കര്‍മ്മയോഗി: കഥയല്ല മറിച്ച് സിനിമ തന്നെ ദുരന്തമാകുമ്പോള്‍!
ഹരീ, ചിത്രവിശേഷം

ആകെത്തുക : 3.75 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 2.00 / 10
: 4.00 / 10
: 4.00 / 10
: 2.50 / 05
: 2.50 / 05
: 4.00 / 10
: 4.00 / 10
: 2.50 / 05
: 2.50 / 05
Cast & Crew
Karmayogi
Karmayogi
Directed by
V.K. Prakash
Produced by
Vachan Shetty, Sajitha Prakash
Story, Screenplay, Dialogues by
Belram Mattannoor
Starring
Indrajith, Padmini Kolhapure, Thalaivasal Vijay, Saiju Kurup, Nithya Menon, Ashokan, Manikuttan, Kani, Sreejith Ravi, Vinay Forrt, M.N. Gopakumar, Babu Nampoothiri etc.
Cinematography (Camera) by
R.D. Rajasekhar
Editing by
Beena Paul
Production Design (Art) by
Bava
Music by
Ouseppachan
Lyrics by
Shibu Chakravarthy
Make-Up by
Bineesh Bhaskar
Costumes by
Kukku Parameswaran
Choreography by
Name
Action (Stunts / Thrills) by
Name
Banner
Trends Ad Films, Infostorm Entertainment Group
ഷിബു ചക്രവര്‍ത്തി എഴുതി ഔസേപ്പച്ചന് ഈണമിട്ട ഗാനങ്ങളില്‍ ചിന്മയി ആലപിച്ച "മലര് മഞ്ജരിയില്‍..." എന്ന ഗാനം ആസ്വാദ്യകരമാണ്. ഇരയിമ്മന്‍ തമ്പിയുടെ "പ്രാണനാഥനെനിക്കു നല്കിയ..." എന്ന പ്രശസ്തമായ പദത്തെ ഓര്‍മ്മപ്പെടുത്തുന്നുണ്ട് ഈ ഗാനം. ഭൂതകാലത്തിലേക്ക് പോവുമ്പോള്‍ അധികം പ്രശ്നമില്ലാത്ത ചില ചുറ്റുപാടുകള്‍ മാത്രമേ ചിത്രീകരണത്തിനു തിരഞ്ഞെടുത്തിട്ടുള്ളു. അധികം മിനക്കെടാതെ അതിനാല്‍ തന്നെ ബാവയ്ക്ക് കലാസംവിധാനം നിര്‍വ്വഹിക്കുവാന്‍ കഴിഞ്ഞിരിക്കണം. ആര്.ഡി. രാജശേഖര്‍ പകര്‍ത്തി ബീന പോള്‍ (ക്രെഡിറ്റ്സില്‍ 'ബിന' എന്നേയുള്ളൂ!) സന്നിവേശിപ്പിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ക്ക് ഏറെ മികവ് പറയുവാനില്ല. ബിനീഷ് ഭാസ്കറിന്റെ ചമയവും കുക്കു പരമേശ്വരന്റെ വസ്ത്രാലങ്കാരവും തരക്കേടില്ലാതെ പോവുന്നു. നായികയുടെ വേഷം മാത്രമെന്തേ കാലത്തിനു ചേരത്തതായി എന്നു മനസിലായില്ല. കളരിപ്പയറ്റും മറ്റുമുള്‍പ്പെടുന്ന സംഘട്ടന രംഗങ്ങള്‍ വിശ്വസനീയമായി അവതരിപ്പിച്ചിരിക്കുന്നത് നന്നെന്നു പറയാം.
സംവിധായകനെന്ന നിലയില്‍ വി.കെ. പ്രകാശിന്റെ ഭാവനാശൂന്യമായ ഇടപെടലുകള്‍ ചിത്രത്തില്‍ പലയിടത്തും വെളിപ്പെടുന്നു. മൂന്നുമണിയുടെ മനോനില തകരാറായതിനു ശേഷമുള്ള അലച്ചില്‍ സിനിമയില്‍ ചേര്‍ത്തിരിക്കുന്നത് എടുത്തു പറയാവുന്ന ഉദാഹരണം. ഒരാള്‍ മറ്റൊരാളെ തെറ്റിദ്ധരിപ്പിക്കുന്നു, അല്ലെങ്കില്‍ രണ്ടുപേര്‍ ചേര്‍ന്നുള്ള ഗൂഢാലോചന; ഇവയ്ക്കൊന്നും സ്ഥിരം ശൈലിയില്‍ നിന്നും മാറിയൊരു ഷോട്ടോ അല്ലെങ്കില്‍ മറ്റൊരു കാഴ്ചയോ ഒന്നും വി.കെ. പ്രകാശ് ചേര്‍ക്കുന്നുമില്ല. കൊള്ളാവുന്ന ഒരു ഗാനമുണ്ടായിട്ടും അതു പോലും ഭംഗിയായി ചിത്രീകരിച്ചു കാട്ടുവാന്‍ സംവിധായകനായില്ല. ഗാനങ്ങളുടെ കാര്യം പോട്ടെന്നു വെച്ചാലും, ചിത്രത്തിലെ ഇതര രംഗങ്ങള്‍ തമ്മിലും കാര്യമായ ചേര്‍ച്ചയൊന്നും പലപ്പോഴുമില്ല. തിരനാടകത്തിലെ ഈയൊരു കുറവ് അതേപടി തിരശീലയിലും കാണാം. ഇതെന്തിനാണിപ്പോള്‍ കാണിച്ചതെന്ന് സംശയം തോന്നും പലതും കാണുമ്പോള്‍! പിന്നെ, ആകെയൊരു മെച്ചമെന്നു പറയുന്നത് ഏതാണ്ട് രണ്ടു മണിക്കൂറോളമേ ചിത്രം മിനക്കെടുത്തുന്നുള്ളൂ എന്നതാണ്. ഹാംലെറ്റുള്പ്പടെ എല്ലാവരും മരിക്കുന്നൊരു ദുരന്തമായാണ് 'ഹാംലറ്റ്' നാടകം അവസാനിക്കുന്നതെങ്കില്‍; സിനിമയില്‍ പലരും മരിക്കുന്നെങ്കില്‍ പോലും (നായകനെ ഒഴിവാക്കിയിട്ടുണ്ട്) ഒരു വിഷമവും കാണികള്‍ക്കു തോന്നില്ല. അങ്ങിനെയൊരു ദുരന്തമായാണ് 'കര്‍മ്മയോഗി'യുടെ അവസാനമെന്നു ചുരുക്കം!
പിന്മൊഴി: സാക്ഷാല്‍ ഷേക്സ്പിയര് ഈ ചിത്രം കണ്ടിരുന്നെങ്കില്‍, വി.കെ. പ്രകാശും / ബല്‍റാമും എത്രയൊക്കെ ആണയിട്ടാലും ഇത് തന്റെ 'ഹാംലെറ്റി'ന്റെ മറ്റൊരു രൂപമാണെന്ന് സമ്മതിക്കുമോ എന്നു സംശയമാണ്. :D
വി.കെ. പ്രകാശിന്റെ സംവിധാനത്തില്‍ ഷേക്സ്പിയറിന്റെ 'ഹാംലെറ്റ്' മലയാളത്തില്‍ 'കര്‍മ്മയോഗി'യായി. ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteHaree
@newnHaree
#Karmayogi: The story of #Hamlet is a tragedy, but the #Malayalam film (based on the story) itself became the tragedy, not the story. :p
4:46 PM - 17 Mar 12 via Twitter for Android
--
അപ്പൊ ആരും ഈ പടം കണ്ടില്ലെ.. ഹരിയുടേതല്ലതെ ഒരു കമന്റുപോലും ഇല്ലല്ലൊ..
ReplyDeleteഎന്തായാലും കാശ് പോയ കൂട്ടത്തില്‍ ഞാനും ഉണ്ട്..