തട്ടത്തിന് മറയത്ത്: ഈ പടമൊരു 'മൊഞ്ചത്തി'
ഹരീ, ചിത്രവിശേഷം

ആകെത്തുക : 8.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 7.00 / 10
: 8.00 / 10
: 7.50 / 10
: 4.75 / 05
: 4.75 / 05
: 8.00 / 10
: 7.50 / 10
: 4.75 / 05
: 4.75 / 05
Cast & Crew
Thattathin Marayathu
Thattathin Marayathu
Directed by
Vineeth Sreenivasan
Produced by
Sreenivasan, Mukesh
Story, Screenplay, Dialogues by
Vineeth Sreenivasan
Starring
Nivin Pauly, Isha Talwar, Aju Varghese, Manoj K. Jayan, Sreenivasan, Bhagath Manuel, Aparna Nair, Dinesh Nair, Sunny Wayne, Manikuttan, Ahmed Sidhique etc.
Cinematography (Camera) by
Jomon T. John
Editing by
Ranjan Abraham
Production Design (Art) by
Ajayan Mangad
Music / Background Score by
Shaan Rahman
Effects by
Arun Seenu
Lyrics by
Anu Elizabeth Jose, Engandiyoor Chandrasekharan, Vineeth Sreenivasan
Make-Up by
Hassan Vandoor
Costumes by
Sameera Saneesh
Action (Stunts / Thrills) by
Dhilip Subbarayan
Banner
Lumiere Film Company
Release Date
2012 July 06
പടമൊരു മൊഞ്ചത്തിയെങ്കില്‍ ആ മൊഞ്ചത്തിയുടെ ഏഴഴകും നമുക്കു കാട്ടിത്തരുന്നത് ജോമോന് ടി. ജോണിന്റെ ക്യാമറയാണ്. ദൃശ്യങ്ങള്‍ക്കു മിഴിവേകുന്നതില്‍ അജയന് മങ്ങാടിന്റെ കലാസംവിധാനത്തിനും ഒപ്പം സമീറ സനീഷിന്റെ വസ്ത്രാലങ്കാരത്തിനുമുള്ള പങ്കു ചെറുതല്ല. ചമയത്തില്‍ ഹസന് വണ്ടൂരും മികവു പുലര്‍ത്തുന്നു. ഇവരുടെ പിന്തുണയോടെ ജോമോന് പകര്‍ത്തിയ സുന്ദര ദൃശ്യങ്ങളെ രഞ്ജന്‍ എബ്രഹാം സന്നിവേശിപ്പിക്കുക കൂടി ചെയ്തപ്പോള്‍ 'അഭ്രപാളിയിലെ കവിത' എന്നൊക്കെ പറയുവാന്‍ തോന്നുന്നൊരു ചേല് ഓരോ ഫ്രയിമിലും നിറയുന്നു. ഇതിനൊക്കെ പുറമേ ചിത്രത്തില്‍ പ്രണയം നിറച്ചു കൊണ്ട് ഷാന്‍ റഹ്മാന് ഈണമിട്ട പശ്ചാത്തലവും മനോഹര ഗാനങ്ങളും കൂടി ചേരുമ്പോള്‍ പറഞ്ഞറിയിക്കുവാന്‍ വിഷമമായ, കണ്ടറിയേണ്ടൊരു ചിത്രമായി 'തട്ടത്തിന് മറയത്ത്' മാറുന്നു. ചില ചലച്ചിത്രഗാനങ്ങളെ സമര്‍ത്ഥമായി ഉപയോഗിച്ച്, നിശബ്ദതയ്ക്കും കൂടി ഇടം നല്‍കിയാണ് ഷാന്‍ റഹ്മാന്റെ പശ്ചാത്തലസംഗീതം ദൃശ്യങ്ങളെ പൊലിപ്പിച്ചു കൊണ്ടു ചേരുന്നത്.
വിനീത് ശ്രീനിവാസനെഴുതി അദ്ദേഹം തന്നെ ആലപിച്ച "അനുരാഗത്തിന് വേളയില്‍..." ഇതിനോടകം തന്നെ ഹിറ്റാണ്. അനു എലിസബത്ത് ജോസെഴുതിയ മൂന്നു ഗാനങ്ങള്‍; സച്ചിന് വാര്യരും രമ്യ നമ്പീശനും ചേര്‍ന്നു പാടിയ "മുത്തുച്ചിപ്പി പോലൊരു...", സച്ചിന് വാര്യര്‍ പാടിയ "തട്ടത്തിന് മറയത്തെ പെണ്ണേ...", വിനീത് പാടിയ "ശ്യാമാംബരം പുല്‍കുന്നൊരാ..." എന്നിവയും ശ്രദ്ധേയം. രാഹുല്‍ സുബ്രഹ്മണ്യന് പാടിയ "അനുരാഗം, അനുരാഗം...", യാസിന് നിസാര്‍ പാടിയ "പ്രാണന്റെ നാളങ്ങള്‍...", അരുണ്‍ ഏലാട്ടിന്റെ ശബ്ദത്തിലുള്ള "നമോസ്തുതേ..." എന്നിവയൊക്കെ ഗാനങ്ങളേക്കാളുപരി ദൃശ്യങ്ങളെ പൂരകമാക്കുന്ന പശ്ചാത്തലസംഗീതമായാണ് ചിത്രത്തില്‍ ഉപയോഗിക്കപ്പെട്ടിരിക്കുന്നത്. ക്ലോസപ്പ് ഷോട്ടുകളില്‍, ചിലതു മാത്രം ഫോക്കസിലാക്കിയുള്ള ദൃശ്യങ്ങളുടെ ആധിക്യമുണ്ട് ഗാനരംഗങ്ങളില്‍. സംവിധായകനും ഛായാഗ്രാഹകനും പാട്ടുകളുടെ ചിത്രീകരണത്തില്‍ കാര്യമായ ആശയങ്ങളില്ലായിരുന്നെന്നു തോന്നിപ്പോവും പലപ്പോഴും.
'പെണ്ണിന്റെ സ്വപ്നങ്ങളെയല്ല മറിച്ച് അവളുടെ വിശുദ്ധിയെയാണ് കറുത്തതുണികൊണ്ട് മറയ്ക്കേണ്ടത്' എന്ന വാചകമൊക്കെ എത്രമാത്രം സാധുവാണെന്ന് സംശയമുണ്ടെങ്കിലും, സ്വപ്നങ്ങള്‍ക്കെങ്കിലും സ്വാതന്ത്ര്യം കിട്ടുന്നെങ്കില്‍ (സിനിമയിലെങ്കിലും!) അത്രയുമായി. ഒരുപക്ഷെ ഒരു യഥാര്‍ത്ഥ ജീവിതത്തില്‍ ഇതൊന്നും നടക്കില്ലായിരിക്കാം, ഒരു ദിവാസ്വപ്നം തന്നെയാവാം വിനോദിന്റെയും ആയിഷയുടേയും പ്രണയസാഫല്യം; പക്ഷെ, ഇത്തരത്തില്‍ ചില സ്വപ്നങ്ങളെങ്കിലും കാണുവാനില്ലെങ്കില്‍ എത്ര വിരസമായിരിക്കും ഈ ലോകം! ആദ്യം കാണിക്കുന്ന കുട്ടികളെ ചിത്രത്തിനൊടുവില്‍ പേരു ചൊല്ലി വിളിച്ചില്ലെങ്കിലും കാണികള്‍ക്കു മനസിലാവും. അത്രയെങ്കിലുമൊക്കെ പ്രേക്ഷകര്‍ക്ക് ബോധമുണ്ടെന്ന് വിനീതിന് അടുത്ത ചിത്രത്തില്‍ ഓര്‍മ്മിക്കാം. മറിച്ച് അവര്‍ വിനോദ് - ആയിഷയെ* അല്ലായിരുന്നെങ്കില്‍ പിന്നെയുമതിന് സാംഗത്യം വരുമായിരുന്നു. ഒടുവിലെ ഈ കല്ലുകടി ഒരല്പം അലോസരപ്പെടുത്തി. പക്ഷെ, ഇവയൊന്നും ചിത്രത്തിന്റെ മൊത്തത്തിലുള്ള ആസ്വാദ്യതയെ തരുമ്പും ബാധിക്കുന്നില്ലെന്നത് എടുത്തു പറയുന്നു. വടക്കന്‍ കേരളത്തിലെ പാതിരാക്കാറ്റു തട്ടിത്തടഞ്ഞു പോവുന്ന തട്ടവും മുടിയും സ്വന്തമായ ഉമ്മച്ചിക്കുട്ടിയെ പ്രേമിച്ച നായരുടെ കഥ ഞങ്ങളുടേതാക്കിയ വിനീതിനും കൂട്ടുകാര്‍ക്കും 'ചിത്രവിശേഷ'ത്തിന്റെ അഭിനന്ദനങ്ങള്‍/
വിനോദിന്റെ ചേച്ചിയും ഹംസയും തമ്മിലുള്ള പ്രണയസാഫല്യമായി ഇവിടം മാറ്റിയിരുന്നെങ്കിലോ? നായരുകുട്ടിയെ കണ്ടു പടച്ചവനെ വിളിക്കുന്ന മുസ്ലീം പയ്യനായി ആണ്‍കുട്ടിയും മാറണം. ഇങ്ങിനെയൊരു കുസൃതി കൂടുതല്‍ ആസ്വാദ്യകരമാവുമായിരുന്നില്ലേ? :)
സ്പെഷ്യല്‍ മെന്‍ഷന്‍: പര്‍ദ്ദയിട്ടൊരു സ്ത്രീ കൃഷ്ണനായി വേഷമിട്ടൊരു കുട്ടിയുമായി പോവുന്നൊരു ദൃശ്യമുണ്ട് ചിത്രത്തില്‍. പുകവലി ഹാനികരമെന്ന് എഴുതി കാണിക്കുന്നതു പോലെ, ആ ഫ്രയിമില്‍ 'Inspired from a famous photograph' എന്നെഴുതി കാണിക്കുവാന്‍ മനസു കാണിച്ച വിനീതിനും സംഘത്തിനും ഒരു സ്പെഷ്യല്‍ കൈയ്യടി. :)
'മലര്‍വാടി ആര്‍ട്ട്സ് ക്ലബ്ബി'നു ശേഷം ഉമ്മച്ചിക്കുട്ടിയെ പ്രേമിച്ച നായരുപയ്യന്റെ കഥയുമായെത്തുന്നു വിനീത് ശ്രീനിവാസന്. 'തട്ടത്തിന് മറയത്തി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteHaree
@newnHaree
#ThattathinMarayathu: Filled with the fragrance of love, the film indeed is a 'monjathi'. Coming soon in #Chithravishesham.
9:13 PM - 6 Jul 12 via Twitter for Android
--
മലക്കം മറിച്ചിൽ?
ReplyDeleteഈ യിടെയായി മലയാളത്തിന്റെ മൊഞ്ച് കൂടിക്കൂടി വരികയാണല്ലോ... ഉസ്താദ് ഹോട്ടലില്‍ കയറി മനസ്സ് നിറയെ ബിരിയാണി കഴിച്ചു ഒരു സുലൈമാനിയും കുടിച്ചു നില്ക്കുമ്പോള് തലശ്ശേരിയിലെ ഒരു ഉമ്മചിക്കുട്ടിയെ കണ്ടൂ ഞാന്‍, തട്ടത്തിന് മറയത്തില്‍ ഒരു വെണ്നിലാവ്
ReplyDeletedo manushyaa vinodh nte kuttikkaalathe praarthana padchoon marannilla ennu koodi ettavum last parayunnundu. athinaa aa kuttiye aisha ennu vilikkunnathu. saaramilla last kaiyyadi yude yum santhoshathinteyum oduvil keettu kaanilla. see it one more time.
ReplyDeleteDON'T SEE THIS FILM BY BRAIN, SEE IT WITH HEART.
ReplyDeleteAND YOUR HEART WILL FEEL YOUR LOVE
http://www.nalamidam.com/archives/13970
ReplyDeleteഇതു കൂടെ റെഫര്‍ ചെയ്യുന്നത് നന്നായിരിക്കും. വിദേശത്ത് ജോലി ചെയ്യുന്ന ഒരാള്‍ എന്ന നിലയില്‍ , ഇവിടെ ടിക്കറ്റ് നിരക്ക് കൂടുതലാണ് എന്നുള്ളതുകൊണ്ടും വളരെ വിപരീതമായ നിരൂപണങ്ങള്‍
സംഭവിക്കുന്നതുകൊണ്ട് ചിലപ്പോള്‍ ആശയകുഴപ്പത്തിലാകുന്നു. വിനീത് ശ്രീനിവാസനോടുള്ള അന്ധമായ ആരാധനയാണ് ഇവിടെ ചേര്‍ത്തിട്ടുള്ള നിരൂപണത്തിന് അല്ല ആസ്വാദനത്തിന് ആധാരം.. അങ്ങനെയുള്ള അന്ധത പരിഹരിച്ച് സത്യസന്ധമായി ഇടപെടുക.
"പര്‍ദ്ദയിട്ടൊരു സ്ത്രീ കൃഷ്ണനായി വേഷമിട്ടു പോവുന്നൊരു ദൃശ്യമുണ്ട് ചിത്രത്തില്‍."
ReplyDeleteപര്‍ദ്ദയിട്ടൊരു സ്ത്രീ കൃഷ്ണനായി വേഷമിട്ട കുട്ടിയുമായി പോവുന്നൊരു ദൃശ്യമുണ്ട് ചിത്രത്തില്‍ എന്നല്ലേ.... :) എനിക്കും ഒരുപാട് ഇഷ്ട്ടായി പടം...
നല്ല ചിത്രമാണെന്ന് കണ്ട സുഹൃത്തുക്കള്‍ എല്ലാം പറഞ്ഞു. ഉടനെ പോയി കാണണം.
ReplyDeleteഒരു മലയാളം പടത്തിന് ഹരി 8 മാര്‍ക്ക് കൊടുക്കുന്നത് ആദ്യമായിട്ടാണെന്നു തോന്നുന്നു. അത് ഒത്തിരി ഇഷ്ടായി. ഇവിടെ തമിഴനും ഹിന്ദിക്കാരനും ചെയ്താല്‍ മാത്രമേ നല്ലതിനെ പല ന്യൂ ജനറേഷന് നിരൂപകരും അത്രയ്ക്ക് അഭിനന്ദിക്കാറുള്ളൂ.
നമ്മുടെ മലയാള സിനിമ കണ്ടു ഇന്ന് മറ്റു പല ഭാഷക്കാരും അസൂയപെട്ട് തുടങ്ങിയിരിക്കുന്നു. ആ മാറ്റത്തിന് ചുക്കാന്‍ പിടിക്കുന്ന യുവസിനിമാക്കാര്ക്ക് നന്ദി. മലയാള സിനിമയുടെ ഭാവി നിങ്ങളുടെ കയ്യിലാണ്.
ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് നന്ദി. :)
ReplyDelete'നാലാമിട'ത്തില്‍ അന്നമ്മക്കുട്ടി കഥയിലെ യുക്തിയില്ലായ്മ, തലതിരിഞ്ഞ ആശയങ്ങള്‍ - ഇവയൊക്കെ കുലങ്കുഷമായി ചര്‍ച്ചചെയ്യുന്നു. ഛായാഗ്രഹണമോ, പശ്ചാത്തലസംഗീതമോ, ഗാനങ്ങളോ ഒന്നും പരിഗണനയിലേ വന്നിട്ടില്ലെന്നു തോന്നുന്നു അവിടെ. അവിടെ പറഞ്ഞ തിരക്കഥയിലെ പല ദോഷങ്ങളോടും യോജിച്ചു കൊണ്ടു തന്നെ പറയട്ടെ, അതൊന്നും ഒരുതരത്തിലും ആസ്വാദനത്തിനു തടസമാവുമെന്ന് കരുതുന്നില്ല. ആ രീതിയിലാക്കുവാനായത് വിനീതിന്റെ രചയിതാവ് / സംവിധായകന് എന്നീ നിലകളിലുള്ള മിടുക്കു തന്നെയെന്നു കാണേണ്ടി വരും. പിന്നെ, ഇത് ആരാധനയെങ്കില്‍ അത് അന്ധമായ വിരോധമെന്നോ മറ്റോ പറയുകയുമാവാം! (അങ്ങിനെ ഞാന്‍ കരുതുന്നില്ല എന്നു പ്രത്യേകം പറയുവാന്‍ ആഗ്രഹിക്കുന്നു. വേണമെങ്കില്‍ അങ്ങിനെ ആരോപിക്കാം, അതില്‍ ഒരര്‍ത്ഥവുമില്ല എന്നാണുദ്ദേശിച്ചത്. അന്നമ്മക്കുട്ടിയുടെ വായനയോട് യോജിപ്പില്ലെങ്കിലും അദ്ദേഹത്തിന്റെ അഭിപ്രായമെന്ന നിലയില്‍ 'നാലാമിട'ത്തെ പോസ്റ്റിനെ മാനിക്കുന്നു.)
റഫര്‍ ചെയ്യേണ്ടവര്‍ക്ക് ഇതുവഴി പോവാം: ഫസ്റ്റ് വിറ്റ്നസ് - തട്ടത്തിന് മറയത്തെ തട്ടും മുട്ടും
തിരുത്തലുകള്‍ക്ക് സ്പെഷ്യല്‍ താങ്ക്സ്. :)
--
കലക്കന്‍ പടം.. കണ്ടിറങ്ങുമ്പോള്‍ ഒരു മഴപെയ്ത തണുപ്പ്, മനസ്സില്‍....!.. മലയാളസിനിമയുടെ മാറ്റു കൂടിക്കൂടി വരുന്നുണ്ട്, അല്ലെ.? :-) (കൂടിയ പ്രതീക്ഷകളോടെ വിനീതിനെ ഉറ്റുനോക്കുന്നു..) പഴയ മുഖങ്ങളില്ലാതെ ഒരു നല്ല പടം കണ്ടതിന്റെ സന്തോഷം വേറെയും.....
ReplyDeletemalayala cinemaye alpamenkilum nannaakkan chila yuvaakkalenkilum sramikkunnundu. BHAAAGYAM. eeyazhcha Ustaad Hotelile Thattathin marayathulla penkuttiye kandu manam niranju. Ini nammude Grand Old Superstars enkilum nalla padangal cheyyanam..
ReplyDeleteതാരക്കൊഴുപ്പിന്റെ “ദുര്‍മേദസ്സില്‍” നിന്നും മലയാള സിനിമ രക്ഷപെറ്റുന്നു എന്നു തോന്നുന്നു... ;-)
ReplyDeleteവളരെ നല്ല സിനിമ. ചെറിയ കഥ. നന്നായി പറഞ്ഞിരിക്കുന്നു. നായികക്ക് യാതൊന്നും ചെയ്യാനില്ല പാവപോലെ നില്ക്കാനല്ലാതെ. പിന്ന Ek Deewana Tha (Vinnaithaandi Varuvaayaa) എന്ന ചിത്രത്തിന്റെ കഥയുമായി നല്ല സാമ്യം. എന്നാലും വളരെ നല്ല ചിത്രീകരണം.
ReplyDelete@ ranjith siji : Ek Deewana Tha (Vinnaithaandi Varuvaayaa) കണ്ടിട്ടില്ല അല്ലെ.? കണ്ടവര്‍ ആരും പറയില്ല ഇവതമില് സാമ്യം ഉണ്ടെന്ന്.
ReplyDeleteഓഫ്
ReplyDeleteപ്രവൃത്തി എന്നതാണ് noun എന്ന് തോന്നുന്നു..
ഈ പഴയ വീഞ്ഞ് ..പുതിയ കുപ്പിയിലാക്കിയ പൈങ്കിളി പടത്തിനു മാര്‍ക്ക് കൊടുത്ത താങ്കളുടെ തൊലിക്കട്ടി അപാരം തന്നെ.... എന്ത് കോപ്പാണ് ഈ സിനിമയില്‍ ഉള്ളത്.. ഒരുത്തന് ഒരു തട്ടവും മണപ്പിച്ചു നടക്കുന്നതോ ??? ആണുങ്ങളുടെ വില കളയാന്‍...
ReplyDeleteഈ പടം ഒരു സംഭവം തന്നെ ആവാനാണ് സാധ്യത. രണ്ടു മൂന്നു ദിവസമായി ടിക്കറ്റ് കിട്ടാന്‍ നടക്കുന്നു.
ReplyDeleteഈ പയിങ്കിളി ചിത്രത്തിന് 8 മാര്‍ക്കോ ? അതിശയം തന്നെ..കൂടിയാല്‍ ഒരു 4.5 മാര്‍ക്ക് കൊടുക്കും കുറച്ചെങ്കിലും മുഷിയാതെ കണ്ടിരുന്നത് ആദ്യ പകുതി മാത്രം..രണ്ടാം പകുതി എന്തൊക്കയോ കാണിച്ചു വെച്ചിരിക്കുന്നു.. ഒരിക്കലും യോജിക്കാന്‍ സാധിക്കില്ല.
ReplyDeleteനല്ല സിനിമയാണ്, ഓര്‍ത്തുവെക്കാന്‍ കുറെ നല്ല കാഴ്ചകളുണ്ട്.
ReplyDeleteപക്ഷെ താങ്കള്‍ ഇതിനു എട്ടു മാര്‍ക്ക് കൊടുത്തത് എന്തിനാണ് എന്ന് മനസ്സിലാവുന്നില്ല. രണ്ടു വര്‍ഷമായി മലയാള സിനിമയില്‍ ഇറങ്ങിയ മറ്റു സിനിമകളെ കവച്ചു വെക്കുന്ന എന്താണ് ഇതില്‍ ഉള്ളത് ?
ചിത്ര വിശേഷത്തിലെ എല്ലാ റിവ്യൂവും മുടങ്ങാതെ വായിക്കുന്ന ഒരാളാണ് ഞാന്‍. . ഈ ചിത്രത്തിന്റെ റേറ്റിംഗ് നല്‍കിയതില്‍ എനിക്ക് വിയോജിപ്പുണ്ട്. എട്ടു മാര്‍ക്ക് കൊടുക്കാന്‍ ഉള്ളതൊന്നും ഈ സിനിമയില്‍ ഇല്ല എന്നാണു എന്റെ അഭിപ്രായം
//സ്പെഷ്യല്‍ മെന്‍ഷന്‍: പര്‍ദ്ദയിട്ടൊരു സ്ത്രീ കൃഷ്ണനായി വേഷമിട്ടൊരു കുട്ടിയുമായി പോവുന്നൊരു ദൃശ്യമുണ്ട് ചിത്രത്തില്‍. പുകവലി ഹാനികരമെന്ന് എഴുതി കാണിക്കുന്നതു പോലെ, ആ ഫ്രയിമില്‍ 'Inspired from a famous photograph' എന്നെഴുതി കാണിക്കുവാന്‍ മനസു കാണിച്ച വിനീതിനും സംഘത്തിനും ഒരു സ്പെഷ്യല്‍ കൈയ്യടി. //
ReplyDeleteഅങ്ങനെ എഴുതി കാണിച്ചതിന് എന്തിനാണ് കയ്യടി..? ഒന്നാമതായി ആ പ്രസിദ്ധമായ(?) ഫോട്ടോയില്‍ ഉള്ളത് ഏതാണ്ട് അതുപോലെ തന്നെ എടുത്തു ചിത്രത്തില്‍ കൊടുത്തിരിക്കുന്നു.. പുതുതായി അതുപോലെ എന്തെങ്കിലും ഒന്ന് ആവിഷ്ക്കരിക്കാന്‍ ചിത്രത്തിന്റെ അണിയറക്കാര്‍ക്ക് കഴിവില്ല എന്ന് മനസ്സിലായി..ഇനിയിപ്പോ അങ്ങിനെ പ്രചോദനം ഉള്‍ക്കൊണ്ടു തയ്യാറാക്കിയ പ്രസ്തുത രംഗത്തില്‍ 'Inspired from a famous photograph' എന്ന് എഴുതിക്കാട്ടിയില്ലായിരുന്നു എങ്കില്‍ ഫയിസ്ബുക്കിലും , നിരൂപക കോളങ്ങളിലും , ബൂലോകത്തിലും വിനീത് അങ്ങനൊരു ചിത്രം അടിച്ചു മാറ്റിയെന്നു പാടി നടന്നേനെ.ആ ബുദ്ധിക്കു കൊടുക്കാം വേണമെങ്കില്‍ ഒരു കയ്യടി ..സംവിധായകന് അങ്ങിനെ പ്രചോദനം ഉള്‍ക്കൊണ്ടു ആ രംഗം ചിത്രത്തില്‍ ഉള്‍പ്പെടുത്തിയത് തെറ്റെന്നു ഞാന്‍ ഒരിക്കലും പറയില്ല..പക്ഷെ അതിനൊക്കെ ഇങ്ങനെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചാല്‍ അതില്‍ പ്രചോദനം ഉള്‍ക്കൊണ്ടു വേറൊരു ചല "ചിത്രം " തന്നെ ഇനി അങ്ങേരെടുത്തു സ്വന്തം പേരിലാക്കും..
എന്തിന് 8 മാര്‍ക്ക് എന്നതാണ് വിശേഷത്തില്‍ പറയുവാന്‍ ശ്രമിക്കാറുള്ളത്. 'പൈങ്കിളി'യാണ് ജനുസ്സെങ്കില് (genre) ആ വിഭാഗത്തില്‍ 8-നുള്ളത് ഈ ചിത്രത്തിനുണ്ട് എന്നും കരുതാം.
ReplyDeleteകൈയ്യടി അങ്ങിനെ എഴുതി കാണിക്കുവാന്‍ തോന്നിയ മനോഭാവത്തിനാണ്. അത് പ്രോത്സാഹിക്കപ്പെടേണ്ടതാണ് എന്നു കരുതുന്നു.
ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
--
8/10 romba overayi unakke thonnanille??? thankalude usual criticism standard vechu oru naalo anjo pratheekshikkamenna thattathin marayathinu 8 sherikuum njettikkunnathanu... photographiyum art workum kondum mathram oru cinema nannavilla ennarivulla thankal verum cliche screen play ulla... pattukal mathram hooking aayittulla oru cinemakku 8/10 kodukkuka vazhi veendum enne sherikkum njettichu thankal!!!!
ReplyDeletesundara chitram..simple story..
ReplyDelete