തിരുവമ്പാടി തമ്പാന്: തമ്പാന് കുഞ്ഞിനും തന്നാലായത്!
ഹരീ, ചിത്രവിശേഷം

ആകെത്തുക : 4.50 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 1.00 / 10
: 4.00 / 10
: 6.00 / 10
: 3.50 / 05
: 3.50 / 05
: 4.00 / 10
: 6.00 / 10
: 3.50 / 05
: 3.50 / 05
Cast & Crew
Thiruvambadi Thamban
Thiruvambadi Thamban
Directed by
M. Padmakumar
Produced by
Alexander John
Story, Screenplay, Dialogues by
S. Suresh Babu
Starring
Jayaram, Haripriya, Kishore, Jagathy Sreekumar, Jayaprakash, Nedumudi Venu, T.G. Ravi, Samudrakkani, Sudheer Karamana, Janardanan, Sadique, Thara Kalyan etc.
Cinematography (Camera) by
Manoj Pillai
Editing by
Samjith Mhd.
Production Design (Art) by
Manu Jagath
Music / Background Score by
Ouseppachan
Effects by
Murukesh
Lyrics by
Shibu Chakravarthy, Madhu Vasudevan
Make-Up by
Ranjith Ambady
Costumes by
Palani
Choreography by
Gayathri Raghuram
Action (Stunts / Thrills) by
Dhilip Subbarayan
Banner
Jini Cinema
Release Date
2012 May 25
മനോജ് പിള്ളയുടെ ഛായാഗ്രഹണവും സാംജിത്തിന്റെ ചിത്രസന്നിവേശവും മനു ജഗത്തിന്റെ കലാസംവിധാനവും ഒത്തുചേരുമ്പോള്‍ സാങ്കേതികമായി ചിത്രം മികച്ചു നില്ക്കുന്നു. ഔസേപ്പച്ചന്റെ പശ്ചാത്തലസംഗീതവും മുരുകേഷിന്റെ ഇഫക്ടുകളും രംഗങ്ങളോട് യോജിച്ചു പോവുകയും ചെയ്യുന്നു. സംഘട്ടന രംഗങ്ങള്‍ ഒതുക്കത്തില്‍ ഒരുക്കുവാന്‍ ദിലീപ് സുബ്ബരായനും ശ്രദ്ധ നല്‍കിയിട്ടുണ്ട്. പക്ഷെ, അണിയറപ്രവര്‍ത്തകരുടെ ഈ ശ്രമങ്ങളെ പാഴായിപ്പോയ അധ്വാനം എന്നോ മറ്റോ വിശേഷിപ്പിക്കുവാനേ കഴിയൂ എന്നതാണ് സങ്കടകരം. ഷിബു ചക്രവര്‍ത്തിയും മധു വാസുദേവനും ചേര്‍ന്നെഴുതി ഔസേപ്പച്ചന് സംഗീതം നല്കിയ ഗാനങ്ങളില്‍ വിജയ് യേശുദാസും ശ്വേത മോഹനും ചേര്‍ന്നാലപിച്ച "ആരാണു ഞാന്‍ നിനക്കെന്നു നീ ചോദിച്ചു..." എന്ന ഗാനം ശ്രദ്ധ നേടുന്നുണ്ട്. ചിത്രത്തിലുള്പ്പെടുത്തിയിട്ടുള്ള ഇതരഗാനങ്ങള് പ്രസക്തമല്ല.
ആരാണ് മറുതലയ്ക്കലെന്ന് ഉറപ്പു വരുത്താതെ ഫോണ്‍ വിളിച്ച് കാര്യമെല്ലാം വിളമ്പുകയും അങ്ങിനെ കാര്യങ്ങള്‍ സങ്കീര്‍ണമാവുകയും ചെയ്യുന്നതൊക്കെ നാമെത്ര കണ്ടതാണ്; ഒരിടത്തല്ല രണ്ടിടത്താണ് ഇതേ പരിപാടി 'തിരുവമ്പാടി തമ്പാനി'ല്‍ ആവര്‍ത്തിക്കുന്നത്. ഇത്തരം തല്ലിക്കൂട്ട് പരിപാടികളിലൂടെ ഉണ്ടാക്കുന്ന കഥകളല്ലാതെ വല്ലതും നേരേ ചൊവ്വേ എഴുതാനറിയാവുന്ന രചയിതാക്കളെ കൂട്ടത്തില്‍ കൂട്ടുവാന്‍ ശ്രമിക്കുകയാവും എം. പത്മകുമാറിനെ സംബന്ധിച്ചിടത്തോളം ബുദ്ധിപരമായ നീക്കം. അതല്ലായെങ്കില്‍ ഒരേ അച്ചില്‍ പണിതിറക്കുന്ന ഇത്തരം സിനിമകളെടുത്ത് ഉപജീവനം കഴിക്കാം എന്നല്ലാതെ ഈ പണികൊണ്ട് മറ്റൊരു പ്രത്യക്ഷ നേട്ടവും സംവിധായകനെന്ന നിലയില്‍ പത്മകുമാറിനുണ്ടാകുവാന് തരമില്ല. 'പരുന്തി'നും 'ശിക്കാറി'നും ശേഷം വീണ്ടുമിതേ കാര്യം ഓര്‍മ്മപ്പെടുത്തുക എന്നല്ലാതെ ഈയൊരു 'തിരുവമ്പാടി തമ്പാനെ'ക്കൊണ്ട് മറ്റൊന്നും സാധിക്കുമെന്നും കരുതുവാന്‍ വയ്യ!
വാല്‍ക്കഷണം: ചിത്രത്തിന്റെ തുടക്കത്തില്‍ കുറേ ആനകളേയും മറ്റും കണ്ടപ്പോള്‍ കരുതി ആനകളൊക്കെ ഉള്‍പ്പെടുന്നൊരു സംഘട്ടന രംഗമൊക്കെ ഒടുവില്‍ കാണാമെന്ന്. അങ്ങിനെ ചില നമ്പരുകളെങ്കിലും ചിത്രത്തിനൊടുവില്‍ കരുതിയിരുന്നെങ്കില്‍ ആ ഭാഗങ്ങളെങ്കിലും ഇത്രത്തോളം വിരസമാവില്ലായിരുന്നു! പറഞ്ഞിട്ടെന്താ, തമ്പാന് കുഞ്ഞിനെക്കൊണ്ട് ആവുന്നതല്ലേ ചെയ്യുവാനൊക്കൂ!
'ശിക്കാറി'നു ശേഷം എം. പത്മകുമാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം, 'തിരുവമ്പാടി തമ്പാന്റെ' വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteHaree
@newnHaree
#ThiruvambadyThamban does have some entertaining moments here and there, but fails to impress as a whole! Coming soon in #Chithravishesham.
9:27 PM - 26 May 12 via Twitter for Android
--