കമ്മത്ത് & കമ്മത്ത് (Review: Kammath & Kammath)

Published on: 1/27/2013 05:22:00 PM

കമ്മത്ത് & കമ്മത്ത്: കാണാന്‍ കൊടുത്തത്!

ഹരീ, ചിത്രവിശേഷം

Kammath & Kammath: Chithravishesham Rating [2.00/10]
'കാര്യസ്ഥനു' ശേഷം സിബി കെ. തോമസ് - ഉദയകൃഷ്ണ ടീമിന്റെ രചനയില്‍ തോംസണ്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് 'Proprietors: കമ്മത്ത് & കമ്മത്ത്'. (എളുപ്പത്തിന് വേണ്ടി 'കമ്മത്ത് & കമ്മത്ത്' എന്നു മാത്രമേ വിശേഷത്തില്‍ മറ്റിടങ്ങളില്‍ ഉപയോഗിച്ചിട്ടുള്ളൂ!) മമ്മൂട്ടിയും ദിലീപും യഥാക്രമം ചേട്ടന്‍ കമ്മത്തും അനിയന്‍ കമ്മത്തുമായി വേഷമിടുന്ന ചിത്രത്തില്‍ റീമ കല്ലിങ്കല്‍, കാര്‍ത്തിക എന്നിവരാണ് നായികമാര്‍. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് ചിത്രത്തിനു വേണ്ടി കാശിറക്കിയിരിക്കുന്നത്. സിബിയ്ക്കും ഉദയ്ക്കും ആകെയറിയാവുന്ന കഥാപശ്ചാത്തലം തന്നെയാണ് കമ്മത്തുമ്മാരുടെ കഥയാക്കി ഇതിലും എടുത്ത് പയറ്റുന്നത്. എന്നാലിപ്പോഴും യുക്തിസഹമായി ആ കഥാപശ്ചാത്തലമൊന്ന് തിരനാടകമാക്കി മാറ്റുവാന്‍ ഇരുവര്‍ക്കും ഇതിലും കഴിയുന്നില്ല!


ആകെത്തുക : 2.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 0.50 / 10
: 0.50 / 10
: 2.00 / 10
: 2.50 / 05
: 2.50 / 05
ഒരു അപകടത്തെത്തുടര്‍ന്ന് കമ്മത്ത് കുടുംബത്തിലെ അച്ഛന്‍ കിടപ്പിലാവുന്നു, കുടുംബഭാരം ഏറ്റെടുക്കുന്ന ചേട്ടാനിയന്‍മാര്‍ തട്ടുകട തുടങ്ങുന്നു. അര്‍ക്കും ഊഹിക്കാവുന്നതു പോലെ, ഇരുവരും താമസിയാതെ വലിയൊരു ഹോട്ടല്‍ ശൃംഖലയുടെ നാഥരാവുന്നു. എന്നുവെച്ചാല്‍ പുതിയൊരു ഹോട്ടല്‍ തുറക്കാനായി സൂപ്പര്‍സ്റ്റാര്‍ ധനുഷിനെപ്പോലും കൊണ്ടുവരുവാന്‍ പാങ്ങുള്ളത്രയും കൊടികെട്ടിയ ഹോട്ടല്‍ മുതലാളിമാര്‍. കാര്യമിങ്ങനെയൊക്കെ തന്നെയെങ്കിലും അയല്‍ക്കാരിയുടെ പെങ്ങളെ ശല്യം ചെയ്യുന്ന പൂവാലനെ വിരട്ടാനൊക്കെ (അതും പാലക്കാട് നിന്ന്‍ വണ്ടിപിടിച്ച് കോയമ്പത്തൂര്‍ പോയി) നേരിട്ടിറങ്ങുന്ന മഹാമനസ്കനാണ് നമ്മടെ ചേട്ടന്‍ കമ്മത്ത്. ആരാണാ പൂവാലന്‍ എന്നത് സസ്പെന്‍സായത് കൊണ്ട് പറയുന്നില്ല. അങ്ങനെ കുറേ പ്രശ്നങ്ങളൊക്കെ പരിഹരിച്ച്, കഷ്ടപ്പെട്ടു രണ്ടു വില്ലന്‍മാരെയൊക്കെ കണ്ടുപിടിച്ച്, പിന്നെയവന്മാരെ ഒതുക്കി, രണ്ടു കല്യാണവും നടത്തി കഴിയുമ്പോള്‍ പടം തീരും.

Cast & Crew
Kammath & Kammath

Directed by
Thomson

Produced by
Anto Joseph

Story, Screenplay, Dialogues by
Udayakrishna, Siby K. Thomas

Starring
Mammootty, Dileep, Rima Kallingal, Karthika Nair, Baburaj, Narain, Santhosh, Sukumari, Sphadikam George, Janardanan, Rizabava, Suraj Venjaramoodu, Rajalakshmi, Balachandran Chullikkadu, Ambika Mohan, Vishnupriya, Thesni Khan etc.

Cinematography (Camera) by
Anil Nair

Editing by
Mahesh Narayanan

Production Design (Art) by
Manu Jagath

Background Score by
Gopi Sundar

Music by
M. Jayachandran

Lyrics by
Santhosh Varma

Make-Up by
Saji Kattakkada

Costumes by
Afsal Muhammed

Choreography by
Brinda, Shoby Paul Raj

Action (Stunts / Thrills) by
Mafia Sasi, Kanal Kannan

Stills by
Abhilash Narayanan

Designs by
Jissan Paul

Banner
Anto Joseph Film Company

Release Date
2013 Jan 25

Snippet Review

Siby and Uday comes up with a familiar plot once again and yet again fails to make something impressive.

ഇതിലെന്താണ് പുതുമ എന്നാണെങ്കില്‍, നമ്മുടെ നായകര്‍ സംസാരിക്കുന്നതു കൊങ്കിണി കലര്‍ന്ന മലയാളമാണത്രേ! അവിടെയും ഇവിടെയുമൊക്കെ 'കൊടുക്കുക' എന്നു ചേര്‍ത്താല്‍ കമ്മത്തുമാര്‍ സംസാരിക്കുന്ന മലയാളമായി എന്നാണ് ചിത്രം കണ്ടപ്പോള്‍ മനസിലായത്! (ഉദാ: ഒരു നല്ല പാട്ട് കേള്‍ക്കാന്‍ കൊടുക്കുവോ? കല്യാണം കഴിക്കാന്‍ കൊടുക്കുവോ?) രചയിതാക്കള്‍ എന്തെങ്കിലും ഈ സിനിമയ്ക്കു വേണ്ടി ചെയ്തിട്ടുണ്ടെങ്കില്‍ അത് ഈ 'കൊടുക്കല്‍' ചേര്‍ക്കലാണ്. കാണാന്‍ കൊള്ളാവുന്നൊരു പടം എന്നെങ്കിലും കാണികള്‍ക്ക് കാണുവാന്‍ കൊടുക്കുമോന്നാണ് രചയിതാക്കളോട് നമുക്കുള്ള ചോദ്യം!

സിബിയും ഉദയും എഴുതിക്കൊടുത്തത് മേടിച്ചു കൊണ്ടുവന്ന് പൂജയും കഴിച്ചങ്ങ് ചിത്രീകരണം നടത്തി എന്നല്ലാതെ തോംസണെ സംവിധായകന്‍ എന്നൊക്കെ വിളിക്കാനുണ്ടോ എന്നു സംശയം. നടീനടന്മാരുടെ കാര്യവും വ്യത്യസ്തമല്ല. പേരിനു പോലും ഒരു നല്ല കഥാപാത്രം ചിത്രത്തിലുണ്ടാവാതിരിക്കുവാന്‍ രചയിതാക്കളും സംവിധായകനും മനസുവെച്ചിട്ടുണ്ട്. സിനിമയോ കഥാപാത്രമോ ആവശ്യപ്പെടാത്തപ്പോള്‍ പിന്നെ നടീനടന്മാരെ കുറ്റം പറഞ്ഞിട്ടെന്ത്! എങ്കിലും കേരളക്കരയിലെ സൂപ്പര്‍സ്റ്റാറും ജനപ്രിയ നായകനുമൊക്കെ സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഒരല്പം ഉത്തരവാദിത്തം കാണിച്ചാല്‍ അത് സിനിമാപ്രേമികള്‍ക്ക് വലിയൊരു ആശ്വാസമായിരിക്കും. അതല്ലാതെ 'തങ്ങളെ പൊക്കി' കഥാപാത്രങ്ങള്‍ ചെയ്യുവാന്‍ ഈ നടന്മാര്‍ കാട്ടുന്ന ഉത്സാഹം സഹതാപമാണുണ്ടാക്കുന്നത്. (അതൊക്കെ സിനിമയിലെ തമാശകളാണത്രേ, തമാശകള്‍!) പാഴായിപ്പോയ അധ്വാനം എന്നോ മറ്റോ പറയാമെന്നല്ലാതെ, ഇത്തരമൊരു ചിത്രത്തിലെ സാങ്കേതികപ്രവര്‍ത്തകരേയും വിലയിരുത്തുന്നതില്‍ അര്‍ത്ഥമില്ല.

തിയേറ്ററുകളിലെ ആധുനിക സൗകര്യങ്ങള്‍ക്കൊപ്പം പ്രത്യേകതരം സീറ്റുകള്‍ കൂടി സിബി - ഉദയ് ചിത്രങ്ങള്‍ക്ക് അടുത്തു തന്നെ ആവശ്യമായി വന്നേക്കാം. സിനിമയില്‍ കോമഡി രംഗം വരുമ്പോള്‍ കാണികളെ ഇക്കിളിയിടുന്നവയാവണം ഈ സീറ്റുകള്‍. അങ്ങിനെയല്ലാതെ ഇവരിരുവരും ചേര്‍ന്നെഴുതി സിനിമയാക്കിയ പടങ്ങള്‍ കണ്ട് ഇനിയങ്ങോട്ട് കാണികള്‍ ചിരിക്കുക ബുദ്ധിമുട്ടാവുമെന്ന് അടുത്തിറങ്ങിയ ചിത്രങ്ങള്‍ തെളിയിക്കുന്നു. 'കമ്മത്ത് & കമ്മത്തി'ല്‍ തന്നെ പലയിടത്തും വളരെ ക്ലേശിച്ച് ചിരിച്ചെന്ന് വരുത്തിയാണ് പ്രേക്ഷകര്‍ തിയേറ്ററിലിരുന്നത്. മിക്കവാറും എല്ലാ തറവളിപ്പുകള്‍ക്കും നല്ല രീതിയില്‍ തന്നെ കൂവല്‍ ലഭിക്കുകയും ചെയ്തു! ഒരു ഗുണമുള്ളത്; കാള വാലുപൊക്കുമ്പോഴേ അറിയാം കാര്യം സാധിക്കാനാണ് എന്നു പറയുമ്പോലെ, സിബിയും ഉദയും തമാശ പറയാന്‍ തുടങ്ങുമ്പോഴേ അറിയാം സംഗതി ചളമാക്കുമെന്ന്. അതുകൊണ്ട് അപ്രതീക്ഷിതമായി 'അയ്യേ!' വെയ്ക്കേണ്ടി വരില്ല. കണ്ടവരാരും നന്നെന്ന് പറയില്ലെങ്കിലും, എല്ലാവരും പോയി കാണും, അങ്ങിനെ പടവും വിജയിക്കും. അങ്ങിനെ പടം വിജയിക്കാനും വേണം ഒരു യോഗം - ആ യോഗമാണ് സിബിയ്ക്കും ഉദയ്ക്കും പിന്നവരുടെ തിരക്കഥയില്‍ പടം പിടിക്കുന്ന സംവിധായകര്‍ക്കും വേണ്ടുവോളമുള്ളത്!

അവസ്ഥാവിശേഷം: 2010-ലെ ചിത്രങ്ങളുടെ ബോക്സ് ഓഫീസ് കണക്കുകളില്‍ 'കാര്യസ്ഥന്‍' വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയ ചിത്രമാണ്. ടെലിവിഷന്‍ സംപ്രേഷണാവകാശം വിറ്റതു കൂടി ചേര്‍ത്ത് 'കമ്മത്ത് & കമ്മത്ത്' മുടക്കുമുതല്‍ ഇതിനോടകം തിരിച്ചു പിടിച്ചെന്നാണ് കേട്ടുകേള്‍വി. ആ നിലയ്ക്ക് ഈ വര്‍ഷത്തെ ബമ്പര്‍ ഹിറ്റ് ചിത്രമായി ഇത് മാറിയാലും അതിശയിക്കുവാനുമില്ല!

18 comments :

 1. മമ്മൂട്ടിയും ദിലീപും കമ്മത്ത് സഹോദരങ്ങളായെത്തുന്ന 'കമ്മത്ത് & കമ്മത്ത്' എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
  --

  ReplyDelete
 2. കാണാന്‍ കൊള്ളാവുന്നൊരു പടം എന്നെങ്കിലും കാണികള്‍ക്ക് കാണുവാന്‍ കൊടുക്കുമോന്നാണ് രചയിതാക്കളോട് നമുക്കുള്ള ചോദ്യം!
  അത് കലക്കി...

  ReplyDelete
 3. ഹരിയണ്ണന് ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു...!!!
  ഇതിൽ കൂടുതലൊന്നും എന്നെക്കോണ്ട് ചെയ്യാൻ കഴിയില്ലാ.

  ReplyDelete
 4. There used to be a cool feature on this site that let you search for movies that had a rating within specified ranges. What happened to it?

  ReplyDelete
 5. കൊള്ളാം ഹരീ , ഇതില്‍ കൂടുതലൊന്നും ഈ നശൂലങ്ങളോട് പറയാന്‍ കൊടുക്കാന്‍ ഇല്ല. ഇനി സച്ചീടെ വകയും സേതൂന്റെ വകയും ഓരോ കട്ടപ്പാരകളും കൂടി പ്രതീക്ഷിക്കാം .

  ReplyDelete
 6. hari, please write about NE KO NA CHA....

  ReplyDelete
 7. Had I waited for this review, I would have missed a comedy hit like this, thankfully, I watched it on Saturday, here in PVR Mumbai.
  The show was houseful, and there needed no special seats for making one laugh out loud. When expectations are high, the height of disappointment is proportional to that, and I think that is what happening to your reviews nowadays. Or may be, our thinking is different. I agree, the screenplay has nothing new to offer, but, a story need an end, so they ended it well. I don't know Konkini, so I am not an authorised person to comment on the authenticity of its usage in the film, but the usage was widely accepted by the audience throughout the film, (at least in the theatre where I watched).

  Please read this as my opinion, and not as any favouritism towards any actors. I am neither a Mammootty Fanatic, nor Dileep. Thank you.

  ReplyDelete
 8. ഈ തോംസണ്‍ എന്ന് പറയുന്നത് സിബി കെ തോമസിന്‍റെ സഹോദരന്‍ ആണ്. അതാണ്‌ അവര്‍ തമ്മിലുള്ള ബന്ധം.

  ReplyDelete
 9. "കാര്യമിങ്ങനെയൊക്കെ തന്നെയെങ്കിലും അയല്‍ക്കാരിയുടെ പെങ്ങളെ ശല്യം ചെയ്യുന്ന പൂവാലനെ വിരട്ടാനൊക്കെ"
  ഇത് മനസ്സിലായില്ല...ശരിക്കും എന്താ ഉദ്ദേശിച്ചത്?

  ReplyDelete
 10. ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :-)

  സിബി-ഉദയ് ടീമിന്റെ ചിത്രത്തില്‍ എന്തെങ്കിലും പ്രതീക്ഷ ഉണ്ടായിട്ടുവേണമല്ലോ അമിതപ്രതീക്ഷയുടെ ഫലമായി നിരാശപ്പെടുവാന്‍! ഇതൊക്കെ കണ്ടു ചിരിക്കുവാന്‍ ആളുകള്‍ ഇനിയും ബാക്കിയാണ് എന്നതിനാലാവണമല്ലോ ഇതൊക്കെ തന്നെ വീണ്ടും വീണ്ടും വരുന്നതും! അതുകൊണ്ട് ഇതിഷ്ടപ്പെടുന്നവരുണ്ട് എന്നതിലും അത്ഭുതപ്പെടുന്നുമില്ല!

  കൊങ്കിണി സംസാരിക്കുന്നവര്‍ ഈ വിധമാണോ മലയാളം സംസാരിക്കുന്നതെന്ന് കൊങ്കിണി സംസാരിക്കുന്നവര്‍ തന്നെ പറയട്ടെ! ഏതായാലും ചില സുഹൃത്തുക്കള്‍ ഉള്ളവരാരും ഇങ്ങിനെ സംസാരിച്ച് കേട്ടിട്ടില്ല.
  --

  ReplyDelete
 11. കമ്മത്ത് നല്ല സിനിമയാണെന്നൊന്നും പറയുന്നില്ല. പക്ഷെ അഞ്ചു മിനുട്ടുപോലും സഹിക്കാന്‍ കഴിയാത്ത തകര്‍ന്നടിഞ്ഞ മാഡ് ഡാഡ് എന്ന സിനിമയേക്കാളും റേറ്റിംഗില്‍ പിന്നോക്കം പോവാന്‍ മാത്രം കമ്മത്തുമാര്‍ മോശമായോ... ഒന്നുമില്ലേലും മാഡ് ഡാഡിനേക്കാളും മെച്ചം കമ്മത്ത് തന്നെയാണ്...

  ReplyDelete
 12. ദിലീപ് എന്നാ നടന് പ്രേക്ഷകര്‍ക്കിടയില്‍ ഒരു "കോമാളി" ഇമേജ് ഉണ്ട് എന്ന സത്യം അന്ഗീകരിച്ചേ മതിയാവൂ. അത് അദ്ധേഹത്തിന്റെ ഒരു വലിയ മൈനസ് പോയിന്റ്‌ ആണ് എന്നതിലും സംശയമില്ല. എന്നാല്‍ ദിലീപിന്റെ ആ "കോമാളി" ഇമേജ് എങ്ങനെ ഉപയോഗപ്പെടുത്തണം എന്നത് ശരിയായി പഠിച്ചവര്‍ ആണ് സിബി & ഉദയന്‍ ടീം എന്നത് കുറച്ചു കാലങ്ങള്‍ ആയി തെളിയിച്ചു കഴിഞ്ഞു. ഈ ചിത്രത്തില്‍ ഇക്കയോടൊപ്പം ജയറാമിനെ ആണ് മുന്‍പ് നിശ്ചയിച്ചത്. പിന്നീട് ജയറാമിനെ മാറ്റി ദിലീപിന് കൊടുക്കുക ആയിരുന്നു എന്നാണു കേട്ടിട്ടുള്ളത്. ഒന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും ഇതില്‍ ഇക്കയോടൊപ്പം ദിലീപ് അല്ലാതെ വേറെ ഏതു നടനെ കാസ്റ്റ് ചെയ്താലും പടം രണ്ടാം ദിനം പൊട്ടി പെട്ടിയില്‍ ആയേനെ...ഇക്കയെ ഇത്തരം വേഷങ്ങളില്‍ ഇനിയും കാണാന്‍ ഒട്ടും ആഗ്രഹിയ്ക്കുന്നില്ല പ്രേക്ഷകര്‍ എന്നതാണ് സത്യം.
  അതായത് ഈ സിനിമ വിജയിയ്ക്കുന്നു എങ്കില്‍ അതിനു പിന്നില്‍ "ഇക്ക" ഫാക്ടര്‍ അല്ല മറിച്ച് "ദിലീപ്" എഫ്ഫക്റ്റ്‌ ആണ് എന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു.

  ReplyDelete
 13. ദേ താഴെയുള്ളതില്‍ കൂടുതല്‍ ഒന്നും തന്നെ പറയാനില്ല..

  Alapuzhakaran
  ഇന്റെര്‍വല്‍ കഴിഞ്ഞ് ഒരു അര മണിക്കൂര്‍ കൂടി ഇരുന്നു. എന്തിനാണെന്ന് ചോദിച്ചാ ഭയന്നിട്ട് ആണ്, ഇളകി മറിയുന്ന ഫാന്‍സിന്റെ ഇടയിലൂടെ ഒരുത്തന്‍ പടം തീരുന്നതിനു മുന്‍പ് എണീറ്റ്‌ പോകുന്നത് കണ്ടാല്‍ ഇക്കാന്റെ ആളുകള്‍ വെറുതെ വിടുമോ? ഇനി അവര് വിട്ടാല്‍ തന്നെ ഏട്ടന്റെ ഫാന്‍സ്‌ കൈ വെയ്ക്കാതിരിക്കുമോ ? ധനുഷിനും ബാബുരാജിനും പ്രത്യേകം പ്രത്യേകം ഫാന്‍സ്‌ അസോസിയേഷന്‍ ഉണ്ടാകുമോ? ഇങ്ങനെ പേടിച്ചു പേടിച്ച് ഒരു വിധം പുറത്ത് വന്നപ്പോ ഒരുത്തന്‍ ചോദിക്കുന്നു ” എങ്ങനുണ്ട്?” ഇനി അവന്റെ കൈ കൊണ്ട് ചാകേണ്ട എന്ന് കരുതി ഞാന്‍ പറഞ്ഞു “ഇല്ല! ഞാന്‍ ഇവിടെ ഒരു വയറിംഗ് പണിക്കു വന്നതാണ്!

  ReplyDelete
 14. ഈ മമ്മൂട്ടിയുടെ പോക്ക് എങ്ങോട്ട് എന്നാണു അറിയാത്തത്.
  അടുപ്പിച്ചുള്ള കുറെ പടങ്ങള്‍ പൊട്ടിയിട്ടും താരത്തിന്റെ സ്വയം ആളാകാനുള്ള
  വേലകള്‍ക്ക് കുറവൊന്നുമില്ല. ഭാഷയിലുള്ള "സ്ലാങ്ങ് " ഇല്‍ തൂങ്ങി രക്ഷപെടാനുള്ള ശ്രമം കുറെ ആയി കാണുന്നുണ്ട്.
  അടുത്തിടെ ഇറങ്ങിയ താപ്പനയിലും അത് വല്ലാതെ ബോറടിപ്പിച്ചതാണ്.
  അവസാനമായി ബവൂട്ടി ആയെങ്കിലും, പിന്നേം ചങ്കരന്‍ തെങ്ങേല്‍ തന്നെ.
  ദിലീപിനെയും കൂട്ട് പിടിച്ചു ഇറങ്ങിയിരിക്കുകയാണ് അടുത്ത ഹിറ്റ്‌ ഉണ്ടാക്കാനായി.
  ദിലീപിന് ആളുകളെ കയ്യിലെടുക്കാന്‍ അറിയാം. ഒരു പരിതിവരെ ചക്ക വീണു മുയലുകള്‍ ചാകാറും ഉണ്ട്.
  ഈ ചിത്രം കുറച്ചെങ്കിലും രക്ഷപെടുമെങ്കില്‍, അത് ദിലീപ് ഉള്ളത് കൊണ്ട് മാത്രമാകും.
  ഇനിയെങ്കിലും പ്രായത്തിനൊത്ത വേഷം ചെയ്യാന്‍ പതിനാറുകാരന്‍ മമ്മൂട്ടി തീരുമാനിക്കാന്‍ കൊടുത്തിരുന്നെങ്കില്‍ ..

  ReplyDelete
 15. കമിഴ്ത്തി, ആൻഡ് കമിഴ്ത്തി എന്ന് മലയാളം

  ReplyDelete
 16. ലോക്പാല്‍ എന്നാ ഒരു തല്ലിപ്പൊളി സിനിമ ഇറങ്ങിയതായി കേട്ടു. കാണാന്‍ സാധിച്ചില്ല. കണ്ടവര്‍ കണ്ടവര്‍ കാശ് പോയെ എന്നും പറഞ്ഞു കൊണ്ട് പരിതപിയ്ക്കുന്നു. കാശ് കളയാന്‍ തന്നെയാണോ ഹരിയുടെ തീരുമാനം? ജോഷിയ്ക്ക് പണി പാളി എന്നാണു തോന്നുന്നത്. 2012 പോലെ തന്നെ 2013 ലും ലാലേട്ടന് തുടക്കത്തില്‍ തന്നെ തിരിച്ചടി. റണ്‍ ബേബി റണ്‍ നല്ല ഒരു രേസ്പോന്‍സ് കിട്ടിയ മൂവീ ആയിരുന്നു. ഇപ്പൊ വീണ്ടും കൊണ്ട് പോയി തുലച്ചു കളഞ്ഞു ജോഷിയും മോഹന്‍ലാലും. വിനാശകാലേ വിപരീത ബുദ്ധി!!!!!!!

  ReplyDelete
 17. കാണാന്‍ കൊള്ളാവുന്നൊരു പടം എന്നെങ്കിലും കാണികള്‍ക്ക് കാണുവാന്‍ കൊടുക്കുമോന്നാണ് രചയിതാക്കളോട് നമുക്കുള്ള ചോദ്യം! - Adipoly Haree.

  Even I liked the comment of "Alapuzhakaran" superb

  ReplyDelete
 18. why dont they try to give standard movies; afraid of tax? These films
  have been shoot with an intention to cheat I.T dept.

  ReplyDelete