മാസ്റ്റേഴ്സ്: കൊള്ളാവുന്നൊരു ത്രില്ലര്‍ ചിത്രം!
ഹരീ, ചിത്രവിശേഷം
'
ഈ പട്ടണത്തില്‍ ഭൂത'ത്തിനു ശേഷം ഏതാണ്ടൊരു മൂന്നു വര്‍ഷത്തിനു ശേഷം ജോണി ആന്റണിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് '
മാസ്റ്റേഴ്സ്'. സംവിധായകന്റെ ആദ്യ പൃഥ്വിരാജ് ചിത്രമെന്ന വിശേഷണവും ഈ പോലീസ് ത്രില്ലര്‍ ചിത്രത്തിനുണ്ട്. തമിഴ് നടന് ശശികുമാറിന്റെ സാന്നിധ്യമാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. സിന്സിയര് സിനിമയുടെ ബാനറില്‍ ശരത് ചന്ദ്രന് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിനു വേണ്ടി ജിനു എബ്രഹാം രചന നിര്‍വ്വഹിച്ചിരിക്കുന്നു. മലയാളത്തിലിറങ്ങിയിട്ടുള്ള സ്ഥിരം പോലീസ് ചിത്രങ്ങളുടെ ശൈലിയില്‍ നിന്നും മാറി നില്ക്കുന്നൊരു ചിത്രമായി മാറ്റുവാനാണ് സംവിധായകന്റെയും രചയിതാവിന്റെയും ശ്രമം. അതില്‍ അവര്‍ ഒട്ടൊക്കെ വിജയിച്ചിട്ടുണ്ട് എന്നതു കൊണ്ടു തന്നെ അടുത്ത കാലത്ത് മലയാളത്തിലിറങ്ങിയിട്ടുള്ള ത്രില്ലറുകളില്‍ മികച്ചവയുടെ കൂട്ടത്തിലൊന്നായി 'മാസ്റ്റേഴ്സി'നേയും ചേര്‍ക്കാം.
ആകെത്തുക : 6.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 6.00 / 10
: 5.50 / 10
: 6.00 / 10
: 3.50 / 05
: 3.00 / 05
പോലീസും കുറ്റവാളികളും തമ്മിലുള്ള വാക്പയറ്റുകളൂം ഗിമ്മിക്കുകളുമാണ് മലയാളത്തിലിറങ്ങിയിട്ടുള്ള ഒട്ടുമിക്ക പോലീസ് ത്രില്ലറുകളുടേയും പൊതുസ്വഭാവം. ഈയൊരു ശൈലിയില്‍ നിന്നും മാറി, പുതുമയുള്ളൊരു കഥ അതിഭാവുകത്വങ്ങളില്ലാതെ പറഞ്ഞിരിക്കുന്നു എന്നയിടത്താണ് ചിത്രത്തിനു പുതുമ വരുന്നത്. ചിത്രത്തിന്റെ രചയിതാവായ ജിനു എബ്രഹാം ഇതിന് തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു. തന്റെ സ്ഥിരം പാത വിട്ട് മറ്റൊരു വഴിയിലൂടെയാണ് ജോണി ആന്റണി ചിത്രത്തെ സമീപിച്ചിരിക്കുന്നത്. അവതരണത്തിന് അല്പം ഗൗരവം നല്‍കിയുള്ള ആ സമീപനം ചിത്രത്തിന് ഗുണകരമായി. ചിത്രത്തിന് പ്രശ്നങ്ങളില്ല എന്നല്ല; അനാവശ്യമായ ചില സംഘട്ടനങ്ങളും, ആദ്യ പാതിയിലെ പാട്ടും, ഇടയ്ക്കുള്ള ഇഴച്ചിലുമൊക്കെ ചിത്രത്തിന്റെ ആസ്വാദ്യത കുറയ്ക്കുന്നുണ്ട്. യുക്തിസഹമായി പല അറ്റങ്ങളെ കൂട്ടിമുട്ടിക്കുമ്പോഴും ചിലതൊക്കെ ഉത്തരമില്ലാതെ കിടക്കുന്നു എന്നതും ഒരു പരിമിതിയാണ്. ഇതിനെയൊക്കെ ഒരു പരിധിവരെ മറച്ച്, കാണികളെ ചിത്രത്തിന്റെ അവസാനം വരെ ഉദ്വേഗഭരിതരാക്കി തിയേറ്ററിലിരുത്തുന്നതില് സംവിധായകന് മിടുക്കു കാട്ടി എന്നതാണ് ചിത്രത്തിന്റെ വിജയം.
Cast & Crew
Masters
Directed by
Johny Antony
Produced by
B. Sarath Chandran
Story, Screenplay, Dialogues by
Jinu Abraham
Starring
Prithviraj, Sasikumar, Piaa Bajpai, Sandhya, Ananya, Salim Kumar, Saikumar, Shammi Thilakan, Biju Menon, Mithra Kurian, Siddique, Jagathy Sreekumar, Mukesh, Geetha, Vijayaraghavan, Sasi Kalinga, Chembil Ashokan etc.
Cinematography (Camera) by
Madhu Neelakandan
Editing by
Ranjan Abraham
Production Design (Art) by
Manu Jagadh
Music / Background Score by
Gopi Sundar
Lyrics by
Shibu Chakravarthi
Make-Up by
Pattanam Shah
Costumes by
S.B. Satheesan
Action (Stunts / Thrills) by
Dhilip Subbarayan
Banner
Sincere Cinema
ശ്രീരാമകൃഷ്ണന് എന്ന പോലീസ് ഉദ്യോഗസ്ഥനെ പൃഥ്വിരാജ് മോശമാവാതെ അവതരിപ്പിച്ചു. ശശികുമാറിന്റെ മിലന് പോള്‍ അത്രകണ്ട് മികവിലേക്ക് എത്തിയതുമില്ല. ശശികുമാറിന്റെ ഡബ്ബിംഗിലെ പ്രശ്നങ്ങളും ആ കഥാപാത്രത്തെ ബാധിച്ചു. ഇവരുടെ സൗഹൃദത്തെക്കുറിച്ച് പലപ്പോഴും ഇവര്‍ തന്നെ വാചാലരാവുമ്പോളും, ഇവര്‍ക്കിടയില്‍ അങ്ങിനെയൊരു ഗാഢസൗഹൃദമുണ്ടെന്ന് കാണികള്‍ക്ക് അനുഭവവേദ്യമാവില്ല. ചിത്രത്തിന്റെ വിഷയം ഇവരുടെ സൗഹൃദമല്ലാത്തതിനാല്‍ അതത്രമാത്രം ദോഷകരമായി ചിത്രത്തെ ബാധിച്ചില്ലെന്നു മാത്രം. ഇതര കഥാപാത്രങ്ങളായി അഭിനേതാക്കളുടെ ഒരു നീണ്ട നിരതന്നെയുണ്ട് ചിത്രത്തില്‍. മിക്കവര്‍ക്കും ഒന്നോ രണ്ടോ സീനുകളിലധികം അഭിനയിക്കുവാനില്ലെങ്കില് പോലും ഒരാളുടേയും കഥാപാത്രം അനാവശ്യമാണെന്ന് പറയുവാന്‍ കഴിയില്ല. സായി കുമാറിന്റെ കഥാപാത്രം സ്ഥിരം ശൈലിയിലായി. ആ വേഷത്തിനല്പം വ്യത്യസ്തത നല്‍കുകയോ അല്ലെങ്കില്‍ മറ്റൊരു അഭിനേതാവിനെ പരിഗണിക്കുകയോ ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ മെച്ചമാവുമായിരുന്നു. പിയ വാജ്പേയ്, സന്ധ്യ, അനന്യ, സലിം കുമാര്‍, ഷമ്മി തിലകന്, ബിജു മേനോന്, മിത്ര കുര്യന്, സിദ്ദിഖ് തുടങ്ങിയവരൊക്കെയാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.
മധു നീലകണ്ഠന്റെ ക്യാമറ അത്ഭുതമൊന്നും പ്രവര്‍ത്തിക്കുന്നില്ലെങ്കിലും ചിത്രത്തിനാവശ്യമായ ദൃശ്യമികവ് നല്‍കുന്നുണ്ട്. രഞ്ജന്‍ എബ്രഹാമിന്റെ ചിത്രസന്നിവേശത്തില്‍ അവ ഒഴുക്കോടെ ചേരുന്നുമുണ്ട്. ഗോപി സുന്ദറിന്റെ പശ്ചാത്തലസംഗീതത്തിന് രംഗങ്ങളുടെ ഭാവമുയര്ത്തുന്നതില് ചെറുതല്ലാത്ത പങ്കുണ്ട്. പട്ടണം ഷായുടെ ചമയവും എസ്.ബി. സതീശന്റെ വസ്ത്രാലങ്കാരവുമൊക്കെ കഥയ്ക്കും കഥാപാത്രങ്ങള്ക്കുമിണങ്ങുന്നു. സംഘട്ടനങ്ങളില്‍ ചിലതൊക്കെ അനാവശ്യമായിരുന്നെങ്കില്‍ തന്നെയും ദിലീപ് സുബ്ബരായന്‍ വിശ്വസനീയമായി ആ രംഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഷിബു ചക്രവര്‍ത്തി എഴുതിയ "സുഹൃത്ത് സുഹൃത്ത്..." എന്ന ഗാനം നിശ്ചയമായും ഒഴിവാക്കാവുന്നതായിരുന്നു.
ചിത്രത്തിന്റെ ഇടഭാഗങ്ങളിലുള്ള ഇഴച്ചിലൊക്കെ ഒഴിവാക്കി, ഒരു രണ്ട് മണിക്കൂറിനുള്ളില്‍ നില്ക്കുന്ന ഒരു ചിത്രമാക്കി ഇതിനെയൊന്ന് വെട്ടിയൊതുക്കി പരുവപ്പെടുത്തിയിരുന്നെങ്കില് ഇതിലുമേറെ ആസ്വാദ്യകരമാവുമായിരുന്നു ഈ ചിത്രം. ആത്മാര്‍ത്ഥത എന്നത് ബാനറിന്റെ പേരില്‍ മാത്രമല്ല മറിച്ച് ഈ ചിത്രവുമായി സഹകരിച്ച ഏവര്‍ക്കും ചിത്രത്തോട് ഉണ്ടായിരുന്നു എന്നതാണ് 'മാസ്റ്റേഴ്സി'നെ ഈ മികവിലെത്തിക്കുന്നത്. എന്നാലതിനപ്പുറമൊരു മാസ്റ്റേഴ്സ് ചിത്രമാക്കി മാറ്റുവാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞതുമില്ല. സിന്സിയര് സിനിമയുടെ ബാനറില്‍ ഇതിലും മികച്ച ചിത്രങ്ങള്‍ നിര്‍മ്മിക്കുവാന്‍ ബി. ശരത് ചന്ദ്രന് ഭാവിയില്‍ കഴിയുമെന്നു കരുതാം. അതിനൊരു തുടക്കമാവട്ടെ ജോണി ആന്റണിയുടെ ഈ കന്നി പൃഥ്വിരാജ് ചിത്രം!
ജോണി ആന്റണിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ്, ശശികുമാര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന 'മാസ്റ്റേഴ്സി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteHaree
@newnHaree
#Masters: The film does have an interesting plot and the director did a decent job. Worth a watch! #MastersFilm #Chithravishesham
9:35 PM - 30 Mar 12 via web
--
the film is getting average-above average reviews mostly.frankly i wasnt expecting anything from johny antony.let's hope t turns out to be a profitable venture
ReplyDeleteനല്ല റിവ്യു , അപ്പോള്‍ ധൈര്യമായി കാണാം അല്ലെ
ReplyDeleteഉദാരമായ റിവ്യൂ, പടം മഹാ ബോറായിട്ടും നിങ്ങള്‍ ഇങ്ങിനെ കള്ളം എഴുതാമോ?
ReplyDeleteകെ മധു ചെയ്തിരുന്നെങ്കില്‍ ഇതിനേക്കാള്‍ എത്രയോ ബെറ്റര്‍ ആയിരുന്നേനെ?
ReplyDeleteജോണി ആന്റണി അല്ലെ.. ഇത്രയും തന്നെ പ്രതീക്ഷിച്ചതല്ല. പതിവ് മസാല കുറ്റാന്വേഷണ പടം അല്ലാത്തതുകൊണ്ട് തന്നെ Above Average എന്ന് പറയാവുന്ന പടമാണ് Masters
ReplyDeleteavasanam vediyettittum oru kulukkavum illathe sasikumarine eduth pritwi raj varunna scene vendayirunnu... villane sasikumar kollunnath thanneyayirunnu nallath.. allenkil sandhya kollanamayirunnu.. but nayakanaya prithwi konnillenkil aradhakar veruthe irikkillallo alle.. ennalum vedi konda seshamulla rangam vendiyirunniilla
ReplyDeleteസിനിമ കണ്ടു. എവിടെക്കയോ എന്തൊക്കയോ മിസ്സിംഗ് ആണ്. എങ്കിലും കണ്ടിരിക്കാം... അത് തന്നെ മലയാളത്തില്‍ വല്യ കാര്യമല്ലേ...?
ReplyDeleteonly average film
ReplyDeleteസാമൂഹ്യ പ്രസക്തിയുള്ള ഒരു പ്രമേയം എന്നാ ഗുണം മാത്രമേ ചിത്രതിനുള്ളൂ .ശശികുമാര്‍ വളരെ മോശമായി .പതിവ് മസാലകള്‍ ചേര്‍ത്ത ഹീറോ -centric ആയ ഒരു ചിത്രം .investigative ത്രില്ലെര്‍ എന്നാ ഗണത്തിലൊന്നും ചിത്രത്തിനെ പെടുത്താന്‍ കഴിയില്ല .pj കുര്യന് കുഞ്ഞാലി കുട്ടി എന്നവര്കുള്ള ഒരു മുന്നറിയിപ്പാണ് ഈ ചിത്രം
ReplyDeleteഈ സിനിമക്ക് രണ്ടര മാര്‍ക്ക് തന്നെ ഏറെ ..............
ReplyDeleteകിംഗ് & കമ്മീഷേനെര് കണ്ടതിന്റെ ഹാങ്ങോവറില്‍, എത്ര മോശമായാലും വേണ്ടില്ല കണ്ടേക്കാം എന്നാ മാനസിക അവസ്ഥയിലാണ് മാസ്റ്റെര്സ് കാണാന്‍ കയറിയത്. സത്യം പറഞ്ഞാല്‍ കണ്ടിരിക്കാവുന്ന ഒരു സിനിമ തന്നെ :-) എത്ര നല്ല സിനിമ ആയാലും "നിന്നെ ഞങ്ങള്‍ കൂവി തോല്പിക്കുമെടാ" എന്ന് ആക്രോശിക്കുന്ന ആരാധകരില്‍ നിന്നും നമ്മുടെ പ്രിത്വി രക്ഷ നേടിതുടങ്ങി എന്ന് തോന്നുന്നു :-) ആദ്യത്തെ പകുതിയില്‍ സിനിമക്ക് ലഭിക്കുന്ന സ്പീഡ് രണ്ടാം പകുതിയില്‍ നഷ്ടപ്പെട്ടു. എന്നിരുന്നാലും ഒരു നിലത്തിറങ്ങിയ പോലീസുകാരനെ കണ്ടത് പോലെ :-) (ഭരത് ചന്ദ്രനെ കണ്ടു ഇറങ്ങിയ വഴി ആയതുകൊണ്ടാകും കണ്ണിനു ഒരു കുളിര്‍മ തോന്നി പ്രിത്വിയെ കണ്ടപ്പോള്‍ ) പക്ഷെ ശശികുമാറിന് ഇതെന്താണ് സംഭവിച്ചത് എന്ന് മനസ്സിലാകുന്നില്ല !!! Dubbing പോരായ്മകള്‍ തികച്ചും സാങ്കേതികമായ തെറ്റുകള്‍ ആകാം !!! പക്ഷെ ശശികുമാര്‍ എന്നാ നടനില്‍ നിന്നും കേരളത്തിലെ സാധാരണ ആരാധകര്‍ പലതും പ്രതീക്ഷിക്കുന്നുണ്ട് !!! സുബ്രഹ്മന്യപുരം സിനിമയില്‍ നായകനേക്കാള്‍ തിളങ്ങിയ ശശികുമാറിന് മലയാള ജനത എന്തുമാത്രം ബഹുമാനവും സ്നേഹവും നല്കുന്നു എന്നതിന്റെ തെളിവാണ് പിന്നീട് ഇങ്ങോട്ട് "പോരാളി" വരെ അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് ഉള്ള ജനപ്രീതി. ശശികുമാര്‍ മനപ്പൂര്‍വം മോശമാക്കി എന്നല്ല !!! പക്ഷെ അല്പം കൂടി ആത്മാര്‍ഥത അദ്ദേഹം കാണിക്കനമായിരുന്നു...!!! അടുത്ത സിനിമയില്‍ അദ്ദേഹത്തിന്റെ കഴിവുകള്‍ അദ്ദേഹം പുറത്തെടുക്കുമെന്ന് ആശിക്കാം !!!
ReplyDeleteപിന്നെ ചെറിയ വേഷങ്ങളില്‍ വന്നവര്‍ മനസ്സില്‍ ഓടിക്കളിക്കുന്നതും ഒരു സിനിമയെ സംബന്ധിച്ച് നല്ല ശുഭസൂചന തന്നെയാണ് :-) പിയയും സലിം കുമാറും മോശമാക്കിയില്ല :-)
എന്റെ അഭിപ്രായം : അമിത പ്രതീക്ഷകള്‍ ഇല്ലാതെ പോകുന്നവര്‍ക്ക് സന്തോഷമായി കണ്ടു ഇറങ്ങിപ്പോരാവുന്ന ചിത്രം :-)
This comment has been removed by the author.
ReplyDeletemasters അത്ര പോര.. വ്യത്യസ്തമായ പ്രമേയം എങ്കിലും, തിരക്കഥ ശരിയായില്ല. പ്രിത്വി രാജ് തന്റെ വേഷം നന്നായി ചെയ്തു. ശശി കുമാറിന്റെ മലയാള അരങ്ങേറ്റം നന്നായില്ല. പ്രതീക്ഷിച്ച പോലെയുള്ള അഭിനയം കാഴ്ച വെക്കാന്‍ ശശി കുമാറിന് സാധിച്ചില്ല.. ഇടയ്ക്കിടെ പ്രേക്ഷകനെ വല്ലാതെ ബോറടിപ്പിക്കുന്നുണ്ട് masters .. ജോണി ആന്റണി ഇത്തരം ചിത്രങ്ങള്‍ എടുത്തു ബുദ്ധി മുട്ടാതിരിക്കുന്നതാണ് നല്ലത്..
ReplyDeletegood and variety theme.
ReplyDeleterating 6 veenda. climax um sasi kumar um bore aayirunnu.
really masters was worth watching, all the credit goes to the writer for making masters a beautifully crafted malayalam movie.. i 100% agree with your review..
ReplyDeletereally masters was worth watching, all the credit goes to the writer for making masters a beautifully crafted malayalam movie.. i 100% agree with your review..
ReplyDelete