കര്‍മ്മയോദ്ധാ: മാധവനൊപ്പം മേജറും മാഡ്!
ഹരീ, ചിത്രവിശേഷം
'
കാണ്ഡഹാറി'നു ശേഷം മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി രചനയും സംവിധാനവും നിര്‍വ്വഹിച്ച് പുറത്തിറങ്ങിയ ചിത്രം; മേല്‍ ചിത്രം കണ്ടവരാണെങ്കില്‍, 'ദൈവമേ കാത്തോളണേ!' എന്നു പറഞ്ഞേ '
കര്‍മ്മയോദ്ധാ'യ്ക്കു തല വെയ്ക്കുവാന്‍ സാധ്യതയുള്ളൂ! ആ ഭയം ആസ്ഥാനത്തല്ല, മാഡായ മാധവനും അതിനപ്പുറം മാഡായ മേജറും കൂടി കാണികളെ ഇരുത്തി വധിക്കുന്നതാണ് മിതമായ ഭാഷയില്‍ ഈ ചിത്രം. ഏതായാലും പടം തീരുന്നതോടെ കാണികള്‍ക്കും ഭ്രാന്തായില്ലെങ്കില് അതാണത്ഭുതം. റെഡ് റോസ് ക്രിയേഷന്‍സിന്റെയും എം.ആര്. പ്രൊഡക്ഷന്സിന്റെയും ബാനറില്‍ ഹനീഫ് മുഹമ്മദും മേജര്‍ രവിയും ചേര്ണാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. (മിക്കവാറും അടുത്ത പടം മേജര്‍ രവി ഒറ്റയ്ക്ക് തന്നെ നിര്‍മ്മിക്കും!) ഇടയ്ക്കും മുറയ്ക്കും വന്ന് തലനീട്ടുന്ന കുറേയധികം അഭിനേതാക്കള്‍ ചിത്രത്തിലുണ്ടെങ്കിലും, സിനിമ കംപ്ലീറ്റായി ഒരു ആക്ടറിനെ ചുറ്റിപ്പറ്റിയാണ് നീങ്ങുന്നത്. (ഇനി അതുകൊണ്ടാണോ കമ്പ്ലീറ്റ് ആക്ടറെന്ന് അറിയപ്പെടുന്നതെന്നറിയില്ല!)
ആകെത്തുക : 1.75 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 0.50 / 10
: 0.50 / 10
: 2.00 / 10
: 2.00 / 05
: 2.00 / 05
കുറ്റവാളികളെ കണ്ടെത്തി സ്വന്തം ഇഷ്ടം പോലെ നീതി നടപ്പാക്കുന്ന ഒരു പോലീസ് ഓഫീസര്‍; ഇതാണ് ചിത്രത്തിലെ മാഡിയെന്ന മാധവന്റെ സ്വന്തം 'സ്റ്റൈല്‍'. ഇതിലിപ്പോ എന്താണിത്ര പുതുമ, മലയാളത്തിലും അല്ലെങ്കില്‍ മറ്റേതൊരു ഭാഷയിലും ഇറങ്ങുന്ന എല്ലാ പോലീസ് ഗുണ്ട ചിത്രങ്ങളിലും ഇതൊക്കെ തന്നെയല്ലേ? അവിടെയാണ് ഇതിലെ നായകന്റെ തനതു 'സ്റ്റൈല്‍' കാണുവാനാവുന്നത്. 'എനിക്കു ഭ്രാന്താണ്, ഞാനിപ്പ കൊല്ലും!' (സംഗതി പറയുന്നത് ഇംഗ്ലീഷിലാണ് കേട്ടാ...) എന്നു പറഞ്ഞു നടക്കുന്ന നായകന് ഒരുപക്ഷേ ഇതാദ്യമായാവും മലയാളത്തില്‍. നായകനായാലും മറ്റ് കഥാപാത്രങ്ങളായാലും പറയുന്ന സംഭാഷണങ്ങള്‍ പലപ്പോഴും കാണികളുടെ ക്ഷമ പരീക്ഷിക്കുവാന്‍ മാത്രം ഉതകുന്നവയാണ്. പോരാത്തത്തിന് അഭിനേതാക്കളുടെ വക ഗോഷ്ടികളും (പ്രധാന വില്ലന്റേത് പ്രത്യേകിച്ചും) കൂടിയാവുമ്പോള്‍ കൂനിന് മേല്‍ കുരുവന്ന ഫലമാണ്. ഇതൊക്കെ ഇവര്‍ ചെയ്യുന്നത് നേരിട്ടും, പിന്നീട് പലവട്ടം എഡിറ്റിംഗ് ടേബിളിലും കണ്ടിരിക്കുവാന്‍ കാണിച്ച ആ ധൈര്യം അല്ലെങ്കില്‍ ഉളുപ്പില്ലായ്മ, അതിനാണ് സംവിധാനത്തിനുള്ള അരമാര്‍ക്ക് നല്‍കുന്നത്.
Cast & Crew
Karmayodha
Directed by
Major Ravi
Produced by
Haneef Mohammed, Major Ravi
Story, Screenplay, Dialogues by
Major Ravi
Starring
Mohanlal, Murali Sharma, Saikumar, Mukesh, Bineesh Kodiyeri, Basil, Badri, Asha Sarath, Aishwarya Devan, Sona Heiden, Janardhanan, Malavya, Rajeev Pillai, Riyaz Khan, Sukumari, Sasi Kalinga etc.
Cinematography (Camera) by
Pradeep Nair
Editing by
Donmax
Production Design (Art) by
Saloo K. George
Background Score by
Jeffrey Jonathan
Music by
M.G. Sreekumar
Lyrics by
Madhu Vasudevan, Murukan Kattakada
Make-Up by
Sudevan
Costumes by
S.B. Satheesan
Action (Stunts / Thrills) by
Mafia Sasi, Pazhani Raj
Stills by
Hari Thirumala
Designs by
Ramesh M. Channel
Banner
Red Rose Creations, MR Productions
Release Date
2012 Dec 21
Snippet Review
The main character is projected as 'mad' and it seems the one who created him is equally mad! The result, film will make the viewers go mad!
അഭിനേതാക്കളായി കുറേയേറെപ്പേര്‍ ചിത്രത്തിലുണ്ടെങ്കിലും (
എന്തിനധികം, നമ്മടെ മേജര്‍ തന്നെ ഇടയ്ക്കൊരു മീശയുമോട്ടിച്ച് വന്നു കയറുന്നുണ്ട്! UPDATE: കണ്ണന് പട്ടാമ്പിയാണ് പ്രസ്തുത നടന് തെറ്റുപറ്റിയതില്‍ ഖേദിക്കുന്നു.) പേരിനെങ്കിലും മികവ് പറയാവുന്ന ഒരു കഥാപാത്രം പോലും ചിത്രത്തിലില്ല. ചിത്രത്തിലെ നായകനായ എന്‍കൗണ്ടര്‍ സ്പെഷലിസ്റ്റിനെ കണ്ടാല്‍, ഈ എന്‍കൗണ്ടര്‍ എന്നത് കൊണ്ട് നമ്മളൊക്കെ ഉദ്ദേശിക്കുന്നതാണോ മേജര്‍ രവിയും ഉദ്ദേശിക്കുന്നതെന്ന് സംശയം തോന്നാം. മോഹന്‍ലാല്‍ എന്ന അഭിനേതാവിന്റെ നിഴല്‍ മാത്രമാണ് ചിത്രത്തില്‍ കാണുവാനുള്ളത്. ഇത്രയും അവശനായ ഒരാളാണ് ഈ പറയുന്ന എന്‍കൗണ്ടര്‍ സ്പെഷലിസ്റ്റെന്ന് വിശ്വസിക്കുവാന്‍ അത്ര എളുപ്പമല്ല. (മകള്‍ നഷ്ടപ്പെട്ട് ദുഃഖാര്‍ത്തനായി അലയുന്ന എന്‍കൗണ്ടര്‍ സ്പെഷലിസ്റ്റെന്നോ മറ്റോ വേണമെങ്കില്‍ പറഞ്ഞു നില്ക്കാം. അയ്യോ! ഇതൊരു വന്‍ സസ്പെന്‍സാണ് ചിത്രത്തിലെ... ഇവിടെ പറഞ്ഞതിന് ക്ഷമ!) ഇടയ്ക്കിടയുള്ള സാരോപദേശവും പിന്നെ വൈകാരിക മുഹൂര്‍ത്തങ്ങളും ഒക്കെ ഒപ്പിക്കുവാനാണ് പ്രധാനമായും നന്മയുടെ പക്ഷത്തുള്ള കഥാപാത്രങ്ങള്‍. പിന്നെയുള്ളത് മാഡിക്ക് കൊന്നു തള്ളുവാനുള്ള കുറേ വില്ലന്മാരാണ്. ഇരകളാകുവാന്‍ കുറച്ചു പെണ്‍കുട്ടികളും, മാഡിക്ക് ഒപ്പം നടക്കുവാന്‍ ചിലരും കൂടിയാവുമ്പോള്‍ അഭിനേതാക്കളുടെ നിര പൂര്‍ണം.
ഒരു ആക്ഷന്‍ - ക്രൈം - ത്രില്ലറാണ് അണിയറപ്രവര്‍ത്തകര്‍ ഉദ്ദേശിച്ചതെങ്കില്‍, ആ ഉദ്ദേശത്തിനെ ഒരു തരത്തിലും സഹായിക്കുന്നതല്ല ചിത്രത്തിലെ സാങ്കേതിക മേഖല. ഇത്തരമൊരു ചിത്രത്തില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന വേഗതയോ സ്ഫോടനാത്മക സ്വഭാവമോ ഒന്നും ചിത്രത്തിന് നല്കുവാന് സാങ്കേതിക മേഖലയ്ക്ക് കഴിഞ്ഞിട്ടില്ല. പ്രദീപ് നായരുടെ ഛായാഗ്രഹണവും ഡോണ്മാക്സിന്റെ ചിത്രസന്നിവേശവും സിനിമയ്ക്കൊരു 'മൂഡ്' നല്കുവാന് ഉതകാത്തത് ചിത്രത്തെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ജെഫ്രി ജൊനാതന്റെ പശ്ചാത്തല ശബ്ദങ്ങള്‍ പലപ്പോഴും ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തത്. എം.ജി. ശ്രീകുമാര്‍ ഈണമിട്ട ഒരു ഗാനവുമുണ്ട് മടുപ്പ് കൂട്ടുവാനായി ചിത്രത്തില്‍. മാഫിയ ശശിയും പഴനി രാജും ചേര്‍ന്നൊരുക്കിയ ആക്ഷന്‍ രംഗങ്ങള്ക്കുമില്ല പറയത്തക്ക മികവ്.
കൈയ്യില്‍ കിട്ടുന്ന കുറ്റവാളികളെ നിയമത്തിന്റെ വഴിക്കൊന്നും വിടാതെ അപ്പോള്‍ തന്നെയങ്ങ് തട്ടിക്കളയാന്‍ ഇത് പോലീസുകാര്‍ക്കൊരു പ്രചോദനമാവട്ടേ എന്നും പറഞ്ഞാണ് ചിത്രത്തില്‍ നായകന് തന്റെ അവസാന വിധി നടപ്പാക്കുന്നത്. പോസ്റ്ററില്‍ സിഗരറ്റു പിടിച്ചിരുന്നതിന്റെ പേരിലല്ല കേസെടുക്കുന്നെങ്കില്‍ എടുക്കേണ്ടത്, ഇമ്മാതിരി കാടത്തരം സിനിമയെന്ന മാധ്യമത്തിലൂടെ വിളിച്ച് പറയുന്നതിനാണ്. എന്തായാലും ചിത്രമിറങ്ങിയ സമയം കൊള്ളാം. പെട്ടെന്ന് മൊഴിമാറ്റി ഹിന്ദിയിലൂടെ കാണിച്ചാല്‍ മേജറിനെ വിളിച്ച് ചിലപ്പോള്‍ പ്രസിഡന്റാക്കിയെന്നും വരും. കുറ്റവാളികളെ അപ്പോള്‍ തന്നെ തൂക്കിലേറ്റി സമൂഹത്തില്‍ ശുദ്ധികലശം നടത്തണമെന്നാണല്ലോ ഇപ്പോഴത്തെ പൊതുവികാരം! ഓരോ സമൂഹത്തിനും അവരര്‍ഹിക്കുന്ന ഭരണാധികാരികളെ ലഭിക്കുന്നു എന്നു പറയും പോലെ തന്നെയാണ് സിനിമകളും എന്നു തോന്നുന്നു. ഇമ്മാതിരി ചിത്രങ്ങളെയൊക്കെ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ച പ്രേക്ഷകരുടെ കര്‍മ്മഫലം തന്നെയാണ് 'കര്‍മ്മയോദ്ധാ'ക്കളായി ഇപ്പോള്‍ വന്ന് മനസുമുട്ടിക്കുന്നത്. ഇത്തരം ചില ദുരിതങ്ങള്‍ മലയാളി പ്രേക്ഷകര്‍ അനുഭവിക്കേണ്ടത് തന്നെയെന്ന് ചുരുക്കം.
അടിക്കുറിപ്പ്: മേജര്‍ '
Taken' എന്ന ചിത്രം കണ്ടിട്ടുണ്ടെന്ന് മനസിലായി. അതൊരു അഞ്ചാറ് വട്ടം കൂടി കാണുന്നത് നന്നായിരിക്കും. ഇത്തരമൊരു ചിത്രം എങ്ങിനെയെടുക്കണമെന്ന് അങ്ങേയ്ക്ക് മനസിലാവും എന്നു കരുതിയല്ല, അത് തന്നെക്കൊണ്ട് കൂട്ടിയാല്‍ കൂടാത്തതാണെന്ന തിരിച്ചറിവുണ്ടാകുവാന്‍ ഒരുപക്ഷേ അത് സഹായിക്കും!
മേജര്‍ രവിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന 'കര്‍മ്മയോദ്ധാ'യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteHaree
@newnHaree
#Karmayodha: Maddy is mad; but it seems the director who created him is equally mad! @Chithravishesham
7:10 PM - 23 Dec 12
--
നല്ല റിവ്യൂ. ഞാന്‍ ചിത്രം കണ്ടില്ല. പക്ഷേ ഒടുവിലത്തെ ഖണ്ഡിക ശരിക്കും നന്നായി.
ReplyDelete‘ശ്രീവിശാഖി’ല്‍ Trailer കണ്ട ദിവസം തന്നെ ഇതിന്റെ വിധി ഇങ്ങനെയൊക്കെയായിരിക്കുമെന്ന് തോന്നിയതാണ്. മള്‍ട്ടിപ്ലക്സില്‍ കളയുന്ന കാശിന് ആവശ്യംപോലെ പഴംപൊരി വാങ്ങിത്തിന്നാമല്ലോ!
ReplyDeleteമേജര്‍ രവിക്ക് പ്രൊമോഷന് ലഭിക്കാത്തത് കാരണമാവണം ഒരു ഇരുപതു വര്‍ഷം മുമ്പ് ഇറങ്ങേണ്ട പടം ഇപ്പോഴും ഇറക്കി കൊണ്ടിരിക്കുന്നത് ..
ReplyDeleteമീശയുമോട്ടിച്ച് വന്നു കയറുന്നത് മേജര്‍ അല്ല, കണ്ണന് പട്ടാമ്പി ആണ്. He is there is all 'Major' films.
ReplyDeleteഎന്റെ പൊന്നു ചേട്ടാ ഇത് നിരൂപനമാണോ അതോ വല്ലവരും കഷ്ടപെട്ട് കോടികള്‍ മുടക്കി ഉണ്ടാകുന്ന സിനിമകളെ തെറി വിളികലാണോ????......മാഡി എന്നാ പോലീസ് ഉധ്യോഗസ്ഥന്‍ കുറ്റവാളികളെ കൊല്ലുനത് ചേട്ടന് സഹിച്ചില്ല അല്ലെ? ചേട്ടന് തന്നെ പറയന്നു മറ്റു ഭാഷ സിനെമകളിലോകെ ഇത് പണ്ടേ വന്നതാണ് ഇത് പുതുമ അല്ല എന്ന് ചേട്ടനോട് ആരെങ്ങിലും പറഞ്ഞോ ഇത് പുതിയതായി കണ്ടു പിടിച്ച സംഭവം ആണെന്ന്..തങ്ങളെ പോലുള്ള വലിയ ബുദ്ധി ജീവികള്‍ക്ക് പറ്റിയ ഒരു സിനിമയല്ല ഇതെന്നത് സത്യം തന്നെയാണ്...പക്ഷെ ഒരു കാര്യം പ്രിയ നിരൂപകനോടു പറഞ്ഞോട്ടെ??? ഡല്‍ഹിയിലും എന്തിനു പറവൂരും നടന്ന പീഡനഗളിലെ പ്രതികള്‍ ഇന്നും സുഗമായി ഇവടെ തന്നെ ഉണ്ട്....സ്ത്രീകളെ മനബംഗപെടുത്തിയ അവന്മാരെ നിയമത്തിനു മുന്നില്‍ വിട്ടു കൊടുകാതെ സ്വയം അവരെ കൊന്നു തള്ളുന്ന നായകനെ മേജര്‍ രവി സൃഷ്ടിച്ചു എന്നത്തിനു അദ്ധേഹത്തെ ഇങ്ങനെ ക്രൂസികണോ??? ഒന്നിലെങ്കില്‍ അദ്ദേഹം രാജ്യത്തിന്റെ സുരക്ഷക്ക് വേണ്ടി പോരാടിയിരുന്ന ഒരു പട്ടലകരനല്ലേ?.....നായകന്റെ കാടതരമെനോകെ എഴുതി വിടുബോള്‍ ചേട്ടന് ഒന്ന് ചിന്തിച്ചുടെ??? പിന്നെ കുറ്റവാളികളെ വീട്ടില്‍ വിളിച്ചു ചായ കൊടുത്ത് സല്കരികനവനവാണോ? ഈ കഥാപാത്രം............അറിയാതെ തങ്ങളുടെ ഈ മഹത്തയ നിരൂപണം കാണാന്‍ ഇടയായി...ഇതിനു മുന്നേ സ്പിരിറ്റ് എന്നാ സിനിമയെ കുറിച്ചും ഇത്പോലെ അസംബന്ധം എഴുതി വീടിരുനതയി കണ്ടു......ഇനി തങ്ങള്‍ തന്നെ ഒരു സിനിമ എടുക്കുട്ടോ എന്നിട്ട് അത് തന്നെ ഇത് പോലെ നിരൂപികു........(സ്പിരിടിനെ കുറിച് ഈ നിരൂപണ വിധ്ക്തന് എഴുതിയതാണ് "കാഴ്ചക് ഈ സിനിമ ഹാനികരമെന്ന്" നമിച്ചു നിരൂപക നമിച്ചു
ReplyDeletenjanum kandu....entammo....oru karyam manassilaayi keerthichakra vere an pilleru direct cheytha padamaaanu....pinne Taken ingane nasippikkendiyirunnilla...
ReplyDeleteഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി.
ReplyDeleteപ്രസ്തുത വേഷം കൈകാര്യം ചെയ്തിരിക്കുന്നത് കണ്ണന് പട്ടാമ്പിയാണ്. തിരുത്തിയതിന് നന്ദി. :-)
--
To hemanth tm ..പട്ടാളക്കാരനാണെന്ന് കരുതി എന്ത് കൂതറ സിനിമകാനിണിചാലും ജനങ്ങള്‍ കയ്യും നീട്ടി സ്വീകരിക്കണമെന്നുണ്ടോ..കീര്ത്തിചക്ക്രഒഴിച്ച് മേജര്‍ രവി ചെയ്താ ഏതു സിനിമയാണ് നല്ലത്...പിന്നെ "ഇനി തങ്ങള്‍ തന്നെ ഒരു സിനിമ എടുക്കുട്ടോ എന്നിട്ട് അത് തന്നെ ഇത് പോലെ നിരൂപികു........" അങ്ങിനെ എങ്കില്‍ നമ്മള് ആര്‍ക്കും മന്ത്രി മാരെയൊന്നും വിമര്‍ശിക്കാന്‍ അവകാശമുണ്ടാകൂലാലോ ആദ്യം നിങ്ങള്‍ കേരളം ഭരിച്ചു നോക്ക് എന്നിട്ട് വിമര്‍ശിച്ചാല്‍ മതി എന്ന് പറയൂലെ....
ReplyDeletehttp://beta.mangalam.com/cinema/movie-reviews/19089
ReplyDeleteHaree... Please read this
ReplyDeletehttp://beta.mangalam.com/cinema/movie-reviews/19089
Good Review.....,I saw this film....,very bad direction and script.....,
ReplyDeleteTo Sadique M Koya ഇവിടെ പരാമര്‍ശിക്കുന്ന അത്രെയും കുറ്റം ഈ സിനെമാകുള്ളതായി തോന്നിയില്ല അത് കൊണ്ട് പറഞ്ഞു പോയതാണ് ക്ഷമികു....പിന്നെ മന്ത്രിമാരെ വിമര്സികുന്ന കര്യമോകെ പറയേണ്ട കാര്യമുണ്ടോ? കോടികള്‍ മുടകി എടുക്കുന്ന സിനിമകളെ ഇത്തരത്തില്‍ വിമര്സികുന്നത് കണ്ടിട്ട് പറഞ്ഞു പോയതാണ് ഇഷ്ടമയിലെങ്കില് ക്ഷമികു സുഹൃത്തേ........സ്പിരിറ്റ് പോലുള്ള നല്ല സിനിമകളെ പോലും "കാഴ്ചക് ഹാനികരം" എന്ന് എഴുതിയ നിരൂപകന്റെ ആസ്വധന ബോധം വളരെ നന്നായി തോന്നി...ok
ReplyDeleteഈ കണ്ണന് പട്ടാമ്പി എന്ന് പറയുന്ന സാധനം ഈ മേജര്‍ സാബിന്റെ അനിയന് ആണോ എന്നൊരു സംശയം!! അങ്ങനെ ഒരു അവതാരത്തെ കണ്ടിട്ടുണ്ട് പണ്ടെങ്ങോ ഒരു ചാനല്‍ ഷോ ഇല്
ReplyDeleteoru review ellavareyum tripthipeduthanam ennonnumillalo??????
ReplyDeletecinema moshamanennu kandavar ellam parayunnu...........50rs mudakki theateril kanunna cinemaye kurich prathikarikkan prekshakanu avakashamunduuu...............
മേജര്‍ രവിയുടെ ഏതു സിനിമയാണ് കൊള്ളാവുന്നത്? ഈ പറയുന്ന കീര്‍ത്തിചക്ര പോലും വെറും ബിലോ ആവറേജ് ആണ്. ഇങ്ങേര്‍ക്ക് പറ്റിയ പണിയേ അല്ല ഇത്. കസനോവയ്ക്ക് ശേഷം രണ്ടു മൂന്നു ഭേദപ്പെട്ട സിനിമകളിലൂടെ ഒരു തിരിച്ചു വരവിനു വേണ്ടി പ്രയത്നിച്ച ലാലേട്ടന് വീണ്ടും തിരിച്ചടി.
ReplyDelete//cinema moshamanennu kandavar ellam parayunnu...........//
ReplyDeleteസിനിമ കാണാതെ തന്നെ എനിയ്ക്ക് കണ്ണടച്ച് പറയാന്‍ കഴിയും സംഭവം കൂതറ ആണെന്ന്. മേജര്‍ രവി എന്നാ പേരും പിന്നെ കുറ്റിത്താടി വെട്ടി മിനുക്കി തോക്കും പിടിച്ചോണ്ട് നില്ക്കുന്ന ലാലേട്ടനെയും കണ്ടാല്‍ മതി ആര്‍ക്കും പറയാന്‍ കഴിയും ഇത് വെറും പാഴാണെന്ന്.
somebody was mentioning keerthichakra...mohanlal knows how the movie was completed!marrede by continuity errors and shoddily shot scenes lalettan had to call in priyadarshan to bail him out from that mess,many scenes awere re shot and songs were totally shot by priyadarshan and someone else before the final product which we saw came to thetres..even in the present form we can see many continuity errors and 'jerks' in the film..so major cannot be fully given the credit for keerthichakra which was his only decently made film till date!
ReplyDeletedear hemanth tm, ഈ സിനിമയെ പറ്റി പറഞ്ഞതിന് തനിക്കെന്ത ഇത്ര സഹിക്കാത്തത്. തന് അല്ലല്ലോ ഈ പടത്തിനു കോടികള്‍ മുടക്കിയത്???? പിന്നെ താങ്കള്‍ എത്ര തന്നെ ന്യായീകരിച്ചാലും കര്‍മയോധ ഒരു കൂതറ പടം തന്നെ ആണ്. എത്ര കോടികള്‍ മുടക്കി എന്നല്ല പ്രേക്ഷകര്‍ നോക്കുന്നത് അത് കാണാന്‍ കൊള്ളാവുന്നത് ആണോ എന്നാണ്. ഉദാഹരണത്തിന് സിനിമ ടിക്കറ്റ് വില 10 ആണെങ്കില്‍ പ്രേക്ഷകന് 1.75 നു പോലും കാണാന്‍ ഈ പടത്തില്‍ ഒന്നും തന്നെ ഇല്ല അത്രയേ ഈ വിമര്‍ശനം കൊണ്ട് ചിത്രവിശേഷം പറയുന്നോല്ല്
ReplyDeleteactually I was waiting for your review... thanks.
ReplyDeleteമേജർ രവിയെ തിരിച്ച് പട്ടാളത്തിൽ എടുക്കാൻ വല്ല വകുപ്പും ഉണ്ടോ എന്ന് എ.കെ. ആന്റണിയോട് ചോദിക്കണം. Re-employment എന്നൊരു പരിപാടി ഉണ്ട്. രാജ്യത്തിനും ഒരു മുതൽക്കൂട്ട്, കേരള ജനതക്ക് ഒരു ആശ്വാസവും. ഇദ്ദേഹത്തിനു സിനിമാ സംവിധാനം പറ്റിയ പണിയല്ല എന്ന് എന്നാണ് മനസ്സില്ലാവുക !!?? ഇദ്ദേഹത്തിന്റെ പടം 24/7 ആയി കാശ്മീരിൽ പ്രദർശിപ്പിക്കണം. തീവ്രവാദികളൊക്കെ കച്ചവടം നിർത്തി പാക്കിസ്ഥാനിലേക്ക് പോയിക്കൊള്ളും.
ReplyDeleteMission 90 days was a good Movie from Major Ravi. But failed in boxoffice because it felt like a documentry rather than a movie......
ReplyDeleteകണ്ണന് പട്ടാമ്പി മേജര്‍ രവിയുടെ ജ്യേഷ്ഠനാണ് എന്നാണു അറിയുന്നത്.
ReplyDeleteഇങ്ങേരുടെ പടം കാണുമ്പോഴാണ് അമല്‍ നീരദ് വരെ എന്ത് മെച്ചമാണ് എന്ന് തോന്നിപ്പോകുന്നത്. അമലിനു നന്നായി പണിയറിയാം പക്ഷെ അഹങ്കാരം കൊണ്ട് തനിക്കു തോന്നുന്നതുപോലെ എടുത്തു പ്രേക്ഷകനെ വെറുപ്പിക്കുന്നു. മേജര്‍ ആണേങ്കില്‍ സംവിധാനം എന്താണെന്ന് പോലും അറിയാത്ത പോലെയാണ് പല പടങ്ങളും എടുത്തു വക്കുന്നതു. അതിനൊക്കെ തലവച്ചു കൊടുക്കാന്‍ മോഹന്ലാലിനെപോലെയുള്ള നടന്മാരും.
അതും കോപ്പിയടി... ഇത് പുതിയ പിള്ളേര് ഇതും നന്നായി എടുത്താലും കൊപ്പിയടിയെനും പറഞ്ഞു അവന്മാരെ തെറിവിളിക്കും. ..അമ്മാവന്മാര്ക്ക് അടുപ്പിലും ആകാമല്ലോ.
my boss enna padathinu theatril ayussu undavila ennu paranja manushyante e reviewnu enthenkilum vila kodukkano ?
ReplyDeletekuttam kandu pidikkan vendi matramanu ee chettan, padangal kanarullathu.angane kuttam paranja padangalil mikkathum ivide sadarana janagnal etteduthittum undu.
valiya sambavam ennu inger paranjitulla mikka padangalum, pottiyittum undu.
ennitum padikkathe ithu poleula dialoge adikkumbolanu
kanumbolanu albutham.
പടം തീരുന്നതോടെ കാണികള്‍ക്കും ഭ്രാന്തായില്ലെങ്കില് അതാണത്ഭുതം.
ee kanikal ennu vilikkunnathil petta alkkaranu chetta njan okke.
socially relevent aya theme ulla oru padathe ingane kroosikkunnathu kandu paranju poyathanu.
@Sreeraj unnikrishnan: മിഷൻ 90 ഡേയ്സും സാമാന്യം ബോറായിരുന്നു. ഒരു ശരാശരി പട്ടാളക്കാരന്റെ മറ്റുള്ള യൂണിഫോമണിയുന്ന വിഭാഗങ്ങളോടുള്ള പുച്ഛം മാത്രമാണ് ആ സിനിമ. അതിൽ പറയുന്ന പോലെയുള്ള ഒരു കേസ് അന്വേഷണം ഇന്ത്യയിൽ ഒരിടത്തും നടക്കാൻ പോക്കുന്നില്ല. രാജീവ് ഗാന്ധി കേസ് അന്വേഷിച്ചത് സി.ബി.ഐ (അവർ പോലീസ് വകുപ്പ് പോലെ തന്നെയാണ്, സൈന്യത്തിന്റെ ഭാഗം അല്ല) ആണ്. കൂടാതെ മറ്റു പൊലീസ് വകുപ്പുകളും. എൻ.എസ്.ജി എന്ന യൂണിറ്റ് അവിടെ വരുന്നതു തന്നെ LTTE കക്ഷികൾ എങ്ങാനും അക്രമിച്ചാൽ തിരിച്ചടിക്കാൻ വേണ്ടിയാണ്. അല്ലതെ കേസ് അന്വേഷിക്കാൻ അല്ല. LTTE ഒളിയാക്രമണങ്ങൾക്കും (അതു പോലെ സയനൈഡ് അടിച്ച് സിദ്ധികൂടാനും) മിടുക്കന്മാരായിരുന്നു. അങ്ങിനെ ഒരു സംഭവം ഉണ്ടായാൽ അതിനെ തടുക്കാൻ എൻ.എസ്.ജിക്ക് മാത്രമേ സാധിക്കുമായിരുന്നുള്ള്. അതു കൊണ്ടാണ് അവരുടെ ഒരു ചെറിയ ടീമിനെ ചെന്നെയിൽ റെഡിയാക്കി നിർത്തിയത്.
ReplyDeletedear aneesh ഡല്‍ഹിയില്‍ ഒരു പെണ്‍കുട്ടി ക്രൂരമായ മാനഭംഗത്തിനിരയായ ഈ സാഹചര്യത്തില്‍ ഏറ്റവും സമകാലികമായ ഒരു സൃഷ്ടിയാണ് മേജര്‍ രവി നടത്തിയിരിക്കുന്നത്. പത്രം വായിക്കുന്ന ഒരു സാധാരണക്കാരന്റെ മനസ്സിനെ തൃപ്തിപ്പെടുത്തുന്ന സിനിമയാണ് കര്‍മ്മയോദ്ധാ. അവര്‍ ആഗ്രഹിക്കുന്നതാണ് പെണ്വേട്ടക്കാര്ക്കെതിരെ മാഡ് മാഡി ചെയ്യുന്നത്....... തങ്ങള്‍ വിഡ്ഢിതഉം പറയല്ലേ അനീഷേ ഈ സിനിമ പറയുന്നത് എന്താണ് എന്ന് ഒന്ന് മനസിലാക്.....പിന്നെ ഹേമന്ത് പറഞ്ഞതില്‍ എന്താണ് തെറ്റ് സ്പിരിറ്റ്നെ "കാഴ്ചക് ഹാനികരം എന്ന് എഴുതിയ മഹാന്റെ റിവ്യൂ എത്രത്തോളം വിശ്വാസയോഗ്യമാനെന്നെ അദ്ദേഹം ചോദിച്ചുള്ളൂ.....അനീഷിന്റെ കമന്റില്‍ കുറച്ചു സഭ്യമായ ഭാഷ ഉണ്ടായിരുന്നെങ്കില്‍ നന്നയിരുന്നു "കൂതറ" എന്നോകെ പറയാന്‍ അത്രത്തോളം ആ സിനിമ നിങ്ങളെ വെധനിപിച്ചോ...ഈ സിനിമയെ കൂതറ എന്നോകെ പറയുന്നവരും ഡല്‍ഹി സംഭവത്തിലെ പ്രതികളും തമ്മില്‍ എന്ത് വ്യത്യസമാണുള്ളത്
ReplyDelete'മിഷന് 90 ഡേയ്സ്' എന്ന ചിത്രം യഥാര്‍ത്ഥത്തില്‍ നടക്കില്ല എന്ന രീതിയില്‍ തന്നെയാണ് അവതരിപ്പിച്ചത്. പട്ടാളത്തിന് ആ അന്വേഷണത്തില്‍ കൂടുതല്‍ ഇടപെടലിന് അവസരം നല്കിയിരുന്നെങ്കില് ഇങ്ങിനെയാവുമായിരുന്നു, അതുണ്ടാവാത്തതിനാല്‍ നടന്നതിതാണ് എന്നാണ് ആ ചിത്രം പറയുന്നത്. (കൂട്ടത്തില്‍ എന്തൊക്കെയോ രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ചും പറയാതെ പറയുന്നുണ്ട് എന്നാണോര്‍മ്മ!) ഒരു നടന്ന സംഭവത്തെ മറ്റൊരു തരത്തില്‍ അവതരിപ്പിക്കുവാനുള്ള ശ്രമം അതിലുണ്ടായിരുന്നു. ഒരു കമാന്‍ഡോ ഓപ്പറേഷന്റെ അന്തരീക്ഷമൊക്കെ ചിത്രത്തിന്റെ അവസാനഭാഗത്ത് സൃഷ്ടിക്കുവാനുമായി. ഈ കാരണങ്ങളാല്‍ മേജര്‍ രവി ചിത്രങ്ങളില്‍ ഏറ്റവും നന്നായെന്ന് തോന്നിയത് ആ ചിത്രവുമാണ്.
ReplyDelete"ഈ സിനിമയെ കൂതറ എന്നോകെ പറയുന്നവരും ഡല്‍ഹി സംഭവത്തിലെ പ്രതികളും തമ്മില്‍ എന്ത് വ്യത്യസമാണുള്ളത്" - ഹ ഹ ഹ... ഇനീപ്പോ 'കര്‍മ്മയോദ്ധാ' മോശമാണെന്ന് പറയുന്നവരേയും തൂക്കിലേറ്റണമെന്ന് പറയുമോ എന്തോ! :-)
ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :-)
kootara padam
ReplyDeleteithu karamyodha alla charmma yodha aanu..ikkollam grandmasterum run baby run um kollam..spirit enikkum valya ishatamayilla..
ReplyDeletepinne ee padam nalloru social message tharunnund..major ravide cinema ini theateril poyi kanaruthennu
ReplyDeleteനിരൂപകന്റെ നിരൂപണ ചാധുര്യം തങ്ങളുടെ പല നിരൂപികലും കണ്ടപ്പോള്‍ മനസിലാക്കുന്നു...എന്തിനാണ് ചേട്ടാ അറിയാത്ത പണി ചെയുന്നത് ...എന്തെങ്കിലും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങള്‍ സിനെമയകിയാല് പുള്ളികാരന് അത് ഇഷ്ടപെടില്ല.........
ReplyDelete"ഈ സിനിമയെ കൂതറ എന്നോകെ പറയുന്നവരും ഡല്‍ഹി സംഭവത്തിലെ പ്രതികളും തമ്മില്‍ എന്ത് വ്യത്യസമാണുള്ളത്" - ഹ ഹ ഹ... ഇനീപ്പോ 'കര്‍മ്മയോദ്ധാ' മോശമാണെന്ന് പറയുന്നവരേയും തൂക്കിലേറ്റണമെന്ന് പറയുമോ എന്തോ! :-)"
പ്രിയപ്പെട്ട നിരൂപണ ശിരോമണിയുടെ വാക്കുകള്‍ ഗംഭീരം തന്നെ...സിനിമ മോശംമയാല് തൂകിലെട്ടുന്ന പതിവ് ഇന്ത്യയില്‍ ഇത് വരെ കേട്ടിടില്ല...അങ്ങനെയെങ്കിക്ല് നല്ല സിനിമകളെ നിരൂപിച് ആള്കാരെ തെട്ടുധരിപികുകായും ഒരു ലോജിക് ഇല്ലാതെ അവയ്ക്ക് തോന്നിയ മാര്‍ക്ക് ഇടുകയും പിന്നെ അതിന്നു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കരിവാരി തെയ്കുകയും ചെയുന്ന തങ്ങലെപോലുള്ള നിരൂപണ മഹാന്മാരെയും തൂകിലെട്ടുന്ന നിയമം വരുംയിരുന്നെനെ........
തങ്ങളുടെ പല നിരൂപണങ്ങളും വായികാനിടയായി അതില്‍ നിന്ന് ഒരുകാര്യം വ്യക്തമായി തങ്ങള്‍ക് പറ്റിയ പണി അല്ല ഇത്......സ്മകലതിറങ്ങിയ ചില സിനിമകള്‍ക്ക് ഈ മഹാന് നല്കിയ മാര്‍ക്ക് കണ്ടിട്ട് വളരെ തൃപ്തി ആയി ചേട്ട....സ്പിരിട്ന്റെ മാര്‍ക്കു കണ്ടാല്‍ മതി ഇദ്ദേഹം ഒരു നിരൂപണ ശിരോമണി തന്നെയാണെന്ന് മനസിലാകം..........
സ്പിരിട്നു നല്കിയ മാര്‍ക്ക് 3.50 തട്ടതിന് മരയത്തിനു 8 അപാര തൊലികട്ടി തെന്നെ 101 weddinginu മാര്‍ക്ക് 5 ഗംഭീരം ജവാന് വെള്ളിമാലയ്ക് 5.50 പിന്നെ ഇദ്ദേഹം വലിയ മാര്‍ക്ക് കൊടുത്ത പല സിനിമകളും ബോക്സ്ഓഫീസില്‍ മൂക്കും കുത്തി വീണു....
ReplyDeleteപിന്നെ നിരൂപകന് മേജര്‍ രവിയുടെ ഇഷ്ട ചിത്രം മിഷന് 90 days ആയി തോന്നിയതില്‍ ഒരു തെറ്റുമില്ല..കീര്‍ത്തിചക്രയെ ഇദ്ദേഹം നിരൂപിചിരുനെങ്കില് അതും ഇദ്ദേഹം പറഞ്ഞേനെ "കാഴ്ചക് ഹാനികരം എന്ന്" ഏയ് ചേട്ടാ തങ്ങളുടെ കാഴ്ചക് ഹാനികരമായി തോന്നുനുവ ഭൂരിപക്ഷംത്തിനും ഇഷ്ടമാവുന്നുണ്ട് തങ്ങള്‍ ഒന്ന് ഇരുന്നു ചിന്തികു എന്താണ് തങ്ങളുടെ പ്രശ്നം എന്ന്
ReplyDeletekeerthi chakra athra oru nalla film aayi thonniyilla...mission 90 days kurachokke ishttapedukayum cheythu..atleast oru sincerity aa chithrathinu undayirunnu...keerthi chakrayude vijayam aavam major raviye angane oru film aayi follow cheyyan preripichathu...oru commercial failure aavum ennu urappundayittum kurachu kaaryangal cinemayiloode parayan sramichu ennu aanu thonniyathu...pinnedu irangiya chithrangal asahaneeyamayirunnu....wrong casting aanu pullikkarante ettavum valiya prethekatha...ella chithrangalilum mohan lalinte koode ulla upagrahangal maha mosam aayirunnu....karmayodha kandu...KU KU KOOTHARA PADAM.....Mohan lalinte ee kollathe padangal kollamayirunnu...spirit athrakkuu angadu pora engilum boradippichilla...mattu randu chithrangalum nannayi..nannayi aaswadhichu thanne kandu...Grand masterile abhinayavum kollamayirunnu.....Mohan lal enthinanavo major ravikku pinnem pinnem thala vechu kodukkanathu...inippo oru Rashtrapathi pattom koodi oosinu aarelum kondu vannu kodukkum ennu thonnittavo
ReplyDeleteaarem anukoolichu kondu parayunnathalla...Ustad hotel nu hari kodutha mark kandu njetti.....maha mosam screen play and silly dialogues....ezhuthu sarikkum amateur aayirunnu...oru theme undu athum thalli pazhuppicha pole thonni...anwar rasheedinte direction mikachathayirunnu....pinne thattathin marayathinu 8 mark..vinneth sreenivasan cinemakku story kittan vendi dharalam books vaayichathum cinema kandathum mazhayathum manjathum local bus il okke keri alanju thirinju nadannathum ( aarum sancharikkatha vazhikaliloode sancharikkum...ente nakulanu vendi, keralathile janangalkku vendi ) okke kettu kannu niranju...pinne appropriate aaya oru heroine kittan vendi kure alanju nadannu ennokke kettu...kannu niranju poyi....pullikkaran vallya soft aayi pathinja sabdhathil okke nice aayi vechu kaachum..ennittu thani nilavaramillatha sadhangal padachu vidum...malarvadi okke bayangara bore aayirunnu.....bayangara overrated aanu kakshi......cinema passion aayirikkam, swapnam aayirikkam but ingane kaattikoottaruthu...cinema passion aayi athmaarthamayi athinayi nadakkunnavar undu..avare koode kaliyakkaruthu
ReplyDeleteഇവിടെ എല്ലാവരും സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത് എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല..സ്വന്തം പണം മുടക്കി സിനിമ കാണുന്നവന് കണ്ട പടം ഇഷ്ടമായോ ഇല്ലയോ എന്ന് പറയാനുള്ള അവകാശമുണ്ട് അതാണ് ഇവിടെ നിരൂപകന് പറഞ്ഞിരിക്കുന്നതും, എനക്കും ഈ പടം ഇഷ്ട്ടമായില്ല തികച്ചും ബോറിന്ഗായിരുന്നു..
ReplyDeleteRajesh pilla enna director aadhya cinemmakku shesham valare struggle cheythathayi kettittundu...pullide keesayil anju paisa undarunnilla...traffic nu sheshavum ippozhum pullide sthithi athra mecham onnum alla....traffic nte van vijayam pullikku orupadu offer kittiyathanu...venel ee 2 varsham kondu pullikku kurachu paisa undakkamayirunnu...pakshe cheythilla....nammal kurachu struggle cheythalum ini oru compromise venda..nalla cinema thanne pidikkanam enna aa oru aagraham, athanu mr cinemayodulla passion..allathe pynkili dialogum thatti koottiya screen play um kondu cinema pidikkan nadakkalalla...ee oru kaaryathil aashiq abu & co also nallathanu ennu thonniyittundu..atleast they are trying for something....
ReplyDeleteമേജര്‍ രവിയോട് ഒരു അഭ്യര്‍ത്ഥന : ഈ സിനിമ സൂപ്പര്‍ ആയിട്ടുണ്ട്. ഇനിയും ഇതുപോലുള്ള സില്മകള് വരണം. എന്നാലെ നാട് നന്നാവൂ.അനുഗ്രഹീത കലാകാരനായ മോഹന്‍ലാല്‍ ആനക്കൊമ്പിന്റെ പൊടിയും തട്ടി വീട്ടില്‍ ഇരിക്കൂ. .. ഓരോരുത്തരുടെ ആഗ്രഹങ്ങള്‍ .... കയ്യില്‍ കാശുണ്ട് എന്ന് കരുതി പ്രേക്ഷകരെ കൂവിക്കുന്നതിനും ഒരു അതിരുണ്ട്..
ReplyDeleteee review vayichu kniku oru karyam mansilayi-- major ravikum,mohanlalinonumala mad...ee kazhapan reviwernu thaneyaaa...ethu polula manja patrakare motayadichu,kazhuthapurathu kayatii nadukadathanam... thaniku mohanlainu ishtamalenkil,athu para..alathe eematiri 10 paisaku kolatha revws erakukyala vendathu...ee padam ,hit aanu..bcoz of the relvance of topic...athu polikan thante ee pazhamkanji revwsne kondu patilaaa...
ReplyDeleteഅങ്ങേയറ്റം സത്യസന്ധമായ രീതിയില്‍ സിനിമയെ റിവ്യൂ ചെയ്യുന്ന അപൂര്‍വ്വം നിരൂപകരില്‍ ഒരാളാണ് ഹരി. ഇഷ്ട നടന്റെ/ഇഷ്ട സംവിധായകന്റെ സിനിമയെ കുറിച്ച് മോശം അഭിപ്രായങ്ങള്‍ വരുമ്പോള്‍ ചിലര്‍ക്കൊക്കെ വല്ലാതെ ചൊരിയും. അതാണ് ഇത്തരം കമന്റുകളുടെ രൂപത്തില്‍ പുറത്തു വരുന്നത്. സിംഹാസനത്തിന്റെ പേജില്‍ കണ്ടതാണല്ലോ പ്രിത്വിയുടെ അഭിനയത്തെ കുറിച്ച് ഹരി പരാമര്‍ശിച്ചപ്പോള്‍ അദ്ദേഹം ഒരു പ്രിത്വി വിരോധി ആണെന്നും ഉസ്താദ് ഹോറെലിനെ പുകഴ്ത്തി പറഞ്ഞതിന് മമ്മുട്ടി വിധേയന് ആണെന്നും ഒക്കെ മുദ്ര കുത്താന്‍ ഒരുത്തന് (പ്രിത്വിയുടെ ആസനം നക്കി നടക്കുന്ന ഒരു നപുംസകം) കച്ചയും കെട്ടി ഇറങ്ങിയത്. ഇപ്പോള്‍ ഇവിടെ പറയുന്നു ഹരി ഒരു മോഹന്‍ലാല്‍ വിരോധി ആണെന്ന്. ഇനിയിപ്പോ നാളെ ഹരി ഏതേലും ദിലീപ് ചിത്രത്തെ കുറിച്ച് എന്തെങ്കിലും എഴുതിയാലും വരും ഇവന്മാരെ പോലെ കുറെയെണ്ണം. ഇവന്മാര് ഉള്ളത് കൊണ്ട് ഒരു ഗുണമുണ്ട് കമന്റ് ബോക്സ് നിറഞ്ഞു കവിഞ്ഞു ഒഴുകിക്കോളും.
ReplyDeleteപിന്നെ സ്പിരിറ്റിന്റെ കാര്യത്തില്‍ എനിയ്ക്കും ഹരിയുടെ അഭിപ്രായത്തോട് യോജിപ്പില്ല. എനിയ്ക്ക് ആ സിനിമ ഇഷ്ടപ്പെട്ടു. ഹരി 7 മാര്‍ക്ക് കൊടുത്ത സെക്കന്റ് ഷോ എന്നാ മൂവി എനിയ്ക്ക് ലവലേശം ഇഷ്ടപ്പെട്ടതും ഇല്ല. എന്ന് വെച്ച് ഒരു അഭിപ്രായ വ്യത്യാസം ഉണ്ടെന്നു കരുതി ഹരിയ്ക്കു "രഞ്ജിത് വിരോധം" അല്ലെങ്കില്‍ "മോഹന്‍ലാല്‍ വിരോധം" അല്ലെങ്കില്‍ വേറെ ഏതേലും വകുപ്പിലുള്ള "വിധേയത്വം" ഉണ്ടെന്നോ ഞാന്‍ പറയില്ല. ഹരി അദ്ധേഹത്തിന്റെ ഒരു point of view വില്‍ നിന്ന് കൊണ്ട് വളരെ മികച്ച രീതിയില്‍ സിനിമാ റിവ്യൂ നടത്തുന്ന ഒരു വ്യക്തിയാണ്.
ഈ സിനിമ തീര്‍ച്ചയായും ഹിറ്റ് ആണ്. ഇത് മാത്രമല്ല മേജര്‍ മോഹന്‍ലാലിനെ വെച്ച് എടുത്ത കുരുക്ഷേത്ര, കാണ്ഡഹാര്‍ എന്നിവടും വന്‍ഹിറ്റുകള്‍ ആയിരുന്നു. ഈ രണ്ടു ചിത്രങ്ങളും കാണാന്‍ തീയട്ടെരില്‍ ഉണ്ടായിരുന്ന മൂട്ടകളെയും പാറ്റകളെയും (മനുഷ്യര്‍ ഇല്ലായിരുന്നു, ഇവറ്റ മാത്രമേ ഉണ്ടായിരുന്നുളൂ) തുരത്താന്‍ ഒരുപാട് "ഹിറ്റ്" ഉപയോഗിയ്ക്കേണ്ടി വന്നു എന്നാണു കേട്ടിട്ടുള്ളത്. ആ വകുപ്പില്‍ ഈ ചിത്രവും ഒരു മെഗാ ഹിറ്റ് തന്നെ ആവും തീര്‍ച്ച.
ReplyDeleteഈ നിരൂപകന്റെ എല്ലാ റിവ്യൂ വും ഞാന്‍ ഒന്ന് ഓടിച്ചു നോക്കിയപ്പോള്‍ കണ്ട രസകരമായ ചില വിവരങ്ങള്‍ ..
ReplyDeletesmart city - 2/5
Mayavi 3.5/5
chotta Mumbai - 1/5
Speed track 3/5
സ്മാര്‍ട്ട് സിറ്റി , സ്പീഡ് ട്രാക്ക് എന്നീ പടങ്ങലെക്കളും അത്രയ്ക്ക് താഴെയാണോ ചോട്ടാ മുംബൈ ?.
Mission 90 Days - 7/10
Kadha Parayumbol - 5/10
Thirakadha - 4/10
ഇതിനു ഞാന്‍ ഒന്നും പറയേണ്ട ആവശ്യം ഇല്ല.
Ee pattanathil bootham - 4.25/10
Annan Thambi - 4
Aug 15 - 3.5
RathiNirvedam - 3.5
Venicile Vyapari - 4.75
Chaina town - 2.5
Chrstain Bro - 2.5
ഇവിടെ വിജയ ചിത്രങ്ങളാണൊ കലാമുല്യമാണോ ഇദ്ധേഹം ഉദേശിച്ചത് ?..
Masters - 6 -> Grand Master - 5..
ഒരു പ്രേഷകാനും .. ഇതുപോലെ ഒരു അഭിപ്രായം ഉണ്ടാവില്ല ..
Urumi - 7.75
Trafic - 7.5
Second Show - 7.25
ട്രാഫിക് എന്ന പടത്തിനു മുകളിലാണോ ഉറുമിയും ?.. സെക്കന്റ് ഷോ ഇത്ര നല്ല സിനിമയായിരുന്നോ ?.
Ordinary - 6
Dimond Neck - 6.25
എന്നീ ചിത്രങ്ങളോട് അല്പമെങ്കിലും മാന്യത കാണിച്ചപ്പോള്‍ ..
2harihar Nagar - 7.2/10
Merikkundoru kunjadu - 7/10 .. ?????????
Arjunan Sakshi - 5.75
Veendum Kannur - 3.5
B'Party - 3.5
Cinima Company - 4
ഇങ്ങനെ നിരൂപിച്ചപ്പോള്‍ .. സ്പിരിറ്റ് എന്ന സിനിമ കാഴ്ചക്ക് ഹാനികരം..
Spirit 3.5
ബാച്ച്ലാര് പാര്‍ട്ടി ക്ക് ഹാനികരം ഇല്ലാത്ത എന്ത് ആണ് സ്പിരിറ്റില്‍ ഇദേഹം കണ്ടത് ?.
കള്ളുകുടി, പെണ്നുപിടി , കൂലിത്തല്ല് അല്ലാതെ എന്താണ് ബാറ്ച്ച്ലോര് പാര്‍ടിയില്‍ ഉള്ളത് ?. ബാക്കി സിനിമകള്‍ മോഷണം ആകുന്ന നിരൂപകന് ഇത് ഒറിജിനല്‍ സിനിമ തന്നെ... :-)
Friday - 7.5
Trivandrum Lodge - 7
Moly Aunty - 5.25
Jawan of Vellimala - 5.5
101 Wedding - 5
ഇതിനെക്കാള്‍ നല്ലത് കട്ട പാരയുമായി മോഷ്ടിക്കാന്‍ ഇറങ്ങുന്നതാ..
ഇനി റിവ്യൂ എഴുതുന്നതിനു മുന്‍പ് അറിയാവുന്ന പണിയാണോ ഇതെന്ന് രണ്ടുവട്ടം ആലോചിക്കുക .
Ente dhaivame nammude nattukarokke Taken cinema allenkil ethenkilum Italiya movies okke anallo kanunnathu... Nammude indiayil thanne tamil languagil MAHANADHI ennoru kamal padamundu Taken cinemakkum munpu irangiyathu atharum kandille?
ReplyDeleteNyil said...
ReplyDeleteഈ നിരൂപകന്റെ എല്ലാ റിവ്യൂ വും ഞാന്‍ ഒന്ന് ഓടിച്ചു നോക്കിയപ്പോള്‍ കണ്ട രസകരമായ ചില വിവരങ്ങള്‍ ..
chemmeenum,manichitrathazhum,vadakkan veeragadhayum okke, iyal review ezhuthu thudangunnathinu munpu releae ayathu nannayi.
illenkil athine okke review ezhuthi ee reviewer konnu kola vilichene. :lol:
btw, karyam enthayalum, iyalude reviews njan nokkarundu.oru karyam sredhichathu, prithvirajinte padathinu mathrame ingeru manyamaya rating kodukkarulloo..
utter waste simhasanam pole ulla chila cinemakalkkozhike ,rajuttante bakki mikkathinum nalla rating anu.
റേറ്റിംഗിനെക്കുറിച്ചും വിശേഷങ്ങള്‍ എങ്ങിനെ എഴുതുന്നു എന്നതിനെക്കുറിച്ചുമെല്ലാം About-ല്‍ വിശദമായി പറഞ്ഞിട്ടുണ്ട്. ആ കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നില്ല. ഒരു ചിത്രത്തെ മറ്റൊന്നിനോട് ഉപമിച്ച്, അപേക്ഷികമായോരു റേറ്റിംഗല്ല നാല്കാറുള്ളത് എന്നതിനാല്‍ ഒരു ചിത്രത്തിന്റെ റേറ്റിംഗിനോട് മറ്റൊന്നിനെ ഉപമിക്കുന്നതില്‍ വലിയ കഥയൊന്നുമില്ല. ഓരോ ചിത്രത്തിനും നല്കുന്ന റേറ്റിംഗിനോട് യോജിപ്പുള്ളവരുണ്ടാവാം, ഇല്ലാത്തവരുണ്ടാവാം. എന്തുകൊണ്ട് ആ ചിത്രത്തിന് ആ റേറ്റിംഗ് നല്കി എന്നാണ് വിശേഷത്തില്‍ വ്യക്തമാക്കുവാന്‍ ശ്രമിക്കാറുള്ളത്. വിശേഷത്തില്‍ പറഞ്ഞ കാര്യങ്ങളോട് വിയോജിപ്പുണ്ടെങ്കില്‍ ആര്‍ക്കും അതിവിടെ രേഖപ്പെടുത്താവുന്നതാണ്. ഒരു പടം നല്ലത് / മോശം എന്നു മാത്രം പറഞ്ഞു നിര്‍ത്താതെ എന്തുകൊണ്ട് നല്ലതെന്ന് / മോശമായി തോന്നി എന്ന് കൂടി പറഞ്ഞാല്‍ മറ്റുള്ളവര്‍ക്ക് അത് ഗുണപ്പെടുകയും ചെയ്യും.
ReplyDeleteഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :-)
--
ഈ നിരൂപകന് എന്തോകെയാണ് ഈ പറയുന്നത്???? ഇദ്ദേഹത്തിന്റെ പല റിവ്യൂ കളും തുടങ്ങുന്നത് തന്നെ ആ സംവിധായകന്റെയോ അഭിനേധവിന്റെയോ മുന്‍കാല സിനിമകളുമായി താരതമ്യം നടത്തികൊണ്ടാണ്....എന്നിട്ട് ദെ മുഗളില്‍ അദ്ധേഹത്തിന്റെ വിശധീകാരണം കണ്ടില്ലേ????ഞങ്ങളുടെ കണ്ണിനു കുഴപമോനുമില്ല ചേട്ടാ....ഒരു ഉപമ പറയുകയാണെങ്കില്‍ ഇത് വെറും "ആടിനെ പട്ടിയകുന്ന എര്പടായി പോയി"
ReplyDeletePOOR MOVIE.. UNSAHIKKABLE.... ORKKUVAN PERINU POLUM ORU SCENE OR FRAME ILLA. ENTHINEEE KROORATHAAA...??
ReplyDeleteAnyan enna chithrathil ninnum vanna chinthamani kolacasile nayakanum ekadesham ithu pole allayirunno?
ReplyDeleteente arivu shariyanenkil kannan pattambi is the
ReplyDeletebrother of major ravi
ഈ നിരൂപക മഹാ പ്രതിഭ നിരൂപിചെങ്കിലും സമാധാനിക്കട്ടെ,,,ഒരു ______ ഫാനിന്റെ രോദനം ............................
ReplyDeleteaaru entokk paranjalum .....................varshangalkk shesham mohanlal inte oru cinema thrissur main releasing center ilninnum (kairali) maari...................ennalum parayum cinemayekurich gambeera abiprayamannu..........
ReplyDeleteവേണമെങ്കില്‍ റിവ്യൂ വായിച്ചിട്ട് പോടാ ചെക്കന്മാരെ ...നിങ്ങള്‍ക്ക് പടം ഇഷ്ടപെട്ടെങ്കില്‍ ഇഷ്ടം എന്നും ഇല്ലെങ്കില്‍ ഇല്ല എന്നും പറയാന്‍ ഉള്ള സ്വാതന്ത്ര്യം ഉള്ള മഹാരാജ്യം ആണ് ഇത് .. സൂപ്പര്‍സ്റ്റാര്‍ ആസന്നം തുടക്കുന്ന ടോയലെറ്റ് പേപ്പര്‍ മാല ഇട്ടു പൂജിക്കരുത് അതില്‍ പാല് കൊണ്ട് അഭിഷേകം നടത്തരുത് എന്ന് പറയാന്‍ മാത്രമേ കഴിയൂ .. കേള്‍ക്കാം കേള്‍ക്കാതിരിക്കാം... തേരി മര്‍സി ;)
ReplyDeleteകാണ്ഡഹാറി'നു ശേഷം മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി രചനയും സംവിധാനവും നിര്‍വ്വഹിച്ച് പുറത്തിറങ്ങിയ ചിത്രം; മേല്‍ ചിത്രം കണ്ടവരാണെങ്കില്‍, 'ദൈവമേ കാത്തോളണേ!' എന്നു പറഞ്ഞേ 'കര്‍മ്മയോദ്ധാ'യ്ക്കു തല വെയ്ക്കുവാന്‍ സാധ്യതയുള്ളൂ!
ReplyDeleteഇത് തികച്ചും വാസ്തവമായ ഒരു പ്രസ്താവന തന്നെ ആണ് .
കീര്‍ത്തിചക്ര അല്ലാതെ മേജറിന്റെ നല്ല ഒരു ചിത്രവും ഉണ്ടായിട്ടില്ല.
പട്ടാളക്കാരന്റെ കഥകള്‍ പറയുന്നതിന് പരിമിതികള്‍ ഉണ്ട് .
അമിതാഭ് ബച്ചനെ ഒക്കെ കൊണ്ട് വന്നു എങ്കിലും, കാണ്ഡഹാര്‍ സഹിക്കാവുന്നതിലും അപ്പുറമായ ഒരു ബോറന് ചിത്രം ആയിരുന്നു.
സ്പിരിറ്റ്, കര്‍മ്മയോധ ഒക്കെ വിമര്‍ശിച്ചെങ്കിലും, ലേഖകന്‍ മോഹന്‍ലാല്‍ എന്നാ അഭിനേതാവിനെ മുഴുവനായി എപ്പോഴും വിമര്‍ശിക്കുന്നതായി തോന്നിയില്ല.
പ്രണയം പോലെ ഉള്ള ചിത്രങ്ങളുടെ റിവ്യു നോക്കിയാല്‍ അറിയാം.
താരാരാധനയുടെ പേരില്‍ കാസനോവ പോലെ ഉള്ള ചിത്രങ്ങള്‍ക്ക് കൈ അടിക്കാന്‍ എല്ലാവര്ക്കും കഴിയില്ലെന്ന് പ്രിയപ്പെട്ട ആരാധകര്‍ മനസിലാക്കണം.
നല്ല ഒരു പ്രമേയം എന്നതിനപ്പുറം സ്പിരിറ്റ് ഒരു മികച്ച ചിത്രമേ അല്ല.
ഈ ആരാധകര്‍ പ്രണയം ചിത്രം കണ്ടു വിജയിപ്പിചിരുന്നെങ്കില് ...
പ്രണയം നല്ലൊരു മൂവി ആയിരിയ്ക്കാം.... ആയിരിയ്ക്കാം എന്നല്ല അത് അങ്ങനെ തന്നെയാണ്. കുടുംബവുമായി കണ്ടിരിയ്ക്കാവുന്ന നല്ലൊരു cute movie എന്ന് വെച്ച് കോപ്പിയടിയെ നിശിതമായി വിമര്ഷിയ്ക്കുന്നവര് അതിനെ ഇങ്ങനെ വാനോളം പുകഴ്തരുത്. കാരണം അത് നല്ല ഒന്നാം തരാം കോപ്പിയടി ആണ്. പ്രിയദര്‍ശനെയും അമല്‍ നീരടിനെയും അനൂപ് മേനോനെയും ഉണ്നിക്രിശ്നനെയും ഒക്കെ കോപ്പിയടിയുടെ പേരില്‍ കൊന്നു കൊല വിളിയ്ക്കുന്ന മഹാന്മാര് എന്തുകൊണ്ടാണ് ബ്ലെസ്സിയുടെ കാര്യത്തില്‍ ഇത്രയും സോഫ്റ്റ് സമീപനം എടുക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. പദ്മരാജ ശിഷ്യന് കൊപിയടിച്ചാല് അത് മാത്രം എങ്ങനെ മഹത്തരം ആവും?
ReplyDelete@ മുകില്വര്ണ്ണന് : താങ്കള്‍ പ്രണയം ഇതു ചിത്രത്തിന്റെ കോപ്പി ആണെന്ന് മാത്രം പറഞ്ഞില്ല.
ReplyDeleteഎല്ലാരും കോപ്പി എന്ന് പറയുന്നു അത് കൊണ്ട് ഞാനും പറയുന്നു എന്ന രീതിയിലുള്ള അഭിപ്രായം ആണോ?
ഓസ്ട്രേലിയന്‍ സംവിധായകന് പോള്‍ കൊക്സിന്റെ "ഇന്നസെന്‍സ് " എന്നാ ചിത്രമാണ് ഉദ്യേശിച്ചത് എങ്കില്‍,
താങ്കള്‍ അത് കണ്ടിട്ടുണ്ടോ ? തിരുവനന്തപുറത്തെ ഫിലിം ഫെസിവല്‍ 2012 ഇല് ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.
ഇതേ സംശയം ഉള്ളവര്‍ ഒരുപാടു പേര് അത് കാണാന്‍ തിക്കി തിരക്കുന്നുണ്ടായിരുന്നു.
കണ്ടിട്ടില്ല എങ്കില്‍ ചിത്രം കണ്ടവരോട് ചോദിക്കുക. പിന്നെ ബ്ലെസി...
എന്തെങ്കിലും ഒരു വിജയ സാധ്യതയുള്ള വിഷയം എടുത്തു സിനിമ ഉണ്ടാക്കുന്ന ആളല്ല അദ്ദേഹം .
ബ്ലെസ്സിയുടെ ചിത്രങ്ങള്‍ നോക്കിയാല്‍ അറിയാം .
ഇന്നസെന്‍സ് കോപി അടിച്ചതാണ് പ്രയാണം എന്നാണ് പറയുന്നതെങ്കില്‍
ദയവായി ഈ ലിങ്ക് നോക്കുക
http://www.manoramaonline.com/advt/movie/iffk-2012/reviews/innocence.html
പിന്നെ നല്ല ചിത്രങ്ങള്‍ വിജയിക്കണം എന്നില്ല , അതെ പോലെ മോശം ചിത്രങ്ങള്‍ പരാജയം ആകണം എന്നുമില്ല .
2012 ഇലെ ഏറ്റവും പണം വാരിയ മലയാള ചിത്രം "മയമോഹിനി" ആണ് . ദ്വയാര്‍ത്ഥ തമാശകള്‍ കൊണ്ട് നിറഞ്ഞിട്ടും കുടുംബ പ്രേക്ഷകര്‍ ചിത്രം കണ്ടു.
ലേഖകന്റെ മയമോഹിനിയെ കുറിച്ചുള്ള റിവ്യുവില്‍ ഞാന്‍ പറഞ്ഞിരുന്നു മയമോഹിനി ആയിരിക്കും സുപെര്‍ഹിറ്റ് ചിത്രമെന്ന് . സാമ്പത്തിക ലാഭം വെച്ച് ഒരു ചിത്രത്തെ വിലയിരുത്തുമ്പോള്‍. പക്ഷെ അത് നോക്കി ആ ചിത്രമാണ് ഏറ്റവും മികച്ചത്ന്നു ഒരിക്കലും പറയാന്‍ സാധിക്കില്ല. എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടമയാലെ ഒരു ചിത്രം സൂപര്‍ ഹിറ്റ് ആകുകയുള്ളൂ. ഇപ്പോള്‍ ഇറങ്ങുന്ന ന്യൂ ജനറേഷന് സിനിമകള്‍ എന്ന് പറയുന്നവയൊക്കെ കുടുബ പ്രേക്ഷകര്‍ സ്വീകരിക്കുന്നില്ല, അത് കൊണ്ട് തന്നെ ആണ് ആ മികച്ച പ്രമേയം ആയിട്ടും അത്തരം ചിത്രങ്ങള്‍ തീയറ്റര്‍ കളക്ഷന്‍ അതികം നെടാത്തത് . എന്നിരിന്നാലും ഈ കുടുബത്തിലെ തന്നെ ചിലര്‍ അവ ഒറ്റക്കോ, അല്ലെങ്കില്‍ കൂട്ടുകരും കൂടിയോ കാണാന്‍ പോകുക തന്നെ ചെയ്യും. ഇങ്ങനെ ശ്രധിക്കപെട്ട പല ചിത്രങ്ങളും പ്രധാന നഗരങ്ങള്‍ ഒഴികയുള്ള മറ്റു സ്ഥലങ്ങളില്‍ വേണ്ട രീതിയില്‍ ഓടുന്നില്ല.
(ദയവായി ഇതൊരു അഭിപ്രയം മാത്രമായി കാണുക. നല്ല ചിത്രങ്ങള്‍ ഏതായാലും അതിനെ സ്വീകരിക്കുന്ന ഒരു പ്രേക്ഷകന് ഞാനും. എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടന് മോഹന്‍ലാല്‍ ആണ്. പക്ഷെ മോശമായത് നല്ലതെന്ന് പറയാന്‍ കഴിയില്ല.)
അത് ഇന്നസ്സന്‍സ് ആണെന്ന് പറയേണ്ട കാര്യമില്ലല്ലോ സഹൃദയന് ചേട്ടാ. ഈ സിനിമ കണ്ടില്ലെങ്കിലും കണ്ട സുഹൃത്തുക്കളുടെ അഭിപ്രായങ്ങള്‍ കേട്ട് കൊണ്ടാണ് ഞാനും പറയുന്നത്. അതിനായി കഷ്ടപ്പെട്ട് ഒരു ലിങ്ക് ഒന്നും തരണം എന്നില്ല. എല്ലാം അറിയാമേ....രണ്ടും ത്രികോണ പ്രേമം തന്നെ. ഒന്നില്‍ ഭര്‍ത്താവ് ഒരല്പം സംശയാലു ആണ്, അയാള്‍ക്ക് ഒരു വില്ലന്‍ പരിവേഷം ഉണ്ട്. ഒടുവില്‍ നല്ലവന്‍ ആവുന്നു. ബ്ലെസ്സി അതെ കഥ എടുത്തു മിക്സിയില്‍ ഇട്ടു ഒന്ന് അരച്ചപ്പോള്‍ ഭര്‍ത്താവ് നല്ലവന്‍ ആയി. പിന്നെ ആ അമ്മയും മകനും തമ്മിലുള്ള ബന്ധവും വളരെ touching ആയ രീതിയില്‍ കാണിച്ചു. ബ്ലെസ്സി പ്രണയം എന സിനിമ എടുക്കുന്നതിനു മുന്‍പ് ഇതൊരു അഞ്ചു തവണ എങ്കിലും കണ്ടിരിയ്ക്കും എന്നത് തീര്‍ച്ച.
ReplyDeletepoyi valla vere paniyum edukada
ReplyDelete".രണ്ടും ത്രികോണ പ്രേമം തന്നെ. ഒന്നില്‍ ഭര്‍ത്താവ് ഒരല്പം സംശയാലു ആണ്, അയാള്‍ക്ക് ഒരു വില്ലന്‍ പരിവേഷം ഉണ്ട്. ഒടുവില്‍ നല്ലവന്‍ ആവുന്നു. "
ReplyDeleteഇത് കൊണ്ട് ആ ചിത്രം കോപ്പിയാണെന്നാണോ താങ്കള്‍ പറഞ്ഞു വക്കുനത്? ഇത്തരം കഥാപാത്രങ്ങളും കഥാതന്തുവും ഉള്ള എത്രയോ സിനിമകള്‍ ലോകത്ത് ഇറങ്ങിയിരിക്കുന്നു.. അതെല്ലാം കോപ്പിയാണോ?
ഞാനും ഇന്നസെന്‍സും പ്രണയവും കണ്ടതാണ്.. എനിക്ക് കഥ അത്ര സാമ്യം ഒന്നും തോന്നിയില്ല. താങ്കള്‍ മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാതെ ദയവായി ആ ചിത്രം കണ്ടു താരതമ്യം ചെയ്തിട്ട് വാ... എന്നിട്ട് അതെപ്പറ്റി നമുക്ക് സംവദിക്കാം.
സിനിമ കാണാതെ സുഹുര്തുക്കളുടെ അഭിപ്രായം കേട്ട്, അത് സ്വന്തം അഭിപ്രായം ആയി പറയുന്നവരോട് എന്ത് പറയാനാണ് സതീഷ് അല്ലെ...
ReplyDelete