ചിത്രവിശേഷം പോള്‍ 2012 - ഫലങ്ങള്‍

Published on: 2/01/2013 07:56:00 PM

'ഉസ്‍താദ് ഹോട്ടല്‍' മികച്ച ചിത്രം, ഫഹദ് ഫാസില്‍ മികച്ച നായകനടന്‍, റിമ കല്ലിങ്കല്‍ മികച്ച നായികനടി

ഹരീ, ചിത്രവിശേഷം

Chithravishesham Poll 2012 - Results
രണ്ടായിരത്തിപ്പന്ത്രണ്ടിലെ മികച്ച മലയാളം സിനിമയേയും, സിനിമകളുടെ അരങ്ങിലും അണിയറയിലും മികവുപുലര്‍ത്തിയ കലാകാരന്മാരേയും കണ്ടെത്തുവാനായി ചിത്രവിശേഷം വായനക്കാര്‍ക്കിടയില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത 'ഉസ്‍താദ് ഹോട്ടല്‍' മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച കഥാരചന, മികച്ച തിരക്കഥാരചന, മികച്ച സഹനടന്‍, മികച്ച കലാസംവിധാനം, മികച്ച പശ്ചാത്തലസംഗീത സംവിധാനം എന്നീ വിഭാഗങ്ങളിലും 'ഉസ്‍താദ് ഹോട്ടല്‍' മുന്‍പിലെത്തി. ആകെ പോള്‍ ചെയ്ത 224 വോട്ടുകളില്‍ നിന്നും നേടിയ 72 വോട്ടുകളും, ഇതര വിഭാഗങ്ങളില്‍ നിന്നുമുള്ള ബോണസ് പോയിന്റുകളും ഉള്‍പ്പടെ 115 പോയിന്റുകള്‍ നേടിയാണ് 'ഉസ്‍താദ് ഹോട്ടല്‍' ആദ്യ സ്ഥാനം കരസ്ഥമാക്കിയത്. മധുപാലിന്റെ 'ഒഴിമുറി'യാണ്‌ മികച്ച രണ്ടാമത്തെ ചിത്രം. 41 വോട്ടുകള്‍ സഹിതം ആകെ 68 പോയിന്റുകളാണ്‌ ഈ ചിത്രം നേടിയത്. ആഷിക് അബു ചിത്രമായ '22 ഫീമെയില്‍ കോട്ടയ'മാണ് മൂന്നാം സ്ഥാനത്ത്. 16 പ്രേക്ഷക വോട്ടുകള്‍ മാത്രമേ ചിത്രം നേടിയുള്ളൂവെങ്കിലും നായകനടന്‍, നായികനടി, സഹനടന്‍ എന്നിവയുള്‍പ്പടെയുള്ള വിവിധ വിഭാഗങ്ങളില്‍ നിന്നുമായി 49 ബോണസ് പോയിന്റുകള്‍ അധികം നേടിയാണ് ചിത്രം മൂന്നാമതെത്തിയത്. ഓരോ ചിത്രത്തിനും/കലാകാരന്മാര്‍ക്കും ലഭിച്ച വോട്ടുകളുടെയും പോയിന്റുകളുടെയും പൂര്‍ണവിവരങ്ങള്‍ ഇവിടെ ലഭ്യമാണ്‌.
ഓരോ ചിത്രത്തിനും പോളിംഗില്‍ ലഭിച്ച വോട്ടുകളോടൊപ്പം, അതാത് ചിത്രത്തിന്റെ അഭിനേതാക്കള്‍, അണിയറ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ലഭിച്ച വോട്ടുകളെ അധികരിച്ചുള്ള ബോണസ് പോയിന്റുകള്‍ കൂടി കൂട്ടിയാണ്‌ മികച്ച ചിത്രങ്ങളുടെ ആകെ പോയിന്റുകള്‍ കണക്കാക്കിയത്. ആകെ 231 പേര്‍ പോളിംഗില്‍ പങ്കെടുത്തതില്‍ 7 വോട്ടുകള്‍ അസാധുവായി. മിച്ചമുള്ള 224 പേരുടെ വോട്ടുകളെ അധികരിച്ചാണ്‌ ഈ ഫലങ്ങള്‍ നിര്‍ണയിച്ചിരിക്കുന്നത്.

Poll Results
Chithravishesham Poll 2012

Best Film
Ustad Hotel

Second Best Film
Ozhimuri

Best Director
Lal Jose (Diamond Necklace / Ayalum Njanum Thammil)

Best Story Writer
Anjali Menon (Manjadikkuru / Ustad Hotel)

Best Screenplay Writer
Anjali Menon (Manjadikkuru / Ustad Hotel)

Best Male Actor
Fahad Fazil (22 Female Kottayam / Diamond Necklace)

Best Female Actor
Rima Kallingal (22 Female Kottayam / Nidra)

Best Supporting Male Actor
Thilakan (Ustad Hotel)

Best Supporting Female Actor
Shwetha Menon (Ozhimuri)

Best Child Actor
Master Ramzan (Ee Adutha Kaalathu)

Best Cinematographer
Jomon T. John (Thattathin Marayathu)

Best Production Designer
Biju Chandran (Ustad Hotel)

Best Film Editor
Ranjan Abraham (Various Films)

Best Background Score
Gopi Sundar (Various Films)

Best Film Song
"നിലാമലരേ! നിലാമലരേ!" (Diamond Necklace)

Best Song Writer
Rafeeq Ahmed (Various Songs)

Best Music Director
Shaan Rahman (Thattathin Marayathu)

Best Male Singer
Sreenivas ("നിലാമലരേ! നിലാമലരേ!" - Diamond Necklace)

Best Female Singer
Remya Nambeesan (Various Songs)

'ഡയമണ്ട് നെക്‌‍ലെയ്‍സ്', 'അയാളും ഞാനും തമ്മില്‍' എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ലാല്‍ ജോസിനെ മികച്ച സംവിധായകനായി [ലഭിച്ച വോട്ടുകള്‍ : 50 / ശതമാനം : 22%] ചിത്രവിശേഷം പ്രേക്ഷകര്‍ തിരഞ്ഞെടുത്തു. 'ഉസ്‍താദ് ഹോട്ടല്‍' സംവിധാനം ചെയ്ത അന്‍വര്‍ റഷീദ് ഒരു വോട്ടിന്റെ കുറവില്‍ രണ്ടാമനായി. [49 / 22%] 'മഞ്ചാടിക്കുരു', 'ഉസ്‍താദ് ഹോട്ടല്‍' എന്നീ ചിത്രങ്ങളുടെ രചന നിര്‍വ്വഹിച്ച അഞ്ജലി മേനോനാണ് മികച്ച കഥ [84 / 38%] മികച്ച തിരക്കഥ [54 / 24%] വിഭാഗങ്ങളില്‍ ഒന്നാമതെത്തിയത്. 'ഒഴിമുറി'യുടെ കഥാരചന നിര്‍വ്വഹിച്ച ജെയമോഹന്‍ [36 / 16%], 'ഈ അടുത്ത കാലത്ത്' എന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയ മുരളി ഗോപി [35 / 16%] എന്നിവര്‍ യഥാക്രമം മികച്ച കഥ, മികച്ച തിരക്കഥ വിഭാഗങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തി.

അഭിനയ വിഭാഗം

അഭിനയവിഭാഗത്തില്‍ 97 (43%) വോട്ടുകളോടെ ഫഹദ് ഫാസില്‍ മികച്ച നായകനടനായി തിരഞ്ഞെടുക്കപ്പെട്ടു. '22 ഫീമെയില്‍ കോട്ടയം', 'ഡയമണ്ട് നെക്‌‍ലെയ്‍സ്' എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് ഫഹാദിനെ ഒന്നാമതെത്തിച്ചത്. 'ഒഴിമുറി'യില്‍ താണു പിള്ളയായെത്തിയ ലാല്‍ [35 / 16%] നായകനടന്‍മാരില്‍ രണ്ടാമനായി. '22 ഫീമെയില്‍ കോട്ടയ'ത്തിലെ ടെസ്സ കെ. എബ്രഹാം റിമ കല്ലിങ്കലിനെ നായികനടിമാരില്‍ മുന്നിലെത്തിച്ചു. ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ 123 (55%) വോട്ടുകളും റിമ നേടുകയുണ്ടായി. പോയ വര്‍ഷത്തെ മികച്ച നായികനടിയായ കാവ്യ മാധവന്‍ 'ബാവൂട്ടിയുടെ നാമത്തില്‍' എന്ന ചിത്രത്തിലെ വനജയിലൂടെ ഇത്തവണ രണ്ടാമതെത്തി [20 / 9%]. 'ഉസ്താദ് ഹോട്ടലി'ന്റെ നാഥനായ കരീം തിലകന് മികച്ച സഹനടനെന്ന സ്ഥാനം നേടിക്കൊടുത്തപ്പോള്‍ [74 / 33%], 'ഓര്‍ഡിനറി'യിലെ സുകു എന്ന കഥാപാത്രം ബിജുമേനോനെ [64 / 29%] രണ്ടാം സ്ഥാനത്തെത്തിച്ചു. ഹാസ്യതാരമെന്ന പുതിയ മേല്‍വിലാസത്തില്‍ ചില ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത ബാബുരാജിന് ഈ വിഭാഗത്തില്‍ ഒരു വോട്ടു പോലും ലഭിച്ചില്ല എന്നതും ശ്രദ്ധേയമായി. 'ഒഴിമുറി'യിലെ കാളി പിള്ള എന്ന വേഷം ശ്വേത മേനോനെ മികച്ച സഹനടിയാക്കി. ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ 72 എണ്ണം (32%) ശ്വേത നേടുകയുണ്ടായി. 'ഈ അടുത്ത കാലത്ത്' എന്ന ചിത്രത്തിലെ രൂപ എന്ന കഥാപാത്രത്തിലൂടെ ലെന സഹനടിമാരില്‍ രണ്ടാമതെത്തി [45 / 20%]. അതേ ചിത്രത്തിലെ ആകാശ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മാസ്റ്റര്‍ റംസാനാണ് മികച്ച ബാലതാരം [48 / 21%]. 'മഞ്ചാടിക്കുരു'വിലെ വിക്കിയെ അവതരിപ്പിച്ച സിദ്ധാര്‍ത്ഥാണ് ബാലതാരങ്ങളില്‍ രണ്ടാമതെത്തിയത് [41 / 18%].

സാങ്കേതിക വിഭാഗം

ഛായാഗ്രാഹകരില്‍ 'തട്ടത്തിന്‍ മറയത്ത്', 'അയാളും ഞാനും തമ്മില്‍' എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ജോമോന്‍ ടി. ജോണാണ് ഒന്നാമതെത്തിയത്. ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ 69 എണ്ണം (31%) ജോമോന്‍ നേടുകയുണ്ടായി. 'സ്പാനിഷ് മസാല', 'ഉസ്‍താദ് ഹോട്ടല്‍' എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ ലോകനാഥനാണ് രണ്ടാമത്തെത്തിയത് [41 / 18%]. ചിത്രസന്നിവേശകരില്‍ 'തട്ടത്തിന്‍ മറയത്ത്', 'അയാളും ഞാനും തമ്മില്‍' തുടങ്ങിയ ചിത്രങ്ങളിലൂടെ രഞ്ജന്‍ എബ്രഹാം ഒന്നാമതെത്തിയപ്പോള്‍ [62 / 28%] 'ഉസ്‍താദ് ഹോട്ടല്‍' പ്രവീണ്‍ പ്രഭാകറിനെ രണ്ടാമത്തെത്തിച്ചു [40 / 18%]. 'ഉസ്‍താദ് ഹോട്ടല്‍' അണിയിച്ചൊരുക്കിയ ബിജു ചന്ദ്രന്‍ മികച്ച കലാസംവിധായകനായപ്പോള്‍ [60 / 27%] എം. ബാവ ഈ വിഭാഗത്തില്‍ രണ്ടാമതെത്തി [47 / 21%]. 'മാസ്‍റ്റേഴ്‍സ്', 'ഉസ്‍താദ് ഹോട്ടല്‍' തുടങ്ങിയ ചിത്രങ്ങള്‍ക്ക് പശ്ചാത്തലസംഗീതമൊരുക്കിയ ഗോപി സുന്ദറാണ് [80 / 36%] മികച്ച പശ്ചാത്തലസംഗീത സംവിധായകന്‍. 'തട്ടത്തിന്‍ മറയത്തി'ലൂടെ ഷാന്‍ റഹ്മാന്‍ [45 / 20%] രണ്ടാമനായി.

സംഗീത വിഭാഗം

'ഡയമണ്ട് നെക്‌‍ലെയ്സി'ലെ "നിലാമലരെ! നിലാമലരെ!" എന്ന ഗാനമാണ് പോയവര്‍ഷത്തെ മികച്ച ഗാനമായി [54 / 24%] ചിത്രവിശേഷം പ്രേക്ഷകര്‍ തിരഞ്ഞെടുത്തത്. പ്രസ്തുത ഗാനമുള്‍പ്പടെ വിവിധ ഗാനങ്ങളുടെ രചന നിര്‍വ്വഹിച്ച റഫീഖ് അഹമ്മദ് മികച്ച ഗാനരചയിതാവായപ്പോള്‍ [112 / 50%] അതേ ഗാനം ശ്രീനിവാസിനെ മികച്ച ഗായകനുമാക്കി [61 / 27%]. സംഗീത സംവിധായകരില്‍ 'തട്ടത്തിന്‍ മറയത്തി'ലെ പാട്ടുകളൊരുക്കിയ ഷാന്‍ റഹ്മാനാണ് മുന്നിലെത്തിയത് [63 / 28%]. "വിജനസുരഭി...", "മുത്തുച്ചിപ്പി പോലൊരു..." തുടങ്ങിയ ഗാനങ്ങള്‍ രമ്യ നമ്പീശനെ പോയ വര്‍ഷത്തെ മികച്ച ഗായികയുമാക്കി [72 / 32%]. 'ഉസ്‍താദ് ഹോട്ടലി'ലെ "വാതിലില്‍ ആ വാതിലില്‍..." എന്ന ഗാനമാണ് മികച്ച ഗാനങ്ങളുടെ പട്ടികയില്‍ രണ്ടാമത് [39 / 17%]. പ്രസ്തുത സിനിമയിലെ ഗാനങ്ങളൊരുക്കിയ ഗോപി സുന്ദര്‍ സംഗീത സംവിധായകരില്‍ രണ്ടാമനായി [50 / 22%]. 'തട്ടത്തിന്‍ മറയത്തി'ലെ "മുത്തുച്ചിപ്പി പോലൊരു..." എന്ന ഗാനമെഴുതിയ അനു എലിസബത്ത് ജോസാണ് ഗാനരചയിതാക്കളില്‍ രണ്ടാമത് [24 / 11%]. ഗായികമാരില്‍ ശ്രേയ ഗോശാലും [44 / 20%] ഗായകന്മാരില്‍ വിനീത് ശ്രീനിവാസനുമാണ് [36 / 16%] രണ്ടാം സ്ഥാനം നേടിയത്.

ചിത്രവിശേഷം പോള്‍ 2012-ല്‍ പങ്കെടുത്ത് വിജയിപ്പിച്ച എല്ലാ വായനക്കാര്‍ക്കും നന്ദി. പോളിലൂടെ ലഭിച്ച ഫലങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിലയിരുത്തലുകളും കമന്റുകളായി രേഖപ്പെടുത്തുമല്ലോ?

'ചിത്രവിശേഷത്തിലെ വിശേഷങ്ങളെ നിങ്ങള്‍ എങ്ങിനെ വിലയിരുത്തുന്നു?' എന്ന പോളിലെ അവസാന ചോദ്യത്തിന്‌ ഭൂരിഭാഗം പേരും നല്ലത് [116 / 52%] അല്ലെങ്കില്‍ വളരെ നല്ലത് [40 / 18%] എന്നീ അഭിപ്രായങ്ങളാണ്‌ രേഖപ്പെടുത്തിയത് എന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്‌. തരക്കേടില്ല എന്ന് 58 (26%) പേരാണ്‌ അഭിപ്രായപ്പെട്ടത്. 8 പേര്‍ (4%) മോശമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 2 പേര്‍ (1%) വളരെ മോശമെന്നും അഭിപ്രായപ്പെടുകയുണ്ടായി. ചിത്രവിശേഷത്തെക്കുറിച്ച് ചുരുക്കം ചില അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഒപ്പം ലഭിക്കുകയുണ്ടായി. ചിത്രവിശേഷത്തെക്കുറിച്ചുള്ള ഏവരുടേയും അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും വളരെ നന്ദി.

18 comments :

 1. ചിത്രവിശേഷം പോള്‍ 2012-ന്റെ പോള്‍ ഫലങ്ങളും വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും. ചിത്രവിശേഷം പോള്‍ 2012-ല്‍ പങ്കെടുത്ത് വിജയിപ്പിച്ച എല്ലാ വായനക്കാര്‍ക്കും നന്ദി. പോളില്‍ ലഭിച്ച ഫലങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിലയിരുത്തലുകളും കമന്റുകളായി രേഖപ്പെടുത്തുമല്ലോ?
  --

  ReplyDelete
 2. ഡയമണ്ട് നെക്‌‍ലെയ്സി'ലെ "നിലാമലരെ! നിലാമലരെ!" എന്ന ഗാനമാണ് പോയവര്‍ഷത്തെ മികച്ച ഗാനമായി [54 / 24%] ചിത്രവിശേഷം പ്രേക്ഷകര്‍ തിരഞ്ഞെടുത്തത്. പ്രസ്തുത ഗാനമുള്‍പ്പടെ വിവിധ ഗാനങ്ങളുടെ രചന നിര്‍വ്വഹിച്ച റഫീഖ് അഹമ്മദ് മികച്ച ഗാനരചയിതാവായപ്പോള്‍ [112 / 50%] അതേ ഗാനം ശ്രീനിവാസിനെ മികച്ച ഗായകനുമാക്കി


  ആ ഗാനം എഴുതിയത് Sreenivas അല്ല, Nivaas എന്നാ യുവ ഗായകനാണ് എന്നാണ് എന്റെ അറിവ്...

  ReplyDelete
 3. ഉസ്താദ് ഹോട്ടലൊക്കെയാണ് മികച്ച പടമായി വരുന്നതെങ്കിൽ ഈ പോളിംഗ് നിറുത്തുന്നതാണ് നല്ലത് :(

  ReplyDelete
 4. 'നിമിഷ ശലഭമേ വറൂ വറൂ വറൂ' എന്നാ ഉച്ചാരണ ശുദ്ധിയില്ലാത്ത ഗാനത്തിന്Srinivasan Raghunathan (Nivas)മികച്ച ഗായകന്‍... ???

  ReplyDelete
 5. ^^ Godwin........
  മലയാളത്തിലെ നിത്യ ഹരിത ഗാനം; മാനസ മൈനേ വറു ..... എന്നാണ് ഭായ് ...

  ReplyDelete
 6. ഉസ്താദ്‌ ഹോട്ടല്‍ എന്ന ശരാശരി നിലവാരമില്ലാത്ത ചിത്രം ഒന്നാമതെത്തിയത് ഇക്കൊല്ലം നിലവാരമുള്ള ചിത്രങ്ങള്‍ ഒന്നും തന്നെയില്ലത്തത് കൊണ്ടാണെന്ന് തന്നെ വെക്കട്ടെ..എന്നാലും പട്ടിണിയാണെന്നു വെച്ച് തീട്ടം തിന്നാന്‍ പറ്റുമോ ഭായി?

  ReplyDelete
 7. kazhinja varshthe eatvum nalla cinema Ustad hotel thanne!

  ReplyDelete
 8. @Godwin AG, ഹരിഹരന്‍, ശങ്കര്‍ മഹാദേവന്‍... ഇവര്‍ക്കൊക്കെ ഉച്ചാരണശുദ്ധി ഉണ്ടെന്നാണോ താങ്കള്‍ പറയുന്നത്..???

  ReplyDelete
 9. ITHENTHU RESULTS AANU ADMIN CHETTANMARE. SPIRIT ENNA CINIMA KAZHINJA KOLLAM IRANGIYIRUNNU, PINNE RUNBABY RUN, GRAND MASTER ITHOKE EVIDEYENKILLUM VAYIKAN KAZHINJILLA.
  VALARE MOSAM RESULT AANU. VERY VERY BAD RESULTS

  ReplyDelete
 10. 'ഈ അടുത്ത കാലത്ത്' എന്ന ചിത്രത്തിലൂടെ ലെന മികച്ച സഹനടിയും [45 / 20%] Best Supporting Female Actor
  Shwetha Menon (Ozhimuri)??? please clear

  ReplyDelete
 11. ഉസ്താദ് ഹോട്ടൽ മികച്ച ചിത്രം - എനിക്ക് വയ്യ..
  ഐ.വി ശശി പുതിയ ജൂറി ചെയർമാനായെന്ന് കേട്ടു..

  ReplyDelete
 12. ശ്വേത മേനോനാണ് മികച്ച സഹനടി. തിരുത്തിന് നന്ദി. :)

  'ഒഴിമുറി'യിലെ കാളി പിള്ള എന്ന വേഷം ശ്വേത മേനോനെ മികച്ച സഹനടിയാക്കി. ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ 72 എണ്ണം (32%) ശ്വേത നേടുകയുണ്ടായി. 'ഈ അടുത്ത കാലത്ത്' എന്ന ചിത്രത്തിലെ രൂപ എന്ന കഥാപാത്രത്തിലൂടെ ലെന സഹനടിമാരില്‍ രണ്ടാമതെത്തി [45 / 20%].

  ReplyDelete
 13. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമ "ഒഴിമുരി" തന്നെ. ഇന്നലെയാണ് കണ്ടത് യുടുബില്‍. ഹോ എന്താ നമ്മടെ 'താടി' ലാലിന്റെ താടിയില്ലാത്ത വേഷത്തിലുള്ള അഭിനയം!!!!!!!Excellent എന്നാ ഒരൊറ്റ വാക്കേ ഉള്ളൂ അതിനെ വിശേഷിപ്പിയ്ക്കാന്‍. "ബെര്‍മുഡ" കുട്ടന്റെ കഴിഞ്ഞ വര്‍ഷത്തെ ചില നല്ല പരിശ്രമങ്ങളെ മാനിച്ചു കൊണ്ട് തന്നെ പറയട്ടെ ഏറ്റവും മികച്ച നടന്‍ ആവാനുള്ള യോഗ്യത ഒന്നും അയാള്‍ക്ക്‌ ഇല്ല.
  ഉസ്താദ് ഹോട്ടല്‍ - ഗുഡ് മൂവീ. മഞ്ചാടിക്കുരു എന്നാ മലയാളത്തിലെ അന്തികൂതറ സിനിമയ്ക്ക് അഞ്ജലി മേനോന്‍ ചെയ്ത ഒരു പ്രായശ്ചിത്തം. എങ്കിലും ഏറ്റവും മികച്ച സിനിമയ്ക്കുള്ള യോഗ്യത ഒന്നും ഇല്ല.

  ReplyDelete
 14. @മുകില്‍ വര്‍ണ്ണന്‍

  മഞ്ചാടിക്കുരു വിനെ വിശേഷിപ്പിച്ചത് വളരെ മോശമായി . നിങ്ങള്‍ക്ക് ഇഷ്ടമായില്ലെങ്കില്‍ അത് പറഞ്ഞാല്‍ മതി. വൃത്തികെട്ട ഭാഷ ഉപയോഗിക്കേണ്ട ആവശ്യമില്ലായിരുന്നു. ഹാ ...പോട്ടെ ...ഓരോരുത്തരുടെ സംസ്കാരം... അല്ലാതെന്താ ..

  ReplyDelete
 15. @Vijith
  നിങ്ങള്ക്ക് ആ "കുരു" വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു എങ്കില്‍ ചുമ്മാ വാഴ്ത്തിപ്പാടിക്കോളൂ മാഷെ അലാതെ മറ്റുള്ളവര്‍ അതിനെ കുറിച്ച് മിണ്ടരുത് എന്ന് പറഞ്ഞാല്‍ എങ്ങനെ? മോശം സിനിമയെ "കൂതറ" എന്ന് അല്ലാതെ എന്താണ് വിശേഷിപ്പിയ്ക്കേണ്ടത്? സാര്‍ തല്‍ക്കാലം എന്നെ "സംസ്കാരം" വിളമ്പി തന്നു സ്നേഹിയ്ക്കണം എന്നില്ല.
  ഈ സംഭവം ഇറങ്ങിയ സമയത്ത് ചില വെബ്‌ സൈറ്റ് നടത്തിപ്പുകാര്‍ അന്ന് അഞ്ജലി മേനോന് വേണ്ടി ഒരു ഉളുപ്പും ഇല്ലാതെ പിച്ച ചട്ടിയുമായി ബക്കറ്റു പിരിവിനു ഇറങ്ങിയിരുന്നു ഇത് എന്തോ വലിയ സംഭവം ആണെന്ന് പറഞ്ഞുകൊണ്ട്. അങ്ങനെ പടച്ചിരക്കുന്ന ഒരു സിനിമയില്‍ നിന്നും സ്വാഭാവികമായും നമ്മള്‍ കൂടുതല്‍ പ്രതീക്ഷിയ്ക്കും. എന്നാല്‍ അതിന്റെ ഒരു ശതമാനം പോലും നീതി പുലര്‍ത്താന്‍ കഴിയാതെ പോയ സിനിമയെ "കൂതറ" എന്ന് വിശേഷിപ്പിക്കാനെ എനിയ്ക്ക് കഴിയൂ. മറ്റൊരു സൈറ്റില്‍ ഈ സിനിമ കണ്ട ഒരു സുഹൃത്ത്‌ സത്യസന്ധമായ ഒരു അഭിപ്രായം പറഞ്ഞിട്ടുണ്ട്. അധെഹതോട് ക്ഷമാപണതോട് കൂടി ആ കമന്റ്‌ ഞാന്‍ ഇവിടെ കോപ്പി പേസ്റ്റ് ചെയ്യുന്നു.

  //oru new directoril ninnum expect cheyyavunna average movie maathramanu manjadikkuru.ith entho valiya sambavamaanenna pracharanam pala konil ninnum valare nerathe thudangiyathanu. Ithe padam valla shafiyo roshan andrewso(spelling mistake undavum) direct cheythaal potta padam ennu ithe aalukal thanne paranjene. Pinne, nostalgia, pazhayakaala sathyan anthikaadu, sreeni films namukku thanna grama kazhchakalum kadhapaathrangalum jeevitha muhoorthangalum innu kaanubol undakunna nashta bodham, swantham cheruppathinte ormakal ithonnum enik manjaadikuru kandapol thonniyilla.

  Onathinum, vishuvinum kerala piravikkum kasavumundum settu saariyum uduth auditoriyangalil aagoshangal sangadippikkunnavarude upariplavamaaya nostalgia maathrame ithil enik feel cheythullu. Photographyum mattu technical aspectsum maatinirthiyal ith oru avg movie yaanu. But these all are my views. i am not against you and respect your views.//

  ദേ ഇത്രയേ ഉള്ളൂ ഈ സിനിമ. ഇതില്‍ കൂടുതല്‍ ഒന്നും എനിക്കും തോന്നിയില്ല.

  ReplyDelete
 16. @ മുകില്‍ വര്‍ണ്ണന്‍

  നിങ്ങള്‍ക്ക് ദേഷ്യം വന്നു അല്ലെ .... ?

  എങ്ങനെ മാത്രമേ ഓരോന്നിനെയും വിശേഷിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയൂ എന്ന് വ്യക്തമാക്കിയല്ലോ... സംസ്കാരം എന്നത് കൊണ്ട് അത്രയേ ഞാനും ഉദ്ദേശിച്ചുള്ളൂ . അല്പം പ്രതിപക്ഷ ബഹുമാനം ഒക്കെ വേണം ...അല്ലാതെ ആവേശം കൊണ്ട് സ്വന്തം പല്ലിട കുത്തരുത്..

  ReplyDelete
 17. @Vijith
  സിനിമാ സംബന്ധമായ ചര്‍ച്ചകള്‍ നടക്കുന്ന വേദികളില്‍ "കൂതറ", "ചവറു" എന്നാ വാക്ക് സര്‍വ സാധാരണമായി ഉപയോഗിച്ച് കാണുന്ന ഒന്നാണ്. സാധാരണ മോശം അല്ലെങ്കില്‍ ഇഷ്ടമില്ലാത്ത സിനിമകള്‍ കുറിച്ച് പറയുമ്പോള്‍ ആണ് ആളുകള്‍ അത്തരം വാക്കുകള്‍ ഉപയോഗിച്ച് കാണുന്നത്. അത് സംസ്ക്കാര ശൂന്യത ആണെന്ന് തനിയ്ക്ക് തോന്നുന്നുണ്ടെങ്കില്‍ "എനിയ്ക്ക് തന്റെ സ്വഭാവ സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ല" എന്ന് വിനീതമായി അറിയിച്ചു കൊള്ളുന്നു. ഇവിടെ ആ സുഹൃത്തിന്റെ കമന്റില്‍ രണ്ടു വാചകങ്ങള്‍ താന്‍ ശ്രദ്ധിച്ചോ?
  //Ithe padam valla shafiyo roshan andrewso(spelling mistake undavum) direct cheythaal potta padam ennu ithe aalukal thanne paranjene.//
  മേല്പറഞ്ഞ അവന്മാരുടെയും പിന്നെ മലയാളത്തിലെ ഒട്ടു മിയ്ക്ക സംവിധായകരുടെയും ഒക്കെ സിനിമകളെ കുറിച്ച് ഇവിടെ ഇതിലും മോശമായ (അങ്ങയുടെ കാഴ്ചപ്പാടില്‍ സംസ്ക്കര രഹിതമായ) പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടുണ്ടല്ലോ (ഞാനും ഇവരെ വിമര്‍ശിച്ചിട്ടുണ്ട് ). അന്നൊന്നും "സംസ്ക്കാരം പുളുത്തി" തരാന്‍ ഇയാളെ ഇവിടെ കണ്ടില്ലല്ലോ. ഇപ്പൊ അഞ്ജലി മേനോന്റെ സിനിമയെ കുറിച്ച് പറഞ്ഞപ്പോ മാത്രം ചിലയിടത്തൊക്കെ വല്ലാതെ പൊള്ളുന്നുണ്ട് അല്ലിയോടാ കൊച്ചു ഗള്ളാ?????? സ്വന്തം പല്ലിന്റെ ഇട കുത്തി നാറ്റിയ്ക്കാതെ പോ മോനെ....പോ....

  ReplyDelete
 18. ശ്രദ്ധിക്കുക: 30 ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളില്‍ ചേര്‍ക്കുന്ന കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ.

  ഹരീ, 30 ദിവസത്തെ ഇളവ് ആവശ്യമുണ്ടോ? എല്ലാ അഭിപ്രായങ്ങളും (ഇതുള്‍പ്പടെ) പരിശോധിച്ചതിനു ശേഷം പ്രസിദ്ധീകരിക്കുന്നതല്ലേ നല്ലത്?

  ReplyDelete