ആകാശത്തിന്റെ നിറം: മാനത്തിന്റെ നിറഭേദങ്ങളിലേക്ക്...
ഹരീ, ചിത്രവിശേഷം

ആകെത്തുക : 5.30 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 4.00 / 10
: 5.00 / 10
: 6.00 / 10
: 3.50 / 05
: NA
: 5.00 / 10
: 6.00 / 10
: 3.50 / 05
: NA
Cast & Crew
Akasathinte Niram
Akasathinte Niram
Directed by
Dr. Biju
Produced by
K. Anil Kumar
Concept, Screenplay, Dialogues by
Dr. Biju
Starring
Nedumudi Venu, Indrajith, Amala Paul, Prithviraj, Anoop Chandran, Master Sidharth, V.K. Sreeraman, Indrans etc.
Cinematography (Camera) by
M.J. Radhakrishnan
Editing by
Manoj
Production Design (Art) by
Santhosh Raman
Music by
Rabeendra Jain
Background Score by
Issac Thomas Kottukapally
Lyrics by
O.N.V. Kurup
Make-Up by
Pattanam Rasheed
Costumes by
Aravind
Banner
Ambalakkara Global Films
Release Date
23 July 2012
ചിത്രത്തെ ഇത്രത്തോളമെങ്കിലും ആസ്വാദ്യകരമാക്കുന്നതില്‍ എം.ജെ. രാധാകൃഷ്ണന്റെ ക്യാമറയ്ക്കുള്ള പങ്ക് ചെറുതല്ല. പോയ വര്‍ഷത്തെ മികച്ച ഛായാഗ്രഹണത്തിനുള്ള സംസ്ഥാന അവാര്‍ഡ് സാധൂകരിക്കുന്നു ചിത്രത്തില്‍ അദ്ദേഹത്തിനു കൈവരിക്കുവാനായ ദൃശ്യമികവ്. കാഴ്ചയൊരുക്കുന്ന ഫ്രയിമുകളേക്കാള് ക്യാമറയുടെ സഞ്ചാരമാണ് കൂടുതല്‍ ആകര്‍ഷിച്ചത്. ആ സഞ്ചാരത്തിന്റെ താളം നഷ്ടമാവാത്ത രീതിയില്‍ മനോജ് ദൃശ്യങ്ങളെ സന്നിവേശിപ്പിച്ചിട്ടുമുണ്ട്. പുതുമോടിയോടെ നില്ക്കുന്ന വീടും, സ്വാഭാവികത തോന്നാത്ത കൃഷിയിടവുമെല്ലാം കലാസംവിധായകനെന്ന നിലയില്‍ സന്തോഷ് രാമന്റെ മാറ്റു കുറയ്ക്കുന്നു. അരവിന്ദന്റെ വസ്ത്രാലങ്കാരത്തിനുമുണ്ട് ഇതേ പരിമിതികള്‍. ഒ.എന്‍.വി. കുറുപ്പെഴുതി, രബീന്ദ്ര ജയിന് സംഗീതം നല്കി എന്നൊക്കെ പോസ്റ്ററുകളില്‍ കാണുന്നെങ്കിലും; അത്തരത്തിലുള്ള ഗാനങ്ങളൊന്നും ചിത്രത്തില്‍ കണ്ടില്ല. ഇടയ്ക്കു വരുന്ന നാലുവരി കവിത ഒ.എന്‍.വി.യുടേത്, ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന ചില നാടന്‍ പാട്ടുകള്‍ രബീന്ദ്ര ജയിനിന്റേത് എന്നാവാം ഉദ്ദേശിച്ചത്. (പാട്ട് / നൃത്തം / ആക്ഷന്‍ ഇവയൊന്നും ചിത്രത്തില്‍ വരുന്നില്ലാത്തതിനാല്‍, ഈ വിഭാഗത്തെ റേറ്റിംഗില്‍ പരിഗണിച്ചിട്ടില്ല.)
ഒരു ആശയത്തെ മുന്‍നിര്‍ത്തി ദൃശ്യങ്ങളിലൂടെ സംവേദിക്കുവാനുള്ള ഡോ. ബിജുവിന്റെ ശ്രമത്തെ അഭിനന്ദിക്കുന്നു. മലയാള സിനിമയില്‍ കണ്ടു ശീലമില്ലാത്ത ലൊക്കേഷനുകള്‍, സാധാരണ രീതി വിട്ടുള്ള അവതരണം, അഭിനേതാക്കളേക്കാള്‍ കഥാപാത്രങ്ങളെ കാണുന്ന / കാണിക്കുന്ന സമീപനം; ഇങ്ങിനെ പല കാര്യങ്ങളിലും ബിജുവിന്റെ സിനിമകള്‍ വ്യത്യസ്തമാവുന്നുമുണ്ട്. എന്നാല്‍ ഇവയൊന്നും പൂര്‍ണ അര്‍ത്ഥത്തില്‍ സിനിമയ്ക്ക് ഗുണകരമാവുന്നില്ല എന്നതാണ് ബിജുവിലെ രചയിതാവിന്റെ / സംവിധായകന്റെ പരാജയം. കൂടുതല്‍ നല്ല തയ്യാറെടുപ്പുകള്‍ ഈ ചിത്രത്തിന് ആവശ്യമായിരുന്നു, കഥാപാത്രങ്ങളെ കാണികള്‍ക്ക് കൂടുതല്‍ പരിചിതമാക്കുന്ന സന്ദര്‍ഭങ്ങള്‍ വേണ്ടിയിരുന്നു, കൂടുതല്‍ വിശ്വസനീയമായ രീതിയില്‍ സിനിമയില്‍ കാണിക്കുന്ന പരിസരങ്ങള്‍ ഒരുക്കേണ്ടിയിരുന്നു; ഇങ്ങിനെ പലകാര്യങ്ങളിലും വന്നിട്ടുള്ള കുറവുകള്‍ ചിത്രത്തെ മികച്ചത് എന്നു പറയുന്നതില്‍ നിന്നും ലേഖകനെ തടയുന്നു. അതേ സമയം തന്നെ, മേല്‍ സൂചിപ്പിച്ച വ്യത്യസ്തതകള്‍ കാരണമായും, എം.ജെ. രാധാകൃഷ്ണന്റെ ക്യാമറ പകര്‍ത്തിയ ദൃശ്യങ്ങളുടെ മികവിനാലും കാണാവുന്ന ചിത്രങ്ങളുടെ പട്ടികയിലേക്ക് 'ആകാശത്തിന്റെ നിറ'ത്തെ ചേര്‍ക്കാതെയും നിവൃത്തിയില്ല!
ഓഫ് ടോപ്പിക്ക്: ഷാങ്ഹായ് ചലച്ചിത്രമേളയുടെ വെബ്സൈറ്റില്‍ സംവിധായകനെ പരിചയപ്പെടുത്തുന്നിടത്ത് ഇങ്ങിനെയും കാണുന്നു: "His articles made many controversies and are widely discussed and created a new wave of change in the Malayalam film industry." - അതു ശരി, ഇദ്ദേഹമായിരുന്നു മലയാള സിനിമയില്‍ 'ന്യൂ വേവി'നു തുടക്കമിട്ടതെന്നത് പുതിയ അറിവായിരുന്നു. ഇതു പറഞ്ഞു തരാന്‍ ചൈനക്കാര്‍ വേണ്ടി വന്നു! :-D (എന്നാലും എഴുതിക്കൊടുക്കുന്നതിനൊരു മര്യാദയൊക്കെ വേണ്ടേ ഡോ. ബിജുവേ!)
ഡോ. ബിജു രചനയും സംവിധാനവും നിര്‍വ്വഹിച്ച 'ആകാശത്തിന്റെ നിറ'മെന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteHaree
@newnHaree
#AkasathinteNiram does add some colors to your thoughts. A good visual treat as well. @Indrajith_S #Chithravishesham
4:56 PM - 22 Jul 12 via Twitter for Android
--
ഒരു ഹോമിയോ ബിരുദ ധാരി തന്റെ പേരില്‍ ഡോക്ടര്‍ എന്ന് ചേര്‍ത്ത് വയ്ക്കുന്നത് തന്നെ തട്ടിപ്പല്ലേ? വീട്ടിലേക്കുള്ള വഴി കണ്ടു കമ്പ്ലീറ്റ് കൃത്രിമം ആയിരുന്നു , പിന്നെ പ്ര്ത്വിരാജിനെയും ഇന്ദ്രജിത്തിനെയും ഒക്കെ മണി അടിച്ചു കാല് ഷീറ ഒപ്പിക്കുന്നു, പണം വെറുതെ കളയാന്‍ ഉള്ള അബ്കാരികളെ ചാക്കിട്ട് പടം പിടിപ്പിക്കാന്‍ പ്രോട്യൂസരും , ഏതായാലും വീട്ടിലേക്കുള്ള വഴി കണ്ട ക്ഷീണം മാറാത്തതിനാല്‍ ഇതിനു പണം കളയാന്‍ ഞാനില്ല , നീല്‍ ഐലന്‍ഡ് സന്ദര്‍ശിച്ചിട്ടും ഉണ്ട്
ReplyDeleteLooks like, the director wanted to use a story and treatment which would be similar to that of East European and East Asian movies, to give a deliberate international touch. But it turned out as quite pretentive. Even if there is dialogues or not, a movie basically has to be engaging. This one doesnt do that job at all, except for the first few minutes.. Very disappointing.
ReplyDeleteഞാൻ കുറച്ചുകൂടി മാർക്ക് കൊടുക്കും... നല്ല പടം.....
ReplyDelete:-)
njaan kurachukoodi mark kodukkum... nalla padam....
ReplyDeleteBut BIJU'S articles were very good ..he very much tried in making these changes through his articles..you should accept this haree..
ReplyDeleteഡോ. ബിജുവിന്റെ ലേഖനങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്. അവ പലപ്പോഴും സിനിമയുടെ കലാപരമായ വശങ്ങള് വിട്ട് അതിനു പിന്നിലുള്ള രാഷ്ട്രീയത്തെയും അണിയറയിലെ കള്ളക്കളികളെയുമൊക്കെയാണ് വിഷയമാക്കിയിട്ടുള്ളത്. അവയിലൊക്കെ ഉന്നയിച്ച പ്രശ്നങ്ങളില്‍ കാതലായ മാറ്റമൊന്നും ഇന്നും വന്നിട്ടുമില്ല. അവയാണ് മലയാളസിനിമയില്‍ ഇന്ന് വന്നിട്ടുണ്ടെന്നു പറയുന്ന 'ന്യൂ വേവി'ന് കാരണമായത് എന്നതിനോടും യോജിക്കുന്നില്ല. (ലേഖനങ്ങള്‍ പ്രസക്തമല്ല എന്നൊരു അഭിപ്രായമില്ല. ചില അനക്കങ്ങളൊക്കെ സിനിമ മേഖലയിലുണ്ടാക്കി എന്നതിനോട് യോജിക്കുകയും ചെയ്യുന്നു.)
ReplyDeleteഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
--
ഡോ.ബിജു സംവിധാനം ചെയ്ത ആകാശത്തിന്റെ നിറം ഇന്നലെ കണ്ടു. സിനിമ തിരുവനന്തപുരത്തു നിന്നു മാറുന്നവെന്നറിഞ്ഞതിനാല് വ്യാഴാഴ്ച സെക്കന്‍ഡ് ഷോ കണ്ടു. കണ്ടില്ലായിരുന്നെങ്കില്‍ വലിയൊരു നഷ്ടമാകുമായിരുന്നു ഈ സിനിമ. വല്ലാത്തൊരു മൂഡിലാണ് സീനിമ ആസ്വദിച്ചത്. കഥപറയാന്‍ സ്വീകരിച്ച പശ്ചാത്തലം തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. അക്കാര്യത്തില്‍ ബിജുവിനെ അഭിനന്ദിച്ചേ മതിയാകൂ.
ReplyDeleteറേഡിയോയില്‍ സുഭാഷിതങ്ങള്‍ എന്നൊരു പരിപാടിയുണ്ടായിരുന്നു പ്രഭാതത്തില്‍. അര്‍ഥവത്തായ ഏതെങ്കിലും ഒരു ശ്ലോകത്തേയോ ആപ്തവാക്യത്തേയോ മറ്റോ വ്യാഖ്യാനിക്കുന്ന പരിപാടി. അതുപോലെയാണ് ഈ സിനിമയും. സ്നേഹം, ജീവിതം തുടങ്ങിയ സര്‍വ്വസാധാരണമായ ചില കാര്യങ്ങളെ മനോഹരമായി നിര്‍വ്വചിച്ചിരിക്കുന്നു. കുടുംബത്തെക്കൂടി സിനിമ കാണിക്കാനാകാതെ പോയതില്‍ ഇപ്പോള്‍ നഷ്ടബോധമുണ്ട്. ആവശ്യത്തിനു മാത്രമുള്ള സംഭാഷണങ്ങള്‍ ദ്വീപിന്റെ ഏകാന്തതയെ വല്ലാതെ അനുഭവിപ്പിക്കുന്നു. ഐസക് തോമസിന്റെ പശ്ചാത്തല സംഗീതവും നെടുമുടിയുടെയും ഇന്ദ്രജിത്തിന്റെയും ഗോവര്‍ദ്ധനന്റെയും അനൂപിന്റെയുമെല്ലാം അഭിനയവും എം.ജി.രാധാകൃഷ്ണന്റെ മനോഹരദൃശ്യങ്ങളും എടുത്തുപറയേണ്ടവയാണ്. കുറേ വര്‍ഷം മുമ്പ് കിം കി ഡുക്കിന്റെ 'ദി ബോ' കണ്ടിരുന്നപ്പോഴുണ്ടായ അനുഭവം മറ്റൊരു തലത്തില്‍ ഈ സിനിമയില്‍ നിന്നു ലഭിക്കുന്നു. ഡോ.ബിജുവിന് നന്ദി, നല്ലൊരു ചലച്ചിത്രാനുഭവം പകര്‍ന്നതിന്.
തിരുവനന്തപുരത്ത് ശ്രീയില്‍ ഇന്നലെ സെക്കന്‍ഡ് ഷോയ്ക്കും നൂറോളം പ്രേക്ഷകരുണ്ടായിരുന്നുവെന്നത് മോശം കാര്യമല്ല. പടം തീര്‍ന്നപ്പോള്‍ സാമാന്യം നല്ല കയ്യടിയുമുണ്ടായി. എന്നിട്ടും സിനിമ മാറ്റിയിരിക്കുന്നു.
//ഡോ. ബിജുവിന്റെ ലേഖനങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്. അവ പലപ്പോഴും സിനിമയുടെ കലാപരമായ വശങ്ങള് വിട്ട് അതിനു പിന്നിലുള്ള രാഷ്ട്രീയത്തെയും അണിയറയിലെ കള്ളക്കളികളെയുമൊക്കെയാണ് വിഷയമാക്കിയിട്ടുള്ളത്. //
ReplyDeletetrue.still remember the article which he had written on palerymanikyam (mathrubhumi weekly yil ano malayalam varikayil ano enu ormayilla)
you liked that atrocity called cinema company,haree?i haven't seen such a distasteful spoof/satire in malayalam cinema since saroj kumar...romba over thanne arnu,aa hero style intro yum pinnedu kanichathum...!
ReplyDeleteഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
ReplyDeleteകിം കി ഡുക്കിന്റെ 'ദി ബോ'യോടൊക്കെയുള്ള താരതമ്യം അല്പം കടന്നു പോയില്ലേ? ആശയം, അതവതരിപ്പിക്കുന്ന രീതി, അവതരണത്തില്‍ കൈവരിക്കുന്ന പൂര്‍ണത - ഈ മൂന്നു ഘടകങ്ങളാണ് കിം കി ഡുക്ക് ചിത്രങ്ങളെ വേര്‍തിരിച്ചു നിര്‍ത്തുന്നതെന്നാണ് അനുഭവം. അത്ര പുതുമയൊന്നും പറയുവാനില്ലാത്ത ആശയം, മലയാള സിനിമയില്‍ അധികം കാണാത്തൊരു ശൈലിയില്‍ പറഞ്ഞിരിക്കുന്നു - ഇതിനപ്പുറം 'ആകാശത്തിന്റെ നിറം' സമാനതകളില്ലാത്ത ചിത്രമൊന്നുമാവുന്നില്ല. (അവതരണത്തിലെ പൂര്‍ണത എന്നതിനു വേണ്ടിയുള്ള ശ്രമം പോലുമില്ലാത്തതിനാല്‍ അതിനെക്കുറിച്ചു മിണ്ടുന്നില്ല.)
@nikhimenon; Let's talk about it soon. :)
--
haree n,
ReplyDeletethe cinema company thing,the first day itself i had seen the movie as one of the guys who had acted in the movie was my friend's friend.i not only disliked the movie but also felt that mammas' intention to malign another established young actor in the business by portyaing him as a womaniser as outright ridiculous and even offensive.Mammas even tried to justify the poor quality of his debut film by indirectly criticising dileep and anoop(producer of pappy).Don't you think practices like this should be condemned?
about the quality of his latest film,cinema company,the less said the better.believe me,along with a couple of my friends,i had made a 1 hour long film with a cinema within a cinema backdrop.though made on a limited budget,i swear it was much better than mammas' wannabe cult classic..sorry for discussing it here.felt like responding after seeing your twitter update on cinema company.you are one reviewer whose reviews have been sensible most of the time.
Again,tastes vary,but couldnt help pointing out atrocities like this..after all,do you think one should make movies to settle personal scores?reminds me of the vinayan movie 'superstar' and the much recent padmasree saroj kumar which were made to malign mohanlal
ചില ഡയലോഗുകളിലെ ഗുണപാഠത്തിന്റെ അതിപ്രസരം, ഡോൾഫിന്റെ ചാട്ടം തുടങ്ങിയ കാര്യങ്ങളൊഴിച്ചാൽ തീർച്ചയായും കാണാൻ കൊള്ളുന്ന സിനിമയാണ് ആകാശത്തിന്റെ നിറം.
ReplyDeleteപൂർണ്ണതയിലെത്തിയില്ലെങ്കിലും ഒരു സംവിധായകൻ എന്ന നിലയിൽ ഡോ:ബിജുവിന്റെ ഗ്രാഫ് മുകളിലേക്ക് തന്നെയെന്ന് നിസംശയം പറയാം.
haree യുടെ അഭിപ്രായങ്ങളെ ശരി വയ്ക്കുന്നു ..ഒരുപക്ഷെ അദേഹം പല രാഷ്ട്രീയ സാഹചര്യങ്ങളെയും കൂടുതല്‍ ചികയാന്‍ ശ്രമിചിട്ടുണ്ടാകം അവയൊക്കെ ആ വ്യക്തിയുടെ നേരനുഭവങ്ങള്മാകാം :പിന്നെ അവയും പറയാന്‍ ആരെങ്കിലും വേണ്ടേ ..? "ചില അനക്കങ്ങളൊക്കെ സിനിമ മേഖലയിലുണ്ടാക്കി എന്നതിനോട് യോജിക്കുകയും ചെയ്യുന്നു " ഇത് ശരി തന്നെ
ReplyDeleteബിജു സംവിധാനം നിര്‍ത്തുന്നതാണ് നല്ലത് .അയാളുടെ സൈറയും വീടിലെകുള്ള വഴിയും എല്ലാം കാണാന്‍ അപര ക്ഷമ തന്നെ വേണം .പക്ഷെ മൂപ്പര് തന്റെ ലേഖനങ്ങളിലൂടെ തെറി പറയല്‍ ഒരു കലയാക്കിയത് കൊണ്ട് എല്ലാവരും മൂപ്പരുടെ വായ അടപ്പിക്കാന്‍ വേണ്ടി എന്തെങ്ങിലും ഒരു അവാര്‍ഡ് കൊടുക്കും .സൈറയില്‍ ഒസാമയെ വരെ ഇന്റര്‍വ്യൂ ചെയ്യുന്നുണ്ട്
ReplyDelete'Aakshathinte Niram' Nominated for the OSCAR
ReplyDelete