വാദ്ധ്യാര്: കാണുന്നവരൊരു പാഠം പഠിക്കും!
ഹരീ, ചിത്രവിശേഷം
ജയസൂര്യയെ നായകനാക്കി നവാഗതനായ നിധീഷ് ശക്തി സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് '
വാദ്ധ്യാര്'. മേനക, വിജയരാഘവന് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലക്ഷ്മിനാഥ് ക്രിയേഷന്‍സിന്റെ ബാനറില്‍ എന്‍. സുധീഷ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിനു വേണ്ടി രാജേഷ് രാഘവന് രചന നിര്‍വ്വഹിച്ചിരിക്കുന്നു. കേരളത്തില്‍ പ്രതിസന്ധി നേരിടുന്ന പൊതുവിദ്യാഭ്യാസ മേഖലയെ അടിസ്ഥാനമാക്കിയാണ് ചിത്രം വിഭാവനം ചെയ്തിരിക്കുന്നത്. രചയിതാവിന്റെയും സംവിധായകന്റെയുമൊക്കെ ഉദ്ദേശം നന്നെങ്കിലും അതുകൊണ്ടു മാത്രം ഒരു സിനിമ രക്ഷപെടില്ലല്ലോ! പലവട്ടം കണ്ടു മടുത്ത കഥയും അതിനൊപ്പം പഴഞ്ചനായ ആഖ്യാനരീതിയുമൊക്കെ ചേരുമ്പോള്‍ ഈ 'വാദ്ധ്യാരെ' തിയേറ്ററില്‍ കണ്ടിരിക്കുവാന്‍ കുറച്ചൊന്നുമല്ല കാണികള്‍ പ്രയാസപ്പെടുക.
ആകെത്തുക : 2.75 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 1.00 / 10
: 2.00 / 10
: 3.50 / 10
: 2.50 / 05
: 2.00 / 05
സര്‍ക്കാര്‍ സ്കൂളുകളെ ചുറ്റിപ്പറ്റി ഒട്ടേറെ ചിത്രങ്ങള്‍ മലയാളത്തിലിറങ്ങിയിട്ടുണ്ട്. ഒരു ഗ്രാമപ്രദേശത്തുള്ള സര്‍ക്കാര്‍ സ്കൂളിലേക്ക് നമ്മുടെ നായകന് വരുന്നതും, ആദ്യം കുറച്ചു പ്രശ്നങ്ങളൊക്കെ ഉണ്ടാക്കുമെങ്കിലും പിന്നീട് സ്കൂളിനു വേണ്ടി നിലകൊള്ളുന്നതുമൊക്കെ തന്നെയാണ് ഈ ചിത്രങ്ങളുടെയെല്ലാം കഥാപരിസരം. '
ദൂരെ ദൂരെ ഒരു കൂടു കൂട്ടാം' മുതല്‍ ഇങ്ങ് '
മാണിക്യക്കല്ലു'വരെയുണ്ട് ഇത്തരം പള്ളിക്കൂട ചിത്രങ്ങള്‍ക്ക് ഉദാഹരണമായി. ഇത്തരം ചിത്രങ്ങളില്‍ പൊതുവായി കാണാറുള്ള അതേ പ്യൂണും, അതേ കഞ്ഞിവെപ്പുകാരിയും (അവരുടെ ഇടയിലെ ചുറ്റിക്കളിയും), അതേ കണിശക്കാരി ഹെഡ് മിസ്ട്രസും, അതേ പിശുക്കന് മാനേജരും, അതേ പഞ്ചായത്തു മെമ്പറുമൊക്കെ തന്നെ ഈ ചിത്രത്തിലും വിട്ടു പോവാതെ തന്നെയുണ്ട്. പ്രത്യേകിച്ചൊരു കഥ മെനയാനോ അല്ലെങ്കില്‍ പറയുവാനുള്ളത് മര്യാദയ്ക്കൊരു തിരക്കഥയാക്കുവാനോ രചന നിര്‍വ്വഹിച്ച രാജേഷ് രാഘവനുമായില്ല; അതിനെ പുതുമയോടെ പറയുവാന്‍ നിധീഷ് ശക്തിക്കും കഴിഞ്ഞില്ല. ഇഷ്ടമല്ലാത്ത പണിക്കു വരുന്ന ഒരാളുടേതായ ചില വരികളിലെ ഹാസ്യത്തിലും പരിഹാസത്തിലും ചില്ലറ ചിരിക്കു വക കരുതിയിട്ടുണ്ട് എന്നതു മാത്രമേ രചനയിലെ മികവായി പറയുവാനുള്ളൂ!
Cast & Crew
Vadhyar
Directed by
Nidheesh Sakthi
Produced by
N. Sudheesh
Story, Screenplay, Dialogues by
Rajesh Raghavan
Starring
Jayasurya, Ann Augustine, Menaka, Vijayaraghavan, Nedumudi Venu, Kalpana, Geetha Vijayan, Salim Kumar, Harishree Ashokan, Anil Murali, Kochu Preman, Bijukkuttan, Anoop Chandran etc.
Cinematography (Camera) by
Pradeep Nair
Editing by
Ranjan Abraham
Production Design (Art) by
Justin Antony
Background Score / Music by
R. Gautham
Lyrics by
Santhosh Varma, Rajeev Nair
Effects by
Murukesh
Make-Up by
Aji Sreekaryam
Costumes by
Sunil Rehman
Choreography by
Prasannan
Action (Stunts / Thrills) by
Billa Jagan
Banner
Lakshminath Creations
Release Date
2012 June 08
വേഷത്തിലും ഭാവത്തിലും കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ, തന്റെ സ്ഥിരം ശൈലിയില്‍ ജയസൂര്യ ചിത്രത്തിലെ നായക കഥാപാത്രമായ അനൂപ് കൃഷ്ണനെ അവതരിപ്പിച്ചിട്ടുണ്ട്. നായികയാരാണെന്നു ചോദിച്ചാല്‍ പറയുവാനൊരാളെന്നല്ലാതെ ആന്‍ അഗസ്റ്റ്യന്‍ ചിത്രത്തില്‍ ഒരു പങ്കുമില്ല. നായികയെന്നു പറഞ്ഞു വിളിച്ച സ്ഥിതിക്ക് ഒന്നു രണ്ട് ഡയലോഗുകള്‍ കൂടിയെങ്കിലും നല്‍കാമായിരുന്നു! ആദ്യാവസാനം ബി.പി. കയറിയ അവസ്ഥയിലാണ് മേനകയുടെ ഹെഡ് മിസ്ട്രസ്. വിജയരാഘവന്, നെടുമുടി വേണു, കൊച്ചു പ്രേമന്, ഹരിശ്രീ അശോകന്, സലിം കുമാര്‍ തുടങ്ങിയ ഇതര അഭിനേതാക്കളും തങ്ങളുടെ സ്ഥിരം നമ്പരുകളുമായി ചിത്രത്തിലുണ്ട്. അനൂപ് ചന്ദ്രന്റെ കഥാപാത്രം അല്പസ്വല്പം ചിരിക്കു വക നല്‍കുന്നുണ്ട്. അനില്‍ മുരളി, ഗീത വിജയന് എന്നിങ്ങനെ നായകന്റെയും സംഘത്തിന്റെയും എതിര് ചേരിയില്‍ നില്ക്കുന്നവരുടെ കഥാപാത്രങ്ങളും സ്ഥിരം ശൈലിയില്‍ തന്നെ.
പ്രദീപ് നായരുടെ ഛായാഗ്രഹണമോ രഞ്ജന്‍ എബ്രഹാമിന്റെ ചിത്രസന്നിവേശമോ ചിത്രത്തിനൊരു മെച്ചവും നല്‍കുന്നില്ല. ജസ്റ്റിന് ആന്റണിയുടെ കലാസംവിധാനം, സുനില്‍ റഹ്മാന്റെ വസ്ത്രാലങ്കാരം, അജി ശ്രീകാര്യത്തിന്റെ ചമയം എന്നിവയൊക്കെ പതിവു രീതികളില്‍ തന്നെ. സന്തോഷ് വര്‍മ്മയും രാജീവ് ആലുങ്കലും ചേര്‍ന്നെഴുതി ആര്. ഗൗതം ഈണമിട്ട ഗാനങ്ങളുടെ കാര്യവും തഥൈവ. "വാ വാ വാത്തിയാരേ വാ..." എന്ന തമിഴ് പാട്ടിന്റെ ചുവടുപിടിച്ച് ചിത്രത്തില്‍ ചേര്‍ത്തിരിക്കുന്ന ഗാനത്തിനു മാത്രം അല്പമൊരു രസമുണ്ട്.
മോഹന്‍ലാലിനോടൊപ്പം താന്‍ നായികയായ 'ദൂരെ ദൂരെ ഒരു കൂടു കൂട്ടാം' ഒന്നു കണ്ടു നോക്കുവാന്‍ നിധീഷ് ശക്തിയോടും രാജേഷ് രാഘവനോടും ഒന്നുപദേശിക്കാമായിരുന്നു മേനകയ്ക്ക്. ചുരുങ്ങിയ പക്ഷം, പറയുവാനുള്ള വിഷയം എങ്ങിനെ സിനിമയാക്കണം എന്നൊരു ധാരണയെങ്കിലും ഇരുവര്‍ക്കും അതുവഴി കിട്ടുമായിരുന്നു. ഇപ്പോഴത്തെ അറിവും പരിചയവും വെച്ച്, സിനിമയല്ല തന്റെ ശക്തി കാണുക്കുവാന് പറ്റിയയിടമെന്ന പാഠമെങ്കിലും 'വാദ്ധ്യാരി'ലൂടെ നിധീഷിനു പഠിക്കുവാന്‍ കഴിഞ്ഞെങ്കില്‍ അത്രയും നന്ന്. അതു നിധീഷ് പഠിച്ചില്ലായെങ്കില്‍, ഈയൊരു പാഠമല്ല ഇതിന്റെ ബാക്കി പാഠങ്ങളും പാവം പ്രേക്ഷകര്‍ക്ക് ഭാവിയില്‍ പഠിക്കാം!
ജയസൂര്യയെ നായകനാക്കി നവാഗതനായ നിധീഷ് ശക്തി സംവിധാനം നിര്‍വ്വഹിച്ച 'വാദ്ധ്യാരു'ടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteHaree
@newnHaree
#Vadhyar: Good intentions alone do not make a good film. Cliched plot and unimpressive treatment makes it a poor watch. #Chithravishesham.
5:24 PM - 10 Jun 12 via Twitter for Android
--
സുഗീതിനെപോലെ ഒരു സേഫ് സോണില്‍ കളിച്ചു തുടങ്ങാം എന്നായിരിക്കാം നിധീഷ് ശക്തി ഉദ്ദേശിച്ചത്. വലിയ കേടുപാടുകള്‍ ഇല്ലാത്തൊരു തിരകഥ ആയിരുന്നു എങ്കില്‍ പഴയ വീഞ്ഞാണെന്കിലും മോന്താന് ഇവിടെ ധാരാളം പ്രേക്ഷകര്‍ ഉണ്ടായിരുന്നേനെ.
ReplyDeleteഈ പടം ജയസൂര്യയുടെ ബൈക്കപകടത്തെ തുടര്‍ന്ന് മുടങ്ങിയിരുന്നു. ചികില്‍സാ കാലത്ത് അനൂപ്മേനോനൊപ്പം ബ്യൂട്ടിഫൂള്‍ ചെയ്ത ശേഷം ജയസൂര്യ ആളാകെ മാറിയാണ് പടത്തിന്‍െറ സെക്കന്റ് ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യുന്നത്. ഒന്നും പിടിക്കാതെ സംവിധായകനെ വെള്ളം കുടിപ്പിച്ച് കുടിപ്പിച്ച് തെറിവരെ വിളിച്ചാണ് പടം തീര്‍ത്തുകൊടുത്തത്.പ്രൊമോഷന് നിസഹകരണവും പ്രഖ്യാപിച്ചു‘.സംവിധായകന് പറഞ്ഞതായി ഒരു ചാനല്‍ സുഹൃത്തു പറഞ്ഞ കാര്യം. ജയസൂര്യയുടെ നടപടിയില്‍ പ്രതിഷേധിച്ച് പടത്തിന് ഡബ്ള്‍ പ്രൊമോഷന് കൊടുത്തെന്നും അദ്ദേഹം പറഞ്ഞു.
ReplyDelete