22 ഫീമെയില്‍ കോട്ടയം: ഇവളാണ് പെണ്ണ്, ഇദാണ് സിനിമ!
ഹരീ, ചിത്രവിശേഷം

ആകെത്തുക : 7.75 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 7.00 / 10
: 8.00 / 10
: 7.00 / 10
: 4.50 / 05
: 4.50 / 05
: 8.00 / 10
: 7.00 / 10
: 4.50 / 05
: 4.50 / 05
Cast & Crew
22 Female Kottayam
22 Female Kottayam
Directed by
Aashiq Abu
Produced by
O.G. Sunil
Story, Screenplay, Dialogues by
Abhilash S. Kumar, Syam Pushkaran
Starring
Rima Kallingal, Fahadh Faasil, Pratap Pothen, T.G. Ravi, Sathar, Reshmi, Sajid etc.
Cinematography (Camera) by
Shyju Khalid
Editing by
Vivek Harshan
Effects by
Charles
Production Design (Art) by
M. Bava
Background Score / Music by
Rex Vijayan, Bijibal
Lyrics by
Venugopal R.
Make-Up by
Rahim Kodungalloor
Costumes by
Sameera Saneesh
Banner
Film Brewery
Release Date
April 13, 2012
സംവിധായകന്റെ മനസറിഞ്ഞു ക്യാമറ ചലിപ്പിച്ച ഷൈജു ഖാലിദ് ഒരുക്കിയ കാഴ്ചകള്‍ക്ക് 'അത്യുഗ്രന്‍' എന്നതില്‍ കുറഞ്ഞൊരു വിശേഷണം പറയുവാനില്ല. പ്രേക്ഷകരുടെ മനസില്‍ നിന്നും അത്രയെളുപ്പം വിട്ടുപോവാത്ത ഒരുപിടി ദൃശ്യങ്ങളുണ്ട് ചിത്രത്തില്‍. വിവേക് ഹര്ഷന്റെ ചിത്രസന്നിവേശവും ചാള്‍സിന്റെ ഇഫക്ടുകളും റെക്സ് വിജയനും ബിജിബാലും ചേര്‍ന്നൊരുക്കിയ പശ്ചാത്തലസംഗീതവും ഒക്കെ കൂടി ചേര്‍ന്ന് ആ ദൃശ്യങ്ങളെ അവയുടെ ഭാവതലത്തിലും പൂര്‍ണതയിലെത്തിക്കുന്നു. കലാസംവിധാനത്തില്‍ എം. ബാവ, വസ്ത്രാലങ്കാരത്തില്‍ സമീറ സനീഷ്, ചമയത്തില്‍ റഹിം കൊടുങ്ങല്ലൂര്‍ എന്നിവര്‍ പുലര്‍ത്തിയ മികവും വിസ്മരിക്കുവാനാവില്ല. വേണുഗോപാലെഴുതി റെക്സ് വിജയന് ഈണമിട്ട് 'അവിയല്‍' ബാന്‍ഡ് പാടിയ "ചില്ലാണേ! പൊന്‍വെയില്‍..." എന്ന ഗാനത്തിന്റെ പശ്ചാത്തലത്തില്‍ വരുന്ന രാജീവൊരുക്കിയ ടൈറ്റിലുകള്‍ തുടക്കത്തില്‍ തന്നെ ചിത്രത്തിലേക്ക് കാണികളെ ചേര്‍ത്തു പിടിക്കുന്നു. ടെസ്സിയുടെയും സിറിലിന്റെയും സൗഹൃദം പ്രണയമാവുന്നത് "മെല്ലെ കൊല്ലും..." എന്ന ഗാനത്തിലൂടെയാണ്. രണ്ടു ഗാനങ്ങള്‍ക്കും ചിത്രത്തില്‍ പ്രസക്തി ഒട്ടും കുറവല്ലെന്നു ചുരുക്കം.
വ്യക്തിഗത മികവുകളല്ല മറിച്ച് കൂട്ടായ്മയുടെ വിജയമാണ് ഒരു ചിത്രത്തെ അവിസ്മരണീയമാക്കുന്നതെന്ന് ആഷിക് അബുവിന്റെ '22 ഫീമെയില്‍ കോട്ടയം' വീണ്ടും തെളിയിക്കുന്നു. ഒട്ടേറെ പേരുടെ പ്രവര്‍ത്തനങ്ങളെ സിനിമയ്ക്കുതകും വിധം ചേരുംപടി ചേര്‍ത്തുവെച്ച് തന്റെ സിനിമയാക്കി മാറ്റുവാന്‍ ആഷിക് അബുവിന് സാധിച്ചു. അക്ഷരസ്ഥുടതയോടെ ഭാഷ കൈകാര്യം ചെയ്താല്‍ സംസ്കാരമായെന്ന ധാരണയെ സംവിധായകന് സിനിമയില്‍ പരിഹസിക്കുന്നതു കാണുക. ചിത്രത്തിന്റെ തുടക്കത്തില്‍ നിര്‍ദ്ദോഷമായൊരു ചിരി മാത്രമാവുന്ന ഒരു സംഗതിക്ക് ഒടുവില്‍ പല മാനങ്ങള്‍ നല്കുന്നു എന്നു മാത്രമല്ല, അത് വായിട്ടലയ്ക്കാതെ നായികയുടെ കണ്ണുകളുടെ ചലനങ്ങളിലൂടെയും മന്ദഹാസത്തിലുടെയും കാണികളെ അനുഭവിപ്പിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ ആഷിക് അബു എന്ന സംവിധായകന്റെ കൈയ്യൊപ്പു ചാര്‍ത്തിയ ഒട്ടേറെ രംഗങ്ങള്‍ സിനിമയില്‍ നിന്നും കണ്ടെടുക്കുവാന്‍ നമുക്കു സാധിക്കും. സിനിമ എഴുതി വായിച്ച് അറിയേണ്ടതല്ല, മറിച്ച് കണ്ടു തന്നെ അറിയേണ്ടതാകയാല് കൂടുതല്‍ വിശദീകരണങ്ങള്‍ അപ്രസക്തം!
ഒരര്‍ത്ഥത്തില്‍ 'പെണ്ണൊരുമ്പിട്ടാല്‍...' എന്ന ചൊല്ലുപോലെയാണ് ഈ സിനിമ. പെണ്ണു വിചാരിച്ചാല്‍ എന്തു കാര്യവും നടക്കും എന്നാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നതെങ്കിലും, നല്ലതല്ലാത്ത കാര്യങ്ങളാണ് പെണ്ണൊരുമ്പിട്ടാല്‍ നടക്കുക എന്നൊരു ദുഃസൂചനകൂടി അതിലുണ്ടെന്നു പറയാം. അതേ മട്ടില്‍, പെണ്ണു വിചാരിച്ചാല്‍ ഏതു പ്രതിസന്ധിയേയും തരണം ചെയ്ത് ജീവിതവിജയം നേടിയെടുക്കാം എന്നു പറയുന്നതിനോടൊപ്പം, മാനം വില്‍ക്കാതെ ഒന്നും പെണ്ണിനു നേടുവാനാവില്ലെന്നൊരു ദുഃസൂചന കൂടി ചിത്രം നല്കുന്നുണ്ടോ എന്നു വേണമെങ്കില്‍ സംശയിക്കാം. ഒരേ സമയം സ്ത്രീപക്ഷമെന്നും സ്ത്രീവിരുദ്ധമെന്നും പറയാവുന്ന സംഗതികളെ ചിത്രത്തില്‍ നിന്നും കണ്ടെടുക്കാമെന്നു സാരം. ചിന്തകളെ ഈ മട്ടില്‍ വിരുദ്ധ തലങ്ങളിലേക്ക് തിരിച്ചു വിടുന്ന പല കാര്യങ്ങളുണ്ട് ചിത്രത്തില്‍. എന്നാല്‍ ആ വഴിക്കെല്ലാമുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ എന്തു തീര്‍പ്പിലെത്തിയാലും, അത്തരം ചര്‍ച്ചകള്‍ക്ക് വഴിമരുന്നിടുവാന്‍ തക്കവണ്ണം എന്തെങ്കിലുമൊക്കെ ഇതിലുണ്ട് എന്നതു തന്നെയാണ് കോട്ടയത്തു നിന്നുള്ള ഇരുപത്തിരണ്ടുകാരിയുടെ കഥയെ വ്യത്യസ്തമാക്കുന്നതും പ്രസക്തമാക്കുന്നതും. ആഷിക് അബുവിന്റെ നേതൃത്വത്തില്‍ ചിത്രത്തിനു വേണ്ടി അണിനിരന്ന്, ഇത്തരത്തിലൊന്ന് എടുക്കുവാന്‍ ചങ്കൂറ്റം കാട്ടുകയും അതും ഭംഗിയായി ചെയ്തെടുക്കുകയും ചെയ്ത ഏവര്‍ക്കും അഭിവാദ്യങ്ങള്‍!
വാല്‍ക്കഷണം: ഏറെ നാളുകള്‍ക്കു ശേഷം തിയേറ്ററില്‍ പോയി തന്നെ ഒരുവട്ടം കൂടി കാണുവാന്‍ പ്രേരിപ്പിക്കുന്നൊരു ചിത്രം കണ്ട സംതൃപ്തിയോടെയാണ് തിയേറ്റര്‍ വിട്ടത്. വിഷു / അവധിക്കാലം ആഘോഷമാക്കാനോ ചിരിച്ചുല്ലസിക്കാനോ ഉദ്ദേശിച്ചുള്ളൊരു ചിത്രമല്ല ഇത്. അതു കാരണമായി മികച്ചതെന്ന് എല്ലാവരും അഭിപ്രായപ്പെടുമ്പോഴും ബോക്സ് ഓഫീസില്‍ ചലനം സൃഷ്ടിക്കാതെ പോവുക എന്ന ഗതികേട് ചിത്രത്തിനുണ്ടാവാതിരിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു!
'സോള്‍ട്ട് & പെപ്പറി'നു ശേഷം ആഷിക് അബുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ '22 ഫീമെയില്‍ കോട്ടയം' എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteHaree
@newnHaree
#22FemaleKottayam: #AashiqAbu magic again. @rimakallingal at her best. A must watch! #22FK Soon in #Chithravishesham: http://bit.ly/cv-reviews
5:30 AM - 13 Apr 12 via Twitter for Android
--
did not watch the movie yet :D
ReplyDeleteOk... So it isn't disappointing.... waiting for release here...
ReplyDeleteമലയാളസിനിമാ ലോകത്തെ ഈ കുതിപ്പില്‍ വളരെയേറെ ആഹ്ലാദിക്കുന്നു. ഒരേ ടൈപ്പ് ചവറു സിനിമകള്‍ കണ്ടു നശിച്ചുപോയ മലയാളിയുടെ സംവേദനക്ഷമത ഉയരുംവരെ ഇത്തരം ചിത്രങ്ങള്‍ ഉണ്ടായികൊണ്ടിരികണം. തീര്‍ച്ചയായും ഇത്തരം സിനിമകള്‍ക്ക് ഒരു നല്ലകാലം വരും. കുറച്ചു താമസം വരും എന്ന് മാത്രം. സോഷ്യല്‍ സൈറ്റുകള്‍ക്ക് അതിലുള്ള പങ്ക് ചെറുതല്ല. വ്യത്യസ്തമായും കാലികമായും ചിന്തിക്കുന്ന ഒരു കൂട്ടം യുവാക്കളെ ഇപ്പോള്‍ മലയാള സിനിമക്ക് ലഭിച്ചു. ഇവരും കൂടി ആകുമ്പോള്‍ ലക്ഷ്യം അകലെയല്ല.
ReplyDeleteമികച്ചതെന്ന് എല്ലാവരും അഭിപ്രായപ്പെടുമ്പോഴും ബോക്സ് ഓഫീസില്‍ ചലനം സൃഷ്ടിക്കാതെ പോവുക എന്ന ഗതികേട് ചിത്രത്തിനുണ്ടാവാതിരിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു!
ReplyDeleteഹരീ, പൂര്‍ണമായും യോജിക്കുന്നു... ട്രെയിലര്‍ കണ്ടപ്പോള്‍ ഒരു കോമഡി സിനിമ കാണാനാണ് ടിക്കറ്റ് ബുക്ക് ചെയ്തത്.. കണ്ടുകഴിഞ്ഞപ്പോള്‍ വല്ലാത്തൊരു സംത്രുപ്തിയായിരുന്നു.. ഒരു നല്ല പടം ഫസ്റ്റ് ദിവസം കണ്ടതിന്റെ...
ReplyDeleteഈ പടം എന്തായാലും കാണണം....
ReplyDeleteതീയറ്ററിൽ പോയി സിനിമ കാണാതിരിക്കാൻ ഒരുപാട് കാരണങ്ങളുണ്ട് എനിക്ക്. ഹരീയുടെ റിവ്യൂ പ്രകാരൻ, ഈ സിനിമ ആ കാരണങ്ങൾക്കൊക്കെ അതീതമാണ്. പോയി കാണുന്നതായിരിക്കും.
ReplyDeleteHari,
ReplyDeleteWell said, Good movie, Must watch
ഇത് ഒരു ഓടേണ്ട സിനിമ തന്നെയാണ് സമ്മധികുന്നു..കാരണം ഇതില്‍ നല്ലൊരു ആശയമുണ്ട്...പക്ഷെ ഈ സിനിമ കണ്ടുകൊണ്ടിരികുമ്പോള് എനിക്ക് ഓര്മ വന്നത് വര്‍ഷങ്ങള്‍ക്കു മുന്‍പ് തമിഴില്‍ ഇറങ്ങിയ "നേപാളി"എന്നാ സിനിമയാണ്. ആ സിനിമയുടെ exact copy scenes ആണ് ഇതില്‍ മെയിന്‍ content ആയി ഉപയോഗിചിരികുന്നത്..ഒരുപക്ഷെ ഈ പറയുന്ന തമിള്‍ സിനിമ കാണതവര്ക്ക് എന്നോട് ദേഷ്യം തോന്നിയെകാം...അങ്ങനെയുന്ടെകില് എന്നോട് ക്ഷമിക്കു...
ReplyDeletexxxxxxxx
ഇങ്ങനെ ഒരഭിപ്രായം നെറ്റില്‍ കണ്ടു .
ഞാന്‍ സിനിമ കണ്ടിട്ടില്ല .
ഹരിയേട്ടന് എന്ത് തോന്നുന്നു ?
Nice review! Waiting for Cobra review :)
ReplyDeleteസ്വന്തം ശരീരത്തെക്കുറിച്ച് സ്വയം തീരുമാനങ്ങളെടുക്കാന്‍ നിവര്‍ത്തിയില്ലാത്ത ഒരു സ്ത്രീയാണോ നിങ്ങള്‍???എങ്കില്‍ നിങ്ങള്‍ക്ക് 22 Female Kottayam എന്ന ചിത്രം ഇഷ്ട്ടപ്പെടില്ല. സ്വന്തം ശരീരം നിരന്തരം ആക്രമിക്കപ്പെട്ടാലും പ്രതികരണശേഷിയില്ലാത്ത സര്‍വ്വംസഹയായ ഒരു സ്ത്രീ ആണോ നിങ്ങള്‍???എങ്കില്‍ നിങ്ങള്‍ക്ക് 22 Female Kottayam എന്ന ചിത്രം ഇഷ്ട്ടപ്പെടില്ല. സ്ത്രീ ശരീരത്തെ ബിംബവല്ക്കരിച് നിയന്ത്രിച്ച് നിര്‍ത്തുകയും എന്നാല്‍ തരം കിട്ടിയാല്‍ ആക്രമിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് ആണത്തത്തിന്റെ യഥാര്‍ത്ഥ മൌലികത എന്ന് ഉദ്ഘോഷിക്കുന്ന ഒരു പുരുഷന് ആണോ നിങ്ങള്‍???എങ്കില്‍ നിങ്ങള്‍ക്ക് 22 Female Kottayam എന്ന ചിത്രം ഇഷ്ട്ടപ്പെടില്ല. സാമൂഹിക യാഥാര്ത്യങ്ങളെ തീവ്രമായിട്ടു അവതരിപ്പിക്കുന്ന ശക്തമായ സോഷ്യല്‍ മെസ്സേജ് നല്കുന്ന ചിത്രങ്ങള്‍ നിങ്ങള്‍ക്ക് വെറുപ്പാണോ???എങ്കില്‍ നിങ്ങള്‍ക്ക് 22 Female Kottayam എന്ന ചിത്രം ഇഷ്ട്ടപ്പെടില്ല. ആപേക്ഷികമായ ശരിതെറ്റുകളിലെ കപടനാട്യം വെടിയണമെന്നും പുരുഷനൊപ്പം പ്രാധാന്യം ഒരു സ്ത്രീയുടെ വ്യക്തിത്വത്തിനും നല്‍കണമെന്നും പറയുമ്പോള്‍, എന്നാല്‍ ആണത്തം നഷ്ട്ടപ്പെട്ടുപോകുമെന്ന് അര്‍ത്ഥമില്ലാതെ ഭയന്ന് വിറഞ്ഞു കയറുന്ന ഒരു പുരുഷനാണോ നിങ്ങള്‍???എങ്കില്‍ നിങ്ങള്‍ക്ക് 22 Female Kottayam എന്ന ചിത്രം ഇഷ്ട്ടപ്പെടില്ല. സമൂഹത്തിലെ മാറ്റങ്ങള്‍ക്ക് നേരെ അസഹിഷ്ണുത പ്രകടിപ്പിക്കുന്ന ഒരു വ്യക്തിയാണോ നിങ്ങള്‍???എങ്കില്‍ നിങ്ങള്‍ക്ക് 22 Female Kottayam എന്ന ചിത്രം ഇഷ്ട്ടപ്പെടില്ല.
ReplyDeleteഅല്ല എന്നാണ് നിങ്ങളുടെ മനസിലെങ്കില്‍ എന്നെപ്പോലെ നിങ്ങള്‍ക്കും ഈ ചിത്രം ഇഷ്ട്ടപ്പെടും.
entha 'ek hasina thi' enna chithrathe kurich parayaathath ?
ReplyDeleteഏക് ഹാസിന തി എന്നാ ചിത്രം എവിടെ സുന്ദരമായ് കോപ്പി അടിച്ചു മലയാളീകരിചിരികുന്നു.എന്നിട്ട് അതിനെ വഴ്ത്തിപാടന് കുറെ കുണ്ടാന്മാരും .
ReplyDeleteഎവിടെ ആണുങ്ങള് ചെയ്ത ചിത്രങ്ങള്‍ അടിച്ചു മറ്റുന്നതിനോക്കെ നല്ല മാര്കാന് കൊടുകുന്നത് .ചിത്രം അടിച്ചു മാറ്റാനുള്ള കഴിവാണോ ചിത്രവിശേഷത്തിന്റെ മര്കിന്റെ മാനദണ്ഡം ?മലയാള സിനിമയുടെ ഭാവി ഈ കോപ്പിയടി വീരന്മാരില് ആണ് പോലും ?എന്തെല്ലാം കാണണം ഇവിടെ?
ReplyDeleteഇനി സ്വന്തം ലിംഗം പടച്ചട്ടയില്‍ സംരക്ഷികേണ്ടി വരും .ഈ ചിത്രം കണ്ടു പെണ്ണുങ്ങള് മുഴുവന്‍ കത്തിയുമായി ഇറങ്ങുമോ ആകോ ?എന്തായാലും റീമ കു കുറച്ചു കൂടി തുണിയഴിച്ച് കാനികംയിരുന്നു .എങ്ങേങ്ങില് സാമ്പത്തിക ലാഭത്തിനു പുറമേ ഒരു അവാര്‍ഡും അടിചെടുക്കംയിരുന്നു .പാവം വിദ്യ ബാലന് എത്രയോ നല്ല ചിത്രങ്ങളില്‍ അഭിനയിച്ചു .അവാര്‍ഡ് കിട്ടിയില്ല .പിന്നീടാണ് കാര്യം മനസിലായത് .എല്ലാം മറന്നു തുണി അഴിച്ചു കാണിച്ചു,എല്ലാവര്ക്കും തൃപ്തിയായി അവാര്‍ഡും കിട്ടി കുടുംബ സമേതം ഫേസ് ബുക്ക് ബുദ്ധിജീവികള്‍ എല്ലാം ഈ ചിത്രം കാണണം ,കുട്ടികളെയും കൂട്ടുന്നത് വളരെ നല്ലതാണു .സ്കൂളില്‍ ലൈംഗിക വിദ്യാഭ്യാസത്തിനും ചിത്രം ഉപയോഗ പെടുത്താവുന്നതാണ് .എങ്ങനെ ഒരു ആണിന്റെ ലിംഗം മുറിക്കാം എന്നാ വിഷയത്തില്‍ റീമയെ കൊണ്ട് ഒരു ക്ലാസും എടുപികവുന്നതാണ് .
ReplyDeleteഞാന്‍ സിനിമ കണ്ടില്ല, എന്നാല്‍ ഒരു ക്ലാരിഫിക്കേഷന് വേണ്ടി പറയുന്നു.. സിഫി (Sify) പറയുന്നത് ഇങ്ങനെ "The film’s title lists three inspirations (conveniently shown as ‘filmography’) – Quentin Tarantino’s, Kill Bill, Sriram Raghavan’s Ek Hasina Thi and N Sankaran Nair’s Cabaret Dancer."
ReplyDeleteഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :-)
ReplyDeleteചിത്രത്തിന്റെ പ്രമേയത്തിന് 'നേപാളി'യുമായോ അല്ലെങ്കില്‍ 'ഏക് ഹസീന ധീ'യുമായോ ഒന്നും നേരിട്ടൊരു ബന്ധവുമില്ല. സ്നേഹിച്ചു വഞ്ചിച്ച പുരുഷനോട് പെണ്ണ് പ്രതികാരം ചെയ്യുന്നു, ഇങ്ങിനെയൊരു ഉപരിപ്ലവമായ അകന്നൊരു ബന്ധം 'ഏക് ഹസീന ധീ'യുമായി പറയാം. പക്ഷെ, വഞ്ചനയുടെ രീതി - പ്രതികാരത്തിന്റെ സ്വഭാവം - അതു ചെയ്യുന്നത്; ഇതൊക്കെ രണ്ടിലും രണ്ടു വഴിക്കാണ്. ടൈറ്റിലുകളില്‍ ഈ സിനിമകളുടെ പേര് എഴുതിക്കാണിച്ചത് ശ്രദ്ധയില്‍ പെട്ടില്ല, കണ്ടിരുന്നുവെങ്കില്‍ അത് വിശേഷത്തില്‍ തന്നെ സൂചിപ്പിക്കുമായിരുന്നു. പക്ഷെ, ഈ ചിത്രങ്ങളൊക്കെ റെഫര്‍ ചെയ്തിട്ടുണ്ട് എന്നല്ലാതെ അതിന്റെ മലയാളം പതിപ്പാണെന്ന് അണിയറപ്രവര്‍ത്തകര്‍ ഉദ്ദേശിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. പിന്നെ, വിഷയത്തിന്റെ അവതരണത്തില്‍ പല വിദേശചിത്രങ്ങളിലും കണ്ടു പരിചയിച്ചിട്ടുള്ള ശൈലി സമര്‍ത്ഥമായി ഉപയോഗിച്ചിട്ടുണ്ട് താനും.
തീര്‍ച്ചയായും ഇനിയും ചിത്രം കാണുന്നവരും അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുമല്ലോ? ആഷിക് അബു ഫേസ്ബുക്കില്‍ കുറിച്ചത്: "പടം ഇഷ്ടമായില്ലെങ്കില്‍ അത് എന്നോട് (ആഷിക് അബുവിനോട്) പറയുക; ഇഷ്ടമായെങ്കില്‍ അത് മറ്റുള്ളവരോട് പറയുക." :-)
--
മലയാളസിനിമയുടെ യുവത്വം നടിക്കുന്ന വൃദ്ധജനനേന്ദ്രിയം ആഷിക് മുറിച്ചുമാറ്റിയിരിക്കുന്നു...! അഭിവാദ്യങ്ങള്‍. ഈ മൂര്‍ച്ചയുള്ള കത്തിയാണ് ഞങ്ങള്‍ ഇതുവരെ കാത്തിരുന്നത്. (തിരുവനന്തപുരത്ത് കൈരളിയില്‍ സിനിമ റിലീസ് ചെയ്യാനിടയായതു നന്നായി. ചാര്‍ട്ടു ചെയ്തിരുന്ന തിയേറ്ററിനെ അപേക്ഷിച്ച് നാലിരട്ടി ആളുകള്‍ പടം കാണുന്നുണ്ട്. നല്ല തിരക്ക്.)
ReplyDeleteറിവ്യു നന്നായിരിക്കുന്നു. ഒരു മലയാളി പ്രേക്ഷകന് എന്ന നിലയില്‍ വളരെ അഭിമാനം തോന്നി ഈ ചിത്രത്തെപറ്റി വായിച്ചപ്പോള്‍. .. തമിഴും ഹിന്ദിയും മാത്രമാണ് കാണാന്‍ കൊള്ള്ളാവുന്ന പടങ്ങള്‍ എന്നും മലയാളത്തില്‍ എന്ത് പുതിയതായി വന്നാലും അതിനത്ര ചന്തം പോരാ എന്നൊക്കെ മുന്‍വിധി ഉള്ളവരുമോക്കെയാണ് ഈ ചിത്രം നേപ്പാളിയുടെയും ഏക് ഹാസിന തി യുടെയും ഒക്കെ കൊപ്പിയാണെന്ന് വായിട്ടലച്ച് ഇതുപോലെയൊരു ആത്മാര്‍ഥമായ പരിശ്രമത്തെ നിരുത്സാഹപ്പെടുത്തുന്നത്. ഇങ്ങനെയൊരു പ്രമേയം ലോകത്താദ്യമായി അവതരിപ്പിച്ചത് ഏക് ഹാസിന തി യില്‍ ആണ് എന്നൊക്കെ ധരിച്ചുവച്ചിരിക്കുന്ന അത്തരക്കാരോടു സഹതാപം മാത്രമേ തോന്നുന്നുള്ളൂ. അത്തരം അനേകം ചിത്രങ്ങള്‍ ഈ കഥയ്ക്ക് പ്രചോദനമായിട്ടുന്ടെന്ന് ചന്കൂറ്റത്തോടെ സമ്മതിക്കുന്നുണ്ട് സംവിധായകന് ഇവിടെ.
ReplyDelete@Krish
//ഏക് ഹാസിന തി എന്നാ ചിത്രം എവിടെ സുന്ദരമായ് കോപ്പി അടിച്ചു മലയാളീകരിചിരികുന്നു.എന്നിട്ട് അതിനെ വഴ്ത്തിപാടന് കുറെ കുണ്ടാന്മാരും .//
താങ്കള്‍ ഇവിടെ വാഴ്ത്തി പാടുന്ന ഏക് ഹാസിന തി എന്നാ ചിത്രം DOUBLE JEOPARDYഎന്ന ഹോളിവുഡ് പടത്തിന്റെ കോപ്പിയാണ്. എന്നിട്ട് ആ ചിത്രത്തിന്റെ പേരുപോലും ശ്രീരാം രാഘവന് സംവിധായകന് എവിടെയും പറഞ്ഞിട്ടില്ല.( ആ മഹാന്റെ ജോണി ഗധാര് എന്ന തിരക്കഥയും ഒരു ലാറ്റിന്‍ പടത്തില്‍ നിന്ന് ചൂണ്ടിയതായിരുന്നു ) എന്തായാലും അതിനേക്കാള്‍ വാഴ്തലിനു യോഗ്യന്‍ ആഷിക് അബു തന്നെ ആണ്...കാരണം തനിക്കു പ്രചോദനമായ ചിത്രങ്ങള്‍ ( എങ്കിലും പക്കാ കോപ്പിയല്ല )ഏതൊക്കെയാണെന്ന് പ്രേക്ഷകരോട് തുറന്നു പറയുന്നുണ്ട് ആഷിക് അബു.
ഹിന്ദിക്കാരോക്കെ എന്ത് കാണിച്ചാലും അത് ക്ലാസ്സിക് . ഇവിടെ പാവപ്പെട്ടവന് കഷ്ടപ്പെട്ട് വല്ലപ്പോഴും ഒരു നല്ല പടം ഇറക്കുമ്പോള്‍ പുച്ചം ..സദാചാര പ്രശ്നം ..കഷ്ടം .. താങ്കളെപ്പോലെയുള്ള പ്രേക്ഷകര്‍ ഉള്ളയിടത്തോളം കാലം നല്ല ശ്രമങ്ങള്‍ മലയാള സിനിമയില്‍ വിജയിക്കില്ല.
We are proud of you Ashiq and Crew
ഹരീ ,
ReplyDeleteഈ Krish മായി എന്തേലും പ്രോബ്ലം ഉണ്ടോ...കാരണം എനിക്കു പലപ്പോഴും തോന്നിയിട്ടുള്ളത് കൃഷ് നു സിനിമയോട് അല്ല മറിച്ച് ഹരിയോടണ് വിരോധം...ഹരീ നല്ലത് എന്നു പറഞ്ഞാല്‍ കൃഷ് കൊള്ളില്ല എന്നും ഹരീ കൊള്ളില്ല എന്നു പറഞ്ഞാല്‍ കൃഷ് സൂപ്പര്‍ എന്നു പറയും...
"Unlike: not a family entertainer
ReplyDeleteOnly two lessons we have to understand
1) Best way to kill someone is bite by snake
2) We can live without male organ
Intravel title was not an appropriate one
“ മണ്ണെണ്ണയില്‍ തേന്‍ ഒഴിച്ച പോല്ലായി “
@ Krish
ReplyDeleteപ്രിയപ്പെട്ട കൃഷ്, താങ്കൾ അതി ഭയങ്കരമായ ഒരു മാനസിക രോഗത്തിന് അടിമപ്പെട്ടിരിക്കുന്നു / അടിമപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന് താങ്കൾക്ക് ദു:ഖത്തോടെ മുന്നറിയിപ്പ് നൽകുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ രോഗത്തിന് അടിമയായവർ നമ്മുടെ രാജ്യത്ത് വലിയൊരു ജനസംഖ്യതന്നെയുണ്ട്. ഇവരെല്ലാവരും കൂടി ഒത്തുചേർന്നാൽ ഇവിടെ ഒരു ഹിറ്റലർ ഉദയം കൊണ്ടേക്കാം. കുറഞ്ഞപക്ഷം ഒരു നരേന്ദ്ര മോഡിയെങ്കിലും....
climax kandal chiri varum.. lingam murinj poyavante tamasa dialogum, chiriyum... ho.. second halfil prathikaram cheyan first halfil kure karanam nirathunna , kandu maranna pazhaya mammootty lal suresh gopi padangal nu generation framil... athre ullloo, veruthe bhuji abhinandanangal kittumennu mathram.
ReplyDeleteDouble Jeopardy യും "Ek Hasina Thi" യും പല തവണ കണ്ടിട്ടുണ്ട്.
ReplyDeleteമൊത്തത്തിലുള്ള ആശയത്തില്‍ , "പെണ്ണിന്റെ പ്രതികാരം ", സാമ്യം ഉണ്ടെന്നല്ലാത്ത കോപ്പി അടി ആരോപിക്കുന്നത് അന്ന്യായം ആണ്.
നിങ്ങള്‍ "Double Jeopardy " കണ്ടിട്ടില്ല എന്നെ ഞാന്‍ പറയു....
ചുമ്മാ ഒരു സില്ലി സംശയം ...
ReplyDelete"റിമ കല്ലിങ്കലിന്റെ ഇതുവരെയുള്ള അഭിനയജീവിതത്തില്‍ അദ്ദേഹത്തിനു ലഭിച്ച ഏറ്റവും മികച്ച കഥാപാത്രമാണ് ടെസ്സ കെ. എബ്രഹാം"
'അദ്ദേഹം' എന്നുള്ളതിന് പകരം 'അവര്‍' എന്നല്ലേ നല്ലത്? :)
കാമുകനോടൊപ്പം കിടപ്പറ പങ്കിടുമ്പോള്‍ വലിച്ചെറിയേണ്ടതും പിന്നെ ചതിയില്‍ കുടുങ്ങിയെന്നറിയുമ്പോ മാത്രം ഉണര്ന്നെണീക്കേണ്ടതും ഒടുക്കം എല്ലാം നഷ്ടപ്പെട്ടന്നറിയുമ്പോഴുള്ള വല്ലാത്തൊരു ആത്മ ധൈര്യം കൊണ്ട് തന്റെ എല്ലാംകവര്ന്നെടുത്ത കാമുകന്റെ ആറിഞ്ച് സാധനം(സിനിമയിലെ പ്രയോഗം) അരിഞ്ഞെടുത്ത ശേഷം അവസാന നിമിഷത്തില്‍ നായകന്റെ മുന്നില്‍ ഒരു നിമിഷം പഴയ കാമുകിയാകുകയും ചെയ്യുന്ന അവസ്ഥാന്തരങ്ങള്‍ ആണ് സ്ത്രീത്വം എന്ന് താങ്കള്‍ കരുതുന്നുവെങ്കില്‍ ഇതൊരു മഹത്തായ സിനിമ ആയിരിക്കാം.ഈ ഫീമെയില്‍ "നിന്നെപോലുള്ള കുറച്ചു പേരുള്ളത് കൊണ്ടാണ് ഈ ലോകത്തു ജീവിക്കാന്‍ തോന്നുന്നത് " എന്നും ഈ ലോകം ഒരു സ്വര്‍ഗ്ഗവും അതിലെ മാലാഖയാണ് നീ എന്ന് പറയിക്കാന്‍ മാത്രം മഹത്തരമാണെന്ന് തോന്നുന്നില്ല.
ReplyDeleteമനോഹരമായ ആഖ്യാന ശൈലിയിലൂടെ ആഷിക് അബു വീണ്ടും കഴിവ് തെളിയിച്ചിരിക്കുന്നു.ഇടക്കെവിടെയോ ഒന്ന് പാളിയെങ്കിലും റീമ കല്ലിങ്കല്‍ തന്റെ റോള്‍ ഭംഗിയാക്കിയിരിക്കുന്നു.ടീ ജീ രവിയുടെ ചില സംഭാഷണ ശകലങ്ങള്‍ വല്ലാത്തൊരു അനുഭവമാണ് പകര്‍ന്നു നല്‍കുന്നത്.ധീരമായ ഒരു പരീക്ഷണം എന്ന നിലയില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ അഭിനന്ദിക്കാതെ വയ്യ.
rating edaan padichu alle... kollaam.
ReplyDeletenursing students nte jeevitham ( prathyekichu outside kerala ) ethupole okke aanennu palarum paranju kettittundu..
kochi yude engane oru view njan aadhyam kaanukayaa.
ba yum fa yum thammil ulla difference paranjaal kottayamkaar same dialogue adikkum. anubhavam undu.
@ജോണ്‍ ചാക്കോ, പൂങ്കാവ്:
ReplyDeleteDouble Jeopardy യും "Ek Hasina Thi" യും അവ ഇറങ്ങിയ സമയത്ത് തന്നെ ഞാന്‍ കണ്ടിട്ടുണ്ട്.എനിക്ക് ചില രംഗങ്ങളില്‍ അസാധാരണമായ സാമ്യം തോന്നിയിരുന്നു. അങ്ങനെ പല ചിത്രങ്ങളുമായുള്ള സാമ്യം "Ek Hasina Thi" ഇറങ്ങിയ കാലത്ത് വളരെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്.[അല്ലെങ്കില്‍ തന്നെ വിശാല്‍ ഭരദ്വാജ് , ശ്രീരാം രാഘവന് എന്നിവരുടെ Quentin Tarantino'സ്വാധീനം' വളരെ പ്രശസ്തമാണ്] അതിവിടെ പരാമര്‍ശിച്ചത് 22FKയ്ക്ക് "Ek Hasina Thi" യുടെ കോപ്പിയാണെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചതുകൊണ്ട് മാത്രമാണ്. അത്രയ്ക്ക് സാമ്യമൊന്നും ആ ചിത്രങ്ങള്‍ തമ്മിലില്ല. പിന്നെമൂലകഥയില് സാമ്യം ഉണ്ടാവാം.അതിപ്പോള്‍ പഴയ 'കണ്ണകി'യുടെ കഥയില്‍ നിന്നുപോലും ആവാമല്ലോ.. അത്രയ്ക്ക് പഴയതാണ് ഈ ചിത്രങ്ങളുടെ അടിസ്ഥാന ആശയം.
എങ്കിലും ഇന്നത്തെപ്പോലെ സ്ത്രീപീഡനങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന ഒരു സമൂഹത്തില്‍ വളരെ പ്രസക്തമാണ് ഈ ചിത്രം.
[ഇനിയിപ്പോള്‍ ഇത് ഇപ്പറഞ്ഞ ചിത്രങ്ങളുടെ copy ആണെന്ന് തന്നെ ഇരിക്കട്ടെ . സംവിധായകന് അത് Filmography യില്‍ കൊടുത്തിരിക്കുന്നതിനാല്‍ അതിനെ കുറ്റം പറയാനുമൊക്കില്ല. )
മൊത്തത്തിലുള്ള ആശയത്തില്‍ , "പെണ്ണിന്റെ പ്രതികാരം " എന്നതാണു കഥ. അതുപോലുള്ള അനേകം സിനിമകള്‍ നമുക്കുകാണാന്‍ കഴിയും. ഏക് ഹസീന ധീ, DOUBLE JEOPARDY, Kill Bill എന്നിവയെല്ലാം റെഫര്‍ ചെയ്തിട്ടുണ്ടെന്നേ പറയാന്‍ പറ്റൂ. വളരെ വ്യത്യസ്ഥ മായ ആഖ്യാനരീതിയും വളരെ നല്ല സിനിമ എന്തുകൊണ്ടും.
ReplyDeleteവളരെ നല്ല സിനിമ!! കുറെ കാലത്തിനു ശേഷം വിണ്ടും കാണാന്‍ തോന്നിയ മലയാള സിനിമ.
ReplyDeleteറീമയും ഫഹധും തകര്‍പ്പന്‍!!
Inspiration പറ്റി സംവിധായന് തുറന്നു സമ്മതിച്ചത് ആണെല്ലോ .. റിപ്പോട്ടരില് വന്ന പരിപാടി ഒന്ന് കാണു
http://www.youtube.com/user/reporteronlive?ob=0
wrong link above.. correct link is
ReplyDeletehttp://youtu.be/CK16L-T3UCg
‘22FK’ ഇന്നലെ വൈകുന്നേരം 6.30 ന്റെ ഷോയിൽ എറണാകുളം പത്മയിൽ കണ്ടു. ചിത്രത്തെക്കുറിച്ചല്ല, മറിച്ച് ഹൗസ്ഫുള്ളായ തിയറ്ററിൽ ഉണ്ടായിരുന്ന ഒരു സംഘം ചെറുപ്പക്കാരെക്കുറിച്ചാണ് എനിക്ക് പറയുവാനുള്ളത്. ചെറിയൊരു സംഘമല്ല മറിച്ച് തിയറ്ററിന്റെ ഉള്ളിൽ പല ഭാഗങ്ങളിൽ നിന്ന് അപഹാസ്യകരമായ ശബ്ദങ്ങൾ സൃഷ്ടിച്ച പല സംഘം ചെറുപ്പക്കാരെക്കുറിച്ച്.
ReplyDeleteമുൻകൂട്ടി തീരുമാനിച്ചുറപ്പിച്ചതെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ആയിരുന്നു ആദ്യം മുതല്ക്കേയുള്ള ഇവരുടെ പ്രതികരണം. ചിത്രത്തിന്റെ അവസാനം മാത്രം വരുന്ന ‘ഛേദ’ത്തേപ്പറ്റി ആദ്യമേതന്നെ അവർ ഉറക്കെ തമാശകൾ പറയുന്നുണ്ടായിരുന്നു. ആദ്യ rape sceneന് അകമ്പടിയായി തിയറ്ററിൽ നിന്ന് ഉയർന്ന കൈയടികളും ആർപ്പുവിളികളും ഞെട്ടിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. രണ്ടാമത്തെ rape scene പെട്ടന്ന് വന്ന intervelനാൽ മുറിക്കപ്പെട്ടതിലുള്ള നിരശയായിരുന്നു അടുത്ത പ്രതികരണം. ഏറ്റവും അസഹ്യമായ പ്രതികരണം ജെയിലിലെ അന്തേവാസിയുടെ പ്രസവ sceneലായിരുന്നു. ആ സ്ത്രിയുടെ പ്രസവ വേദന തുടങ്ങിയ നിമിഷം ആരംഭിച്ച ഇക്കൂട്ടരുടെ സംഘം ചേർന്നുള്ള കൈയടി അവസാനിപ്പിച്ചത് കുട്ടിയുടെ കരച്ചിൽ കേട്ടപ്പോൾ ഉണ്ടായ വലിയ വിസിലടിയിലായിരുന്നു. (ഒരു പക്ഷെ പുതിയൊരു ജീവൻ സൃഷ്ടിക്കപ്പെട്ടതിന്റെ ആഹ്ലാതമാവാം അവർ പ്രകടിപ്പിച്ചത്).
സ്ക്രീനിൽ കാണുന്ന ഇമേജുകളോടുള്ള ഒരു കൂട്ടം ചെറുപ്പക്കാരുടെ അപക്വമായ, വെറും തമാശക്കുള്ള, പ്രതികരണമായി നമുക്കിതിനെ വേണമെങ്കിൽ കാണാം. നമ്മിൽ പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന insensitivityയുടെ ബീഭത്സമായ പ്രദർശനമായും ഇതിനെ കാണുന്നതിൽ തെറ്റുണ്ടാവില്ല.
ഒന്നുറപ്പ്, ‘ആറിഞ്ച് നീളത്തിൽ’ തൂങ്ങിക്കിടക്കുന്ന അഹങ്കാരത്തിന്റെ മുറിച്ചു മാറ്റൽ ആരിലൊക്കിയോ, എവിടെയൊക്കെയോ അലോസരം സൃഷ്ടിച്ചിരിക്കുന്നു.
മുട്ട മുറിച്ചത് കൊണ്ട് മാത്രം ക്ലാസ്സിക് ആയ ലോക ചരിത്രത്തിലെ ആദ്യത്തെ ചിത്രംയിരികും ഇത് .എത്രയോ തവണ കണ്ട ഒരു പ്രമേയം ഫ്ലാഷ് ബാക്കും ചില്ലറ പോടികയ്യുകളും പിന്നെ മുട്ട മുറിയും കൂടി ചേര്‍ത്തപ്പോള്‍ ക്ലാസ്സിക് ആയി .അതിനെ വിമര്ഷികുന്നവരെല്ലാം മനോരോഗികളും .ഫേസ് ബൂകിലും ഇത് തന്നെയാണ് അവസ്ഥ ..മുമ്പ് കേരള കാഫെയില് island express എന്നാ ചിത്രത്തില്‍ പടം ക്ലാസ്സിക് ആക്കാന്‍ വേണ്ടി ശങ്കേര്‍ രാമകൃഷ്ണന് നായികാ നടു റോഡില്‍ മൂത്രം ഒഴിക്കുന്ന രംഗം ചേര്‍ത്തിരുന്നു .ഋതു എന്നാ ചിത്രത്തില്‍ മെഡിക്കല്‍ സ്റൊരില് കയറി നായികാ condom ചോദിക്കുന്ന രംഗം ഉദാഹരണം .പടം ക്ലാസ്സിക് ആക്കാന്‍ എന്തെല്ലാം എളുപ്പ വഴികള്‍ .ഇതേ കഥ പറയുന്ന സില്‍ക്ക് സ്മിത അഭിനയിച്ച മിസ്സ് പമീല എന്നാ ചിത്രവും ഊര്കവുന്നതാണ് .ഈ തീം ആയിരം വട്ടം സിനിമ ആയിടുല്ലതാണ് .ചെറുതായി ഒന്ന് മാറ്റി കുറച്ചു ഫ്ലാഷ് ബാക്കും എന്നാ കുണ്ടി യാ എന്ന് ആവര്‍ത്തിച്ച് പറഞ്ഞാല്‍ പടം ക്ലാസ്സിക് ആകുമോ ?ചിത്രം നുര്സുമാരുടെ ജീവിതവും ബംഗ്ലൂരിലെ ലൈഫും കനികുന്നുന്ടെത്രേ ?ഒരു മന്നങ്ങട്ടയും ചിത്രം പറയുന്നില്ല .കൃത്യമായ ഒരു പൊളിറ്റിക്സ് വരെ ചിത്രത്തിന് ഇല്ല .ഇത് മുന്‍കൂട്ടി പ്ലാന്‍ ചെയ്തു ക്ലാസ്സിക് ആക്കാന്‍ തന്നെ വേണ്ടി എടുത്ത ചിത്രം ആണ് .മുട്ട മുറിയാണ് ചിത്രത്തിന്റെ ഹൈ ലൈറ്റ് .ആദ്യം ആ രംഗം ആയിരിക്കും ചിത്രീകരിച്ചത് .ബാക്കിയെല്ലാം മുന്നിലും പിന്നിലുമായി പിന്നീട് തട്ടികൂട്ടിയതാണ് .മലയാള സിനിമയിലെ മറ്റൊരു ക്ലാസ്സിക് ആയി ഫേസ് ബുക്ക് ബുദ്ധിജീവികള്‍ വാഴ്ത്തിയ ചാപ്പ കുരിശു hand ഫോണ്‍ എന്നാ korean ചിത്രം അടിച്ചു മാറ്റിയതാണെന്ന് തെളിന്നിട്ടും വഴ്ത്തിപടുന്നതിനു ഒരു കുറവുമില്ല .
ReplyDelete@satheesh haripad
ReplyDeleteഈ ചിത്രം മലയാളീകരിച്ചു കോപ്പി അടിച്ചതാണെന്ന് താങ്ങല്കും ബോധ്യമുണ്ട് .എവിടെ എല്ലാവര്ക്കും താല്പര്യം മോഹന്‍ ലാലിനെയും മമ്മൂടിയെയും പുചിക്കാനും അവരെ കിഴവന് എന്ന് വിളിക്കനുമാണ് .ഇതേ പോലെ കിഴവന് ആയ അമീര്‍ ഖാന് ഇവര്‍ക്ക് mr പെര്‍ഫെക്റ്റ് ആണ് .സല്ലുവും മോശമല്ല .വയസ്സനായ ടോം cruise സാഹസിക രംഗങ്ങളില്‍ അഭിനയികുമ്പോള്‍ ആര്‍കും പ്രശ്നമില്ല .ഈ വിരോധം കാരണം ഇത്തരം മുട്ട മുറിയന്‍ ചിത്രങ്ങളെ ക്ലാസ്സിക് ആകി പലരും ആഘോഷികുക്കയാണ് .ഈ യുവ നായകരും സംവിധായകരും എടുത്ത മറ്റു ചിത്രങ്ങള്‍ കൂടി പരിശോടിക്ക് .പല ചിത്രങ്ങളും വയസന് ചിത്രങ്ങളെക്കാള്‍ അബദ്ധമാണ് .ചാപ്പ കുരിശു ,സാള്‍ട്ട് ആന്‍ഡ് പെപ്പെര്‍ ,തുടങ്ങിയ ചിത്രങ്ങളെ ക്ലാസ്സിക് അക്കുന്നവരോട് സഹതാപിക്കണേ കഴിയു ഈ ചിത്രത്തിന് കിട്ടുന്ന ഈ പ്രോത്സാഹനം ഇനിയും ധാരാളം മുട്ട മുറിയന്‍ യോനി മുറിക്കല്‍ ചിത്രങ്ങള്‍ക് ഇനിയും സാഹചര്യം ഒരുക്കും .
"മുട്ട മുറിക്കല്‍" എന്ന ഒരൊറ്റ ത്രെഡ് കിട്ടി, പിന്നെ ആര് മുറിക്കും എന്ന ആലോചന, അപ്പോള്‍ പത്രം നോക്കിയപ്പം ദെ നിറഞ്ഞു നില്ക്കുന്നു "നുര്സുംമാരുടെ സമരം", ഇതില്‍ പരം സന്തോഷം ഇനിയുണ്ടോ ഇത് മുറിക്കാന്‍ എന്ത് കൊണ്ടും പറ്റിയത് മെഡിക്കല്‍ വിവരമുള്ള നേഴ്സ് തന്നെ, എല്ലാ നുര്സുംമാരും പിഴച്ച കേസുകളും ആണെന്നുള്ള വിശ്വാസവും കൂടിയായപ്പോള്‍ ഉറപ്പിച്ചു, കാനഡയില്‍ പോകാന്‍ ഏതു കാലിന്റെ ഇടയിലും കേറുമെന്നും ഇതിന്റെ തിരക്കഥകൃതുക്കള്ക്ക് നല്ല ഉറപ്പാണെന്ന് തോന്നുന്നു, എന്നാല്‍ ശരി നേഴ്സ് മതി, ഇനി വേറെ കഥാപാത്രങ്ങളെ ഉണ്ടാക്കാന്‍ എന്താ ബുദ്ധിമുട്ട്, അവിയല്‍ എന്ന ലോകോത്തര (വേറെ ഇല്ലെങ്കില്‍) ബാന്റിന്റെ പാട്ടും കൂടി ഇട്ടാല്‍ സന്ഘതി ജോര്, സമൂഹത്തോട് യാതൊരു കൂരോ, രാഷ്ട്രീയ നിലപാടുകളോ ഇല്ലാത്ത മുല്ടിപ്ലെക്സ് കുഞ്ഞുങ്ങള്‍ ഇത് കണ്ടു മറിയാനും മതി, അങ്ങനെ പടം നമ്മുടെ കേരളത്തിലെ മാത്രം ലോകക്ലാസ്സിക് ആയി മാറി. മുറിക്കല്‍ നടന്നപ്പം കഥാനായകന്റെ "ഭ" പഠിപ്പിക്കല്‍ വളരെ ഗംഭീരമായിട്ടുണ്ട്, ലോകസിനിമ വേദിയില്‍ തന്നെ ഇത് ചര്‍ച്ച ചെയ്യപെട്ടെക്കാം. ഇനി സിനിമയെ കുറിച്ച് വസ്തുതാപരമായി പറയുകയാണെങ്കില്‍, അതീവ പിന്തിരിപ്പന് ആയ ആശയങ്ങള്‍ (ഒരുപാടുണ്ട്, അത് മുഴുവന്‍ പറയാന്‍ ക്ഷമ പോര) വളരെ മനോഹരമായി ചിത്രീകരിച്ചു, അത്ര മാത്രം.
ReplyDelete"വയസ്സനായ ടോം cruise സാഹസിക രംഗങ്ങളില്‍ അഭിനയികുമ്പോള്‍ ആര്‍കും പ്രശ്നമില്ല" എന്നു പറഞ്ഞാല്‍ മമ്മൂട്ടി / മോഹന്‍ലാല്‍ സാഹസികരംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ പലര്‍ക്കും പ്രശ്നമാണെന്ന്. ഹ ഹ ഹ... വയസനായ ടോം ക്രൂയിസ് ചെയ്യുന്ന സാഹസിക രംഗങ്ങള്‍ കണ്ട് കൈയ്യടിക്കുന്നവര്‍ മോഹന്‍ലാലും മമ്മൂട്ടിയും ചെയ്യുന്ന സാഹസിക രംഗങ്ങള്‍ (സാഹസങ്ങള്‍ കണ്ട് കൂവുന്നുണ്ട്!) കണ്ട് കൈയ്യടിക്കുന്നില്ല എന്ന മട്ടിലുള്ള ഈ പരിഭവം ഇഷ്ടമായി! :-D
ReplyDeleteഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
--
@krish
ReplyDeleteടോം ക്രുയീസ് ചെയ്യുന്ന ആക്ഷന്‍, അതുപോലെ മോഹന്‍ലാലും മമ്മൂട്ടിയും ചെയ്യുന്ന "സാഹസിക രംഗങ്ങള്‍ " ..താന്കള് പറഞ്ഞു വന്നത് ഒത്തിരി ചിരിപ്പിച്ചു.
കോപ്പിയടിച്ചുണ്ടാക്കിയ ശ്രീരാം രാഘവന് ചിത്രങ്ങള്‍ താങ്കള്‍ക്ക് 'ക്ലാസിക്' ആണെങ്കില്‍ കൊറിയന്‍ പടത്തില്‍ നിന്നും ഉണ്ടാക്കിയ ചാപകുരിശ് എനിക്കും ക്ലാസ്സിക് ആണ്.
ഇനി താന്കള് ശരിയായ രീതിയിലുള്ള ഒരു ക്ലാസ്സിക് പടം എടുക്കൂ...എന്കിലെ മലയാളം സിനിമ രക്ഷപ്പെടു.
ഒരു പഴുതു കിട്ടിയപ്പോള്‍ ഹരിക്കും സതീഷിനും എന്താ സന്തോഷം .എവിടെ മലയാളി കിഴവന് മാരുടെ ലിംഗം മുറിക്കാന്‍ മാത്രമേ പലര്‍ക്കും താല്പര്യം ഉള്ളൂ .സതീഷ് നേരത്തെ സൂചിപിച്ച quentine torentino യുടെ പലചിത്രങ്ങളും മുമ്പ് ഇറങ്ങിയ ചിത്രങ്ങളുടെ remake ആണ് .അവസാനം ഇറങ്ങിയ inglorius basterds ഉള്‍പടെ .വിശാല്‍ shakspear classics പലതും സിനെമയകിയിട്ടുണ്ട് .അത് കൊപിയടിയകുന്നതെങ്ങനെ ?22 f k ഒരു average മാത്രമാണ് .
ReplyDeleteby
ReplyDeleteHarshad Pk (face book)
Monday.
''നീ വെട്ടിക്കൊണ്ടു പോയ 6 ഇഞ്ചല്ലെടീ ആണത്തം''
22 ഫീമെയില്‍ കോട്ടയം കണ്ടു.....വിഷമിറങ്ങി.!
സിനിമയുടെ രാഷ്ട്രീയത്തെ കുറിച്ച് ഒരുപാടുണ്ട് സംസാരിക്കാന്‍.പെണ്ണ്,ശരീരം,പ്രതികാരം,ലൈംഗികത അങ്ങനെ.....ആഷിക് അബുനെ അഭിനന്ദിക്കുന്നു,ഇങ്ങനെ ,ഈ രീതിയില്‍ ഒരു സിനിമ സാധ്യമാക്കിയതിന്..പറയാതിരികാന്‍ കഴിയാത്തത് ഫഹദിന്റെ അഭിനയമാണ്,മലയാള സിനിമയില്‍ ഏറ്റവും നന്നായി മൊബൈല്‍ ഉപയോഗിക്കാന്‍ അറിയുന്ന നടന് മാത്രമല്ല ഏറ്റവും മികച്ച അഭിനേതാവ് കൂടിയാണ് എന്നതിന് ഫഹദ് അടിവര ഇട്ടു...അതേ സമയം ചില ഉന്നയിക്കപ്പെടേണ്ട പ്രശ്നങ്ങള്‍ സിനിമയിലുണ്ടെന്നും ചൂണ്ടിക്കാണിക്കാതെ വയ്യ...സ്ത്രീവാദങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ സ്ത്രീകേന്ദ്രീത സിനിമകളിലും മുഴച്ചു നില്ക്കും..പെണ്ണ് പ്രതികാരനിര്വ്വഹണത്തിന് ശരീരം/സെക്സ് ഉപയോഗിക്കുന്നത് സ്ത്രീവാദ ഭാഷയില്‍ പെണ്ണിന്റെ കര്‍തൃത്വ പ്രയോഗമായിരിക്കാം.വാസ്തവത്തില്‍ അത് പെണ്ണിന്റെ മറ്റൊരു ബലഹീനതയായി മനസ്സിലാക്കാനെ കഴിയുന്നുള്ളൂ..സ്ത്രീയും പ്രതികാരവും ഒരുമിക്കുന്നിടത്ത് സൌന്ദര്യവും ലൈംഗികതയും ഉണ്ടാവണം എന്നത് മലയാള സിനിമയിലെ നിര്‍മ്മിത/അപ്രഖ്യാപിത ആഖ്യാന നിയമമാണ്.അതിന്റെ രൂപകങ്ങള്‍ പോലും(സര്‍പ്പം,ഉദാഹരണം).ആഷിക് അബുവിനും വ്യത്യസ്തമായി ചിന്തിക്കാന്‍ കഴിഞ്ഞിട്ടില്ല.സത്യസന്ധമായി പറഞ്ഞാല്‍ സ്ത്രീവാദികളെ സുഖിപ്പിക്കുന്ന ഒരു ആണ് സിനിമ മാത്രമാണ് 22.ചില കഥാ പാത്രങ്ങളുടെ പൂര്‍ണ്ണതയില്ലായ്മ (പി.ജി.രവി),മറ്റൊരു (കാമപ്രകടനകാരിയായല്ലാത്ത)പെണ്ണിനെയോ ആണിനെയോ കുറിച്ച് പാലിക്കുന്ന മൌനം,തന്റേടമുണ്ടെന്ന് കാണിക്കാനുള്ള കൈവിട്ട ശ്രമങ്ങള്‍(ചന്തിയുടെ വലിപ്പത്തെക്കുറിച്ച കമന്റ്)...എന്നിങ്ങനെ ചിലപ്പോഴെങ്കിലും സംവിധായകനും തിരക്കഥാകൃതിനും പാളിപ്പോകുന്നുണ്ട്.കോട്ടയംകാരി ക്രിസ്ത്യാനി പെണ്ണും,'സിറിലും'ടിസ്സയുമൊക്കെ സിനിമയുടെ സാമൂഹിക ജനാധിപത്യത്തെ കൂടി ചുരുക്കി കെട്ടുന്നുണ്ട്.
.
പറഞ്ഞ് പറഞ്ഞ് 22 ഫിമെയില്‍ ഉശിരന്‍ സിനിമയായി മാറുകയാണ്.. നല്ലത്.. കോബ്രക്കും മായാമോഹിനിക്കുമൊക്കെ തലവെച്ച് മരിക്കുന്നതിനേക്കാള്‍ എത്രയോ ഭേദമാണിത്. 22ഫിമെയില്‍ ധൈര്യമുള്ള ഒരു സിനിമയാണ്. ആഷിക്ക് അബുവിന്ന് അഭിനന്ദങ്ങള്‍.. തന്നെ ചതിച്ച, ജീവിതം നശിപ്പിച്ചയാളോട് പ്രതികാരം ചെയ്യുന്ന പെണ്ണിന്റെ കഥ മലയാളത്തില്‍ ആദ്യത്തേതല്ല. ഇതേ പോലെതന്നെയായിരുന്നു ദീപേഷിന്റെ 'നഖരം' സിനിമയും പറഞ്ഞവസാനിപ്പിച്ചത്. പ്രതികാരം ചെയ്യുന്ന പെണ്ണ് എന്നതോ അവളുടെ പ്രതികാരത്തിന്റെ സ്റ്റൈലോ ആയിരിക്കരുത് ഒരു സിനിമ മഹത്തരമാണെന്നു പറയാനുള്ള കാരണം. സോള്‍ട്ട് എന്‍ഡ് പെപ്പര്‍ എന്ന വളരെ സാധാരണമായ ഒരു കഥ മനോഹരമായി പറഞ്ഞ് നമ്മെ അതിശയിപ്പിച്ച ആഷിക്ക് അബു കുറച്ചുകൂടി ഉത്തരവാതിത്ത്വം കാണിക്കണമായിരുന്നു എന്നാണ് എന്റെ അഭിപ്രായം. 22 യില്‍ ഒരു പാടിടത്ത് തിരക്കഥാകാരന്റെ ഈസിനെസ്സും, സംവിധായകന്റെ നിലപാടില്ലായ്മയും കാണാം.
ReplyDelete1. ടി ജി രവിയുടെ കഥാപാത്രം, വളര്‍ച്ച, ടെസ്സയുമായുള്ള ബന്ധം പിന്നെ ഒടുക്കം
2. മൂന്നാംകിട തമിഴ് സിനിമാക്കാര്പോലും മനോഹരമാക്കുന്ന ജയില്‍ സീക്വന്‍സുകള്‍ അശ്രദ്ധമാക്കിയത്.
3. ടെസ്സയുടെ ഒന്നാം സംഭവത്തിന്റെ അസ്വാഭാവികത./ യുക്തിയില്ലായ്മ
3. പ്രതാപ് പോത്തന് കൈകാര്യം ചെയ്യുന്ന കാരക്ടറിന്റെ ക്ലാരിറ്റിക്കുറവ്..
4. സത്താര്‍ അവതരിപ്പിക്കുന്ന കഥാപാത്രവും ജയിലിലിലെ സുബൈദയും തമ്മിലുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുന്ന ബന്ധം.
5. കഥാന്ത്യത്തില്‍ മുറിവേറ്റ നായകനില്‍ പ്രേക്ഷകര്‍ക്ക് അനുതാപം തോന്നാനെന്നോണം സീന്‍ വലിച്ചു നീട്ടി മൂര്‍ച്ച കുറച്ചത്...
ഇങ്ങനെ ഒരുപാട് ഘടകങ്ങള്‍ കാരണം ആഷിക്ക് അബു മോഹിപ്പിച്ച് നിരാശപ്പെടുത്തി.. നല്ല സബ്ജക്ട്, ധീരമായ ശ്രമം. ഫഹദിന്റെയും റീമയുടേയും ഉഗ്രന്‍ പ്രകടനം, ഒരു കൊമ്മേഴ്സല് സെറ്റപ്പില്‍ നിന്നുകൊണ്ട് തന്നെ ഈ കഥ പറഞ്ഞുവെന്നതാണ് ആഷിക്ക് അബുന്റെ ധൈര്യം... വീണ്ടും വീണ്ടും അഭിനന്ദനങ്ങള്‍
വാല്‍ക്കഷ്ണം: ഈ സിനിമ മഹത്തരം എന്ന പറയാത്ത എല്ലാവരേയും ദയവുചെയ്ത് സദാചാരപ്പോലീസാക്കരുത്.. എന്നാ കുണ്ടിയാ എന്നും ഞാന്‍ വെര്‍ജിനല്ല എന്നുമൊക്കെ പെണ്‍കുട്ടികളെക്കൊണ്ട് പറയിക്കുന്നതുകൊണ്ട് ലോകം ഇടിഞ്ഞുവീഴുമെന്ന അഭിപ്രായമൊന്നും എനിക്കില്ല..ട്ടോ..
by harshad pk (face book)
ഈ രണ്ടു കമന്റുകള്‍ ഇവിടെ ഇട്ടതു ഭിന്നാഭിപ്രായം ഉള്ള വേറെ ആളുകളും ഈ ഭൂമിയില്‍ ഉണ്ട് എന്ന് കാണിക്കാനാണ് .ചിത്രത്തിന്റെ നിലവാരത്തിന്റെ മാനദണ്ഡം മുട്ട മുറിയല്ല .
ReplyDeleteപടം ശരിക്കും കോപ്പി ആണ് .അവസാനം സിനിമ കഴിന്നു ഫില്മോഗ്രഫി എന്നാ പേരില്‍ ചിത്രത്തിന്റെ പേര് കൊടുകുന്നത് കോപിയടിക്ക് ന്യായീകരണമല്ല .മാതൃഭുമിയില്‍ ഷാഹിന എഴുതിയ ലേഖനത്തില്‍ ഇതു വ്യക്തമായി മനസിലാക്കാം
ReplyDeleteപുതു വസന്തം തീര്‍ക്കാന്‍ സംവിധായകന് 2004 ഇല് ഇറങ്ങിയ ഹിന്ദി ചിത്രമാണ് അവലംബിച്ചിട്ടുള്ളത്. (സിനിമയുടെ അവസാനം ഫില്മോഗ്രഫിയില് ഈ സിനിമയെ സ്വാധീനിച്ച ചിത്രങ്ങളെ കുറിച്ച് പരാമര്‍ശം ഉണ്ടെന്നു കേട്ടു. സിനിമ തീര്‍ന്നു എന്ന് തോന്നുമ്പോഴേക്കും എഴുന്നേറ്റു പോവുന്ന പ്രേക്ഷകര്‍ പിന്നീട് സ്ക്രീനില്‍ തെളിയുന്നതൊന്നും കാണാന്‍ അനുവദിക്കാറില്ല). ശ്രീ റാം രാഘവന് മലയാളികള്‍ക്ക് ഇപ്പോള്‍ സുപരിചിതനാവും, അദ്ദേഹത്തിന്റെ ജോണി ഗദാര്‍ ആണ് സിബി മലയില്‍ 'ഉന്നം' എന്ന പേരില്‍ റീമേക് ചെയ്തത്. തമിള്‍ നാട്ടുകാരനായ ശ്രീ റാം പൂനെ ഫിലിം ഇന്സ്റ്റിറ്റിയൂട്ട്ലെ പഠന കാലത്ത് നിര്‍മിച്ച ഡിപ്ലോമ ഫിലിം നാഷണല്‍ അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു. പിന്നീട് ഇന്ത്യയിലെ സീരിയല്‍ കില്ലെര്‍ രാമന് രാഘവനെ കുറിച്ച് ഒരു ഡോകുമെന്ററി നിര്‍മിച്ചു.
2004 ഇല് ആണ് ആദ്യ ഫീച്ചര്‍ ഫിലിം ഒരുക്കുന്നത്, ഏക് ഹസിന തി എന്ന റിവഞ്ച്/ സസ്പെന്‍സ് ചിത്രം. വളരെയധികം പ്രശംസ നേടിയ ഈ ചിത്രം ഊര്‍മിള മതോന്കര്, സൈഫ് അലി ഖാന് എന്നിവരുടെ ഗംഭീര പ്രകടനത്താലും ശ്രദ്ധേയമായിരുന്നു. പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്കള്, ഉദ്വോഗം ജനിപ്പിക്കുന്ന കഥാഗതി എന്നിവ കൊണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും ഓര്‍മയില്‍ തങ്ങി നില്ക്കുന്ന ഒരു ചിത്രം. ഒരു പാവം പിടിച്ച പെണ്ണില്‍ നിന്നു പ്രതികാര ദുര്‍ഗയായി മാറുന്ന ഊര്‍മിളയുടെ രൂപ പരിണാമം വിസ്മയാവഹമായിരുന്നു.
കഥാഗതിയില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തിയാണ് 22 ഫീ മെയില്‍ കോട്ടയം രൂപപ്പെടുത്തിയിട്ടുള്ളത്. ക്ലൈമാക്സ് രംഗം 1978 ഇല് ഇറങ്ങിയ വളരെയധികം വിവാദങ്ങള്‍ സൃഷ്ടിച്ച ' I spit on your grave' (directed by Meir Zarchi) എന്ന ചിത്രത്തിലെതിനു തുല്യം. സ്ത്രീ ശരീരത്തിന്റെ വിപണന സാദ്ധ്യതകള്‍, അതിന്റെ പേരിലുള്ള ചൂഷണം മുതലായ കാലിക പ്രസക്തി ഉള്ള തീം ആണെങ്കിലും ഏക് ഹസീന തി പോലെ മനസ്സിനെ മഥിക്കുന്നതാവുന്നില്ല ഈ സിനിമയിലെ നായിക കഥാപാത്രത്തിന്റെ പരിണാമം. (റിമ കല്ലിങ്ങല്‍ തീര്‍ച്ചയായും നല്ല പ്രകടനം കാഴ്ചവച്ചിട്ടുണ്ടെങ്കിലും.)
by shahina k rafeeq
mathrubhumi online
22FK ഒരു classic ആണെന്ന് നല്ല സിനിമകൾ കണ്ട് പരിചയമുള്ള ആരും പറയുമെന്ന് തോന്നുന്നില്ല. മുകളിൽ ഞാൻ ഇട്ടിരിക്കുന്ന commentൽ ഒരിടത്തുപോലും ഇത് നല്ലൊരു സിനിമയാണെന്ന് ഞാൻ അഭിപ്രായപ്പെട്ടിട്ടില്ല. പക്ഷെ ‘ആറിഞ്ച്’ സാധനത്തിന്റെ മുറിച്ചുകളയൽ താങ്കൾ ഉൾപ്പടെയുള്ള വലിയൊരു സമൂഹം male chauvinist കളെ പ്രകോപിപ്പിച്ചിരിക്കുന്നു എന്നതു മാത്രമാണ് എന്റെ അഭിപ്രായം.
ReplyDelete22FK ഒരു സ്ത്രീവിരുദ്ധ സിനിമയാണെന്നു തന്നെയാണ് എന്റെയും അഭിപ്രായം. ഈ ചിത്രം സ്ത്രീകളെ വളരെ അധികം commodify ചുയ്യുന്നു. അതിനുള്ള കാരണങ്ങൾ താങ്കൾ പറഞ്ഞതിൽ നിന്നൊക്കെ വിഭിന്നമാണെങ്കിലും.
22FKയുടെ ഏറ്റവും വലിയ പോരായ്മ അതിന്റെ ആഴക്കുറവാണ്. ടെസ്സിയുടെ extreme വേദന വെറും external മാത്രമായി എനിക്ക് അനുഭവപ്പെട്ടു. അതുപോലെതന്നെ, ഈ ചിത്രം നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്ന സമകാലിക സമൂഹത്തിന്റെ കാഴ്ചയും വളരെ ഉപരിപ്ലവമാണ്.
കൃഷ്, ഈ ചിത്രത്തെപോലെതന്നെ താങ്കളും വളരെ external looking ആണെന്ന് തോന്നിപ്പോകുന്നു. ഈ ബ്ലോഗിൽ ഹരിയുടെ ‘പ്രണയം’ റിവ്യു മുതൽ ഞാൻ താങ്കളുടെ commentകൾ ശ്രദ്ധിക്കുന്നു. താങ്കളിൽ നിന്നും പുറത്തുവരുന്നത് വളരെ അധികം chauvinistic ആയ വാക്കുകളാണെന്ന് എനിക്ക് തോന്നുന്നു. നിലവിലുള്ള പുരുഷ കേന്ദ്രീകൃത family systemത്തിന് യോജിക്കാത്ത എന്തിനേയും താങ്കൾ എതിർക്കുന്നു. മാതമല്ല, micro-identityകളോടുള്ള താങ്കളുടെ അഭിനിവേശം അതി ഭയങ്കരം തന്നെയാണ്. Telescopeമായി ചുറ്റുമുള്ള ലോകത്തിന്റെ ദൂരവീക്ഷണം നടത്തുമ്പോൾ തന്നെ സ്വന്തം ഉള്ളിലേക്കും നോക്കുന്നത് നന്നായിരിക്കും. സുഹൃത്തേ, facism ഒരു മനോരോഗം തന്നെയാണ്. കൃഷ്, എവിടെയെങ്കിലും download കിട്ടുമെങ്കിൽ ആനന്ദ് പട്ട്വർദ്ധന്റെ (Anand Patwardhan) "Father, Son and Holy War" കാണുവാൻ ശ്രമിക്കുക.
ReplyDeleteആരേയും കുറിച്ച് personal ആയ commentകളോ judgment കളോ നടത്തരുതെന്ന എന്റെ policyയിൽ നിന്നും വ്യതിചലിച്ചതിൽ ഞാൻ ഖേദിക്കുന്നു. താങ്കൾ എന്നോട് സദയം ക്ഷമിക്കുക.
@Krish
ReplyDeleteസിനിമയോ കഥയോ ഏതു കലാരുപവും ആവട്ടെ അത് ഓരോ ആസ്വാദകനും അവന്റേതായ കാഴ്ചപ്പാടില്‍ നിന്നാവും വിലയിരുത്തുക. അതിനാല്‍ തന്നെ വിരുദ്ധമായ അഭിപ്രായങ്ങളെ മാനിക്കുന്നു- താങ്കളും മാനിക്കുക.
അതിലൊന്നും എനിക്ക് യാതൊരു കുഴപ്പവുമില്ല.
പക്ഷെ ശ്രീരാം രാഘവനെ പോലെയുള്ള ഹൈടെക് കള്ളന്മാരെ മഹത്വവല്‍ക്കരിക്കുകയും കോപ്പിയടി അവരുടെ മാത്രം കുത്തകയാണ്, നമ്മുടെ ഇടയിലുള്ള ഒരു ചെറുപ്പക്കാരന് അതുപോലെ എന്തെങ്കിലും സ്വയം സമ്മതിച്ചുകൊണ്ട് ചെയ്താല്‍ പോലും കൊടും പാതകമാണ് എന്നൊക്കെയുള്ള താങ്കളുടെ വാദം തികച്ചും ബാലിശമാണ്.
(ഇതിപ്പോള്‍ പണ്ടാരാണ്ട് പറഞ്ഞതുപോലെ സില്‍ക്ക് സ്മിത ചെയ്യുമ്പോള്‍ അശ്ലീലവും കരീന കപൂര്‍ ചെയ്യുമ്പോള്‍ അത് ചങ്കൂറ്റവും (Boldness) )
'Ek Hasina Thi' ഇറങ്ങിയ സമയത്ത് ഞാന്‍ ഡല്‍ഹിയില്‍ ഉണ്ട്. ആ ചിത്രം അന്ന് പൊതു ജനങ്ങള്‍ക്കിടയില്‍ അത്ര സ്വീകരിക്കപ്പെട്ടതോന്നും അല്ല .ചില Multiplexകളില്‍ മാത്രമാണ് കുറച്ചെങ്കിലും ഓടിയത്. പടം ഫ്ലോപ് ആയിരുന്നു. പിന്നീട് Times of India ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ കോപ്പിയടി വിവാദവും വന്നിരുന്നു.
ഇങ്ങനെ 'ക്ലാസ്സിക്' വല്ക്കരിക്കുവാന് ഒട്ടും യോഗ്യതയില്ലാത്ത ഒരു ചിത്രമാണത്.
22FK ഇവിടെ ആരും ക്ലാസ്സിക് ആണെന്നൊന്നും വാദിക്കുന്നില്ല. പക്ഷെ വളരെ ഒരു നല്ല സംരംഭം ആണ്, നല്ലൊരു ശ്രമമാണ് ..താന്കള് തന്നെ മുകളില്‍ കൊടുത്ത നിരൂപണത്തില്‍ പറയുന്നതുപോലെ ഇത്തരത്തിലൊരു സമൂഹത്തില്‍ ഇങ്ങനെയൊരു ചിത്രവുമായി വരാന്‍ ചങ്കൂറ്റം കാട്ടിയ ആഷിക് അബു അഭിനന്ദനം അര്‍ഹിക്കുന്നു.
സുഹൃത്തേ, ഇതില്‍ എന്ത് ചങ്കുറ്റം, ഇതിനു മുമ്പില്‍ ഒരാള്‍ കമന്റില്‍ പറഞ്ഞ പോലെ, ആറിന്ജിന്റെ സംഭവം മുറിച്ചപ്പോള്‍ ആര്കൊക്കെയോ നൊന്തു എന്ന തരത്തിലുള്ള വിഡ്ഢിതമോ? ആര്‍ക്കു നോകാനാ സുഹൃത്തേ മുരിഞ്ഞവന് നൊന്തു കാണും. ഒന്നുങ്കില്‍ നാട മുറിക്കല്‍ ചടങ്ങ്, അല്ലെങ്കില്‍ കന്യക അല്ല എന്ന് ഉറക്കെ പറയുക, എങ്കില്‍ മാത്രമേ സ്ത്രീ സ്വതന്ത്ര ആകൂ എന്നാ നിലയിലുള്ള പിന്തിരിപ്പന് മനോഭാവങ്ങള്‍ പ്രോല്സഹിപിക്കുന്ന തരത്തിലുള്ള നവ സിനിമ വസന്തങ്ങള്‍! സ്ത്രീയും പുരുഷനും ഒരുപോലെ അടിമത്തത്തില്‍ ആണ് ഈ സമൂഹത്തില്‍, മുതലാളിത ചൂഷങ്ങളുടെ, മതങ്ങളുടെ, ജാതിയുടെ, ഇതിലൂടെയൊക്കെ ഉടലെടുത്ത അസമാത്വങ്ങളുടെ. സ്ത്രീയും പുരുഷനും അടങ്ങിയ ഈ ജനതയുടെ പ്രശ്നങ്ങള്‍ ഈ വക "നവവസന്ത" ട്രെന്‍ഡുകള്‍ ഒന്നുമല്ല, പച്ചയായ യഥാര്ത്യങ്ങള് മനുഷ്യനെ ആകെമാനം തുറിച്ചു നോക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥിതിയില്‍ ആണ് മനുഷ്യന് ഇപ്പോള്‍. അതീ നട മുറിക്കല്‍ കൊണ്ടോ, കന്യക അല്ലെന്നു ഉറക്കെ പറഞ്ഞാലോ തീരുന്നാ പ്രശ്നവുമല്ല. ഇത്തരം പ്രതിലോമ ആശയങ്ങളും, identity politics എന്നിവ കാരണമാണ്, മനുഷ്യന്റെ പ്രശ്നങ്ങളുടെ യഥാര്‍ത്ഥ കാരണങ്ങള്‍ അറിയാതെ പോണത്, മനുഷ്യനെ അറിഞ്ഞ്, കാലഘട്ടത്തെ അറിഞ്ഞ്, ഒരു മാനവിക വീക്ഷണത്തോടെ സിനിമ എടുത്താലെ അവ ക്ലാസ്സിക് ആകൂ. അല്ലാത്ത പക്ഷം, പല രാജ്യക്കാരും 90കളിലെ ഉപയോഗിച്ച് കയ്യൊഴിഞ്ഞ ശൈലിയിലുള്ള ഇത്തരം "നവ വസന്തങ്ങള്‍" കണ്ടു നമുക്ക് സയൂജ്യമടയാം. സ്ത്രീയും പുരുഷനും തോളോട് തോള് ചേര്‍ന്ന്, പരസ്പരം അറിഞ്ഞ് (പരസ്പാരം മന്സിലക്കാത്തത് കൊണ്ട് തന്നെയാണ് ഈ പീഡനങ്ങള്‍), പരസ്പരം സഹായിച്ചു പ്രവര്തിക്കണ്ട ഈ കാലഘട്ടത്തില്‍, ഇത് പോലുള്ള സിനിമകളെ നാം തീര്‍ച്ചയായും ഉപേക്ഷിക്കേണ്ടതുണ്ട്. ഒരു പറ്റം സാമൂഹ്യ അവഭോധമില്ലാത്ത, രാഷ്ട്രീയ കാഴ്ചപാടുകള്‍ ഇല്ലാത്ത, മാനവികത ഇല്ലാത്ത, മനുഷ്യനെ അറിയാത്ത ആര്‍ത്തിപൂണ്ട ഉപഭോഘപരതയുടെ വക്താക്കളായ ഒരു തലമുറയെ മാത്രമേ ഇത്തരം സിനിമകള്‍ സൃഷ്ടിക്കൂ. ഇറാനില്‍ ഇറങ്ങുന്ന സിനിമകള്‍ നമ്മള് കണ്ടു പഠിക്കേണ്ടവ തന്നെയാണ്, ആവിഷ്കാര സ്വാതന്ത്ര്യമില്ലയ്മയില് ഒതുങ്ങി നിന്ന് കൊണ്ട് അവര്‍ നിര്‍മിക്കുന്നത് ലോകോത്തര സിനിമകള്‍ തന്നെയാണ്, മതപരവും സാമൂഹ്യപരവും ആയ ചട്ടകൂടുകള്‍ക്കിടയില്‍ വിരിയുന്ന അവരുടെ ചിത്രങ്ങള്‍ ഇത്തരം പ്രശ്നങ്ങള്‍ ഒന്നുമില്ലാത്ത വിവിധ രാജ്യങ്ങളിലും, സ്വന്തന്ത്രചിന്താഗതി ഉള്ള സമൂഹങ്ങളിലും അനുഭവേദ്യമാകുന്നതും, സ്വീകരിക്കപെടുന്നതും എന്ത് കൊണ്ടാണെന്നും നമ്മള് ചിന്തിക്കണം. ഉണരേണ്ട സമയമായി, നമുക്കും വേണ്ടേ ഒരു യഥാര്‍ത്ഥ ക്ലാസ്സിക് സിനിമ, ഇന്ത്യയുടെ അഭിമാനമായി ലോകത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍, പറയൂ വേണ്ടേ സുഹൃത്തുക്കളെ.
ReplyDeleteഈ അടുത്തകാലത്തായ് ഇത്തരത്തിലുള്ള ഒരുപാട് അശ്ലീല സിനിമകള്‍ മലയാളത്തില്‍ ഇറങ്ങുനതായിട്ടാണ് കാണുനത്.ഇത്തരം മോശം സിനിമകള്‍ നമ്മുടെ സംസ്കാരത്തെയും മനുഷ്യമനസിനെയും നശിപ്പിക്കും.അതിനാല്‍ ഇത്തരം സിനിമകളെ പ്രോത്സാഹിപ്പിക്കരുത്.
ReplyDeleteനവധാരാ സിനിമകളുടെ പ്രമേയങ്ങളില്‍ പലതിനും മൗലികതയില്ല എന്നത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്. അത് നിലനില്ക്കുമ്പോള്തന്നെ അവ മലയാള സിനിമയുടെ വര്‍ത്തമാനത്തില്‍ വരുത്തുന്ന നിശ്ശബ്ദമായ പരിവര്‍ത്തനങ്ങള്‍ പ്രോല്‍സാഹിപ്പിക്കപ്പെടുകയും വേണം. മാറിയ സമൂഹത്തിന്റെ മൂല്യബോധത്തെ പ്രകടിപ്പിക്കുകയും മലയാളിയുടെ സദാചാരനാട്യങ്ങളെ തുറന്നുകാട്ടുകയും താരകേന്ദ്രിത മസാലച്ചേരുവകളെ കൈയൊഴിയുകയും നിഷിദ്ധമായിരുന്ന പലതിനേയും ആഖ്യാനത്തിലേക്കു കൊണ്ടുവരുകയും ചെയ്യുന്നതിനാല്‍ മൗലികതയുടെ പേരില്‍ മാത്രം ഇവയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതിനോട് എനിക്ക് യോജിപ്പില്ല. 22 എഫ്.കെ മൂന്നു ചിത്രങ്ങളുടെ കഥാതന്തുക്കള്‍ കൂട്ടിച്ചേര്‍ത്തതാണെന്ന് ചിത്രത്തിന്റെ ഒടുവിലത്തെ ക്രെഡിറ്റ്ടൈറ്റിലില് കാണിക്കുന്നുണ്ട്. ഫിലിമോഗ്രഫി എന്ന ശീര്‍ഷകത്തിലാണ് റഫര്‍ ചെയ്തിട്ടുള്ള സിനിമകളുടെ പട്ടിക കൊടുത്തിരിക്കുന്നത്. കില്‍ ബില്‍, ഏക് ഹസീന ഥി, കാബറേ ഡാന്‍സര്‍ എന്നിവയാണ് ആ ചിത്രങ്ങള്‍. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി റഫര്‍ ചെയ്ത സിനിമകളുടെ പട്ടികക്ക് ഫിലിമോഗ്രഫി എന്നുപേരിട്ടത് ഒരുപക്ഷേ 'ആടുകള'ത്തിന്റെ സംവിധായകന് വെട്രിമാരനായിരിക്കും. നവധാരാ സിനിമകളില്‍ പലതും ചെയ്യാത്ത മാന്യത ആഷിഖ് അബു ഇതില്‍ കാട്ടിയിരിക്കുന്നു. വെട്രിമാരന് സ്തുതി. അങ്ങനെയെങ്കിലും ബൗദ്ധികസ്വത്തവകാശം അനുവദിച്ചുകൊടുക്കുന്നുണ്ടല്ലോ ഈ പുത്തന്‍കൂറ്റുകാര്‍ എന്ന് നമുക്ക് ആശ്വസിക്കാം. (ക്വിന്റിന് ടരന്റിനോയുടെ സിനിമക്ക് ഒപ്പം തന്റെ 'കാബറേ ഡാന്‍സര്‍' എന്ന ചിത്രത്തിന്റെ പേര് എഴുതിവെച്ചത് കാണാന്‍ എന്‍.ശങ്കരന് നായര്‍ ഇല്ലാതെ പോയല്ലോ
ReplyDeleteby np sajeesh(madhyamam online)
http://www.madhyamam.com/news/164700/120422
@satheesh haripad and hari
ReplyDeleteJikku's Thattukada- (comment in madhyamam online)
22 Female Kottayam കാണാത്തവര്‍ക്ക് ഈ പോസ്റ്റ് ഒട്ടും മനസ്സിലാകില്ല, ആ സിനിമയെയും അതിലെ സംഭാഷനങ്ങളെയും അതിനെ വല്ല്യ സംഭവം ആക്കുന്നവരെയും കളിയാക്കി എഴുതിയതാണ് എന്ന വിശ്വാസത്തില്‍ ഞാനും ഈ പോസ്റ്റിനെ ഇഷ്ടപെടുന്നു.ഉള്ളത് പറയാമല്ലോ കാര്യം ബോര് അടിക്കാതെ കാണാവുന്ന ഒരു ചിത്രം ആണെങ്കിലും എല്ലാവരും പൊക്കി പിടിക്കുന്നപോലൊരു ഫിലിം ആയി എനിക്ക് തോന്നിയിട്ടില്ല, ഏതോ മറുനാടന്‍ മലയാളി, Aashiq Abuവിന്റെ തന്തയ്ക്കു വിളിച്ചുകൊണ്ടു എഴുതിയ പോസ്റ്റിലെ പല കാര്യങ്ങളും സത്യം ആണ്. കോട്ടയം നേഴ്സ് മാരെ അവരുടെ ഭാഷ ഉള്‍പ്പെടെ എടുത്തു പറഞ്ഞു കളിയാക്കുകയും ബംഗ്ലൂരില്‍ ജോലി
ചെയ്യുമ്പോള്‍ കാശിനു വേണ്ടി പലരുടെയും കൂടെ കിടക്കുന്നവര്‍ ആണെന്നും നഴ്സിംഗ് കഴിഞ്ഞാല്‍ ഒരു വിസ കിട്ടാന്‍ വേണ്ടിയും കിട്ടിയതിന്റെ സന്തോഷത്തിനു വേണ്ടിയും ഒക്കെ ഒരുത്തന്റെ കൂടെ കിടന്നു കൊടുക്കുന്നവര്‍ ആണെന്നാണ് 22 female പറയുന്നത്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഈ രീതിയില്‍ അവതരിപ്പിചില്ലയിരുന്നെങ്കിലും കഥയെ ബാധിക്കില്ലായിരുന്നു അതുകൊണ്ട് അതൊക്കെ മനപ്പൂര്‍വം ചെയ്തതാണെന്ന് കരുതാനേ വഴിയുള്ളൂ.
പിന്നെ കുറെ dialogues കേള്‍ക്കുമ്പോള്‍ രസം തോന്നുമെങ്കിലും ഫാമിലി ഒക്കെ ആയി കാണുമ്പോള്‍ ഒരു കല്ലുകടി തോന്നുന്നതാണ്, "എന്തൊരു കുണ്ടി ആടീ" എന്ന് പറഞ്ഞു തുടങ്ങി " നീ ചെത്തി കളഞ്ഞ ആറിഞ്ചു അല്ല ആണത്വം" എന്ന് അങ്ങനെ പോകുന്നു.
പിന്നെ പടത്തിന്റെ മെസ്സേജ് എന്ന് പറഞ്ഞാല്‍ സെക്സ് എത്രപേരുടെ കൂടെ ആണേലും അത് "with love and consent " ആണേല്‍ നല്ലതാണെന്നും, മറിച്ചു ബാലാല്സംഗമോ ചതിയോ ആണേല്‍ ആണേല്‍ സുനാപ്പി കണ്ടിക്കും എന്നതാണ്. അതൊക്കെ
നല്ലകാര്യം. പക്ഷെ എനിക്ക് മനസ്സിലാകാത്തത് ഈ വല്ല്യ സെക്സ് ലിബറലിസം കാണിക്കാനും പാവം നേഴ്സ് മാരെയേ കിട്ടിയുള്ളോ? അവര്‍ ആവശ്യത്തില്‍ കൂടുതല്പ്രശ്നങ്ങള് അനുഭവിക്കുന്നുണ്ട്. സര്‍ട്ടിഫിക്കറ്റ് തിരികെ തരാതിരിക്കുന്ന ഹോസ്പിടല്സ്, നക്ക പിച്ച ശമ്പളം, സമരം ചെയ്താല്‍ പിരിച്ചു വിടല്‍, വലിയ ലോണ്‍, രോഗികളുടെയും കൂടെ നിക്കുന്നവരുടെയും ഡോക്ടരുമാരുടെയും
മുതലാളിമാരുടെയും തെറിവിളി, അങ്ങനെ അങ്ങനെ. കഷ്ടപ്പെട്ട് പഠിച്ചു
ദൈവഭയത്തോടെ ജീവിക്കുന്ന ബഹുഭൂരിപക്ഷം നേഴ്സ് മാരെ നിങ്ങള്‍ സിനിമക്കാരും കൂടി ഇങ്ങനെ പിഴകള്‍ ആക്കി ചിത്രീകരിച്ചു അവരുടെ ശാപം മേടിക്കരുത്. ദാറ്റ്സ് ഓള്.
സിറില്‍ പാര്‍ക്കില്‍ ഇരിക്കുമ്പോള്‍,"ഫ അല്ല ബ" എന്ന് തെറ്റായിട്ടും, അതെ സീനില്‍ തന്നെ ആവര്‍ത്തിക്കുമ്പോള്‍ "ഫാവി" അല്ല "ബഭാവി" എന്ന് ഏറെക്കുറെ ശരിയായിട്ടും(വാള് വെക്കുന്ന ആക്ഷന്‍ കാണിച്ചാ അത്രെയെങ്കിലും ഒപ്പിച്ചത്), എന്നാല്‍ മൂന്നാമത് വളരെ ദയനീയമായി "ബാവി" എന്നും ഉറപ്പിച്ചു പറയുമ്പോള്‍, അവിടെ "ബ" തന്നെയാണ് താരം, ഒറിജിനല്‍ "ഭ" തോറ്റു പോവുകയാണ്. എറണാകളുംകാരന് സംവിധായകന്റെയും, ആലപ്പുഴക്കാരന് നടന്റെയും "ബാവി" കോട്ടയംകാരി കഥാപാത്രത്തിന്റെ "ഫാവി" ആവുന്നു അത്ര മാത്രം(കഥാപാത്രം ആണ് അതെന്നു ഓര്‍ക്കണം, റീമയുടെ വീട് എവിടെയാണെന്ന് എനിക്കറിയില്ല). പുരോഗമനവും, നവവസന്തവും ഒക്കെ വിട്, അല്പം മലയാളം എങ്കിലും ശരിയായി പടിച്ചുകൂടെ ഇവറ്റകള്‍ക്ക് ഇതിനൊക്കെ ഇറങ്ങി തിരിക്കും മുമ്പ്. (സംശയം ഉള്ളവര്‍ക്ക് യുട്യൂബിലുള്ള ഈ ചിത്രത്തിന്റെ ട്രെയിലര്‍ പരിശോധിക്കാം).
ReplyDeleteI saw the film and I liked. And I felt like the characters similar to the ones seen in MT's novels but the story is fast enough and thrilling. Story is well up to date with the life style in Metro cities. Much realistic except only one thing, the Film could not show the deepness in Tessa's love to Cyril in the first half. Then audience could have felt more when Tessa expresses her love in revenge to Cyril. Satisfied with the film as it is a really good story which I have not seen in recent film.
ReplyDeleteeagerly waiting for its release in delhi....
ReplyDelete