ഗ്രാന്റ്മാസ്റ്റര്‍: ഗ്രാന്റായില്ല മാസ്റ്റര്‍, മോശമല്ലെന്നു മാത്രം!
ഹരീ, ചിത്രവിശേഷം

ആകെത്തുക : 5.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 2.00 / 10
: 4.00 / 10
: 7.50 / 10
: 3.00 / 05
: 3.50 / 05
: 4.00 / 10
: 7.50 / 10
: 3.00 / 05
: 3.50 / 05
Cast & Crew
Grandmaster
Grandmaster
Directed by
B. Unnikrishnan
Produced by
Ronnie Screwvala
Story, Screenplay, Dialogues by
B. Unnikrishnan
Starring
Mohanlal, Priyamani, Anoop Menon, Narain, Babu Antony, Devan, Jagathy Sreekumar, Roma Asrani, Seetha, Rajasree Nair, Mithra Kurian, Riyaz Khan, Siddique etc.
Cinematography (Camera) by
Vinod Illampally
Editing by
Manoj
Production Design (Art) by
Joseph Nellikkal
Music by
Deepak Dev
Lyrics by
Chittoor Gopi, Engandiyoor Chandrasekharan, Santhosh Varma
Make-Up by
Pradeep Rangan
Costumes by
S.B. Satheesan
Choreography by
Name
Action (Stunts / Thrills) by
Dhilip Subbarayan
Banner
UTV Motion Pictures
Release Date
2012 May 03
ഇത്തരമൊരു പ്രമേയം ആവശ്യപ്പെടുന്ന വേഗത ചിത്രത്തിനു പലപ്പോഴും കൈനഷ്ടം വരുന്നു എന്നതാണ് ചിത്രത്തിന്റെ ആസ്വാദ്യത കുറയ്ക്കുന്ന പ്രധാന ഘടകം. വിനോദ് ഇല്ലമ്പള്ളി പകര്‍ത്തിയ ദൃശ്യങ്ങള്‍ ചിത്രത്തിനുതകുമ്പോള് മനോജിന് കാര്യമായ മികവൊന്നും തന്റെ ചിത്രസന്നിവേശത്തിലൂടെ ചിത്രത്തിനു നല്കുവാന് കഴിഞ്ഞില്ല. ജോസഫ് നെല്ലിക്കലിന്റെ കലാസംവിധാനം, എസ്.ബി. സതീശന്റെ വസ്ത്രാലങ്കാരം, പ്രദീപ് രംഗന്റെ ചമയം എന്നിവയൊക്കെ പതിവു രീതികളില്‍ ചിത്രത്തോട് ചേരുന്നു. രംഗത്തിന്റെ ഭാവം പൂര്‍ണമായും കാണികള്‍ക്ക് അനുഭവവേദ്യമാക്കുകയാണ് പശ്ചാത്തലസംഗീതം ചെയ്യേണ്ടതെങ്കില്‍, ദീപക് ദേവിന്റെ(?) പിന്നണിശബ്ദങ്ങള് ഈ ചിത്രത്തില്‍ വിപരീതഫലമാണ് ഉണ്ടാക്കുന്നത്. അതിമാനുഷിക സ്വഭാവം ഒട്ടും നല്‍കാതെ മിതത്വം പാലിച്ചാണ് ദിലീപ് സുബ്ബരായന്‍ ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഇത് ചിത്രത്തിനു ഗുണം ചെയ്തു. ചിറ്റൂര്‍ ഗോപി, എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്, സന്തോഷ് വര്‍മ്മ തുടങ്ങിയവരെഴുതി ദീപക് ദേവ് ഈണമിട്ട ഗാനങ്ങളില്‍ സുചിത്ര പാടിയിരിക്കുന്ന "ആരാണു നീ..." ചിത്രത്തോട് ചേര്‍ന്നു പോവുന്നു. സഞ്ജീവ് ടി. പാടിയ "ദൂരെ എങ്ങോ..." എന്ന ഗാനം ചിത്രത്തിന്റെ മടുപ്പു കൂട്ടുക മാത്രമേ ചെയ്യുന്നുള്ളൂ. കൃഷ്ണകുമാറിന്റെ ശബ്ദത്തിലുള്ള മറ്റൊരു ഗാനം ക്ലൈമാക്സ് രംഗത്തിലും ഉപയോഗിച്ചിട്ടുണ്ട്.
ബി. ഉണ്ണികൃഷ്ണന്റെ സിനിമകളിലധികവും കുറ്റകൃത്യങ്ങളും അവയുടെ അന്വേഷണങ്ങളുമൊക്കെ ചേരുന്ന ത്രില്ലര്‍ ജനുസ്സിലുള്ളവയാണ്. പക്ഷെ, ഇത്രയൊക്കെ ചെയ്തു പഠിച്ചിട്ടും യുക്തിഭദ്രമായൊരു അപസര്‍പ്പക കഥയെഴുതി അതൊരു സിനിമയാക്കുവാന്‍ അദ്ദേഹത്തിന് ഇനിയുമായിട്ടില്ല. അദ്ദേഹമാദ്യം തിരക്കഥയെഴുതിയ 'കവര്‍ സ്റ്റോറി' മുതല്‍ എഴുതി സംവിധാനം ചെയ്ത 'ദി ത്രില്ലര്‍' വരെയുള്ള ഈ ജനുസ്സില്‍ പെട്ട എല്ലാ ചിത്രങ്ങളുടെയും ഗതി ഇതൊക്കെ തന്നെ. ഇവിടെയും സ്ഥിതി വ്യത്യസ്തമല്ലെങ്കിലും മോഹന്‍ലാലിന്റെ വൈഭവത്തില്‍ പടം രക്ഷപെടുന്നുണ്ട് എന്നതിനാല്‍, തരക്കേടില്ലാത്ത വിജയം (ഇവരിരുവരുടെയും കൂട്ടുകെട്ടില്‍ ഇതിനു മുന്‍പുണ്ടായ 'മാടമ്പി'യെപ്പോലെ ഒരു സൂപ്പര്ഹിറ്റൊന്നും ആയേക്കില്ലെങ്കിലും) ഈ ഗ്രാന്റല്ലാത്ത 'ഗ്രാന്റ്മാസ്റ്റര്‍' നേടുമെന്നു തന്നെ കരുതാം.
ഓഫ് ടോപ്പിക്ക്: തിരുവനന്തപുരത്ത് കഴക്കൂട്ടത്തു നിന്നും ~15 കിലോമീറ്റര്‍ ഉള്ളിലേക്ക് മാറി, കഠിനങ്കുളത്തുള്ള വി-ട്രാക്ക്സിലാണ് ചിത്രം കണ്ടത്. തിരുവനന്തപുരം സിറ്റിയിലുള്ള ഏതൊരു തിയേറ്ററിനേക്കാളും മെച്ചപ്പെട്ട സജ്ജീകരണങ്ങളോടു കൂടിയ ഒരു തിയേറ്റര്‍ ഇങ്ങിനെ ഒരു ഉള്‍പ്രദേശത്ത് ഒട്ടും പ്രതീക്ഷിച്ചില്ല. ചിത്രത്തെക്കാളും തിയേറ്ററാണ് കൂടുതല്‍ ആസ്വദിച്ചത്! :)
'മാടമ്പി'ക്കു ശേഷം ബി. ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന 'ഗ്രാന്റ്മാസ്റ്ററി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteHaree
@newnHaree
#Grandmaster is not a masters work, still bearable. Good to see @Lal_Mohanlal doing his role comfortably. Coming soon in #Chithravishesham.
6:00 PM - 3 May 12 via Twitter for Android
--
ഓഫ്:- തിരോന്തരം സിറ്റിയിലെപ്പോലെ കൂതറ തിയേറ്ററുകള്‍ മറ്റൊരു ക്യാപ്പിറ്റല്‍ സിറ്റിയിലും കാണില്ല. ഒരല്പം വണ്ണം ഉള്ളവര്‍ പോട്ടെ, ആവറേജ് സൈസുകാര്ക്ക് പോലും മര്യാദയ്ക്ക് ഇരിക്കാന്‍ പറ്റാത്ത സീറ്റുകള്‍ ആണ് മിക്കയിടത്തും.
ReplyDeleteഗ്രാന്റ് മാസ്റ്റര്‍ കണ്ടു. കുറേ നാളുകള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ നല്ലൊരു സിനിമ കണ്ട സംതൃപ്തി ലഭിച്ചു. കാലങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ ശക്തമായ ഒരു കഥാപാത്രവുമായി ചിത്രത്തില്‍ നിറഞ്ഞാടുന്നു. ഇതുവരെ ചെയ്ത എല്ലാ ചിത്രങ്ങളെയും പിന്നിലാക്കി മുന്നേറുന്ന ബി ഉണ്ണിക്കൃഷ്ണന് എന്ന സംവിധായകനെയും ചിത്രത്തില്‍ കാണാം.. ചികിഞ്ഞു നോക്കിയാല്‍ പോരായ്മകള്‍ കണ്ടേക്കാമെങ്കിലും തിയേറ്ററില്‍ ആശ്വാസം നല്കുന്ന ഒരു ചിത്രം തന്നെയാണ് ഗ്രാന്റ് മാസ്റ്റര്‍... പക്ഷെ ചിത്രത്തെക്കുറിച്ച് ഹരിയുടെ നിരൂപണം വായിച്ചപ്പോള്‍ വല്ലാതെ വിഷമം തോന്നി. നല്ലൊരു ശ്രമത്തെ വളരെ ക്രൂരമായി ചവിട്ടിയരയ്ക്കുകയാണ് ഹരി... നല്ലപോലെ ചിത്ര നിരൂപണങ്ങള്‍ കുറിയ്ക്കുന്ന ഹരിയുടെ വാക്കുകള്‍ വായിച്ച ഷോക്കില്‍ അദ്ദേഹത്തിന്റെ ബ്ലോഗിലെ ചില പഴയ താളുകള്‍ മറിച്ചു നോക്കി... അവിടെയും ഇത്തരത്തിലുള്ള ചില പേജുകള്‍ കണ്ടു... കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഭേദപ്പെട്ട ഒരു ചിത്രമായിരുന്നു വെള്ളരിപ്രാവിന്റെ ചങ്ങാതി.. പക്ഷെ ആ ചിത്രത്തെ ചവിട്ടിയരയ്ക്കുകയായിരുന്നു ഹരി ചെയ്തത്. അതിലെ നന്മകളൊന്നിനെയും അദ്ദേഹം കണ്ടതായി ഭാവിച്ചില്ല.. അതുപോലെ വിദേശത്ത് നിന്ന് ചുരണ്ടിയതാണെങ്കിലും ചാപ്പാ കുരിശ് എന്ന ചിത്രത്തിലെ ജീവിതവും അദ്ദേഹം തിരിച്ചറിഞ്ഞില്ല... കൃഷ്ണ പൂജപ്പുര എന്ന തിരക്കഥാകൃത്തിന്റെ ഏറ്റവും നല്ല ചിത്രമായ ജനപ്രിയനെയും ഹരി വെറുതെ വിട്ടില്ല. നന്മകള് മാത്രം നിറഞ്ഞ നല്ലൊരു സിനിമയായിരുന്നു ജനപ്രിയന്... തമഴിലെ സൂപ്പര്‍ ത്രില്ലര്‍ കോ എന്ന ചിത്രത്തെയും വളരെ മോശമായാണ് ഹരി ചിത്രീകരിച്ചത്. നിരൂപണം വായിച്ച ശേഷം ചിത്രം കാണേണ്ട എന്ന് തീരുമാനിച്ചതായിരുന്നു. പിന്നെ സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചപ്പോള്‍ നാട്ടിലെ ബി ക്ലാസ് തിയേറ്ററില്‍ നിന്ന് ചിത്രം കണ്ടു. അദ്ഭുതപ്പെട്ടുപോയി .. ഇത്ര നല്ലൊരു ത്രില്ലറിനെയാണോ ഹരി മോശമായി ചിത്രീകരിച്ചത്.... ഇതുപോലെ ചില തൊട്ടിപ്പടങ്ങളെ ഹരി മഹത്വവത്ക്കരിക്കുകയും ചെയ്തിട്ടുണ്ട്... ഏതായാലും ഈ റിവ്യു വായിക്കുന്ന സുഹൃത്തുക്കളോട്.... കോ, വെള്ളരിപ്രാവ്, ജനപ്രിയന്, ചാപ്പാകുരിശ് തുടങ്ങിയ ചിത്രങ്ങളൊക്കെ നിങ്ങള്‍ ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ ഹരിയുടെ വാക്കുകള്‍ കേട്ട് ഗ്രാന്റ് മാസ്റ്റര്‍ കാണാതിരിക്കരുത്... എന്തൊക്കെ പോരായ്മകള്‍ ഹരി നിരത്തിയാലും ചിത്രം നിങ്ങളെ രസിപ്പിക്കും.. ത്രില്ലടിപ്പിക്കും... മോഹന്‍ലാല്‍ എന്ന നടന് ഒരിക്കല്‍ കൂടി നിങ്ങളെ വിസ്മയിപ്പിക്കും.....
ReplyDeleteഫാന്‍സ് കാരെ പ്രീണിപ്പിക്കാന്‍ ഒന്നുമില്ലാത്ത ഒരു ബി.ഉണ്ണികൃഷ്ണന് സിനിമയോ :-o
ReplyDeleteമലയാള സിനിമ മാറുന്നു എന്ന് പറയുന്നത് അപ്പ സത്യാല്ലേ ;))
അപ്പോള്‍ ഉണ്ണികൃഷ്ണന് നന്നാവാന്‍ തീരുമാനിച്ചു.. നന്നായി.
ReplyDeletejayesh..
ReplyDeleteagree with you partially..
but after all a review is an individuals's perspective right?
what he likes may not be liked by others and vice versa,right?
ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
ReplyDeleteബി. ഉണ്ണികൃഷ്ണന്റെ ഇതുവരെയുള്ള (ത്രില്ലര്‍)ചിത്രങ്ങളില്‍ ഏറ്റവും നല്ലത് (താങ്ക്സ് ടു മോഹന്‍ലാല്‍), മോഹന്‍ലാലിന്റെ മികച്ച പ്രകടനം, പോരായ്മകള്‍ക്കിടയിലും ആശ്വാസം നല്‍കുന്നൊരു ചിത്രം; ഇതൊക്കെ തന്നെയല്ലേ വിശേഷം വായിച്ചാലും മനസിലാവുന്നത്? പിന്നെ, ഇതൊക്കെ കാരണമായി ശരാശരി ചിത്രമെന്നതിലുപരി എന്തെങ്കിലുമൊരു മികവ് ചിത്രത്തിലുണ്ടെന്ന് ഇനിയും തോന്നലില്ല. (സൂചിപ്പിച്ച മറ്റു ചിത്രങ്ങളുടെ കാര്യവും അങ്ങിനെ തന്നെ, അവയുടെ നല്ല വശങ്ങള് കാണുവാന്‍ അതാത് വിശേഷങ്ങളില്‍ ശ്രമമുണ്ട്.) ചിത്രത്തിന്റെ വിശേഷത്തില്‍ പരാമര്‍ശിക്കുവാന്‍ വിട്ടുപോയ മികവുകളും (അതുപോലെ കുറവുകളും) ആര്‍ക്കുമിവിടെ ചൂണ്ടിക്കാണിക്കാവുന്നതുമാണ്.
--
ചിത്രം കണ്ടില്ല. എങ്കിലും ടെലിവിഷനില്‍ വരുന്ന "ആരാണ് നീ" എന്നാ ഗാനം അണ് സഹിക്കബിള്‍ ആണ്..
ReplyDeleteരണ്ടഭിപ്രായവും കേള്‍ക്കുന്നുണ്ട്...
ReplyDeleteafter a long time got to see Mohanlal as a non-superhero in a thriller!
ReplyDeleteഓഫ്: വീ ട്രാക്സ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന ഒരു തീയറ്റര്‍ ആണെന്ന് മനോരമ ന്യൂസിലോ മറ്റോ മുമ്പ് കണ്ടിരുന്നു. ഇത്രയും നല്ല സൌകര്യങ്ങള്‍ ഒരുക്കിയിട്ടും റിലീസ് ചിത്രങ്ങള്‍ കിട്ടുന്നില്ല എന്നായിരുന്നു കാരണം (സംഘടനകള്‍ ജയിക്കട്ടെ!). സര്‍ക്കാരിന്റെ തീയറ്റര്‍ റേറ്റിങ്ങില്‍ മികച്ച തീയറ്ററുകളുടെ ലിസ്റ്റില്‍ തന്നെയാണ് കഠിനംകുളത്തെ രണ്ട് തീയറ്ററുകള്‍ക്ക് സ്ഥാനവും.
ReplyDeleteHaree, watched the Tamil movie (I will call it a classic) Vaagai Sooda Vaa recently. I have to say that I am feeling so jealous of the Tamilians and their cinema industry. Malayalam can only dream about making this kind of a movie and even if it did, the movie wont run even one week. Hats off to the illiterate (thats how we Malayaalees rate them) Tamils who make sure movies like Vaagai Sooda Vaa, Azhagar Saamiyin Kuthirai etc have a decent run in the box office.
ReplyDeleteKerala only deserves these grand masters and cobras. Isnt it a pity that the very best Tamil movies are not even able to find a release in Kerala(Kalloori, Vaagai Sooda Vaa, Azhagar Saamiyin Kudhirai, Aranyakandam, Yudham Sei - long list of movie which didnt release in Kerala inspite of being classic/brilliant in their own right)
ശ്രീ . ഹരി ഞാന്‍ താങ്കളുടെ അഭിപ്രായത്തോട് ഒട്ടും യോജിക്കുന്നില്ല. വളരെ നാളുകള്‍ക്ക് ശേഷം നല്ല ഒരു സിനിമ മോഹന്‍ലാല്‍ ഉണ്ണികൃഷ്ണന് കൂടുകെട്ടില്നിന്നും ഉണ്ടായതിനെ ഇങ്ങനെ വിമര്ഷിക്കരുതയിരുന്നു ഇത് താങ്ങളില്‍ ഉള്ള വായനകാരുടെ വിശ്വാസത്തെ നഷ്ട്ടപെടുതും ...... പ്രിയ വയനകരോട് ഹരിയുടെ റിവ്യൂ കണ്ടിട്ട് ഒരിക്കലും ഗ്രാന്‍ഡ് മാസ്റ്റര്‍ കാണാതിരിക്കരുത് ......
ReplyDeleteഗ്രാന്‍ഡ്മാസ്റര്‍ കണ്ടു വളരെ നല്ല പടം ....
ReplyDeleteനിങ്ങളെ പോലെ ഉള്ളവരാണ് നല്ല സിനിമകളെ കൊല്ലുന്നത്.
ഏതായാലും അഞ്ചു റെയ്റ്റിംഗ് തീരെ കുറഞ്ഞു പോയി ഹരീ..ചിത്രത്തിന് 7പോയന്റെങ്കിലും അർഹിക്കുന്നു...ചില വിമർശനങ്ങൾ അതിരു കടക്കുന്നു..തീയറ്ററിന്റെ മികവിൽ വാ പൊളിച്ചത് കൊണ്ടാണോ എന്നറിയില്ല. ഗ്രാൻഡ് മാസ്റ്റർ ഒരു മികച്ച സിനിമ തന്നെയാണെന്നതിൽ സംശയമില്ല. വിമർശകന്റെ കടമ വിമർശിക്കുക മാത്രം എന്നതാണോ?ഇത്തരം പ്രവണത അസഹനീയം.
ReplyDeleteആര് എന്തൊക്കെ പറഞ്ഞാലും ലാലേട്ടന്റെ അഭിനയം മാത്രമേ ഈ ചിത്രത്തിന് അവകാശപെടനുള്ളൂ.. വേറെ വലിയ സംഗതികള്‍ ഒന്നും ഈ ചിത്രത്തിലില്ല...
ReplyDeleteഗ്രാന്‍ഡ് മാസ്റററിന് 5 മാര്‍ക്ക് .മാസ്റെറര്സ് നു 6 മാര്‍ക്ക് , ഇത് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല .. ചെരുവകളിലേ ചില ചില്ലറ കല്ലുകടി ഇരു ചിത്രങ്ങളിലും ഉണ്ട് താനും ...ഗ്രാന്‍ഡ് മസ്റെരില് പക്ഷേ കഥയുടെ ഒഴുക്കും വേഗവും ഒട്ടും മുഷിപ്പിക്കുന്നില്ല താനും ... ഒരു പക്ഷേ ആദ്യപകുതി ഇത്തിരി ഇഴച്ചില്‍ പോലെ ഫീല്‍ ചെയ്തേക്കാം ... ഓര്‍ഡിനറി പോലെയുള്ള ഒരു മൂവി എടുക്കുന്നതിലും എത്രയോ വിഷമകരമാണ് പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു സസ്പെന്‍സ് ത്രില്ലെര്‍ എടുക്കുന്നത് ...ഒരു പരിധിവരെ ഈ സിനിമ അതില്‍ വിജയിച്ചു .. നിങ്ങളുടെ rating il മാറ്റം വരുത്തുമെന്ന് വിശ്വസിക്കുന്നു
ReplyDeleteസസ്പെന്‍സ് എന്നും പറഞു..ആളുകളെ ഫൂള്‍ ആകുകയാണ് സംവിധായകനും, തിരകഥ ക്ര്തുമായ, ശ്രി. ബി ഉണ്ണികൃഷ്ണന്(സാര്‍) ഇവിടെ ചെയ്തത്...
ReplyDeleteസീരിയല്‍ കൊലപാതകങ്ങള്‍ക്ക് ഒരു കാരണം കണ്ടുപിടിക്കാന്‍ ഈ സാര്‍ കുറെ കഷ്ടപ്പെട്ട് എന്ന് മാത്രമല്ല പറഞ്ഞത് ഒട്ടും ലോജിക് ഇല്ലാത്തതും ആയിപോയി..
തിരകഥ വളരെ മോശം ഒരു common scence എന്ന് പറയുന്നത് ഇതിന്റെ അടുത്തുകൂടെ പോലും പോയിട്ടില്ല എന്ന് പറയേണ്ടിവരും ...ഇവിടെ തീരുന്നില്ല, ക്ലൈമാക്സ് ചിത്രികരിച്ചതിനു നേരത്തെ പറഞ്ഞ ഈ സാര്‍ , director Vaishakh Rajan (seniors movie), നോട് നന്ദി പറഞ്ഞേ തീരു..കാരണം seniors ന്റെ ക്ലൈമാക്സ് എത്ര മനോഹരമായിട്ടാണ് നമ്മുടെ ഈ സാര്‍ (ഉണ്ണി കൃഷ്ണന് ) ഇതിലേക്ക് ഒപ്പിവെചിരികുന്നത് അത് തികച്ചും അഭിനന്ദനം അര്‍ഹിക്കുന്നു...തീരുന്നില്ല, ഇതില്‍ babu antony ചെയ്ത Roll , ഏതാണ്ട് ഇതുപോലെ തന്നെ August 15 എന്നാ ഫിലിമില്‍ sidhique ചെയ്തിട്ടുണ്ട് ...രണ്ടു ദിവസം മുന്‍പ് ഇറങ്ങിയ ഒരു മാഗസിനില്‍ ഈ മഹാനായ ഡയറക്ടര്‍ ഇങനെ പ്രതിപാദിച്ചിരുന്നു "ഒരു തരത്തിലും മലയാള സിനിമ പരിച്ചയിചിട്ടിലാത്ത ചില അവസ്ഥകള്‍ ഇതിനകത്ത് വരുത്തുന്നുണ്ട്" എന്തായാലും ഇതൊരു വല്ലാത്ത അവസ്ഥയായി പോയി !! ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്..ദയവു ചെയ്തു ഇതില്‍ മമ്മുട്ടി , മോഹന്‍ലാല്‍ fight വരരുത്..നാനിതില് പരാമര് ശിച്ചിട്ടുള്ളത് ഇതിന്റെ script writer and director ശ്രി . ഉണ്ണികൃഷ്ണന് സാറിനെയാണ്..!!
ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
ReplyDeleteവിയോജിപ്പുകള്‍ സ്വാഗതം ചെയ്യുന്നു. പക്ഷെ എന്തു ചെയ്യാം; നാലു ദിവസം മുന്‍പ് തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടികളെ ഒരു അവശതയും കൂടാതെ സംവിധായകന് കാണിച്ചതും (അരമണിക്കൂര്‍ മുന്‍പ് തട്ടിക്കൊണ്ടുവന്ന പെണ്‍കുട്ടിയുമായി ഒരു മാറ്റവുമില്ല!), ഇന്നു വെടിയേറ്റൊരു കഥാപാത്രം നാളെ കൈ വീശി നടക്കുന്നതും, കൊണ്ടും കൊടുത്തും കൊന്നും വളര്‍ന്നൊരാള്‍ (സിദ്ദിഖിന്റെ കഥാപാത്രം) ഫ്രോഡാണെന്നറിഞ്ഞിട്ടും ഒരുവളെ പിന്നെയും വിശ്വസിക്കുന്നതും ഒക്കെ കണ്ടിട്ട് ഉജ്വലമായ ഒരു ത്രില്ലര്‍ എന്നു പറയണമെങ്കില്‍ ഇതാവണം ഞാന്‍ ആദ്യം കാണുന്ന ത്രില്ലര്‍! (ഇത്തരം അതിബുദ്ധികളൊന്നും 'മാസ്റ്റേഴ്സി'ല്‍ കണ്ടതായി തോന്നുന്നില്ല. ഇതിനേക്കാള്‍ മെച്ചം അതു തന്നെ എന്നു കരുതുന്നു.) മോഹന്‍ലാല്‍ എന്ന നടന്റെ മികച്ച പ്രകടനമില്ലായിരുന്നുവെങ്കില്‍ റേറ്റിംഗ് പരിതാപകരമാവുകയും ചെയ്യുമായിരുന്നു!
ഓഫ്: തിയേറ്ററാണ് ചിത്രത്തേക്കാളും ആസ്വദിച്ചത് എന്നതു വായിച്ച് തിയേറ്ററിന്റെ ചുവരും നോക്കിയിരിക്കുകയായിരുന്നു ലേഖകന്‍ എന്നു മനസിലാക്കുന്നവര്‍ക്ക് 'ഗ്രാന്റ്മാസ്റ്റര്‍' ഒരു ഗംഭീരന്‍ ത്രില്ലറായി തോന്നിയതില്‍ അത്ഭുതമില്ല! :p :)
--
"ദൂരെ എങ്ങോ..." എന്ന ഗാനം ചിത്രത്തില്‍ ഇല്ലല്ലോ........
ReplyDeleteThe story of the movie was really good and a new approach. Mohanlal did a fantastic role in the police officer. But direction and the script was not thrilling much. The director could have worked hard and molded the story in much thrilling way. But stillI enjoyed the film.
ReplyDeleteഒരു തരക്കേടില്ലാത്ത സിനിമയെന്നേ പറയാന്‍ പറ്റൂ.
ReplyDelete@ റിയാസ് മാരാത്ത്
ReplyDeleteസീനിയേര്സിന്റെ ക്ലൈമാക്സ് പകര്‍ത്തി , ഓഗസ്റ്റ് പതിനഞ്ചിലെ കഥാപാത്രം മോഷ്ടിച്ചു എന്നൊക്കെ ആരോപിക്കുന്നത് ഒന്നുകില്‍ താങ്കള്‍ മണ്ടനായത് കൊണ്ട് അല്ലെങ്കില്‍ മറ്റൊരു താരത്തിന്റെ കടുത്ത ആരാധന കൊണ്ട്. അതില്‍ യാതൊരു സംശയവുമില്ല. മമ്മൂട്ടി മോഹന്‍ലാല്‍ ചര്‍ച്ച ഒന്നും വരരുത് എന്നെഴുതി , താങ്കള്‍ "അച്ഛന് പത്തായത്തില് ഇല്ലെന്നു " തെളിയിച്ചു.
മോഹന്‍ ലാലിന്റെ അഭിനയവും , ഈ സിനിമ യിലെ മറ്റു പലതും , ബാബു ആന്റണി യുടെ കഥാപാത്രം ഉള്‍പ്പെടെ ഏറെ പുതുമയുള്ളതും ഒന്നാം താരവുമാണ്. തെറ്റുകളില്ലെന്നല്ല , പക്ഷെ നല്ല ഒരു സിനിമയാണ് ഗ്രാന്‍ഡ് മാസ്റ്റര്‍.
നാല് ദിവസം മുമ്പ് തട്ടിക്കൊണ്ട് വന്നിട്ടും അവശതയില്ലാത്ത പെണ്കുട്ടികളെപ്പറ്റി പറയുന്ന ഹരി മാസ്റ്റേഴ്സില്‍ വെടിയേറ്റിട്ടും ഒരു കുഴപ്പവുമില്ലാതെ ശശികുമാറിനെ ചുമലിലേറ്റി നിസ്സാരമായി നടന്നുപോകുന്ന പൃഥ്വിരാജിനെ കണ്ടില്ലേ....
ReplyDeleteചിത്രം കണ്ടു . താങ്ങളുടെ റിവ്യൂ വളരെ ശരിയാണ് 100 % യോജിയ്കുന്നു
ReplyDeletewords reflects a mohanlal fan
ReplyDeleteആണും പെണ്ണും കേട്ട നായകനെ ശ്രിഷ്ടിച്ചു ശിക്ഷിക്കാനോ ഉണ്ണികൃഷ്ണ ..ഈ പടം ചെയ്തത് ..
ReplyDeleteന്യൂ generationചേര്‍ന്ന് നില്ക്കുന്ന സിനിമ ആണെന്ന് അനൂപ് മേനോന് ചില ചാനലുകളില്‍ ഇരുന്നു വാചാലന് ആവുന്നത് കേട്ട്
പെട്ട് പോയ ഒരു പാവം ഇരയാണ് ഞാന്‍ .....പ്രിയാമണി , എന്തിനു ജഗതി പോലും അധികപട്ടവുന്നു ....എവിടെയോ നിന്ന് വന്ന കുറെ പാട്ടുകളും ..എല്ലാം കുടി മനുഷ്യനെ വെറുപ്പിച്ചു വെറുപ്പിച്ചു ........
grand movie,grand hit.
ReplyDeleteഈ സിനിമ പറ്റിക്കളാണ്.മുമ്പ് വിജി തമ്പി സംവിധാനം ചെയ്തു ഉണ്ണികൃഷ്ണന് തിരകഥ എഴുതിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് എന്നാ പരമ്പര ഏഷ്യാനെറ്റില്‍ ഉണ്ടായിരുന്നു .അതില്‍ ഇതേ കഥ നാന് കണ്ടിട്ടുണ്ട് .ക്ലൈമാക്സ് മാത്രം മാറ്റി .
ReplyDeleteഞാന്‍ തങ്ങളുടെ റിവ്യൂ വായിക്കുന്ന പരിപാടി നിര്‍ത്തി ചേട്ടാ കാരണം തങ്ങള്‍ സ്ഥിരമായി ഇതിന്റെ വായനകാരെ തെറ്റായ മുടന്ധന് നയങ്ങള്‍ കാണിച്ചു പറ്റികുകയാണ്..........സ്പിരിറ്റ് നെ കുറിച്ച് തങ്ങള്‍ നടത്തിയ നിരൂപണം കണ്ടാല്‍ തോന്നുനത് തങ്ങള്‍ക് എന്തോ മാനസിക തകരാറ് ഉള്ളതായാണ്,,,,,,തങ്ങള്‍ ഇനി ഒരു സിനിമ സംവിധാനം ചെയ്യു ഒപ്പം കഥയും തിരകഥ യും എഴ്തു...എന്നിട്ട് അത് തന്നെ നിരൂപികു അതാകും കൂടുതല്‍ നല്ലത്.........
ReplyDelete