ടാ തടിയാ: സംഗതി കൊള്ളാം ബായ്, പക്ഷേ...
ഹരീ, ചിത്രവിശേഷം
![Da Thadiya: A film by Aashiq Abu starring Sekhar Menon, Sreenath Bhasi, Ann Augustine, Nivin Pauly etc. Film Review by Haree for Chithravishesham. Da Thadiya: Chithravishesham Rating [6.00/10]](http://2.bp.blogspot.com/-ja2QW9FZnXQ/UNazIG25w_I/AAAAAAAAI_0/jqoeqJkMzwU/2012-12-21_Da-Thadiya.png)
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 7.00 / 10
: 6.00 / 10
: 3.50 / 05
: 2.50 / 05
Da Thadiya
Directed by
Aashiq Abu
Produced by
Anto Joseph
Story, Screenplay, Dialogues by
Syam Pushkaran, Dileesh Nair, Abhilash S. Kumar
Starring
Sekhar Menon, Sreenath Bhasi, Ann Augustine, Nivin Pauly, Arundathi Nag, Vinay Forrt, V.K. Sreeraman, Maniyanpilla Raju, Edavela Babu, Kunjan, Thesni Khan, Jayaraj Warrier, N.L. Balakrishnan etc.
Cinematography (Camera) by
Shyju Khalid
Editing by
V. Saajan, Bhavan Sreekumar
Production Design (Art) by
M. Bava
Music / Background Score by
Bijibal
Lyrics by
Name
Make-Up by
Raheem Kodungalloor, Jijesh
Costumes by
Sameera Saneesh
Choreography by
Name
Action (Stunts / Thrills) by
Name
Stills by
Ramdas Mattoor
Designs by
Pappaya
Banner
Anto Joseph Film Company, OPM Cinemas
Release Date
2012 Dec 21
Snippet Review
Yet again an impressive attempt from Aashiq Abu and 'Da Thadiya' is good enough for a one time watch. But the question is, whether it keeps up to the hype it created?
സിനിമ ഭൂരിഭാഗം സമയവും പല കെട്ടിടങ്ങളുടെ നാലു ചുവരുകള്‍ക്കുള്ളിലാണ് നടക്കുന്നത്. സിനിമയ്ക്കു വേണ്ടുന്ന കഥാപരിസരങ്ങള്‍ വിശ്വസനീയമായി ഒരുക്കുവാന്‍ ബാവയ്ക്ക് കഴിഞ്ഞു. ഷൈജു ഖാലിദിന്റെ ക്യാമറ പകര്‍ത്തിയ പകല്‍ ദൃശ്യങ്ങള്‍ പലയിടത്തും ഇരുണ്ടു പോയത് സിനിമയുടെ ദൃശ്യ സുഖം കുറച്ചു. അതേ സമയം രാത്രികാല ദൃശ്യങ്ങള്‍ വളരെ നന്നായെന്നും തോന്നി. കഥ പറച്ചിലിന് അനുസൃതമായി ചില ഇഫക്ടുകളൊക്കെ ചേര്‍ത്താണ് വി. സാജനും ഭവന് ശ്രീകുമാറും ചിത്രസന്നിവേശം നടത്തിയിരിക്കുന്നത്. ഫ്ളാഷ് ബാക്കിന് മറ്റൊരു കളര്‍ ടോണും, ഫ്രയിമിന്റെ ഉള്ളിലൊരു ബോര്‍ഡറുമൊക്കെ ഉപയോഗിച്ചത് ഉദാഹരണം. സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും റഹീം കൊടുങ്ങല്ലൂരിന്റെ ചമയവുമെല്ലാം പതിവ് പോലെ സിനിമയുടെ മാറ്റുയര്ത്തുന്നുണ്ട്. ബിജിബാലിന്റെ പശ്ചാത്തലസംഗീതവും ചിത്രത്തിന് ഗുണം ചെയ്തു. നായകന്റെ ഇടി കൊണ്ട് വില്ലന്‍ പറന്നു പോവുന്നതായൊക്കെ കാണിക്കുന്ന അവസാന ഭാഗത്തെ സംഘട്ടന രംഗങ്ങള്‍ പലപ്പോഴും ബാലിശമെന്ന് തോന്നി. അതുവരെ ചിത്രം പറഞ്ഞു വന്ന ശൈലിയുമായി ഇത് വല്ലാതെ വേറിട്ട് നില്ക്കുന്നു.
'പ്രകാശം പരക്കട്ടെ' എന്ന ചിത്രം മുന്നോട്ട് വെയ്ക്കുന്ന മുദ്രാവാക്യത്തെ സാധുവാക്കുന്ന രീതിയില്‍ ചില കാര്യങ്ങളെക്കുറിച്ച് പ്രകാശം പരത്തുവാനുള്ള ശ്രമം ചിത്രത്തിലുണ്ട്. ആയുര്‍വേദത്തെ കൂട്ടുപിടിച്ച് ചിലര്‍ നടത്തുന്ന ചൂഷണങ്ങളും, ശരീരത്തെക്കുറിച്ചുള്ള ആളുകളുടെ അമിതമായ ആവലാതിയും, ആളുകളുടെ ദൗര്‍ബല്യങ്ങളേയും ആഗ്രഹങ്ങളേയും മുതലെടുത്ത് ചിലര്‍ നടത്തുന്ന തട്ടിപ്പുകളുമൊക്കെ ചിത്രത്തില്‍ ചര്‍ച്ച ചെയ്യുവാന്‍ തിരക്കഥാകൃത്തുക്കളും സംവിധായകനും ശ്രമിച്ചത് നല്ല കാര്യം. പക്ഷേ, പടം ആസ്വാദ്യകരമാകുവാന്‍ ലക്ഷ്യം മാത്രം നന്നായാല്‍ പോരല്ലോ; അതിന് മാര്‍ഗവും കൂടി നന്നാവണ്ടേ ബായി? അവിടെയാണ് ചിത്രം പരാജയപ്പെടുന്നത്. അതേ സമയം ചിത്രമൊരു പൂര്‍ണ പരാജയമായിരുന്നു എന്നും ഈ പറഞ്ഞതിന് അര്‍ത്ഥമില്ല. ചില സുന്ദര മുഹൂര്‍ത്തങ്ങളും, പൊട്ടിച്ചിരിപ്പിക്കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന ചില ഇടങ്ങളുമൊക്കെ ചിത്രത്തിന്റെ രക്ഷയ്ക്കായി അണിയറ പ്രവര്‍ത്തകര്‍ കരുതിയിട്ടുണ്ട്. കുറച്ചു കൂടി നല്ലൊരു ശ്രമം രചയിതാക്കളുടേയും സംവിധായകന്റേയും ഭാഗത്ത് നിന്ന് ഉണ്ടായിരുന്നെങ്കില്‍ ഇതിലുമേറെ മികച്ചൊരു ചിത്രമായി 'ടാ തടിയാ' മാറുമായിരുന്നു താനും. അതുണ്ടാവാത്തത്തിനാല് പരിമിതികളും പോരായ്മകളും അവശേഷിക്കുന്ന, എന്നാല്‍ ഉള്ളടക്കത്തിലെ പുതുമയുടെ പച്ചയില്‍ ആസ്വാദ്യകരമായ, ഒരു ചിത്രമായി ഈ സിനിമയെ രേഖപ്പെടുത്താം.
ആഷിക് അബുവിന്റെ സംവിധാനത്തില്‍ ശേഖര്‍ മേനോന്, ശ്രീനാഥ് ഭാസി, ആന്‍ അഗസ്റ്റിന്, നിവിന്‍ പോളി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ 'ടാ തടിയാ'യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteHaree
@newnHaree
#DaThadiya is fairly good for a one time watch; but, nowhere near the expectations created by the hype in social media. #Chithravishesham
9:25 PM - 21 Dec 12
--
ee baai baai ennu vilikalle... hindiyil ithinartham jolikkaari ennaanu. alpam katti kootti vilikkoo.. bhaaaii ennu. :p
ReplyDeleteആവരേജ് എന്ന് ഒറ്റവാക്കില്‍ പറയാമല്ലേ?
ReplyDeleteക്രിസ്തുമസ്സ്- പുതുവത്സര ആശംസകള്‍, ഹരീ
ഈ ചിത്രത്തിന്റെ പ്രധാന പോരായ്മ ഇതിലെ കഥയും കഥാപാത്രങ്ങളും യാഥാര്‍ത്ഥ്യവുമായി വളരെ കുറച്ചു മാത്രം ബന്ധം പുലര്‍ത്തുന്നു എനതാണ് . പലപ്പോഴും ഒരു സൂപ്പര്‍ ഹീറോ രീതിയിലാണ് തടിയനെ അവതരിപികുനത് ( പ്രത്യകിച്ചു electionte സമയത്തും അവസാനത്തെ fightilum ). പിന്നെ നിവിന്‍ പൌളിയുടെ അഭിനയം നന്നായി എന്ന് ഹരി പറഞ്ഞത് എന്ത് എന്ത് അടിസ്ഥാനത്തില്‍ ആണെന് മനസിലാകുന്നില .
ReplyDelete"vinay fort" ee name malayala cinema ini orupadu thavana parayendi varum ..excellent performance aannu "shutter" enna cinemayil..da thadiya kanaan kathirikkunnu..bhavukangal hari sir
ReplyDeletepopins nte rating 5.50 .. da thadiyanteth 6.00.... ugran rating..... review vinte udeshathe samsayikkan prerippikkunnu... hari...
ReplyDeletepopins nte rating 5.50 .. da thadiyanteth 6.00.... ugran rating..... review vinte udeshathe samsayikkan prerippikkunnu... hari...
ReplyDeletejst an avg flick................
ReplyDeleteചിത്രത്തിന്റെ പ്രെമോ ഗാനമാണ് 'ബായി'ക്കു പ്രചോദനമെന്ന് മനസിലായിരിക്കുമല്ലോ? രാഹുല്‍ എന്ന ബിസിനസ് മാന്‍ രാഹുല്‍ വൈദ്യരെന്ന വേഷം കേട്ടെടുക്കുകയാണല്ലോ? നിവിന്‍ പോളി, ആ കഥാപാത്രം കൊണ്ട് ഉദ്ദേശിച്ചത് ഭംഗിയായി ചെയ്തു എന്നാണ് തോന്നിയത്.
ReplyDeleteഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :-)
--
അലോപതി ആയുർവേദത്തിനേക്കാൾ 100 ഇരട്ടി തട്ടിപ്പ് നടത്തുന്നുണ്ട് മാർക്കറ്റിൽ... എന്നിട്ടും ആയുർവേദത്തെ നെഗറ്റീവ് അടിച്ചത് ശരിയായില്ല
ReplyDeleteഅലോപ്പതിയെ കളിയാക്കിക്കൊണ്ടൊരു പടമെടുക്കാന്‍ ഏതെങ്കിലും സംവിധായകന് തോന്നണേയെന്നു നമുക്ക് പ്രാര്‍ത്ഥിക്കാം!
ReplyDelete"പക്ഷേ, പടം ആസ്വാദ്യകരമാകുവാന്‍ ലക്ഷ്യം മാത്രം നന്നായാല്‍ പോരല്ലോ; അതിന് മാര്‍ഗവും കൂടി നന്നാവണ്ടേ ബായി? അവിടെയാണ് ചിത്രം പരാജയപ്പെടുന്നത്. അതേ സമയം ചിത്രമൊരു പൂര്‍ണ പരാജയമായിരുന്നു എന്നും ഈ പറഞ്ഞതിന് അര്‍ത്ഥമില്ല. ചില സുന്ദര മുഹൂര്‍ത്തങ്ങളും, പൊട്ടിച്ചിരിപ്പിക്കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന ചില ഇടങ്ങളുമൊക്കെ ചിത്രത്തിന്റെ രക്ഷയ്ക്കായി അണിയറ പ്രവര്‍ത്തകര്‍ കരുതിയിട്ടുണ്ട്. "
ReplyDeletechila sundara muhoorthngalum idakku chila pottichirikalum undenkil oru 6 mark okke medikkan oru cienmakku pattumennano Hari ivde theliyikkunnathu???
@Shah Shaheen : ഇത് നോര്‍ത്ത് ഇന്ത്യക്കാരുടെ 'ഭായി' അല്ല , കൊച്ചിക്കാരുടെ 'ബായി' ആണ് :)
ReplyDeleteകുറവുകളൊക്കെ ഉണ്ടെങ്കിലും ഒരു ഉത്സവകാലത്ത് സൂപര്താര ചിത്രങ്ങളോട് മത്സരിക്കാന്‍ ഒരു താരബലവുമില്ലാതെ ഒരു തടിയന്റെ കഥയുമായി വരികയും ( ബോക്സ് ഓഫീസില്‍ സൂപര്താര ചിത്രത്തിന് തൊട്ട്പിന്നില്‍ രണ്ടാം സ്ഥാനത് ആയിപോയെങ്കിലും) ഒരു നല്ല ചിത്രം എന്ന പേര് നേടാന്‍ കഴിഞ്ഞതിലും ആഷിക് അബു എന്ന സംവിധായകന് അഭിനന്ദനം അര്‍ഹിക്കുന്നു.
The fight scenes are "lifted"/"inspired" from Kung Fu Panda and Matrix.
ReplyDeleteThere is no mention of why "Shaddi" ended up with the name "shaddi". I was hoping Ann would be ending up with that name since Thadiyan sees her mickey mouse and stuff!
Nivin was talking painfully slow. Didn't that strike artificial ?