ട്രിവാന്‍ഡ്രം ലോഡ്ജ്: പ്രണയകാമനകളുടെ ലോഡ്ജ് മുറികള്‍!
ഹരീ, ചിത്രവിശേഷം
വി.കെ. പ്രകാശ്, അനൂപ് മേനോന്, ജയസൂര്യ - ഇവരൊരുമിച്ച '
ബ്യൂട്ടിഫുള്‍' ഇറങ്ങിയത് കഴിഞ്ഞ ഡിസംബറിലാണ്. 'മഴനീര്ത്തുള്ളിക'ളായി ആ ചിത്രം ഇന്നും ഇടയ്ക്കിടെ ഓര്മ്മയിലെത്താറുമുണ്ട്. ഇവര്‍ മൂവരും കൈകോര്‍ക്കുമ്പോള്‍ ബ്യൂട്ടിഫുള്ളായ മറ്റൊരു ചിത്രമല്ലാതെ വേറെന്താണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കേണ്ടത്? അഭിനയത്തില്‍ ജയസൂര്യയോ, അഭിനയത്തിലും രചനയിലും അനൂപ് മേനോനോ, സംവിധാനത്തില്‍ വി.കെ. പ്രകാശോ നിരാശപ്പെടുത്തിയില്ല - '
ട്രിവാന്‍ഡ്രം ലോഡ്ജ്' വ്യത്യസ്തമായ മറ്റൊരു മനോഹര ചിത്രമായി തീരുന്നുണ്ട്. ടൈം ആഡ്സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ പി.എ. സെബാസ്റ്റ്യനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഹണി റോസാണ് ചിത്രത്തില്‍ നായികസ്ഥാനത്ത്. ടിക്കറ്റെടുത്ത് ലോഡ്ജിലെത്തുന്നവര്ക്ക് നിരാശപ്പെടേണ്ടി വരില്ല, രണ്ടു മണിക്കൂര്‍ ആസ്വാദ്യകരമായി കഴിച്ചു കൂട്ടുവാനുള്ളതൊക്കെ അണിയറ ശില്പികള് ലോഡ്ജില്‍ കരുതിയിട്ടുണ്ട്. അതേ സമയം, അനൂപ് മേനോനും വി.കെ. പ്രകാശും എന്താണ് സിനിമയിലൂടെ പറയുവാനുദ്ദേശിച്ചത്, അതിലവര്‍ എത്രകണ്ട് വിജയിച്ചു എന്നൊക്കെ ചിന്തിച്ചാല്‍ ഒരെത്തും പിടിയും കിട്ടണമെന്നുമില്ല.
ആകെത്തുക : 7.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 6.00 / 10
: 7.50 / 10
: 7.00 / 10
: 4.50 / 05
: 3.00 / 05
ചിത്രത്തിന്റെ പേര് കേള്‍ക്കുമ്പോള്‍ തന്നെ സിനിമ എന്തായിരിക്കും എന്നതിനെക്കുറിച്ച് ചില ഏകദേശ ധാരണകളൊക്കെ രൂപപ്പെടുത്താം. പൂര്‍ണമായൊരു കഥയൊന്നും 'ട്രിവാന്‍ഡ്രം ലോഡ്ജ്' പറയുന്നില്ല, മറിച്ച് പ്രസ്തുത ലോഡ്ജുമായി ബന്ധപ്പെട്ടു നില്ക്കുന്ന ചില മനുഷ്യജീവിതങ്ങളെ അവതരിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ഈ പറഞ്ഞത് ചിത്രത്തിന്റെ പരിമിതിയല്ല, മറിച്ച് സിനിമയുടെ മെച്ചമായി തന്നെ അനുഭവപ്പെടുന്നുണ്ട്. കഥ നടക്കുന്ന ലോഡ്ജ് അന്തരീക്ഷത്തിലേക്ക് പ്രേക്ഷകരെ പറിച്ചു നടുവാനായതും സിനിമയ്ക്ക് ഗുണകരമായി. അശ്ലീലച്ചുവയുള്ള സംഭാഷണങ്ങളാണ് ചിത്രത്തില്‍ ഏറെയും, പക്ഷെ 'ട്രിവാന്‍ഡ്രം ലോഡ്ജി'നെ സംബന്ധിച്ചിടത്തോളം അത് ആവശ്യമാണ്. പണക്കാരനായ മകന്റെ ഹോട്ടലുടമയായ അച്ഛന്, അവിടെയെത്തുന്ന കൊച്ചുമകന്, പിന്നീടുള്ള അച്ഛനും മകനുമൊരുമിച്ചുള്ള സംഭാഷണങ്ങള്‍ - ഇതൊക്കെ ഒന്നു മാറ്റി പിടിക്കാമായിരുന്നു. 'തൂവാനത്തുമ്പികളി'ലെ തങ്ങളെ കൊണ്ടുവന്നതും ജയകൃഷ്ണനെ പരാമര്ശിച്ചതുമൊക്കെ ചിത്രത്തിന് പ്രത്യേകിച്ചെന്തെങ്കിലും ഗുണം ചെയ്തുവെന്ന തോന്നലില്ല. ചിത്രം മുന്നോട്ടുവെയ്ക്കുന്ന ആശയങ്ങളിലെ വൈരുദ്ധ്യം എത്രത്തോളം വിശ്വസനീയമായി അനൂപ് മേനോന് അവതരിപ്പിക്കുവാനായി എന്ന കാര്യത്തിലും സംശയമുണ്ട്.
Cast & Crew
Trivandrum Lodge
Directed by
V.K. Prakash
Produced by
P.A. Sebastian
Story, Screenplay, Dialogues by
Anoop Menon
Starring
Honey Rose, Jayasurya, Anoop Menon, Devi Ajith, Thesni Khan, Sukumari, Janardhanan, P. Balachandran, Master Dhananjay, Baby Nayanthara, P. Jayachandran, Bhavana, Saiju Kurup, Babu Namboothiri, Arun, Kochu Preman, Indrans, Nandu etc.
Cinematography (Camera) by
Pradeep Nair
Editing by
Mahesh Narayanan
Production Design (Art) by
M. Bawa
Music by
M. Jayachandran
Background Score by
Bijibal
Lyrics by
Rafeeq Ahmed, Rajeev Nair
Make-Up by
Hasan Vandoor
Costumes by
Pradeep Kadakassery
Stills by
Sreejith Chettippadi
Designs by
Antony Stephens
Banner
Time Ads Entertainment
Release Date
2012 Sep 21
Snippet Review
Take a room in this lodge, there is no reason to get disappointed. You are going to enjoy the 2 hour stay in this 'Trivandrum Lodge'.
ജയസൂര്യയുടേയോ അനൂപ് മേനോന്റെയോ കഥാപാത്രങ്ങളിലൂടെയല്ല, മറിച്ച് ഹണി റോസിന്റെ ധ്വനി നമ്പ്യാരെന്ന കഥാപാത്രത്തിലൂന്നിയാണ് 'ട്രിവാന്‍ഡ്രം ലോഡ്ജി'ന്റെ കഥ വികസിക്കുന്നത്. (അല്ലെങ്കില്‍ ആശയങ്ങള്‍ ധ്വനിപ്പിക്കുന്നത്!) തികഞ്ഞ കൈയ്യടക്കത്തോടെ ഹണി തന്റെ റോള്‍ ഭംഗിയാക്കി. അനുപ് മേനോന്റെ സ്ഥിരം കഥാപാത്രങ്ങളുടെ ഛായയില്‍ തന്നെ രവിശങ്കറിനെ രൂപപ്പെടുത്തിയിരിക്കുന്നു. രവിശങ്കറിനൊപ്പം നായകസ്ഥാനത്തുള്ള അബ്ദുവിനാണ് സാധ്യതകള്‍ കൂടുതലുള്ളത്, കിട്ടിയ അവസരം ജയസൂര്യ പ്രയോജനപ്പെടുത്തുകയും ചെയ്തു. ലോഡ്ജിലെ അന്തേവാസികളില്‍ പി. ബാലചന്ദ്രന്, സൈജു കുറുപ്പ്, സുകുമാരി, ജനാര്ദ്ദനന് തുടങ്ങിയവരൊക്കെ മികച്ചു നിന്നു. ദേവി അജിത്ത്, തെസ്നി ഖാന് എന്നിവരുടേതാണ് മറ്റു രണ്ട് പ്രസക്തമായ കഥാപാത്രങ്ങള്‍/ കന്യകയെന്ന പേരും, വേശ്യയെന്ന തൊഴിലും - തെസ്നി ഖാനെ ഉപയോഗിച്ചത് മനഃപൂര്‍വ്വമാവാം ('ബ്യൂട്ടിഫുള്ളി'ലെ പ്രസ്തുത കഥാപാത്രത്തിന്റെ തുടര്‍ച്ച?), പക്ഷെ മറ്റാരെയെങ്കിലും ഈ കഥാപാത്രത്തിനായി ഉപയോഗിക്കാമായിരുന്നു. മാസ്റ്റര്‍ ധനഞ്ജയുടെ അര്ജ്ജുന് എന്തോ ഒരു ഏച്ചുകെട്ടല്‍ അനുഭവപ്പെട്ടു. കുട്ടികളെ ഉപയോഗിക്കുവാന്‍ വി.കെ. പ്രകാശ് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു എന്ന തോന്നലാണ് പ്രസ്തുത കഥാപാത്രം നല്‍കിയത്. ബേബി നയന്‍താര, ഗായകന് ജയചന്ദ്രന്, അരുണ്‍, കൊച്ചു പ്രേമന് എന്നിങ്ങനെ മറ്റു പലരുമുണ്ട് ചിത്രത്തില്‍. ഒരു ഗാനരംഗത്തിലും ചുരുക്കം ചില രംഗങ്ങളിലും മാത്രമാണ് ഭാവന വരുന്നത്.
ക്ലോസപ്പ് ഷോട്ടുകളുടേയും മീഡിയം ക്ലോസപ്പ് ഷോട്ടുകളുടേയും ധാരാളിത്തമുണ്ട് 'ട്രിവാന്‍ഡ്രം ലോഡ്ജി'നു വേണ്ടിയുള്ള പ്രദീപ് നായരുടെ ഛായാഗ്രഹണത്തില്‍. കഥാപാത്രങ്ങളെ കാണികളോട് അടുപ്പിച്ചു നിര്‍ത്തുവാന്‍, കാണികളെക്കൂടി ലോഡ്ജിലെ അന്തേവാസികളാക്കുവാന് പ്രദീപ് നായര്‍ക്ക് ഇതുവഴി സാധിച്ചു. പ്രേക്ഷകരെ സിനിമയില്‍ വ്യാപൃതരാക്കുവാന്‍ തക്കവണ്ണം ഈ ദൃശ്യങ്ങളെ ചേര്‍ത്തു വെയ്ക്കുവാന്‍ മഹേഷ് നാരായണനുമായി. ബാവയുടെ കലാസംവിധാനം ട്രിവാന്‍ഡ്രം ലോഡ്ജും പരിസരങ്ങളും വിശ്വസനീയമായി വരച്ചിടുന്നു. ചമയം, വസ്ത്രാലങ്കാരം എന്നിവയും ഒപ്പം മികവു പുലര്‍ത്തുന്നുണ്ട്. (ജയസൂര്യയുടെ അബ്ദുവെന്ന കഥാപാത്രത്തിന് പല്ലില്‍ കമ്പിയെന്തിനാണ്? അല്പം പൊങ്ങിയ പല്ല് കാശുമുടക്കി ശരിയാക്കുവാന്‍ അബ്ദു ശ്രമിക്കുമോ?) നിശബ്ദതയും സ്വാഭാവിക ശബ്ദങ്ങളുമൊക്കെയാണ് ചിത്രത്തിന് അധികസമയവും പശ്ചാത്തലമാവുന്നത്. ഒച്ചപ്പാടാവാതെ പശ്ചാത്തല ശബ്ദങ്ങളൊരുക്കിയ ബിജിബാല്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. "കണ്ണിന്നുള്ളില്‍ നീ കണ്മണി...", "തെയ്യാരം തൂമണി കാറ്റേവാ...", "കിളികള്‍ പറന്നതോ..." - റഫീഖ് അഹമ്മദ്, രാജീവ് നായര്‍ എന്നിവരെഴുതി എം. ജയചന്ദ്രനീണമിട്ട മൂന്നു ഗാനങ്ങളാണ് ചിത്രത്തില്‍. ഏതാണ്ട് ഒരേ മട്ടില്‍ തന്നെയാണ് മൂന്നു ഗാനരംഗങ്ങളുടേയും പരിചരണം. കാര്യമായ പുതുമയൊന്നും കേള്‍വിയിലും തോന്നിച്ചില്ല.
പ്രേക്ഷകരെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒട്ടേറെ സുന്ദര മുഹൂര്‍ത്തങ്ങളും സംഭാഷണങ്ങളുമുണ്ട് ഈ ചിത്രത്തില്‍. യുവാക്കളുടെ അടക്കിവെച്ച ലൈംഗികദാഹവും, സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന സ്ത്രീകളുടെ വിചാരങ്ങളും, നിഷ്കളങ്കമായും നിശബ്ദമായും പ്രണയിക്കുന്നവരുടെ സന്തോഷങ്ങളും, തന്റെ ജീവിതത്തില്‍ ചെയ്യുവാനാഗ്രഹിച്ച് ചെയ്യുവാനാവാതെ പോയതൊക്കെയും വീരഗാഥകളാക്കുന്ന വൃദ്ധകാമനകളും, ശരീരം വില്ക്കുന്നവരുടെ ജീവിത വ്യഥകളുമൊക്കെയാണ് ഓരോ ലോഡ്ജ് മുറി വാതില്‍ തുറക്കുമ്പോഴും കാണുവാനാവുന്നത്. ഇങ്ങിനെ നോക്കിയാല്‍ ട്രിവാന്‍ഡ്രം ലോഡ്ജ് പ്രതിനിധീകരിക്കുന്നത് നമ്മുടെ കൊച്ചു കേരളത്തെ തന്നെയാണെന്നു പറയാം. സംതൃപ്തി നല്കുന്ന ജീവിതമൊന്നുമല്ലെങ്കിലും, ലോഡ്ജ് മുറികളിലെ തളച്ചിടല്‍ അതിലെ അന്തേവാസികള്‍ സത്യത്തില്‍ ആസ്വദിക്കുകയാണെന്നാണ് സിനിമ പറഞ്ഞു വെയ്ക്കുന്നത്. പ്രണയകാമനകളുടെ ഈ 'ട്രിവാന്‍ഡ്രം ലോഡ്ജി'ലൊന്ന് കയറി നോക്കൂ, അതിലെ അന്തേവാസികളില്‍ ചിലരിലെങ്കിലും നമുക്ക് നമ്മളെത്തന്നെ കാണുവാനാവും. ഒരുപക്ഷെ, അതിനാല്‍ തന്നെയാവാം ഒടുവിലൊരു നിറഞ്ഞ കൈയ്യടിയോടെ പ്രേക്ഷകര്‍ സിനിമയെ സ്വീകരിച്ചതും.
മുന്നറിയിപ്പ്: ഇതിലെ പല രംഗങ്ങളും കുട്ടികള്‍ക്ക് യോജിച്ചതാവണമെന്നില്ല. കുട്ടിത്തം വിടുന്നത് പത്തിലോ പതിനെട്ടിലോ എന്നത് നിങ്ങളുടെ യുക്തിക്ക് വിടുന്നു! :-)
വി.കെ. പ്രകാശിന്റെ സംവിധാനത്തില്‍ ഹണി റോസ്, ജയസൂര്യ, അനൂപ് മേനോന് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന 'ട്രിവാന്‍ഡ്രം ലോഡ്ജി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteHaree
@newnHaree
#TrivandrumLodge: Take a room in the lodge. I'm sure you are going to enjoy the stay. #Chithravishesham
1:22 PM - 21 Sep 12
--
good review......
ReplyDeleteshiju kurup nte role ne kurich onne parayamayirunnu,..... pinnae thuranna samsaram... thikachum chitram manoharamaaki enne thonni...
ReplyDeletebe a one women man..... ennaa dialogue athinte prasakthi...athumkoodi onne vaikthamakannam..
ഹരീ ഭായ്... ബാക്ക്ഗ്രൌണ്ട് സ്കോര്‍ ബിജിബാൽ... ധന്യയിൽ അല്ലേ കണ്ടത്? ഇന്നലെ ബിജിബാലിന്റെ പേരു റ്റൈട്ടിലിൽ കാണിച്ചപ്പോൾ നല്ല കയ്യടി ആയിരുന്നു!
ReplyDeleteനന്ദി. ടൈറ്റിലുകളില്‍ പശ്ചാത്തലസംഗീതം ശ്രദ്ധിക്കുവാന്‍ വിട്ടുപോയി. പിന്നീട് പോസ്റ്ററുകളിലൊക്കെ നോക്കിയിട്ടും കണ്ടതുമില്ല. :)
ReplyDelete--
കുട്ടികളെ ഉപയോഗിക്കുവാന്‍ വി.കെ. പ്രകാശ് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു എന്ന തോന്നലാണ് പ്രസ്തുത കഥാപാത്രം നല്‍കിയത്.
ReplyDeleteഇത് തന്നെയല്ലേ, താങ്കള്‍ തട്ടത്തിന് മറയത്തു നിരൂപണത്തില്‍ വിനീതിനെ കുറിച്ചും പറഞ്ഞത്. താങ്കളുടെ വാക്കുകള്‍ തന്നെ കടമെടുക്കുകയാണ് എങ്കില്‍, മാറ്റി പിടിക്കാന്‍ ശ്രമിക്കുക. :)
റിവ്യൂ നന്നായി.. പടം എന്തായാലും കാണണം
hari, pls watch 'Barfi' an awasome movie
ReplyDeletesaw this pseudo intelelctual film yest..i must say that scenarist anoop menon has lost it completely this time...writing crude sex dialogues wont make a film,a classic ,mr anoop.
ReplyDeletethe front benchers and the desperados will lap this movie but honestly i felt this movie as a big bore.
tvm lodge is a cheap sex comedy which tries too hard to be a classic.
what the hell was anoop and vkp trying to convey through this film? i am yet to figure it out.
കുട്ടിത്തം വിടുന്നത് ഇപ്പൊ അല്‍പ്പം നേരത്തെയാ മാഷേ, പത്തിനും മുന്‍പേ, പിന്നാ 18 !!
ReplyDeleteഎനിവേ, നല്ല നിരൂപണം.. അല്ലെങ്കിലും അനൂപ് മേനോന്റെ സിനിമകള്‍ക്ക് ഒരു പ്രതേക ഗ്രിഹാതുരത്വം ഒണ്ട്.. ബ്യൂട്ടിഫുള്‍.. ;-)
ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
ReplyDeleteകുട്ടികളെ സംവിധായകര്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഇതിനു മുന്‍പ് പല ചിത്രങ്ങളിലും സമാനമായ അഭിപ്രായം വന്നിട്ടുണ്ട്. ആ ആശയം മാറണമെങ്കില്‍ സംവിധായകര്‍ കുട്ടികളെ നന്നായി ഉപയോഗിച്ചുവെന്ന് തോന്നിയാലല്ലേ കഴിയൂ? ഇനി വരിയുടെ ഘടന മാറ്റമാണ് ഉദ്ദേശമെങ്കില്‍, കോപ്പി - പേസ്റ്റ് ആവാതിരിക്കുവാന്‍ ശ്രദ്ധിക്കാറുണ്ട്. ഇവിടെയും വരിയുടെ ഘടനയില്‍ മാറ്റമുണ്ട്. :-p
Whether the writer / director needs to convey something specific through a film? Me too felt the ideas are confusing, but it does give some food for thought. Anyway, I enjoyed the two hour stay at 'Trivandrum Lodge'. :-)
ജയസൂര്യയുടെ അബ്ദുവെന്ന കഥാപാത്രത്തിന് പല്ലില്‍ കമ്പിയെന്തിനാണ്?
ReplyDeleteHony yude oru reply undalo - Abdhuvil eattavum eshtamenthanu ennathinu , athinayinu aa KAMPI
"@newnHaree
ReplyDelete#TrivandrumLodge: Take a room in the lodge. I'm sure you are going to enjoy the stay."
ശരിയാ കഴപ്പ് തീരും. എന്റെ തീർന്നു :)
ഈ സിനിമ എനിക്ക് ഒട്ടും ഇഷ്ട്ടപെട്ടില്ല.. അതില്‍ സെക്സ് ന്റെ അതി പ്രസരം ഉള്ളത് കൊണ്ട് ഒന്നും അല്ല [ കഥ അത് ആവിശ്യ പെടുന്നു എങ്കില്‍ അതൊക്കെ ആവാം ] പക്ഷെ ഇത് രണ്ടാം പകുതിയിലെ എച്ചുകൂട്ടലുകള് കാണുമ്പോള്‍ ആണ് ഈ സിനിമയെ വെറുത്തു പോകുന്നത്! കഥാകൃത്ത് ഉദേശിച്ച ഒരു ഫീല്‍ കൊണ്ടുവരാന്‍ ഈ സിനിമയിലൂടെ സാധിച്ചിട്ടില്ല.. മാത്രമല്ല വ്യക്തമായ ഒരു കഥ ഇല്ലാതെ കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു സിനിമ എന്ന കോണ്‍സെപ്റ്റ് ഒക്കെ നല്ലതാണ്.. എപ്പോള്‍? ആ സിനിമയില്‍ ഒരു ഫീല്‍ വരുമ്പോള്‍.. ഇവിടെ അതില്ല.....
ReplyDelete"അമല്‍ നീരദ് പറഞ്ഞാല്‍ കമ്പി അനൂപ് മേനോന് പറഞ്ഞാല്‍ ദിവ്യം"
മിക്ക ന്യൂ ജനറേഷൻ സിനിമകൾക്കും ഹരിയുടെ മാർക്ക്ഏഴിൽ കൂടുതലാണ്..അതല്ല പറഞ്ഞു വരുന്നത്..ന്യൂ ജനറേഷനിൽ കുടുംബ സദസ്സുകൾ ഉൾപ്പെടില്ലേ?..ഈ സിനിമ കുടുംബത്തോടൊപ്പം കാണാമോ ഹരീ..കുടുംബ പ്രേക്ഷകർ നെറ്റിചുളിക്കുന്നത് ഹരി കണ്ടില്ലെന്ന് നടിക്കുകയാണോ?
ReplyDeleteട്രിവാന്‍ഡ്രം ലോഡ്ജ് കണ്ടു, ഇഷ്ടപ്പെട്ടില്ല. എല്ലാം പച്ചക്ക് പറയുന്നു എന്നല്ലാതെ എന്തെങ്കിലും ഫിലിമിലുണ്ടെന്ന് തോന്നിയില്ല.
ReplyDelete@Anver:
ReplyDeleteസഹോദരാ... കുടുംബത്തോടൊപ്പം കാണാന്‍ പറ്റില്ല എന്നത് ഒരു സിനിമയുടെയും പോരായ്മ അല്ല. അങ്ങനെയെങ്കില്‍ ലോകത്തിലെ പല ക്ലാസ്സിക്കുകളും (മലയാളത്തിലേത് ഉള്‍പ്പെടെ ) ഒന്നിനും കൊള്ളാത്ത പടങ്ങള്‍ എന്ന് പറയേണ്ടി വരും.
ഓരോ സിനിമയും പുസ്തകവും അത് പ്രതീക്ഷിക്കുന്ന ഒരു ആസ്വാദകവൃന്ദം ഉണ്ട് .. അല്ലാതെ ഇറങ്ങുന്ന എല്ലാ പടങ്ങളും കുട്ടികളെയും കൊണ്ടേ പോയി കാണൂ എന്നൊന്നും വാശി പിടിച്ചിട്ടു കാര്യമില്ല. അതിപ്പോള്‍ ഒരു പുസ്തകം തിരഞ്ഞെടുക്കുന്നതുപോലെ ; കുഞ്ഞുണ്ണി മാഷിന്റെ പുസ്തകം കുട്ടികള്‍ക്കും പത്മരാജന്റെത് മുതിര്‍ന്നവര്‍ക്ക് മാത്രമായി വായിക്കാനും .
thattathin marayathu and trivandram lodge are god films. but both are little back in story. so hari gave 7 marks. i think it is good marking.this new generation films speak whatever they see in common environment.
ReplyDeletechila pazhaya lodge-ukalil nadakkunna kaaryangal thanneya ithilum paranjathu. internet um mobile um onnum illyaatha, kalyaanam kazhikkaatha kudumbam enna aashayam polum ariyaatha, kure per nammude naattil undu. athu kandaal manassilaakkaan ellaavarkum pattilla, athinu anoop menon chinthichathu pole chinthikkannam. sex ennaal kalyaanam kazhinjavarkku maathram avarude pankaaliyodu maathram cheyyaavunna oru kaaryamalla. athu animals-ne pole thonnumbol cheyyaavunna oru kaaryam aannu. ee theme maathramaayaal padam negative impact kodukkum ennu paranju nammude sensor board cut cheyyum. so anoop tried to convert sex into "one man one woman love" at last part.
ithellaam valiya saahithya chinthakar parayunna kaaryangal aanu. praarthana ye kurichu parayunnathu kettaal manassilaavum , anoop oru nireeswara vaadhi aanennu.
hari friday il kanda bhandhangalude nere vipareetham aanu trivaandram lodgil ullathu.
aashayam vyakthamaayo?
ഒരുപക്ഷെ, സമൂഹത്തില്‍ നിലവിലുള്ള സദാചാരവ്യവസ്ഥയുടെ രണ്ട് വശങ്ങളും കാണിക്കുകയാവാം അനൂപ് മേനോന് ചിത്രത്തിലൂടെ ഉദ്ദേശിച്ചത്. എന്താണ് പറയുവാന്‍ ശ്രമിക്കുന്നതെന്ന ആശയകുഴപ്പം ആ രീതിയില്‍ നോക്കുമ്പോള്‍ സാധുവാണെന്നു പറയേണ്ടി വരും. ഓരോ കഥാപാത്രത്തെയും എടുത്താല്‍ ചിലര്‍ ശരി, ചിലര്‍ തെറ്റ് എന്നു പറയുവാന്‍ കഴിയുമോ? അതാണ് സിനിമ നേരിട്ട് എന്തെങ്കിലും വ്യക്തമായി പറയുന്നില്ലെങ്കിലും ചിന്തിക്കുവാനുള്ള വക നല്‍കുന്നുണ്ട് എന്ന് വിശേഷത്തില്‍ സൂചിപ്പിച്ചത്.
ReplyDeleteഅശ്ലീല സംഭാഷണങ്ങളുടെ ആധിക്യം ഞാന്‍ വിശേഷത്തില്‍ സൂചിപ്പിച്ചിരുന്നു. പക്ഷെ, അത്തരമൊരു ലോഡ്ജില്‍ ആ രീതിയിലുള്ള സംസാരങ്ങള്‍ തികച്ചും സ്വാഭാവികമാണെന്നാണ് കരുതുന്നത്.
കുടുംബ പ്രേക്ഷകര്‍ എന്നാല്‍ പ്രായപൂര്‍ത്തിയായ ആണും പെണ്ണും അവരുടെ മക്കളും എന്നല്ലേ ഉദ്ദേശിക്കുന്നത്? പ്രായപൂര്‍ത്തിയായ ആണിനും പെണ്ണിനും ഇത് കാണാം. (ആണിനു മാത്രമേ ഇതൊക്കെ കാണുവാന്‍ പ്രായപൂര്ത്തിയാവുകയുള്ളൂ എന്നു ധരിക്കുന്നവര്‍ക്ക് അങ്ങിനെ ചിന്തിക്കാം.) അവരുടെ മക്കള്‍ക്ക് പ്രായപൂര്‍ത്തിയായോ എന്ന് അച്ഛനമ്മമാര്‍ തന്നെ തീരുമാനിക്കട്ടെ. അത് മുന്നറിയിപ്പായി പറഞ്ഞിട്ടുണ്ട്. പിന്നെ, വയസ് നാല്പതായാലും പ്രായപൂര്‍ത്തിയാവാത്തവര്‍ കാണാതിരിക്കുകയാവും ഭേദം, എന്നുമുണ്ട്. :)
അഭിപ്രായം രേഖപ്പെടുത്തിയ ഏവര്‍ക്കും നന്ദി. :)
--
there is no STORY as such.. (or why should there necessarily be at all) but it portrays life; as is is; (generally)... there are only various specimens; of love, lust and of Life itself.. It just articulates LOVE and LUST... as palpable, plain truths... that's the boldness I see in this movie... Dhwani opts to live the way she wants; not just refuses to Go Back, but Rejects/eliminates Him as/from an/the option/s at all..!! that's interesting to see.. characters here simply Articulate, they really Opt..!! that's wonderful... i feel...
ReplyDeleteമിസ്റ്റര്‍ ഹരി, ഇങ്ങനെ ഒരു റിവ്യൂ എഴുതാന്‍ താങ്കള്‍ക്കു മാത്രമേ കഴിയു..താങ്കള്‍ റിവ്യൂ എഴുത്തില്‍ phd എടുതിടുണ്ടോ എന്ന് സംശയിക്കുന്നു...
ReplyDeleteപത്തില്‍ ഒരുമര്ക്ക് പോലും അര്‍ഹികാത്ത ഈ സിനിമയ്ക്കു താങ്കള്‍ കൊടുത്തത് ഏഴു മാര്‍ക്ക് ഭയങ്കരന്‍ തന്നെ..ഏതു സാധാചാര മുഖമൂടിയാണ് ഈ സിനിമ പോളിചെഴുതുന്നത് എന്ന് മനസിലാകുന്നില്ല എന്ന് മാത്രമല്ല..സിനിമയില്‍ ഉടനീളം , ഏതൊരു മനുഷ്യനും തന്റെ വ്യക്തിതത്തെക്കാള് അതികം സ്നേഹിക്കുന്ന "അമ്മ" മുതല്‍ പെങ്ങള് , കാമുകി , മറ്റു സ്ത്രീ കഥാപാത്രങ്ങള്‍ അങ്ങനെ എത്രെ സ്ത്രീ കഥാപാത്രങ്ങള്‍ ഈ സിനിമയില്‍ ഉണ്ടോ അവരെയെല്ലാം ഒരേ കണ്ണില്‍ നോക്കി കാണുന്നു വേശ്യയായും മറ്റും...എല്ലാവരുടെയും ലക്ഷ്യം ഒന്ന് മാത്രം "കാമം"..സിനിമയുടെ അവസാനം നിങ്ങള്‍ എന്തിനു ഒരു പുരുഷനില്‍ ഒതുങ്ങി ജീവികണം പാറി പറന്നു ആസ്വദിക്കു എന്നാ തറ മെസ്സേജ് കൊടുത്തു നിര്‍ത്തുന്നു...വല്ലാത്ത ധൈര്യം തന്നെ തിരകതക്രിതിനു ...ഇതിനു ധൈര്യം എന്നല്ല പറയേണ്ടത് അയാളുടെ തന്നെ ഭാഷയില്‍ പറഞാല്‍ ഒരുതരം കുതികഴപ്പു...ഒരുകാര്യം ചോടികട്ടെ നമ്മുടെ കേരളത്തിലുള്ള സ്ത്രീകള്‍ മുഴുവന്‍ ഇതുപോലെയാണോ അങ്ങനെയാണോ നിങ്ങള്‍ വിശ്വസികുന്നത് എങ്കില്‍ നിങ്ങളെ ഓര്‍ത്തു ഞാന്‍ ദുക്കികുന്നു..ഒരു സിനിമയിലെ എല്ലാ സ്ത്രീ കഥാപാത്രങ്ങളെയും മോശമാക്കി കാണിച്ചു സ്ത്രീകളെ അപമാനിച്ച ഇതുപോലെയൊരു സിനിമ ഈ അടുത്തൊന്നും കണ്ടിട്ടില്ല....എന്നിട്ടതിനു ഏഴു മാര്‍ക്കും കൊടുത്തിരിക്കുന്നു കഷ്ടം...!!
ഹരീ ഈ ചിത്രത്തില്‍ ഇതു സീനില്‍ ആണ് ഹെലിക്യാമ് ഷോട്ട് ഉപയോഗിച്ചിരിക്കുന്നത്? ഏതൊക്കെയോ സീന്‍ അങ്ങനെയാണ് എടുത്തിരിക്കുന്നത് എന്ന് പറഞ്ഞു കേട്ടു. ഏതാണെന്ന് മനസ്സിലായില്ല.
ReplyDeleteഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
ReplyDeleteദൂരെ നിന്നും ലോഡ്ജിലേക്കെത്തി അതിനു മുകളിലൂടെ പോവുന്ന സിനിമയുടെ തുടക്കത്തിലെ ഷോട്ട് - ഒരു ഗാനരംഗത്തില്‍ കടലിലേക്ക് നോക്കിയിരിക്കുന്ന കുട്ടികളുടെ മുകളിലൂടെ വന്ന് കടലിലേക്ക് പോവുന്ന ഷോട്ട് - മറ്റൊരു ഗാനരംഗത്തില്‍ ജയസൂര്യയും ഹണി റോസും സ്കൂട്ടറില്‍ പോവുമ്പോള്‍ അവരെ പിന്തുടരുന്ന ഒരു ഷോട്ട്; ഇത്രയുമാണ് ശ്രദ്ധയില്‍ പെട്ട ഷോട്ടുകള്‍. ഏതായാലും ഹെലിക്യാം ഉപയോഗിച്ചു എന്നല്ലാതെ അതിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയ ഷോട്ടുകളൊന്നും ഉണ്ടായിരുന്നില്ല.
--
7 markku.. athinum mathram undo e padam.. athu manasilakam onnude poyi padam kanunathu nanayirikkum...
ReplyDeleteഅപ്പോള്‍ കണ്ടേക്കാം അല്ലെ.
ReplyDeleteതന്റെ ജീവിതത്തില്‍ ചെയ്യുവാനാഗ്രഹിച്ച് ചെയ്യുവാനാവാതെ പോയതൊക്കെയും വീരഗാഥകളാക്കുന്ന വൃദ്ധകാമനകളും, ശരീരം വില്ക്കുന്നവരുടെ ജീവിത വ്യഥകളുമൊക്കെയാണ് ഓരോ ലോഡ്ജ് മുറി വാതില്‍ തുറക്കുമ്പോഴും കാണുവാനാവുന്നത്. ഇങ്ങിനെ നോക്കിയാല്‍ ട്രിവാന്‍ഡ്രം ലോഡ്ജ് പ്രതിനിധീകരിക്കുന്നത് നമ്മുടെ കൊച്ചു കേരളത്തെ തന്നെയാണെന്നു പറയാം. good language
ReplyDeletebutകാണികളോട് അടിപ്പിച്ചു നിര്‍ത്തുവാന്‍
കാണികളോട് അടിപ്പിച്ചു നിര്‍ത്തുവാന്‍ എന്നത് അടുപ്പിച്ചു എന്നു തിരുത്തണം
ആദ്യപകുതി എന്തോ ഈ കഥ പറയുന്നത് എന്തിനാണെന്ന ഒരു ചോദ്യം മനസ്സില്‍ വന്നു. രണ്ടാം പകുതി ഒന്ന് കൂടി നന്നാക്കാമായിരുന്നു. ജയചന്ദ്രന്റെ യും മാസ്റ്റര്‍ ധനഞ്ഞയിന്റെയും അഭിനയം ഏച്ചു കൂട്ടിയത് പോലെ തോന്നി. എങ്ങനെയാണ് തിരക്കഥ അവരുടെ സംഭാഷണങ്ങളില്‍ മാത്രം അസ്വാഭാവികത ഉയര്തിയതെന്നു മനസ്സിലാവുന്നില്ല..
ReplyDelete