ഡയമണ്ട് നെക്ലെയ്സ്: മാറ്റു കുറവെങ്കിലും കാഴ്ചയ്ക്ക് നന്ന്!
ഹരീ, ചിത്രവിശേഷം

ആകെത്തുക : 6.25 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 4.50 / 10
: 6.50 / 10
: 7.00 / 10
: 4.00 / 05
: 3.00 / 05
: 6.50 / 10
: 7.00 / 10
: 4.00 / 05
: 3.00 / 05
Cast & Crew
Diamond Necklace
Diamond Necklace
Directed by
Lal Jose
Produced by
Lal Jose
Story, Screenplay, Dialogues by
Iqbal Kuttippuram
Starring
Fahad Fazil, Samvrutha Sunil, Gauthami Nair, Anusree, Rohini, Sreenivasan, Kailash, Maniyan Pillai Raju, Sivaji Guruvayoor, Moideen Koya, Midhun Ramesh, Sukumari etc.
Cinematography (Camera) by
Sameer Thahir
Editing by
Ranjan Abraham
Production Design (Art) by
Mohandas
Effects by
Arun Seenu
Music by
Vidyasagar
Lyrics by
Rafeeq Ahmed
Make-Up by
Sreejith Guruvayoor
Costumes by
Arun Manohar
Choreography by
Prasanna
Banner
Anitha Productions, LJ Films
Release Date
2012 May 04
പകലും രാത്രിയുമുള്ള ദുബായ് നഗരത്തിന്റെ പ്രൗഢിയും വര്ണശബളതയും ഒട്ടും ചോര്‍ന്നു പോവാതെ ഫ്രയിമുകളില്‍ നിറയ്ക്കുവാന്‍ ക്യാമറ ചലിപ്പിച്ച സമീര്‍ താഹിറിനു കഴിഞ്ഞു. കണ്ണിനു രുചിക്കുന്ന തരത്തില്‍ രംഗസജ്ജീകരണം നിര്‍വ്വഹിച്ച മോഹന്‍ദാസും (കല) ഒപ്പം കഥാപാത്രങ്ങളെയൊരുക്കിയ ശ്രീജിത്ത് ഗുരുവായൂരും (ചമയം) അരുണ്‍ മനോഹരും (വസ്ത്രാലങ്കാരം) അഭിനന്ദനമര്‍ഹിക്കുന്നു. ദൃശ്യങ്ങളുടെ ചാരുത നഷ്ടമാവാതെ ഒഴുക്കോടെ ചേര്‍ത്തുവെയ്ക്കുന്നതില്‍ ചിത്രസന്നിവേശകനായ രഞ്ജന്‍ എബ്രഹാമും മികവു പുലര്‍ത്തി. റഫീഖ് അഹമ്മദ് എഴുതി വിദ്യാസാഗര്‍ ഈണമിട്ട ഗാനങ്ങളില്‍ ശ്രീനിവാസ് പാടിയ "നിലാമലരേ... നിലാമലരേ...". നജീം അര്‍ഷാദ്, അഭിരാമി അജയന് എന്നിവര്‍ ചേര്‍ന്നു പാടിയ "തൊട്ടു തൊട്ടു തൊട്ടുനോക്കാമോ..." എന്നീ ഗാനങ്ങളില്‍ ആദ്യത്തേത് കൂടുതല്‍ നന്നെന്നു തോന്നി. ലാല്‍ ജോസിന്റെ ഇതര സിനിമകളിലെ ഗാനങ്ങളുമായോ വിദ്യാസാഗറിന്റെ മുന്‍കാല ഗാനങ്ങളുമായോ ഒന്നു താരതമ്യം ചെയ്താല്‍; ആ ഗാനങ്ങളെപ്പോലെ മനസില്‍ തങ്ങി നില്ക്കുവാനുള്ള മികവ് ഇവയ്ക്കുണ്ടോ എന്നു സംശയമാണ്.
ഡയമണ്ട് നെക്ലെയ്സിനെ ചുറ്റിപ്പറ്റിയുള്ളൊരു കഥയായി കാണാതെ; ഒരു നല്ല ജോലിയുണ്ടായിട്ടും ഒരു ചെറുപ്പക്കാരന് വന്നുപെടുന്ന സാമ്പത്തിക ബാധ്യത, അതയാളുടെ ജീവിതത്തെ എങ്ങിനെ മാറ്റിമറിക്കുന്നു, ഇതൊക്കെ വിഷയമാക്കുന്നൊരു സിനിമയായി കണ്ടാല്‍ നല്ലൊരു ചിത്രമെന്നു പറയാം. അതേ സമയം, കഥയിലേക്ക് നെക്ലെയ്സ് വരുമ്പോള്‍ പ്രേക്ഷകരില്‍ ഉയരുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടികള്‍ ചിത്രം നല്‍കുന്നില്ല. ആ ഭാഗങ്ങള്‍ക്ക് വേണ്ടത്ര വിശ്വസനീയത നല്കുവാന് സംവിധായകന്റെ ഭാഗത്തു നിന്നും കാര്യമായ പരിശ്രമങ്ങളൊന്നും ഉണ്ടാവുന്നുമില്ല. ഇതൊക്കെ കാരണമായി; കുറച്ചു കാലമൊക്കെ ശ്രദ്ധ നേടിയതിനു ശേഷം പിന്നീട് മറവിയിലേക്ക് ഊളിയിടുവാന്‍ തന്നെയാവും, ചിത്രത്തിലെ 'ഡയമണ്ട് നെക്ലെയ്സി'നെപ്പോലെ ചിത്രത്തിന്റെയും വിധി.
ഓഫ് ടോപ്പിക്ക്: എന്നാലും പത്തെഴുപതു ലക്ഷം രൂപ വിലയുണ്ടെന്ന് കരുതുന്നൊരു മാല വെറുതേ എറിഞ്ഞു കളഞ്ഞാല്‍ ഭര്‍ത്താവിന് തന്റെ സ്നേഹം വിശ്വാസമാവുമെന്ന് കരുതുന്ന ഭാര്യ സത്യത്തില്‍ എന്താണ് പറഞ്ഞു വെയ്ക്കുന്നത്?
ലാല്‍ ജോസിന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍, സംവൃത സുനില്‍, ഗൗതമി നായര്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന 'ഡയമണ്ട് നെക്ലെയ്സി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteHaree
@newnHaree
#DiamondNecklace: The necklace slips from the director's hand at times but he manages to get it back. Worth a watch for sure.
9:21 PM - 4 May 12 via Twitter for Android
--
thanks for the review...
ReplyDeleteഅതും ഇത്രയും പെട്ടെന്ന് തന്നതിന് ...
പോരായ്മകളും കുറവല്ല. തിരക്കഥയെഴുത്തിന്റെ അച്ചടക്കം പണ്ടേ വശമില്ലാത്തതിനാല്‍ പലപ്പോഴും റബര്‍ പോലെ വലിഞ്ഞു നീളുന്നുണ്ട് ഇക്ബാലിന്റെ കഥപറച്ചില്‍.
ഞാനും ഇന്നലെ തന്നെ കണ്ടു ,മാറ്റ് കുറവെങ്കിലും കാഴ്ചയ്ക്ക് നന്ന് ..ഡയമണ്ട് നെക്ലെയ്സിനെ ചുറ്റിപ്പറ്റിയുള്ളൊരു കഥയായി കാണാതെ; ഒരു നല്ല ജോലിയുണ്ടായിട്ടും ഒരു ചെറുപ്പക്കാരന് വന്നുപെടുന്ന സാമ്പത്തിക ബാധ്യത, അതയാളുടെ ജീവിതത്തെ എങ്ങിനെ മാറ്റിമറിക്കുന്നു, ഇതൊക്കെ വിഷയമാക്കുന്നൊരു സിനിമയായി കണ്ടാല്‍ നല്ലൊരു ചിത്രമെന്നു പറയാം..എനിക്കും ഇതു തന്നെ ആണ് അഭിപ്രായം പക്ഷെ ഈ നെക്ക്ലെസ് കടന്നു വരുന്നത് jos alukkaas നു വേണ്ടി ആണല്ലോ ..ആയതിനാല്‍ തന്നെ അവരുടെ ഒരു പരസ്യം എന്നാ നിലക്കും ..മാറി വരുന്ന ആഭരണ സങ്കല്പങ്ങള്ക്ക് ഓര് ലാല്‍ ജോസ് സംഭാവാന എന്നും തോന്നുന്നു ...ഇതു മാറ്റി നിര്‍ത്തിയാല്‍ അടി പിടിയും കൊലപാതകവും ഇല്ലാത്ത,അപ്രമാദിത്വങ്ങളില്ലാത്ത ഒരു കഥ ചര്‍ച്ച ചെയ്യുന്നു ..പക്ഷെ പലതും കുറച്ചുകൂടി വിസ്വസനീയമാക്കാംആയിരുന്നു എന്ന് തോന്നി .. 22 fk ക്ക് ശേഷം പ്രതികാര ദുര്ഗകളാകാന് കാത്തിരിക്കുന്ന മലയാളി സ്ത്രീകള്‍ക്കിടയിലേക്ക് വരുന്ന പുതിയ കഥ നോക്കിയാല്‍ ഒരാള്‍ തന്റെ മാനത്തിന് പകരം നെക്ക്ലെസ് സ്വീകരിച്ചു പോകുന്നു ,മറ്റൊരാള്‍ തന്റെ മാനം നഷ്ടപ്പെടുത്തിയതിനു വിലയായി നെക്ക്ലെസ് കൊടുക്കുന്നു ..മലയാളി സ്ത്രീകള്‍ ലാല്‍ ജോസിനെയും ആശിഖ് അബുവിനെയും കുലങ്കഷമായി പഠിക്കട്ടെ...നിഷ്കരുണം സ്ത്രീകളെ വഞ്ചിക്കുന്നത്തില് hatrick അടിച്ച ( chappa ,22 FK ,DIOMOND NECKLES ) ഫഹദിന്റെ പുതിയ കഥക്കായി കാത്തിരിക്കാം
ReplyDeleteനല്ല അഭിപ്രായം പൊതുവേ കേൾക്കുന്നുണ്ട്. സ്പാനിഷ് മസാലയുടെ അരുചി ഇതുവരെ പോയിട്ടില്ല :) എന്നാലും ഒന്നു കാണുന്നുണ്ട്.
ReplyDeleteഡയമണ്ട് നെക്ക്ലെസ് എന്ന സിനിമ ലാല്‍ ജോസിന്റെ രണ്ടാം ഭാവം എന്നാണു പരസ്യം ..
ReplyDeleteവല്യ കുഴപ്പങ്ങളില്ലാതെ കണ്ടുകൊണ്ടിരിക്കാം ..
സാമ്പത്തിക അച്ചടക്കം നഷ്ടപ്പെടുന്ന ഒരു ഉയര്‍ന്ന വരുമാനക്കാരന്റെ സാംസ്കാരിക അച്ചടക്കവും പോയാലുള്ള അവസ്ഥയാണ് ഈ സിനിമ ..
കഥാ തന്തുവായ ഈ ഡയമണ്ട് നെക്ക്ലെസ് സിനിമയില്‍ കടന്നു വരുന്നത് jos alukkaas നു വേണ്ടി ആണന്നു തോന്നിപ്പിക്കുന്ന രംഗങ്ങള്‍ ഉള്കൊള്ളിചിട്ടുള്ളതിനാല് തന്നെ അവരുടെ ഒരു പരസ്യം എന്ന നിലക്കും കാണാം ..
ഡയമണ്ടിനെ പ്രോല്‍സാഹിപ്പിക്കാന്‍ ജ്വല്ലറി ക്കാരുടെ കൊണ്ട് പിടിച്ച ശ്രമങ്ങള്‍ക്കും ,മാറി വരുന്ന ആഭരണ സങ്കല്പങ്ങള്ക്കും ഒരു ലാല്‍ ജോസ് സംഭാവന എന്നും പറയാം ...
ഇതു മാറ്റി നിര്‍ത്തിയാല്‍ അടി പിടിയും കൊലപാതകവും ഇല്ലാത്ത,അപ്രമാദിത്വങ്ങളില്ലാത്ത ഒരു കഥ നന്നായി അവതരിപ്പിച്ചിട്ടുണ്ട് ..പക്ഷെ പലതും കുറച്ചുകൂടി വിശ്വസനീയമാക്കാം ആയിരുന്നു എന്ന് തോന്നി ..
മലപ്പുറം ഭാഷ ഉപയോഗിക്കുന്ന ശുക്കൂര്‍ എന്നാ കഥാപാത്രത്തിന് നല്ല കയ്യടി കിട്ടുന്നുണ്ട് ..
22 F K ക്ക് ശേഷം പ്രതികാര ദുര്ഗകളാകാന് കാത്തിരിക്കുന്ന മലയാളി സ്ത്രീകള്‍ക്കിടയിലേക്ക് വരുന്ന പുതിയ കഥ നോക്കിയാല്‍ ഒരു നായിക തന്റെ മാനത്തിന് പകരം നെക്ക്ലെസ് സ്വീകരിച്ചു പോകുന്നു ,മറ്റൊരാള്‍ തന്റെ മാനം നഷ്ടപ്പെടുത്തിയതിനു വിലയായി നെക്ക്ലെസ് ദാനം കൊടുക്കുന്നു ..
മലയാളി സ്ത്രീകള്‍ ലാല്‍ ജോസിനെയും ആശിഖ് അബുവിനെയും കുലങ്കഷമായി പഠിക്കട്ടെ...
നിഷ്കരുണം സ്ത്രീകളെ വഞ്ചിക്കുന്നത്തില് hatrick അടിച്ച ( chappa kurish ,22 FK ,DIOMOND NECKLES ) ഫഹദിന്റെ പുതിയ കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കാം..
ഒരു പക്ഷെ നമ്മുടെ സാംസ്കാരിക അന്തരീക്ഷത്തിനനുസരിച്ചാണോ അതോ ഒരു ട്രെന്‍ഡ് സെറ്റെര്‍ ആയിട്ടാണോ ഒരേ തരം കഥാപാത്രങ്ങള്‍ ഫഹദിനെ തേടി വരുന്നത് എന്ന ഒരു സംശയം മാത്രം ബാക്കി നില്ക്കുന്നു
"മാറ്റു കുറവെങ്കിലും കാഴ്ചയ്ക്ക് നന്ന്"
ReplyDeleteലാല്‍ ജോസും മാറുകയാണ് .
ഈ മാറ്റം അധികമായാല്‍ ,ലാല്‍ ജോസിന്റെ പടങ്ങള്‍ക്ക് പഴയ മാറ്റില്ലതാകും.
അടിസ്ഥാനം ഇളകിയാല്‍ പിന്നെ പണിത് ഉയര്‍ത്തുന്നതൊന്നും നില നില്‍ക്കില്ലല്ലോ .
പരസ്യങ്ങള്‍ കാണിക്കുക എന്ന ജോലി ചാനലുകള്‍ നന്നായി ചെയുന്നുണ്ട് .
അതില്ലാതെ പടം കാണാനാണ് തിയറ്ററില്‍ വരുന്നത് .
അപ്പൊ സിനിമയിലും മുഴുവന്‍ പരസ്യമാണെങ്കിലോ?
കഥയില്‍ ചോദ്യം ഇല്ല എന്ന് ഇടയ്ക്കിടയ്ക്ക് മനസ്സില്‍ പറഞ്ഞാല്‍ ,കണ്ടിരിക്കാം .
റിവ്യൂ വില്‍ പറഞ്ഞത് പോലെ കണ്ടു മറക്കാവുന്ന ഒരു പടം .
This comment has been removed by the author.
ReplyDeleteഇന്ന് diamond necklace movie കണ്ടു..കഷ്ടം തോന്നിപോയി, ചില സമയത്ത് അത് ജോയ് ആലുക്കാസ് ന്റെ ഒരു ADD മാത്രമായി മാറുന്നു..അത് പിന്നെ money power ആണെന്ന് കരുതാം...പക്ഷെ നമ്മുടെ മലയാള സിനിമ മോഡേണ്‍ ആകുന്നു എന്ന് എല്ലായിടത്തും കേള്കുന്നു..എന്നാല്‍ modernism എന്നാല്‍ ഇതാണോ..ഇതിലെ നായകന് മൂന്നു സ്ത്രീകളുമായി അവിഹിധ ബന്ധം പുലര്‍ത്തുന്നു..എന്നിട്ടും അദ്ദേഹം എല്ലാവരുടെയും അരുമയായ പയ്യന്..മാന്യന്...!! ഇതിനെയാണോ Modernism എന്ന് പറയുന്നത്...സിനിമയുടെ പല ഘട്ടങ്ങളിലും സാമാന്യ Logic പോലും നഷ്ടപെട്ടിരികുന്നു..ദുബായ് ലെ ഹാഷ് ബുഷ് ജീവിതം കാണിച്ചു യുവകളെയും , ജോയലുക്കസിന്റെ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഒരു diamond neclace കാണിച്ചു സ്ത്രീകളെയും പിടിചിരുതാമെന്നാന്നോ ഉദേശിച്ചത്..മറവത്തൂര്‍ കനവും,അറബികതയും,മീശമാധവനും,ക്ലാസ്സ് മേറ്റ്സ് ഉം ചെയ്ത Lal Jose എന്ന നിലവാരമുള്ള director ന്റെ കയ്യില്‍ നിന്ന് തന്നെയാന്ണോ..ഇതും വന്നതെന്ന് അറിയാതെ സംശയിച്ചു പോകുന്നു...!!
ReplyDeleteഇതിന്റെ ചില ഭാഗങ്ങള്‍ ടിവിയില്‍ കണ്ടപ്പോള്‍ ലാല്‍ ജോസിനു പറയത്തക്ക മാറ്റമൊന്നും വന്നതായി തോന്നിയില്ല... കൊറേ പോഷ് അല്ലെങ്കില്‍ പച്ചപ്പ് ലൊക്കേഷനുകള്‍, കൂതറ സംഭാഷണങ്ങള്‍, ഓണക്ക പ്രേമം ഒക്കെ സമാസമം ചേര്‍ത്ത ഒരു സാധനം ആണെന്നെ എനിക്ക് തോന്നിയുള്ളൂ..
ReplyDeleteപടം കണ്ട സുഹൃത്തുക്കള്‍ നല്ല അഭിപ്രായമാണ് പറഞ്ഞത്. . ഫഹദിന്റെ ചിത്രമായതിനാല്‍ എന്തായാലും കാണണം എന്നുണ്ടായിരുന്നു. ഇനി ഉറപ്പിച്ചു, കണ്ടേക്കാം.
ReplyDelete:)
ReplyDeleteബോറടിപ്പിയ്ക്കുന്നില്ലെങ്കിലും ഫഹദിന് ഏതാണ്ട് ഒരേ പോലത്തെ റോളുകള്‍ കുറേയായല്ലോ...
joy alukkass's two & half hrs advertisement...!!!
ReplyDeleteJoyalukas money exchange, joyalukas jewellery, etc... and... joy alukkas himself too...!!
oh god...!!!
സിനിമ ബോറടിപ്പിക്കുന്നില്ല എന്നത് ആശ്വാസം. പക്ഷെ അവസാന സീന്‍ മുഴച്ചു നിന്നു. ഒരിക്കല്‍ പോലും നെക്ലെസിനോട് അമിത സ്നേഹമോ, ഭര്‍ത്താവിനോട് അനിഷ്ടമോ കാണിക്കാത്ത ഒരു സാദാ നാട്ടിന് പുറത്തുകാരിയോട് ' നീ എപ്പോളെങ്കിലും ഈ മാലയെക്കാള്‍ ഏറെ എന്നെ സ്നേഹിച്ചിട്ടുണ്ടോ' എന്ന ചോദ്യവും, ' ഡുപ്ലിക്കെറ്റു ' ഡയമണ്ട് മാല അവള് കടലില്‍ കളഞ്ഞു സ്നേഹ പ്രഖ്യാപനം നടത്തുന്നതും എന്തിനാണെന്ന് പലവട്ടം ആലോചിച്ചിട്ടും പിടികിട്ടിയില്ലായിരുന്നു. ഇന്നലെ എപ്പോളോ ' ഭീമ ' ജ്വല്ലറിയുടെ പരസ്യം കണ്ടപ്പോളാണ് കൊള്ളിയാന്‍ മിന്നിയത് തലയില്‍. !! ഒന്നു ചേര്‍ത്ത് വായിക്കൂ ആ പരസ്യവും, ഈ സീനും. ഒപ്പം ഈയിടെ കൊച്ചി ഭീമ ജ്വല്ലറിയില്‍ ചെന്നപ്പോള്‍ കണ്ട ഒരു ബോര്‍ഡു ഇതായിരുന്നു.
ReplyDelete" മലബാര്‍ ഗോള്‍ഡ്, ജോയ് ആലുക്കാസ് എന്നീ ജ്വല്ലരികളിലെ സ്വര്‍ണ്ണം ഇവിടെ എക്സ്ച്ചേഞ്ചു, ചെയ്യുകയോ, വാങ്ങുകയോ ചെയ്യുന്നതല്ല. "
മറ്റൊരു ഊമ്ബിയ പടം കൂടി ..റിവ്യൂ എന്ന് പറഞു പടം കാണാത്തവനും ജോയ് അലുക്കാസിന്റെം ലാല്‍ ജോസിന്റെം ഇക്ബാളിന്റെയുമൊക്കെ വീട്ടില്‍ ജെട്ടി അലക്കിക്കൊടുക്കുന്നവന് വരെ റിവ്യൂ എഴുനുന്നതുകൊണ്ടാണ് ഇത്രനം നാറിയ പടങ്ങള്‍ പോയി കണ്ടു ബാക്കിയുള്ളവന് കാശുകളയുന്നത്
ReplyDelete