മാഡ് ഡാഡ് (Review: Maad Dad)

Published on: 1/14/2013 09:02:00 AM

മാഡ് ഡാഡ്: മാഡാവുന്നത് കാണികള്‍!

ഹരീ, ചിത്രവിശേഷം

Maad Dad: Chithravishesham Rating [3.25/10]
ജ്യോതിക പ്രധാന വേഷത്തിലെത്തിയ 'ജൂണ്‍ R'-ലൂടെയാണ് രേവതി എസ്. വര്‍മ്മ തന്റെ സിനിമ സംവിധാനം ആരംഭിച്ചത്. മോശമല്ലാത്തൊരു തുടക്കത്തിനു ശേഷം രണ്ടു തെലുഗു ചിത്രവും ഒരു ശ്രീലങ്കന്‍ ചിത്രവുമൊക്കെ രേവതി ചെയ്തിട്ടുണ്ട്. ലാലിനെയും നസ്രിയ നസീമിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി 'മാഡ് ഡാഡു'മായി മലയാളത്തിലേക്ക് രേവതി എത്തിയപ്പോള്‍ പക്ഷെ, ഇത്രയും നാള്‍ നേടിയ സംവിധാന പരിചയമൊന്നും രേവതിയ്ക്ക് തുണയായില്ല എന്നു വേണം കരുതുവാന്‍. ചിത്രത്തിലച്ഛനാണ് വട്ടുവരുന്നതെങ്കില്‍ തിയേറ്ററുകളില്‍ വട്ടാവുന്നത് കാണികളാണ്. മേഘ്ന രാജ്, ജനാര്‍ദ്ദനന്‍, പദ്മപ്രിയ തുടങ്ങിയവരൊക്കെയാണ് ചിത്രത്തിലെ ഇതര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പി.എന്‍.വി. അസോസിയേറ്റ്സിന്റെ ബാനറില്‍ പി.എന്‍. വേണുഗോപാലാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ആകെത്തുക : 3.25 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 1.00 / 10
: 1.00 / 10
: 5.00 / 10
: 3.50 / 05
: 2.50 / 05
ആദ്യമായി രചന നിര്‍വ്വഹിക്കുന്നവരും സംവിധാനം ചെയ്യുന്നവരും പോലും, ഒരല്പം പ്രതിഭ കൈമുതലായുണ്ടെങ്കില്‍, ഇതിലും നന്നായി പ്രസ്തുത കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കും എന്നതാണ് സത്യം. അനാവശ്യ രംഗങ്ങളും കഥാപാത്രങ്ങളുമൊക്കെ ധാരാളമുണ്ട് ചിത്രത്തില്‍. നായകന്റെ പണിയെന്തെന്നോ, വരുമാനമെന്തെന്നോ ഒന്നും ചിത്രത്തില്‍ പ്രതിപാദിക്കുന്നതേയില്ലെന്ന് പോട്ടെ, മറ്റൊരു കഥാപാത്രം ധനികനായത് സൈക്കിളില്‍ സോഡാവിറ്റ് നടന്നാണത്രേ! സംവിധായിക ആക്ഷനും കട്ടും പറയുന്നതിനിടയ്ക്ക് മാത്രം ജീവിക്കുന്ന കഥാപാത്രങ്ങള്‍ ചിത്രത്തിനൊരു വലിയ ബാധ്യത തന്നെയാണ്. അതിനോടൊപ്പം ഏച്ചുകെട്ടിയ കഥാസന്ദര്‍ഭങ്ങളും വികലമായ സംഭാഷണങ്ങളും അനാവശ്യ നര്‍മ്മരംഗങ്ങളും അനവസര ഗാനങ്ങളും ഒക്കെ കൂടിവരുമ്പോള്‍ ആരും സംശയിക്കും - സത്യത്തില്‍ ആര്‍ക്കാണിവിടെ വട്ട്? ചിത്രത്തിലെ ഡാഡിനോ അതോ ഈ ചിത്രത്തിന്റെ സംവിധായികയ്ക്കു തന്നെയോ!

Cast & Crew
Maad Dad

Directed by
Revathy S. Varmha

Produced by
P.N. Venugopal

Story, Screenplay, Dialogues by
Revathy S. Varmha

Starring
Lal, Nazriya Nazim, Meghana Raj, Janardanan, Sreejith Vijay, Lalu Alex, Padmapriya, Pooja Gandhi, Balu, Vijayaraghavan, Aiswarya, Kovai Sarala, Salim Kumar, Shari, Lakshmipriya etc.

Cinematography (Camera) by
Pradeep Nair

Editing by
John Kutty

Production Design (Art) by
Rajeev Nair

Background Score / Music by
Alex Paul

Sound Design by
Smith Thampan

Lyrics by
Santhosh Varma, Revathy S. Varmha

Make-Up by
Pattanam Rasheed

Costumes by
Sakhi

Choreography by
Giri Raj

Action (Stunts / Thrills) by
Mafia Sasi

Stills by
Shibu Chandran

Designs by
Ramesh M Channel

Banner
PNV Associates

Release Date
2013 Jan 11

Snippet Review

'Maad Dad' will make you go mad at times, some good performances from the actors too can't save the film.

ചിത്രത്തിലെ അച്ഛനേയും മകളേയും അവതരിപ്പിച്ച ലാലും നസ്രിയ നസീമും തങ്ങളുടെ ഭാഗം ഭംഗിയാക്കിയിട്ടുണ്ട്. തുടക്കക്കാരിയെന്ന നിലയില്‍ നസ്രിയ പ്രതീക്ഷ നല്കുന്നു. വൈകാരികമായ ചില രംഗങ്ങള്‍ പോലും, കൈവിട്ടു പോവാതെ നസ്രിയ അവതരിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്കൊപ്പം പ്രസക്തമായൊരു വേഷത്തിലെത്തുന്ന മേഘ്ന രാജും മോശമാക്കിയില്ല. ലാലു അലക്സിന്റെ കഥാപാത്രമൊക്കെ കണക്കാണെങ്കിലും ചെയ്തത് ലാലു അലക്സായതിനാല്‍ കണ്ടിരിക്കാം. മാമച്ചനെ അവതരിപ്പിച്ച ജനാര്‍ദ്ദനന്‍ പലപ്പോഴും അഭിനയിക്കുകയാണെന്ന തോന്നലുണ്ടാക്കി. മറ്റു ചില വേഷങ്ങളിലെത്തുന്ന ഐശ്വര്യ, പൂജ ഗാന്ധി, കോവൈ സരള തുടങ്ങിയവരെയൊക്കെ സഹിക്കുവാന്‍ തന്നെ പാടാണ്. ശ്രീജിത്ത് വിജയ്, പദ്മപ്രിയ, വിജയരാഘവന്‍, ശാരി, ലക്ഷ്മിപ്രിയ എന്നിങ്ങനെ പോവുന്നു ചിത്രത്തിലെ ഇതര അഭിനേതാക്കള്‍. ഇവരെയൊക്കെ കൂടുതല്‍ നന്നായി പ്രയോജനപ്പെടുത്തുവാന്‍ സാധ്യതയുണ്ടായിരുന്നു, പക്ഷെ ഉപയോഗപ്പെടുത്തിയില്ല.

പ്രദീപ് നായരുടെ ഛായാഗ്രഹണം കുറച്ചൊന്നുമല്ല ചിത്രത്തെ സഹായിക്കുന്നത്. ഒരുപക്ഷേ അതുകൂടി ഇല്ലായിരുന്നെങ്കില്‍ സിനിമ കാണുവാന്‍ കയറിയവരില്‍ എത്ര പേര്‍ ചിത്രം കണ്ടു പൂര്‍ത്തിയാക്കുമെന്ന് സംശയമാണ്. ഒടുവില്‍ വരുന്ന ആശുപത്രി രംഗങ്ങളില്‍ നസ്രിയയുടെ മേക്കപ്പും വസ്ത്രാലങ്കാരവുമൊന്നും പ്രസ്തുത കഥാപാത്രത്തെ പൊലിപ്പിക്കുവാന്‍ ഉതകുന്നതായിരുന്നില്ല. ചിത്രത്തിനുതകാത്ത രംഗങ്ങളൊക്കെ ഒഴിവാക്കി, ഉള്ളവയുടെ തന്നെ ദൈര്‍ഘ്യമല്‍പം കുറച്ചു ചെത്തിമിനുക്കിയെടുത്തിരുന്നെങ്കില്‍ എന്തെങ്കിലുമൊക്കെയൊരു മെച്ചം ചിത്രത്തിനു തോന്നിക്കുമായിരുന്നു. ആ നിലയ്ക്ക് ജോണ്‍ കുട്ടിക്ക് ഇനിയും പലതും എഡിറ്റിംഗ് ടേബിളില്‍ ചെയ്യുവാനാവുമായിരുന്നു. അങ്ങിനെ ചെയ്യാത്തതില്‍ / ചെയ്യിപ്പിക്കാത്തതില്‍ സംവിധായികയ്ക്ക് തന്നെയാണ് ഉത്തരവാദിത്തം അധികമെന്നുമുണ്ട്.

ചിത്രത്തില്‍ ഇടയ്ക്കിടെ പൂട്ടിനു പീരയെന്ന മട്ടില്‍ ചേര്‍ത്തിരിക്കുന്ന അലക്സ് പോള്‍ ഈണമിട്ട ഗാനങ്ങള്‍ പലതും അസഹ്യങ്ങളാണ്; വിശേഷിച്ചും സംവിധായിക തന്നെയെഴുതിയ "കിലുകിലെ ചിരിക്കണ പെണ്ണാണ്...", "ജാം ജാം ജാംബവാന്റെ..." എന്നീ ഗാനങ്ങളെക്കുറിച്ച് പറയാതിരിക്കുകയാണ് ഭേദം. സന്തോഷ് വര്‍മ്മയെഴുതിയവയില്‍ രാകേഷ് ബ്രഹ്മാനന്ദനും ശ്വേത മോഹനും ചേര്‍ന്നാലപിച്ച "അമ്മത്തിങ്കള്‍ പൈങ്കിളി..." സിത്താര പാടിയ "മാനത്തെ വെള്ളിത്തിങ്കള്‍..." എന്നീ ഗാനങ്ങളാണ് ഭേദപ്പെട്ടവ. ചിത്രത്തിന്റെ തുടക്കത്തില്‍ ടൈറ്റിലുകളോടൊപ്പം വരുന്ന "ഒരുനാളും പിരിയാതെ..." എന്ന ഗാനവും നന്ന്‍. മഞ്ജരിയും ശ്യാം പ്രസാദുമാണ് ആലാപനം.

കൊള്ളാവുന്നൊരു പ്രമേയം വികലമായ അവതരണത്തിലൂടെ എങ്ങിനെ മോശമാക്കാം എന്നറിയണമെങ്കില്‍ 'മാഡ് ഡാഡ്' കണ്ടാല്‍ മതിയാവും. നസ്രിയ നസീമിനെ നായികയായി അവതരിപ്പിച്ച ചിത്രം എന്നതു മാത്രമാവാം വരും കാലത്ത് ഈ ചിത്രം ഓര്‍മ്മിക്കപ്പെടുവാനുള്ള ഏക കാരണം. എന്തായാലും അധികമാളുകള്‍ സിനിമ കണ്ടു മാഡാവുന്നതിന് മുന്‍പു തന്നെ 'മാഡ് ഡാഡ്' തിയേറ്ററുകള്‍ വിട്ടോളും എന്നതു മാത്രമുണ്ട് ഒരാശ്വാസത്തിനു വകയായി!

ഇന്നത്തെ ചിന്താവിഷയം: ചിത്രത്തിലെ പദ്മപ്രിയ അവതരിപ്പിക്കുന്ന മുസ്ലീം കഥാപാത്രം നന്‍മയുള്ളവളും ഗുണവതിയുമൊക്കെയാവുന്നത് ജീന്‍സും ടീഷര്‍ട്ടും മാറ്റി സാരിയിലേക്കും തട്ടത്തിലേക്കും മാറുമ്പോള്‍! രചനയും സംവിധാനവും സ്ത്രീയായതുകൊണ്ട് വീക്ഷണങ്ങള്‍ മാറുന്നില്ലെന്ന് സാരം!

7 comments :

 1. രേവതി എസ്. വര്‍മ്മയുടെ സംവിധാനത്തില്‍ ലാല്‍, നസ്രിയ നസീം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന 'മാഡ് ഡാഡി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  Haree
  ‏@newnHaree
  #MaadDad will make you go mad at times, some good performances from the actors too can't save the film. #MadDad #Chithravishesham
  5:50 PM - 12 Jan 13
  --

  ReplyDelete
 2. Jeans and T-shirt are not superior to Saree and Salwar Kameez, just because they are coming from west. But there are a ‘English newspaper/channel and advertisement lobby’ in India to make Indians feel inferior about their own culture and moral codes and brainwash them to believe that western culture is the remedy for all their problems. Many young people, without even understanding this cultural invasion, follow them like herds. The thing happening in India through western funded media is something called as ‘Coca-Colonialization’. Which means a economically powerful country try to erase the root culture of economically weak countries it deals with through media- advertisement, cinema, newschannels etc. American Imperialism was going for ages through media. James Bond was a propaganda machine of America which constantly put Russia, China, India, Afghanistan and every other country America hate at that point in time, in the villain’s role.

  In ‘Body of Lies’ , when Leo visits the Afghani home of his lover, his nephews says that they don’t like the food their mother cooks [ their native food] and Leo asks what food they like and they answer “Ham burger and Spaghetty!”. See, this is American cultural arrogance. They want to push their rules through the throats of every other country. They use their media constantly for this purpose. Western media always portray others in bad light or in inferior manner and also try to boast about their own culture and moral codes. This has been here for long and it is time to escape from this cultural colonialism. The time has come. Once we were slaves but that was more physical. Now the times have changed, nobody can physically colonialize other countries and they use their culture for that. They like to colonialize the minds of people of other countries. This is more dangerous. A Slave nation that would do anything to become like Americans. A slave nation that has no self esteem. That’s terrible.
  The method of imperializing a country is changed. Now you have new rules and new weapons. Now you have NDTV and CNN IBN. Now you have young India . Young people are idiots basically. Not all of them. They don’t think deep. They don’t wish to think deep. They can see only the close danger. They don’t have the wisdom to see the distant danger- the approaching one. So the best way to imperialise a country is that to promote young people over old and wise ; and make people think that matured people are bad and immoral and young ones are angels and they have almost won the war.

  If you think that a saree clad woman is conservative and evil, you are being judgmental. Why is in this country, everything of its own is called as immoral and bad and everything is western is hailed as gifts from paradise ??? And I felt the Saree clad women in Kerala are more generous, helping and human than the jeans clad ‘Only I Me Myself’ women of Bangalore and Mumbai. When you have something very valuable with you for a long time, you won’t understand its value. Only if it is gone once, you will get to know what you lost and you will miss it so badly. Adopting to western culture to be ‘modern’ is the lame concept of the Times of India reading generation who don’t read anything which is deep. What we need is a perfect mix. Cultural Imperialism is okay but Cultural Invasion cannot be accepted. As Poet ONV Kurupp Sir puts it, “A country which doesn’t know and follow its culture is like a house of Alzheimer’s’ patients because even if others intrude the house and steal your things, you won’t even know’. Come on, don’t fool yourself. We were a women respecting country and we don’t need west to teach them how to think.

  ReplyDelete
 3. If you think women liberation is all about-

  Girls and boys going to pubs and stay out late with friends
  Coloring hair and wearing miniskirts
  Having sex with whomever you like
  Knowing only one language – English
  Behaving rude to everybody
  Insulting old people and never listening to them
  Doing drugs to feel Cool
  -
  Then, I am sorry. I am no tongue for your ears. I think we can respect everybody, behave well with everybody, be disciplined and still be liberalized and successful.

  ‘Mad Daddy’ might be a bad movie but it will be remembered as the movie that introduced Nazriya as a heroine. You are right about that.

  ReplyDelete
 4. Thank you for the detailed comment, that too for the 'ഇന്നത്തെ ചിന്താവിഷയം' segment. Just wanted to clarify one point. A woman wearing Jeans/T-shirt deserve same respect as a woman wearing Saree/parda! That is my point. "If you think that a saree clad woman is conservative and evil" - No, I do not think like that. And in the movie, it is not applicable only to Padmapriya's character; the director tries to encourage the viewers to judge all the woman characters based on their costume. For me, it is just not acceptable!

  ReplyDelete
 5. Thank you. I haven’t watched the movie. Your point is right. If all the characters who wear modern clothes are portrayed in poor light, then it is not fair. May be, this is a reverse attack from Revathy Varma, even though it is foolish. Anyway, I don’t think this movie can influence people in anyway.

  ReplyDelete
 6. asahaneeyamaya ee cinemayude rating 3.25.. kashtam suhrithe... karmayodha ethinekkal ethra bedhamayirunnu... athinte rating 1.80...

  ReplyDelete
 7. this ridiculous attempt get 3+...?!whatever the justifications may be,this trash deserves a big zero ...lal was going overboard and nazriya,hmmm..she looked cute.thats all...

  ReplyDelete