മോളി ആന്റി റോക്ക്സ്!: മോളിയങ്ങട് ഞെരുക്കീച്ചാലും പടം പോരാപ്പാ!
ഹരീ, ചിത്രവിശേഷം
![Molly Aunty Rocks!: A film by Ranjith Sankar starring Revathy, Prithviraj, Lalu Alex etc. Film Review by Haree for Chithravishesham. Molly Aunty Rocks: Chithravishesham Rating [5.25/10]](http://4.bp.blogspot.com/-WiMUseS33zc/UFQXQav0MiI/AAAAAAAAImg/nnQxGoiNQts/2012-09-14_Molly-Aunty-Rocks.png)
ആകെത്തുക : 5.25 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 3.00 / 10
: 4.50 / 10
: 7.50 / 10
: 3.50 / 05
: 2.50 / 05
: 4.50 / 10
: 7.50 / 10
: 3.50 / 05
: 2.50 / 05
Cast & Crew
Molly Aunty Rocks!
Molly Aunty Rocks!
Directed by
Ranjith Sankar
Produced by
Dreams N' Beyond Productions
Story, Screenplay, Dialogues by
Ranjith Sankar
Starring
Revathy, Prithviraj, Lalu Alex, KPAC Lalitha, Sharath Das, Mamukkoya, Sivaji Guruvayoor, Sunil Sukhada, Lakshmipriya, Krishnakumar, Rajesh Hebbar etc.
Cinematography (Camera) by
Sujith Vasudev
Editing by
Lijo Paul
Production Design (Art) by
Bawa
Music by
Anand Madhusoodhanan
Lyrics by
Rafeeq Ahamed
Make-Up by
Hassan Vandoor
Costumes by
Sameera Saneesh
Stills by
Hari Thirumala
Designs by
Arun Chandu
Banner
Dreams N' Beyond Productions
Release Date
2012 September 14
Snippet Review
Revathy rocks in the title role, but on a whole the film fails to live up to the expectations. Ranjith Sankar could have been done it better.
സാങ്കേതികപരമായും ചിത്രത്തിന് ഏറെയൊന്നും അഭിമാനിക്കുവാന് വകയില്ല. സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും ഹസ്സന് വണ്ടൂരിന്റെ ചമയവുമാണ് ചിത്രത്തില്‍ എടുത്തു പറയത്തക്ക മികവിലേക്കെത്തിയത്. സുജിത് വാസുദേവ് പകര്‍ത്തി ലിജോ പോള്‍ സന്നിവേശിപ്പിച്ച ദൃശ്യങ്ങള്‍ സിനിമ കാട്ടിത്തരുന്നു എന്നതിനപ്പുറമൊന്നും ചെയ്യുന്നില്ല. ആനന്ദ് മധുസൂദനനെന്ന തുടക്കക്കാരന്റെ പശ്ചാത്തലസംഗീതവും ബാവയുടെ കലാസംവിധാനവുമൊക്കെ പതിവു രീതികളില്‍ തന്നെ. റഫീഖ് അഹമ്മദെഴുതി ആനന്ദ് മധുസൂദനന് ഈണമിട്ട ഗാനങ്ങളേയും പശ്ചാത്തല സംഗീതമായി തന്നെ കണക്കാക്കാം. അവയ്ക്കതിനപ്പുറമൊരു പ്രാധാന്യം ചിത്രത്തിലുമില്ല.
ഈ ചിത്രത്തിലൂടെ എന്താണ് സംവിധായകന് പറയാനുദ്ദേശിച്ചതെന്ന സംശയം ഇപ്പോഴും ബാക്കിയാണ്. ചാരിറ്റിക്കായി പണം നീക്കിവെച്ചാല്‍ അതിന്റെ ടാക്സ് ആനുകൂല്യം ലഭിക്കണമെങ്കില്‍ പബ്ലിസിറ്റി ഗിമ്മിക്കുകള്‍ ഇന്ത്യയില്‍ ആവശ്യമാണെന്നോ? അതോ ടാക്സ് വെട്ടിപ്പു നടത്തിയായാലും ഉണ്ടാക്കിയ തുക ചാരിറ്റിക്ക് ചെലവാക്കിയാല്‍ കുറ്റവിമുക്തമാവുമെന്നോ? അതുമല്ലെങ്കില്‍ ഒരാള്‍ക്ക് കൃത്യമായ അക്കൗണ്ട് സൂക്ഷിക്കാതെ ചാരിറ്റിക്ക് പണം ചിലവാക്കുവാന്‍ അവസരം നല്കുന്ന നിയമം ഇന്ത്യയില്‍ വേണമെന്നോ? - ഇങ്ങിനെ എന്തൊക്കെയോ ആശയങ്ങളാണ് സിനിമ കണ്ടിറങ്ങിയപ്പോള്‍ മനസില്‍ അവശേഷിച്ചത്. ഇന്ത്യയിലെ ടാക്സ് നിയമങ്ങളെക്കുറിച്ചുള്ള പരിമിതമായ അറിവു വെച്ച് ഇവയൊക്കെ ബാലിശമായ ചില ചിന്തകളായേ കരുതുവാന്‍ കഴിയൂ. നിയമത്തെ വളച്ചൊടിക്കുന്നവരും അതുപയോഗിച്ച് പൊതുജനത്തെ ബുദ്ധിമുട്ടിക്കുന്നവരുമൊക്കെ ഉണ്ട്, ശരി തന്നെ. പക്ഷെ, അത് പലപ്പോഴും നിയമത്തിന്റെ കുഴപ്പമല്ല മറിച്ചത് വ്യാഖ്യാനിച്ച് നടപ്പിലാക്കുന്നതിലെ കുഴപ്പങ്ങളാണ്. സിനിമയുടെ ക്ലൈമാക്സ് സീനുകളിലെ ഗിമ്മിക്കുകളൊക്കെ ശരിക്കും സിനിമയൊന്നു തീര്‍ത്തുകെട്ടാന്‍ സംവിധായകന് നടത്തുന്ന തരികിട പരിപാടികളെന്നു മാത്രമേ തോന്നിയുള്ളൂ. ഒരല്പം കൂടി ഗൃഹപാഠം ഈ ഭാഗങ്ങളില്‍ രഞ്ജിത്ത് ശങ്കര്‍ ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ മികച്ച ഒരു പരിണാമഗുപ്തി ചിത്രത്തിനു നല്‍കാമായിരുന്നു. അങ്ങിനെ നോക്കിയാല്‍ ഈ ചിത്രം മെച്ചപ്പെടുത്തുവാനായി രഞ്ജിത്തിന് ചെയ്യാമായിരുന്ന കാര്യങ്ങള്‍ ഏറെയാണ്. ആയതിനാല്‍ മോളി ആന്റിയായി രേവതി കിടുക്കുന്നത് കാണണമെന്നുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ഒന്നായി മാത്രം 'മോളി ആന്റി റോക്ക്സി'നെ കണക്കാക്കാം.
വിചാരം: മാമുക്കോയ ചിത്രത്തില്‍ അവതരിപ്പിച്ച വക്കീല്‍ കഥാപാത്രം ജഗതി ശ്രീകുമാര്‍ ചെയ്തിരുന്നെങ്കില്‍ അതിന്റെ തലവര തന്നെ മാറിപ്പോവുമായിരുന്നു. ജഗതി ശ്രീകുമാര്‍ എന്ന നടന്റെ അഭാവം അവിടെ ശരിക്കുമറിഞ്ഞു. :-(
മോളി ആന്റിയായി രേവതിയെത്തുന്ന രഞ്ജിത്ത് ശങ്കറിന്റെ 'മോളി ആന്റി റോക്ക്സ്!' വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteHaree
@newnHaree
#MollyAuntyRocks!: Revathy surely rocks as Molly but the film does not rock that much. #Chithravishesham
9:42 PM - 14 Sep 12
--
ഹരി ഈ പറഞ്ഞ ഗുണങ്ങളൊക്കെ ഇന്നിറങ്ങുന്ന ഭൂരിഭാഗം മലയാള സിനിമകള്‍ തട്ടിച്ചു നോക്കുമ്പോള്‍ മഹത്തരം എന്ന് തന്നെ പറയേണ്ടി വരും, ഇപ്പോള്‍ ബിലോ ആവറേജ് എന്ന് വിശേഷിപ്പിക്കാവുന്ന സിനിമകള്‍ പോലും നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും രക്ഷപ്പെടുന്നുണ്ട് കൂടാതെ സൂപ്പര്‍ഹിറ്റ് പദവിയും ലഭിക്കുന്നു,.. ഈയടുത്ത് ഡിവിഡി ഇറങ്ങിയപ്പോള്‍ കണ്ട സിനിമകളില്‍ ഒന്നാണ് ഗ്രാന്റ് മാസ്റ്റര്‍, ആരാധകര്‍ക്ക് സഹിക്കില്ലെങ്കിലും എനിക്ക് ആ സിനിമ കണ്ടപ്പോള്‍ തോന്നിയ ചില കാര്യങ്ങള്‍, മോഹന്‍ലാല്‍ ഉള്‍വിളി വന്ന പോലെ ആ ലെറ്റര്‍ തുറന്ന് നോക്കിയില്ലെങ്കില്‍, സിനിമയില്‍ മൂന്ന് കൊലപാതകങ്ങള്‍ നടക്കുന്നു ആ മൂന്നുപേരും കൊല്ലപ്പെടേണ്ടവരാണെന്ന് പ്രേക്ഷകര്‍ക്ക് തോന്നുന്ന വിധത്തില്‍ ആയിരുന്നു അവതരിപ്പിച്ചത് സിദ്ധീക്കിന്റെ കഥാപാത്രത്തെക്കൊണ്ട് അതിലൊരുത്തിയെ "പുലയാടി മോളേ" എന്ന് വിളിപ്പിച്ചതും പ്രേക്ഷകരെ രസിപ്പിക്കാന്‍ വേണ്ടി മാത്രം, പിന്നെ നായിക നിരപരാധിയാണ്, നായകന്റെ ഭാര്യയാണ് അതുകൊണ്ട് നായികയെ കൊല്ലുന്നതിനുമുമ്പേ നായകന് രക്ഷപ്പെടുത്തുകയും അവര്‍ വീണ്ടും ഒന്നിക്കുകയും പിന്നിടുള്ള കാലം സുഖസുന്ദരമായ ദാമ്പത്യജീവിതം നയിക്കുകയും വേണം..... കൊല്ലപ്പെട്ട ഒരു സ്ത്രീയുടെ (ആദ്യത്തെ) വയസ്സ് 65 എന്ന് പറയുന്നു, പക്ഷേ കണ്ടാല്‍ ലാലേട്ടനേക്കാള്‍ 10 വയസ്സ് ചെറുപ്പവും, ഔട്ട് സൈഡര്‍ എന്ന സിനിമയും കണ്ടു, നല്ലൊരു സിനിമ എന്നുതന്നെ പറയാം,
ReplyDeleteഏതായാലും മോളി ആന്റി റോക്ക്സ് അച്ചുവിന്റെ അമ്മ പോലെ ഒന്നായിരിക്കുമെന്നാണ് കരുതിയത്, ബോറില്ലാതെ കണ്ടിരിക്കാന്‍ പറ്റുമെങ്കില്‍ പ്രേക്ഷകര്‍ ഇതിനെയും ഹിറ്റ്, സൂപ്പര്‍ഹിറ്റ് പദവി നല്കി അംഗീകരിക്കാനാണ് സാധ്യത, മല്ലുസിംഗും, മറ്റും പോലെ
ReplyDelete//ഇന്‍കം ടാക്സ് ഓഫീസറായി വരുന്ന പൃഥ്വിരാജിന് ചിത്രത്തില്‍ കാര്യമായൊന്നും ചെയ്യുവാനില്ല അല്ലെങ്കില്‍ ചെയ്യുവാനായില്ല. വെറുതേ വന്ന് ഡയലോഗ് പറഞ്ഞു പോവുക എന്നതിനപ്പുറം തന്റേതായ ചിലത് ഒരോ കഥാപാത്രത്തിനും നല്കുമ്പോഴേ ഒരു നടന് ആ കഥാപാത്രത്തിന് അനിവാര്യതയാവുന്നുള്ളൂ. താരപ്പൊലിമയ്ക്ക് സാധ്യതയില്ലാത്ത ഇത്തരം കഥാപാത്രങ്ങളിലാണ് ഒരു നടന് തന്റെ കഴിവുകള്‍ പുറത്തെടുക്കുവാനും കഴിയുക. ഇവിടെയൊക്കെയാണ് പൃഥ്വിരാജ് ഈ ചിത്രത്തിലും പരാജയപ്പെടുന്നത്.//
ഒരു നടന് apt ആയ വേഷങ്ങള്‍ കൊടുക്കുക എന്നത് സംവിധായകന്റെ/കഥാകൃത്തിന്റെ കടമയാണ്. ഇവിടെ പ്രിത്വിരാജ് ഫീല്‍ഡില്‍ വന്നിട്ട് വര്‍ഷം പത്തു ആയെങ്കിലും അയാള്‍ക്ക് apt ആയ വേഷങ്ങള്‍ കൊടുത്ത സംവിധായകര്‍ വളരെ വിരളമാണ്. അത് സംവിധായകരുടെ തെറ്റാണോ അതോ നായക വേഷങ്ങള്‍ അല്ലെങ്കില്‍ തുല്യ പ്രാധാന്യമുള്ള വേഷങ്ങള്‍ മാത്രമേ എടുക്കൂ എന്നാ പ്രിത്വിരാജിന്റെ നിര്‍ബന്ധം ആണോ എന്നറിയില്ല. End result എന്തെന്നാല്‍ തനിയ്ക്ക് യോജിച്ച വേഷങ്ങള്‍ ഇതു റേഞ്ചില്‍ വരും എന്ന് കണ്ടെത്തുന്നതില്‍ പരാജയപ്പെട്ട നടനാണ് പ്രിത്വി എന്നാ ദുഃഖ സത്യം. അയാളുടെ വിരലില്‍ എണ്ണാവുന്ന വിജയ ചിത്രങ്ങള്‍ എടുത്തു നോക്കിയാല്‍ പലതിലും നായിക അല്ലെങ്കില്‍ മറ്റൊരു സഹനടന്റെ പ്രകടനം അയാളേക്കാള്‍ മുകളില്‍ നില്ക്കുന്നതായി കാണാന്‍ കഴിയും. ഉദാഹരണം നന്ദനത്തില്‍ നവ്യ നായര്‍, ഇന്ത്യന്‍ രുപിയില് ജഗതി, തിലകന് ഇനിയിപ്പോള്‍ ഇത് വിജയിച്ചാലും ഇതൊരു female oriented movie just like nandanam എന്നാ രീതിയിലെ കാണാന്‍ കഴിയൂ.
പ്രിത്വിരാജിനു വില്ലന്‍ വേഷങ്ങള്‍ നല്ല രീതിയില്‍ ചെയ്തു വിജയിപ്പിയ്ക്കാന്‍ കഴിയും. ഉദാഹരണം തമിഴിലെ കാണാ കണ്ടേന് എന്നാ മൂവിയിലെ വില്ലന്‍ വേഷം തന്നെ. അടുത്ത അമല്‍ നീരദ് മൂവിയില്‍ മംമുട്ടിയ്ക്കെതിരെ വില്ലനായി അയാള്‍ വരുന്നു. അയാള്‍ക്ക് വില്ലന്‍ - സഹനടന്‍ വേഷങ്ങളില്‍ തിളങ്ങാന്‍ കഴിയും.സംവിധയാകര് അത്തരം വേഷങ്ങള്‍ കൊടുക്കാതതാണോ അതോ അയാള്‍ സ്വീകരിയ്ക്കാതതാണോ? എന്തായാലും ഭാവിയില്‍ ഒരു ബിജു മേനോന് അല്ലെങ്കില്‍ മനോജ് കെ ജയന് ആവാന്‍ കഴിവുള്ള ഒരു നടന് തന്നെയാണ് പ്രിത്വിരാജ്. അതിനു ശ്രമിയ്ക്കുക എന്നതാണ് അയാള്‍ ഇപ്പോള്‍ ചെയ്യേണ്ടത്. ആ രീതിയില്‍ മുന്നേറിയാല്‍ കൈ നിറയെ നല്ല വേഷങ്ങള്‍ അയാള്‍ക്ക് ലഭിയ്ക്കും.
ReplyDeletegood review
i agree with what mukil varnan has said to a certain extent...
had seen this movie.yet another half baked attempt from r sankar after arjunan....thats it
പ്രത്വിരാജ് ഹിന്ദി കീഴടക്കാന്‍ പോയിരിക്കുകയാണ് , ടീ എന്‍ ഗോപകുമാറിന്റെ ഇന്റര്‍വ്യൂ കണ്ടാല്‍ അയാളുടെ ബേസിക്ക് ആയ പ്രോബ്ലം മനസിലാകും, Ayn Rand നോവല്‍ താന്‍ വായിച്ചു എന്ന് ബ്ലഫ് അടിക്കാന്‍ ശ്രമിച്ചു പൊളിഞ്ഞു പാളീസ് ആകുന്നു, ടീ എന്‍ ഗോപകുമാര്‍ ആരാണെന്ന് അയാള്‍ക്ക് രൂപം ഇല്ല , അങ്ങേര ഒരു ജീനിയസ് ആണെന്നും ഈ ബുക്കല്ല മിക്കവാറും എല്ലാ ബുക്കും വായിച്ചാ ആളായിരിക്കുമെന്നു പ്രുത്വി മനസ്സിലാക്കെണ്ടാതല്ലേ , ഇന്ദ്രജിത്ത് നല്ല പടം സെലക്റ്റ് ചെയ്യുന്നു variety റോള്‍ ചെയ്യുന്നു ഇയാള്‍ക്കെന്തു കൊണ്ട് പറ്റുന്നില്ല അര്ജുനന് സാക്ഷിയോട് തന്നെ മനസ്സിലായി Renjith ശങ്കര്‍ വലിയ സ്കോപ്പുള്ള ആളല്ല എന്ന്
ReplyDeleteആദ്യ പടം ശ്രീനിവാസന് സഹായിച്ചിരിക്കും
Thanks for the review.. @Mukilvarnan.. kanakandeir ormippichathinu nandhi..it was an osm performance from prithviraj..
ReplyDeleteമോളി ആന്റിയെ ഇന്നലെ കണ്ടു. എനിക്ക് ഇഷ്ടപ്പെട്ടു.
ReplyDelete//അതോ ടാക്സ് വെട്ടിപ്പു നടത്തിയായാലും ഉണ്ടാക്കിയ തുക ചാരിറ്റിക്ക് ചെലവാക്കിയാല്‍ കുറ്റവിമുക്തമാവുമെന്നോ?//
ഇങ്ങനെയൊരു സൂചന എവിടെയും ഉള്ളതായി തോന്നിയില്ല.. മോളി ആന്റി ടാക്സ് വെട്ടിച്ചില്ലല്ലോ.. അവസാനം ഒരു ഉസ്താദ് ഹോട്ടൽ രീതിയിൽ ഒരു മലക്കം മറിച്ചിൽ ആയിരുന്നു. അഭിനയത്തെ പറ്റിയുള്ള കാര്യത്തിൽ വിശേഷത്തിൽ പറഞ്ഞതിനോട് നൂറ് ശതമാനം യോജിക്കുന്നു. യുവനടന്മാരിൽ ഫഹദ് ആയിരുന്നു പ്രിഥ്വിയുടെ റോളിൽ ഏറെ നന്നാവുക. അത് പോലെ മാമുക്കോയ നന്നായി ചെയ്തു എങ്കിലും ജഗതി ആയിരുന്നെങ്കിൽ പൊളിച്ചടുക്കിയേനെ.. ഈ രണ്ട് കഥാപാത്രങ്ങൾക്കും ഒരൽപം കൂടി സ്ക്രീൻ ടൈം കൊടുത്തിരുന്നു എങ്കിൽ മൊത്തത്തിൽ അങ്ങ് റോക്കിയേനെ..
അർജുനൻ സാക്ഷി വെച്ച് നോക്കുമ്പോൾ രഞ്ജിത്ത് ശങ്കറിന്റെ ഈ സംരംഭം വളരെ നന്നായി തോന്നി. ഫാമിലി ഓഡിയൻസ് സപ്പോർട്ട് കിട്ടിയാൽ (അതിനുള്ളതെല്ലാം ചിത്രത്തിലുണ്ട് താനും) ഒരു നിശബ്ദ ഹിറ്റ് ആവും എന്ന് പ്രതീക്ഷിക്കുന്നു.. :)
“മുഖ്യവിഷയത്തിലേക്ക് ചിത്രമെത്തിക്കുവാന് തന്നെ ഇടവേള വരെ സമയമെടുക്കുന്നു.“
ReplyDeleteഇതുസത്യായിട്ടും അല്പം ബോറടി തന്നെയായിരുന്നു.. രേവതി ശരിക്കും റോക്കിങ്.. പക്ഷെ അവരുടെ ചിയര്‍ഫുള്‍ പെര്സണാലിറ്റിയേക്കാള് ഒരു മൂഡി സ്റ്റൈല്‍ അല്ലെ എപ്പൊഴും ആ ഫിലിമില്‍ നിറയുന്നത്.. ആകെ ആ പിള്ളേരോടൊത്തുള്ള കളിമാത്രം.. അവരെന്തെങ്കിലും അസുഖക്കാരിയാണൊ എന്നൊക്കെ ഇടക്ക് ഞാന്‍ സംശയിച്ചു .. കാണിയുടെ ആനുകൂല്യം
ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
ReplyDeleteപൃഥ്വിരാജിന് ചേരുന്ന വേഷങ്ങള്‍ നല്കുവാന് സംവിധായകര്‍ തയ്യാറാവുകയും, അത്തരം വേഷങ്ങള്‍ അദ്ദേഹം സ്വീകരിക്കുകയും, അതു നന്നായി ചെയ്യുകയും - ഇതൊക്കെ ഒത്താല്‍ ഒത്തു. :)
പാന്‍ നമ്പര്‍ മാറിപ്പോയി, അതിനാല്‍ സാങ്കേതികമായി ടാക്സടച്ചില്ല, പക്ഷെ ബാങ്ക് പ്രതിസ്ഥാനത്ത് വരുന്നില്ല; സ്ഥലം വിറ്റ വില കുറച്ചു ടാക്സ് വെട്ടിച്ചു, ബന്ധുവാണ് എല്ലാം ചെയ്തത്, അയാളും പ്രതിസ്ഥാനത്ത് വരുന്നില്ല - ഇങ്ങിനെ നോക്കുമ്പോള്‍ പ്രതി മോളി ആന്റി തന്നെ. ചാരിറ്റിക്കായി ചിലവാക്കിയെന്ന് റിക്കാര്ഡുകളുമില്ല. (ടാക്സ് അനുകൂല്യം ലഭിക്കണമെങ്കില്‍ മുന്‍കൂര്‍ അനുമതി വാങ്ങണം അല്ലെങ്കില്‍ ടാക്സ് ഇളവ് അനുവദിച്ചിട്ടുള്ള പരോപകാര പ്രവര്‍ത്തനങ്ങളില്‍ ചിലവാക്കണം.) ഇതില്‍ നിന്നും ഊരിപ്പോകുവാന് കുറച്ച് പബ്ലിസിറ്റി സ്റ്റണ്ട് മതിയെന്നാണോ? നിയമപരമായി മോളി ആന്റി ടാക്സ് വെട്ടിച്ചു - അതില്‍ നിന്നും ഒഴിവാക്കുവാന്‍ മറ്റു പ്രതികളൊന്നും വരുന്നില്ല - അപ്പോള്‍ വെട്ടിച്ച തുക ചാരിറ്റിക്ക് ചിലവാക്കിയെന്ന് തെളിയിച്ചാല്‍ (അതിനു പബ്ലിസിറ്റി സ്റ്റണ്ട് മതിയാവില്ല, അതങ്ങ് കണ്ണടച്ചാലും) കുറ്റവിമുക്തയാവുമോ?
@സുശീലന്
ReplyDeleteഅക്ഷരം പ്രതി ശരിയാണ് താങ്കള്‍ പറഞ്ഞത്. അര്ജുനന് സാക്ഷി എന്നാ പടം പ്രിത്വിരാജിന്റെ ഹീറോയിസം കാണിയ്ക്കാന്‍ വേണ്ടി മാത്രം അതായതു പ്രിത്വിയ്ക്ക് വേണ്ടി മാത്രം രഞ്ജിത്ത് ശങ്കര്‍ ചെയ്തതാണ്. പക്ഷെ അതില്‍ നിന്നും രഞ്ജിത്ത് ശങ്കര്‍ ഒരു പാഠം പഠിച്ചു. എന്താന്നാല്‍ കേരളത്തില്‍ പ്രിത്വിരാജിനു ഒരു ഹീറോ ഇമേജ് ഇല്ല എന്നത്. അതായത് കേരളീയര്‍ അയാളെ ഒരു hero അല്ലെങ്കില്‍ super star ആയി കാണാന്‍ ആഗ്രഹിയ്ക്കുന്നില്ല എന്നത്. അത് അയാളെ കൊണ്ട് കഴിയില്ല എന്നുള്ളത് ഉറപ്പാണ്. ഞാന്‍ മുന്‍പേ പറഞ്ഞ പോലെ ഒരുപാട് ദൂരം മുന്നോട്ടു പോയാല്‍ അയാള്‍ക്ക് വേണമെങ്കില്‍ ഒരു ബിജു മേനോന് അല്ലെങ്കില്‍ മനോജ് കെ ജയന് ആവാന്‍ കഴിയും എന്നത് തീര്‍ച്ചയാണ്.
ഹിന്ദി പടം അയ്യാ വിജയിയ്ക്കും എന്നത് ഉറപ്പാണ്. ഇനിയിപ്പോ പുള്ളി ഹിന്ദിയില്‍ കസറുമോ എന്നറിയില്ല.
Run baby Run enna cinemayku 6.00 mark kodutha pulliyalle 6.00 mark kittiya a padam angineyenkil e padam engineyayirikum kandariyanam
ReplyDelete@ മുകില്‍,
ReplyDeleteമുകിലാ.., ആദ്യമേ വണക്കം. :)
പി രാജ് വില്ലന്‍ വേഷങ്ങളില്‍ ഒതുങ്ങണം എന്നാണോ താങ്കള്‍ പറയുന്നത്?കനാ കണ്ടെനില് നല്ലൊരു വില്ലന്‍ വേഷം ചെയ്തു എന്നത് ശരി തന്നെ.പക്ഷെ വര്‍ഗം, വാസ്തവം എന്ന സിനിമകളിലും പി രാജ് മോശമല്ലാത്ത അഭിനയം കാഴ്ച വച്ചിട്ടില്ലേ?
അയാള്‍ വില്ലന്‍ വേഷത്തില്‍ ഒതുങ്ങിയാല്‍, ചെറുപ്പക്കാരുടെ വേഷങ്ങള്‍ ചെയ്യാന്‍ ഇവിടെ വേറെ ആളില്ലെന്ന സത്യം മറന്നു പോകരുത്.പി രാജ് ഒരു വലിയ നടനോന്നുമല്ല. എന്ന് കരുതി അയാള്‍ക്ക് ഒരു കഴിവും ഇല്ലെങ്കില്‍ ഇത്രയും നാള് പിടിച്ചു നില്ക്കുമായിരുന്നില്ല.
@Mathukkutty G
ReplyDeleteവര്‍ഗ്ഗത്തിന്റെ കാര്യം OK പക്ഷെ വാസ്തവത്തിലെ അഭിനയം അത്രയ്ക്കങ്ങ് പോരായിരുന്നു എന്നാണു എന്റെ അഭിപ്രായം. മറ്റു സീനിയര്‍ നടന്മാരെ അവാര്‍ഡിന് പരിഗനിയ്ക്കാതിരുന്ന ആ വര്‍ഷം ഒരു അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചു. നായക വേഷങ്ങള്‍ അപ്പാടെ ഒഴിവാക്കണം എന്നല്ല ഞാന്‍ പറയുന്നത്. ഇന്ദ്രജിത്തും നായക വേഷങ്ങള്‍ ചെയ്യുന്നുണ്ടല്ലോ? അയാള്‍ക്ക് (പ്രിത്വി) കൂടുതല്‍ ചേരുന്നത് വില്ലന്‍-സഹനടന്‍ എന്നീ വേഷങ്ങള്‍ ആണ് എന്നാ എന്റെ ഒരു feeling That s all .....എന്തിനു പറയുന്നു മോഹന്‍ലാല്‍ പോലും പ്രണയം എന്നാ അനുപം ഖേര്‍ നായകനായ ചിത്രത്തില്‍ അഭിനയിച്ചില്ലേ? എന്നിട്ടും അനുപം ഖേറിന്റെ പ്രകടനത്തിന് ഒപ്പത്തിനൊപ്പം അല്ലെ ലാലിന്റെ പ്രകടനവും വിലയിരുത്തപ്പെടുന്നത്?
പിന്നെ താങ്കള്‍ രണ്ടു സിനിമകളുടെ പേര് പറഞ്ഞു. പക്ഷെ അത് പത്തു വര്‍ഷവും എഴുപതോളം ചിത്രങ്ങളും ചെയ്ത ഒരു വ്യക്തിയെ കുറിച്ചാണ് എന്നോര്‍ക്കണം. താങ്കള്‍ പറഞത് പോലെ ഒരു കഴിവും ഇല്ലാത്ത ഒരു നടനോന്നും അല്ല ഇദ്ദേഹം. അങ്ങനെയുള്ള ഒരാള്‍ക്ക് എഴുപതു പടം ചെയ്തിട്ട് ഒര്തിരിയ്ക്കാന് മാത്രം 2 വേഷങ്ങളെ താങ്കളുടെ നാവിന് തുമ്പത്ത് വരുന്നുള്ളൂ എങ്കില്‍ "something wrong " ഇല്ലേ? അതാണ് ഞാന്‍ പറയുന്നത് ഈ എഴുപതില്‍ ഭൂരിഭാഗം നായക വേഷങ്ങള്‍ ചെയ്തിട്ടുള്ള അദ്ദേഹത്തിന് ചുവടൊന്നു മാറ്റി പിടിയ്ക്കുന്നതില്‍ എന്താണ് തെറ്റ്? This is my opinion You can agree or disagree.
ചെരുപ്പകാരുടെ വേഷങ്ങള്‍ ചെയ്യാന്‍ ആരുമില്ല എന്ന് പറയാന്‍ കഴിയില്ല. ഫഹദ് കൊള്ളാം. പിന്നെ ഉണ്ണി മുകുന്ദന്, സണ്ണി വൈന്‍. പിന്നെ ദുല്ഹാറിന്റെ രണ്ടു പടങ്ങള്‍ നായകന് ആയി വിജയിച്ചു. അസിഫ് അലിയുടെ കാര്യം പറഞ്ഞാല്‍ അയാള്‍ ഒട്ടും പോര, പ്രിത്വിയെക്കാള്‍ ഒക്കെ പതിന് മടങ്ങ് താഴെ തന്നെയാണ്. അയാള്‍ക്ക് ഹീറോ ആയി വിലസാനോന്നും കഴിയും എന്ന് തോന്നുന്നില്ല. മറ്റൊരു സമാനമായ ഉദാഹരണം കൈലാഷ്. വിനീത് ശ്രീനിവാസന് ഒരു സംവിധായകന് എന്നാ നിലയിലോ മ്യൂസിക് ഡയറക്ടര്‍ എന്നാ നിലയിലോ ഒക്കെ പച്ച പിടിചെയ്ക്കും എന്ന് തോന്നുന്നു.
പാസ്സഞ്ചര്‍, അര്ജ്ജുനന് സാക്ഷി, കഥയിലും സംവിധാനത്തിലുമെല്ലാം ബിലോ ആവറേജ് പടങ്ങളാണെന്നേ തോന്നിയിട്ടുള്ളു. അത് കൊണ്ട് ഇത് കാണാനും വലിയ താല്പര്യമില്ല. (അല്ല, ഇവിടെ ഉടനെ കാണാനും പറ്റില്ല!)
ReplyDelete@ Mukil varnan
ReplyDeleteഇയാള്‍ ഏത് ലോകത്താണ് മുകില്‍ വര്ണന്?വലിയ വലിയ directors പ്രിദ്വിയെ നായകന് ആക്കാന്‍ ഹിന്ദിയില്‍ ക്യൂ നില്‍ക്കുകയാണ്.അയാള്‍ക് സഹനടന്‍ ആവണ്ട ഗതി കേട് അങ്ങ് ബോളി വൂടില് പോലും ഇല്ല.പിന്നെയാണോ ഈ കേരളം.ഈ ഫഹദും ദുല്ഹാരും ഒക്കെ എന്നാണ് വന്നത് എന്ന് എല്ലാവര്ക്കും അറിയാം.ഒന്ന് രണ്ടു പടം വിജയിച്ചെന്നു കരുതി അടുത്ത രണ്ടു പടം പൊട്ടുമ്പോള്‍ വീട്ടില്‍ ഇരിക്കും.ഫഹദിനെ വച്ച് ഫാസില്‍ പുതിയ പടം ഇറക്കുന്നുണ്ട്.അതോടെ അയാളുടെ ഗ്യാസ് തീരും .ഹ ഹ..
പ്രിദ്വി യുടെ അയ്യാ ഹിറ്റ് ആവാന്‍ എല്ലാ സാധ്യത യും ഉണ്ട്.അതോടെ പ്രിഥ്വി ഇപ്പോള്‍ അല്പം മങ്ങിയ മാര്‍ക്കറ്റ് തിരിച്ചു പിടിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും യാതൊരു സംശയം ഇല്ല. പ്രിത്വിയുടെ ഔരങ്കസീബ് പുറകെ വരുന്നുണ്ട്.അത് കൂടി വിജയിച്ചാല്‍ ചിലപ്പോള്‍ മംമുട്ടിയോ മോഹന്‍ലാലോ ആയിരിക്കും പ്രിത്വിയുടെ സഹനടന്‍ ആവാന്‍ മത്സരികുന്നത്. ഹ.. ഹ...
ഇയാള്‍ ഏത് ലോകത്താണ് മുകില്‍ വര്ണന്?വലിയ വലിയ directors പ്രിദ്വിയെ നായകന് ആക്കാന്‍ ഹിന്ദിയില്‍ ക്യൂ നില്‍ക്കുകയാണ്.അയാള്‍ക് സഹനടന്‍ ആവണ്ട ഗതി കേട് അങ്ങ് ബോളി വൂടില് പോലും ഇല്ല.പിന്നെയാണോ ഈ കേരളം.ഈ ഫഹദും ദുല്ഹാരും ഒക്കെ എന്നാണ് വന്നത് എന്ന് എല്ലാവര്ക്കും അറിയാം.ഒന്ന് രണ്ടു പടം വിജയിച്ചെന്നു കരുതി അടുത്ത രണ്ടു പടം പൊട്ടുമ്പോള്‍ വീട്ടില്‍ ഇരിക്കും.ഫഹദിനെ വച്ച് ഫാസില്‍ പുതിയ പടം ഇറക്കുന്നുണ്ട്.അതോടെ അയാളുടെ ഗ്യാസ് തീരും .ഹ ഹ..
ReplyDeleteപ്രിദ്വി യുടെ അയ്യാ ഹിറ്റ് ആവാന്‍ എല്ലാ സാധ്യത യും ഉണ്ട്.അതോടെ പ്രിഥ്വി ഇപ്പോള്‍ അല്പം മങ്ങിയ മാര്‍ക്കറ്റ് തിരിച്ചു പിടിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും യാതൊരു സംശയം ഇല്ല. പ്രിത്വിയുടെ ഔരങ്കസീബ് പുറകെ വരുന്നുണ്ട്.അത് കൂടി വിജയിച്ചാല്‍ ചിലപ്പോള്‍ മംമുട്ടിയോ മോഹന്‍ലാലോ ആയിരിക്കും പ്രിത്വിയുടെ സഹനടന്‍ ആവാന്‍ മത്സരികുന്നത്. ഹ.. ഹ...
എടൊ വലിയ കൊയിയ്ക്കല് തമ്പുരാനേ, അത് ഹിറ്റ് ആവും ഇത് ഹിറ്റ് ആവും ഇങ്ങനെ കുറെ വീരവാദങ്ങള്‍ കുറെ കേട്ടിട്ടുള്ളതാണ്. എല്ലാം future tense ആണല്ലോടോ മാഷേ? past tense ഒന്നുമില്ലെടോ തമ്പുരാനെ? ഈ ഉറുമി, അര്ജുനന് സാക്ഷി എന്നിവ ഇറങ്ങുന്നതിനു മുന്‍പും കേട്ടിരുന്നു ഇങ്ങനെ കുറെ പ്രവചനങ്ങള്‍. ആകെ കൂടി എഴുപതോളം പടങ്ങള്‍ ചെയ്തു അതില്‍ വിജയചിത്രങ്ങള്‍ ഇത്ര മാത്രം.
ReplyDelete1 ) നന്ദനം (Female oriented ) - പുള്ളിയ്ക്ക് പ്രത്യകിച്ചു ഒന്നും ചെയ്യാനില്ലായിരുന്നു
2 )സ്വപ്നക്കൂട് (Multistar)
3 ) ക്ലാസ്സ് മെട്സ്
4 ) ചോക്ലേറ്റ്
5 ) പുതിയ മുഖം
6 ) ഇന്ത്യന്‍ റുപീ
7 ) പോക്കിരിരാജ (മമ്മുട്ടി as ഹീറോ)
//പിന്നെയാണോ ഈ കേരളം.ഈ ഫഹദും ദുല്ഹാരും ഒക്കെ എന്നാണ് വന്നത് എന്ന് എല്ലാവര്ക്കും അറിയാം//
എന്ന് വന്നു എന്നതല്ലടോ മുഖ്യം. എങ്ങനെ അഭിനയിയ്ക്കുന്നു, എത്ര പടം വിജയിച്ചു എന്നതാണ് മുഖ്യം.
//ഒന്ന് രണ്ടു പടം വിജയിച്ചെന്നു കരുതി അടുത്ത രണ്ടു പടം പൊട്ടുമ്പോള്‍ വീട്ടില്‍ ഇരിക്കും.//
അഭിനയിച്ച 80 ശതമാനത്തില്‍ അധികം പടം പോട്ടിയവന്മാര് വീട്ടില്‍ ഇരിയ്ക്കുന്നില്ല. സംശയിയ്ക്കേണ്ട ഇയാളുടെ ഹീറോയുടെ കാര്യം തന്നെയാടോ പറഞ്ഞത്. എന്നിട്ടല്ലേ രണ്ടു പടം പൊട്ടുമ്പോള്‍?
//പ്രിദ്വി യുടെ അയ്യാ ഹിറ്റ് ആവാന്‍ എല്ലാ സാധ്യത യും ഉണ്ട്.//
അപ്പൊ പിന്നെ സല്മാന് ഖാനും ഷാരൂക് ഖാനും ഒക്കെ ഇനി വീട്ടില്‍ കുത്തി ഇരിയ്ക്കാം അല്ലെടോ?
// പ്രിത്വിയുടെ ഔരങ്കസീബ് പുറകെ വരുന്നുണ്ട്.//
ലൂയിസ് ആറാം തമ്പുരാന് എന്നൊരു മഹാ സംഭവം കൂടി വരുന്നുണ്ട്. അതില്‍ പ്രിത്വിയുടെ സഹനടന്‍ ആയി അഭിനയിയ്ക്കാന്‍ മമ്മുട്ടിയും മോഹന്‍ലാലും തമ്മില്‍ ഉള്ള മത്സരം ഇപ്പോഴേ തുടങ്ങി എന്നാണു കേള്‍ക്കുന്നത്.
പ്രിത്വിരാജിനു വിവരം വെച്ച് തുടങ്ങിയിട്ടുണ്ട്. അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മംമുട്ടിയ്ക്കെതിരെ വില്ലന്‍ വേഷമാണ് അയാള്‍ ചെയ്യാന്‍ പോവുന്നത്. മാത്രമല്ല, മോഹന്‍ലാല്‍ നായകനായ കുസിന്‍സ് എന്നാ ലാല്‍ ജോസ് ചിത്രത്തില്‍ സഹനടനായി അയാള്‍ അഭിനയിയ്ക്കാന്‍ പോവുന്നു. "ഞാന്‍ വളരെ thrilled ആണ് ലാലേട്ടനോടൊപ്പം ആദ്യമായി ഒരു പടം ചെയ്യാന്‍. ലാലേട്ടന് എപ്പോള്‍ ഫ്രീ ആവുന്നുവോ അന്നേയ്ക്കു ആ പടം തുടങ്ങുന്നതില്‍ എനിയ്ക്ക് ഒരു തടസ്സവും ഇല്ല" എന്നാണു പ്രിത്വി ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞത്. അപ്പോഴാ രാജുമോന് ഹിന്ദിയില്‍ പോയി മുത്തും പവിഴവും കൊണ്ട് വരും എന്നും വിച്ചരിചോണ്ട് ഇരിയ്ക്കാന്‍ കുറേപ്പേര്. ഒരു English മൂവിയില്‍ അഭിനയിച്ചു national award വാങ്ങിച്ചവര്‍ ഒക്കെ ഇവിടെയുണ്ടേ. ഹിന്ദിയില്‍ അഭിനയിച്ചു അവാര്‍ഡ് വാങ്ങിയവരും ഉണ്ട്. അതൊന്നും ഓര്‍ക്കാതെ രണ്ടു ഹിന്ദി സിനിമ കിട്ടിയപ്പോഴെയ്ക്കും "ഇതാ bollywood കീഴടക്കിയെ" എന്നൊന്നും പറഞ്ഞോണ്ട് വരല്ലേ ദയവു ചെയ്തു.
ReplyDeleteകസിന്‍സില്‍ ഈഖ്വല് റോള്‍ ആണെന്കിലെ ചെയ്യൂ എന്ന് പ്രിദ്വി പറഞ്ഞിട്ടുണ്ട് ബായീ. അതെല്ലവര്ക്കും അറിയാം.മാത്രമല്ല, ഇപ്പോള്‍ പ്രിദ്വി ക്ക് അതിലൊന്നും അഭിനയിക്കാന്‍ സമയം ഇല്ല. കരന് ജോഹര്മായി പുതിയ സിനിമ ചെയ്യാന്‍ പോണു എന്നാണ് കേട്ടത്.അയ്യാ-ടെ ട്രൈലെര്‍ ഒന്നും ഇയാള്‍ കണ്ടില്ലെന്നു തോന്നുന്നു...വല്ലപ്പോഴും അതൊക്കെ ഒന്ന് കാണു ബായീ. ഇപ്പോള്‍ തന്നെ ഒരു ലഖ്ഷം ഹിറ്റ് വന്ന് കഴിഞ്ഞു.ഹ ഹ.. പ്രിയദര്ശന് വരെ നല്ല അഭിപ്രയമാണ് അതിനെ കുറിച്ച പറഞ്ഞത്.പ്രിദ്വി കേരളത്തില്‍ നില്‍ക്കുംബോള്‍ അല്ലെ നിങ്ങള്‍ക്കൊന്നും വിലയില്ലാത്തത്? ഹിന്ദിയില്‍ ആ രണ്ടു പടം വിജയിച്ചാല്‍ ഉടനെ പ്രിദ്വി ഞമ്മന്റെ ആള് എന്ന് പരഞ്ഞ് വന്നേക്കരുത്..ഹ ഹ..
ReplyDeleteമോളി ആന്റി റോക്സ് പ്രിദ്വി (പ്രണവ് റോയ്) റോക്സ്. ഈ പടവും സൂപര്‍ ഹിറ്റ് ആവും.അപ്പോലെങ്ക്ലും ലിസ്ടില് ഈ പടം കൂടി ചെര്കണേ..Why Urumi,vasthavam,stop violence, manjadikkuru,anandabhadram,robinhood,achanurangatha veedu,akale,albutha deepu ammakkilikkodu,mozhi,anwar,thanthonni etc.. not in the list? why?why?
// കസിന്‍സില്‍ ഈഖ്വല് റോള്‍ ആണെന്കിലെ ചെയ്യൂ എന്ന് പ്രിദ്വി പറഞ്ഞിട്ടുണ്ട് ബായീ. //
ReplyDeleteഉവ്വുവ്വ കിട്ടും കിട്ടും. ആകാശത്തേയ്ക്ക് നോക്കി വായും പോളിചോണ്ട് ഇരുന്നാല്‍ മതി. കിട്ടും.
//മോളി ആന്റി റോക്സ് പ്രിദ്വി (പ്രണവ് റോയ്) റോക്സ്. ഈ പടവും സൂപര്‍ ഹിറ്റ് ആവും.അപ്പോലെങ്ക്ലും ലിസ്ടില് ഈ പടം കൂടി ചെര്കണേ//
ഇത് വിജയിച്ചാല്‍ അത് രേവതിയുടെ മിടുക്ക്. അത്ര കരുതിയാല്‍ മതി കേട്ടോ.
// Urumi,vasthavam,stop violence, manjadikkuru,anandabhadram,robinhood,achanurangatha veedu,akale,albutha deepu ammakkilikkodu,mozhi,anwar,thanthonni etc.. not in the list? why?why?//
മലയാള പടങ്ങള്‍ മാത്രമേ എഴുതിയുള്ളൂ. stop violence , മഞ്ഞടികുരു, റോബിന് ഹൂദ്, അകലെ, അത്ഭുത ദ്വീപു, അമ്മകിളികൂട്, താന്തോന്നി ഇതൊക്കെ വിജയചിത്രങ്ങള്‍ ആയിരുന്നു അല്ലെ? എന്തെ നക്ഷതകാനുള്ള രാജകുമാരന്, പോലീസെ, കാക്കി, സത്യം ഇതൊന്നും ചേര്‍ത്തില്ല? അച്ഛനുറങ്ങാത്ത വീട് പ്രിത്വിയുടെ സിനിമ ആണോടോ മാഷേ? അല്ല എന്തെ twenty twenty എന്നാ പദത്തിന്റെ പേര് മറന്നതാണോ? 20 - 20 വിജയിച്ചത് പ്രിത്വിയുടെ മിടുക്ക് കൊണ്ടാണ് എന്ന് ഈയടുത് ഒരു interview വില്‍ പറഞ്ഞിരുന്നു അറിഞ്ഞില്ലേ?
@അജി
ReplyDeleteഎടൊ വലിയ കോയിക്കല്‍ തമ്പുരാനെ തന്റെ ആദ്യത്തെ കമന്റ് കണ്ടപ്പോള്‍ സംശയമേ ഉണ്ടായിരുന്നുള്ളൂ, ഇപ്പോള്‍ ബോധ്യമായി താന്‍ പ്രിത്വിയെ ആക്കി പറയുന്നതാണ് എന്ന്. വിട്ടേയ്ക്കൂ മാഷേ, തനിയ്ക്ക് എന്താടോ അയാളോട് ഇത്ര വിരോധം? പാവം ജീവിച്ചു പൊയ്ക്കോട്ടേ. അയാള്‍ കുറച്ചൊക്കെ വിവേചന ബുദ്ധിയോടെ പ്രവര്‍ത്തിയ്ക്കാന്‍ തുടങ്ങിയതിനു ഉദാഹരണങ്ങള്‍ ആണ് കസിന്സും അരിവാള്‍ ചുറ്റിക നക്ഷത്രവും ഒക്കെ. അങ്ങനെയെങ്കില്‍ അയാള്‍ക്ക് ഈ ഫിലിം ഇന്ടുസ്തൃയില് ഒരു ലോങ്ങ് റണ്ണിനു ഉള്ള scope ഉണ്ട്. അയാള്‍ ഭാവിയില്‍ ഒരു നല്ല നടന് എന്നാ പെരെടുതല് അപ്പോഴും കാണണം ഇതേ ആവേശം പരിഹസിയ്ക്കാന്‍..
@അജി
ReplyDeleteആര്‍ക്കു വേണ്ടിയാടോ തന്റെ ഈ കാല് കാശിനു കൊള്ളാത്ത അളിഞ്ഞ sarcasm പ്രിത്വിയ്ക്ക് നേരെ പ്രയോഗിയ്ക്കുന്നത്? താന്‍ മോഹന്‍ലാലിന്റെ ഫാനോ അതോ മമ്മുട്ടിയുടെ ഫാനോ അതോ ജനപ്രിയന്റെ ഫാനോ?
ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
ReplyDeleteപൃഥ്വിരാജിന്റെ ഹിറ്റ് സിനിമകളുടെ കൂട്ടത്തില്‍ 'മൊഴി', 'അച്ഛനുറങ്ങാത്ത വീട്' - ഇതു രണ്ടും ചേര്‍ത്തത് അല്പം കടുത്തു പോയി. 'മൊഴി'യെന്നു കേള്‍ക്കുമ്പോള്‍ ജ്യോതിക, പ്രകാശ് രാജ്; 'അച്ഛനുറങ്ങാത്ത വീടാ'ണെങ്കില്‍ സലിം കുമാറും മുക്തയും - ഇവരെയല്ലാതെ പൃഥ്വിരാജിനെ ഓര്ക്കുന്നവരുമുണ്ടെന്നത് പുതിയ അറിവാണ്.)
--
@ മുകില്‍
ReplyDeleteതാങ്കള്‍ പറഞ്ഞതാണ് ശരി,അയാള്‍ പി രാജിനെ കളിയാക്കിയതാവനെ സാധ്യതയുള്ളൂ.താങ്കളുടെ വിലപ്പെട്ട സമയം എന്തിനു ഇത് പോലെയുള്ള ഫ്രോടുകളുടെ നേരെ പാഴാക്കുന്നു?വിട്ടു കളയൂ സുഹൃത്തേ..ഹരി പറഞ്ഞത് പോലെ മൊഴിയോ അച്ഛനുറങ്ങാത്ത വീടോ, അതുപോലെ തന്നെ അത്ഭുത ദ്വീപോ (അതൊരു പടമാണോ?) ഒക്കെ പി രാജിന്റെ പേരില്‍ പറയണമെങ്കില്‍ ഒന്നുകില്‍ അയാള്‍ക്ക് അസാമാന്യ തൊലിക്കട്ടി വേണം , അതുമല്ലെങ്കില്‍ അയാള്‍ ആക്കിയതാണ്.പിന്നെ പോക്കിരാജയില്‍ ഒരു അല്പം പൊയന്റ്സ് എങ്കിലും പി രാജിന് കൊടുത്തൂടെ?
@ വ.അജി
താങ്കള്‍ ഒരു കാര്യം ചെയ്യൂ.പി രാജ് അഭിനയിച്ച എല്ലാ സിനിമകളുടെയും പേരുകള്‍ ഒരുമിച്ചങ്ങ് എഴുതി വിടൂ, അതല്ലേ എളുപ്പം?.അപ്പോള്‍ പിന്നെ വിക്കി തപ്പി ആര്‍ക്കും സമയം മിനക്കെടുതണ്ടല്ലോ.അയാള്‍ എവിടെയെങ്കിലും ചെന്ന് ഒന്ന് പച്ച പിടിച്ചോട്ടെ.അതിനും സമ്മതിക്കില്ലേ?
പതിവുപോലെ ചര്‍ച്ച വഴിതിരിഞ്ഞു പ്രിത്വിരാജില്‍ എത്തി.
ReplyDelete@ ഹരി :
'മൊഴി' എന്ന ചിത്രം 30th day ചെന്നൈയില്‍ വച്ച് കണ്ട ആളാണ് ഞാന്‍ . പ്രിത്വിരാജ് എന്ന 'പുതിയ' നടനെ പറ്റി അടുത്തിരുന്ന തമിഴന്മാര് എങ്ങനെ അഭിപ്രായം പറഞ്ഞു എന്ന് ഞാന്‍ നേരിട്ട് കേട്ടതാണ്. 'മൊഴി'യെന്നു കേള്‍ക്കുമ്പോള്‍ ജ്യോതിക, പ്രകാശ് രാജ് എന്നൊക്കെ മാത്രം ഓര്‍ക്കുന്നത് മലയാളികള്‍ക്ക് മാത്രമാണ് .ആ ചിത്രം, പ്രിത്വിരാജിനു തമിഴ് സിനിമയില്‍ വളരെ coverage കൊടുത്ത ചിത്രമാണ്. തമിഴ്നാട്ടിലോക്കെ പുതിയ ഒരു Urban hero എന്ന് വരെ മാധ്യമങ്ങള്‍ ആ ചിത്രത്തിന് ശേഷം പ്രിത്വിരാജിനെ പറ്റി എഴുതിയിരുന്നു.
മറ്റുള്ളവരോട് :
ഇന്നത്തെ യുവനിരയിലെ ഏറ്റവും മികച്ച നടന് ഫഹദ് തന്നെയാണ്. അടുത്തിറങ്ങിയ ചിത്രങ്ങളില്‍ അയാള്‍ കാഴ്ച വച്ച natural Acting നോക്കിയാല്‍ അയാള്‍ ഒരു മഹാനടന് എന്ന നിലയിലേക്ക് ഭാവിയില്‍ ഉയരാനുള്ള എല്ലാ സാധ്യതയും ഉണ്ട്.
പ്രിഥ്വിരാജ് ഒരു നല്ല നടനാണ് എന്നൊന്നും ഞാന്‍ പറയില്ല. പക്ഷെ താരമൂല്യമോ കഥാപാത്രത്തിന്റെ വലുപ്പ ചെറുപ്പമോ നോക്കാതെ നല്ല ചിത്രങ്ങളുടെ ഭാഗമാകാന്‍ പ്രിഥ്വിരാജ് എന്നും കാണിക്കുന്ന ആര്‍ജവം അംഗീകരിക്കേണ്ടത് തന്നെയാണ്. തലപ്പാവ്, അച്ഛനുറങ്ങാത്ത വീട് , തിരക്കഥ , വീട്ടിലെക്കുള്ള വഴി, City of God, മഞ്ചാടിക്കുരു , ഇപ്പോള്‍ മോളി ആന്റി.. അങ്ങനെ എത്രയോ ചിത്രങ്ങള്‍.!! . അതൊന്നും പക്ഷെ ഇവിടെ ആരും സമ്മതിച്ചു കൊടുക്കില്ല.
നല്ല സംവിധായകരുടെ കയ്യില്‍ നല്ല അവസരങ്ങള്‍ കിട്ടിയാല്‍ നന്നായി ചെയ്യാന്‍ കഴിവുള്ള നടനാണ് താനെന്ന് അയാള്‍ കാനാ കണ്ടെനില് തെളിയിച്ചതാണ്. അന്ന് ഹിറ്റ് ചിത്രങ്ങളുണ്ടായിരുന്ന ശ്രീകാന്ത് എന്ന ഹീറോയെക്കാള്‍ കൂടുതല്‍ ആളുകള്‍ അതിലെ വില്ലനെ അംഗീകരിച്ചത് വെറുതെയല്ല.
**ഉറുമി റിലീസ് ചെയ്ത ഭാഷകളിലെല്ലാം ലാഭമുണ്ടാക്കിയ ചിത്രമാണ്. വിശദാംശങ്ങള്‍ വെള്ളിനക്ഷത്രം ഉള്‍പ്പെടെ പല മാധ്യമങ്ങളിലും വന്നിരുന്നു. August Cinemas ന്റെ ഒരൊറ്റ ചിത്രം പോലും ഇതുവരെ പരാജയപ്പെട്ടിട്ടില്ല.
ചരിത്രത്തിലാദ്യമായി ഒരു malayaalam- dubbed ചിത്രം 300 ഓളം തീയെറ്ററുകളില് ആന്ധ്രയില്‍ Wide release ചെയ്യപ്പെട്ടതും ഉറുമി ആണ്.
@Satheesh Haripad
ReplyDelete//തലപ്പാവ്, അച്ഛനുറങ്ങാത്ത വീട് , തിരക്കഥ , വീട്ടിലെക്കുള്ള വഴി, City of God, മഞ്ചാടിക്കുരു , ഇപ്പോള്‍ മോളി ആന്റി.. അങ്ങനെ എത്രയോ ചിത്രങ്ങള്‍.!! . അതൊന്നും പക്ഷെ ഇവിടെ ആരും സമ്മതിച്ചു കൊടുക്കില്ല.//
ആര്‍ജവം ഒക്കെ സമ്മതിച്ചു. അതിപ്പോള്‍ ഒരു വിധേപ്പെട്ട എല്ലാ നടന്മാരും അത്തരം ചിത്രങ്ങളില്‍ അഭിനയിയ്ക്കുന്നുണ്ട്. ദിലീപിന്റെ കഥാവശേഷന്, പിന്നെ മമ്മുട്ടി ചെയ്ത കയ്യൊപ്പ്, മോഹന്‍ലാലിന്റെ വാനപ്രസ്ഥം, വാസ്തുഹാര എന്നിവയൊക്കെ സാമ്പത്തിക വിജയം അല്ലെങ്കില്‍ താരമൂല്യം നോക്കാതെ ചെയ്ത ചിത്രങ്ങള്‍ തന്നെയാണല്ലോ (പെട്ടെന്ന് ഓര്‍മ്മ വന്നത് പറഞ്ഞെന്നെ ഉള്ളൂ, ഇനിയും അങ്ങനെ ഒരുപാട് ഉണ്ട്) . അപ്പോള്‍ പിന്നെ ഇതൊന്നും ഇത്ര പറയാന്‍ മാത്രം ഒന്നും ഇല്ല. പിന്നെ താങ്കള്‍ ഈ പറഞ്ഞ ലിസ്റ്റില്‍ മോല്ലി ആന്റി എന്നാ ചിത്രത്തിലെ പ്രിത്വിയുടെ അഭിനയത്തെ കുറിച്ച് ഹരി പറഞ്ഞത് വായിച്ചല്ലോ അല്ലെ? മറ്റു ചിത്രങ്ങളുടെ കാര്യവും അത്ര തെന്നെയെ ഉള്ളൂ.ഇതില്‍ തിരകധയും അച്ഛനുറങ്ങാത്ത വീടും മഞ്ചാടിക്കുരു ഒക്കെ ഞാന്‍ കണ്ടത് തന്നെയാണ്. മഞ്ചാടിക്കുരു ഒന്നും അത്ര പറയാന്‍ മാത്രം ഒന്നുമില്ലെന്നെ."ദൂരെ ദൂരെ ഒരു കൂട് കൂട്ടാം " എന്നാ സിനിമ താങ്കള്‍ കണ്ടിട്ടില്ലേ?
മൊഴിയെ കുറിച്ച് പറയുന്നത് കേട്ടപ്പോള്‍ താങ്കളും പ്രിത്വിയെ കളിയാക്കുകയാണോ എന്നൊരു സംശയം. പ്രിത്വി ഒരിയ്ക്കല്‍ പറഞ്ഞു മൊഴിയിലെ അസാധ്യ അഭിനയം കണ്ടു രജനികാന്ത് 32 missed call അടിചെന്നോ അങ്ങനെ എന്തെരോ ഒന്ന്. തമിഴന്മാര് പറയുന്നത് അത്ര വലിയ കാര്യമൊന്നും ആക്കേണ്ട കേട്ടോ. വലിയ അഭിനയ ശേഷി ഒന്നുമില്ലാത്ത വിജയകാന്ത് ഒക്കെ അവിടെ വലിയ ദൈവം ആയിരുന്നല്ലോ ഒരു കാലത്ത്? അപ്പൊ പിന്നെ അതൊരു തമാശ ആയിട്ട് എടുത്താല്‍ മതി.
ഉറുമി പ്രിത്വിരാജിന്റെ ചിത്രം ഇല്ലാത്ത പോസ്ടരുമായിട്ടാണ് ആന്ധ്രയില്‍ release ചെയ്തു എന്നൊക്കെ കേട്ടിരുന്നു ശരിയാണോ എന്തോ?
@Haree
//പൃഥ്വിരാജിന്റെ ഹിറ്റ് സിനിമകളുടെ കൂട്ടത്തില്‍ 'മൊഴി', 'അച്ഛനുറങ്ങാത്ത വീട്' - ഇതു രണ്ടും ചേര്‍ത്തത് അല്പം കടുത്തു പോയി. 'മൊഴി'യെന്നു കേള്‍ക്കുമ്പോള്‍ ജ്യോതിക, പ്രകാശ് രാജ്; 'അച്ഛനുറങ്ങാത്ത വീടാ'ണെങ്കില്‍ സലിം കുമാറും മുക്തയും - ഇവരെയല്ലാതെ പൃഥ്വിരാജിനെ ഓര്ക്കുന്നവരുമുണ്ടെന്നത് പുതിയ അറിവാണ്.)//
അങ്ങനെയും മനുഷ്യര്‍ ഉണ്ട് എന്ന് മനസ്സിലായില്ലേ? പിന്നെ ഹരി ഇങ്ങനെ ഈ ലിസ്റ്റില്‍ നിന്നും ഓരോന്ന് പെറുക്കിയെടുത്തു കീറി മുറിയ്ക്കാന്‍ നിന്നാല്‍ ശരിയാവില്ല കേട്ടോ. ഞാന്‍ ശക്തമായി പ്രതിഷേധിയ്ക്കുന്നു. നന്ദനം എന്ന് കേള്‍ക്കുമ്പോള്‍ നവ്യ നായര്‍, ഇന്ത്യന്‍ റുപീ അന്ന് കേള്കുമ്പോള് തിലകന് എന്നിങ്ങനെ ഹരി പറയാന്‍ തുടങ്ങിയാല്‍ പിന്നെ ആ ലിസ്റ്റില്‍ ഒന്നും ബാക്കിയുണ്ടാവില്ല.
@മാത്തുക്കുട്ടി ജി
ReplyDeleteപോക്കിരിരാജ ഒരു വന്‍ വിജയം ആയിരുന്നെങ്കിലും ആ സിനിമ എന്റെ അഭിപ്രായത്തില്‍ ഒരു കണ്ടു മടുത്ത പ്രമേയം ആയെ അനുഭവപ്പെട്ടുള്ളൂ. (രാജമാണിക്യത്തിലെ ബെല്ലാരി രാജ മധുരൈ രാജ ആയി മാറി, കഥയൊക്കെ അത് തന്നെ).അത് പോട്ടെ അത് വിജയിച്ചതിനു ഞാന്‍ ആ ലിസ്റ്റില്‍ ഇട്ടിട്ടുണ്ടല്ലോ. അത് മാത്രമല്ല, മുന്‍പേ പറഞ്ഞ പോലെ പ്രിത്വി സഹനടനായി അഭിനയിച്ചപ്പോള്‍ രാശി ഉണ്ടെന്നു പറഞ്ഞത് സത്യം ആണെന്ന് മനസ്സിലായില്ലേ?
പോക്കിരിരാജ ഒരു അതിഭീകര സിനിമയായിരുന്നു. മമ്മൂട്ടി ഇന്റർവെല്ലിനു തൊട്ട് മുമ്പ് വരുന്നത് വരെ കണ്ടിരിക്കാം.. അതിനു ശേഷം താങ്ക മുടിയലേ.. ഇന്റർവെൽ വരെ ആ സിനിമ കാണാവുന്ന കോലത്തിലാണെങ്കിൽ അതിന്റെ ക്രെഡിറ്റ് പ്രിഥ്വിരാജിനു തന്നെ അവകാശപ്പെട്ടതാണു. ഇത് ഞാൻ പുള്ളിയെ കളിയാക്കി പറയുകയല്ല.. ഇതേ അഭിപ്രായക്കാരായ കുറച്ചധികം പേരെ എനിക്കറിയാം. പക്ഷെ ഒരു പൊതു സ്ഥലത്ത് ഇത് പറഞ്ഞാൽ മമ്മൂട്ടി ആരാധകർ വന്ന് പൊളിച്ചടുക്കി കളയും!
ReplyDelete@മുകില്വര്ണ്ണന്
ReplyDelete//ആര്‍ജവം ഒക്കെ സമ്മതിച്ചു. അതിപ്പോള്‍ ഒരു വിധേപ്പെട്ട എല്ലാ നടന്മാരും അത്തരം ചിത്രങ്ങളില്‍ അഭിനയിയ്ക്കുന്നുണ്ട്. ദിലീപിന്റെ കഥാവശേഷന്,പിന്നെ മമ്മുട്ടി ചെയ്ത കയ്യൊപ്പ്, മോഹന്‍ലാലിന്റെ വാനപ്രസ്ഥം, വാസ്തുഹാര ...//
പ്രിത്വിരാജിനേക്കാള് മുന്‍പേ ദിലീപ് ഇവിടെ ഉണ്ടല്ലോ .. എന്നിട്ട് അങ്ങേര്‍ക്കു കലാമൂല്യമുള്ള, ഇതുപോലെയുള്ള ചെറിയ വേഷങ്ങള്‍ ചെയ്യാന്‍ സന്നദ്ധത കാട്ടിയ ചിത്രങ്ങള്‍ എന്ന് പറഞ്ഞു കാണിക്കാന്‍ എത്ര ഉണ്ട്? എല്ലാവരും അങ്ങനെ ചെയ്യുന്നു എന്നുപറഞ്ഞു നിസാരമാക്കി കാണരുത്. മമ്മൂട്ടിയും മോഹന്‍ലാലും
അഭിനയിച്ച മേല്‍പ്പറഞ്ഞ ചിത്രങ്ങളില്‍ അവര്‍ കേന്ദ്ര കഥാപാത്രങ്ങള്‍ ആയിരുന്നു. അല്ലെങ്കില്‍ അവര്‍ അഭിനയിക്കുമായിരുന്നു എന്ന് തോന്നുന്നില്ല. അടുത്ത കാലത്ത് അവരൊക്കെ ചെറു വേഷങ്ങളില്‍ വന്നെങ്കില്‍ തന്നെ നോക്കുക അതൊക്കെ അവരുടെ താരപ്പൊലിമ ഉപയോഗിക്കുന്ന രീതിയിലുള്ള കഥാപാത്രങ്ങളായിരിക്കും..അല്ലെങ്കില്‍ അവര്‍ ചെയ്യില്ല ( അവര്‍ പണ്ടൊക്കെ ചെയ്തിട്ടുണ്ടാകും. പക്ഷെ അത്തരം സംരംഭങ്ങളെ ഇന്നത്തെക്കാലത്ത് എത്രമാത്രം പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് ഇവിടെ വിഷയം.)
താന്കള് ഞാന്‍ നേരത്തെ ലിസ്റ്റ് തന്ന ബാക്കി ചിത്രങ്ങള്‍ കൂടി കാണുക . എന്നിട്ട് തീരുമാനിക്കുക സ്വയം നായക വേഷം/താരപൊലിമ നോക്കി മാത്രമാണോ പ്രിഥ്വിരാജ് അത്തരം വേഷങ്ങള്‍ സ്വീകരിച്ചതെന്ന്.
മൊഴിയുടെ കാര്യം താങ്കളെ വിശ്വസിപ്പികേണ്ട കാര്യം എനിക്കില്ല.ഞാന്‍ കണ്ടത് പറഞ്ഞു. ആ പടം കണ്ടിട്ട് രജനീകാന്ത് വിളിച്ച കാര്യം അന്ന് ടൈംസ് ഓഫ് ഇന്ത്യ (I saw it in Bangalore Times) യിലൊക്കെ വന്നതാണ്. അല്ലാതെ ആരും പത്രകാര്ക്ക് കാശുകൊടുത്തു എഴുതിപ്പിച്ചതൊന്നുമല്ല. ഇതൊക്കെ വീണ്ടും താങ്കള്‍ക്കൊരു തമാശയായി തോന്നുന്നു എങ്കില്‍ ഞാന്‍ കളം വിട്ടു.ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ കഴിയില്ല.
ഹരി പണ്ടിവിടെ പറഞ്ഞതുപോലെ ' അന്ധമായ താരാരാധന പോലെ തന്നെ അപകടകരമാണ് അന്ധമായ താരവിരോധവും '
@മുകില്വര്ണ്ണന്
ReplyDelete//ഉറുമി പ്രിത്വിരാജിന്റെ ചിത്രം ഇല്ലാത്ത പോസ്ടരുമായിട്ടാണ് ആന്ധ്രയില്‍ release ചെയ്തു എന്നൊക്കെ കേട്ടിരുന്നു ശരിയാണോ എന്തോ?//
ഈ പടക്കം എന്തായാലും ഇവിടെ പൊട്ടില്ല :) ഇതാ തെളിവ്. അന്നത്തെ തെലുഗു പത്രത്തില്‍ വന്ന പരസ്യം :http://i55.tinypic.com/20b0283.jpg
ഇതില്‍ കാണുന്നത് പ്രിഥ്വിരാജ് തന്നെ അല്ലേ കാര്മുകില്വര്ണ്ണനായ അണ്ണാ ??
@Balu
ReplyDeleteഅപ്പോള്‍ പിന്നെ രാജുമോന് ഡബിള്‍ രോള്ളില്‍ ആ പടം എടുത്തിരുന്നെങ്കില്‍ സെക്കന്റ് ഹാഫും ഇഷ്ടപ്പെട്ടേനെ അല്ലെ? എന്തെ ഈ പദത്തിന്റെ പിന്നനിക്കാര്ക്ക് ഈ ബുദ്ധി നേരെത്തെ തോന്നിയില്ലേ?
@Satheesh
ReplyDeleteഎടൊ മാഷേ, താന്‍ ഇങ്ങനെ വീണ്ടും വീണ്ടും മണ്ടത്തരം എഴുന്നള്ളിയ്ക്കരുത്. വാനപ്രസ്ഥം, കയ്യൊപ്പ് തുടങ്ങിയ ചിത്രങ്ങളില്‍ കേന്ദ്ര കഥാപാത്രങ്ങളെ ചെയ്യാന്‍ അവര്‍ തന്നെ വേണമായിരുന്നു. അല്ലാതെ അതിനു ഈ പറഞ്ഞ പ്രിത്വിയെയോ അത് പോലെയുള്ള കൊലുമിട്ടായി പിള്ളരെയോ കൊണ്ട് ചെയിയ്ക്കാന് പറ്റുമോ? അത് തന്നെ പാലേരി മാണിക്യം എന്നാ ചിത്രത്തിന്റെ കാര്യവും. ചെറിയ വേഷങ്ങള്‍ പ്രിത്വി ചെയ്യുന്നത്തിന്റെ കാരണം അത്തരം വേഷങ്ങള്‍ ചെയ്യാന്‍ അയാള്‍ മതി അല്ലാതെ അതിനു വേണ്ടി മംമുട്ടിയെയോ മോഹന്‍ലാലിനെയോ ഒന്നും ആവശ്യമില്ല എന്നത് കൊണ്ടാണ്. അത് അത്തരം വേഷങ്ങള്‍ അവനു കൊടുക്കുന്ന സംവിധായകര്‍ക്കും മറ്റും അറിയാം. അച്ഛന് ഉറങ്ങാത്ത വീട്, തിരകഥ, പിന്നെ ദെ ഇപ്പൊ ഇറങ്ങിയ ഈ മോളി ആന്റി ഇതിലൊക്കെ ഒരിത്തിരി പ്രാധാന്യം കുറഞ്ഞ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഇതിന്റെ സംവിധായകര്‍ക്ക് industry യിലെ big names ന്റെ പുറകെ പോവാന്‍ കഴിയുമോ? അങ്ങനെ പോവാന്‍ അവര്‍ തയ്യാറാവുമോ? ഇല്ല. അപ്പോള്‍ താരതമ്യേന കഴിവ് കുറഞ്ഞവരെ തേടി പോവുന്നു അത്ര മാത്രം. അത് വലിയ ത്യാഗമായിട്ടോ എന്തോ വലിയ സംഭാവമായിട്ടോ ഒന്നും കാണേണ്ട. അവനു അത്രയേ കയ്യില്‍ കിട്ടുന്നുള്ളൂ എന്ന് കരുതിയാല്‍ മതി.
"ഉറുമി പ്രിത്വിരാജിന്റെ ചിത്രം ഇല്ലാത്ത പോസ്ടരുമായിട്ടാണ് ആന്ധ്രയില്‍ release ചെയ്തു എന്നൊക്കെ കേട്ടിരുന്നു". "കേട്ടിരുന്നു" എന്നല്ലേ പറഞ്ഞുള്ളൂ മാഷേ? അത് സത്യം ആണെന്ന് പറഞ്ഞില്ലല്ലോ. അപ്പോഴേയ്ക്കും ഏതോ പഴയ പോസ്ടരും ഒക്കെ തപ്പി പിടിച്ചോണ്ട് വന്നിരിയ്ക്കുന്നു. കഷ്ടം!!!!
@Satheesh
ReplyDelete"ഈ പത്രക്കാരുടെ ഒരു കാര്യം??ഞാന്‍ എന്ത് ചെയ്യാന്ന് നോക്കി നടക്കുകയാ അവന്മാര് പത്രത്തിലിടാന്‍." (കടപ്പാട്: ജനാര്തനന് ഇന്‍ മാന്നാര്‍ മത്തായി സ്പീകിംഗ്)
രജനികാന്ത് ഇങ്ങനെ ദിവസവും എത്ര പേരെ ഫോണില്‍ വിളിയ്ക്കുന്നുണ്ടായിരിയ്ക്കും. എന്നിട്ട് അത് വല്ലതും പത്രത്തില്‍ വരുന്നുണ്ടോ? അതാണ് കഴിവ് എന്ന് പറയുന്നത്. സത്യം പറഞ്ഞാല്‍ രാജനിയന്നന് കുറെ നേരം കുത്തിയിരുന്ന് തനിയ്ക്ക് missed call അടിച്ചു കളിച്ചു എന്ന് പ്രിത്വി തന്നെയാണ് ഒരിയ്ക്കല്‍ ഒരു അഭിമുഖത്തില്‍ ജോണ്‍ ബ്രിട്ടാസിനോടു പറയുന്നത് കേട്ടിട്ടുള്ളത്. അതോടൊപ്പം ഒരു കാര്യം കൂടി പറഞ്ഞു ലാലെട്ടാണോ മംമുട്ടിയോ എന്നെ ഒരു തവണ പോലും വിളിച്ചു അഭിനന്ടിച്ചില്ല എന്ന്. പക്ഷെ ഒരു അഞ്ചു വര്‍ഷം മുന്‍പ് വാസ്തവത്തിലെ അഭിനയത്തിന് അവാര്‍ഡ് കിട്ടിയപ്പോള്‍ പറഞ്ഞത് "എന്നെ ലാലേട്ടനും മമ്മൂക്കയും രണ്ടു പേരും വിളിച്ചു അഭിനന്ദിച്ചു" എന്നാണു. അതായത് പുള്ളിയുടെ പ്രസ്താവനകളില്‍ പൊതുവേ ഒരു പരസ്പര ബന്ധമില്ലായ്മ ഫീല്‍ ചെയ്യുന്നു. അത് കൊണ്ടാണ് ഒരു ചെറിയ വിശ്വാസ കുറവ് തോന്നിയത്. ഇനി അണ്ണന് പോയി ടൈംസ് ഓഫ് ഇന്ത്യയുടെ പഴയ ലിങ്ക് ഒന്നും തപ്പി പിടിച്ചോണ്ട് വരണം എന്നില്ല കേട്ടോ. സതീഷ് അണ്ണന് പറഞ്ഞാല്‍ പിന്നെ എനിയ്ക്ക് വിശ്വാസം ആണെന്നെ.
മോഹന്‍ലാലിന്റെയോ മംമുട്ടിയുടെയോ അത്രയ്ക്ക് താരമൂല്യം പ്രിത്വിയ്ക്ക് ഉണ്ടാവുന്ന ഒരു കാലത്ത് അയാള്‍ താരപോലിമ വിട്ടു ഇത്തരം വേഷങ്ങള്‍ ചെയ്യുമോ? അല്ലെങ്കില്‍ ഇത്തരം വേഷങ്ങള്‍ അയാളെ കൊണ്ട് ചെയ്യിയ്ക്കാന്‍ സംവിധായകരും മറ്റും തയ്യാറാവുമോ? അതാണ് ചോദ്യം. പ്രിത്വി ഇപ്പോള്‍ അതിനു മാത്രം ആയിട്ടില്ല.എന്തിനു അതിന്റെ പത്തിലൊന്ന് പോലും ആയിട്ടില്ല. ദിലീപിനുള്ള സ്റ്റാര്‍ വാല്യൂ വിന്റെ പകുതി പോലും അയാള്‍ക്ക് ഇല്ല. അത് കൊണ്ട് ഇത്തരം ഒരു വിഷയത്തില്‍ അയാളെ big names മായി compare ചെയ്യുന്നതില്‍ ഒരു ലോജിക്കും ഇല്ല.
ReplyDelete@Satheesh Harippad
ReplyDelete//' അന്ധമായ താരാരാധന പോലെ തന്നെ അപകടകരമാണ് അന്ധമായ താരവിരോധവും '//
അങ്ങനെ ഇപ്പോള്‍ എന്നെ ഒരു പ്രിത്വി വിരോധി ആക്കി ചിത്രീകരിയ്ക്കാന്‍ നോക്കേണ്ട സഹോദരാ. ഇവിടെ കാനകണ്ടെന് എന്നാ ചിത്രത്തിന്റെ കാര്യം നിങ്ങള്‍ക്ക് മുന്‍പേ പറഞ്ഞത് ഞാന്‍ തന്നെയാണ്. അത് പോലെ വര്‍ഗ്ഗവും. അയാള്‍ക്ക് വില്ലന്‍ സഹനടന്‍ വേഷങ്ങളില്‍ ആണ് നല്ലൊരു ഭാവി ഉള്ളതായി എനിയ്ക്ക് തോന്നുന്നത് എന്ന് പറഞ്ഞെന്നു വെച്ച് അതിനു "പ്രിത്വി വിരോധി" എന്നാ ലേബല്‍ ഒന്നും അടിചെല്പിയ്ക്കാന് നോക്കിയിട്ട് കാര്യമില്ല മാഷേ. ആ പരിപ്പ് ഇവിടെ വേവില്ല.
@Satheesh Harippad
ReplyDelete//പ്രിത്വിരാജിനേക്കാള് മുന്‍പേ ദിലീപ് ഇവിടെ ഉണ്ടല്ലോ .. എന്നിട്ട് അങ്ങേര്‍ക്കു കലാമൂല്യമുള്ള, ഇതുപോലെയുള്ള ചെറിയ വേഷങ്ങള്‍ ചെയ്യാന്‍ സന്നദ്ധത കാട്ടിയ ചിത്രങ്ങള്‍ എന്ന് പറഞ്ഞു കാണിക്കാന്‍ എത്ര ഉണ്ട്?//
കലാമൂല്യവും വേണം എന്നാല്‍ ചെയ്യുന്ന വേഷങ്ങള്‍ ചെറുതും ആയിരിയ്ക്കണം എന്ന് പറഞ്ഞാല്‍ ബുധിമുട്ടാവുമല്ലോ. ഏതെങ്കിലും ഒരു കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്തു കൂടെ ആവോ?ഒന്ന് ഞാന്‍ പറഞ്ഞല്ലോ "കഥാവശേഷന്" പക്ഷെ അതില്‍ നിര്‍ഭാഗ്യവശാല്‍ കേന്ദ്ര കഥാപാത്രം ആയി പോയി. ചെറിയ വേഷങ്ങള്‍ ചെയ്യാന്‍ ദിലീപ് വേണോ? അതൊക്കെ ഏതേലും പിള്ളേര് ചെയ്തോലില്ലേ, കാശും കുറവ് കൊടുത്താല്‍ മതി. പിന്നെ, പുള്ളി അഭിനയിച്ച പെരുമഴക്കാലം ഒരു female oriented അല്ലായിരുന്നോ?
പണി പാമ്പായും പട്ടിയായും അമല്‍ നീരദിനും കിട്ടാം!
ReplyDeleteariyanaayi ee linkil nokkuka
http://boolokam.com/archives/63391
ഒരു തമിഴ് സുഹൃത്തിനോട് 'മൊഴി'യെക്കുറിച്ച് ചോദിക്കുകയുണ്ടായി. അത് രാധാ മോഹന്റെ പടം എന്നാദ്യം പറഞ്ഞു; പിന്നെ അഭിനേതാക്കളില്‍ ആരേയാണ് ഓര്‍ക്കുന്നത് എന്നു ചോദിച്ചപ്പോള്‍ ജ്യോതിക, പ്രകാശ് രാജ് എന്നു പറഞ്ഞു. പിന്നെ, പൃഥ്വിരാജിനെക്കുറിച്ച് എടുത്ത് ചോദിച്ചപ്പോള്‍, നന്നായി ചെയ്തിട്ടുണ്ട് പക്ഷെ അത് ജ്യോതികയുടെ പടം എന്നു തന്നെയാണ് പറഞ്ഞത്. അന്ന് 'മൊഴി'യുടെ വിശേഷത്തില്‍ എഴുതിയത് "പൃഥ്വിരാജ് നന്നായിത്തന്നെ കാര്‍ത്തിക്കിനെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും മറ്റുള്ളവരുടെയിടയില്‍ നിറം മങ്ങിയതായി അനുഭവപ്പെട്ടു." എന്നായിരുന്നു.
ReplyDeleteചെറിയ വേഷങ്ങളും, അപ്രധാനമായ വേഷങ്ങളും ഒക്കെ ചെയ്ത് നല്ല സിനിമകളുടെ ഭാഗമാകുവാന്‍ പൃഥ്വിരാജ് മനസുവെയ്ക്കുന്നത് നല്ല കാര്യം. പക്ഷെ, അത്തരം അവസരങ്ങള്‍ എത്രത്തോളം ഒരു നടനെന്ന നിലയ്ക്ക് പൃഥ്വിരാജ് പ്രയോജനപ്പെടുത്തുന്നുണ്ട് എന്നതാണിവിടെ ചോദ്യം. ആ കഥാപാത്രങ്ങള്‍ പൃഥ്വിരാജ് അല്ലാതെ മറ്റാരെങ്കിലുമായിരുന്നെങ്കില് എന്തെങ്കിലും കുറവുണ്ടാവുമായിരുന്നോ? ബിജൂ മേനോനോ മറ്റോ ആയിരുന്നു ഈ ചിത്രത്തില്‍ പൃഥ്വി അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിച്ചതെങ്കില്‍? (ഒടുവില്‍ മോളി ആന്റി കല്യാണമാലോചിക്കുന്നത് വിട്ടു കളയുക, അല്പം കൂടി മുതിര്‍ന്ന കുടുംബമൊക്കെയുള്ള ഇന്‍കം ടാക്സ് കമ്മീഷണറായാലും ചിത്രത്തിന് മാറ്റമൊന്നും വരില്ല.) അങ്ങിനെ നോക്കുമ്പോള്‍ അത്തരം കഥാപാത്രങ്ങള്‍ക്ക് (ചെറിയ / അപ്രധാന വേഷങ്ങളില്‍ പ്രത്യേകിച്ച്) പൃഥ്വിരാജിനെ must ആക്കുന്ന ഒരു charisma അദ്ദേഹത്തിന്റെ അവതരണത്തില്‍ കാണുന്നില്ലെന്ന് പറയേണ്ടി വരും.
@Haree N
ReplyDelete//അങ്ങിനെ നോക്കുമ്പോള്‍ അത്തരം കഥാപാത്രങ്ങള്‍ക്ക് (ചെറിയ / അപ്രധാന വേഷങ്ങളില്‍ പ്രത്യേകിച്ച്) പൃഥ്വിരാജിനെ must ആക്കുന്ന ഒരു charisma അദ്ദേഹത്തിന്റെ അവതരണത്തില്‍ കാണുന്നില്ലെന്ന് പറയേണ്ടി വരും.//
Very well said ഹരീ. സത്യം സത്യമായിട്ടു പറയുമ്പോള്‍ പലരുടെയും മുഖം ചുളിയും. ഇതിപ്പോ ഈ ചിത്രത്തിന്റെ കാര്യത്തില്‍ മാത്രമല്ല ഇന്ത്യന്‍ റുപീ, നന്ദനം എന്നീ അദ്ധേഹത്തിന്റെ വിജയചിത്രങ്ങള്‍ എടുത്തു നോക്കിയാലും അത് തന്നെ കാര്യം. മമ്മുട്ടി, മോഹന്‍ലാല്‍, ദിലീപ് എന്നീ നടന്മാരുടെ വിജയ ചിത്രങ്ങള്‍ എടുത്തു നോക്കി കഴിഞ്ഞാല്‍ പലതിലും അത് അവര്‍ അല്ലാതെ വേറെ ആരെങ്കിലും ചെയ്താലും മതി എന്ന് കരുതാന്‍ ആവില്ല. എന്നാല്‍ പ്രിത്വിയുടെ കാര്യത്തില്‍ തീരെ ഇല്ല എന്നല്ല അത് വളരെ കുറവാണ് എന്ന് മാത്രം. എനിയ്ക്ക് അത്തരത്തില്‍ തോന്നിയ ചില ചിത്രങ്ങള്‍ വര്‍ഗം, പുതിയ മുഖം, കാനകന്ടെന് എന്നിവ മാത്രമാണ്. പുതിയമുഖം പ്രത്യകിച്ചും അതില്‍ അത്തരത്തില്‍ ഒരു young action hero വേറെ ആര് ചെയ്താലും ശരിയാവില്ല എന്ന് നമുക്ക് കണ്ണടച്ച് പറയാം.
mukil..
ReplyDeletewhat yu are saying are partly right..
but considering pritvi is only 10 years old n industry..he has still tym left right?
he has to improve..no doubt about that
@nikhimenon
ReplyDeleteതാങ്കള്‍ പറഞ്ഞതാണ് ശരി. He has to improve a lot എന്ന് തന്നെ പറയേണ്ടി വരും. Big names നുള്ള പര് perfect replacement എന്നാ ലെവലിലെയ്ക്ക് ഉയരണം എങ്കില്‍ ഇനിയും അയാള്‍ക്ക് ഒരുപാട് ദൂരം മുന്നോട്ടു പോവെണ്ടാതായിട്ടുണ്ട്. അതാണ് അയാളുടെ ലക്ഷ്യം എങ്കില്‍ ഈ പത്തു വര്‍ഷം കൊണ്ട് ഇത്രയും improvement പോരായിരുന്നു. അതിനു കഴിഞ്ഞില്ല എങ്കില്‍ ഭാവിയില്‍ ഒരു മനോജ് കെ ജയനോ ബിജു മേനോനോ ഒക്കെ ആവാന്‍ അയാള്‍ക്ക് കഴിയട്ടെ എന്നാണു ഞാന്‍ ആഗ്രഹിയ്ക്കുന്നത്. അതില്‍ ഒരു മോശവും വിചാരിയ്ക്കാനില്ല ഈ രണ്ടു നടന്മാരും പലപ്പോഴും പല അവസരങ്ങളിലും നായകന്മാരെ കടത്തി വെട്ടുന്ന അല്ലെങ്കില്‍ ഒപ്പതിനെതുന്ന പ്രകടനം കാഴ്ച വെച്ചവര്‍ ആണ്. എന്തായാലും പ്രിത്വി തന്നെ പതിയെ വില്ലന്‍ സഹനടന്‍ വേഷങ്ങളിലെയ്ക്ക് ചുവടു വെച്ച് തുടങ്ങിയിട്ടുണ്ട്. Let us hope for the best from Prithvi irrespective of the nature of characters .
ഇനി ഇപ്പൊ 25 കൊല്ലം കഴിഞ്ഞാലും പറയും ഇത്രയും കൊല്ലമല്ലേ ആയുള്ളൂ ഇനി അടിപൊളി ആയിക്കൊള്ളും എന്ന്. മോഹന്‍ ലാല്‍ വന്നു 10 കൊല്ലം അയപോലെക്കും സൂപ്പര്‍ ആയി.അത് പിന്നെ മോഹന്‍ ലാല്‍, വിട്ടേക്കാം. ഉറുമി സന്തോഷ് ശിവന് ആയതു കൊണ്ടാണ് ഇത്രേം ഫേമസ് ആയതു.സന്തോഷ് ശിവന് ഈസ് വേള്‍ഡ് ഫേമസ് .പ്രിത്വി ചെയ്ത പല സിനിമകളും ഹിറ്റ് ആയതു മട്ടുളവരുടെ ക്രെഡിറ്റ് കൊണ്ടാണ്.ബോബനും മോളിയും ഹിറ്റ് ആയതു അതിലെ പട്ടി കാരണം ആണോ ..എല്ലാ സീനിലും അതില്ലേ. പ്രിത്വി കു ഹിറ്റ് സിനിമകള്‍ കാണും എന്നും പറഞ്ഞു അങ്ങേര് മഹാനടനോന്നും അല്ല. കാരണം പുള്ളിക്ക് ഫ്ലെക്സിബിള്‍ ആക്ടിംഗ് ഇല്ല.അയ്യാ ഇറങ്ങട്ടെ റാണി കൊറേ കഷ്ടപ്പെട്ട് വിദ്യ ബാലന് ആകാന്‍ നോക്കുഅല്ലേ. അങ്ങനെ ഒക്കെ അത് ഹിറ്റ് ആയികൊലും.
ReplyDeleteഞാന്‍ സാധാരണ നിശബ്ദം ആയി വായിച്ചു പോകുന്ന ആളാണ് . പക്ഷെ എനിക്ക് ചിലത് പറയണം എന്ന് തോനി . പ്രിത്വിരാജിനു പകരം മാറ്റ് ആരെയും കാണാന്‍ പറ്റാത്ത വേഷങ്ങള്‍ മലയാളത്തില്‍ ഉണ്ട് എന്നത് ആണ് സത്യം . ആര്‍ക്കൊക്കെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും . പക്ഷെ അയാള്‍ സ്വന്തം നല്ല വശങ്ങള് കാണുന്നില്ല . ഒരു ശരാശരി നടന് മാത്രം ആണ് അയാള്‍ എങ്കിലും ശരാശരി നടന് മാത്രം ആയ മമ്മൂട്ടി അഭിനയ പ്രതിഭ ആയ ലാലിന് ഒപ്പം എത്തി നില്ക്കുന്ന കാഴ്ച കാണുക . അത് സ്വയം മനസിലാക്കാന്‍ ഉള്ള കഴിവ് കൊണ്ട് ആണ് . പ്രിത്വിരാജിനെ വിമര്‍ശിക്കുന്നവര്‍ ദിലീപിനെ ഒന്ന് ഓര്‍ത്തെ . എന്ത് നല്കി അയാള്‍ മലയാള സിനിമക്ക്ക് ? ഇനി ഫഹദ് ഫാസില്‍ . എല്ലാ ചിത്രങ്ങളിലും ഒരേ ഭാവം തന്നെ മാത്രമേ ഞാന്‍ ഇത് വരെ കണ്ടോള്ളൂ . ഇന്ദ്രജിത്തും ഒരു തലത്തിനു അപ്പുറം പോകുന്നില്ല . ആസിഫ് അലിക്കും അതെ അവസ്ഥ തന്നെ . ദുല്‍ഖര്‍ സല്‍മാന്റെ അഭിനയം കണ്ടു കരഞ്ഞു പോയി . അപ്പോള്‍ മൂക്കില്ലാ രാജ്യം തന്നെ ആണ് . മുരിമൂക്ക് തന്നെ ധാരാളം
ReplyDelete// പ്രിത്വിരാജിനു പകരം മാറ്റ് ആരെയും കാണാന്‍ പറ്റാത്ത വേഷങ്ങള്‍ മലയാളത്തില്‍ ഉണ്ട് എന്നത് ആണ് സത്യം . ആര്‍ക്കൊക്കെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും .//
ReplyDeleteഅതെ ഇന്ത്യന്‍ രുപിയിലെ ആ മനോഹരമായ മതില് ചാട്ടം തന്നെ example പിന്നെ തെജഭായി, സത്യം, പോലീസെ,കാക്കി. പിന്നെ ഈ പുഴയും എന്നാ പാടിലെ തുപ്പളിരകി ഭാവാഭിനയവും.ഇതിനൊക്കെ പകരം വേറെ ആരെയും സങ്കല്പിയ്ക്കാന് കഴിയില്ല.
@Renjith
ReplyDeleteപ്രിത്വിയെ താങ്ങാന്‍ ആരെയും ഇവിടെ കണ്ടില്ലല്ലോ എന്ന് ഒര്തത്തെ ഉള്ളൂ. അപ്പോഴേയ്ക്കും വന്നല്ലോ. ആര് പറഞ്ഞെടോ ഇവിടെ മൂക്കില്ലാ രാജ്യം ആണെന്ന്? രായപ്പന് മുറിമൂക്കന്‍ തന്നെ. ദിലീപ് എന്ത് തന്നു എന്നതാണ് ഇയാളുടെ ചോദ്യം. ചാന്തുപൊട്ട് (അവാര്‍ഡ് ലഭിച്ച വേഷം), മീശമാധവന്, കുഞ്ഞികൂനന്‍ പിന്നെ ജനപ്രിയ ചിത്രങ്ങള്‍ ആയ സല്ലാപം അങ്ങനെ ഒരുപാട് ഉണ്ട്. ശരാശരിയില്‍ കൂടുതല്‍ പ്രതിഭ ഉള്ള നടന് തന്നെ ആണ് ദിലീപ്. ഇനിയിപ്പോ അങ്ങേയ്ക്ക് അയാളെ അത്രയ്ക്കങ്ങ് ബോധിചില്ലേലും ഈയടുത് ഇറങ്ങിയ ചിത്രങ്ങളൊക്കെ സൂപ്പര്‍ ഹിറ്റ് ആണ്. പിന്നെ ഫഹദിന്റെ കാര്യം. ഇയാള്‍ ആദ്യം പ്രിത്വിയുടെ ആസനത്തിന്റെ ചുവട്ടില്‍ നിന്നും കയ്യെടുതിട്ടു ഫഹദിന്റെ അഭിനയം കണ്ടു നോക്കൂ. അപ്പോള്‍ ബോധിയ്ക്കും. ഇന്ദ്രജിത്ത് നായക വേഷങ്ങള്‍ എടുക്കുന്നില്ല എന്നെ ഉള്ളൂ, He is an excellent actor he has proved in his second movie itself Meesamadhavan അയാള്‍ മോശം അല്ലെങ്കില്‍ വെറും ആവറേജ് മാത്രം എന്ന് തോന്നിയ ഒരു വേഷം പറയാമോ?
ഫീല്‍ഡില്‍ പത്തു വര്‍ഷം experience ഉള്ള ഒരുത്തന് ഇവിടെ വെറും 2 ചിത്രങ്ങള്‍ മാത്രം ചെയ്തിട്ടുള്ള ദുല്ഹാരിനെക്കാലും പത്തോളം പടങ്ങള്‍ മാത്രം ചെയ്ത ഫഹടിനെക്കാലും കേമന്‍ ആണെന്നൊക്കെ ബടായി അടിയ്ക്കുന്നത്ല് എന്താടോ ഒരു ലോജിക് ഉള്ളത്? അവനോടു സ്നേഹമുണ്ടെങ്കില്‍ improve ചെയ്യാന്‍ എന്തെങ്കിലും വഴി പറഞ്ഞു കൊടുക്ക്. പിന്നെ ഇന്ദ്രജിത്ത്/ദിലീപ് ഇവരേക്കാള്‍ ഒക്കെ കേമന്‍ ആണ് ഈ മോന് എന്ന് തെളിയിയ്ക്കാന്‍ ഒരുപാട് പാട് പെടും കേട്ടോ.
ReplyDeleteDileep - നൂറില്‍ പരം സിനിമകള്‍ ചെയ്ത ഇദ്ദേഹത്തിനു തെങ്കാശി പട്ടണം, ഈ പറക്കും തളിക, ചന്ദ്രന് ഉദിയ്ക്കുന്ന ദിക്കില്‍, ഇഷ്ടം, കുഞ്ഞിക്കൂനന്, ചന്തു പൊട്ടു, പഞ്ചാബി ഹൌസ്, മൂസ, തിളക്കം, മേരികുണ്ടൊരു കുഞ്ഞാട് അങ്ങനെ എണ്ണമറ്റ വിജയ ചിത്രങ്ങള്‍ ഉണ്ട്.
Indrajith - ചേട്ടന് തന്നെക്കാള്‍ മിടുക്കന് ആണെന്ന് പ്രിത്വി എല്ലാ interview വിലും പറയുന്നത് വിനയം കരകവിഞ്ഞ് ഒഴുകിട്ടാനെന്നു കരുതിയോ?അതാണ് സത്യം. ഇന്ദ്രന് മാത്രമോ പ്രിത്വിയുടെ അതെ കാലത്ത് തന്നെ വന്ന കുഞ്ചാക്കോ, ജയസുര്യ എന്നിവരും അയാളേക്കാള്‍ മികച്ച അഭിനയം കാഴ്ച വെയ്ക്കുന്നതായിട്ടാണ് കാണുന്നത്.
അപ്പോള്‍ പിന്നെ ചുമ്മാ വെറുതെ ഇരുന്നു ഇങ്ങനെ അവന് കേമനാണ് മടുല്ലവരെക്കാള് എന്നൊക്കെ സ്ഥാപിയ്ക്കാന്‍ നോക്കിയിട്ട് യാതൊരു കാര്യവുമില്ലെടോ.
@മുകില്വര്ണ്ണന് മലയാളം വായിക്കാന്‍ അറിയില്ല അല്ലെ ? എങ്ങനെ എഴുതി പിടിപ്പിക്കുന്നു ഭായി ?
ReplyDelete@Renjith
ReplyDeleteതനിയ്ക്ക് അറിയാമോടോ മലയാളം നേരാവണ്ണം വായിയ്ക്കാന്‍? എങ്കില്‍ ഞാന്‍ എഴുതിയത് മനസ്സിരുത്തി വായിച്ചിട്ട് അതില്‍ എന്തെങ്കിലും തെറ്റുണ്ടോ അതായത് ദിലീപോക്കെ വെറും പാഴാണെന്ന് തെളിയിയ്ക്കാം എങ്കില്‍ തെളിയിയ്ക്കടോ. തനിയ്ക്ക് പ്രിത്വിയുടെ നല്ല വശങ്ങള് ഒന്നും പറയാനില്ല അല്ലെങ്കില്‍ പറയാന്‍ കിട്ടുന്നില്ല അല്ലെങ്കില്‍ ഒന്നും ഇല്ല.അപ്പോള്‍ പിന്നെ മൊത്തം ബാക്കിയുള്ളവരെ അങ്ങ് അടച്ചു ആക്ഷേപിച്ചു ഇത് മൂക്കില്ലാ രാജ്യം ആണെന്നങ്ങു പ്രഘ്യാപിയ്ക്കുക അല്ലെ? കൊള്ളാം ബുദ്ധി. എടൊ, താന്‍ പാഴാണെന്ന് പറഞ്ഞ ദുല്ഹാറിന്റെ ആദ്യ രണ്ടു പടങ്ങളും വിജയിച്ചു അതിനെ കുറിച്ച് ഹരി എന്താണ് പറഞ്ഞത്, എത്ര മാര്‍ക്ക് കൊടുത്തിട്ടുണ്ട് എന്ന് പോയി നോക്കൂ. അതില്‍ ദുല്ഹാറിന്റെ അഭിനയത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത് വായിച്ചു നോക്കെടോ. അത് പോലെ diamond necklace , 22 female എന്നീ മൂവീസില്‍ ഫഹടിനെ കുറിച്ച് പറഞ്ഞത് നോക്കുക. എന്നിട്ട് ഈ പേജില്‍ ഹരി പ്രിത്വിയെ കുറിച്ച് പറഞ്ഞത് വായിച്ചു നോക്കുക. ഇവിടെ മുറിമൂക്കന്മാര് ആയിരുന്നെങ്കില്‍ ഉസ്താദ് ഹോടലും diamond നെക്ക്ലസ് ഒന്നും വിജയങ്ങള്‍ ആവില്ലായിരുന്നു. കഴിവുള്ള പിള്ളാരൊക്കെ വന്നു തുടങ്ങിയെടോ. സണ്ണി വിനെ കുറിച്ച് എന്ത് പറയുന്നു? ഉണ്ണി മുകുന്ദന് മല്ലു സിങ്ങില്‍ നന്നായി ചെയ്തില്ലേ? കഴിവുല്ലവനെ അന്ഗീകരിയ്ക്കാതെ ചുമ്മാ ഇവിടെ ഉള്ളവര്‍ ഒക്കെ മുറിമൂക്കന്മാര് ആണെന്ന് പറയുന്ന തന്റെ ഉദേശം ഒക്കെ മനസ്സിലാക്കാവുന്നതെ ഉള്ളൂ. എടൊ ഇവിടെ ഒരു മുരിമൂക്കനെ ഉള്ളൂ, അത് ആരാണെന്ന് ദോണ്ടേ മുകളിലെ ആ ഫോടോയിലെയ്ക്ക് നോക്കിയാല്‍ ഒരു ചെറിയ സമച്ചതുരതിനുള്ളില് ലാല്‍ അലക്സിന്റെ ഇടതു ഭാഗത്ത് ആയിട്ട് കാണാം.
mukil..
ReplyDeletefirst of all,i like pritvi as an actor..ofcourse he has given shit mvies and perfos but i loved him in some others...so i may be slightly biased when it comes to
some of mukil's opinions are valid and he has categorically explained it here also..
i totally agree..
prithvi has to improve and start selecting good scripts and deliver powerful characters,..i agreet totally..
biju menon and all are very good actors and f pritvi is being compared to them,i think that tself is a credit to pritvi.pritvi shines more in negative characters..that also is true..
after having said that i also believe it's high time that mukil and others had stopped replying in an abusive way here..mukil,you don't have to reply to very other pritvi fan praising him un necessarily here ..let them say whatever they want..like wise you can also air your opinion here..please dont indulge in a war every other tym coz as the war of words go on,the scene gets really ugly here..
coz if yu start fighting every now and then,your valid opinions will also go un noticed..Some ppl like pritvi,someothers don't..thats t...
after all,pritvi is just an actor...none of us have any special relation or enemity against him,right?
btw unni 's perfo in mallu singh was very ordinary in my opinion..but that has nothing to do with pritvi..had t been pritvi t wud have better kind of arguments are invalid now..coz that movie is over now...neverthless mallu singh-it was an uttrly pointless film
ReplyDeleteഇനി ഇപ്പൊ 25 കൊല്ലം കഴിഞ്ഞാലും പറയും ഇത്രയും കൊല്ലമല്ലേ ആയുള്ളൂ ഇനി അടിപൊളി ആയിക്കൊള്ളും എന്ന്. //
ReplyDeleteat that time brilliant script writers and directors were also there..but still pr is no way near the acting genius mohanlal..everyone knows that,including pr himself
//ആ ചിത്രം, പ്രിത്വിരാജിനു തമിഴ് സിനിമയില്‍ വളരെ coverage കൊടുത്ത ചിത്രമാണ്. തമിഴ്നാട്ടിലോക്കെ പുതിയ ഒരു Urban hero എന്ന് വരെ മാധ്യമങ്ങള്‍ ആ ചിത്രത്തിന് ശേഷം പ്രിത്വിരാജിനെ പറ്റി എഴുതിയിരുന്നു.//
ReplyDeletetrue..
haree..a couple of my female friends from chennai had turned die hard pritviraj fans after seeing mozhy..they said he looked cute..i still remember my firnd calling me up and asking whether i could het her a ticket for sattam podathey..thankfully v cudnt go for the mvie at that tym,the mvie bombed and everyone slowly forgot pritvi in tnadu till raavan happened...
so pritvi had gained a gud number f female fans in tn after mozhy...sayng this not for a fight but said what i knew..thats all..may be haree's tamil friend must not have remembered him..thats all..had he done more tamil mvies after that,i believe they must have surely reemembered pritvis role n t..thats all
ചെറിയ വേഷങ്ങളും, അപ്രധാനമായ വേഷങ്ങളും ഒക്കെ ചെയ്ത് നല്ല സിനിമകളുടെ ഭാഗമാകുവാന്‍ പൃഥ്വിരാജ് മനസുവെയ്ക്കുന്നത് നല്ല കാര്യം. പക്ഷെ, അത്തരം അവസരങ്ങള്‍ എത്രത്തോളം ഒരു നടനെന്ന നിലയ്ക്ക് പൃഥ്വിരാജ് പ്രയോജനപ്പെടുത്തുന്നുണ്ട് എന്നതാണിവിടെ ചോദ്യം. ആ കഥാപാത്രങ്ങള്‍ പൃഥ്വിരാജ് അല്ലാതെ മറ്റാരെങ്കിലുമായിരുന്നെങ്കില് എന്തെങ്കിലും കുറവുണ്ടാവുമായിരുന്നോ?
ReplyDeleteA point for Prithvi to think over. നല്ല സിനിമകളുടെ ഭാഗമാകുക എന്ന പേരിൽ പല “നല്ല” സിനിമകളും പൃഥ്വിരാജ് ചെയ്തിട്ടുണ്ട്, എന്നദ്ദേഹം അവകാശപ്പെടുകയും ചെയ്യുന്നുണ്ട്. പക്ഷെ അതിലൊക്കെ തന്റേതായ എന്ത് സംഭാവനയായിരിക്കാം അദ്ദേഹത്തിന്റേത് എന്നതുകൂടി അദ്ദേഹം ചിന്തിക്കേണ്ടതില്ലേ?
ഇവിടെയാണ് നമ്മുടെ so-called മൂന്നാംനിര (താരമൂല്യത്തിൽ മാത്രമാണ്) സഹനടന്മാരുടെ സാന്നിദ്ധ്യം നമ്മെ പലതും പഠിപ്പിക്കുന്നത്. തിലകൻ, നെടുമുടിവേണു, മുരളി, ലാൽ എന്നിവർക്കൊക്കെ (എന്തിന്, ബിജു മേനോൻ, മനോജ്കെജയൻ, ലാലു അലക്സ് തുടങ്ങിയവർക്കും) “അവർക്കായി” എന്ന് പറയാവുന്ന റോളുകൾ (ചിലത് വില്ലൻ റോളുകൾ) കുറച്ചെങ്കിലും കിട്ടിയുട്ടുണ്ട്, അവരത് ഭംഗിയാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ തീരെ അപ്രധാനമായ റോളുകൾ, കഥാഗതിയിൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത തരം റോളുകൾ അവിസ്മരണീയമാക്കുവാനാണ് കൂടുതൽ ബുദ്ധിമുട്ട്. ആ റോളുകൾ, ആർക്കും ചെയ്യാവുന്നവ, ചില പ്രത്യേക നടന്മാർ അവതരിപ്പിക്കുമ്പോൾ മനോഹരമാകുന്നത് അവരുടെ പ്രതിഭ മാത്രമാണ്.
അവിടെയാണ് ഒടുവിൽ ഉണ്ണികൃഷ്ണൻ, ശങ്കരാടി, കൃഷ്ണൻകുട്ടിനായർ, കരമന ജനാർദ്ദനൻ നായർ, സുകുമാരി, ഫിലോമിന തുടങ്ങിയ കലാപ്രതിഭകളുടെ മൂല്യവും.
@അപ്പൂട്ടന്
ReplyDeleteതാങ്കള്‍ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. അവര്‍ ഒരിയ്ക്കലും ഒരു "മൂന്നാം നിര" ഒന്നുമല്ല. താങ്കള്‍ പറഞ്ഞ പോലെ //എന്നാൽ തീരെ അപ്രധാനമായ റോളുകൾ, കഥാഗതിയിൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത തരം റോളുകൾ അവിസ്മരണീയമാക്കുവാനാണ് കൂടുതൽ ബുദ്ധിമുട്ട്.//
ഈ പറഞ്ഞ കാര്യം മലയാളത്തിലെ മഹാനടന്മാര് എന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന മോഹന്‍ലാലിനോ മംമുട്ടിയ്ക്കോ പോലും കഴിയില്ല. ഒരു ഉദാഹരണം എനിയ്ക്ക് ഒരമ്മ വരുന്നത് ദേവാസുരത്തില്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്.. അദ്ദേഹം ആ സിനിമയിലെ നായകന് നീലകണ്ടാനോടൊപ്പം തന്നെ ഒര്മിയ്ക്കപെടുന്നു.
താരമൂല്യത്തിൽ എന്നത് എടുത്തുപറഞ്ഞിരുന്നൂ, മുകിൽവർണൻ
ReplyDelete@അപ്പൂട്ടന്
ReplyDeleteNO NO NO ...........ആര് പറഞ്ഞു താരമൂല്യത്തിന്റെ കാര്യത്തില്‍ പോലും ഇവര്‍ മൂന്നാം നിരക്കാര്‍ ആണെന്ന് ഞാന്‍ സംമാതുച്ചു തരില്ല. തിലകന് ഒക്കെ തന്റെ അവസാന നാളുകളില്‍ കൂടി അത് തെളിയിച്ച വ്യക്തി ആണ്.