ഒഴിമുറി: ഒഴിവാക്കരുതാത്തൊരു സിനിമ!
ഹരീ, ചിത്രവിശേഷം
![Ozhimuri: A film by Madhupal starring Lal, Shweta Menon, Mallika, Asif Ali, Bhavana etc. Film Review by Haree for Chithravishesham. Ozhimuri: Chithravishesham Rating [7.00/10]](http://2.bp.blogspot.com/-8OU6h2p46HI/UEqvnXJgc0I/AAAAAAAAIlQ/9X4qgX_AO6c/2012-09-07_Ozhimuri.png)
ആകെത്തുക : 7.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 6.50 / 10
: 7.00 / 10
: 7.50 / 10
: 7.00 / 10
: NA
: 7.00 / 10
: 7.50 / 10
: 7.00 / 10
: NA
Cast & Crew
Ozhimuri
Ozhimuri
Directed by
Madhupal
Produced by
P.N. Venugopal
Story, Screenplay, Dialogues by
Jeyamohan
Starring
Lal, Mallika, Shweta Menon, Asif Ali, Bhavana, Nandu, Jagadish, Kochu Preman etc.
Cinematography (Camera) by
N. Alagappan
Editing by
V. Saajan
Production Design (Art) by
Cyril Kuruvila
Music by
Bijibal
Sound Design by
Vinod P. Sivaram
Lyrics by
Jeyamohan, Vayalar Sarathchandra Varma
Make-Up by
Ranjith Ambady
Costumes by
S.B. Satheesan
Stills by
Ramdas Mathoor
Designs by
Jissen Paul
Banner
PNV Associates
Release Date
2012 Sep 07
Snippet Review
Jeyamohan succeeds to come up with a unique plot and Madhupal makes it an interesting film to watch. 'Ozhimuri' is something which should not be missed, especially if you are a serious film lover.
പഴയ തിരുവിതാംകൂര്‍ രാജ്യത്തിന്റെയും ഇപ്പോള്‍ തമിഴ്നാടിന്റെയും ഭാഗമായ അതിര്‍ത്തിപ്രദേശം. പ്രസ്തുത ദേശത്തെ രണ്ട് കാലഘട്ടങ്ങളെ സിനിമ പ്രതിനിധീകരിക്കുന്നുവെന്ന് മുകളില്‍ പറഞ്ഞു. ഇവയെ സാധൂകരിക്കുന്ന തരത്തില്‍ രംഗപശ്ചാത്തലമൊരുക്കുവാന് സിറില്‍ കുരുവിളയ്ക്കും ചമയത്തിലും വസ്ത്രാലങ്കാരത്തിലും പ്രവര്‍ത്തിച്ച രഞ്ജിത്ത് അമ്പാടി, എസ്.ബി. സതീശന് എന്നിവര്‍ക്കും സാധിച്ചു. കാളി പിള്ളയുടെ വാര്‍ദ്ധക്യത്തിലെ മേക്കപ്പു മാത്രം അല്പം ഏച്ചുകെട്ടലായി അനുഭവപ്പെട്ടു. കോടതി മുറിയും അവിടുത്തെ വ്യവഹാരവുമൊക്കെ ഇത്രയെങ്കിലും യാഥാര്‍ത്ഥ്യബോധത്തോടെ ചിത്രീകരിച്ചിട്ടുള്ളത് ഒരുപക്ഷെ മലയാളസിനിമയില്‍ ആദ്യമാവും. രംഗങ്ങളെ വളരെ നല്ല രീതിയില്‍ പിന്തുണച്ചു കൊണ്ട് ബിജിബാലിന്റെ പശ്ചാത്തലസംഗീതം ചിത്രത്തോട് ചേര്‍ന്നു പോവുന്നു. ഒരു പക്ഷെ, അഴകപ്പന്റെ ഇതുവരെയുള്ള ചിത്രങ്ങളുമായി തട്ടിച്ചു നോക്കിയാല്‍ ഇതിലെ ഛായാഗ്രാഹണം പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്നു പറയേണ്ടിവരും. ചിത്രസന്നിവേശം നിര്‍വ്വഹിച്ച വി. സാജനും സിനിമയുടെ ദൃശ്യാനുഭവത്തെ അത്രകണ്ട് പോലിപ്പിക്കുവാനായില്ലെന്നും പറയാം. "വാക്കിനുള്ളിലെ വിങ്ങും മൗനമേ..." എന്നു തുടങ്ങുന്ന ഒരു ഗാനം തയ്യാറാക്കിയിരുന്നെങ്കിലും അത് ചിത്രത്തില്‍ കണ്ടില്ല.* വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ എഴുതി ബിജിബാല്‍ ഈണമിട്ടിരിക്കുന്ന ഈ ഗാനം സൗമ്യയും യാസിന് നിസാറും ചേര്‍ന്ന് പാടിയിരിക്കുന്നു. ജെയമോഹനെഴുതിയ ഒരു തമിഴ് ഗാനം ടൈറ്റിലിലും ഉപയോഗിച്ചിട്ടുണ്ട്.
ഒരു സംവിധായകന്റെ സിനിമ എന്നു തന്നെ 'ഒഴിമുറി'യെ വിശേഷിപ്പിക്കാം. നായകന്, നായിക എന്നിങ്ങനെ എടുത്തു പറയാവുന്ന രണ്ട് കഥാപാത്രങ്ങളില്‍ കിടന്നു കറങ്ങുന്നില്ല ഈ സിനിമ. അഭിനേതാക്കളേക്കാള്‍ കഥാപാത്രങ്ങള്‍ക്കാണ് സംവിധായകന് സിനിമയില്‍ പ്രഥമ പരിഗണന നല്കിയിരിക്കുന്നതും. ഓരോ കഥാപാത്രത്തിനും ഇണങ്ങുന്ന അഭിനേതാക്കളെ നിശ്ചയിക്കുവാനായതും അവരില്‍ നിന്നും മികച്ച പ്രകടനം തന്നെ പുറത്തെടുക്കുവാനായതും മധുപാലിലെ സംവിധായകന്റെ വിജയമെന്നു കാണാം. സിനിമയെ കൂടുതല്‍ ആസ്വാദ്യകരമാക്കി വിനോദ മൂല്യം ഉയര്‍ത്തുവാനുള്ള ശ്രമങ്ങളൊന്നും 'ഒഴിമുറി'യില്‍ നടത്തിയിട്ടില്ല എന്നതും അഭിനന്ദനീയം. പാട്ടുകള്‍ക്കായുള്ള പാട്ടുകളോ, തമാശയ്ക്കായുള്ള തമാശകളോ ചിത്രത്തിലില്ല. ഇതൊക്കെ കാരണമായി, ലാഘവബുദ്ധിയോടെ സിനിമ കാണുവാനെത്തുന്നവര്‍ക്ക് ഒരുപക്ഷെ സിനിമ തൃപ്തികരമായി തോന്നണമെന്നില്ല എന്നതാണ് ഇതിന്റെ മറുവശം. നല്ല സിനിമകളെ സ്നേഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം കാര്യമായ ചിന്തകള്‍ക്ക് വഴിമരുന്നിടുവാനുള്ള എന്തെങ്കിലുമൊക്കെ 'ഒഴിമുറി'യില്‍ കണ്ടെത്തുവാനുമാകും. അത്തരക്കാരെങ്കിലും നിറവുള്ള ഈ സിനിമയെ ഒഴിവാക്കരുത് എന്നേ അവസാനമായി പറയുവാനുള്ളൂ.
* ഇന്നത്തെ ചിന്താവിഷയം: സിനിമയില്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ ആ ഗാനങ്ങള്‍ പിന്നെ എഴുതിച്ച്, ഈണമിട്ട്, പാടിച്ച്, ചിത്രീകരിക്കേണ്ടതുണ്ടോ? ചോദ്യം എന്റേതല്ല, ഒരു ഗായകന്റേതാണ്. (അദ്ദേഹം പാടുന്നവരുടെ കാര്യം മാത്രമേ ചോദിച്ചുള്ളൂ എന്നു മാത്രം) അദ്ദേഹത്തിന്റെ പക്ഷത്തു നിന്നു നോക്കുമ്പോള്‍ ഇതിലൊരു നീതികേടുണ്ട്. പക്ഷെ, സിനിമയ്ക്ക് ആവശ്യമുള്ളത് മാത്രം സിനിമയില്‍ നിലനിര്‍ത്തുവാനും മറ്റുള്ളവ ഒഴിവാക്കുവാനുമില്ലേ സ്വാതന്ത്ര്യം?
ലാലിനെ കേന്ദ്രകഥാപാത്രമാക്കുന്ന മറ്റൊരു മധുപാല്‍ ചിത്രം, 'ഒഴിമുറി'യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteHaree
@newnHaree
#Ozhimuri: Jeyamohan succeeds to come up with a unique plot and Madhupal makes it an interesting film to watch. #Chithravishesham
7:10 PM - 7 Sep 12
--
I don't want to miss this movie in theaters.
ReplyDeletein one word it's a DIRECTOR'S movie...
ReplyDeletemadhupal orupaad valarnnirikunnu nalla ulkaazchayulla cinema...cinemaye snehikunnavar ee ozhimuriye ozhivakathirikuka...!!
ചില വിയോജിപ്പുകളുണ്ട് :)
ReplyDeleteതിരക്കഥയുടെ മികവ്, മൊത്തത്തിലുള്ള കാസ്റ്റിംഗ്, അഭിനേതാക്കളുടെ പ്രകടനം (ശരാശരി മാത്രമായ ആസിഫിനെയും ഭാവനയേയും അല്ല ഉദ്ദേശിച്ചത്) ഒക്കെ സമ്മതിക്കുന്നു. കുറച്ചൊക്കെ പാളിച്ചകൾ തോന്നിയത് സംവിധാനത്തിൽ മാത്രമാണ്. ശരത്തും വക്കീലും തമ്മിലുള്ള റിലേഷന്റെ ബിൽഡ് അപ്പ് അത്ര നന്നായില്ല. പിന്നെ പല സ്ഥലങ്ങളിലും ബേസിക് കണ്ടിന്യുയിറ്റിയിൽ ചില പ്രശ്നങ്ങൾ കാണാം (കഥയുടെ ഫ്ലോ അല്ല ഉദ്ദേശിച്ചത്. സീനിൽ ഷോട്ടുകളുടെ വിന്യാസത്തിലുള്ള പ്രശ്നങ്ങളാണ് ഉദ്ദേശിച്ചത്).
ഭാര്യ അടിമയല്ല എന്നു പറയുകയും വ്യക്തിത്വമുള്ളൊരു സ്ത്രീയെ പ്രതിനിധാനം ചെയ്യുകയും ചെയ്യുന്നതിലൂടെ ഈ സിനിമ സ്ത്രീപക്ഷത്തു നിൽക്കുന്നു എന്ന് പറയാം.
പിന്നെ എഴുത്തുകാരന്റെ പേര് മലയാളത്തിലെഴുതുമ്പോൾ ജെയമോഹൻ എന്നല്ല ജയമോഹൻ എന്നാണ്. മലയാളം പുസ്തകത്തിലും ഭാഷാപോഷിണിയിലുമൊക്കെ അദ്ദേഹത്തിന്റെ പേര് അങ്ങനെയാണ് കൊടുത്തിരിക്കുന്നത്.
ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
ReplyDeleteഷോട്ടുകളുടെ ഫ്ലോയിലെ കുറവ് ചിത്രസന്നിവേശകന്റെ കുടി ഉത്തരവാദിത്തമായി കാണുന്നു. അതിനാല്‍ സാങ്കേതികത്തെ കുറിച്ച് പറയുന്നിടത്ത് അത് സൂചിപ്പിച്ചത്. അവരിരുവരുടേയും സംഭാഷണങ്ങള്‍ മാത്രമാവുന്ന ആദ്യപാതിയുടെ പ്രശ്നവും പറഞ്ഞുവല്ലോ? മറ്റൊരു അവതരണരീതി ആ ഭാഗങ്ങളില്‍ വേണ്ടിയിരുന്നു എന്നതിനോട് യോജിക്കുന്നു - അത് രചനയില്‍ തന്നെ വരേണ്ടിയിരുന്നു എന്നും കരുതുന്നു. സംവിധായകനും ഈ കുറവുകളില്‍ ഉത്തരവാദിത്തമുണ്ട് എന്നതും നിഷേധിക്കുന്നില്ല.
എങ്കില്‍ പിന്നെ അദ്ദേഹത്തിന് Jayamohan എന്നു തന്നെ ഇംഗ്ലീഷില്‍ എഴുതിയാല്‍ പോരായിരുന്നോ! :)
--
നല്ല സിനിമകളെ സ്നേഹിക്കുന്നവര്‍ ഈ ചിത്രം ഒഴിവാക്കരുത്....
ReplyDeleteമലയാളിക്ക് ഓര്‍മിക്കാന്‍ ഒരുപിടി നല്ല ചിത്രങ്ങളുണ്ട് ഏതെന്നു ചോദിച്ചാല്‍ എല്ലാവരും പറയും പദ്മരാജന്റെ സിനിമ , ഭരതന്റെ സിനിമ എന്നൊക്കെ അതെല്ലാം വളരെ നല്ല സിനിമകള്‍ തന്നെ പക്ഷെ എന്തുകൊണ്ട് ഈ കാലഘട്ടത്തില്‍ ഒരു നല്ല സിനിമ ജനികുന്നില്ല എന്നതിനുള്ള പൂര്‍ണ മറുപടിയാണ് മധുപാലിന്റെ 'ഒഴിമുറി"...
ReplyDeleteബന്ധങ്ങള്‍ക്ക് ഒരു വിലയും കല്പ്പികാത്ത അശ്ലീല സംഭാഷണങ്ങളും , ചളിച്ച കോമെടിയും തിക്കി നിറച്ചു ന്യൂ ജനറേഷന് എന്നൊരു ലാബിലും ഒട്ടിച്ചു വിടുന്ന പല സിനിമകള്‍ക്കും നേരയുള്ള ഒരു ചോദ്യ ചിഹ്നം തന്നെയാണ് ഒഴിമുറി എന്ന് തീര്‍ത്തു പറയാം...കാരണം , ഈ സിനിമയില്‍ അച്ഛന് ഉണ്ട് അമ്മയുണ്ട് , മകനുണ്ട് ,മകളുണ്ട്..അങ്ങിനെ നിത്യ ജീവിതത്തില്‍ നമ്മള് സ്നേഹിക്കുന്ന എല്ലാവരുമുണ്ട്, അതിലുപരി ഈ കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളുടെ വില ഒട്ടും നിറം മങ്ങാതെ വരച്ചു കാണിക്കാന്‍ മധുപാലിനു കഴിനിരികുന്നു എന്നത് തന്നെയാണ് ഈ സിനിമയുടെ പ്രത്യകത...
കഥ പറയുന്ന കാലം പഴയതാണെങ്കിലും , കേരളത്തില്‍ ഹര്‍ത്താല്‍ പോലെ നടക്കുന്ന മറ്റൊരു ഉത്സവമാണല്ലോ ഇന്ന് divorce .. അതിന്റെ കാര്യകാരണന്ങ്ങളിലേക്ക് വ്യക്തമായ ദിശബോതത്തോട് കൂടെ സമീപിക്കാന്‍ ഈ ചിത്രത്തിന് കഴിനിട്ടുണ്ട്...ചിത്രത്തിനെ ക്ലൈമാക്സില്‍ തിരകഥകൃത്ത് ചിന്തികുന്നതുപോലെ എല്ലാവര്ക്കും ചിന്തിക്കാന്‍ കഴിനിരുന്നുവെങ്കില് എന്ന് അറിയാതെ ആഗ്രഹിച്ചു പോകുന്നു...
നല്ല സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ ഒട്ടും സമയം കളയാതെ ഈ സിനിമ കാണുക, നിങ്ങള്‍ക്കിതിലെ കാഴ്ചകളും, ആശയവും തീര്‍ത്തും പുതിയൊരു അനുഭവമായിരിക്കും...!!
താനൊരു മികച്ച സംവിധായകനാനെന്നു ആദ്യചിത്രത്തിലൂടെ തന്നെ മധുപാല്‍ തെളിയിച്ചതാണ്. ആ പ്രതീക്ഷ ഒഴിമുറിയും തെറ്റിക്കുന്നില്ല.
ReplyDeleteThis is the best of Malayalam. Unlike the so called new generation movies, in which there is no 'Malayalam' or Keralan symbols, Ozhimuri is a real genuine Malayalam movie just like Azhagar Saamiyin Kudhirai or Vaagai Sooda Vaa etc are as much Tamilian for Tamil cinema. Brilliant movie.
ReplyDeleteSuch a pity that your rating for this movie is even lower than that of Thattathin marayathu, Pranayam etc. Probably because you care more for such movies, anyways its your taste.
However, I cant help point out that your rating for cinematography is quite strange. The best cinematography occurs when a viewer doesnt even realise the prsence of the camera man and this movie's camera work is excellent. Right there for the mood of the film.
ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
ReplyDeleteAs I used to say, there is no point in comparing the rating of a movie with other movies, especially movies in other genre. Regarding cinematogrphy, I do not think this is the best from Alagappan. Also, I do felt the presence of camera-man many times in the film. Even worse, many times I felt the characters are talking to the camera man! (Anyway, viewers do not feeling the presence of camera man is only one aspect. It alone may not make the cinematography appreciable.)
--
good film, of course.. a retrieval of malayali (may b nair) feminine pride in one of the most cinematic versions in our screen
ReplyDeleteനാളെ രഞ്ജിത്ത് ശങ്കറിന്റെ "മോളി ആന്റി റോക്സ്" എന്നാ പടം ഇറങ്ങുന്നു. പ്രിത്വി & രേവതി ലീഡ് റോളുകളില്‍. പേര് പോലെ ഇത് female oriented movie ആയിരിയ്ക്കും എന്നാണു തോന്നുന്നത്. നന്ദനത്തിലെ പോലെ തന്നെ രാജപ്പന് പ്രത്യേകിച്ചൊന്നും തന്നെ ചെയ്യാന്‍ ഉണ്ടാവില്ല.
ReplyDeleteആദ്യപകുതിയിൽ ഏറെ ക്രൂരതകൾ കാണിക്കുന്ന കഥാപാത്രത്തിന്റെ ചെയ്തികൾക്കുള്ള കാരണങ്ങൾ കുറേ കാണിച്ച് ഒന്ന് വെളുപ്പിച്ചെടുത്തുവോ? അടിമുടി സ്ത്രീവിരുദ്ധനായ നായകനെ ന്യായീകരിക്കുന്നു എന്നൊരു തോന്നലാണ് സിനിമ കണ്ടപ്പോഴുണ്ടായത്. മകനും ആ ലൈനിൽ തന്നെ എന്നുകൂടി സ്ഥാപിക്കുന്നുമുണ്ട്.
ReplyDeleteപിന്നെ, തന്റെ അടിമത്തം നായിക തിരിച്ചറിയുന്നത് ഹൃദയാഘാതം വന്ന് കിടക്കുന്ന നായകന്റെ കുനിഷ്ഠ് ചോദ്യം കേട്ടപ്പോഴാണോ?
കൊള്ളാം
ReplyDeleteI like to advertise to your blog
ReplyDeletebut contact form not work
ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
ReplyDeleteകഥാപാത്രത്തിന്റെ ക്രൂരതയുടെ കാരണങ്ങള്‍ അക്കമിട്ട് നികത്തിയൊരു വെള്ളപൂശലില്‍ ചെറിയൊരു കല്ലുകടി തോന്നാതിരുന്നില്ല. പക്ഷെ, കഥയ്ക്ക് അതൊരു ആവശ്യമാണല്ലോ - ഇങ്ങിനെയൊക്കെയായിട്ടും മീനാക്ഷിക്ക് ഒഴിമുറി വേണം. അതാണവിടുത്തെ പോയിന്റ്. (ലൈബ്രറിയില്‍ വെച്ച് പേന തെളിയാതെ വല്ലാതെ ചൂടായി കുടയെടുത്ത് ഭാവനയുടെ കഥാപാത്രത്തെ അടിച്ചതിന് ഒരു ന്യായീകരണം പറഞ്ഞു കണ്ടില്ല. പുറത്ത് മാന്യനായ അയാളെന്തിന് അവിടെ അത്രയും നിലവിട്ടു പെരുമാറി - എന്തായിരുന്നു വളരെ അത്യാവശ്യമായി എഴുതിയ ആ കത്ത്?) എന്തുകൊണ്ട് അയാള്‍ ഇങ്ങിനെയൊരു സ്ത്രീവിരുദ്ധനായി എന്നാണ് സിനിമ പറയുന്നത്. മകനോട് ഒടുവില്‍ പറയുന്നത് അങ്ങിനെയാവരുത് എന്നുമാണല്ലോ?
--
@THEMUSICPLUS,
ReplyDeleteThank you for showing interest. The feedback form is suspended for the time being. Please mail to [newnmedia-at-gmail.com].
‘ഒഴിമുറി’യെപ്പറ്റി ഒരുപാട് നല്ല അഭിപ്രായങ്ങൾ കേട്ടെങ്കിലും സിഡി ഇറങ്ങിയപ്പോളാണ് കാണാനായത്.ഏതെങ്കിലും സിനിമ കണ്ടുകഴിഞ്ഞാൽ ഇവിടെവന്ന് ഹരിയുടെ റിവ്യൂ വായിക്കുക ഒരു ശീലമാണ്
ReplyDeleteഒരു മേൽക്കൂരയ്ക്ക് കീഴെ ഒരുമിച്ച് സഹകരിച്ച് ജിവിക്കാൻ വിധിക്കപ്പെടുമ്പോഴും ജന്മനാ വിരുദ്ധധ്രൂവങ്ങളിൽ നിൽക്കുന്ന സ്ത്രീയും പുരുഷനും തമ്മിലുള്ള ബലാബല പരിക്ഷണം,അബോധത്തിലെങ്കിലും എല്ലാക്കാലത്തും നിലനിൽക്കുന്ന ഒന്നാണ്.
(The war of sexes: How conflict and cooperation have shaped men and women from prehistory to the present-Paul Seabright)
ഈയൊരു പ്രതിഭാസം ഒരു സമൂഹത്തിന്റെ മനശ്ശാസ്ത്ര-സാമൂഹ്യ-സാമ്പത്തിക തലങ്ങളിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് പഠിക്കാൻ, കേരളചരിത്രത്തിന്റെ ഒരു ഘട്ടത്തിൽ മരുമക്കത്തായക്രമത്തിൽ നിന്ന് മക്കത്തായക്രമത്തിലേക്കുണ്ടായ ചുവടുമാറ്റം പോലെയൊരു പശ്ചാതലം ഉപയോഗപ്പെടുത്തിയെന്നതാണ് മധുപാലിന്റെ മിടുക്ക്.പുരുഷവീക്ഷണത്തിന്റെ പരിമിതികൊണ്ടാകും ഒരുപാടിടങ്ങളിൽ,നമ്മൾ പല സിനിമകളിലും കണ്ടു പരിചയിച്ച സ്ത്രീവിരുദ്ധ ക്ലിഷേകൾ ‘ഒഴിമുറി’യേയും ഒഴിവാക്കിയിട്ടില്ല.എങ്കിൽപ്പോലും സിനിമയുടെ അവസാനഭാഗങ്ങൾ ഒട്ടുമേ ശങ്കയില്ലാതെ സ്ത്രീപക്ഷത്തേക്ക് ചായുന്നുണ്ട്.
അടിമത്തം മാത്രം സമ്മാനിച്ച ഭാര്യാപദവിയിൽ നിന്ന് മോചനം നേടിക്കൊണ്ടുതന്നെ മനുഷ്യത്വവും സ്നേഹവും നഷ്ടപ്പെടാതെ കാക്കാനാകുമെന്ന് സ്ഥാപിച്ച് തലയുയർത്തിപ്പിടിക്കുന്ന നായികയുടെ നട്ടെല്ലിന്റെ ബലം എഴുപതുകൾക്കിപ്പുറം മലയാളസിനിമയ്ക്ക് നഷ്ടപ്പെട്ടുപോയിരുന്നത് പുനസ്ഥാപിക്കലും കൂടിയായി ‘ഒഴിമുറി’