അയാളും ഞാനും തമ്മില്‍ (Review: Ayalum Njanum Thammil)

Published on: 10/21/2012 11:21:00 AM

അയാളും ഞാനും തമ്മില്‍ : ഡോക്ടര്‍മാര്‍ ഉണ്ടാവുന്നത്!‌

ഹരീ, ചിത്രവിശേഷം

Ayalum Njanum Thammil: Chithravishesham Rating [6.50/10]
രണ്ടായിരത്തിപ്പന്ത്രണ്ടിലെ ഹിറ്റുകളിലൊന്നായ 'ഡയമണ്ട് നെക്‍ലേസി'നു ശേഷം ലാല്‍ ജോസിന്റെ സംവിധാനത്തില്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ്‌ 'അയാളും ഞാനും തമ്മില്‍'. അതേ സമയം, ഈ വര്‍ഷമിറങ്ങി ഫ്ലോപ്പായ ചിത്രങ്ങളില്‍ പ്രഥമസ്ഥാനത്തുള്ള 'കാസനോവ'യ്‍ക്കു ശേഷം ബോബിയും സഞ്ജയും രചന നിര്‍വ്വഹിക്കുന്ന ചിത്രവുമാണിത്. പ്രകാശ് മൂവി ടോണിന്റെ ബാനറില്‍, ജോസ് പ്രകാശിന്റെ സഹോദരനായ പ്രേം പ്രകാശാണ്‌ ഈ ചിത്രത്തിന്റെ നിര്‍മ്മാണം. പൃഥ്വിരാജ് നായകനാവുന്ന ചിത്രത്തില്‍ പ്രതാപ് പോത്തന്‍, നരേന്‍, രമ്യ നമ്പീശന്‍ തുടങ്ങിയവരാണ്‌ മറ്റ് പ്രധാന വേഷങ്ങളില്‍. ചികത്സ തെറ്റി രോഗി മരിച്ചു, ബന്ധുക്കള്‍ ഡോക്ടറെ അക്രമിച്ചു, നാട്ടുകാര്‍ ആശുപത്രി തല്ലി തകര്‍ത്തു - ഇത്തരം വാര്‍ത്തകള്‍ സാധാരണമാവുന്ന സമകാലീന കേരളത്തിലെ വൈദ്യരംഗമാണ്‌ സിനിമയ്‍ക്ക് പശ്ചാത്തലമാവുന്നത്. ഡോക്ടര്‍മാര്‍ എങ്ങിനെയാവരുത് എന്നു പറയുന്നതു കൂടാതെ, അവരും കുറ്റങ്ങളും കുറവുകളൊമൊക്കെയുള്ള മനുഷ്യരാണെന്നു മനസിലാക്കുവാനുള്ള വിവേകം സമൂഹത്തിനുണ്ടാവണമെന്നും ചിത്രം പറയാതെ പറയുന്നുണ്ട്. അങ്ങിനെ നോക്കുമ്പോള്‍, രണ്ടരമണിക്കൂര്‍ വിനോദമെന്നതിനുപരിയായി, ചില സാമൂഹിക യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ക്കാഴ്ചയും അതിനോടുള്ള പ്രതികരണവും എന്ന നിലയിലാണ്‌ കാണാവുന്നൊരു ചിത്രമായി 'അയാളും ഞാനും തമ്മില്‍' മാറുന്നത്.

ആകെത്തുക : 6.50 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 4.50 / 10
: 6.50 / 10
: 7.00 / 10
: 4.50 / 05
: 3.50 / 05
സിനിമയെക്കുറിച്ച് എന്തെങ്കിലും പറയുന്നതിനു മുന്‍പ് വായനക്കാരോട് ഒരു ചോദ്യം - വളരെ വളരെ അത്യാവശ്യമായി നിങ്ങള്‍ക്കൊരിടത്തെത്തണം, ഇടയിലൊരു ട്രാഫിക് ബ്ലോക്ക്, മണിക്കൂറുകള്‍ താമസമുണ്ട് - നിങ്ങളെന്തു ചെയ്യും? സാമാന്യ ബുദ്ധിയുള്ളവര്‍ ചെയ്യുക സ്വന്തം വണ്ടി എവിടെയെങ്കിലും ഒതുക്കിയതിനു ശേഷം ബ്ലോക്കു തുടങ്ങുന്നയിടം വരെ കാല്‍നടയായിപ്പോയി അവിടെ നിന്നൊരു വണ്ടിയില്‍ കയറി യാത്ര തുടരുവാന്‍ ശ്രമിക്കുകയാണ്. പക്ഷെ, ബോബി-സഞ്ജയ് സൃഷ്ടിച്ച നമ്മുടെ നായകന്‍ അതു ചെയ്യില്ല. നാലു മണിക്കൂറും ബ്ലോക്കില്‍ കിടന്ന്, താമസിക്കുവാനുള്ളത്രയും താമസിച്ച്, സ്വന്തം വണ്ടിയിലേ യാത്ര തുടരൂ! പറഞ്ഞു വന്നത്; അത്രയുമൊക്കെ ചിന്താശേഷിയേ നമ്മുടെ രചയിതാക്കള്‍ക്കും അവരുടെ നായകനുമുള്ളൂ - ആ ഒരു അനുകൂല്യം കൊടുത്തു വേണം ഈ സിനിമ കാണുവാനെന്നാണ്.

ഒരു ഡോക്ടര്‍ സ്വന്തം തൊഴിലില്‍ ഉയര്‍ത്തി പിടിക്കേണ്ട ധാര്‍മ്മിക മൂല്യങ്ങളെ ചുറ്റിപ്പറ്റിയാണ്‌ ബോബിയും സഞ്ജയും ഈ സിനിമയ്‍ക്ക് കഥ മെനഞ്ഞിരിക്കുന്നത്. അതേ സമയം തന്നെ; തെറ്റുകളില്‍ പ്രതികരിക്കുകയും, ശരി മാത്രം ചെയ്യുകയും ചെയ്യുന്ന ഡോക്ടര്‍ ഇടയ്‍ക്ക് ചികത്സയുടെ തകരാറ്‌ കാരണമായി കാലു മുറിക്കേണ്ടി വന്ന ഒരു രോഗിയോട് കേസിനൊന്നും പോവേണ്ടെന്ന് ഉപദേശിക്കുകയും ചെയ്യുന്നുണ്ട് - എന്താണോ കാരണം! മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തെ അപചയം, സ്വകാര്യ ആശുപത്രികള്‍ ബിസിനസ് സ്ഥാപനങ്ങള്‍ മാത്രമാവുന്നത് - ഇങ്ങിനെ ചില കാര്യങ്ങളും ചിത്രത്തില്‍ പരാമര്‍ശിക്കപ്പെടുന്നു. ഏതു കാലത്തു നടക്കുന്നതെന്നോ, എന്തുകൊണ്ടെന്നോ എന്നൊന്നും ചിന്തിക്കാതിരുന്നാല്‍; ചില കാര്യങ്ങളൊക്കെ ഭംഗിയായി പറഞ്ഞു വെയ്‍ക്കുവാന്‍ സിനിമയ്‍ക്കു കഴിയുന്നുണ്ട് എന്നത് ചിത്രത്തിന്റെയൊരു നല്ല വശമായി പറയാം. അയാളെ ഓര്‍മ്മിക്കുന്ന പലരിലൂടെ രവി തരകനെന്ന നായക കഥാപാത്രത്തിന്റെ കഥ പറയുന്ന സിനിമയുടെ അവതരണ രീതിയും നന്ന്.

Cast & Crew
Ayalum Njanum Thammil

Directed by
Lal Jose

Produced by
Prem Prakash

Story, Screenplay, Dialogues by
Bobby Sanjay

Starring
Prithviraj, Pratap Pothen, Remya Nambeesan, Narain, Samvrutha Sunil, Rima Kallingal, Swasika, Kalabhavan Mani, Salim Kumar, Sukumari, Anil Murali, Hemanth Menon, Prem Prakash, Ambika Mohan, Dinesh etc.

Cinematography (Camera) by
Jomon T. John

Editing by
Ranjan Abraham

Production Design (Art) by
Gokuldas, Mohandas

Music by
Ouseppachan

Effects (Art) by
Arun Seenu

Lyrics by
Sarath Vayalar

Make-Up by
Sreejith Guruvayoor

Costumes by
Sameera Saneesh

Action (Stunts / Thrills) by
Jolly Bastin

Choreography by
Prasanna

Stills by
Sinat Savier

Designs by
Jissen Paul

Banner
Prakash Movie Tone

Release Date
2012 Oct 19

Snippet Review

The social relevance of the film along with the visuals, good performance of some of the actors in the lead and the direction makes it worth a watch.

പ്രതാപ് പോത്തന്‍ അവതരിപ്പിച്ച ഡോ. സാമുവല്‍, സലിം കുമാര്‍ അവതരിപ്പിച്ച തോമാച്ചനെന്ന 'പെയ്‍ഡ്' രോഗി, കലാഭവന്‍ മണി അവതരിപ്പിച്ച പോലീസുകാരന്‍ - ഇങ്ങിനെ ചില കഥാപാത്രങ്ങളാണ്‌ സിനിമയുടെ ജീവന്‍. ചിത്രത്തില്‍ നായക സ്ഥാനത്തുള്ള ഡോ. രവി തരകന്‍ ഏറെ സാധ്യതകളുള്ള കഥാപാത്രമാണെങ്കിലും പൃഥ്വിരാജ് അവതരിപ്പിച്ചപ്പോള്‍ അതൊരു സാധാരണ കഥാപാത്രം മാത്രമായി മാറി. ആ കഥാപാത്രത്തിന്റെ വേദനകളോ അസ്വസ്ഥതകളോ ഒരു ഘട്ടത്തിലും പ്രേക്ഷകരിലേക്ക് പകരുവാന്‍ പൃഥ്വിരാജിനായില്ല. ഇതു പറയുമ്പോള്‍ തന്നെ, ഡോ. രവി തരകനെ അവതരിപ്പിക്കുവാന്‍ ഇന്ന് സജീവമായി രംഗത്തുള്ള നടന്മാരില്‍ പൃഥ്വിരാജല്ലാതെ മറ്റാരുണ്ട് എന്നതും ഒരു ചോദ്യമായി അവശേഷിക്കുന്നു. (ഫഹദ് ഫാസില്‍ എത്രത്തോളം ഈ കഥാപാത്രത്തിനു ചേരുമെന്ന് സംശയമുണ്ട്.) രവിയുടെ സഹപാഠികളായി നരേനും സംവൃതയും സിദ്ധാര്‍ത്ഥ് ശിവയുമൊക്കെ പ്രതീക്ഷിക്കാവുന്ന തരത്തില്‍ ചിത്രത്തിലുണ്ട്. ആശുപത്രി ജീവനക്കാരിയായി റിമ കല്ലിങ്കല്‍, രവിയുടെ കൂടെ ജോലി ചെയ്യുന്ന മറ്റൊരു ഡോക്ടറായി രമ്യ നമ്പീശന്‍ - ഇരുവരും തങ്ങളുടെ ഭാഗം ഭംഗിയാക്കി. ഹേമന്ത് മേനോന്‍, അനില്‍ മുരളി, സുകുമാരി, പ്രേം പ്രകാശ്, അംബിക മോഹന്‍ തുടങ്ങിയവരൊക്കെയാണ്‌ മറ്റ് ചെറുവേഷങ്ങളില്‍.

ഫ്രയിമുകള്‍ക്കുള്ളിലെ ഫ്രയിമുകളായും സിലുവെറ്റ് ദൃശ്യങ്ങളായും ജോമോന്‍ ടി. ജോണിന്റെ ക്യാമറ കാട്ടിത്തരുന്ന ദൃശ്യങ്ങള്‍ക്ക് സിനിമയുടെ മികവില്‍ പ്രധാന പങ്കുണ്ട്. ആ ദൃശ്യചാരുതയില്ലായിരുന്നെങ്കില്‍ തീര്‍ത്തും ശുഷ്‍കമായൊരു ചലച്ചിത്രമായി സിനിമ മാറുവാനുള്ള സാധ്യതയും വളരെയേറെയായിരുന്നു. രഞ്ജന്‍ എബ്രഹാമിന്റെ ചിത്രസന്നിവേശത്തില്‍ ആ ദൃശ്യങ്ങളൊക്കെയും ഒഴുക്കോടെ ചേരുന്നുമുണ്ട്. ഒട്ടും അലോസരപ്പെടുത്താതെ ദൃശ്യങ്ങള്‍ക്കു കൂട്ടാവുന്ന ഔസേപ്പച്ചന്റെ പശ്ചാത്തലസംഗീതവും ചിത്രത്തിനു ഗുണം ചെയ്തു. നിഖില്‍ മാത്യുവിന്റെ ശബ്ദത്തിലുള്ള "അഴലിന്റെ ആഴങ്ങളില്‍..."; വിജയ് യേശുദാസ്, ഫ്രാങ്കോ, സിസിലി എന്നിവര്‍ ചേര്‍ന്നു പാടിയ "ജനുവരിയില്‍ യുവലഹരിയില്‍...." എന്നിങ്ങനെ രണ്ടു ഗാനങ്ങളാണ്‌ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. വയലാര്‍ ശരത്ത് എഴുതി ഔസേപ്പച്ചന്‍ ഈണമിട്ട ചിത്രത്തിലെ ഈ ഗാനങ്ങളും അവയുടെ ചിത്രീകരണവും പതിവിന്‍പടി ചേര്‍ത്തിരിക്കുന്നു എന്നല്ലാതെയൊരു വിശേഷവും പറയുവാനില്ല.

പ്രവചനീയമായ കഥാഗതിയെങ്കില്‍ പോലും, ലാല്‍ ജോസിന്റെ സംവിധാനത്തില്‍ തിരക്കഥയിലെ കുറവുകളൊക്കെ മറന്ന് കണ്ടിരിക്കുവാന്‍ പാകത്തിന്‌ സിനിമ പരുവപ്പെടുന്നു. ലാല്‍ ജോസല്ലായിരുന്നു ചിത്രത്തിന്റെ സംവിധായകനെങ്കില്‍, ഇത്രത്തോളമൊരു മികവ്, ഈ തിരക്കഥയില്‍, ചിത്രത്തിനുണ്ടാവുമോ എന്നും സംശയമാണ്. യുക്തിക്കു നിരക്കാത്ത കാര്യങ്ങളൂം മലയാളസിനിമയില്‍ ആവര്‍ത്തിച്ചു വരുന്ന ചില കഥാസന്ദര്‍ഭങ്ങളും (ഉദാ: മുസ്ലീം നായികയുടെ വീട്ടില്‍ നിന്നും കരഞ്ഞു കൊണ്ടു പോവുന്ന നായകന്‍!) ഒഴിവാക്കിയിരുന്നെങ്കില്‍ ലാല്‍ ജോസിന്‌ കൂടുതല്‍ അഭിമാനിക്കുവാനുള്ള വക ചിത്രത്തിലുണ്ടാവുമായിരുന്നു. 'അയാളും ഞാനും തമ്മിലു'ള്ള ബന്ധങ്ങളിലൂടെ സിനിമ പുരോഗമിക്കുന്നതിനോടൊപ്പം പ്രേക്ഷകരും സിനിമയും തമ്മിലുമൊരു ബന്ധം കൂടി വളരേണ്ടിയിരുന്നു. നിര്‍ഭാഗ്യവശാല്‍ അത്ര ശക്തമായ ബന്ധമൊന്നും സിനിമ പ്രേക്ഷകരുമായി ഉണ്ടാക്കുന്നില്ല. ഈ കുറവുകള്‍ക്കിടയിലും ഒരു നല്ല ചിത്രമെന്ന തോന്നലുണ്ടാക്കിയാണ്‌ സിനിമ അവസാനിക്കുന്നത് എന്നത് സംവിധായകന്റെ വിജയമായി കാണാം. അതിന്റെ പച്ചയില്‍ 'അയാളും ഞാനും തമ്മിലു'ള്ള ഓര്‍മ്മകള്‍ പറഞ്ഞ ഈ സിനിമ വിജയം നേടുമെന്നും കരുതാം.

ആവര്‍ത്തനം: എന്നാലുമെന്റെ ബോബി-സഞ്ജയന്മാരേ, ട്രാഫിക്കില്‍ കുടുക്കി നായകന്റെ വിവാഹം മുടക്കിയത് ഒരു വല്ലാത്ത ചെയ്‍ത്തായിപ്പോയി! രവി അനുസരിക്കാതിരിക്കുകയും, ആ പോലീസുകാരന്‍ പുള്ളിയെപ്പിടിച്ച് അകത്തിടുന്നതായും മറ്റോ കാട്ടിയാല്‍ പോരായിരുന്നോ! അങ്ങിനെയെങ്കില്‍ രവിക്ക് തോന്നുന്ന പക ഒന്നുകൂടി ബലപ്പെടുത്തുകയും ചെയ്യാമായിരുന്നു.

48 comments :

 1. ബോബി സഞ്ജയ് രചന‍ നിര്‍വ്വഹിച്ച് ലാല്‍ ജോസ് സംവിധാനം ചെയ്ത 'അയാളും ഞാനും തമ്മിലെ'ന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  Haree
  ‏@newnHaree
  #AyalumNjanumThammil: It's about the doctors and the society; touching many related issues. A good watch for sure. #Chithravishesham #ANT
  9:28 PM - 20 Oct 12
  --

  ReplyDelete
 2. പ്രേം പ്രകാശ് ജോസ് പ്രകാശിന്റെ മകനല്ല സഹോദരനാണ്...
  മാത്രമല്ല അറിയപ്പെടുന്ന സീരിയൽ-സിനിമ അഭിനേതാവും കൂടെയാണ്...

  ReplyDelete
 3. തിരുത്തിയിട്ടുണ്ട്. തെറ്റു ചൂണ്ടിക്കാണിച്ചതിനു നന്ദി. :) (ബോബി-സഞ്ജയ് പ്രേം പ്രകാശിന്റെ മക്കളാണ്‌ എന്നെഴുതി വന്നതാണ്, അതിങ്ങനെയായി!) രവിയുടെ അച്ഛനായി പ്രേം പ്രകാശ് ഈ ചിത്രത്തിലുമുണ്ട്.

  ReplyDelete
 4. superb movie....

  police ravi tharakane enganeya track cheyyunnathu....accident spotil ninnu ayalude mobile kittiyenum athil ninnu, ayal oru taxi'kk vendi vilichu ennum parayunnundu....pakshe ravi oru landline'l ninnu taxi'kk vendi vilikkunnathum kaanikkunnundu...

  ReplyDelete
 5. haree..
  cannot agree with what you have said about prithviraj's perfo..i believe it's one of the best that he has done so far
  may be you too have got that prithviraj hatred syndrome.!
  anyways it's your opinion..thats it..

  ReplyDelete
 6. //പൃഥ്വിരാജ് അവതരിപ്പിച്ചപ്പോള്‍ അതൊരു സാധാരണ കഥാപാത്രം മാത്രമായി മാറി. ആ കഥാപാത്രത്തിന്റെ വേദനകളോ അസ്വസ്ഥതകളോ ഒരു ഘട്ടത്തിലും പ്രേക്ഷകരിലേക്ക് പകരുവാന്‍ പൃഥ്വിരാജിനായില്ല. ഇതു പറയുമ്പോള്‍ തന്നെ, ഡോ. രവി തരകനെ അവതരിപ്പിക്കുവാന്‍ ഇന്ന് സജീവമായി രംഗത്തുള്ള നടന്മാരില്‍ പൃഥ്വിരാജല്ലാതെ മറ്റാരുണ്ട് എന്നതും ഒരു ചോദ്യമായി അവശേഷിക്കുന്നു//
  you seem to be contradicing yourself here..

  ReplyDelete
 7. May be this is his best performance, but in my opinion he failed to convincingly portray the character or the character deserves a much better portrayal. At the same time, we cannot forget the fact that, currently he is the best option from Malayalam industry to portray the character. I think the point is very clear, there's no controdiction.
  --

  ReplyDelete
 8. haree...
  well ,every review is that particular reviewers' opinion.In this case,this may be your opinion but in my opinion what you said is totally wrong.Where as his performance as pranav roy in molly aunty was pretty much mediocre as you had said ,ravi tharakan was a mostly perfect portrayal..
  it is when that an actor makes you feel that no one else in the current scenario could do the same role as convincingly as him that he suceeds in his attempt.well, i think so.

  ReplyDelete
 9. i can refute your opinion citing particular scenes and his reactions in those here..but since i dont believe in giving out spoilers here,dont feel doing that now.

  again,it was a good discussion with you.
  dont take anything personal
  signing off,
  nikfimenon

  ReplyDelete
 10. Not really. As I said in the Vishesham "ആ കഥാപാത്രത്തിന്റെ വേദനകളോ അസ്വസ്ഥതകളോ ഒരു ഘട്ടത്തിലും പ്രേക്ഷകരിലേക്ക് പകരുവാന്‍ പൃഥ്വിരാജിനായില്ല..." - I added the next line "ഇതു പറയുമ്പോള്‍ തന്നെ, ഡോ. രവി തരകനെ അവതരിപ്പിക്കുവാന്‍ ഇന്ന് സജീവമായി രംഗത്തുള്ള നടന്മാരില്‍ പൃഥ്വിരാജല്ലാതെ മറ്റാരുണ്ട് എന്നതും ഒരു ചോദ്യമായി അവശേഷിക്കുന്നു." to point out the fact that we do not have any other actor who can do it better. Not considering the acting abilities alone; but also considering the age / physique of the character, as suggested in the film. At the same time, just because we do not have other actors, it doesn't make the performance of Prithviraj great; it only means that he is the best available choice.

  Me too can cite some scenes supporting my arguments. I made that observation (ആ കഥാപാത്രത്തിന്റെ വേദനകളോ അസ്വസ്ഥതകളോ ഒരു ഘട്ടത്തിലും പ്രേക്ഷകരിലേക്ക് പകരുവാന്‍ പൃഥ്വിരാജിനായില്ല...) taking those scenes into consideration. Anyway, these all are personal observations, which changes from one person to the other. I didn't feel the pain of Ravi (Prithviraj) when he lost his love for ever; but I felt the pain of the father (Kalabhavan Mani) when he cried for his child. I feel that's the difference.
  PS: Does this mean Kalabhavan Mani could have done Ravi Tharakan in a better way; of course NOT! :)

  Thank you for the comments and inputs. :-)
  --

  ReplyDelete
 11. haree..
  one small clarification..
  almot all the actors of present mal younger gen ,be it fahad,dulquer,unni,nivin are of pritvi's age.
  asif is a bit younger(though he is no where near dulquer,fahad in his acting skills if the already released films of them are to be remembered).if you are talking about the looks,
  of the lot unni looks exactly similar to pritvi.
  but then as i had said earlier,it's haree's opinion.i may differ from you.i guess veeyen of nowrunning and ashwin of times of india share the similar view of mine as both of them have written in their reviews published today that this is one of the best perfos from pritvi.
  having said that i should also said that pratap pothen has also done a very good job in the movie.

  ReplyDelete
 12. don't you think that there were inconsistencies in the script? well,i felt that in a couple of sequences.lal jose,jomons visuals,pratap and pritvi's perfo covered it up to a great deal,i believe.
  the break down scenes of ravi tharakan would have been a disaster if pritvi hadnt handled the way he has done it now.well,i think he did a splendid job in those scenes.

  ReplyDelete

 13. രാത്രിയില്‍ മറ്റു വണ്ടിയൊന്നും കിട്ടില്ല..

  ReplyDelete
 14. @ (ട്രാഫിക്കില്‍ കുടുക്കി നായകന്റെ വിവാഹം മുടക്കിയത് ഒരു വല്ലാത്ത ചെയ്‍ത്തായിപ്പോയി! രവി അനുസരിക്കാതിരിക്കുകയും, ആ പോലീസുകാരന്‍ പുള്ളിയെപ്പിടിച്ച് അകത്തിടുന്നതായും മറ്റോ കാട്ടിയാല്‍ പോരായിരുന്നോ! അങ്ങിനെയെങ്കില്‍ രവിക്ക് തോന്നുന്ന പക ഒന്നുകൂടി ബലപ്പെടുത്തുകയും ചെയ്യാമായിരുന്നു)
  രവി തരകന്‍ ല്‍ ഒരിടത്തും ഹീറോയിസം കാണിച്ചിട്ടില്ല, മണിയുമായുള്ള ആദ്യ സീന്‍ തുടങ്ങി പോലീസ്കാരനെ ഭയപ്പെടുന്ന രവി തരകനെയാണ് സിനിമയിലുടനീളം കണ്ടത്, അങ്ങനെ ഒരാള്‍ ട്രാഫിക് ല കിടന്നു ഒരു സീന്‍ ഉണ്ടാക്കി പോലീസ് കാരനെ ജയിക്കാന്‍ ശ്രമം നടത്തും എന്നതും വിശ്വാസയോഗ്യമായി തോന്നുന്നില്ല.അല്‍പ്പം വൈകിയത് കൊണ്ടാണ് കല്യാണം മുടങ്ങുന്നത്,എത്താന്‍ കഴിയാതത്കൊണ്ടാല്ല,,,അവിടെ എത്താന്‍ കഴിയും എന്നാ രവി തരകന്റെ പ്രതീക്ഷക്കും സ്ഥാനമുണ്ട്.അവിടുന്ന് കിട്ടുന്ന ഏതെങ്കിലും വാഹനത്തില്‍ നേരെ രജിസ്ട്രാര്‍ ഓഫിസ് ന്റെ പടിക്കല്‍ ഇറങ്ങാം എന്നതും വിശ്വാസ യോഗ്യമല്ല.സ്വന്തം വാഹനം ഉപേക്ഷിച്ചു വാഹനം മാറി മാറി ഒരു കണക്കിന് അവിടെയെതുന്നതും ബ്ലോക്ക മാറി പോകുന്ന സമയവും വലിയ മാറ്റം ഉണ്ടാകാന്‍ കഴിയില്ല എന്ന് ഏതൊരാള്‍ ചിന്തിക്കുന്നത് പോലെയും രവി തരകന്‍ ചിന്തിച്ചിരിക്കാം എന്നതിനും സാധ്യതയുണ്ട്.അതോകൊന്ടെല്ലാം അത് അത്ര വലിയ കുറ്റമായി തോന്നുന്നില്ല...
  മൂന്നാറിലും ചിറാ പുഞ്ചിയിലും മാത്രമാണ് ഗ്രാമീണ സേവനത്തിനുള്ള ഏക ഒഴിവു എന്നാണു ആദ്യം പറഞ്ഞു വെക്കുന്നത്,ഞാന്‍ മൂന്നാര്‍ നീ വേണേല്‍ ചിരാ പുഞ്ചിക്ക് പൊയ്ക്കോ എന്നും രവി തരകന്‍ ഉറ്റ സുഹൃത്തിനോട് പറയുന്നുണ്ട്. ഇതില്‍ നിന്നും രണ്ടാള്‍ക്കും ഒരു സ്ഥലത്ത് പോകാന്‍ കഴിയില്ല എന്നും വ്യക്തം....വേറെ ജൂനിയര്‍ ഡോക്റ്റര്‍ മാരോന്നും സേവനം പൂര്‍ത്തിയാക്കി പോകുന്നതും കാണിച്ചിട്ടില്ല. പിന്നെ എങ്ങനെയാണ് രമ്യ നമ്പീശന് മൂന്നാറില്‍ വരാന്‍ കഴിഞ്ഞത് എന്നൊരു സംശയം തോന്നി..

  ReplyDelete
 15. ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :-)

  കാര്‍ അവിടെയൊതുക്കി ചെക്കിംഗ് കഴിഞ്ഞ് പുറപ്പെടുന്ന ഒരു ലോറിയിലോ മറ്റോ കയറിയാല്‍ സമയത്തു തന്നെ സബ് രജിസ്‍ട്രാര്‍ ഓഫീസില്‍ എത്തുവാന്‍ കഴിയുമെന്ന് വ്യക്തമാണ്‌. എത്ര താമസിച്ചാലും 8 മണിക്കെങ്കിലും എത്തേണ്ടതാണ്‌ എന്ന് നരേന്റെ കഥാപാത്രം പറയുന്നതും ഓര്‍ക്കുക. നാലു മണിക്കൂറോളം ബ്ലോക്കില്‍ കിടന്ന് പിന്നീട് പുറപ്പെട്ട് എത്തുന്നതും, അപ്പോള്‍ തന്നെ മറ്റൊരു വണ്ടിയില്‍ കയറിയാല്‍ എത്തുന്നതും ഒരേ സമയത്തു തന്നെയാവും എന്നത് വിചിത്രമായ കാര്യമാണ്‌.
  --

  ReplyDelete
 16. @nikhimenon
  പ്രിത്വിരാജിനോടുള്ള വല്ലാത്ത ഒരു ഇഷ്ടം താങ്കളുടെ വരികള്‍ക്കിടയില്‍ നിന്നും എനിയ്ക്ക് വായിച്ചെടുക്കാന്‍ കഴിയുന്നു. ഞാന്‍ അതിനെ appreciate ചെയ്യുന്നു. താങ്കള്‍ ഒരു നടനെ ഇഷ്ടപ്പെടുന്നു എങ്കില്‍ അയാള്‍ക്ക്‌ വേണ്ടി എഴുതണം, അയാളുടെ നല്ല performance നെ appreciate ചെയ്യണം, അതില്‍ ഒരു തെറ്റും ഇല്ല,അതാണ്‌ ശരി. ഈ ചര്‍ച്ചകള്‍ ഉടനീളം വായിച്ചതില്‍ ഒരു കാര്യത്തില്‍ ഞാന്‍ വിയോജിയ്ക്കുന്നു. ഞാന്‍ ഈ റിവ്യൂ വായിച്ചിടത്തോളം അതില്‍ പ്രിത്വിരജിനെ അപമാനിയ്ക്കതക്ക ഒന്നും തന്നെ ഹരി എഴുതിയിട്ടില്ല. താങ്കള്‍ക്കു അങ്ങനെ ഒരു തെറ്റി ധാരണ വന്നതിന്റെ കാരണമാണ് എനിയ്ക്ക് മനസ്സിലാവാത്തത്.
  //ഡോ. രവി തരകനെ അവതരിപ്പിക്കുവാന്‍ ഇന്ന് സജീവമായി രംഗത്തുള്ള നടന്മാരില്‍ പൃഥ്വിരാജല്ലാതെ മറ്റാരുണ്ട് എന്നതും ഒരു ചോദ്യമായി അവശേഷിക്കുന്നു///
  എന്ന് പറഞ്ഞാല്‍ താങ്കള്‍ എന്താണ് മനസ്സിലാക്കുന്നത്? ഇതില്‍ എവിടെ prithviraj hatred syndrome ? പ്രിത്വിരാജ് ഇനിയും improve ചെയ്യാനുണ്ട് എന്ന് ഹരി ഇതിനു മുന്‍പത്തെ വാചകത്തില്‍ സൂചന തരുന്നത്. അത് താങ്കള്‍ക്കു മനസ്സിലായില്ല. ഒരു സിനിമാ നിരൂപകന്‍ ഒരു നടനെ കുറിച്ച് അയാള്‍ improve ചെയ്യണം എന്ന് പറഞ്ഞാല്‍ അതില്‍ ഒരു hatred syndrome വും ഇല്ല എന്ന് മനസ്സിലാക്കൂ സുഹൃത്തേ.

  ഹരിയുടെ reviews എല്ലാം തന്നെ അദ്ധേഹത്തിന്റെ point of view വില്‍ നിന്ന് നോക്കിയാല്‍ തികച്ചും സത്യസന്ധമായ കുറിപ്പുകള്‍ തന്നെയാണ്. ഒരു നടനെ/നദിയെ/സംവിധായകനെ/കഥാകൃത്തിനെ ഒന്നും വളര്‍ത്തുക അല്ലെങ്കില്‍ തളര്‍ത്തുക എന്നാ ഉദ്ദേശത്തോടെ അദ്ദേഹം ഒന്നും തന്നെ ഇവിടെ എഴുതിയിട്ടില്ല ഇന്ന് വരെ. മാത്രമല്ല, റിവ്യൂവില്‍ കുറെ തമാശകള്‍ കുത്തി തിരുകി ആളുകളെ കൊണ്ട് കയ്യടിപ്പിയ്ക്കുകയും ചെയ്യുന്നില്ല അദ്ദേഹം. അത് കൊണ്ട് താങ്കള്‍ ഒരു ഭാഗം മാത്രം ചിന്തിച്ചു കൊണ്ട് തെറ്റി ധരിച്ചു സംസാരിയ്ക്കരുത്. എനിയ്ക്കും പലപ്പോഴും ഹരിയുടെ ചില റിവ്യൂകളോട് എതിര്‍പ്പ് തോന്നിയിട്ടുണ്ട്. 22 female kottayam എന്നാ മൂവിയ്ക്ക് ഏഴര മാര്‍ക്ക്‌ ആണ് ഹരി കൊടുത്തതിലും പിന്നെ സകലമാന ന്യൂ ജനറേഷന്‍ സിനിമകള്‍ക്കും മാര്‍ക്ക്‌ വാരിക്കോരി കൊടുക്കുന്നതിലും ഒക്കെ എനിയ്ക്കും വലിയ യോജിപ്പോന്നും തോന്നിയിട്ടില്ല. പിന്നെ എന്താ അതൊക്കെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ ആണ് എന്ന് കരുതി ആ സ്പിരിറ്റില്‍ എടുക്കുന്നു എന്ന് മാത്രം.

  ReplyDelete
 17. mukil..
  i agree with your views..
  after reading haree's review i felt like him criticising him for the sake of it.thats what i had said.
  after delivering bland perfos like simhasanam and hero,i felt like this one being a very good perfo by him.
  ya,i do admire prithviraj as i had mentioned here earlier.but then i believe i havent defended every dud film and disaster perfos from him here too.
  i hope mukil watches the film and wish to hear your opinion on the film and his perfo here.
  tc.

  ReplyDelete
 18. //ഒരു സിനിമാ നിരൂപകന്‍ ഒരു നടനെ കുറിച്ച് അയാള്‍ improve ചെയ്യണം എന്ന് പറഞ്ഞാല്‍ അതില്‍ ഒരു hatred syndrome വും ഇല്ല എന്ന് മനസ്സിലാക്കൂ സുഹൃത്തേ.//
  Mukil,
  i agree,but the point here is,if a critic fails to appreciate a good perfomance by an actor and feels like it could have been improved much more,then there should be some error in his judgement.every opinon is subjective and you may not have the same as i have,i do respect that. wanted to express my opion here on the same..thats all

  ReplyDelete
 19. mukil..
  i have always mentioned that prithviraj has to improve his acting skills(not that he is bad now,but he has a long way to go.)....but what i disagreed here is with haree's statement here that'ravi tharakan's portrayal wasnt convincing' .for me,it wasnt the case.

  ReplyDelete
 20. ഹരി, സിനിമ കണ്ടിട്ടില്ല. അതിനാൽ സിനിമയേപ്പറ്റി ഒന്നും പറയാനില്ല.

  ട്രാഫിക്ക് ബ്ലോക്കിൽ നിന്ന് രക്ഷപ്പെട്ട് മുമ്പിൽ കിടക്കുന്ന വണ്ടിയിൽ കയറി എത്തേണ്ടിടത്ത് കൃത്യ സമയത്ത് എത്തുന്നത് ഇന്നത്തേക്കാലത്തിന്റെ രീതിയാണ്‌. അതാണ്‌ ഇന്നിന്റെ ശരി. പൃഥ്വിരാജും ഫഹദും ഈ കാലത്തിന്റെ പ്രതിനിധികളും. ഇവരുടെ രണ്ടു പേരുടേയും മുഖത്ത് തെളിയുന്നത് ഒരു തരം attitude ആണ്‌. എന്തൊക്കെയോ കീഴടക്കുവാൻ തുനിഞ്ഞിറങ്ങിയവന്റെ മുഖഭാവം. ആഴത്തിലനുഭവിക്കുന്ന വേദനയും ദു:ഖവും ഈ തലമുറക്ക് അന്യമാണ്‌. അത് അവരുടെ മുഖത്ത് വരണമെങ്കിൽ ട്രാഫിക്ക് ബ്ലോക്കിന്റെ വിരസതയും വേദനയും അറിയുകയും അതിൽ നിന്ന് രക്ഷപെടാൻ ഒരു മാർഗ്ഗവുമില്ലാതെ കഷ്ടപ്പെടുന്നവന്റെ വേദന പങ്കുവെക്കുകയും വേണം.

  ReplyDelete
 21. prithvirajinekkalum kazhivulla nadanmar undakan njanum prarthikkunnu :)
  രവി അനുസരിക്കാതിരിക്കുകയും, ആ പോലീസുകാരന്‍ പുള്ളിയെപ്പിടിച്ച് അകത്തിടുന്നതായും മറ്റോ കാട്ടിയാല്‍ പോരായിരുന്നോ! അങ്ങിനെയെങ്കില്‍ രവിക്ക് തോന്നുന്ന പക ഒന്നുകൂടി ബലപ്പെടുത്തുകയും ചെയ്യാമായിരുന്നു.

  nimishangalude vyathyasathil nayakanu nayika nashtamakukayum..
  paavam nayakan karayukayum cheythappol ee paranja abhiprayam valare shariyennu thonni...

  ReplyDelete
 22. happy to know that there are fellow critics who have a similar view as mine.
  posting t here as i dont want to be seen as someone who is promoting his favourite actor needlessly here.
  http://www.rediff.com/movies/review/review-ayalum-njanum-thammil/20121022.htm
  ps- opinions are subjective and i do respect haree's view.but still felt like posting this part link here.

  ReplyDelete
 23. "Prithviraj has done his role with all honesty, but it is perhaps just that his character is far from convincing." - This is from Sify Movies.

  ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :-)
  --

  ReplyDelete
 24. haree- competition ano?
  lol..
  1.The scene testifies what Prithviraj has got within him to whip out a stirring moment even from perfect silence. -timesofindia(http://timesofindia.indiatimes.com/entertainment/regional/malayalam/movie-reviews/Ayalum-Njanum-Thammil/movie-review/16901038.cms)
  2.Prithvi is spectacular as Ravi Mammen, and the film could easily boast of his best performance this year.-nowrunning
  3.Ayalum Njanum Thammil’ belongs to Prithviraj too. He is pitch perfect as Ravi Tharakan, the immature junior, who later transforms into a responsible doctor at the same moment who is loveable. It is one of his best performances as the solo hero-indianexpress
  4.Apart from Laljose in his extremes, the movie also remains as a glittering example for the actor in Prithviraj who remains surprisingly agile even with his share of losses. After 'Vaasthavam' and 'Vargam', it's long time we have seen him with this precision in a character that demands extreme emotions and meticulous care. His breaking down in couple of occasions see the entire audience relating to his share of emotive turbulence. The other man who deserves laurels is Prathap Pothen, who is having an impressive run in his comeback.-indiaglitz.
  many more online reviews are there sharing similar views.

  just did a laborious google research now.not spamming your commentbox by posting everything here.

  anyways,it was fun discussion..!


  ReplyDelete
 25. Prithviraj has done his role with all honesty, but it is perhaps just that his character is far from convincing. Like, you never understand why he has been shown as such an incompetent doctor for most of the time.
  -sify has said that his character is far from convincing.they never said his performance was far from convincing.
  did they?

  ReplyDelete
 26. പ്രിത്വിരാജ് ഒഴിച്ച് മറ്റു ഏതു നടനും ഈ റോള്‍ അനായാസം അഭിനയിക്കാം. കഥ കേട്ടിട്ട് അമൃതം ഗമയ പോലുണ്ട് .ബോബി -സഞ്ജയ്‌ മാരെ പറ്റിയാണ് എങ്ങും ചര്‍ച്ച .അതിനുമാത്രം എന്താണ് ഇവരുടെ സിനിമയില്‍ ഉള്ളതെന്ന് മനസിലാകുന്നില്ല .ഇവര്‍ ആദ്യം എഴുതിയ തിരകഥ അവസ്ഥാന്തരങ്ങള്‍ വളരെ ബോറയിരുന്നു .എന്റെ വീട് അപ്പുവിന്റെയും എന്നാ ചിത്രം അവെരഗെ ആണ് .ട്രാഫിക്‌ നല്ല സ്ക്രിപ്റ്റ് ആയിരുന്നു .പക്ഷെ അതിന്റെ മൌലികതയില്‍ സംശയമുണ്ട്‌

  ReplyDelete
 27. എന്തൊക്കെയായാലും പടം നല്ല അഭിപ്രായം നേടുന്നു എന്നത് സന്തോഷം. താരജാട വേഷങ്ങളില്‍ നിന്നും വ്യതിചലിച്ചു ഇതുപോലെയുള്ള നല്ല ചിത്രങ്ങള്‍ ഇനിയും പ്രിത്വിരാജില്‍ നിന്ന് പ്രതീക്ഷിക്കുന്നു.( അതിനു അവനെ സമ്മതിക്കുമോ ആവോ ..ഷാജി കൈലാസിന്റെ ഒരു പഴയ പടം പൂര്‍ത്തിയാക്കും വരെ പ്രിത്വിരാജിനെ മലയാള സിനിയില്‍ നിന്ന് വിലക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടന തീരുമാനിച്ചു എന്നാണു പുതിയ വാര്‍ത്ത )

  //പ്രിത്വിരാജ് ഒഴിച്ച് മറ്റു ഏതു നടനും ഈ റോള്‍ അനായാസം അഭിനയിക്കാം.//
  Krish പറഞ്ഞതാണ് അതിന്റെ ശരി. ഈ കഥാപാത്രം വല്ല വിനുമോഹനോ കൈലാഷിനോ ആസിഫ് അലിക്കോ കൊടുത്തിരുന്നെങ്കില്‍ ഇതിലും മെച്ചമായേനെ അല്ലെ ;)

  ReplyDelete
 28. According to Hari

  8.0- a must watch
  7.0- a must watch
  6.0- a dragging movie
  5.0- not a bad one
  4.0- don't expect much
  3.0- it's better if you don't watch it
  2.0/1.0- you won't find a movie worse than that
  2.0-

  ReplyDelete
 29. പ്രിത്വിരാജ് ഒഴിച്ച് മറ്റു ഏതു നടനും ഈ റോള്‍ അനായാസം അഭിനയിക്കാം.
  ennokke prithvi rajine ishtamallathathu kondu parayunnathu thanne..
  aa nadanmaarude perukoodi paranjirunnel kollamaayirunnu... :)
  kazhivulla nadan thanne aanu prithviraj..
  mammootyekkalum mohanlalinekkalum avar cheytha vesham cheyyunnavar undakum..
  but avaronnum cinemayil varathirunnathu enthennariyilla..
  undaakathirunnathu orthu ippol ullavarude vila kurachu kaanunnathu athra nalla karyamalla..

  ReplyDelete
 30. സിനിമ ഇഷ്ടപ്പെട്ടു...

  ലോജിക്കല്‍ മിസ്റ്റേക്സ് തോന്നിയ ഏതാനും ഭാഗങ്ങള്‍:
  1. രമ്യ നമ്പീശന്‍ എങ്ങനെ ഒരു വേക്കന്സി മാത്രമുള്ള മൂന്നാര്‍ ഹോസ്പിറ്റല്‍ എത്താന്‍ പറ്റി? (ഒരു പക്ഷേ നേരതേ ഓപ്റ്റ് ചെയ്തിട്ട് താമസിച്ച് ജോയിന്‍ ചെയ്തതാവാം)
  2. വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച രോഗിണിയെ ഇതേ വഴിയിലൂടെ ആയിരിക്കണം അടുത്ത ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആ വണ്ടി പോലീസ് തടയാനും സാധ്യതയില്ല. പൃഥ്വിക്ക് ആ ഓപ്ഷന്‍ സ്വീകരിക്കാമായിരുന്നില്ലേ?
  3. സലിം കുമാര്‍ എന്തുകൊണ്ട് പൃഥ്വിരാജിന്റെ കയ്യില്‍ നിന്ന് കാശ് വാങ്ങുന്നില്ല?(അതോ അത് സിനിമയില്‍ കാണിക്കാത്തതോ? )

  ReplyDelete
 31. Thouhts vittu jeevikkamenkil sareeram vittum jeevikkam...athu nalla investment option aanu enna message convey cheyyuna Trivandrum lodginu 7/10um Bandhangalate aazham vyakthamakkunna ANT moviekku 6.5/10 kodutha hari ettanu abhinandangal..

  ReplyDelete
 32. പ്രതാപ് പോത്തന്‍ അവതരിപ്പിച്ച ഡോ. സാമുവല്‍, സലിം കുമാര്‍ അവതരിപ്പിച്ച തോമാച്ചനെന്ന 'പെയ്‍ഡ്' രോഗി, കലാഭവന്‍ മണി അവതരിപ്പിച്ച പോലീസുകാരന്‍ - ഇങ്ങിനെ ചില കഥാപാത്രങ്ങളാണ്‌ സിനിമയുടെ ജീവന്‍. ചിത്രത്തില്‍ നായക സ്ഥാനത്തുള്ള ഡോ. രവി തരകന്‍ ഏറെ സാധ്യതകളുള്ള കഥാപാത്രമാണെങ്കിലും പൃഥ്വിരാജ് അവതരിപ്പിച്ചപ്പോള്‍ അതൊരു സാധാരണ കഥാപാത്രം മാത്രമായി മാറി. Saim kumarum Maniyum cheytha kadhapatrangal ulkkollukayum, Prithvi cheytha kadhapartram verum sadharana kadhapatramayi ennu paranjathile logic enthanuennu manassilaunnilla... Prithvi etra nannayi cheythalum athine angeekarikkathirikkanullla oru pravanatha ipolum nilanilkkunnathinte soochana thanne alle ithu?

  ReplyDelete
 33. @nikhilmenon - Thanks for all the reviews links and comments...except this revview all the other rreviews and the person who saw the movie agrees that Prithvi performed superbly...

  ReplyDelete
 34. /പ്രിത്വിരാജ് ഒഴിച്ച് മറ്റു ഏതു നടനും ഈ റോള്‍ അനായാസം അഭിനയിക്കാം. കഥ കേട്ടിട്ട് അമൃതം ഗമയ പോലുണ്ട്//
  so krish has nt even seen the movie,yet you have opinions about pritvi's perfo in the movie.thats awesome!
  krish ,there is something terribly wrong with you,man...!
  has prithviraj harmed you in any ways in life? i strongly believe you have some serious issues with him.
  @dilu.
  Thanks.
  @haree..
  //ആവര്‍ത്തനം: എന്നാലുമെന്റെ ബോബി-സഞ്ജയന്മാരേ, ട്രാഫിക്കില്‍ കുടുക്കി നായകന്റെ വിവാഹം മുടക്കിയത് ഒരു വല്ലാത്ത ചെയ്‍ത്തായിപ്പോയി!//
  thats' the writers' creative freedom ,man.So you have started correcting the scripts,too!!

  /കാര്‍ അവിടെയൊതുക്കി ചെക്കിംഗ് കഴിഞ്ഞ് പുറപ്പെടുന്ന ഒരു ലോറിയിലോ മറ്റോ കയറിയാല്‍ സമയത്തു തന്നെ സബ് രജിസ്‍ട്രാര്‍ ഓഫീസില്‍ എത്തുവാന്‍ കഴിയുമെന്ന് വ്യക്തമാണ്‌. എത്ര താമസിച്ചാലും 8 മണിക്കെങ്കിലും എത്തേണ്ടതാണ്‌ എന്ന് നരേന്റെ കഥാപാത്രം പറയുന്നതും ഓര്‍ക്കുക. നാലു മണിക്കൂറോളം ബ്ലോക്കില്‍ കിടന്ന് പിന്നീട് പുറപ്പെട്ട് എത്തുന്നതും, അപ്പോള്‍ തന്നെ മറ്റൊരു വണ്ടിയില്‍ കയറിയാല്‍ എത്തുന്നതും ഒരേ സമയത്തു തന്നെയാവും എന്നത് വിചിത്രമായ കാര്യമാണ്‌./
  ravi tharakan is a twenty something guy (23-24 year old) at that time.he might not have thought of leaving his car there leaving it un attended and availing a 'lift' in a lorry or some random car(which were shown to be in the front row of the queue) which were driven by total strangers.coz a twenty something boy might have his own apprehensions in doing so.

  Everyone wouldnt behave in the same logical way in a crisis situation.

  @dhanesh
  /2. വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച രോഗിണിയെ ഇതേ വഴിയിലൂടെ ആയിരിക്കണം അടുത്ത ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആ വണ്ടി പോലീസ് തടയാനും സാധ്യതയില്ല. പൃഥ്വിക്ക് ആ ഓപ്ഷന്‍ സ്വീകരിക്കാമായിരുന്നില്ലേ/
  traffic checking was in munnar-ekm route.
  the lady in the ambulance had gone in the opposite direction to the next hospital.
  isnt that too a possibility?..

  even otherwise ,these small things can be ignored taking them as convenient writing/ 'cinematic liberties',right?

  ReplyDelete
 35. മറ്റിടങ്ങളിലെ റിവ്യൂകളില്‍ പലതിലും പൃഥ്വിരാജ് ഏറെ നന്നായെന്നു കണ്ടെങ്കിലും, ഇവിടെ പറഞ്ഞ കാര്യങ്ങളില്‍ മാറ്റമില്ല. ഡോ. രവി തരകന്‍ എന്ന കഥാപാത്രത്തിന്റെ വികാരങ്ങള്‍ അതേ അളവില്‍ പ്രേക്ഷകരിലെത്തിക്കുവാന്‍ പൃഥ്വിരാജിനായി എന്നു കരുതുന്നില്ല. പൃഥ്വിരാജ് മോശമാക്കി എന്നല്ല, ഇതിലുമേറെ മികച്ചതാക്കുവാന്‍ സാധ്യതകളുള്ള ഒരു കഥാപാത്രമായിരുന്നു ഡോ. രവി. അതുപയോഗിക്കുവാന്‍ പൃഥ്വിരാജിലെ നടന്‌ സാധിച്ചില്ലെന്നു പറയാം. അതേ സമയം തന്നെ ഇപ്പോഴുള്ള മറ്റ് യുവനടന്മാരൊന്നും ഈ വേഷത്തിനു യോജിച്ചതെന്നും അഭിപ്രായമില്ല. സ്ക്രിപ്റ്റ് എഴുതുന്നവര്‍ക്ക് എങ്ങിനെയും എഴുതുവാനുള്ള സ്വാതന്ത്ര്യം പോലെ തന്നെ സിനിമ കാണുന്നവര്‍ക്ക് അതിലെ സംഗതികള്‍ ഇഷ്ടമായെന്നോ ഇഷ്ടമായില്ലെന്നോ ഒക്കെ പറയുവാനുള്ള സ്വാതന്ത്ര്യവുമുണ്ടല്ലോ!

  രമ്യ നമ്പീശന്റെ കഥാപാത്രം മറ്റൊരു കോളേജില്‍ നിന്നാണല്ലോ അവിടെയെത്തുന്നത്. (ഒരു കോളേജില്‍ നിന്നും ഒരാള്‍ക്കേ ഒരു ആശുപത്രിയില്‍ ചേരുവാനാവൂ എന്നാവാം! നിര്‍ബന്ധിത ഗ്രാമീണ സേവനത്തിന്റെ കാര്യങ്ങളിലേക്കും മറ്റും കടന്നാല്‍ പിന്നെയും കുഴപ്പമാണ്.) ഒരുപക്ഷെ, അടുത്ത ബാച്ചില്‍ നിന്നുമാവാനും മതി. (ഡോ. രവി വൈകിയാണല്ലോ അവിടെ ചേരുന്നത്.)

  ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
  --

  ReplyDelete
 36. ഇന്ത്യന്‍ രുപിയിലെ പ്രിത്വിയുടെ മതില് ചാട്ടത്തെ കുറിച്ച് ഹരി എന്തോ എഴുതിയതിനു വാള്‍ എടുത്തു ഉറഞ്ഞു തുള്ളിയ ചില കൊഞ്ഞാണന്മാര്‍ ഇവിടെ ഉണ്ടല്ലോ. ആ മന്ദബുധികള്‍ക്ക് ഒന്നും ഈ സിനിമയെ കുറിച്ചോ ഇതിലെ പ്രിത്വിരാജിന്റെ അഭിനയത്തെ കുറിച്ചോ ഒന്നും പറയാനില്ലേ ആവോ? അതിനു എങ്ങനെയാ ഒരൊറ്റ എണ്ണത്തിന് ബുദ്ധി, ബോധം തുടങ്ങി സംഭവങ്ങള്‍ ഒന്നും ദൈവം സഹായിച്ചു ഇല്ലല്ലോ. എവിടെ പോയെടാ പടു കിഴങ്ങന്മാരെ നീയൊക്കെ? വല്ലവന്റെയും തിന്ന നിരങ്ങിയും ജനലിലൂടെ ഒളിഞ്ഞു നോക്കിയും കോണകം കഴുകിയും കിട്ടിയ വല്ലതും ഉപയോഗിച്ച് ഇവിടെ കിടന്നു കുരയ്ക്കാന്‍ മാത്രം അറിയാവുന്ന നിര്‍ഗുണ പരബ്രംമങ്ങള്‍. പ്രിത്വിയുടെ ഈ സിനിമയിലെ നല്ല അഭിനയത്തെ കുറിച്ച് ഒന്നും തന്നെ പറയാനില്ലെടാ ശപ്പന്മാരെ നിനക്കൊന്നും?
  @nikhimenon
  താങ്കളോട് ഒരിയ്ക്കല്‍ കൂടി നന്ദി പറയുന്നു. താങ്കള്‍ പറഞ്ഞത് അനുസരിച്ച് ഞാന്‍ ഈ നല്ല സിനിമ കണ്ടു. ഒട്ടും മസില് പിടിത്തവും അമിത പ്രകടനങ്ങളും ഇല്ലാതെ വളരെ natural ആയി പ്രിത്വിരാജ് തന്റെ വേഷം കൈകാര്യം ചെയ്തിരിയ്ക്കുന്നു. പ്രതാപ് പോത്തന്‍, സലിം കുമാര്‍ ആരും തന്നെ മോശമാക്കിയില്ല. നന്ദി ശ്രീ ലാല്‍ ജോസ്, രണ്ടു bad movies നു ശേഷം താങ്കള്‍ നല്ലൊരു തിരിച്ചു വരവ് നടത്തി, ഇതാണ് മലയാളികള്‍ താങ്കളില്‍ നിന്നും പ്രതീക്ഷിയ്ക്കുന്നത് Well Done . ഇവിടെ ഒരുപാട് ചര്‍ച്ചകള്‍ നടന്നത് കൊണ്ട് കൂടുതല്‍ ഒന്നും എഴുതുന്നില്ല. ഞാന്‍ recommend ചെയ്യുന്നു ഈ സിനിമ എല്ലാവരും കുടുംബ സമേതം കാണുക തന്നെ വേണം.

  ReplyDelete
 37. വളരെ വളരെ അത്യാവശ്യമായി നിങ്ങള്‍ക്കൊരിടത്തെത്തണം, ഇടയിലൊരു ട്രാഫിക് ബ്ലോക്ക്, മണിക്കൂറുകള്‍ താമസമുണ്ട് - നിങ്ങളെന്തു ചെയ്യും? സാമാന്യ ബുദ്ധിയുള്ളവര്‍ ചെയ്യുക സ്വന്തം വണ്ടി എവിടെയെങ്കിലും ഒതുക്കിയതിനു ശേഷം ബ്ലോക്കു തുടങ്ങുന്നയിടം വരെ കാല്‍നടയായിപ്പോയി അവിടെ നിന്നൊരു വണ്ടിയില്‍ കയറി യാത്ര തുടരുവാന്‍ ശ്രമിക്കുകയാണ്. പക്ഷെ, ബോബി-സഞ്ജയ് സൃഷ്ടിച്ച നമ്മുടെ നായകന്‍ അതു ചെയ്യില്ല. നാലു മണിക്കൂറും ബ്ലോക്കില്‍ കിടന്ന്, താമസിക്കുവാനുള്ളത്രയും താമസിച്ച്, സ്വന്തം വണ്ടിയിലേ യാത്ര തുടരൂ! പറഞ്ഞു വന്നത്; അത്രയുമൊക്കെ ചിന്താശേഷിയേ നമ്മുടെ രചയിതാക്കള്‍ക്കും അവരുടെ നായകനുമുള്ളൂ -

  pularcha 3 manikku athum oru kaatu vazhiyil taxi servisundakumo..?? hariyettaaa..

  kashtam valya niroopakan thanne..

  ee pani aaru paranjalum nirtharuthu kettoo..???

  all the best

  ReplyDelete
 38. പടം കണ്ടു.. നന്നായി അനുഭവപ്പെട്ടു.. ഇടയില്‍ പടത്തിന്റെ മുന്‍ഗതി നന്നേ കുറഞ്ഞ് അല്പം മടുപ്പിച്ചു..

  ReplyDelete
 39. "സാമാന്യ ബുദ്ധിയുള്ളവര്‍ ചെയ്യുക സ്വന്തം വണ്ടി എവിടെയെങ്കിലും ഒതുക്കിയതിനു ശേഷം ബ്ലോക്കു തുടങ്ങുന്നയിടം വരെ കാല്‍നടയായിപ്പോയി അവിടെ നിന്നൊരു വണ്ടിയില്‍ കയറി യാത്ര തുടരുവാന്‍ ശ്രമിക്കുകയാണ്. പക്ഷെ, ബോബി-സഞ്ജയ് സൃഷ്ടിച്ച നമ്മുടെ നായകന്‍ അതു ചെയ്യില്ല. നാലു മണിക്കൂറും ബ്ലോക്കില്‍ കിടന്ന്, താമസിക്കുവാനുള്ളത്രയും താമസിച്ച്, സ്വന്തം വണ്ടിയിലേ യാത്ര തുടരൂ! പറഞ്ഞു വന്നത്; അത്രയുമൊക്കെ ചിന്താശേഷിയേ നമ്മുടെ രചയിതാക്കള്‍ക്കും അവരുടെ നായകനുമുള്ളൂ - ആ ഒരു അനുകൂല്യം കൊടുത്തു വേണം ഈ സിനിമ കാണുവാനെന്നാണ്."
  but, 1) its that high-range area. 2) time 3-4AM, 3) he is in such a situation, 4) he is new to that place..... So..................

  ReplyDelete
 40. ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് നന്ദി. :-)

  ടാക്സി സര്‍വ്വീസു തന്നെ അവിടെ വേണം എന്ന് നിര്‍ബന്ധമുണ്ടോ? (നായകന്‍ ടാക്സി കാത്തു നില്‍ക്കുന്നതായി കാട്ടുന്നതിലും നല്ലത് ഇപ്പോള്‍ കാണിച്ചിരിക്കുന്നതു തന്നെ! നായകനവിടെ ആ സമയം ടാക്സികിട്ടുമോ എന്നു ചിന്തിക്കുന്നവരും വായിക്കുവാനെത്തുമെന്ന് അതെഴുതുമ്പോള്‍ ഓര്‍ക്കേണ്ടിയിരുന്നു, അതെന്റെ തെറ്റ്!) He is not new to that place (He has been there for several months. Remember, Mani's police officer is back after 6 months suspension.), he is familiar as he works in Samuel's hospital (the police officer is able to recognize him), he will be able to get a lift in any of the vehicles without any trouble (he can even manage to park his car safely near the roadside shop, which is there in the scene). It's justifiable, provided we should believe that character do not have the capacity to think about the possibilities. That's all I said. :-)
  --

  ReplyDelete
 41. @Haree
  ഒരു സംശയം. പോലീസ് പരിശോധനയില്‍ കുടുങ്ങുന്ന നായകന്‍ ആദ്യം ചെയ്യുന്നത് വണ്ടി മുന്നോട്ടെടുത്തു അവിടെയുള്ള പോലീസുകാരെ കാര്യം പറഞ്ഞു മനസ്സിലാക്കി സ്വന്തം വണ്ടിയില്‍ യാത്ര തുടരാന്‍ ശ്രമിച്ചു എന്നതാണ്. അതില്‍ അപാകത ഒന്നുമില്ല. എന്നാല്‍ ആ സമയം അവിടെ എത്തുന്ന കലാഭവന്‍ മണി അത് തടയുകയും അതോടൊപ്പം തന്നെ "ഒരു ബലത്തിന് വേണ്ടി ഞാന്‍ തനിയ്ക്ക് എതിരെ ട്രാഫിക്‌ നിയമ ലംഘനത്തിന് ഒരു കേസ് ചാര്‍ജ് ചെയുന്നു" എന്നും പറയുന്നു. അത്തരത്തില്‍ കേസ് ചാര്‍ജ് ചെയ്യപ്പെട്ട ഒരാള്‍ക്ക്‌ അതിന്റെ ഫൈന്‍ അടയ്ക്കാതെ കാല്‍നടയായിട്ടെങ്കിലും അവിടുന്ന് പോവാന്‍ കഴിയുമോ? ഒരു പക്ഷെ ഫൈന്‍ അടപ്പിയ്ക്കാന്‍ വേണ്ടി അയാളെ അത്രയും നേരം അവിടെ നിര്തിയതായിരിയ്ക്കില്ലേ?ഇതൊരു സംശയം മാത്രമാണ്.

  ReplyDelete
 42. Ithrayum keerimurichu postmortem cheyyathe aswadichal pore.... !!!!

  ReplyDelete
 43. പ്രഭുവിന്റെ മക്കള്‍ വളരെ നല്ലതെന്നു കേള്‍ക്കുന്നു ....ഹരി അതിന്റെ ഒരു റിവ്യൂ പ്രതീക്ഷിക്കുന്നു

  ReplyDelete
 44. അന്നും എന്‍ ആത്മാവ് നിനോട് മന്ദ്രികും നിനെ ഞന്‍ സ്നേഹിച്ചിരുന്നു

  ReplyDelete
 45. Why are you trying to degrade Actor Prithviraj like this? He had done full justice to his role. Its those idiots like this reviewer,the real problem of malayalam films, you just make fake reviews about a movie and thus prevents people from watching those movies....you idiots

  ReplyDelete