തീവ്രം: തീവ്രമല്ലിത് തീവ്രവാദം!
ഹരീ, ചിത്രവിശേഷം
![Theevram: A film by Roopesh Peethambaran starring Dulquer Salmaan, Sreenivasan, Shikha Nair etc. Film Review by Haree for Chithravishesham Theevram: Chithravishesham Rating [4.75/10]](http://1.bp.blogspot.com/-8duis3mZppw/UK2ZSgvXYzI/AAAAAAAAIzg/2jIwZCXuox0/2012-11-16_Theevram.png)
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 4.00 / 10
: 5.00 / 10
: 4.50 / 05
: 2.50 / 05
Theevram
Directed by
Roopesh Peethambaran
Produced by
V.C. Ismayil
Story, Screenplay, Dialogues by
Roopesh Peethambaran
Starring
Dulquer Salmaan, Sreenivasan, Shikha Nair, Vishnu Raghav, Riya Saira, Vinay Forrt, Anu Mohan, Janardhanan etc.
Cinematography (Camera) by
Hari Nair
Editing by
Kapil Kumar M.G.
Production Design (Art) by
Cyril Kuruvila
Music by
Roby Abraham
Effects by
Arun - Seenu
Lyrics by
Rafeeq Ahamed, Arun K. Narayanan
Make-Up by
Ronex Xavier
Costumes by
Sameera Saneesh
Sound Design by
Renganath Ravee
Action (Stunts / Thrills) by
Mafia Sasi
Stills by
Santhosh Adoor
Designs by
Eli Media Lab
Banner
VCI Movies
Release Date
2012 Nov 16
Snippet Review
'Theevram' does have some intense moments and does provide some joy for those who love thrillers. But, the film fails to impress as a whole and I totally disagrees with it's ideology.
രണ്ട് കാലങ്ങളില്‍, തികച്ചും വിഭിന്നങ്ങളായ മാനസികാവസ്ഥയുള്ള ഒരു കഥാപാത്രത്തെ, വിശ്വസനീയമായി അവതരിപ്പിക്കുവാന്‍ ദുല്‍ക്കറിനു കഴിഞ്ഞു. വേദനയും ദുഃഖവുമൊക്കെ അതിനാടകീയമായി പോവാതെ കൈകാര്യം ചെയ്യുവാനായതും കഥാപാത്രത്തിനു ഗുണമായി. അതേ സമയം, ചിത്രത്തിലെ മറ്റൊരു അഭിനേതാവിനും തങ്ങളുടെ കഥാപാത്രങ്ങളോട് പേരിനു പോലും നീതി പുലര്‍ത്തുവാന്‍ കഴിഞ്ഞതുമില്ല. ശ്രീനിവാസന്റെ തന്നെ മുന്പുണ്ടായിട്ടുള്ള ചില പോലീസ് കഥാപാത്രങ്ങളെ അനുകരിച്ചതു പോലെ തോന്നി ഇതിലെ അദ്ദേഹത്തിന്റെ പോലീസ് വേഷം. ഹര്ഷന്റെ അടുത്ത സുഹൃത്തുക്കളായെത്തുന്ന വിഷ്ണു രാഘവും റിയ സൈറയുമൊന്നും തീരെ ശോഭിച്ചില്ല. ശിഖ നായരുടേയും മറ്റൊരു പ്രധാന വേഷത്തിലെത്തുന്ന അനു മോഹന്റെയുമൊക്കെ കാര്യവും മറിച്ചല്ല. വിനയ് ഫോര്‍ട്ടിനെ കൂടുതല്‍ പ്രസക്തമായൊരു കഥാപാത്രമായി കൂടുതല്‍ നന്നായി ചിത്രത്തില്‍ ഉപയോഗിക്കാമായിരുന്നു എന്നും തോന്നി. ഇതിപ്പോള്‍ ശ്രീനിവാസന്റെ പോലീസിന് അകമ്പടിയാവുക എന്നല്ലാതെ മറ്റൊന്നും വിനയ്ക്കിതില് ചെയ്യുവാനില്ല.
തന്റെ ഭാര്യയുടെ കൊലപാതകി, നിയമം അനുശാസിക്കുന്ന ശിക്ഷയും പിന്നീട് ശിക്ഷയിളവും നേടി പുറത്തിറങ്ങുന്നു; ഇതില്‍ കുപിതനാവുന്ന നായകന് നിയമത്തെ നോക്കുകുത്തിയാക്കി പ്രതികാരം ചെയ്യുന്നു, പോലീസുകാര്‍ 'ചത്തത് ***വൊന്നുമല്ലല്ലോ...' (ഉപയോഗിച്ച പേരു മറന്നു - അയാളെപ്പോലെ പുണ്യാളനൊന്നുമല്ലല്ലോ എന്നര്‍ത്ഥം നല്കുന്ന ഒരു പേര്.) എന്നു പറഞ്ഞ് അതിന് ഓശാന പാടുന്നു. ചെയ്യുന്ന കുറ്റത്തിന് അതേ ശിക്ഷ നല്കുന്ന ഗള്‍ഫ് രാജ്യങ്ങളിലെ നിയമമാണ് ഇവിടെ നടപ്പാക്കേണ്ടത് എന്നും ചിത്രത്തിലെ പോലീസിനെക്കൊണ്ട് രൂപേഷ് പറയിപ്പിക്കുന്നുണ്ട്. കുറ്റവാളികളെ മനുഷ്യരായി കാണുവാനും, അവരിലെ കുറ്റവാസനകളെ ഇല്ലാതാക്കി സമൂഹത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാനും ഉതകുന്ന തരത്തിലാണ് ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ ഉദ്ദേശം എന്നാണ് പരിമിതമായ ധാരണ. അതെത്രമാത്രം ഫലപ്രദമായി നിറവേറ്റപ്പെടുന്നുണ്ട് എന്നതില്‍ സംശയമുണ്ടെന്നു സമ്മതിക്കുമ്പോഴും, ഇതിനു കടകവിരുദ്ധമായ കാടന്‍ നിയമവാഴ്ച ഇന്ത്യ സ്വീകരിക്കണമെന്നൊക്കെ സിനിമ എന്ന മാധ്യമത്തിലൂടെ വിളിച്ചു പറയുമ്പോള്‍ അതിനെ അപലപിക്കാതെ വയ്യ. ആ തരത്തില്‍ സിനിമയിലൂടെയുള്ളൊരു 'തീവ്രവാദ'മായി മാത്രം കാണാവുന്ന 'തീവ്ര'ത്തെ, എത്രയൊക്കെ നന്നായി എടുത്തുവെച്ചിട്ടുണ്ട് എന്നു പറഞ്ഞാലും, കാഴ്ചയ്ക്കായി ശുപാര്‍ശ ചെയ്യുവാന്‍ ബുദ്ധിമുട്ടുണ്ട്. ഇത്തരം വികലമായ ആശയങ്ങളില്ലാത്ത, ഇതിലും നല്ല ചിത്രങ്ങളുമായി രൂപേഷിനെ വീണ്ടും കാണുവാന്‍ കഴിയുമെന്ന പ്രതീക്ഷയോടെ നിര്‍ത്തുന്നു.
രൂപേഷ് പീതാംബരന്റെ സംവിധാനത്തില്‍ ദുല്‍ക്കര്‍ സല്മാന് നായകനാവുന്ന 'തീവ്ര'ത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteHaree @newnHaree
#Theevram Even though a good watch, I strongly disagrees with the ideology the film tries to put forward. It's 'theevravadam'.
9:50 PM - 16 Nov 12
#Theevram does have some intense moments. A good watch for those who love thrillers. @dulQuer at his best! #Chithravishesham
9:46 PM - 16 Nov 12
--
പി.ജി.വിശ്വംഭരന്റെ മമ്മൂട്ടി ചിത്രം 'ഈ ശബ്ദം ഇന്നത്തെ ശബ്ദം' ഓര്‍ത്തുപോയി. ഒപ്പം ജനകനും വൈരവും പോലുള്ള സമീപകാല സിനിമകളും പ്രതികാരമെന്നതിന് ഒരൊറ്റ ധാരയല്ലേ ഉള്ളൂ, മലയാളസിനിമയില്‍ അന്നും ഇന്നും എന്നും? കണ്ണിനു കണ്ണ്, പല്ലിനു പല്ല്, ജീവനു ജീവന്....
ReplyDelete'ജനകനി'ലും 'വൈര'ത്തിലുമെല്ലാം കുറ്റവാളികള്‍ നിയമത്തിന്റെ കണ്ണുവെട്ടിച്ച് രക്ഷപെടുമ്പോള്‍, ഇരകളായുള്ളവര് ആയുധമെടുക്കുന്നു എന്ന രീതിയിലാണെങ്കില്‍ ഇവിടെ; നിയമം കുറ്റവാളിയെ ശിക്ഷിച്ച് പിന്നീട് ഇളവു നല്കി (അതെന്തെങ്കിലും സ്വാധീനം കൊണ്ടൊന്നുമല്ല, മാനുഷിക കാരണങ്ങള്‍ കൊണ്ടാണ് എന്നുമാണ് ചിത്രം തന്നെ നല്കുന്ന ധാരണ) വിട്ടയുക്കന്നയാള്ക്ക് ശിക്ഷ പോരെന്ന് നായകന് സ്വയം തീരുമാനിച്ച് മരണശിക്ഷ വിധിയ്ക്കുകയാണ്. അതും പോരാഞ്ഞ് എന്നിട്ടത് ശരിയാണെന്ന് നിയമപാലകര്‍ തന്നെ പറയുന്നതായും ചിത്രത്തിലുണ്ട്!
ReplyDeleteഈ കാഴ്ചയോട് യോജിക്കുന്നു മാത്രമല്ല വികാര തീവ്രമായ രംഗങ്ങളിലെ അഭിനേതാക്കളുടെ പ്രകടനവും ചിരിക്കാന്‍ നല്ലൊരു വകയാണ് .
ReplyDeleteകൊല്ലപ്പെടുന്നവന്റെ കാരുണ്യം അര്‍ഹിക്കുന്ന കുടുംബത്തോടുള്ള നിരുത്തരവാദപരമായ സമീപനവും തികച്ചും തെറ്റായി പോയി.
ReplyDeleteഅപ്പോള്‍ അതാണ് പ്രശ്നം ഗള്‍ഫിലെ നിയമം ഇവിടെ വരുത്താന്‍ ശ്രമിക്കുന്നത്
ReplyDelete"ചത്തത് യൂദാസൊന്നും അല്ലല്ലോ" ??
ReplyDeleteദുല്ക്കറീന്റെ പൊട്ട അഭിനയം നല്ലതാണെന്ന് വീണ്ടും ഹരി (സെക്കന്റ് ഷോയിലെ ഷോ കണ്ട് ഇനി ഈ കോമാളിത്തരം കാണില്ല എന്ന് കരുതിയതാണ്). ഹരിയുടെ അഭിപ്രായം മൂലം ദുല്ക്കറീന്റെ ഒരു പടം കൂടി കണ്ടേക്കാം...ഇനിയെങാനും ശരിക്കും ബിരിയാണി കിട്ടിയാലോ :-)
ReplyDeleteഹരീ
ReplyDeleteശിക്ഷക്ക് ഇളവു കിട്ടിയത് മാനുഷിക പരികണന എന്നാ പേരില്‍ തന്നെയാണ്.. പക്ഷെ അത് തെറ്റായ മാധ്യമ ഇടപെടല്‍ കൊണ്ടല്ലേ?? മാത്രമല്ല, അയാളുടെ സമീപനത്തില്‍ ഒട്ടും മാറ്റം വന്നിട്ടില്ല എന്ന് അയാള്‍ ഓട്ടോ ആയി ഉള്ള സമയങ്ങളില്‍ കാണിക്കുന്നുമുണ്ട്..
കുറ്റവാളികള്‍ക്ക് മതിയായ ശിക്ഷ ലഭികതവുമ്പോള് പ്രതികരിച്ചു പോകുന്ന ഒരാളുടെ കഥയല്ലേ ഇത്?? സ്വാഭാവികമായി സംഭവിക്കാവുന്ന ഒരു കാര്യം.. നീതി വ്യവസ്ഥകളുടെ പിടിപ്പു കേടിനെതിരെ ഒരു സന്തെഷമായി ചിത്രത്തെ കണ്ടാല്‍ പോരെ?? തീവ്രവാതം എന്നൊക്കെ പറയേണ്ടതുണ്ടോ??
രൂപേഷ് പീതാംബരന്റെ direction ഇടയ്ക്കു പാളുന്നുണ്ട് എന്നത് ശെരിയാണ്.. പക്ഷെ മുഷിപ്പില്ലാതെ പതിവ് രീതികളില്‍ നിന്ന് വ്യതസ്തമായി കണ്ടിരിക്കാവുന്ന ഒരു ക്രൈം ത്രില്ലെര്‍ തന്നെയാണ് തീവ്രം
ReplyDeleteഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :-)
ReplyDeleteദുല്‍ക്കറിന്റേത് മോശം അഭിനയമാണെന്ന് എനിക്കിതുവരെ തോന്നിയിട്ടില്ല. എതിരഭിപ്രായങ്ങളെ വിയോജിച്ചു കൊണ്ടു മാനിക്കുന്നു.
ഒരു താക്കീതായി ചിത്രത്തെ കാണുവാനുള്ള സാധ്യതയെക്കുറിച്ച് വിശേഷത്തിനൊടുവില് എടുത്തെഴുതിയത് അതിനാലാണ്. അങ്ങിനെ കാണാവുന്നതിലും ശക്തമായാണ്, സ്വയം ആയുധമെടുത്ത് ശിക്ഷ നടപ്പാക്കുവാനായി ഇരകളെ സിനിമ ഉത്ഘോഷിക്കുന്നത്. രൂപേഷ് പീതാംബരന് എന്ന സംവിധായകന് കൂടുതല്‍ മെച്ചപ്പെട്ട സിനിമകളുമായി എത്തുമെന്നു പ്രതീക്ഷിക്കാം.
ദുല്ക്കരിന്റെത് മോശം അഭിനയം ഒന്നുമല്ല. സത്യത്തില്‍ മലയാള സിനിമകളില്‍ പൊതുവേ കണ്ടു വരുന്നത് , നാടകത്തിലെ പോലയൂല്ല അഭിനയം ആണ്. പല ആക്ഷന്‍ സിനിമകളിലും ഡയലോഗുകള്‍ പറയുമ്പോള്‍ , അമിതമായ നവരസങ്ങള്‍ കാണിച്ചു നീണ്ട ബോറടിപ്പിക്കുന്ന വാചകങ്ങള്‍ പറയും. തീവ്ര ഭാവം എന്ന് വെച്ചാല്‍ ഇത് മാത്രമല്ല. ഒരു തരാം കണ്ട്രോള്ഡ് ഇമോഷന്‍സ് ഉം അഭിനയത്തില്‍ ഉണ്ടാവേണ്ടതുണ്ട്. ഉസ്താദ് ഹോട്ടല്‍ ഉം അത് പോലെയാണ് തോന്നിയത്. ഈ പടവും അങ്ങനെ ആയിരിക്കുമെന്ന് തോന്നുന്നു. (ഈ ദുല്‍ഖര്‍ സല്മാന് , മലയാളത്തിലെക്കള് ഹിന്ദിയില്‍ കൂടുതല്‍ ശോഭിക്കും . ജോണ്‍ എബ്രഹാം പോലെയുള്ള നടന്മാരെക്കള് നന്നായി അഭിനയിക്കുനുന്ടെന്നു തോന്നുന്നു.)
ReplyDelete//ഹര്‍ഷ വര്ദ്ധന് എന്ന നായകനെ മികവോടെ അവതരിപ്പിച്ച ദുല്‍ക്കര്‍ സല്‍മാനുമാണ്.//
ReplyDeleteഅങ്ങനെ വേണം. സിനിമ മോശം ആണെങ്കില്‍ കൂടി അഭിനയം പരമാവധി നന്നാക്കുകയാണ് ചെയ്യേണ്ടത്. നായകനായി ആദ്യത്തെ മൂന്നു ചിത്രങ്ങളില്‍ മികച്ച പ്രകടനം. അതും ഹരിയെ പോലെ ഒരു വിധപ്പെട്ട എല്ലാ നിരൂപകരും ഒന്നടങ്കം ഇയാളെ പുകഴ്ത്തുന്നു. ഈ മിടുക്കന് ഒന്ന് നന്നായി മനസ്സ് വെച്ചാല്‍ പ്രിത്വിരാജ് എന്നാ പ്രസ്ഥാനത്തെ ഒരു പൂ പൊഴിയുന്ന ലാഖവത്തോടെ എടുത്തു വെളിയില്‍ തള്ളാന്‍ കഴിയും. അത് സംഭവിക്കാതിരിക്കണം എങ്കില്‍ പ്രിത്വി ഒരുപാട് ഒരുപാട് വിയര്‍ക്കേണ്ടി വരും. പ്രിത്വിയുടെ വെളിവ് കേട്ട കുറെ ഫാന്‍സ് ഇപ്പോഴേ ഇവനെ ഭയന്ന് തുടങ്ങിയിട്ടുണ്ട്. അവന്മാര് ഉസ്താദ് ഹോറെലിനെ കൂവി തോല്പ്പിയ്ക്കാന് നോക്കി ആകെ ചമ്മി നാറി ഊമ്പി നില്‍ക്കുകയാണ്.