സെക്കന്റ് ഷോ: പുതുമ വാക്കിലല്ല, തിരശീലയില്‍ കാണാം!
ഹരീ, ചിത്രവിശേഷം

ആകെത്തുക : 7.25 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 7.00 / 10
: 8.00 / 10
: 6.00 / 10
: 4.50 / 05
: 3.50 / 05
: 8.00 / 10
: 6.00 / 10
: 4.50 / 05
: 3.50 / 05
Cast & Crew
Second Show
Second Show
Directed by
Srinath Rajendran
Produced by
AOPL Entertainment Pvt. Ltd.
Story, Screenplay, Dialogues by
Vini Viswalal
Starring
Dulquer Salmaan, Gauthami Nair, Sunny Wayne, Sudesh Berry, Kunjan, Rohini, Baburaj, Muralikrishna etc.
Cinematography (Camera) by
Pappu
Editing by
Praveen L., Sreekanth N.B.
Production Design (Art) by
Justin Antony
Background Score by
Rex Vijayan
Sound Design by
Renganaath Ravee
Music by
Nikhil Rajan, Avial
Lyrics by
Kaithapram Damodaran Namboothiri, Engandiyoor Chandrasekharan, Sudhi Venamanoor
Make-Up by
Biju Bhaskar Sami
Costumes by
Sakhi
Action (Stunts / Thrills) by
Mafia Sasi
Banner
AOPL Entertainment Pvt. Ltd.
കഥാസന്ദര്‍ഭങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍, വെളിച്ചം ആവശ്യത്തിനു മാത്രമുപയോഗിച്ചുള്ള പപ്പുവിന്റെ ഛായാഗ്രഹണം വേറിട്ടൊരു അനുഭവമാണ് നല്‍കുന്നത്. ചില സ്ഥലങ്ങളില്‍ കഥാപാത്രങ്ങളെ തിരിച്ചറിയുവാന്‍ കൂടി കഴിയാത്ത തരത്തില്‍ ദൃശ്യങ്ങള്‍ ഇരുണ്ടു പോയോ എന്നും തോന്നാതെയില്ല. കഥാഗതിയുടെ വേഗത പ്രതിഫലിക്കുന്ന തരത്തില്‍ പ്രവീണ്‍ എല്‍., ശ്രീകാന്ത് എന്‍.ബി. എന്നിവര്‍ ചേര്‍ന്ന് പപ്പുവിന്റെ ദൃശ്യങ്ങളെ ഭംഗിയായി സന്നിവേശിപ്പിച്ചിട്ടുമുണ്ട്. റെക്സ് വിജയന് ഒരുക്കിയിരിക്കുന്ന പശ്ചാത്തലസംഗീതം രംഗനാഥ് രവീ ഭംഗിയായി ചിത്രങ്ങള്‍ക്കുവേണ്ടി ഉപയോഗപ്പെടുത്തിയിരിക്കുന്നു. ചിലപ്പോഴൊക്കെ, നിലവിലുള്ള രീതികളെ പരിഹസിക്കുന്ന തരത്തിലാണ് പശ്ചാത്തലം ഉപയോഗിച്ചിരിക്കുന്നത്. ചില രംഗങ്ങളുടെ ഭാവം തന്നെ പശ്ചാത്തലമൊന്നു കൊണ്ടൂ മാത്രം മാറ്റിമറിച്ചിരിക്കുന്നത് ചിത്രത്തില്‍ അനുഭവവേദ്യമാണ്. ജസ്റ്റിന് ആന്റണിയുടെ കലാസംവിധാനം, ബിജു ഭാസ്കര്‍ സമിയുടെ ചമയം, സഖിയുടെ വസ്ത്രാലങ്കാരം എന്നിവയും ചിത്രത്തിനു യോജിച്ചവ തന്നെ. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് എന്നിവരെഴുതി നിഖില്‍ രാജന്, അവിയല്‍ ബാന്‍ഡ് എന്നിവര്‍ ഈണമിട്ടിരിക്കുന്ന ഗാനങ്ങള്‍ക്ക് ചിത്രത്തില്‍ കാര്യമായ പ്രാധാന്യം വരുന്നില്ല. ഗാനങ്ങളേക്കാള്‍, അവിയലിന്റെ രണ്ടു ഗാനങ്ങള്‍ പശ്ചാത്തലത്തോട് ഇണക്കി ഉപയോഗിച്ചിരിക്കുന്നതാണ് ശ്രദ്ധേയം. മാഫിയ ശശിയെ കയറൂരി വിടാത്തതിനാല്‍ സംഘട്ടന രംഗങ്ങള്‍ക്ക് കുറച്ചു വിശ്വസനീയത തോന്നിക്കും. ചിത്രത്തിലെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് കാര്യമായ പുതുമയൊന്നും സംഘട്ടന രംഗങ്ങള്‍ക്ക് തോന്നിച്ചില്ല എന്നതൊരു കുറവായി പറയാം.
നിലവിലെ വാണിജ്യസിനിമകളില്‍ ആവര്‍ത്തിച്ചു വരുന്ന ചില സങ്കേതങ്ങളെ / സന്ദര്‍ഭങ്ങളെ പരിഹസിക്കുന്ന ഒന്നിലധികം രംഗങ്ങള്‍ ചിത്രത്തിലുണ്ട്. ചിലപ്പോഴത് സംഭാഷണത്തിലാവാം, മറ്റു ചിലപ്പോളത് രംഗം വിഭാവനം ചെയ്തിരിക്കുന്നയിടത്താവാം അതുമല്ലെങ്കില്‍ പശ്ചാത്തലം ഉപയോഗിച്ചിരിക്കുന്നതിലുമാവാം. അതിനാടകീയമായി പറയാതെ യഥാതഥമായി കാര്യങ്ങള്‍ പറയുവാനാണ് സംവിധായകന് ശ്രമിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഇടവേളയ്ക്കു ശേഷമല്പം ഭാഗം മുഷിപ്പിക്കുമെന്നതൊഴിച്ചു നിര്‍ത്തിയാല്‍ ബാക്കിയുള്ള സമയമത്രയും സിനിമ പ്രേക്ഷകരെ പിടിച്ചിരുത്തുക തന്നെ ചെയ്യും. ചിലയിടങ്ങളിലെ ചില കറുത്ത തമാശകളും രസകരമായി തോന്നി. ഈ ചിത്രത്തിലൂടെ തുടക്കം കുറിച്ച ആരേയും വിലയിരുത്തേണ്ടത് ഇതു കണ്ടല്ല മറിച്ച് ഇവരുടെയൊക്കെ അടുത്ത ചിത്രം കൂടി കണ്ടിട്ടാവണം എന്ന വസ്തുത നിലനില്‍ക്കുമ്പോഴും, പ്രതീക്ഷ നല്‍കുന്നൊരു യുവനിരയാണ് ഇതിന്റെ മുന്നിലും പിന്നിലും അണിനിരന്നിട്ടുള്ളതെന്ന് പറയാതെ വയ്യ. സമകാലീന മലയാള സിനിമാ പ്രേക്ഷകരുടെ എല്ലാവരുടേയും രുചിക്കിണങ്ങുന്നതാണ് ഈ ചിത്രമെന്ന് കരുതുന്നില്ലെങ്കിലും, ബഹുഭൂരിപക്ഷവും 'ഇദാണ് ഞങ്ങ പറഞ്ഞ പടം!' എന്നു പറഞ്ഞു ചിത്രത്തെ നെഞ്ചേറ്റുമെന്നു തന്നെ കരുതാം. അത്തരമൊരു വിജയം നല്കുന്ന ഊര്‍ജ്ജവുമായി ശ്രീനാഥ് രാജേന്ദ്രനും മറ്റു തുടക്കക്കാര്‍ക്കും മലയാളസിനിമയില്‍ മുന്നേറുവാന്‍ കഴിയുമെന്ന പ്രത്യാശ നല്‍കിയാണ് 'സെക്കന്റ് ഷോ' അവസാനിക്കുന്നത്.
അടിക്കുറിപ്പ്: ചിത്രത്തിന്റെ ട്രൈലര്‍, ഔദ്യോഗിക വെബ്സൈറ്റ് എന്നിവയെക്കുറിച്ചു കൂടി ചിലത്. ഒരു ചക്യാര്‍ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ട്രൈലര്‍ തീര്‍ച്ചയായും പുതുമയുള്ളതാണ്. ഔദ്യോഗിക വെബ്സൈറ്റിന്റെ രൂപവും ഭാവവുമൊക്കെ നന്നെങ്കിലും പരിമിതമായ ഉള്ളടക്കമാണ് നല്‍കിയിട്ടുള്ളത് എന്നതിനാല്‍, പൂര്‍ണമായ രീതിയില്‍ ഒരു വെബ്സൈറ്റിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തുന്നില്ല എന്നു പറയാം.
നവാഗതനായ ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനത്തില്‍ ദുല്‍ക്കര്‍ സല്മാന്, ഗൌതമി നായര്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'സെക്കന്റ് ഷോ'യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteHaree
@newnHaree
#SecondShow: It has got the freshness of some genuine efforts from the youngsters. Coming soon: bit.ly/cv-reviews @dulQuer @Gauthmi
8:54 PM - 3 Feb 12 via Twitter for Android
--
Valare nalla vartha. Thanks Haree.
ReplyDeleteഒരു താരപുത്രന് കൂടെ സിനിമയിലേക്ക് പ്രവേശിച്ചിരിക്കുന്നു...
ReplyDeleteഭാവി സിനിമ താരപുത്രന്മാര് കയ്യടക്കുമോ ആവോ?
ലാലിന്റെ മകനെയും അടുത്ത് തന്നെ പ്രതീക്ഷിക്കാം...
പിതാകള്‍ മലയാളികളുടെ അഭിമാനവും ഇപ്പോള്‍ ബാധ്യതയുമായി മാറിയ ഈ അവസരത്തില്‍ താരപുത്രന്മാര് പുതിയ വഴികള്‍ വെട്ടിതെളിക്കുമെന്നു പ്രതീക്ഷിക്കാം..
സെക്കന്റ് ഷോ കണ്ടു.. വ്യത്യസ്തമായ അവതരണം.. ഒരു നല്ല സിനിമ
ReplyDeletemay such films run well too...great review haree....
ReplyDeletegood post ..thought when i saw the trailer this will be a hit ..7 marks..tomarow itself to watch ..
ReplyDeletethe first movie i loved in 2012.. a real effort taken movie from the newcomers.. loved it...
ReplyDeleteആ ചാക്യാര്‍ ട്രെയിലറിന്റെ ഒറിജിനല്‍
ReplyDeletehttp://www.youtube.com/watch?v=SdWfNlvMv1E
റിവ്യൂ നന്നായീട്ടുണ്ട് .മൊത്തത്തില്‍ നല്ല അഭിപ്രായം ആണ് കേള്‍ക്കുന്നത് .കാണണം.
ReplyDeleteയുവനിരയുടെ ആത്മാര്‍ത്ഥമായ പരിശ്രമം നല്കുന്ന പുതുമ തന്നെയാണ് ചിത്രത്തിന്റെ കാതലായ മികവെന്ന് നിസ്സംശയം പറയാം.
ReplyDelete100% സത്യം.
ഇതുപോലെയുള്ള ശ്രമങ്ങളെ മലയാളി പ്രേക്ഷകർ തീയേറ്ററിൽ പോയി കണ്ട് വിജയിപ്പിക്കും എന്ന് പ്രതീക്ഷിക്കം.
കൊള്ളാം
ReplyDelete"second show സിനിമ കണ്ടു ..എന്റെ മൂന്നു വയസ്സുള്ള മകന്റെ നിരൂപണം ...
ReplyDeleteകാര്‍ ഓടിച്ചു ..കത്തി വച്ച് ടാക് ടാക് മുറിച്ചു ..ഡിഷും ഡിഷും ഇടിച്ചു ..പിന്നെ തോക്ക് വച്ചു വെടിവച്ചു .....വളരെ വ്യത്യസ്തതയോടെ സംവിധാനം ചെയ്തിട്ടുണ്ട് ഒരു സുബ്രഹ്മണ്യപുരം മലയാളം റീമേക്ക് പോലെ തോന്നിച്ചു ..violence പ്രോത്സാഹിപ്പിക്കുന്ന കഥ അത്ര പുരോഗമാനപരമല്ല എന്ന് മാത്രം തോന്നി ..പക്ഷെ ഒരു നല്ല സംവിധായകനെ മലയാളത്തിന് ഭാവി വാഗ്ദാനമായി മാറിയേക്കാം
Script writer's name is VINI VISWALAL ... not vinu... :)
ReplyDeleteentin itinu 7.25 nalki?
ReplyDeletearound 5 atra martrame itu arhikkunnulu