ഇവന് മേഘരൂപന്‍: കവിത പൂക്കുന്നത് പേരിനു മാത്രം!
ഹരീ, ചിത്രവിശേഷം

ആകെത്തുക : 5.25 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 3.00 / 10
: 4.00 / 10
: 6.00 / 10
: 4.00 / 05
: 4.00 / 05
: 4.00 / 10
: 6.00 / 10
: 4.00 / 05
: 4.00 / 05
Cast & Crew
Ivan Megharoopan
Ivan Megharoopan
Directed by
P. Balachandran
Produced by
Gopa Periyadan, Thampi Antony, Prakash Bare
Story, Screenplay, Dialogues by
P. Balachandran
Starring
Prakash Bare, Padmapriya, Anu Mol, Jayapriya, Sunitha Nedungadi, Shweta Menon, Remya Nambeesan, Jagathy Sreekumar, Chembil Ashokan, V.K. Sreeraman, Margi Sathi, Ambika Mohan etc.
Cinematography (Camera) by
Rajeev Ravi
Editing by
Vinod Sukumaran
Production Design (Art) by
Prakash Moorthy
Sound Effects by
Raj Marthandam
Music by
Sharreth
Lyrics by
O.N.V. Kurup, Kavalam Narayana Panicker
Make-Up by
Roshan N.G.
Costumes by
Suresh Fitwell
Choreography by
Prasanna, Sujatha
Banner
Silicon Media
Release Date
2012 July 28
പ്രകാശ് ബാരെയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ കവിയെ അവതരിപ്പിക്കുന്നത്. മോശമായില്ലെങ്കിലും കാണികളില്‍ ഒരു നൊമ്പരമായി അവശേഷിക്കുവാന്‍ തക്കവണ്ണം മഹാകവി മാധവന് നായരെ മികവുറ്റതാക്കുവാനൊന്നും അദ്ദേഹത്തിനായില്ല. ചിത്രത്തില്‍ ഏറെ സമയവും മാധവന് നായരെന്ന കവി രംഗത്തുണ്ട് എന്നതു കൂടി ഇതോടൊപ്പം ചേര്‍ത്തു കാണണം. നായികമാരില്‍ പത്മപ്രിയയും അനു മോളും രമ്യ നമ്പീശനും ശ്വേത മേനോനും സുനിത നെടുങ്ങാടിയും ജയപ്രദയുമൊക്കെ തങ്ങളുടെ ഭാഗം ഭംഗിയാക്കിയെന്നു പറയാം. കൂട്ടത്തില്‍ പത്മപ്രിയ തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. ചെറുതെങ്കിലും പ്രസക്തമായ വേഷങ്ങളിലെത്തിയ വി.കെ. ശ്രീരാമന്, ജഗതി ശ്രീകുമാര്‍, ചേമ്പില്‍ അശോകന്, മാര്‍ഗി സതി, അംബിക മോഹന്‍ തുടങ്ങിയവരും തങ്ങളുടെ വേഷങ്ങളെ ഭംഗിയായി അവതരിപ്പിച്ചു.
പി. കുഞ്ഞിരാമന് നായരുടെ കാലഘട്ടമായ പോയ നൂറ്റാണ്ടിലെ നാല്പതുകളും അന്പതുകളുമൊക്കെയാണ് സിനിമയ്ക്ക് പശ്ചാത്തലമാവുന്നത്. ആ കാലഘട്ടത്തിലേക്ക് വിശ്വസനീയമായ രീതിയില്‍ കാണികളെ കൂട്ടിക്കൊണ്ടുപോകുവാന്‍ കലാസംവിധാനം നിര്‍വ്വഹിച്ച പ്രകാശ് മൂര്‍ത്തിക്ക് കഴിഞ്ഞു. റോഷന്റെ ചമയം സുരേഷ് ഫിറ്റ്വെല്ലിന്റെ വസ്ത്രാലങ്കാരം തുടങ്ങിയവയും സിനിമയുടെ കാലത്തിനിണങ്ങുന്നു. രാജീവ് രവിയുടെ ഛായാഗ്രഹണവും വിനോദ് സുകുമാരന്റെ ചിത്രസന്നിവേശവും ഇവയെ പൂര്‍ണതയോടെ തീരശീലയിലേക്ക് കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിച്ചവരേയും, അതുപോലെ തന്നെ അഭിനേതാക്കളേയും ചിത്രത്തിനുതകും വിധം ഉപയോഗിച്ചിരിക്കുവാനായതില് സംവിധായകനെന്ന നിലയില്‍ പി. ബാലചന്ദ്രന് അഭിനന്ദനമര്‍ഹിക്കുന്നു.
മറ്റെന്തിനേക്കാളും തന്റെ കവിതകളേയും കവിതകള്‍ തേടിയുള്ള അലച്ചിലുകളേയും പ്രണയിച്ച കവിയാണ് പി. കുഞ്ഞിരാമന് നായരെങ്കില്‍; പി. ബാലചന്ദ്രന്റെ സംവിധാനത്തില്‍ മാധവന് നായരായി കവി പുനര്‍ജ്ജനിക്കുമ്പോള്‍ സ്ത്രീലമ്പടനായ, ചിലപ്പോഴെങ്കിലും കവിതയെ അവരിലേക്കെത്തുവാനുള്ള ഉപാധിമാത്രമായി കാണുന്ന ഒരാളായാണ് മനസിലാക്കുവാനാവുന്നത്. തന്റെ പ്രണയിനികളേക്കാള് കവിതയെ പ്രണയിച്ച ഒരാളായി മാധവന് നായര്‍ വികസിക്കുന്നില്ല തന്നെ! ജീവിതത്തില്‍ പല ഏടുകളുള്ള, പല മാനങ്ങളുള്ള ഒരു കവിയുടെ ജീവിതം ചിത്രീകരിക്കുമ്പോള്‍ ഒരു സാധാരണ കഥ പറയുന്ന ശൈലിവിട്ട് മറ്റൊന്നിനു ശ്രമിക്കുവാന് രചയിതാവ് കൂടിയായ സംവിധായകന് കഴിഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷെ, കവിത പൂക്കുന്നൊരു കാലമായി ചലച്ചിത്രം മാറുമായിരുന്നു. ഒ.എന്‍.വി. കുറുപ്പിന്റെ വരികളും ശരത്തിന്റെ സംഗീതവും ചേര്‍ന്നു നല്കിയ ചിത്രത്തിലെ ഗാനങ്ങളുടെ ഓര്‍മ്മയിലാവാം 'ഇവന് മേഘരൂപന്‍' വരും നാളുകളില്‍ ഒരു പക്ഷെ സ്മരിക്കപ്പെടുക. അതിനപ്പുറത്തേക്ക് ചിത്രത്തെ കൊണ്ടു പോകുവാന്‍ പി. ബാലചന്ദ്രന് കഴിഞ്ഞില്ല എന്നത് ഒരു ആസ്വാദകനെന്ന നിലയില്‍ നിരാശ തന്നെ നല്കുന്നു!
ഓഫ് ടോപ്പിക്ക്: EGGS ഒരുക്കിയ പോസ്റ്ററുകളും ചിത്രത്തിന്റെ ഔദ്യോഗിക വെബ്സൈറ്റും ശ്രദ്ധേയം. പലപ്പോഴും ചിത്രത്തിനു വേണ്ടി തയ്യാറാക്കുന്ന മൈക്രോ വെബ്സൈറ്റുകള്‍ ഏറെനാള്‍ ഓണ്‍ലൈനായി ലഭ്യമാവാറില്ല. സംവിധായകന്റെയോ പ്രൊഡക്ഷന്‍ കമ്പനിയുടേയോ വെബ്സൈറ്റിന് അനുബന്ധമായി ഇത്തരം വെബ്സൈറ്റുകള്‍ ലിങ്ക് ചെയ്യുകയാവും കൂടുതല്‍ പ്രയോജനപ്രദം.
മലയാള സിനിമയില്‍ തിരക്കഥാകൃത്തായി ശ്രദ്ധ നേടിയ പി. ബാലചന്ദ്രന് സംവിധാനം നിര്‍വ്വഹിക്കുന്ന ആദ്യ ചിത്രം, 'ഇവന് മേഘരൂപ'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteHaree
@newnHaree
#IvanMegharoopan: A poetic name indeed but the film disappoints. Coming soon in #Chithravishesham
4:57 PM - 27 Jul 12 via Twitter for Android
--
മനുഷ്യന് മണ്ണില്‍ വീണ മാലാഖയല്ല , പരിണമിച്ച മൃഗം മാത്രം . അവന്റെ ജനിതകത്തില്‍ എഴുതപ്പെട്ട മൃഗതൃഷ്ണകളോടുള്ള നിരന്തര പോരാട്ടമാകുന്നു അവന്റെ ജീവിതം . അതില്‍ വീണു പോകുന്നവന്റെ , മുറിവേല്‍ക്കുന്നവന്റെ നിലവിളിയാകുന്നു ഇവന് മേഘരൂപന്‍ .
ReplyDeleteഏകാന്തതയില്‍ ഒരു സ്ത്രീ അടുത്തുണ്ടെങ്കില്‍ ഏത് മാന്യനും വെറും പട്ടിയാകും - ബാലചന്ദ്രന് ചുള്ളിക്കാട്
ReplyDeleteകവിത പൂക്കുന്നത് കാമുകിമാരുടെ കൂടെയാകുമ്പോഴാണ് എന്നാണ് കവി പറയുന്നത് . സിനിമ കവിതയെ കുറിച്ചല്ല കവിത പൂക്കുന്ന 'കാലത്തെ' കുറിച്ചാണ് . പടത്തില്‍ കവിത പൂത്തിരുന്നെങ്കില്‍ ബോറായേനെ . പ്രതീക്ഷിച്ച നിലവാരത്തിലേക്ക് എത്തിയില്ല എങ്കിലും തരക്കേടില്ല എന്ന് പറയാം .
ReplyDeleteപിന്നെ , തട്ടത്തിന് മറയത്തെ വിസര്‍ജ്ജ്യത്തെ വാനോളം പുകഴ്ത്തിയ താങ്കള്‍ ഇതിനെ ഇത്ര കഠിനമായി വിമര്ശിക്കേണ്ടിയിരുന്നില്ല എന്നാണ് എന്റെ അഭിപ്രായം :)
ഉൾക്കാമ്പുള്ളൊരു ആശയത്തെ ചലച്ചിത്രരൂപത്തിലേക്ക് translate ചെയ്തപ്പോൾ അതിൽ life നഷ്ടപ്പെടുന്ന കാഴ്ചയാണ് ‘മേഘരൂപ’നിൽ കാണാനായത്. കവിയുടെ സ്ത്രീകളുമായുള്ള ബന്ധങ്ങൾക്ക് യാതൊരു ആഴവും feel ചെയ്യാതിരുന്നതുകൊണ്ട്, ഹരി പറഞ്ഞതുപോലെ, ആ ബന്ധങ്ങൾ എങ്ങനെയാണ് ആ കവിയെ, അദ്ദേഹത്തിന്റെ കവിതയെ, സ്വാധീനിച്ചതെന്ന് മനസ്സിലാകുന്നില്ല / feel ചെയ്യുന്നില്ല. നല്ല സിനിമ പ്രേക്ഷകന് ഒരു അനുഭവമായി മാറേണ്ട ഒന്നാണ്.
ReplyDeleteമണ്ടൻ ഗുണദോഷ സിനിമകളിൽ നിന്ന് നമ്മുടെ സമാന്തര സിനിമ രക്ഷപ്പെട്ടോ എന്ന് ആശതരുന്നു ഇങ്ങനെയുള്ള സിനിമകൾ. ഇനിയും ഏറെദൂരം പോകാനുണ്ടെങ്കിലും.
അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
ReplyDeleteവീണു പോവുന്നവന്റെ / മുറിവേല്‍ക്കുന്നവന്റെ നിലവിളിയായാണ് ഉദ്ദേശിച്ചതെങ്കില്‍ അതനുഭവപ്പെടുന്നുണ്ടോ എന്നതാണ് ചോദ്യം. കവിതയായിരുന്നു സിനിമയില്‍ വരേണ്ടത് എന്നുദ്ദേശിച്ചില്ല *, കവിയെ തന്നെയാണ് കൊണ്ടുവരേണ്ടിയിരുന്നത്. പക്ഷെ, അത് ഈവിധമായത് ശരിയായ തീരുമാനമായോ? അതിലും നന്നാവുമായിരുന്നില്ലേ ആ സ്ത്രീകളീലൂടെ കാണിച്ചു തന്നിരുന്നെങ്കില്‍? അവരെങ്ങിനെയാണ് മാധവന് നായരുടെ കവിതകള്‍ക്ക് നിമിത്തമായത് എന്നു സിനിമ പറയുവാന്‍ ശ്രമിക്കുന്നെങ്കിലും അതിനു കഴിയുന്നുണ്ടോ? ശ്രമം നന്ന്, പക്ഷെ ലക്ഷ്യം അകലെ എന്ന വിചാരത്തോട് യോജിക്കുന്നു.
* സിനിമയില്‍ കവിത പൂക്കുക എന്നതുകൊണ്ട്, സാഹിത്യത്തിലെ കവിത അതേപടി സിനിമയില്‍ വേണമെന്ന വാച്യാര്‍ത്ഥമല്ല ഉദ്ദേശിച്ചത്; മറിച്ച് ചലച്ചിത്രം തന്നെയൊരു കാവ്യമായി മാറുകയെന്നൊക്കെ പറയുമ്പോലൊരു ആശയമാണ് ഉദ്ദേശിച്ചത്.
ഓഫ്: ഓരോ സിനിമയും ഓരോ കാഴ്ചശീലം ആവശ്യപ്പെടുന്നുണ്ട്. ഒന്നിന്റെ കാഴ്ചശീലം മറ്റൊന്നിനുതകില്ല എന്നാണനുഭവം. :)
--
ഇത്തിരി പ്രതീക്ഷയോടെ കാണാനിരിക്കുന്ന ഒരു പടമായിരിക്കും ഇത്.
ReplyDeleteഎന്റെ കാഴ്ച ഇവിടെ: ഒരനാർക്കിസ്റ്റിന്റെ ജീവിതം...
ReplyDelete3 aspects of this movie were brilliant
ReplyDeletecinematography
background score
songs
Scene by scene, some of the scenes of his interactions with some of his ladies were also extra ordinarily caught.
may be the movie should have been projected as one just looking at the other side of a famous poet, I mean, a look at the travails for lust, by a famous poet.
കവിയോട് ദേഷ്യമുണ്ടാക്കുന്ന സിനിമ..ആകെ ഇഷ്ടമായത് രാജീവ് രവിയുടെ ക്യാമറയും ‘ഭാര്യ സ്വന്തം പേനയിലെ മഷിയൊഴിച്ച് കവിയുടെ ഷര്‍ട്ട് നീലം മുക്കുന്ന’ സീനും മാത്രം...
ReplyDeleteകവിയുടെ ആത്മ കഥയിലും കവിതയിലും ഒന്നും തന്നെ തന്നെ പറ്റി പുകഴ്ത്തി പറയുന്നില്ല തന്റെ വിഷയാസക്തി മറച്ചു വയ്ക്കുന്നുമില്ല , പൊടുന്നനവേ കവിത എഴുതാനുള്ള കഴിവ്, നല്ല പദഭംഗി, ഗദ്യം പോലും പദ്യമായി തോന്നുന്ന കരവിരുത് ഇതൊക്കെയാണ് കവിയുടെ മുഖമുദ്ര , കവിതയെ അതെങ്ങിനെ സ്വാധീനിച്ചു എന്നതൊക്കെ ഗവേഷകര്‍ക്ക് മാത്രമേ പറയാന്‍ പാടു, സിനിമയില്‍ അത് സാധ്യമല്ല , ഒരു ബയോ പിക് എന്നാ രീതിയില്‍ വിദേശത്തെ എത്രയോ ചിത്രങ്ങളെ മറികടക്കുന്ന ചിത്രമാണ് മേഘ രൂപന്‍! കവാഫി എന്നാ ഒരു സിനിമയുണ്ട് , ഒരു ജ കവിയായിരുന്ന കവാഫിയെ പറ്റി അതൊക്കെ വച്ച് നോക്കിയാല്‍ ഇത് അസാധ്യ സിനിമയല്ലേ , ചെറിയ വേഷങ്ങളില്‍ വന്ന സ്ത്രീ കഥാപാത്രങ്ങള്‍ എത്ര നന്നായി പെര്‍ഫോം ചെയ്തിരിക്കുന്നു , നിങ്ങളുടെ ഫാള്‍സ് മോരാലിടി വച്ച് നോക്കുമ്പോള്‍ ആണ് സിനിമ ആസ്വദിക്കാന്‍ പറ്റാതെ വരുന്നത് , പ്രകാശ് ബാരെ എന്ത് നന്നായി അഭിനയിച്ചിരിക്കുന്നു അയാള്‍ക്ക് അത്ര എക്സ്പീരിയന്‍സ് ഇല്ലല്ലോ മമ്മൂട്ടി ആണ് മറ്റൊരു ചോയിസ് ഈ കവിയെ അവതരിപ്പിക്കാന്‍ അതുമായി തട്ടിച്ചാല്‍ ബാരെ അവാര്‍ഡ് അര്‍ഹിക്കുന്ന പ്രകടനം ആണ് ഹരി കുറെ കൂടി ഈ പടത്തെ അഭിനന്ദിക്കണം ആയിരുന്നു
ReplyDeleteകവിതയായിരുന്നു സിനിമയില്‍ വരേണ്ടത് എന്നുദ്ദേശിച്ചില്ല *, കവിയെ തന്നെയാണ് കൊണ്ടുവരേണ്ടിയിരുന്നത്. പക്ഷെ, അത് ഈവിധമായത് ശരിയായ തീരുമാനമായോ? അതിലും നന്നാവുമായിരുന്നില്ലേ ആ സ്ത്രീകളീലൂടെ കാണിച്ചു തന്നിരുന്നെങ്കില്‍?
ReplyDeleteകവിയെ ഈ സ്ത്രീകള്‍ ഏതു വിധമെങ്കിലും സ്വാധീനിച്ചതായി ഒരു കവിതയിലും പറയുന്നില്ല , സ്ത്രീ സ്വാധീനം അദ്ദേഹത്തിന്റെ കവിതയില്‍ ഇല്ലേയില്ല , ആത്മരതി, സ്വയം ഇകഴ്തല് , പ്രക്രതി ഭംഗി ആണ് കുഞ്ഞിരാമന് നായരുടെ മുഖമുദ്ര , കവി തന്നെ പറയാത്ത കാര്യം ഹരി എങ്ങിനെ പ്രതീക്ഷിക്കുന്നു സിനിമയില്‍ ?
കവിയുടെ ആത്മ കഥയിലും കവിതയിലും ഒന്നും തന്നെ തന്നെ പറ്റി പുകഴ്ത്തി പറയുന്നില്ല തന്റെ വിഷയാസക്തി മറച്ചു വയ്ക്കുന്നുമില്ല , പൊടുന്നനവേ കവിത എഴുതാനുള്ള കഴിവ്, നല്ല പദഭംഗി, ഗദ്യം പോലും പദ്യമായി തോന്നുന്ന കരവിരുത് ഇതൊക്കെയാണ് കവിയുടെ മുഖമുദ്ര , കവിതയെ അതെങ്ങിനെ സ്വാധീനിച്ചു എന്നതൊക്കെ ഗവേഷകര്‍ക്ക് മാത്രമേ പറയാന്‍ പാടു, സിനിമയില്‍ അത് സാധ്യമല്ല , ഒരു ബയോ പിക് എന്നാ രീതിയില്‍ വിദേശത്തെ എത്രയോ ചിത്രങ്ങളെ മറികടക്കുന്ന ചിത്രമാണ് മേഘ രൂപന്‍! കവാഫി എന്നാ ഒരു സിനിമയുണ്ട് , ഒരു ജ കവിയായിരുന്ന കവാഫിയെ പറ്റി അതൊക്കെ വച്ച് നോക്കിയാല്‍ ഇത് അസാധ്യ സിനിമയല്ലേ , ചെറിയ വേഷങ്ങളില്‍ വന്ന സ്ത്രീ കഥാപാത്രങ്ങള്‍ എത്ര നന്നായി പെര്‍ഫോം ചെയ്തിരിക്കുന്നു , നിങ്ങളുടെ ഫാള്‍സ് മോരാലിടി വച്ച് നോക്കുമ്പോള്‍ ആണ് സിനിമ ആസ്വദിക്കാന്‍ പറ്റാതെ വരുന്നത് , പ്രകാശ് ബാരെ എന്ത് നന്നായി അഭിനയിച്ചിരിക്കുന്നു അയാള്‍ക്ക് അത്ര എക്സ്പീരിയന്‍സ് ഇല്ലല്ലോ മമ്മൂട്ടി ആണ് മറ്റൊരു ചോയിസ് ഈ കവിയെ അവതരിപ്പിക്കാന്‍ അതുമായി തട്ടിച്ചാല്‍ ബാരെ അവാര്‍ഡ് അര്‍ഹിക്കുന്ന പ്രകടനം ആണ് ഹരി കുറെ കൂടി ഈ പടത്തെ അഭിനന്ദിക്കണം ആയിരുന്നു
ReplyDeleteചിത്രത്തിന്റെ പോസ്റ്റര്‍ കണ്ടപ്പോള്‍ പദ്മപ്രിയയുടെ പീസ് പടമാനെന്നാണ് കരുതിയത് .തിരുവനതപുരത്ത് മുഴുവന്‍ പദ്മപ്രിയ സാരി അഴിച്ചു നില്കുന്നുണ്ട്
ReplyDeleteശകീല പദത്തെ പോലും നാണിപ്പിക്കുന്ന തരത്തിലാണ് ശ്വേത ചേച്ചിയുടെ പോസ്റ്റര്‍ പറുദീസാ എന്നാ ചിത്രത്തില്‍ കൊടുതിരികുന്നത് .പ്രശസ്ത സംവിധായകനായ ശരതിനെതാണ് ചിത്രം .ആര്‍ട്ട് ചിത്രങ്ങള്‍ പോലും പീസ് പടമാകുന്ന കാഴ്ച എവിടെ കാണാം
ReplyDelete