സ്പിരിറ്റ്: കാഴ്ചക്കാര്‍ക്കിത് ഹാനികരം!
ഹരീ, ചിത്രവിശേഷം
മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് '
റോക്ക് ന്' റോള്‍' ചെയ്തത് രണ്ടായിരത്തിയേഴിലാണ്. അഞ്ചു വര്‍ഷത്തിനു ശേഷം ഇരുവരും വീണ്ടുമൊന്നിക്കുകയാണ് '
സ്പിരിറ്റെ'ന്ന ചിത്രത്തിലൂടെ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് രഞ്ജിത്ത് രചയിതാവു കൂടിയായ ഈ ചിത്രത്തിന്റെ നിര്‍മ്മാണം. ശങ്കര്‍ രാമകൃഷ്ണന്, കനിഹ എന്നിവരൊക്കെയാണ് മോഹന്‍ലാലിനൊപ്പം ഇതില്‍ കേന്ദ്രകഥാപാത്രങ്ങള്‍. 'റോക്ക് ന്' റോളി' നു ശേഷം രഞ്ജിത്തില്‍ നിന്നുണ്ടായ ചിത്രങ്ങളെല്ലാം ഒരേ സമയം നിരൂപക പ്രശംസ നേടിയതും അതേ സമയം തന്നെ ബോക്സ് ഓഫീസില്‍ വിജയം കണ്ടവയുമായിരുന്നു. തിരക്കഥാകൃത്തെന്ന നിലയില്‍ മാത്രമല്ല മറിച്ച് സംവിധായകനെന്ന നിലയിലും രഞ്ജിത്ത് തിളങ്ങിയ ചിത്രങ്ങളായിരുന്നു ഇവയെല്ലാം. മലയാളത്തിലെ സ്ഥിരം മസാല ചേരുവകളൊഴിവാക്കി വ്യത്യസ്തമായ പ്രമേയങ്ങള്‍ പരീക്ഷിക്കുവാനും ഈ ചിത്രങ്ങളിലൂടെ രഞ്ജിത്ത് ധൈര്യം കാണിച്ചു. ഇതിനൊക്കെ പുറമേ, വ്യത്യസ്ത അഭിരുചികളുള്ള പ്രേക്ഷകരില്‍ ഭൂരിഭാഗത്തിനും ആസ്വാദ്യകരമായ ചലച്ചിത്രാനുഭവങ്ങളായിരുന്നു ഇവയൊക്കെയും. ഈ കാരണങ്ങളെല്ലാം കൊണ്ടു തന്നെ 'സ്പിരിറ്റി'നെക്കുറിച്ചുള്ള ആസ്വാദകരുടെ പ്രതീക്ഷകളും വാനോളമാണ്. പക്ഷെ, എന്തു ചെയ്യാം; ഇത്തരം പ്രതീക്ഷകളൊക്കെയും ആവിയാക്കുന്നതല്ലാതെ ഒരു തരത്തിലും തൃപ്തിപ്പെടുത്തുന്നതല്ല ഈ ചിത്രം.
ആകെത്തുക : 3.50 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 2.00 / 10
: 2.00 / 10
: 4.00 / 10
: 3.00 / 05
: 3.00 / 05
മദ്യപാനത്തിന്റെ ദൂഷ്യവശങ്ങള്‍, അതുണ്ടാക്കുന്ന കുടുംബ പ്രശ്നങ്ങളും സാമൂഹിക അസ്വസ്ഥതകളും; ഇതൊക്കെയൊന്നു ചര്‍ച്ച ചെയ്യുന്നൊരു സിനിമയെടുക്കുക എന്നതായിരിക്കാം രഞ്ജിത്തും കൂട്ടരും ഈ ചിത്രത്തില്‍ ഉദ്ദേശിച്ചത്. ഉദ്ദേശമൊക്കെ നല്ലതു തന്നെ. മദ്യപാനാസക്തിക്കെതിരെയുള്ളൊരു പരസ്യചിത്രമായോ, മദ്യപാനത്തിന്റെ ദൂഷ്യഫലങ്ങള്‍ ചര്‍ച്ച ചെയ്യുന്നൊരു സുദീര്‍ഘ ഡോക്യുമെന്ററി ചിത്രമായോ ഒക്കെ പരിഗണിച്ചാല്‍ നന്നായെന്നു പറയുകയും ചെയ്യാം. പക്ഷെ, സിനിമയായി കാണാനിരുന്നാല്‍ ഇരിക്കുന്നവര്‍ പാടുപെടുക തന്നെ ചെയ്യും. രഘുനന്ദനന് അഥവാ രഘു എന്നയാളുടെ മദ്യപാനം, പിന്നെ അയാളുടെ തിരിച്ചറിവിനു കാരണമായി ചില ചില്ലറ സംഭവങ്ങള്‍, അതിനു ശേഷമയാളുടെ നെടുനീളന്‍ ഉപദേശങ്ങള്‍; ഇങ്ങിനെ മൂന്നു ഭാഗങ്ങളായാണ് ചിത്രം പുരോഗമിക്കുന്നത്. ഓരോ ഭാഗത്തിലും ഉപയോഗിക്കാവുന്ന തരത്തില്‍ കുറേ രംഗങ്ങള്‍ പ്രത്യേകിച്ചൊരു ദിശാബോധവുമില്ലാതെ ചിത്രീകരിച്ചതാണ് ഈ സിനിമയെന്ന് ചുരുക്കത്തില്‍ പറയാം. ഏതു സമയവും വെള്ളത്തിലായവരുടെ വിളിപ്പേര് താമര, ഇത്തരം ചില 'നര്‍മ്മഭൂമി' തമാശകളുമുണ്ട് ഇടയ്ക്ക്; പക്ഷെ ഒന്നുമങ്ങോട്ട് ഏശുന്നില്ലെന്നു മാത്രം!
Cast & Crew
Spirit
Directed by
Ranjith
Produced by
Antony Perumbavoor
Story, Screenplay, Dialogues by
Ranjith
Starring
Mohanlal, Kanika, Shankar Ramakrishnan, Sidharth Bharathan, Nandu, Lena, Tini Tom, Kalpana, Govindankutty, Thilakan, Madhu, Suraj Venjaramoodu, Ganesh Kumar, Sivaji Guruvayoor, Sasi Kalinga, Ganapathy etc.
Cinematography (Camera) by
Venu ISC
Editing by
Sandeep Nandakumar
Production Design (Art) by
Santhosh Raman
Music by
Shahabaz Aman
Lyrics by
Rafeeq Ahmed
Make-Up by
Ranjith Ambadi
Costumes by
Sameera Saneesh
Banner
Aashirvad Cinemas
Release Date
2012 June 14
രഘുനന്ദനനെന്ന മദ്യപാനിയായി മോഹന്‍ലാലാണ് എത്തുന്നത് എന്നതിനാല്‍ പുള്ളിയൊരു ജീനിയസായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? പക്ഷെ, സിനിമയിലെ കഥാപാത്രങ്ങളെല്ലാവരും ഇടയ്ക്കിടയ്ക്കിത് പറഞ്ഞ് നമ്മളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരിക്കും! ഇനിയിപ്പോ ജീനിയസല്ലെന്ന് ആര്‍ക്കെങ്കിലും തോന്നിയാലോ എന്നു പേടിച്ചിട്ടാണോ എന്തോ രഞ്ജിത്ത് ഈ കുറുക്കുവഴി തേടിയത്. പരസ്യചിത്രങ്ങളില്‍ അഭിനയിക്കുന്ന ലാഘവത്തോടെ അല്ലെങ്കില്‍ അനായാസതയോടെ മോഹന്‍ലാല്‍ രഘുവിനെ അവതരിപ്പിച്ചിട്ടുണ്ട്. അതിനപ്പുറമൊരു മികവ് രഘുവെന്ന കഥാപാത്രത്തിനോ മോഹന്‍ലാലിന്റെ അഭിനയത്തിനോ പറയുവാനില്ല. കനിഹ, സിദ്ദാര്‍ത്ഥ്, ലെന, സുരാജ് വെഞ്ഞാറമ്മൂട്, മധു തുടങ്ങിയവരൊക്കെ സിനിമയിലാണോ അതോ വല്ല സ്റ്റേജ് ഷോയിലുമാണോ അഭിനയിക്കുന്നതെന്ന സംശയമാണ് കാണികളിലുണ്ടാക്കുന്നത്. ശങ്കര്‍ രാമകൃഷ്ണന്, നന്ദു, കല്പന, ടിനി ടോം, തിലകന്, ഗോവിന്ദന്‍കുട്ടി എന്നിവരൊക്കെയാണ് പിന്നെയും മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കുന്നത്. ചെറിയ ചെറിയ വേഷങ്ങളില്‍, കണ്ടു പരിചയമുള്ളവരും ഇല്ലാത്തവരുമായി, ഇനിയുമുണ്ട് ഒരുപിടി താരങ്ങള്‍.
വേണു തന്റെ ക്യാമറകൊണ്ട് അത്ഭുതങ്ങളൊന്നും കാട്ടുന്നില്ലെങ്കിലും ചിത്രത്തിന് അവശ്യം വേണ്ട ദൃശ്യമികവു നല്കുവാന് അദ്ദേഹത്തിനായിട്ടുണ്ട്. സന്ദീപ് നന്ദകുമാറിന്റെ ചിത്രസന്നിവേശത്തില്‍ അവ പലപ്പോഴും ചേരുംപടിയല്ല ചേര്‍ന്നതെന്ന തോന്നലാണുണ്ടാക്കിയത്. അലക്ഷ്യമായി ജീവിക്കുന്നൊരാളാണ് രഘുനന്ദനന്, എന്നാല്‍ സന്തോഷ് രാമന്റെ കലാസംവിധാനത്തിലയാളുടെ വീട് എല്ലായ്പോഴും സ്റ്റുഡിയോ അപാര്‍ട്ട്മെന്റുകളുടെ പരസ്യചിത്രം മാതിരി തന്നെ കാണപ്പെട്ടു. രഞ്ജിത്ത് അമ്പാടിയുടെ ചമയം, സമീറ സനീഷിന്റെ വസ്ത്രാലങ്കാരം എന്നിവയൊക്കെ സിനിമയ്ക്കുതകുന്നു. റഫീഖ് അഹമ്മദെഴുതി ഷഹബാസ് അമന് ഈണമിട്ട ഗാനങ്ങള്‍ക്ക് കവിതാലാപനത്തിന്റെ ഛായായാണുള്ളത്. ഓരോരോ കാരണമുണ്ടാക്കിയൊക്കെയാണ് അവയുടെ ചിത്രത്തിലെ ഉപയോഗമെങ്കിലും, ചിത്രത്തിനൊരു അനിവാര്യതയൊന്നുമല്ല ഈ ഗാനങ്ങള്‍.
കേരളത്തിന്റെ ഇന്നത്തെ സാമൂഹികസാഹചര്യത്തില്‍ പ്രസക്തമായൊരു വിഷയമാണ് രഞ്ജിത്ത് തന്റെ സിനിമയ്ക്കു വേണ്ടി തിരഞ്ഞെടുത്തത്. മദ്യപാനത്തെയും അതുണ്ടാക്കുന്ന പ്രശ്നങ്ങളേയും കുറിച്ചുമൊക്കെ തനിക്കുള്ള ആശയങ്ങള്‍ നെടുങ്കന്‍ ഡയലോഗുകളാക്കി രഞ്ജിത്ത് രഘുവിലൂടെ നമ്മോട് പറയുന്നു. കുറേയൊക്കെ കേട്ടിരിക്കാമെങ്കിലും ഏകദേശം രണ്ടരമണിക്കൂറോളം ഇതൊക്കെ തന്നെയായാല്‍ എങ്ങിനെയുണ്ടാവും? മേല്‍ പറഞ്ഞ ആശയങ്ങളെ മുന്‍നിര്‍ത്തി ഒരു സിനിമയ്ക്കുതകുന്നൊരു തിരനാടകം നിര്‍മ്മിക്കുന്നതില്‍ രഞ്ജിത്ത് ഇവിടെ പരാജയപ്പെട്ടു എന്നേ അതിനുത്തരമുള്ളൂ. ഈ ചിത്രത്തിനു കിട്ടുന്ന പ്രതികരണങ്ങളൊക്കെ നല്ല സ്പിരിറ്റിലെടുത്ത് കൂടുതല്‍ മെച്ചപ്പെട്ട ചിത്രങ്ങളുമായി രഞ്ജിത്തിന് എത്തുവാന്‍ കഴിയുമെന്ന പ്രത്യാശയോടെ നിര്‍ത്തുന്നു.
ചിന്താകുഴപ്പം: മദ്യവും പുകവലിയും ആരോഗ്യത്തിനു ഹാനികരമെങ്കിലും, നായകന് കുടിയനാണൊപ്പം വലിക്കാരനുമാണെന്നിരിക്കെ, പുകവലി സംവിധായകനൊരു പ്രശ്നമേയാവുന്നില്ല! ഇനിയിപ്പോള്‍ 'സിഗരറ്റ്' എന്ന പേരില്‍ മറ്റൊരു ചിത്രമാക്കാനാണോ എന്തോ!
മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം നിര്‍വ്വഹിച്ച 'സ്പിരിറ്റി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteHaree
@newnHaree
#Spirit: May get the best social awareness award in documentary section. Disappoints as a feature film. #Chithravishesham
10:31 PM - 15 Jun 12 via Twitter for Android
--
താങ്കളുടെ നിരീക്ഷണങ്ങളോട് യോജിക്കുന്നില്ല..
ReplyDeleteമലയ.ലം ഇല എഴുതുന്ന അബൂബക്കര്‍ നു കുറഞ്ഞ പക്ഷം consistency എല്ലാ സിനിമകളെയും ഇല്ലാത്ത കുറ്റങ്ങള്‍ കണ്ടു പിടിക്കുന്ന ദോഷൈക ദ്രിക്കായി അങ്ങേരു...പ്രത്യേക പരിഗണന ഒന്നും ഇല്ലാതെ എല്ലാത്തിനെയും തെറി വിളിക്കും...
പക്ഷെ അബദ്ധ ജടിലവും വൈരുധ്യങ്ങള്‍ നിറഞ്ഞത് വികല തത്വ ചിന്തയും നിറഞ്ഞ 22 female kottayam,
സാധാരണ ഒരു ഫീല്‍ ഗുഡ് മൂവി ആയ..(ഇതില്‍ ആസിഫ് അലിയുടെയും മൈഥിലി യുടെയും അഭിനയം തന്നെ അരോചകം..കൂടാതെ യുക്തിക്ക് നിരക്കാത്ത ഒരു ചുറ്റിക്കളിയും)ആയ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍
എന്നിവയ്ക്ക് താന്കള് ഏഴിന് മോളില് രേയ്ട്ടിംഗ് കൊടുക്കുന്നതില്‍ എനിക്ക് യോജിപ്പേ ഉള്ളൂ ...
കാരണം നിലവിലെ മലയാള സിനിമകള്‍ താരതമ്യം ചെയ്യുമ്പോള്‍ തീര്‍ച്ച ആയും ഇവ അത് അര്‍ഹിക്കുന്നു..
പക്ഷെ ...ഈ സിനിമയെ...3.5 മാര്‍ക്ക് കൊടുത്ത്...വീണ്ടും കണ്ണൂരിന് ഒപ്പം 3.5 ,തിരുവമ്പാടി തമ്പാനും താഴെ...4.5 ഗ്രാന്‍ഡ് മാസ്റ്റര്‍ നും 5 diamond necklace num ഒക്കെ താഴെ നിര്‍ത്തിയിരിക്കുന്നതു കാണുമ്പോള്‍...
I feel there is something wrong...biased??!!!I dont know..you better think yourself..(i think you will come with better explanations but this is un acceptable for many regular malayalam movie viewer)
i am writing here for the first time..!!
കുറ്റങ്ങളും കുറവുകളും കണ്ടെത്തി ഇയ്ക്ഴ്താന് ആണെങ്കില്‍...ട്രാഫിക് ഇലും,ഇന്ത്യന്‍ റുപീ യിലും,ചാപ്പ കുരിശിലും ,പ്രണയത്തിലും ഒക്കെ ഇഷ്ടം പോലെ കണ്ടെത്താന്‍ ഒരു വിമര്ശകന് ആവും...അത് പോലെ ഒരു കുറ്റപത്രവും ആയി താന്കള് എത്തും എന്നും കരുതുന്നു..
"പരസ്യചിത്രങ്ങളില്‍ അഭിനയിക്കുന്ന ലാഘവത്തോടെ അല്ലെങ്കില്‍ അനായാസതയോടെ മോഹന്‍ലാല്‍ രഘുവിനെ അവതരിപ്പിച്ചിട്ടുണ്ട്. അതിനപ്പുറമൊരു മികവ് രഘുവെന്ന കഥാപാത്രത്തിനോ മോഹന്‍ലാലിന്റെ അഭിനയത്തിനോ പറയുവാനില്ല. "
മോഹന്‍ലാല്‍ മനോഹരം ആയി അവതരിപ്പിച്ച ഒരു കഥാപാത്രം ആയിരുന്നു രഘു നന്ദന് എന്നാണു എന്റെ അഭിപ്രായം..അദ്ദേഹത്തിന്റെ മികച്ച പ്രകടനഗലോടൊക്കെ കിടപിടിക്ക തക്കത്...
ഇത്രയും വേറിട്ട ഒരു ചിന്താ ഗതി താങ്കള്‍ക്കു ഉണ്ടായി കൂടാ എന്നില്ല..പക്ഷെ അത് വിവേചന പൂര്‍ണ്ണം ആവുന്നത് ശരി അല്ല...വീണ്ടും കണ്ണൂര്‍ എന്നാ സിനിമയുടെ അതെ മാര്‍ക്ക് കിട്ടേണ്ട ഒരു സിനിമ ആണ് ഇതെന്നു കരുതുന്നില്ല...
ഞെട്ടിപ്പിക്കുന്ന തല വാചകം..
ReplyDelete"കാഴ്ചക്കാര്‍ക്ക് ഇത് ഹാനീ കരം"
????
മലയാളികള്‍ കാണാതെ ഇരിക്കാന്‍ ശ്രദ്ധിക്കേണ്ട ഒരു സിനിമ ആണോ സിപിര്റ്റ്..
ദയവു ചെയ്തു താങ്കളുടെ നിലപാട് വിസദീകരിക്കുക..
ചില സിനിമകള്‍..മോശം..ഒഴിവാക്കാം ...ഡി വി ഡി യില്‍ കാണാനേ ഉള്ളൂ...എന്നൊക്കെ നിരീക്ഷകര്‍ പറഞ്ഞു കേട്ടിട്ടുണ്ട്...
പക്ഷെ കാണരുത് എന്ന് പോലും അല്ല..കാണുന്നത് ഹാനികരം എന്ന് അധികം സിനിമകളെ വിശേഷിപ്പിച്ചു കണ്ടിട്ടില്ല...
എന്താണ് താങ്കളുടെ മനോവികാരം എന്ന് മനസ്സിലാവുന്നില്ല..
താങ്കളുടെ നിരീക്ഷണം അവതരിപ്പിക്കുകയും മറ്റുള്ളവര്‍ കണ്ടു വിലയിരുത്താന്‍ അവസരം കൊടുക്കുകയും അല്ലെ വേണ്ടത്...അല്ലാതെ എന്തോ സാമൂഹിക വിപത്തിനെ വിശേഷിപ്പിക്കുന്നത് പോലെ..."ഹാനികരം" എന്ന് ആഹ്വാനം ചെയ്യുന്നത് കൊണ്ട്..എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല..
എല്ലാ ആഴ്ചയും ഒരു ലോഡ് ചവറു തീയറ്ററില്‍ പ്രേകഷക്ര്ക്ക് മുന്നില്‍ ഇറക്കിയിട്ടിട്ടു പോവുന്ന സിനിമ സംസ്കാരം ആണ് നിലവില്‍ ഇവിടെ ഉള്ളത്...പഴയ സംവിധായക പുലികള്‍ മുതല്‍...സൂപ്പര്‍ താരങ്ങള്‍ തൊട്ടു..കൊച്ചു സൂപ്പര്‍ പ്രിത്വി രാജ ഉം വാധ്യാര് വരെ എത്തി നിക്കുന്ന ജയ സുര്യാദികളും ഇതില്‍ ഭാഗഭാക്കാന്..
ഒരു സിനിമ എന്ന് പേരിട്ടു വിളിക്കാനോ..കണ്ടു വിലയിരുത്താനോ..ചര്‍ച്ച ചെയ്യാനോ ഒക്കെ പറ്റുന്ന സിനിമകള്‍ വല്ലപ്പോളും ആണ് ഇറങ്ങുന്നത്..അത്തരം ഒരു സംരംഭത്തെ...ഇത്രയും ഇകഴ്ത്താന്‍ തുനിഞ്ഞതില്‍...പെരുത്ത അത്ഭുതം ഉണ്ട് കേട്ടോ...
എന്തായാലും താങ്കള്‍ക്കു ആശംസകള്‍...
enikkonnum Parayan illa.Thankalakku Sruthi..
ReplyDeleteThiruvambadi Thamban,Outsider,SWapna sancdhari,Masters ,venicile Vyapari,Ezham arivu,
RA-one ivayilokke spirittilum mechamayi enthanavo kandathu???
keralathileoru budhijeeviyum innevare ooru vathilum thalli polichittilla .....orkuka......
ഞാന്‍ ഈ റിവ്യൂ കണ്ടു ഞെട്ടി എന്ന് ഒരിക്കലും പറയില്ല... കാരണം സിനിമ കണ്ടു പല സുഹൃത്തുക്കളും എന്നോട് പറഞ്ഞ കാര്യങ്ങള്‍ ഹരി കൂട്ടി വച്ചിരിക്കുന്നത് പോലെ തോന്നുന്നു... ശരാശരി എന്നൊരു അഭിപ്രായമാണ് കേട്ടത്... എന്തായാലും ആ റേറ്റിംഗ് താങ്കള്‍ക്കു കുറച്ചു ശത്രുക്കളെ കൂടി സംഭാവന ചെയ്യും... ;-)
ReplyDeleteപൊന്നു ചേട്ടാ ,
ReplyDeleteതാങ്കള്‍ക്കെന്റെ നമോവാകം .....
പടം ഡോകുമെന്ററി ആയി തോന്നിയാല്‍ പോട്ടെ ...
ചിലപ്പം തോന്നാം
ഇതിലെ അഭിനയത്തിന് 4/10 മാര്‍ക്ക് കൊടുക്കാന്‍ ഇച്ചിരെ തൊലിക്കട്ടി വേണം കേട്ടോ ........
pathetic must be d word i believe !!!!
ചേട്ടാ ,
ReplyDeleteഇതൊക്കെ കാണിച്ചു ചേട്ടനെ അങ്ങ് ബോധവല്ക്കരിക്കാം എന്ന മൂഡവിശ്വാസം എനിക്കില്ല ....
അഭിപ്രായം ഉണ്ടാവാന്‍ ഇതൊന്നും വായിക്കണ്ട കാര്യവും ഇല്ല ....
എന്നാലും ഇത് ഞാന്‍ പോസ്റ്റ് ചെയ്യുന്നത് ഇവിടെ വരുന്ന കാഴ്ചക്കാര്‍ക്ക് വേണ്ടിയാണ ....പടം കാണാത്തവര്‍, ഇങ്ങനെ ചിന്തിക്കുന്നവരും ഉണ്ട് എന്നും അറിയട്ടെ ....
പിന്നെ ഇതങ്ങു മോഡറേറ്റ് ചെയ്തു കളിക്കണമെങ്കില്‍ ആവാം ....
കൊള്ളാവുന്ന എനിക്കറിയാവുന്ന എല്ലാ സൈറ്റും ഉണ്ട് ....
http://www.indiaglitz.com/channels/malayalam/review/15226.html
http://www.sify.com/movies/malayalam/review.php?id=15000985&ctid=5&cid=2428
http://www.nowrunning.com/movie/10241/malayalam/spirit/3763/review.htm
http://www.rediff.com/movies/review/south-review-mohanlal-shines-in-spirit/20120615.htm
http://malayalam.oneindia.in/movies/review/2012/mohanlal-shines-in-spirit-review-1-102307.html
http://www.metromatinee.com/Review/Spirit%20Review-180-1
ബാച്ച്ലര് പാര്‍ട്ടി??????????????
ReplyDeletekannaappi
ReplyDeleteനിങ്ങള്‍ ഇട്ട ലിങ്കുകളുടെ വിശേഷം കാലങ്ങളായി നാമെല്ലാവരും കാണുന്നതാണല്ലോ! ചിത്രഭൂമി, വെള്ളിനക്ഷത്രം പിന്നെ മുഖ്യധാര ചാനലുകള്‍ തുടങ്ങിയവരൊക്കെ പുതിയ സിനമകളെ കുറിച്ച് പൊക്കി പറയുന്ന മാതിരിയുള്ള ഉടായിപ്പുകള്‍ ആണ് അവര്‍ എന്നും എഴുതുന്നത്!
rating idunnathinu munpu cinema ye classify cheyyu. entertainer/ docmentary type/action etc... then give rate to them. enikku e cinema valare eshttamaayi. chila kuzhappangal undu.
ReplyDeletemohanlal nte role logically cinemayumaayi poornamaayi yojikkunnilla. "plumber mani" aaya Nandu vinte acting - nothing more or less, perfect one ennu parayaam.
I quit reading Chithravishesham 2/10 for acting
ReplyDeleteThe ever Pathetic review I have ever read
NA/10 for this review
ഹരീ അഭിനന്ദനങ്ങള്‍..ഒരു സത്യം താങ്കള്‍ ധൈര്യമായി പറഞ്ഞിരിക്കുന്നു,അതീവ ഗഹനങ്ങളായ സിനിമയാണ് താന്‍ എടുക്കുന്നതെന്നും, ബുദ്ധി അങ്ങ് തിളച്ചു മറിഞ്ഞു ബുദ്ധി മുട്ടായി നില്‍ക്കുന്നവനാ ഞാന്‍ എന്ന ധാരണകള്‍ വെച്ച് പുലര്‍ത്തുന്ന, തൊപ്പി വെക്കാതെ തലയില്‍ പാന്റിന് ചേരുന്ന തുണിയും വലിച്ചു കെട്ടി സംവിധാനം നടത്തിയാല്‍ എടുക്കുന്നതെല്ലാം ആളുകളു വിഴുങ്ങും എന്ന് കരുതുന്നവനുമായ ഈ മഹാനുഭാവന് വാസ്തവത്തില്‍ ശൂ ആണെന്നും ഇദ്ദേഹത്തിന്റെ പടങ്ങള്‍ ശൂ-ശൂവും ആണെന്നും പറയാന്‍ നല്ല നിരൂപകര്‍ ഉണ്ടാവുന്നു എന്നറിയുന്നതില്‍ സന്തോഷം. മാത്രമല്ല ഇദ്ദേഹത്തിന്റെ കഴിഞ്ഞ കാല "മഹാ" ചിത്രങ്ങള്‍ ഒന്ന് കൂടി റീ-"വ്യൂ" ചെയ്ത് അതായതു രണ്ടാമത് ഒന്നൂടെ ഒന്ന് കണ്ട് ഈ കാര്യങ്ങള്‍ വസ്തുതാപരമായി ബോധ്യപെടുകയും ചെയ്യുന്നതും നല്ലതാണ്.
ReplyDeleteകാഴ്ചക്കാര്‍ക്കിത് ഹാനികരം എന്ന തലക്കെട്ട് മാറ്റി എന്നെപ്പോലുള്ള "ബുദ്ധിമാമ്മാരായ നിരൂവകര്ക്ക്" ഇത് ഹാനികരം എന്നാക്കുന്നതായിരിക്കും ഉചിതം..
ReplyDelete• രഞ്ജിത്ത് ബുദ്ധിജീവി ചമയുന്നുണ്ടോ ഇല്ലയോ എന്നതൊക്കെ മറ്റൊരു വിഷയം. അദ്ദേഹത്തിന്റെ പല (എല്ലാമല്ല) ചിത്രങ്ങളും ആസ്വദിച്ച് കണ്ടിട്ടുമുണ്ട്. അതുകൊണ്ട് 'സ്പിരിറ്റ്' നല്ലതാണെന്നു പറയുവാനാവില്ലല്ലോ! മറ്റു ചിത്രങ്ങളുമായൊക്കെ ഒരു താരതമ്യത്തിലൊന്നും കാര്യമില്ലെങ്കിലും രഞ്ജിത്തും മോഹന്‍ലാലും ഉണ്ട് എന്നതുകൊണ്ട് ഇത് 'വീണ്ടും കണ്ണൂരി'നേക്കാള്‍ (അല്ലെങ്കില്‍ മറ്റേതെങ്കിലുമൊരു ചിത്രത്തിനേക്കാള്‍) ഭേദപ്പെട്ടൊരു ചിത്രമാവുന്നില്ല.
ReplyDelete• വിശേഷത്തിന്റെ തലക്കെട്ടിനോട് വൈകാരികമായാണ് പലരും സമീപിക്കുന്നതെന്നു തോന്നുന്നു. 'മദ്യപാനം / പുലവലി ആരോഗ്യത്തിന് ഹാനികരം' എന്നയെഴുത്തിനോട് സാമ്യപ്പെടുത്തി തലക്കെട്ട് അങ്ങിനെ നല്കിയെന്നു മാത്രം. ഹാനികരം എന്ന വാക്കിന് സിഗരറ്റ് / മദ്യക്കുപ്പി പാക്കറ്റിന്റെ പുറത്തു കാണുമ്പോള്‍ തോന്നുന്നൊരു ബലം ഇവിടെയും കൊടുത്താല്‍ മതിയാവും! ആ മുന്നറിയിപ്പ് കണ്ടാലും വാങ്ങി വലിക്കുന്നത് / കുടിക്കുന്നതു പോലെ ഇനിയിതു കാണുന്നത് എന്നുമുണ്ട്.
• ഇതിലെ രഘു മോഹന്‍ലാലിന്റെ ഒരു മികച്ച കഥാപാത്രമെന്ന് ഞാന്‍ കരുതുന്നില്ല. അദ്ദേഹത്തിന്റെ ഓര്‍മ്മയില്‍ തങ്ങുന്ന ഒരു കഥാപാത്രമായി ഇതു മാറുമെന്നും തോന്നുന്നില്ല. നന്ദുവാണ് പിന്നെയും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിരിക്കുന്നത്.
• ലിങ്കുകള്‍ നല്കുമ്പോള് ഹൈപ്പര്‍ലിങ്കായി നല്‍കുന്നത് കൂടുതല്‍ സൗകര്യപ്രദമായിരിക്കും.
ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
--
സിനിമയുടെ തീമുമായി സാമ്യമുള്ള രീതിയില്‍ തലക്കെട്ട് കൊടുക്കുന്നതാണല്ലോ ഇവിടുത്തെ രീതി.. സ്ഥിരമായി വരുന്നവര്‍ക്ക് അത് മനസിലാവും.. ഇത്തവണ വന്ന എതിര്‍പ്പുകള്‍ സിനിമയുടെ റേറ്റിങ്ങിനോടുള്ള ദേഷ്യം ആണെന്ന് വിചാരിക്കാം.. :)
ReplyDeleteവിശ്വസിനീയമായ കേന്ദ്രങ്ങളില്‍ നിന്നും ഈ റിവ്യൂവിനോട് സാമ്യമുള്ള അഭിപ്രായങ്ങളാണ് കേട്ടത്. എങ്കിലും രഞ്ജിത്ത് സിനിമ എന്നത് കൊണ്ട് മിക്കവാറും കാണാന്‍ തന്നെയാണ് സാധ്യത..
from what i have heard from my friends,haree is almost right.
ReplyDeleteseeing the mvie tmrw.
ഒന്നുകില്‍ താങ്കള്‍ ഈ അറിയാത്ത പണി നിര്‍ത്തണം. അല്ലെങ്കില്‍ ഞാന്‍ ഇത് വായിക്കള് നിര്‍ത്തണം. 3.5 കൊടുക്കാന്‍ തോന്നിയ താങ്കളുടെ മഹാ മനസ്സിന് നല്ല നമസ്കാരം. എന്തായാലും നിരൂപണ്ണം വായിക്കാന്‍ ഇനി ഇങ്ങോട്ടില്ല. പിന്നെ രഞ്ജിത്ത് ഒരു ബുധിമാനാണെന്ന് എവിടെയും അവകാശ പെട്ട് കണ്ടില്ലാ. താങ്കള്ക് അങ്ങിനെ തോന്നുന്നെങ്കില്‍ അത് സത്യമായത് കൊണ്ടായിരിക്കണം.
ReplyDeletei fear trhe fans will commit suicide after reading haree's review..btw a review is a reviewer's perspective..y getting so emotional about it?
ReplyDeleteഇത് ചീപ് പബ്ല്സിറ്റിക്കുവേണ്ടി എഴുതിയ നിരൂപണമാണോ എന്നൊരു സംശയം....മോശം ക്കാര്യം ചെയ്തു ശ്രദ്ധ നേടുന്നതുപോലെ...(Lake Punam Pande)
ReplyDeleteഈ സിനിമയെപ്പറ്റി പലതരം റിവ്യൂ ആണ് കാണുന്നത് ചിലര്‍ വാഴ്ത്തിപ്പാടുമ്പോള് മറ്റു ചിലര്‍ നേരേ തിരിച്ചും, ഇവിടെ എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്, ഒരിക്കലും ഒരു മോഹന്‍ലാല്‍ സിനിമയെ (അതും വളരെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരുന്ന സിനിമയെ) ഇങ്ങനെ വിമര്‍ശിക്കരുത്, അതിനെ നല്ലതെന്ന് വാഴ്ത്തണം അല്ലെങ്കില്‍ ആരാധര്‍ കോപിക്കും, മലയാളത്തിലെ രണ്ട് തലതൊട്ടപ്പന്മാര്‍ക്കും ഇപ്പോള്‍ കണ്ടകശനിയാണ്, ശുക്രന് സൂര്യനു മുന്പില്കൂടി പോയിട്ടും അവര്‍ക്ക് ശനിയുടെ അപഹാരം മാറിയില്ല, ഏറെ കൊട്ടിഘോഷിച്ചെത്തുന്ന ചിത്രങ്ങള്‍ ബോക്സോഫീസില്‍ തല്കുത്തി വീഴുന്നത് അവര്‍ക്ക് സഹിക്കില്ല, കോബ്രായത്തേയും ഗ്രാന്റ് ആണെന്ന എല്ലാവരും പറഞ്ഞ മാസ്റ്ററെപ്പോലും ജനം കൂകിപ്പായിച്ചു,
ReplyDeleteഎന്നും ചില്ലുമേടയില്‍ ഇരിക്കാന്‍ ഒരു രാജാവിനേയും പ്രജകള്‍ അനുവദിച്ചിട്ടില്ല
http://movieraga.indulekha.com/2012/06/14/review-spirit/
ഞാന്‍ ശാസ്ത്രീയമായി ചലച്ചിത്രങ്ങളെ വിശകലനം ചെയ്യാന്‍ അറിവ് ഇല്ലാത്ത സാധാരണ ഒരു ആസ്വാധകനാണ്. മോഹന്‍ലാലിന്റെ അഭിനയം വളരെ ഇഷ്ടപ്പെട്ടിരുന്നു. താങ്കളുടെ വിലയിരുത്തലുകള്‍ എന്റെ അഭിരുചികളുമായി പോരുത്തപ്പെടുന്നവയാണ് എന്ന് പല സിനിമകളുടെ കാര്യത്തിലും തോന്നിയിട്ടുണ്ട്. ഇതു കാണണോ വേണ്ടയോ എന്ന് ഒന്ന് കൂടി ആലോചിച്ചേ ഞാന്‍ തീരുമാനമെടുക്കു. നന്ദി.
ReplyDeleteസംശയങ്ങളും ആശങ്കകളും അസ്ഥാനത്തായിരുന്നു. ഒരു നല്ല ചിത്രം തന്നെയാണ് സ്പിരിറ്റ്. അമിത പ്രതീക്ഷയുമായി ഈ സിനിമ കാണാന്‍ തിയേറ്ററില്‍ പോകരുത്. മുമ്പുകണ്ട സിനിമകളുമായി താരതമ്യപ്പെടുത്തുകയും ചെയ്യരുത്. വളരെ ഫ്രഷ് കണ്ടന്റുള്ള ചിത്രമാണിത്. രസകരമായ അവതരണം.
ReplyDeleteരണ്ടാം പകുതിയുടെ ആദ്യത്തെ അരമണിക്കൂര്‍ നേരം ചില പ്രശ്നങ്ങളൊക്കെയുണ്ട്. താന്‍ പറയാന്‍ ഉദ്ദേശിച്ച വിഷയത്തിന്റെ ഏറ്റവും കാതലായ ഭാഗം പറയുന്നതില്‍ രഞ്ജിത് വേണ്ടത്ര ജാഗ്രത പാലിച്ചില്ല. അതുകൊണ്ട് ആ ഭാഗം മദ്യത്തിനെതിരെയുള്ള ഒരു ഡോക്യുമെന്ററി പോലെയായി. ഒരു ‘ഉപദേശ എപ്പിസോഡ്’. അതിന് ശേഷം വീണ്ടും ട്രാക്കിലേക്ക്. ഒടുവില്‍ നല്ല രീതിയില്‍ അവസാനിച്ചു. ഈ സിനിമയ്ക്ക് ഒരു ഹാപ്പി എന്‍ഡിംഗ് വേണമെന്ന് രഞ്ജിത്തിന് നിര്‍ബന്ധമുണ്ടായിരുന്നു എന്നുതോന്നുമെന്ന് മാത്രം
എനിക്ക് സോങ്ങ്സ് ഇഷ്ടപ്പെട്ടു .ഫസ്റ്റ് 45 minitues unsahiable . ഒരു scprit writer എന്ന nilayil രഞ്ജിത്ത് ഒരു below average യ്യിരുന്നു..
ReplyDeleteee review kollam..but rating tere kuranju poyi..tankal paranja kurachu karyangalodu njan yijikkunnu...
ReplyDeleteits a gud movie with an excellent msg.
but 'a ranjith cinema ' enna nilayil...
an avg flick :)
we xpect a lot from u RENJITH SIR...:)
edakkikdakku oru ‘spirit ’ illate poyenkilum….oru nalla message spirit inu convey cheyyan sadichu…ellavarum padam kanan sremikkuka….
ee cinema kondu etttom gunam lalettanu tanne…adehattinte abineya kireedattil oru pontooval koodi….
details here:
http://www.facebook.com/malayalamfilmreviews
ivante thalakkulla asukham maariyilley?
ReplyDeleteവൈകിട്ട് എന്താ പരിപാടി എന്നു മലയാളിയോട് ചോദിച്ച്..കേരളീയന്റെ മദ്യാസക്തിയുടെ ബ്രാന്റ് അംബാസിഡര്‍ ആയി സ്വയം മാറിയ മോഹന്‍ലാല്‍ എന്ന കാപട്യത്തെ വച്ചാകുമ്പോള്‍ ,സാമ്പത്തികമായി വിജയിച്ചാല്‍പ്പോലും ചിത്രം ഒരു പരാജയം ആയിപ്പോയേനെ..
ReplyDeleteharee,njan e bloginte stiram vayanakkaranan,tankalude ratingil ento pantikedundenn tonunn,,parishkarikanamenn tonunn,,"second show"in 7.25 entu kond koduttun teere manasilayilla,,"indian rupee", "salt and pepper" atilum etrayo mikacchatarnu,,ennal avaykkm 7.25 tanne..pakshe "urumikk" ivayil ninnelam mele 7.75 um...diamond necklacen verum 6.25..ennal itinonnum aduttu nilkatta don 2u tankal 6 um nalki..ippol spiritil ettiyapol 3.5 ayi churungi..{percentage reeti avalambichal oru paridhi vare e prashnattinu mattamundavmo?} oru polichezhuttu atyavasyamenn tonunn haree..entayalm you are doing a good work, keep it up
ReplyDeleteസത്യസന്ധമായ റിവ്യൂ ഹരീ. കയ്യൊപ്പ് മുതല്‍ ഇങ്ങോട്ടുള്ള രഞ്ജിത്ത് പടങ്ങളില്‍ വെച്ച് ഏറ്റവും മോശം എന്നാണെനിക്ക് തോന്നിയത്.
ReplyDelete-സലില്‍ ദൃശ്യന്‍
ആദ്യം ഈ റിവ്യൂ വായിച്ചപ്പോള്‍ ദേഷ്യം വന്നു.. രഞ്ജിത്ത് ഇത്രേം മോശം പടം എടുക്കുമോ എന്ന് വിശ്വസിക്കാനേ പറ്റിയില്ല.. ഇപ്പൊ പോയി പടം കണ്ടു വന്നതേ ഉള്ളു.. ഹരി പറഞ്ഞത് നൂറു ശതമാനം ശരി ആണ് എന്ന് മനസ്സിലായി. അഭിനന്ദനങ്ങള്‍ ഹരി !!
ReplyDeletesadique m koya's commet is copied from webdunia.com's review written by yathri jaison..shame on you man(sadique),atleast learn to write an original comment...!
ReplyDeleteharee..saw the movie from ekm q cinemas..totally agree with your review....
വളരെ നല്ല റിവ്യൂ . ചന്ദ്രോത്സവത്തില്‍ രഞ്ജിത്തിനു പറ്റിയത് തന്നെ ഇതിലും സംഭവിച്ചു. വളരെ നല്ല ഒരു ആശയം അനാവശ്യമായ വിഷയങ്ങളും സംഭാഷണങ്ങളും കയറ്റി ദുര്ഗ്രഹമാക്കി.
ReplyDeleteപക്ഷെ ഒരു കാര്യത്തിന് അദ്ദേഹത്തെ അഭിനന്ദിക്കുന്നു. വളിപ്പ് റോളുകള്‍ ചെയ്തു ജീവിതം പാഴാക്കിക്കൊണ്ടിരുന്ന നന്ദുവിന് ഇങ്ങനെ ഒരു കഥാപാത്രത്തെ കൊടുത്തതിനു.ശരിക്കും കിറിക്കിട്ടു കുത്താന്‍ തോന്നും അങ്ങേരെ കാണുമ്പോള്‍. അത്രയ്ക്ക് മനോഹരമായി നന്ദു അത് അവതരിപ്പിച്ചു. അത് പോലെ തന്നെ ലാലേട്ടനും.
പടം കണ്ടില്ല. ഇവിടുത്തെ ചര്‍ച്ചകള്‍ വായിച്ചപ്പോള്‍ കാണുമെന്ന് ഉറപ്പിച്ചു.
ReplyDeleteസാധാരണ ഹരിയുടെ റിവ്യൂ വായിച്ചാ ശേഷം അന്ന് നാന് പടം കാണാറുള്ളത്. ഇതുവരെ വന്ന എല്ലാ റിവ്യൂകളും 100 % ശരി അന്ന് എന്നാണ് എന്റെ അഭിപ്രായം. ഈ ചിത്രവും തീര്‍ച്ചയായും കാണും. ഹരിയുടെ റിവ്യൂ പക്ഷെ ചിലര്‍ക്ക് കൊള്ളുന്നു എന്നുള്ളത് ഇതിനെ മാറ്റു കൂട്ടുന്നു എന്ന് തോന്നുന്നു.
ReplyDeleteചിത്രം കണ്ട ശേഷം എന്റെ അഭിപ്രായം തീര്‍ച്ചയായും എഴുതാന്‍ മറകില്ല.
ഹരീ. ഇന്നലെ ഞാന്‍ സ്പിരിറ്റ് ദോഹ സിനിമയില്‍ നിന്നും കണ്ടു. കാണുന്നതിനും എത്രയോ മുന്‍പ് താനെ ഞാന്‍ ഈ റിവ്യൂ വായിച്ചിരുന്നു. ആദ്യമേ പറയട്ടെ. ഞാന്‍ ഹരിയോട് യോജിക്കുന്നെ ഇല്ല.
ReplyDeleteഹരി ഇനിയെങ്കിലും റിവ്യൂ എഴുതാന്‍ വേണ്ടി സിനിമ കാണുമ്പോള്‍ അത് ഫാന്‍സിന്റെ ബഹളങ്ങള്‍ അവസാനിച്ചതിന് ശേഷം ആവണം എന്നൊരു അപേക്ഷ. ഇന്നത്തെ സമൂഹത്തെ ദുഷിപ്പിച്ചു കൊണ്ടിരിക്കുന്ന മദ്യം എന്ന വിപത്തിനെതിരെ നല്ല സന്ദേശം നല്കുന്ന ഈ സിനിമ എങ്ങിനെ ആണ് ഹാനികരമാകുന്നത് ഹരീ.. ഒന്ന് പറഞ്ഞു തരു. ഇതിലെ ഓരോ കഥാപാത്രങ്ങളും ജീവന് തുടിക്കുന്നതാണ്. ഇന്നിന്റെ പ്രദീകങ്ങള് ആണ്. കേരളത്തിലെ ഓരോ തെരുവോരങ്ങളിലും, നഗരവീധികളിലും എന്നും കാണുന്ന കാഴ്ചകള്‍ക്ക് നേരെ തുറന്നു പിടിച്ചു ഒരു ക്യാമറ ആയിരുന്നു രഞ്ജിത്തിന്റെ സിനിമ. എന്നിട്ടും ഇത്ര മഹത്തായ സന്ദേശം തരുന്ന സിനിമ മലയാളികളുടെ കാഴ്ചക്ക് ഹാനികരമല്ല എന്നുറക്കെ വിളിച്ചു പറയണമെന്നുണ്ട് എനിക്ക്. അത് പറയാന്‍ വേണ്ടി മാത്രം അതിനു വേണ്ടി മാത്രം ആണ് ഞാന്‍ ഈ കമന്റ് പോസ്റ്റ് ചെയ്യുന്നത്. ഇതാരോടുമുള്ള അമിതാരാധന അല്ല. ആ സിനിമയിലെ പ്രമേയം അത്രകണ്ട് കാലികമാണ് എന്ന തോന്നല്‍ ഉള്ളത് കൊണ്ട്. ഹരിയുടെ റിവ്യൂ വായിച്ചു നിങ്ങള്‍ ആരെങ്കിലും ഈ സിനിമ കാണാതിരിക്കുന്നെങ്കില് നിങ്ങള്‍ക്ക് തെറ്റും. മലയാളികള്‍ ഒരിക്കെലെങ്കിലും കാണേണ്ട സിനിമ തന്നെ ആണ് സ്പിരിറ്റ്.
കൂടാതെ ഇന്നലെ KPCC പ്രസിഡന്റ് മറ്റു MLA മാരും സ്പിരിറ്റ് കണ്ടു നടത്തിയ അഭിപ്രായങ്ങള്‍ രാത്രിയിലെ അമൃത വാര്‍ത്തകളില്‍ കാണിക്കുന്നത് കണ്ടു. ഹരി കണ്ടോ ആവോ? ഇന്ന് കേന്ദ്ര മന്ത്രി വയലാര്‍ രവി അംബിക സോണിക്കയച്ച കത്തില്‍ പറഞ്ഞ കാര്യം ഹരി അറിഞ്ഞോ ആവോ? സ്പിരിറ്റ് ദൂരദര്‍ശന്റെ എല്ലാ ചാനലുകളില്‍ കാണിക്കണം എന്നായിരുന്നു അത്. ഇത്തരം സന്ദേശങ്ങള്‍ തരുന്ന ചുരുക്കം സിനിമകളെ മലയാളത്തില്‍ ഉണ്ടാവാറുള്ളു. അങ്ങിനെ ഉള്ള ഉദ്യമങ്ങളെ ഇങ്ങനെ അല്ല ഹരി റിവ്യൂ നടത്തേണ്ടത്.
സ്പിരിറ്റ് ഒരിക്കലുംഹാനികരമല്ല.മലയാളി കാണേണ്ട സിനിമ തന്നെആണിത്.
പ്രസാദ്
ഖത്തര്‍
ഒരു സിനിമ ഹാനികരമാവുന്നത് അത് കാഴ്ചയ്ക്ക് ഉതകാത്തതുകൊണ്ടാണ്. പ്രമേയം എത്രത്തോളം കാലികമായാലും അല്ലെങ്കില്‍ സദുദ്ദേശപരമായാലും ഒരു സിനിമ നല്ലതാവുന്നില്ല. അതിനപ്പുറം ആ മാധ്യമം ഉപയോഗിച്ച് ആശയങ്ങളെ എങ്ങിനെ അവതരിപ്പിച്ചു എന്നതാണ് പ്രധാനം. ആ രീതിയില്‍ നോക്കുമ്പോള്‍ 'സ്പിരിറ്റ്' മോശമെന്നു തന്നെ പറയേണ്ടി വരും. ഈ അഭിപ്രായത്തോട് അനുകൂലിച്ചും വിയോജിച്ചും അഭിപ്രായം രേഖപ്പെടുത്തിയ ഏവര്‍ക്കും നന്ദി. :)
ReplyDeleteഓഫ്: കണ്ടത് ഫാന്സിനോടൊപ്പമെന്നൊക്കെ എങ്ങിനെ നിരൂപിക്കുന്നു എന്നറിയില്ല! ഏതായാലും ഈ ചിത്രത്തിന് അങ്ങനെ ഫാന്‍സിന്റെ ബഹളമോ ശല്യമോ ഒന്നുമില്ലായിരുന്നു. ഇനിയിപ്പോ അങ്ങനെ തന്നെയായിരുന്നെങ്കിലും ഇതല്ലാതെ മറ്റൊരു അഭിപ്രായം വരാനും സാധ്യത കുറവ്.
--
E Cinema Kandappol oru karyam mansilayi mohanlalinu kallu kudichu ingane abhinayikan ariyu enn. abhinayathil oru vythayasthatha illa body languagokke ellam munp abhinayichathu pole thanee. oru divasam 14 pegg adikunnayal ingane philosaphy parayumo oh god.....
ReplyDeletePathetic Pathetic! Nothing more than pathetic.
ReplyDeleteA review waster than a bullshit. Whats the basis of awarding points ?
സത്യം പറഞ്ഞാൽ ഹരിയാണു്‍ എന്നെ ഇന്റെർനെറ്റിൽ മലയാളം വായിക്കാനും എഴുതാനും പഠിപ്പിച്ചത്.ഹരിയുടെ ഓരൊ പോസ്റ്റുകളും കാത്തിരിക്കുമായിരുന്നു.വിലയേറിയ പല വിവരങ്ങളും എനിക്ക് അതിൽ നിന്നും അറിയാൻ കഴിഞ്ഞിരുന്നു.ഹരിയുടെ എഴുത്തിന്റെ ശൈലി എനിക്ക് വളരെ ഇഷ്ടമായിരുന്നു.പക്ഷെ ഒന്നു രണ്ടു കൊല്ലമായി എല്ലാം തല തിരിഞ്ഞു പോയീ.സിനിമാ നിരൂപണം ആണ് ഏറ്റവും പ്രശ്നം.വിദേശത്തു ജീവിക്കുന്ന ഞാൻ ഹരിയുടെ സ്കോർ നോക്കിയായിരുന്നു സിനിമകൾ കണ്ടിരുന്നത്.എന്നാൽ ഈയിടെയായ് ഹരിയുടെ ഉയർന്ന സ്കോർ ഉള്ള സിനിമകൾ കണ്ടപ്പോൾ ഒന്നു മനസ്സിലായി എന്താണു സിനിമ എന്നുള്ളതിനെപ്പറ്റി ഹരിക്ക് വലിയ പിടിയില്ല.എവിടെയോ വായിച്ചു ബ്ലോഗ് നിരൂപകരാണു് മലയാള സിനിമയെ നശിപ്പിക്കുന്നതെന്ന്.അതിൽ സത്യമില്ലെ എന്നു തൊന്നുന്നു ഇപ്പോൾ.മേരിക്കുണ്ടൊരു കുഞ്ഞാടിനു് - 7.75.അതുപോലെ തന്നെ മെട്രോ സിനിമ എന്ന പേരിൽ കാല്‍ക്കാശിനു കൊള്ളാത്ത സിനിമകൾ ആണെന്നു തോന്നുന്നു ഈ ബ്ലോഗ് നിരൂപകർക്കിഷ്ടം.ദൈവത്തെയോർത്ത് നിങ്ങൾ ഇതൊന്നു നിർത്തുക.ജനങ്ങൾ ഏതെങ്കിലും സിനിമകൾ പോയി കണ്ടോട്ടെ...........
ReplyDeleteമലയാളസിനിമക്ക് ഈ സൈറ്റ് ഹാനികരം
ReplyDeleteപടം ഇഷ്ടപ്പെടാത്തവ൪ പോലും ലാലേട്ടന്റെ അഭിനയത്തെ പറ്റി നല്ലതേ പറഞ്ഞിട്ടുഉള്ളൂ .
സ്പിരിറ്റ് കണ്ടു .
ReplyDeleteകണ്ടിരിക്കേണ്ട സിനിമ .
it's not an entertainer.
ഈ സിനിമ കണ്ടത് കൊണ്ട് ഒരു കുടിയനും കുടി നിര്‍ത്താന്‍ പോകുനില്ല.
പക്ഷെ ഒരുനിമിഷം ചിന്തിച്ചേക്കാം താന്‍ എത്ര മാത്രം അധപതിച്ചെന്ന് .
മലയാളി യുവത്വം കള്ളുകുടിക്ക് ഒരു മാതൃക ആയി കാണുന്ന മോഹന്‍ലാലിലൂടെ തന്നെ ഇത്തരം ഒരു കഥാപാത്രം വരുമ്പോള്‍ അത് വൈകിയുള്ള ഒരു പ്രശ്ചിത്തം പോലെ തോന്നുന്നു .
കള്ള് ഒരുപാട് ഇഷ്ടപെടുന്ന കള്ളുകുടിയന്മാര് നിറഞ്ഞ മലയാളി സമൂഹം ഒരിക്കലും promote ചെയ്യാന്‍ സാധ്യത ഇല്ലാത്ത ഈ ചിതം promote ചെയ്യാന്‍ Beverages Corporation നടത്തുന്ന government-നു മാത്രമേ കഴിയൂ .go and watch....
ഇത്തവണ താങ്കളുടെ അഭിപ്രായത്തോട് യോജിക്കാന്‍ ആവുന്നില്ല .ഹരിയേട്ടന് ഈ പടം ഒന്നുകൂടി കണ്ടു നോക്കണം. എല്ലാ സിനിമകളും ഒരേ ആങ്കിളില്‍ നോക്കിയാല്‍ നന്നായി തോന്നണം എന്നില്ല .അതുപോലെ ഇതും മാറിനിന്നൊന്നു വീക്ഷിക്കുന്നത് നന്നായിരിക്കും .
hari,nan thankalude abhiprayathodu 100 percent yojikkunnilla.kalika pradhanyamulla nalla oru stori,mohanlal inte prashamsaneeyamaya abhinayam iva kondu sambannamanee cinema.ithu vayichappol enikkonnu manassilayi,than oru mammu fan anu.
ReplyDeleteഹരീ, സ്പിരിറ്റ് സിനിമ കണ്ടതിനു ശേഷമാണ് ഞാൻ ഈ റിവ്യൂ വായിച്ചത്. ഹരി എഴുതിയിരിക്കുന്ന കാര്യങ്ങളൊക്കെ ശരിയാണ്. ഒരു എന്റർടേയിനർ എന്ന നിലയിലല്ല ഈ സിനിമ രഞ്ജിത് ചെയ്തിരിക്കുന്നത്. അതുകൊണ്ട് റേറ്റിംഗിനെപ്പറ്റി അഭിപ്രായം പറയാൻ അറിയില്ല. സമൂഹത്തിന്റെ താഴെക്കിടയിലുള്ള ആളുകളുടെ മദ്യപാനം ഒരു വലിയ ഇഷ്യൂ ആയി ഈ സിനിമ കൈകാര്യം ചെയ്യുമ്പോൾ, സമൂഹത്തിന്റെ ഉയർന്നതട്ടിലുള്ള ആളുകളുടെ മദ്യപാനം ഈ സിനിമ ഒരു തെറ്റായി കാണുന്നതേയില്ല എന്നു തോന്നി.
ReplyDeletegood review
ReplyDeleteenthinanu mohanlal ella cinemayilum genious aavunnathu? allenkil enthukondaanu ranjith poleyulla oru directorinu polum lalettante cinema cheyyumpol mathram ingine mistakes pattunnathu? i can feel mohanlal and his friends involvement in making this movie a bad one, think ranjith had no other choice but to obey.
Casino de L'Auberge de Casino de LA. de la Casino de L'Auberge de Casino de L'Auberge
ReplyDeleteCasino de L'Auberge de Casino de L'Auberge bsjeon.net de Casino 출장마사지 de L'Auberge de Casino de L'Auberge de sol.edu.kg Casino de L'Auberge de goyangfc.com Casino de L'Auberge de Casino de 바카라 사이트 Casino de L'Auberge de Casino de