്‍ ശബ്ദത്തിലെങ്കിലുമുണ്ടെന്ന് സാരം! ജനാര്ദ്ദനന്, മണിയന് പിള്ള രാജു, സിത്താര, സീമ ജി. നായര്‍ തുടങ്ങിയവരൊക്കെയാണ് മറ്റു വേഷങ്ങളില്‍.
തമിഴിലെ ദൃശ്യപരിചരണം അതേപടി അനുകരിക്കുവാന്‍ ശ്രമിച്ചതിനാലാവാം, അഴകപ്പന്റെ ക്യാമറ പകര്‍ത്തിയ ദൃശ്യങ്ങള്‍ പതിവിന് വിപരീതമായി തീരെ ശോഭിച്ചില്ല. വി. സാജന്റെ ചിത്രസന്നിവേശവും സിനിമയ്ക്കൊരു ഗുണവും ചെയ്യുന്നില്ല. രണ്ടാളും എളുപ്പപ്പണിയിലൂടെ കാര്യം ചെയ്തു തീര്‍ക്കുവാനാണ് ശ്രമിച്ചിട്ടുള്ളതെന്ന് വ്യക്തം. സിനിമ ഇത്രത്തോളം വിരസമായി അനുഭവപ്പെടുന്നതില്‍ ഇവരുടെ പങ്കും ചെറുതല്ല. ഗോപി സുന്ദര്‍ ഒരുക്കിയ പശ്ചാത്തല സംഗീതം നന്നെങ്കിലും, പലപ്പോഴും ശബ്ദക്രമീകരണം അത്ര ഭംഗിയായി തോന്നിയില്ല. പാട്ടും ഡാന്‍സും അടിപിടിയുമൊക്കെയാണ് പലപ്പോഴും ഇത്തരം ത്രില്ലറുകളുടെ വേഗത കളയുന്നതെങ്കില്‍, ഇവിടെ ഇതൊക്കെ ഒഴിവാക്കിയിട്ടും വേഗത കൈവരിക്കുവാന്‍ കഴിഞ്ഞില്ല എന്നത് സംവിധായകന്റെയും ഒപ്പം സാങ്കേതികപ്രവര്‍ത്തകരുടേയും പരാജയമായേ കാണുവാന്‍ കഴിയൂ!
തമിഴില്‍ പ്രദര്‍ശന വിജയം നേടിയ ഒരു ചിത്രത്തില്‍ നിന്നും ആശയം കടമെടുക്കുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ അതിനപ്പുറം രംഗങ്ങള്‍ അതേപടിയും, സംഭാഷണങ്ങള്‍ കേവല പരിഭാഷയും, ദൃശ്യങ്ങള്‍ അനുകരണവും ഒക്കെയാവുമ്പോള്‍ സിനിമ ഇങ്ങിനെയായില്ലെങ്കിലേ അത്ഭുതമുള്ളൂ! ആശയം മാത്രമെടുത്ത് മൊത്തത്തിലൊന്ന് പൊളിച്ചെഴുതി എത്രയോ നന്നാക്കാമായിരുന്നു ഈ പ്രമേയം. അത്രയെങ്കിലും ചെയ്യുവാന്‍ വയ്യെങ്കില്‍ ഈ പണിക്ക് വരേണ്ട വല്ല കാര്യവുമുണ്ടോ? ചോദ്യം രചയിതാവിനോടും സംവിധായകനോടുമാണ്. സംഗതികളുടെ കിടപ്പ് ഈ വിധമാകയാല്‍, 'ബ്ലാക്ക് ബട്ടര്‍ഫ്ലൈ' തിയേറ്ററുകളില്‍ നിന്നധികം വൈകാതെ പറപറക്കുമെന്ന് മൂന്നരത്തരം! അതിനാല്‍ നല്ലൊരു ഉറക്കം വേണ്ടവര്‍ എത്രയും വേഗം അടുത്തുള്ള തിയേറ്ററില്‍ പോയി ഇതിന് തലവെയ്ക്കുവാന് താത്പര്യം!
ഓഫ് ടോപ്പിക്ക്: സംസ്കൃതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വീഡിയോ പയ്യന് മൊബൈലില്‍ ഷൂട്ട് ചെയ്യുന്നത് ഏതാണ്ട് മുഴുവനായി തന്നെ സിനിമയിലും കാണിച്ചിട്ടുണ്ട്. അപ്പോഴൊരു സംശയം, യുവനടിയുടെ ശരീരം കാണിക്കുക തന്നെയല്ലേ സിനിമയും ചെയ്യുന്നത്? അങ്ങിനെ ചെയ്യാതെ തന്നെ പയ്യന് കൂട്ടുകാരിയുടെ സ്വകാര്യത ക്യാമറയില്‍ പകര്‍ത്തി എന്ന ആശയം സിനിമയില്‍ കൊണ്ടുവരാമെന്നിരിക്കെ, അതപ്പാടെ വിശദമായി കാണിക്കുന്നത് മുതലെടുപ്പിന്റെ മറ്റൊരു മുഖമല്ലേ? സിനിമ മുന്നോട്ട് വെയ്ക്കുന്ന ആശയത്തോട് ഇതിന്റെ സ്രഷ്ടാക്കള്‍ക്ക് തന്നെ എത്രത്തോളം ആത്മാര്‍ത്ഥതയുണ്ടെന്നാണ് അപ്പോള്‍ സംശയം!
രജപുത്ര രഞ്ജിത്ത് സംവിധായകന്റെ റോളില്‍ ആദ്യമായി, 'ബ്ലാക്ക് ബട്ടര്‍ഫ്ലൈ'യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteHaree
@newnHaree
#BlackButterfly: The film is supposed to be a thriller, but try it only if you need a good sleep! :-p #Chithravishesham
5:41 PM - 17 Feb 13
--
സ്രഷ്ടാവ് അല്ലേ ശരി?
ReplyDeleteThis movie is apparently the launch pad of Maniyanpilla Raju's son Sachin...but haven't seen you mention that name anywhere. I don't know any further about this guy nor couldn't find any info online...
ReplyDeleteI like this movie as it was a brave attempt with new talented faces and having a fine message. I simply disagree with your findings. Hope next time you would go for a movie only after having a good sleeping last night. BTW I didnt know it was a rebuild from Tamil. It might be the comparison made your criticism unnecessarily sharpen.
ReplyDeleteഏവരുടേയും അഭിപ്രായങ്ങള്‍ക്ക് നന്ദി. :) സ്രഷ്ടാവ് - തിരുത്തിയിട്ടുണ്ട്.
ReplyDeleteI think it is Niranjan, the boy who did the negative character.
The post is not a comparison and I was forced to mention about the original in a few places as in this the makers blindly copied the scenes, shots and storyline. Even if I get a good sleep just before the show, thrillers like these will only make me yawn! (Note: In Tamil, the film is only 115 mins and the remake is 149 mins, with out any additions! It confirms that the scenes do lag and lack pace!)
""കമ്മ്യൂണിസ്റ്റുകാരന്റെ മകളായാലല്ലേ അനീതിക്കെതിരേ എന്തെങ്കിലും ചെയ്യുവാനുള്ള ത്വര ഉണ്ടാവുകയുള്ളൂ!"",Ithu kondu udhesichathu enthanennu manasslayilla!!!
ReplyDeletenalla review.. enthayalum urakka gulika answeshichu ini arum budhimuttandallo
ReplyDeletehihi.............. allelum ee padamokke aaru kanunnu...
ReplyDelete