വീണ്ടും കണ്ണൂര്‍ (Review: Veendum Kannur)

Published on: 6/04/2012 08:25:00 AM

വീണ്ടും കണ്ണൂര്‍: വാചകമടി മാത്രം ബാക്കി!

ഹരീ, ചിത്രവിശേഷം

Veendum Kannur: A film by Haridaas starring Anoop Menon, Sandhya, Tini Tom etc. Film Review for Chithravishesham by Haree.
മനോജ് കെ. ജയനെ നായകനാക്കി 'കണ്ണൂര്‍' എന്ന ചിത്രം ഹരിദാസ് സംവിധാനം ചെയ്യുന്നത് 1997-ലാണ്‌. അന്നത്തെ കണ്ണൂരിലെ രാഷ്‍ട്രീയ സാഹചര്യങ്ങളാണ്‌ 'കണ്ണൂരി'ന്‌ ഹരിദാസ് വിഷയമാക്കിയതെങ്കില്‍ ഇന്നത്തെ മാറിയ കണ്ണൂരും മാറിയ രാഷ്‍ട്രീയവുമാണ്‌ 'വീണ്ടും കണ്ണൂരി'ന്‌ വിഷയമാവുന്നത്. അനൂപ് മേനോനും ശിവാജി ഗുരുവായൂരും ടിനി ടോമും സന്ധ്യയുമൊക്കെയാണ്‌ റോബിന്‍ തിരുമല രചന നി‍ര്‍വ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഗോള്‍ഡന്‍ വിംഗ്സ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ലത്തീഫ് തിരൂരാണ്‌ ചിത്രത്തിന്റെ നിര്‍മ്മാണം. 'A Violent Political Love Story' എന്നു പറഞ്ഞാണ്‌ ചിത്രം നമ്മെ ഭയപ്പെടുത്തുവാന്‍ ശ്രമിക്കുന്നതെങ്കിലും അക്രമവും രാഷ്‍ട്രീയവും പ്രണയവുമെല്ലാം മേമ്പൊടിക്കുണ്ടെന്നല്ലാതെ ഇതിലൊന്നും ചിത്രം ശ്രദ്ധ നല്‍കുന്നില്ല. കേവലം കുറേ വാചകമടിയും അതിനിടയില്‍ ചുമ്മാ രണ്ട് പാട്ടുകളും ചേര്‍ത്താല്‍ അതൊരു സിനിമയാവുമോ? ആവുമെന്ന കണക്കുകൂട്ടലിലാണ്‌ രചയിതാവും സംവിധായകനും ഈ ചിത്രം പണിതിറക്കിയിട്ടുള്ളത്. അതങ്ങനെയല്ല എന്നു ചിന്തിക്കുന്നവര്‍ ഇതൊരു സിനിമയെന്നു കരുതി കാണുവാന്‍ ഉദ്യമിക്കാതിരിക്കുകയാവും ഭംഗി.

ആകെത്തുക     : 3.50 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 2.00 / 10
: 2.00 / 10
: 5.00 / 10
: 3.00 / 05
: 2.00 / 05
പുതിയൊരു കമ്മ്യൂണിസ്റ്റ് ചിന്താധാര കേരള രാഷ്‍ട്രീയത്തില്‍ സജീവമായി ഉണ്ടാവേണ്ടതിന്റെ ആവശ്യകതയിലൂന്നിയാണ്‌ ചിത്രം വികസിപ്പിച്ചിരിക്കുന്നത്. പക്ഷെ, ചാനലുകളില്‍ കാണുവാന്‍ കിട്ടുന്ന മിമിക്രി സ്കിറ്റുകളേക്കാളൊരു മികവ് ചിത്രത്തിന്റെ തിരനാടകത്തിനു പറയുവാനില്ല. കെ.എസ്. ബ്രഹ്മാനന്ദനെന്ന പ്രതിപക്ഷ നേതാവിനെ അവതരിപ്പിച്ച വിധമൊക്കെ ഇതിനെ സാധൂകരിക്കുകയും ചെയ്യുന്നു. കേരളത്തിലെ കക്ഷിരാഷ്‍ട്രീയത്തില്‍ ഇന്നു സജീവമായ പലരുമായും ചേര്‍ത്തുവെച്ച് കാണേണ്ടതായ കഥാപാത്രങ്ങള്‍ ഇനിയുമുണ്ട് ചിത്രത്തില്‍. നായകനു പ്രസംഗിക്കുവാനുള്ള അവസരങ്ങള്‍ ചിത്രത്തില്‍ അങ്ങോളമിങ്ങോളം ഉണ്ടായിരിക്കുക എന്നൊരൊറ്റ ഉദ്ദേശത്തിലാണ്‌ റോബിന്‍ തിരുമല ചിത്രത്തിന്റെ തിരനാടകം വികസിപ്പിച്ചിരിക്കുന്നത്. നായകന്റെയും നായികയുടേയും പ്രണയത്തിന്‌ രണ്ട് പാട്ടു ചേര്‍ക്കുവാനൊരു കാരണം എന്നതിലപ്പുറമൊരു പ്രാധാന്യം വരുന്നില്ല. ചിത്രമൊന്ന് തീര്‍ക്കുവാനെന്ന പോലെ ഒടുവില്‍ കൊണ്ടുവന്ന സംഭവങ്ങളും കഥയിലെ തിരിവുമൊക്കെ ഏച്ചുകെട്ടലായി മാത്രമേ അനുഭവപ്പെട്ടതുമുള്ളൂ! നായകന്റെ കവലപ്രസംഗമാണ്‌ സിനിമ മുഴുവനെന്നത് സിനിമയെന്ന നിലയ്‍ക്ക് മുഷിപ്പനാണെങ്കിലും, പറയുന്ന ചിലതൊക്കെ കാര്യമാണെന്നതിനാല്‍ (ആശയങ്ങള്‍ പുതുതൊന്നുമല്ല, പഴയതൊക്കെ തന്നെ!) അതിങ്ങനെ ഉച്ചത്തില്‍ കേള്‍ക്കുവാനൊരു സുഖമൊക്കെയുണ്ട്.

Cast & Crew
Veendum Kannur

Directed by
Haridaas

Produced by
Latheef Thirur

Story, Screenplay, Dialogues by
Robin Thirumala

Starring
Anoop Meon, Sandhya, Sivaji Guruvayoor, Tini Tom, Irshad, Arun, Rajeev Pillai, Rizabava, Sajitha Beti, Augustine, Nandu etc.

Cinematography (Camera) by
Jithu Damodar

Editing by
Bijith Bala

Production Design (Art) by
Sreeni

Music by
Robin Thirumala

Lyrics by
Prakash Marar

Make-Up by
Ratheesh Ambadi

Costumes by
Manoj Alappuzha

Action (Stunts / Thrills) by
Palani

Banner
Golden Wings International

Release Date
2012 June 01

നീണ്ട വാചകങ്ങള്‍ ഭംഗിയായി അവതരിപ്പിക്കുക എന്നതിനപ്പുറം അനൂപ് മേനോന്‌ പാര്‍ട്ടി സെക്രട്ടറിയുടെ മകനായി കാര്യമായൊന്നും ചിത്രത്തില്‍ ചെയ്യുവാനില്ല. അതദ്ദേഹം ഭംഗിയായി ചെയ്തിട്ടുമുണ്ട്. നായികയായെത്തുന്ന സന്ധ്യയ്‍ക്കാവട്ടെ രണ്ടു പാട്ടുകളില്‍ പങ്കെടുക്കുകയായിരുന്നു പ്രധാന ദൗത്യം. മറ്റു പ്രധാന വേഷങ്ങളിലെത്തിയ ശിവാജി ഗുരുവായൂര്‍, ടിനി ടോം, റിസബാവ തുടങ്ങിയവരൊക്കെ തങ്ങളുടെ വേഷങ്ങളോട് നീതി പുലര്‍ത്തിയെന്നു പറയാം. ഇര്‍ഷാദിന്റെയും രാജീവ് പിള്ളയുടേയും കഥാപാത്രങ്ങള്‍ക്ക് കാര്യമായ മികവ് തോന്നിച്ചില്ല. അരുണ്‍, സജിത ബേട്ടി, നന്ദു, അഗസ്റ്റ്യന്‍ തുടങ്ങി മറ്റു ചില അഭിനേതാക്കളുമുണ്ട് ചിത്രത്തില്‍.

അനൂപ് മേനോന്റെ ജയകൃഷ്ണന്‍ നിന്നു പ്രസംഗിക്കുന്നതാണ്‌ സിനിമയുടെ ഭൂരിഭാഗം ഷോട്ടുകളുമെങ്കിലും, അതു കണ്ടിരിക്കുന്നതിന്റെ മുഷിപ്പ് ഒരു പരിധിവരെയെങ്കിലും കുറയ്‍ക്കുവാന്‍ ജിത്തു ദാമോദറിന്റെ ഛായാഗ്രഹണത്തിനു കഴിഞ്ഞെന്നു പറയാം. ക്യാമറ ചലിപ്പിച്ച് പകര്‍ത്തിയിരിക്കുന്ന ഷോട്ടുകളുടെ ഒഴുക്കു നഷ്ടമാവാതെ ബിജിത്ത് ബാല സന്നിവേശിപ്പിച്ചിട്ടുമുണ്ട്. ചമയം, വസ്‍ത്രാലങ്കാരം, കലാസംവിധാനം തുടങ്ങിയവയൊക്കെ പതിവിന്‍പടി പോവുന്നു. സംഘട്ടന രംഗങ്ങളുടെ സംവിധായകനായി പേരു കണ്ട പളനിയെ കാര്യമായി ചിത്രത്തില്‍ ഉപയോഗിച്ചിട്ടില്ല. സുധീപ് കുമാര്‍ പാടിയ "മെല്ലെ മെല്ലെ മഴയായ്...", നജീം അര്‍ഷാദ് പാടിയ "നീ വിട പറയും..." എന്നിങ്ങനെ പ്രകാശ് മാരാരെഴുതി റോബിന്‍ തിരുമല ഈണമിട്ട രണ്ട് ഗാനങ്ങളുണ്ട് ചിത്രത്തില്‍. ചിത്രത്തിലുണ്ടെന്നു പറയുന്ന പ്രണയം കാണിക്കുവാന്‍ രണ്ടു ഗാനങ്ങള്‍ എന്നല്ലാതെ മറ്റൊരു ഗുണവും ഇവയ്‍ക്കില്ല.

ഒരു പുരോഗമന / പ്രായോഗിക കമ്മ്യൂണിസ്റ്റ് ചിന്താധാര കേരളത്തിലുണ്ടാവണം, പ്രായം ചെന്ന നേതാക്കള്‍ യുവാക്കള്‍ക്കു വഴിമാറി കൊടുക്കണം; എന്നിങ്ങനെ കമ്മ്യൂണിസത്തെ പുതുക്കുവാനുതകുന്ന ആശയങ്ങളൊക്കെയാണ്‌ ചിത്രത്തിലെ രാഷ്‍ട്രീയം പറഞ്ഞുവെയ്‍ക്കുന്നത്. കൂട്ടത്തില്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്‍വര്‍ക്കിംഗ് സൈറ്റുകളിലൂടെയുള്ള മുല്ലപ്പൂ വിപ്ലവങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അതുവഴി വേണം പാര്‍ട്ടിയുടെ ഇനിയുള്ള വിപ്ലവങ്ങളെന്നുമുണ്ട്. വികസനത്തെ കണ്ണുമടച്ച് എതിര്‍ക്കേണ്ടതില്ല എന്നു വാദിക്കുവാന്‍ പണ്ട് കമ്മ്യൂണിസ്റ്റുകാര്‍ ട്രാക്ടറിനേയും കമ്പ്യൂട്ടറിനേയും എതിര്‍ത്തതു തന്നെയൊക്കെയേ റോബിന്‍ തിരുമലയുടേയും ഹരിദാസിന്റെയും പക്കലുള്ളൂ. ഇതൊക്കെ ഒരു പരിധിവരെയെങ്കിലും സമ്മതിച്ചു കൊടുക്കാമെങ്കിലും, തമിഴ്‍നാട് രാഷ്‍ട്രീയത്തിലെ നേതാക്കളെയാണ്‌ കേരളത്തിലുള്ളവര്‍ മാതൃകയാക്കേണ്ടത് എന്നൊക്കെ നായകനെക്കൊണ്ട് പറയിക്കുമ്പോള്‍ രചയിതാവും സംവിധായകനും എന്താണ്‌ ശരിക്കും ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. (റോഡുകളുടെ നിലവാരവും, ഭീഷണിപ്പെടുത്തിയാണെങ്കിലും അവരുടെ കാര്യം നേടിയെടുക്കും എന്നതൊക്കെയാണ്‌ തമിഴ്‍നാടിന്റെ ഗുണങ്ങളായി ചിത്രത്തില്‍ പറയുന്നത്!) ഇതൊക്കെ പോവട്ടെ, കണ്ണൂരിലെ ഇന്നത്തെ രാഷ്‍ട്രീയ സാഹചര്യം കൃത്യമായി വരച്ചിടുവാന്‍ സിനിമയ്‍ക്ക് സാധിക്കുന്നുണ്ടോ എന്നു ചോദിച്ചാല്‍, അതുമില്ല. ഇങ്ങിനെ ഏതു നിലയ്‍ക്കു നോക്കിയാലും പ്രേക്ഷകര്‍ക്ക് ആശ്വാസത്തിനു വകയുള്ളതൊന്നും ചിത്രത്തിലില്ല. ചാനലുകളില്‍ ഉച്ചപ്പടമായി വരുമ്പോള്‍ ആരെങ്കിലുമൊക്കെ കണ്ടാലായി എന്നല്ലാതെ ഇതു തിയേറ്ററില്‍ പോയി എത്രയാളുകള്‍ കാണുമെന്നത് കണ്ടു തന്നെയറിയണം!

32 comments :

 1. സന്ധ്യ, അനൂപ് മേനോന്‍ എന്നിവരെ നായികാനായകന്മാരാക്കി ഹരിദാസ് സംവിധാനം ചെയ്‍ത 'വീണ്ടും കണ്ണൂരി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  Haree
  ‏@newnHaree
  ‪#VeendumKannur‬: Nonstop dialogues and two songs in between; does it make a film? I doubt! Coming soon in ‪#Chithravishesham‬.
  9:34 PM - 1 Jun 12 via Twitter for Android
  --

  ReplyDelete
 2. ഇത് ഇറങ്ങിയിരുന്നോ....??? അറിഞ്ഞില്ലാലോ

  ReplyDelete
 3. ഹരിദാസും,കെ.കെ.ഹരിദാസും രണ്ടു സംവിധായകരാണ്.

  ReplyDelete
 4. ഹരിദാസും കെ കെ ഹരിദാസും രണ്ടു സംവിധായകര്‍ ആണ് എന്നാണറിവ് രഞ്ജിത്തിന്‍റെ തിരക്കഥയില്‍ ജോര്‍ജ് കുട്ടി c/o ജോര്‍ജുകുട്ടി എന്ന സിനിമയിലൂടെ സംവിധാനരംഗത്ത് കടന്നു വന്ന ഹരിദാസ് ആ വര്‍ഷത്തെ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം നേടി പിന്നീട് കിന്നരിപ്പുഴയോരം, ഇന്ദ്രപ്രസ്ഥം തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തു, എന്നാല്‍ കെ കെ ഹരിദാസ് എന്ന സംവിധായകന്‍ വധു ഡോക്ടറാണ് എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്(?)
  (കെ കെ ഹരിദാസ് പിന്നീട് കുറേയേറേ ലോ ബഡ്ജറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്) പലതും നിലവാരമില്ലാത്തതാണെങ്കിലും പല ചിത്രങ്ങളും നിര്‍മാതാവിന് വലിയ നഷ്ടം വരുത്താതെ കാത്തു

  ReplyDelete
 5. ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)

  IMDB-യിലെ പ്രൊഫൈല്‍ പേജ് പ്രകാരം കെ.കെ. ഹരിദാസാണ്‌ 'കണ്ണൂര്‍' സംവിധാനം ചെയ്തിട്ടുള്ളത്. അതേ സംവിധായകന്റെയാണ്‌ ഈ ചിത്രവും എന്നാണ്‌ മനസിലാക്കുന്നത്. 'ജോര്‍ജ്ജൂട്ടി c/o ജോര്‍ജ്ജൂട്ടി', 'വധു ഡോക്ടറാണ്‌' എന്നീ ചിത്രങ്ങള്‍ കെ.കെ. ഹരിദാസിന്റെ പേരില്‍ തന്നെയാണ്‌ IMDB-യില്‍ കാണുന്നത്. 'ഇന്ദ്രപ്രസ്ഥ'മെന്ന ചിത്രം ഹരിദാസെന്ന പേരിലാണ്‌ ഇതേ സംവിധായകന്‍ ചെയ്‍തതെന്നും അവിടെ കാണുന്നു.

  ഓഫ്: IMDB പൂര്‍ണമായും ശരിയാണ്‌ എന്നു കരുതുന്നില്ല. മറ്റൊരു റഫറന്‍സ് ഇല്ലാത്തതിനാല്‍ അതിലെ വിവരങ്ങള്‍ സ്വീകരിച്ചെന്നു മാത്രം.

  ReplyDelete
 6. Wiki says Veendum Kannur is directed by Haridas Kesavan.

  അപ്പൊ ആരാ ഈ ജോസഫേട്ടന്‍ : http://www.imdb.com/name/nm3703975/

  ReplyDelete
 7. 'കണ്ണൂര്‍' എന്ന ചിത്രത്തിന്റെ ടൈറ്റില്‍സില്‍ എഴുതിയിരിക്കുന്നത് ഹരിദാസ് എന്ന് തന്നെയാണ്. ഇദ്ദേഹം തന്നെയാണ് ഹരിദാസ് കേശവനും('കഥ സംവിധാനം കുഞ്ചാക്കോ') കെ.കെ.ഹരിദാസിന്റെ ചിത്രങ്ങളേക്കാള്‍ നിലവാരം വെറും ഹരിദാസിന്റെ ചിത്രങ്ങള്‍ക്ക് ഉണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. കെ.കെ.ഹരിദാസിന്റെ ഒരു സംഭവം അടുത്തിടെ ഇറങ്ങിയിരുന്നു 'ജോസേട്ടന്റെ ഹീറോ'

  ReplyDelete
 8. പിന്നെ സംവിധായകരുടെ പേരിനെ പറ്റി സംശയം വന്നത് ഹരി സിനിമയൊന്നും അധികം കാണാത്ത ആളായത് കൊണ്ടാ. സിനിമ നിരൂപണം ഒരു ഗ്ലാമര്‍ ജോലി ആയതു ഇപ്പോളല്ലേ. അങ്ങനെ ചാടികേറി reviewer ആയാല്‍ ഇങ്ങനെയൊക്കെ സംഭവിക്കും . മലയാള സിനിമ റിവ്യൂ എഴുതുന്ന ആള്‍ imdb പറയുന്നത് കേള്‍കേണ്ടി വരുന്നതും ആ വിവരമില്ലായ്മ കൊണ്ട് തന്നെയാണ്. നെറ്റ് ല് തന്നെയാണ് ജീവിതം , അല്ലെ ? കെ കെ ഹരിദാസ്‌ കോമഡി മാത്രം ചെയ്തിട്ടുള്ള സംവിധായകനാണ്. ഹരിദാസ്‌ ഇന്ദ്രപ്രസ്ഥം,കിന്നരിപ്പുഴയോരം എന്നെ സിനിമകള്‍ എടുത്തിട്ടുള്ള ആളാണ്, ഒരു താടിയൊക്കെ വെച്ച് വെളുത് , തടിചിരിക്കും. മറ്റെയാള്‍ കുറച്ചു മെലിഞ്ചു ഇരു നിറം. രണ്ടും രണ്ടാണ് ഹരീ. എപ്പോ മുതലാ സിനിമകള്‍ കണ്ടു തുടങ്ങിയത് ? ലാസ്റ്റ് ഇയര്‍ ? അനൂപ്‌ മേനോന്റെ stills കാണുമ്പോള്‍ തന്നെ ചിരി വരുന്നു. കഷ്ടം ! പണ്ടൊക്കെ സുരേഷ് ഗോപിയും, മനോജ്‌ ക ജയനും ചെയ്ത സാധനങ്ങള്‍ ഇപ്പൊ ഇവന്റെ കൈയില്‍!

  ReplyDelete
 9. ഏവരുടെയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)

  കെ.കെ. ഹരിദാസ്, ഹരിദാസ് കേശവന്‍, ഹരിദാസ് (അതില്‍ തന്നെ Haridas പിന്നെ Haridaas); ഇതിലാരൊക്കെ ഏതൊക്കെ ചിത്രങ്ങളാണ്‌ ചെയ്തത് എന്നൊരു പിടിയുമില്ല. പല റഫറന്‍സുകളില്‍ പലതു കാണുന്നു. ഏതായാലും 'കണ്ണൂര്‍' സംവിധാനം ചെയ്തയാളുടെ തന്നെയാണ്‌ 'വീണ്ടും കണ്ണൂര്‍' എന്നാണ്‌ മനസിലാക്കുന്നത്.

  പിന്നെ, ഇത് ആരു ചെയ്തതാണെങ്കിലും അത് വിഷയവുമല്ല. കാരണം, സംവിധായകനെക്കുറിച്ചല്ല മറിച്ച് ഈ ചിത്രത്തെക്കുറിച്ചാണല്ലോ ഇവിടെ പറഞ്ഞിരിക്കുന്നത്! :)
  --

  ReplyDelete
 10. ഹരീ,
  ഒരു മലയാളം ഫിലിം reviewer മലയാള സിനിമകളും ലോക സിനിമകളും ഒക്കെ പണ്ടേ ആര്‍ത്തി പിടിച്ചു കാണുന്ന ഒരാളായിരിക്കണം. എല്ലാ കാര്യങ്ങളെപറ്റിയും ഒരു ഇന്‍ ഡെപ്ത് അറിവ് വേണം.അതൊരു ദിവസം കൊണ്ട് quizz ബുക്ക്‌ പഠിക്കുന്ന പോലെ പഠിച്ചു ഉണ്ടാക്കാന്‍ പറ്റുന്നതല്ല. വര്‍ഷങ്ങളായി സിനിമകള്‍ കണ്ടു കണ്ടു, ഈസി ആയി മനസ്സിലേക്ക് കയറി വരുന്നതാണ്. പിന്നെ സിനിമയുടെ making ന്റെ കുറിച്ച് പിടിയില്ലെങ്കില്‍ അതിനെ കുറിച്ച് എഴുതാന്‍ നില്‍ക്കരുത്. താങ്കളുടെ പല റിവ്യൂ കളിലും ഞാന്‍ കണ്ടു. സമീര്‍ താഹിരിന്റെ ദ്രിശ്യങ്ങള്‍ നന്നായെങ്കിലും, മനോജിനും രാവുതര്‍ക്കും അത് പ്രത്യേകമായി സന്നിവേശിപ്പിക്കാന്‍ കഴിഞ്ഞില്ല. ഇതെല്ലാം ടോട്ടല്‍ ബുല്ല്ഷിറ്റ് ആണ്. ഒരു സിനിമയില്‍ ക്യാമറമാന്‍ സ്വന്തമായി ചെയ്യാനുള്ളത് lighting മാത്രമാണ്. ഫ്രെയിം കോമ്പോസിഷന്‍ ഉം movement ഉം ഒക്കെ ഡയറക്ടര്‍ ആണ് നിശ്ചയിക്കുക. പിന്നെ shot division ചെയ്യുന്നത് സംവിധായകനും, സംവിധായകന്റെ associate ഉം ആണ്. നല്ല സംവിധായകര്‍ ഷോട്ട് ഡിവിഷന്‍ ആര്‍ക്കും വിട്ടു കൊടുക്കാറില്ല. പിന്നെ എഡിറ്റര്‍ ക്ക് കൂടുതല്‍ പണിയില്ല. പിന്നെ എവിടെ കട്ട്‌ ചെയ്യണം,എങ്ങനെ മിക്സ്‌ ചെയ്യണം എന്നത് തീരുമാനിക്കുന്നതും സംവിധായകനാണ്. ഇതിന്റെ ഒരു ടെക്നിക്കല്‍ ഹെല്പ് ചെയ്യുന്നു എന്നത് മാത്രമാണ് ഇവിടെ എഡിറ്റര്‍ ഉടെ ധര്‍മം. പിന്നെ 'സാങ്കേതികം' എന്നാ വിഭാഗത്തില്‍ 'ഇന്ത്യന്‍ റുപീ' ക്ക് 'അറബിയും ഒട്ടകവും' നെക്കാളും മാര്‍ക്ക്‌ കൊടുത്തിരിക്കുന്നതും കണ്ടു.കഷ്ടം ! താങ്കളുടെ sensibility യെ പറ്റി ഓര്‍ക്കുമ്പോള്‍..!! കുറ്റമെത്ര പറയാനുണ്ടെങ്കിലുംഅറബിയുടെ ടെക്നിക്കല്‍ ഫിനെസ്സെ തൊണ്ട് തീണ്ടിയിട്ടില്ലാത്ത പദമാണ് ഒരു ഫ്രെയിം മര്യാദക്ക് കമ്പോസ് ചെയ്യാനറിയാത്ത 'ഡയറക്ടര്‍' ആയ രഞ്ജിത്തിന്റെ 'ഇന്ത്യന്‍ റുപീ'. സാങ്കേതികം എന്നത് കൊണ്ട് നിങ്ങള്‍ ഉദ്ദേശിക്കുന്നത് 'സിനെമാടോഗ്രഫി' യും 'എഡിറ്റിംഗ്' ഉം , sound designing ഒക്കെ തന്നെയല്ലേ? ഇനി അതും .....

  ReplyDelete
 11. റിവ്യൂവര്‍ എങ്ങിനെയായിരിക്കണം എന്നൊക്കെ വിശദമാക്കിയതിനു നന്ദി. എന്തു ചെയ്യാം, നവമാധ്യമത്തിന്റെ വരവോടു കൂടി ഒറ്റ ദിവസം കൊണ്ട് റിവ്യൂവറായി മാറുവാനും ആളുകള്‍ക്ക് അവസമുണ്ടായിപ്പോയി! വായിക്കേണ്ടവര്‍ക്ക് വായിക്കാം, പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ രേഖപ്പെടുത്താം, തീരെ വിവേകമില്ലാത്ത ഒരുവനാണ്‌ ലേഖകനെന്ന് തോന്നുന്നെങ്കില്‍ അവഗണിക്കാം... എങ്ങിനെയായാലും ഉള്ള അറിവും ആസ്വാദന നിലവാരവുമൊക്കെ വെച്ച് എഴുത്തു തുടരും.

  ഓഫ്: മലയാളം മര്യാദയ്‍ക്ക് എഴുതുവാനറിയില്ലെങ്കില്‍ എഴുതുവാന്‍ നില്‍ക്കരുത് എന്നു പറഞ്ഞാലെങ്ങിനെയിരിക്കും? അതിനപ്പുറമുള്ള പ്രാധാന്യമൊന്നും ഇത്തരം ഉപദേശങ്ങള്‍ക്ക് കൊടുക്കാറില്ല, അതിനുള്ള മെറിറ്റുണ്ടെന്ന് തോന്നലുമില്ല. അപ്പോള്‍ ശരി. :)

  ReplyDelete
 12. man who respects everybody....???

  Serikkum? Aaara ee peritte? ;)

  ReplyDelete
 13. ഒരു സിനിമാ നിരൂപകന്‍ ഇന്നതൊക്കെ പഠിച്ചിരിക്കണം എന്നൊക്കെ പറയാന്‍ അഭിപ്രായ സ്വാതന്ത്ര്യം ഉള്ള നമ്മുടെ നാട്ടില്‍ ആര്‍ക്കും പറയാന്‍ പറ്റും, പക്ഷേ ഒരു മലയാള സിനിമയുടെ നിരൂപണം (അതോ തന്‍റേതായ അഭിപ്രായങ്ങളോ) പങ്കുവെക്കുന്നതിനെ ഇത്രയ്ക്കങ്ങ് ഇകഴ്ത്തണോ ചങ്ങാതീ? പിന്നെ നിങ്ങള്‍ പറഞ്ഞ അതേ സ്വാതന്ത്ര്യമല്ലേ മറ്റൊരാള്‍ക്ക് എഴുതാനും ഉള്ളത്.... ഒരു ചെറികഥ എഴുതണമെങ്കില്‍ ലോകത്തില്‍ ഇതുവരെ ഇറങ്ങിയ മുഴുവന്‍ സാഹിത്യ സമാഹാരങ്ങള്‍ മുഴുവന്‍ വായിച്ചിരിക്കണം എന്ന് പറയുന്നതു പോലെയാണല്ലോ?
  പിന്നെ ഗാലറിയില്‍ ഇരുന്ന് കളിക്കാന്‍ നാമെല്ലാം മിടുക്കരാണല്ലോ?
  സര്‍ക്കസ്സില്‍ വളയത്തിനുള്ളിലൂടെ ചാടുന്ന അഭ്യാസിയെ നോക്കി ഒന്ന് കൈയടിക്കുന്നതിനുപകരം ഓ ഇതൊക്കെ എത്ര പ്രാവശ്യം കണ്ടതാ എന്ന ഭാവമാണ് നമ്മെ നയിക്കുന്നെതെങ്കില്‍ ഒരാളെയും (സ്വന്തം മക്കളെപ്പോളും) encourage ചെയ്യാന്‍ നമുക്ക് സാധിക്കില്ല.

  പിന്നെ ഹരിദാസിന്‍റെ വിഷയത്തിലേക്ക് വരാം, 1988-1998 കാലഘട്ടത്തിലെ ഒരു വിധം മലയാള സിനിമയൊക്കെ തീയേറ്റിറില്‍ പോയി കണ്ട ഒരാളെന്ന നിലയില്‍ മാത്രം പറയാം, ഈ കെ കെ ഹരിദാസിന്‍റെ ഒട്ടുമിക്ക അലമ്പ് സിനിമയൊക്കെ കണ്ടതാണ്, ഇയാള്‍ വി സി അശോക് എന്ന രചയിതാവിന്‍റെയൊപ്പം കുറേ തട്ടികൂട്ട് സിനിമകള്‍ എടുത്തിരുന്നു, ഏതാണ്ട് ആ സമയത്ത് തന്നെയാണ് വെറും ഹരിദാസിന്‍റേയും എന്‍ട്രി, ജോര്‍ജ് കുട്ടി വിജയിച്ചില്ലെങ്കിലും അദ്ദേഹത്തില്‍ ഒരു നല്ല സംവിധായകനെ ഞങ്ങള്‍ (സിനിമാ കാണല്‍ ആന്‍റ് ഡിസ്കഷന്‍ ചങ്ങാതിമാര്‍) കണ്ടിരുന്നു, പിന്നീട് വന്ന കിന്നരിപ്പുഴയോരം ഹിറ്റായിരുന്നു, പിന്നീട് ഇന്ദപ്രസ്ഥം നിരാശപ്പെടുത്തി, ആ കാലത്ത് മലയാള സിനിമയ്ക്ക് മികച്ച സംഭാവകള്‍ നല്‍കാന്‍ കഴിയും എന്ന് പ്രതീക്ഷിച്ച സംവിധായകരായിരുന്നു, സുരേഷ് ഉണ്ണിത്താന്‍ (മുഖമുദ്ര, ജാതകം തുടങ്ങി പല ചിത്രങ്ങള്‍) അജയന്‍ (പെരുന്തച്ചന്‍), ജി എസ് വിജയന്‍ (ചരിത്രം, ആനവാല്‍ മോതിരം etc ) ജോര്‍ജ് കിത്തു (ആധാരം, സവിധം etc) പോള്‍സണ്‍ (മക്കള്‍ മഹാത്മ്യം) രാജീവ് അഞ്ചല്‍ (കാശ്മീരം etc) സുന്ദര്‍ദാസ് (സല്ലാപം,etc ) പക്ഷേ നിര്‍ഭാഗ്യവശാല്‍ അവര്‍ക്കൊക്കെ എന്ത് സംഭവിച്ചു എന്ന് നമുക്ക് അറിയാവുന്നതാണ്.
  പിന്നെ പേരിന്‍റെ കാര്യത്തില്‍ ചെല്ലപ്പന്‍ എന്നൊരു സംവിധായകന്‍ പലപേരുകളില്‍ സിനിമാ സംവിധാനം ചെയ്തിട്ടുണ്ട്, എന്‍റെ ഓര്‍മ്മ ശരിയാണെങ്കില്‍ പ്രശാന്ത് എന്ന പേരിലുള്ള സംവിധായകനും അദ്ദേഹം തന്നെയാണ്

  ReplyDelete
 14. @ Mansoor

  Your observations and example are lame. You are contradicting yourself by the metophors you wrote.

  തെറ്റായ ഉപമ. ഹരിയെ പോലെയുള്ള റിവ്യൂ എഴുത്തുകാര്‍ ആണ് ഗല്ലേരി യില്‍ ഇരുന്നു വിസ്സ്ലെ അടിക്കുന്നത്. ഒരു ബ്ലോഗ്‌ ഉണ്ടെങ്കില്‍ ആര്‍ക്കും ഒരു reviever ആകാം. ഏതു സിനിമ യെയും വിമര്‍ശിക്കാം. പക്ഷെ ഒരു സിനിമ ഒടുക്കാന്‍ വളരെ വളരെ കഷ്ടപെടണം. ഗല്ലെരിയില്‍ ഇരുന്ന വിസ്സ്ലെ അടിക്കുനവരെ ഞാന്‍ കുട്ടപെടുതുകയാണ് ചെയ്തത്. മന്‍സൂര്‍ , ഇദ്ദേഹത്തിന്റെ അല്ലാതെ ഫിലിം രേവിഎവ്സ് ഒന്നും വായിച്ചിട്ടില്ല എന്ന് തോനുന്നു. ഫിലിം റിവ്യൂ മന്സൂരിനും എഴുതാന്‍, ഇത് വിസ്സ്ലെ അട്ക്കുന്നതിനേക്കാള്‍ ഈസി ആയ യാതൊരു പ്രാധാനയവും അര്‍ഹിക്കാത്ത ഒരു കാര്യമാണ്. നിങ്ങളൊക്കെ നിങ്ങളുടെ sensibility വേറൊരാള്‍ക്ക് എഴുതികൊടുതിരിക്കുകയാണോ ? നിങ്ങള്ക്ക് സ്വന്തമായി ഇഷ്ടങ്ങലില്ലേ ? How can you listen to somebody else's opinion about an art medium and like it or dislike it by his suggestions. Did you rent your mind or what ?ഒരു വെബ്സൈറ്റ് തുടങ്ങാല്വലരെ ഈസി ആണ്. അതില് റിവ്യൂ എഴുതുന്നവന്‍ പരമ പീഠം കേരിയവനോന്നുമല്ല.. നിങ്ങലോകെ കാര്യം മനസ്സിലാകാതെ രാജാവ് നഗ്നനാണ് എന്ന് പറഞ്ഞവനെ തെറി വിളിക്കുകയാണ്‌ ചെയ്യുന്നത്. Gallery yil irunnu kuttam parayunnavaneyaanu naan criticize cheythathu .Appol ningal galleriyilurannavane kalikkaranam ennu boast cheythu. ningalude ee upamaye khandichu kondu ningal thanne , cherukatha ezhuthunnavan lokathulla classic kukal ellaam vayikkanamo ennu chodichu. Don't you think you are contradicting yourself. Well from top to bottom , your comparison is wrong. it's lame. Nalloru short story writer , by his natural instinct, will read a lot of classic literature. if you have doubt, Read 'Kathikante Panippura by MT Vasudevan nair, the master of the art. Addeham parayunnathu kelkkano atho Mansoor addehathekkaal valyavanaano ?

  What makes for great art ? nobody knows. It is just a subjective opinion. There is no Objectivity in Opinion. All opinions are sensory perceptions so it cannot have any objectivity. I may hate a film that you love. That is natural. So don't try to build an image for this guy who writes some mediocre stuff when every movie hits the theatre. But all you will definitely hate me because mediocrity is the religion of kerala and whoever stands for brilliance will be condemned and prescuted. I know the rule, Raajaave...Adiyan Pinvangunnu.... Kashtam !!!

  ReplyDelete
 15. Haree,

  I am sorry if i sound harsh on you. It's not that I don't like you but don't like some of the mediocre things you write. Anyway you frankly told me that you don't take criticism seriously even though you are a film critic and never learn from it, then all the best..what else to do ?

  ReplyDelete
 16. hari,

  KK haridas -
  ==========

  joseattante hero

  Vacation

  2004 C.I. Mahadevan 5 Adi 4 Inchu

  1999 Onnam Vattom Kandappol

  1999 Panchapandavar

  Ekkareyanente Manasam

  1997 Kalyanappittannu

  Kinnam Katha Kallan

  1996 Moonilonnu

  Kakkakum Poochakkum Kalyanam

  1995 Kokkarakko

  Vadhu Doctoranu

  Haridas/Haridas kesav - ithu vere alanu
  ==============================
  Georgekutty C/O Georgekutty
  Kinnaripuzhayoram
  Kaatttile Thadi Thevarude Ana
  Kannoor
  Indraprastham
  Panjaloham
  കഥ സംവിധാനം കുഞ്ചാക്കോ'
  vendum kannut

  ReplyDelete
 17. @ man who respects everybody,
  I said: "മലയാളം മര്യാദയ്‍ക്ക് എഴുതുവാനറിയില്ലെങ്കില്‍ എഴുതുവാന്‍ നില്‍ക്കരുത് എന്നു പറഞ്ഞാലെങ്ങിനെയിരിക്കും? അതിനപ്പുറമുള്ള പ്രാധാന്യമൊന്നും ഇത്തരം ഉപദേശങ്ങള്‍ക്ക് കൊടുക്കാറില്ല, അതിനുള്ള മെറിറ്റുണ്ടെന്ന് തോന്നലുമില്ല." If your understanding from this is "you frankly told me that you don't take criticism seriously"; then I am helpless!

  Let me make my statement clear for this time. I do not agree with your opinions (like the cinematographer's job is onlly to adjust the lighting, editors job is to provide technical help in joining shots etc.) and I do not think your comments are worthy enough to take into consideration. I do not take such comments seriously. It does not mean that I am not ready to take any criticism. If I feel the arguments are valid (irrespective of the author), I will of course take them into consideration and will try to improve myself. If they are not worthy, I will just ignore! (തള്ളേണ്ടത് തള്ളിയും കൊള്ളേണ്ടതു കൊണ്ടും എന്നു മലയാളം.) I do not feel your comments are harsh, I only see them as immature.
  == == ==

  Thank you Bipin for listing the movies. മലയാള സിനിമാരംഗത്തുള്ളവര്‍ പലരും സ്വന്തം പേര്‌ ശരിയായി ടൈറ്റില്‍ കാര്‍ഡില്‍ / ട്രൈലറില്‍ / പോസ്റ്ററുകളില്‍ പോലും വേണമെന്ന് നിര്‍ബന്ധമുള്ളവരല്ലെന്നു തോന്നുന്നു. പലരുടേയും പേരുകള്‍ പലയിടത്ത് പല തരത്തിലാണ്‌. IMDb-യില്‍ പോലും പല വിവരങ്ങളും കൃത്യമല്ല. (ലോകമാകമാനം ചലച്ചിത്രാസ്വാദകരും, വിമര്‍ശകരുമെല്ലാം റഫറന്‍സിനു വേണ്ടി ഉപയോഗിക്കുന്ന വെബ്സൈറ്റ് എന്ന നിലയ്‍ക്കാണ്‌ IMDb-യെക്കുറിച്ച് പറഞ്ഞത്.) M3DB -യുടെ 'വീണ്ടും കണ്ണൂര്‍' പേജില്‍ പറഞ്ഞിരിക്കുന്നതും നോക്കുക: "1997-ല്‍ പുറത്തിറങ്ങിയ “കണ്ണൂര്‍” എന്ന സിനിമയുടെ രണ്ടാം ഭാഗം. രണ്ടു ചിത്രങ്ങളുടേയും സംവിധായകന്‍ ഹരിദാസ് (കെ.കെ. ഹരിദാസ്)". അവിടെയുള്ള സംവിധായകന്റെ പേജ് പൂര്‍ണവുമല്ല.

  Thank you all for the comments! :)
  --

  ReplyDelete
 18. Haree,

  You are again taking it very personally and irrespective of the validity of my comments, you just want to play to the gallery. It just shows that you are very immature and ignorant about the art of film making. You have never made a film,right ? You have never been a part of film making in anyway. There are bah zillion critics floating around the web but you are not even qualified to be one of those critics too! your observation are lame and your technical knowledge about cinema is very poor. You read cinema from the superficial surface level. But whatever you say doesn't bother me because I don't validate myself by rating my significance from others' eyes. If manirathnam or ram gopal varma said that I' m immature then i would accept it without any doubt because they 'know' things. But they themselves say that they are immature because nobody is ever a matured person in the world. There are no know-all people in this world. I am immature. If you think that you are a matured bergman of films, that makes you more immature than the immature guys like me. I have sympathy for you , not because you asked for it, but because it is a natural and obvious reaction when I saw a mediocre person. I am sorry. You can go on with your war of words but let me stop here. You would be writing such reviews forever if you don't want to learn. Learning is a never ending process and you can learn even from a 5 year old kid. But you are tooo mature for it. I am sorry, My condolence.

  ReplyDelete
 19. You proved it again! :D

  PS: I never said you are immature (or mature), but only said your comments are immature!
  --

  ReplyDelete
 20. A film's visual design is completely decided by the director. If director's job is to just prepare actors, then he should be called as a drama director not a film maker. Film direction is a different process altogether. When a directors reads the script, he would think about how he can approach the script and enhance the dramatic effect of the script using the medium of cinema. In Cinema, frame compositions, the colors they use in the frame, the movement of the camera, and the montage of the visuals- these are very important. No good director will give these things to a camera man because he knows that camera man is not the director of the film. A film breathes on its visual design. That's almost like a rythm of visuals. The complete, edited films should be there in the director's mind. he is the first and last official visualizer of the script.

  The editing pattern is very important to a film and director has complete authority over cutting his film. Priyadarshan complained about his producer of 'Tezz' last time, because the producer didn't allow him to edit his movie. Mixing the visuals has the greatest importance.There is a Scene in 'Dalapathy' Where Mammotty and Rajnikanth comes to Aravind swamy's office to negotiate. If you analyze the scene, you can see that it is shot in a very different way. When each character renders a line, the camera moves on a track from left to right and cuts right where the subject [ the character] ends,and the next shot in the same rythm starts from the opposite characters's end. If manirathnam didn't have this editing sense, how would you think this scene is conceived in such a way. As you said, directors just talks to actors about how to act and not doing anything else,then such montage could never be seen. A camera man will shoot this film as he wishes and editor has no clue about how to go about it, so he will edit it as he wishes. Then there will be no visual design for movies. It's all in the head of the director. How could an editor know where to cut if the person who visualize it was not with him ? HA HA don't you think you are being a joker with capital J when you say that ?

  Cinematography plus editing is the final visual design of the film. The director's job doesn't end there. He has to make suggestion of the background music too. In 'Satya', there are many lifted music pieces from The godfather and in Sarkar, Omen 2' tune is there. 'Pyar tune Kya kiya' theme is taken from 'Exorcist 2'.All these suggestions were from Ram Gopal varma and he stated it in his interviews. For records, Ram Gopal Varma is a director who involves himself even in the sound design of a film, which I think is a great thing to do.


  Iniyenkilum, Sameerinte camera nallathaanenkilum athu ravutharum machaanum koodi sanniveshippichappol, camerayil podi veenu ennu polulla mandatharangal vilambaruthu.


  Please, don't wear ignorance like a jewel in your crown !

  This is my last post in this website, thanks to the film reviewer !

  ReplyDelete
 21. It seems being ignorant is being mature and if someone knows a little about something,then suddenly he is so immature. If this is the case, you are the most mature man i have ever seen. and your comments and reviews are gargantuan or Godzilla mature.Wow.

  Sorry for breaking my word. This will be last post. My promise !

  ReplyDelete
 22. The director, of course has a control on all aspects of the making of a film. But, it doesn't mean that cinematographer (Director of Photography, as mentioned these days.) is just to adjust the light or to operate the camera. Same goes with editing. Editor's job is not just to provide the technical help in joining shots; but it involves the editor's creative abilities. If somebody do not know the role played by a cinematographer or an editor in film making and if s/he thinks that it's all done by the director; I can only say that it is her/his (mis)understanding.
  --

  ReplyDelete
 23. I am a qualified 'Avid Media Composer' Editor. I know exactly what an editor can do and cannot do. Do you know something ? priyan sir never take a few extra shots for giving thr editor more space to do something else on his own. He knows the co-ordination of the visuals exactly so he shoots only the needed part and editor cannot take plenty of freedom with the rushes. Editor can be creative if the director is the editor. Otherwise it's nothing but a cut and paste job. In the past,There was a huge technical thing going on in the editing rooms. Junior editors were manually cutting and pasting the reels, according to the suggestion of the real editor, who made those suggestion by taking the shot and scene numbers put by directors, into consideration. Considering the huge technical hardship involved, editing was really a prestigious job back then. But once Kamalhassan introduced AVID to our film industry with the film 'Kuruthi Punal', it became an easy job. The whole footage is at your finger prints. The film industry were stiff to this development because they thought that it wont sync and it will take out the jobs of many. Now anybody can be an editor. Putting effect is nothing but a drag and paste job. You have many effects in the pallet and all you have to do is to drag and put on the frames you chose. And an editor can't produce a certain effect which is not there in the software. So it is not rocket science, Haree. It is basically the director's decision. Manirathnam gives more freedom to his pet cinematographers like Santhosh sivan and PC Sreeram. So they experiment stuff here and there but the final version will be allowed only by Mani. The idea of shooting the marriage scene in Sillhoutes were PC sreeram's idea. Actually a marriage should be shot in bright light because it is a 'kalyana sambavam' [ a good incident]. But here they shot it in sillhouttes because it is 'thiruttu kalyaanam'. Alaipayuthe pair not only hides their marriage from the parents but they return back to their respective houses after the marriage. So such ideas can be thrown in by cinematographer from time to time but he is not the visual designer of a film. It is the director.

  For example, if you look at Ram Gopal Varma's films, the cinematographer varies from each film but all of his films have the same frame compositions, movement and even sometimes the same color pattern [Sarkar, Sarkar Raj, RaKTHACHARITHRA]. If DOP is solely responsible for the visuals, how Ramu could manage to get the exact frame composition for every film. The film is a very individualistic medium and is completely director's art. But only great directors know this truth and all the others give it to cinematographers and editors so their films become somebody else's films. I can never imagine of doing a film with somebody else's imagination for frames and editing. that's pathetic.

  A film is a director's voice. It is his personality, character. A film's visuals must represent the way how that particular director sees the world. It is a sneek preview to his own world. If he gives it to somebody else, then it is not his movie at all. A director must also know what kind of music he wants for specific scenes. So director is the central point of film making. I felt laughing when i read you comment that goes 'yeah, director has a control over things but all the things in film is not coming from him". May be when you are more into films and its ethical stands and technicality, you would realize what I say. Please don't think of a director as a project co-ordinator. Production executives and managers are there for that job !

  ReplyDelete
 24. An editor saying the only job of an editor is to cut and paste shots!!! I'm not surprised to see that your ideas on other aspects of film making are equally naive. Of course I do agree, the director is the centre point of film making and he is not doing the co-ordination but he is responsible for visualizing it. But, it is the inputs from the cinematographer, editor, art director (and other technical staffs) make the film complete. There are technical as well as aesthetic areas where a cinematographer / editor / art director / other technical staffs can contribute.

  If somebody has a difference in opinion on any of the sentences in the reviews (rather Visheshams), if s/he can put it sensibly (on that review page itself), I will be happy to have a dialogue. Otherwise, I prefer not to waste my time. :)

  PS: Please note Amit Roy handled DoP in both 'Sarkar' and 'Sarkar Raj'. There is a noticable difference when it comes to the visuals of 'Rakta Charitra 1 & 2' as they are handled by Amol Rathod. There are similarities in style because both tried to visualize the idea of Ram Gopal Varma. Nipun Gupta (associated as an editor in all these films) also deserves credit for the visual treatment of these films.
  --

  ReplyDelete
 25. I'm not surprised to see that your ideas on other aspects of film making are equally naive."

  Reply :HA HA HA Please don't ha ha ha kill me,


  Amit Roy,Amol Rathod,Nipun Gupta

  Reply : Again IMDB,you are such an IMDB darling.

  There is a noticable difference when it comes to the visuals of 'Rakta Charitra 1 & 2' as they are handled by Amol Rathod"

  Reply : You can't understand a frame composition, don't you ? I understood why you are so insensible and ignorant. If you call my opinion on film making 'naive', well your opinion on it were cave man's theories. Who is the authority to say my opinion is naive? HA HA there is no authority for art and cinema. It's your individual perspective that colored with jealousy,anger and frustration. If you don't think cinema is not an individualist medium and its visual design is how the director wants to see that script, then again i have to tell you, my condolence. I am surprised to see how pathetic people are allowed to write reviews on films, everywhere. I have worked in Ram Gopal Varma's team for five years and he himself appreciated my understanding of the medium. I don't need a ......matinee reviewer's certificate. You don't know anything about cinema and you are wandering giving opinion and certificates for people's understanding of the medium..My foot, buddy !


  Then don't tell me about how editors contributed Ramu's visual design. He never even allow them to cut and join one single frame without his approval.Even he never let his assistant to make the films they believe in. He made it for himself. He even changed the script of the films directed by his assistants.'Ek Haseena tha' had a slightly different script and approach, Ramu changed it. The second half of 'road' was completely shot by ramu even though it is rajath mukherjee's film because the film didn't turn out to what it is supposed to be. Anyway, i clearly understood that you know only to do some revenge attacks and you don't know s.it about cinema. Keep reviewing and pose yourself as Fellini and I don't think there is any hope and scope for you to learn !

  ReplyDelete
 26. In the old days, reviewers were less because the number of magazines were less and it was extremely difficult to get a job as a film reviewer, But Since the invention of internet and its introduction to India, websites started to appear like mushrooms everywhere. There are websites that ranges from A quality to Z quality. Just because you got a space to write about movies in a Z grade website doesn't make you any authority of films. If you think otherwise, it's time to wake up and face the reality.

  Some really ignorant and immature reviewer just said that it didn't suprise him that my observation were naive. If you explain about the structure of benzene ring to a cave man, he would say the same about you. He doesn't have any understanding of benzene or its structure. But he will be honest. He will not be a hypocrite who acts like a know-all. But here filmc critics, if not all of them , most of them, act so. They are not academically trained in film maiking. They never made a film. They don't know what goes into film making, But they can advise even Akira Kurosawa and Francis Ford Coppola about how to make a movie and what should be there.

  Here I am posting Ram Gopal Varma's take on Critics and their stupidity. Mr Haree should note Ramu's statement "A film is a statement of an individual." Now will you call Ramu's observations also naive ? Bergman Haree ?

  http://rgvz00min.wordpress.com/2008/06/09/rgv-review-of-reviews/

  http://rgvz00min.wordpress.com/2008/08/23/for-critics-for-box-office/

  http://www.rediff.com/movies/slide-show/slide-show-1-interview-with-ram-gopal-varma/20120521.htm

  Whoever interested in film making, can read this. Since Haree's reactions were ranging from being mediocre to moronic, I stopped reading what he writes.

  ReplyDelete
 27. Sorry for saying that this is a z grade website. This is C and C is not bad.

  ReplyDelete
 28. Dude, haree, you are young, You have a long way to go. Just open your eyes and ears to facts and you will automatically grow. What's done here is just a battle of differnt stand points about how a film review should be. Or Why reviewer needs to more about various aspects of cinema to make a better review. If you don't take it personal and if you just take it as ideas [irrespective of your dislike of the person who said it], you get more velocity. And don't be judgemental about things and don't stop learning. See, I never wanted to hurt you personally.

  ReplyDelete
 29. "There is no authority for art and cinema." - I do agree to this. I am writing my on opinions here. If somebody has a different opinion, they are welcome to express it. I do not have a problem if somebody disagrees with my reviews or somebody think them as mediocre. I'm also not looking for somebody's certificate here! Whether you rate it C or Z, is immaterial.

  "A film is a statement of an individual." - It is his opinion. At the same time he has the understanding "It’s fair enough that there will be people out there who agree or disagree...". Also, it doesn't mean that film making is the work of an individual.

  Also please be sure that I never get hurt personally by reading the comments of an unknown person. I simply ignore the personal remarks, who ever makes it! Let me conclude my comments with this quote by Charles Simmons: "Ridicule is the first and last argument of a fool.". (ഒരു വിഡ്ഢിയുടെ ആദ്യത്തേയും അവസാനത്തേയും ആയുധമാണ്‌ പരിഹാസം.) I always keep this in my mind! :)

  PS: If you do not know / are not sure about something, then wise thing to do is to refer; IMDb or other similar resources in case of films.
  --

  ReplyDelete
 30. അണ്ണന് വായിച്ചു പഠിക്കാന്‍ വേണ്ടി ഒരു quote തരാം . ഇരിക്കട്ടെ എന്റെ വകയും ഒന്ന് !

  “Ridicule is the only weapon which can be used against unintelligible propositions" - Thomas Jefferson

  ReplyDelete
 31. അണ്ണന്റെ പ്രശ്നം perception ഉള്ള എന്തോ ഒരു പ്രത്യേക പ്രശ്നം ആണ്. അണ്ണന്‍ അണ്ണന് തോനുന്ന രീതിയില്‍ റിവ്യൂ എഴുതിക്കോ. ഞാന്‍ കുറച്ചു ദിവസമായിട്ടു ഇങ്ങോട്ട് വരാഞ്ഞതാണ്. എന്തിനു വെറുതെ ചീള് കേസ് ? അല്ലെ ? ഇനി എന്തായാലും കമന്റ്‌ ചെയ്യുന്നില്ല. അണ്ണന് മനസ്സിലാക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ അണ്ണനോട് പറഞ്ഞിട്ട് എന്ത് കാര്യം ? അണ്ണന്‍ യിന്റെളിജെന്റ്റ് തന്നന്ന്ണാ

  ReplyDelete
 32. @man who respects everybody : .. was going through your comments and tell u honest it was interesting. Thanks for all the inputs, infact I gone to youtube and watch tht thalapthi scene again..pretty amazing. Cheers.

  ReplyDelete