ഏഴാം സൂര്യന്: കാഴ്ചക്കാര്‍ക്കിത് ഏഴര ശനി!
ഹരീ, ചിത്രവിശേഷം

ആകെത്തുക : 1.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 0.00 / 10
: 0.00 / 10
: 2.00 / 10
: 0.00 / 05
: 2.00 / 05
: 0.00 / 10
: 2.00 / 10
: 0.00 / 05
: 2.00 / 05
Cast & Crew
Ezham Suryan
Ezham Suryan
Directed by
Jnanasheelan
Produced by
Ramesh Cholayil
Story / Screenplay, Dialogues by
Jnanasheelan / V. Vijayakumar
Starring
Unni Mukundan, Sreejith Ravi, Mahalakshmi, Saikumar, Salim Kumar, Jagathy Sreekumar, Kalpana, Suraj Venjaramoodu, Kulappully Leela, Athulya etc.
Cinematography (Camera) by
Ashok Devaraj
Editing by
Achu Vijayan, Karthik
Production Design (Art) by
Kishore Kumar
Music by
M. Jayachandran, Mohan Sithara
Lyrics by
Asha Ramesh
Make-Up by
Jayamohan
Costumes by
Anil Chemboor
Choreography by
Cool Jayanth
Action (Stunts / Thrills) by
Mafia Sasi
Banner
Kaivalyam Creations
Release Date
2012 May 25
സാങ്കേതികപരമായും ചിത്രത്തിന് കാര്യമായൊരു മികവും അവകാശപ്പെടുവാനില്ല. അശോക് ദേവരാജും (ഛായാഗ്രഹണം) അച്ചു വിജയനും കാര്‍ത്തിക്കും (ചിത്രസന്നിവേശം) കിഷോര്‍ കുമാറുമെല്ലാം (കല) പണി പഠിക്കുകയായിരുന്നു ഈ ചിത്രത്തിലെന്നു തോന്നുന്നു. ജയമോഹന്റെ ചമയത്തിനും അനില്‍ ചെമ്പൂരിന്റെ വസ്ത്രാലങ്കാരത്തിനും സ്വാഭാവികത തീരെയില്ല. മാഫിയ ശശിയുടെ സംഘട്ടന രംഗങ്ങളും മതിപ്പുളവാക്കാന്‍ പോന്നതല്ല. ആശ രമേഷ് എഴുതി എം. ജയചന്ദ്രനും മോഹന്‍ സിത്താരയും ചേര്‍ന്ന് ഈണമിട്ട് ഒന്നുരണ്ട് ഗാനങ്ങള്‍ കേള്‍വിക്ക് നന്ന്, പക്ഷെ അവ ചിത്രീകരിച്ചിരിക്കുന്നതിന്റെ ഭംഗികൊണ്ട് കണ്ടിരിക്കുവാന്‍ പ്രയാസപ്പെടും. ചുരുക്കത്തില്‍ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തൊരു സാധനമെന്ന് ഒറ്റവരിയില്‍ പറഞ്ഞു നിര്‍ത്താവുന്നതേയുള്ളൂ ഉദിക്കും മുന്‍പ് അസ്തമിക്കുവാന്‍ യോഗമുള്ള 'ഏഴാം സൂര്യനെ'ക്കുറിച്ച്.
കഥയും കഥാപാത്രങ്ങളും സംവിധാനവും ഇതര മേഖലകളും ഒക്കെ കണക്കാണെന്നതിനൊപ്പം ചിത്രം പറഞ്ഞു വെയ്ക്കുന്ന ആശയങ്ങളും തികച്ചും പ്രതിലോമകരമാണ്. ഉന്നതകുല ജാതനായതിനാല്‍ നായകന്റെ പാപങ്ങള്‍ക്ക് പരിഹാരമുണ്ട്, സര്‍വ്വൈശ്വര്യങ്ങളോടെ സ്വൈര്യ ജീവിതം നയിക്കുവാനയാള് സര്‍വ്വഥാ യോഗ്യനുമാണ്. അധ്വാനിച്ച് ജീവിക്കുകയും, ഇഷ്ടപ്പെട്ട പെണ്ണിനോടൊപ്പം ജീവിക്കുവാന്‍ ആഗ്രഹിക്കുന്നവനുമായ അധകൃതനാവട്ടെ, കവടിഫലം തെറ്റിക്കാതെ പരലോകം പുല്‍കുവാനാണ് യോഗം! ദൈവവിധിയെ പ്രകീര്‍ത്തിക്കുകയാണ് ചിത്രമെങ്കിലും ഇമ്മാതിരി വിധി നടപ്പാക്കുന്ന ദൈവങ്ങള്‍ ഇല്ലാണ്ടിരിക്കുകയാണ് ഭേദമെന്നേ മനുഷ്യത്വമുള്ളയാര്ക്കും ചിന്തിക്കുവാനാവൂ! 'ഏഴാം സൂര്യന്' കണ്ടവരോട് പറയുവാന്‍ ഇത്രയുമേയുള്ളൂ; കഷ്ടകാലസമയത്ത് ഇതിലും വലുതെന്തോ വരാനിരുന്നതാണ്, ഇതിങ്ങനെയങ്ങ് തീര്‍ന്നതില്‍ സമാധാനിക്കുക. ഇനിയും കാണാനിരിക്കുന്നവരോട്, 'വിനാശകാലേ വിപരീത ബുദ്ധി!' അല്ലാണ്ടെന്ത് പറയാന്‍!
ഉണ്ണി മുകുന്ദനെ നായകനായി ജ്ഞാനശീലന് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന 'ഏഴാം സൂര്യന്റെ' വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteHaree
@newnHaree
#EzhamSuryan: A terrible watch by all means; let it be the story, direction, acting or the technical aspects.
5:31 PM - 30 May 12 via Twitter for Android
--
ഈ “കൊലപ്പുള്ളി ലീല” ഇതുവരെ എത്ര കൊലകൾ ചെയ്തിട്ടുണ്ടാകും?
ReplyDeleteസൈഡ് ഇല് ഉള്ള പോപ്പുലര്‍ പോസ്റ്റ് ഹരി അപ്ഡേറ്റ് ചെയ്യുന്നതോ..അതോ ഏറ്റവും കൂടുതല്‍ തവണ റീഡ് ചെയ്തത് കൊണ്ട് automatic ആയി വരുന്നതോ ?
ReplyDeleteമേല്വിലാസതിന്റെയ് പോസ്റ്റ് അത്രയ്ക്കും പോപ്പുലര്‍ ആണോ??
ജ്ഞാനശീലന്റെ ടെലിവിഷന്‍ സൃഷ്ടികള്‍ കാണുവാന്‍ ഇതുവരെ യോഗമുണ്ടായിട്ടില്ല (ഭാഗ്യം!);
ReplyDeletedayav cheyth iyaal(hari).......... cinema kaanaruth....... kaanunna cinema muzhuvan mosham aayi chithreekarikkunna iyaal oru cinema eduth kaanikkuuuuu......
ReplyDeleteiyaal aar ivarude maasho markkidaan.....
dayav cheyth cinema kaanaruth...........
oru pad perude swapnangal aan 5 mts inullil thankal thakarkkunnat.......allenkil thankal kaanich tharikaaa............pls...pls pls ..pls.. pls...
ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
ReplyDeleteപോപ്പുലര്‍ പോസ്റ്റുകള്‍ ബ്ലോഗറിന്റെ വിഡ്ജറ്റ് മുഖാന്തിരമാണ് കാണുന്നത്. തുടക്കം മുതലുള്ള പോസ്റ്റുകളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വായിച്ചവയാണ് അതില്‍ കാണുന്നത്. 'മേല്‍വിലാസ'ത്തിന്റെ പോസ്റ്റ് മാതൃഭൂമിയുടെ 4ഫ്രയിംസില്‍ വന്നിരുന്നു. അതിനാലാവണം അതിന് കൂടുതല്‍ സന്ദര്ശകരുണ്ടായത്.
--
@ Mubarak TP കേരള മുഖ്യ മന്ത്രിയെ വിമര്‍ശിക്കുന്നവരോട് നിങ്ങള്‍ ഒന്ന് കേരളം ഭരിച്ചു നോക്ക് എന്നിട്ട് എന്നെ വിമര്‍ശിച്ചാല്‍ മതി എന്ന് പറയുമ്പോലെ ആണല്ലോ നിങ്ങളുടെ കമ്മന്റു...
ReplyDeleteഅങ്ങിനെയെങ്കില്‍ ആര്‍കും ആരെയും വിമര്‍ശിക്കാനോ അഭിപ്രായം പറയാനോ പാടില്ലാലോ
@ Vikas: It is actually "Kulapully Leela" since she is hailing from "Kulapully" near shoranur. Not "Kolapully Leela"
ReplyDeleteഇതു കാണണ്ട എന്ന് തീരുമാനിച്ചു.
ReplyDelete