ഈ അടുത്ത കാലത്ത്: കാലം അടുത്തെങ്കിലും കോലം പഴയതു തന്നെ!
ഹരീ, ചിത്രവിശേഷം
ആകെത്തുക : 5.25 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 4.00 / 10
: 5.00 / 10
: 6.00 / 10
: 3.50 / 05
: 2.50 / 05
: 5.00 / 10
: 6.00 / 10
: 3.50 / 05
: 2.50 / 05
Cast & Crew
Ee Adutha Kaalathu
Ee Adutha Kaalathu
Directed by
Arun Kumar Aravind
Produced by
Raju Malliath
Story, Screenplay, Dialogues by
Murali Gopy
Starring
Indrajith Sukumaran, Tanushri Ghosh, Murali Gopy, Lena, Anoop Menon, Nishan, Mythili, Sarayu, Jagathy Sreekumar, Baiju, Gimi George, Dinesh, Manikantan Pattambi, Master Ramzan, Shanthakumari, Indrans, Sajitha Madathil, Riza Bawa, Kalabhavan Haneef etc.
Cinematography (Camera) by
Shehnad Jalaal
Editing by
Arun Kumar Aravind
Production Design (Art) by
Jotish Shankar
Music / Background Score by
Gopi Sunder
Lyrics by
Rafeeq Ahamed
Make-Up by
Rahim Kodungaloor
Costumes by
Suresh Fitwell
Banner
Ragam Movies
Arun Kumar Aravind
Produced by
Raju Malliath
Story, Screenplay, Dialogues by
Murali Gopy
Starring
Indrajith Sukumaran, Tanushri Ghosh, Murali Gopy, Lena, Anoop Menon, Nishan, Mythili, Sarayu, Jagathy Sreekumar, Baiju, Gimi George, Dinesh, Manikantan Pattambi, Master Ramzan, Shanthakumari, Indrans, Sajitha Madathil, Riza Bawa, Kalabhavan Haneef etc.
Cinematography (Camera) by
Shehnad Jalaal
Editing by
Arun Kumar Aravind
Production Design (Art) by
Jotish Shankar
Music / Background Score by
Gopi Sunder
Lyrics by
Rafeeq Ahamed
Make-Up by
Rahim Kodungaloor
Costumes by
Suresh Fitwell
Banner
Ragam Movies
ഷെഹ്നാദ് ജലാലിന്റെ ഛായാഗ്രഹണത്തിന് ഏറെ പുതുമകളൊന്നും പറയുവാനില്ലെങ്കിലും ചിത്രത്തിനുതകുന്നു. സംവിധായകന് തന്നെയാണ് ചിത്രസന്നിവേശകനും എന്നതുകൊണ്ട് പ്രത്യേകിച്ചൊരു ഗുണവും ചിത്രത്തിനുണ്ടായി എന്നു കരുതുന്നില്ല. പല അനാവശ്യരംഗങ്ങളും ചിത്രത്തില്‍ അവശേഷിക്കുന്നു, വേഗത ആവശ്യപ്പെടുന്ന പലയിടങ്ങളും വല്ലാതെ ഇഴയുകയും ചെയ്യുന്നു. റഹിം കൊടുങ്ങല്ലൂരിന്റെ ചമയവും സുരേഷ് ഫിറ്റ്വെല്ലിന്റെ വസ്ത്രാലങ്കാരവും കഥാപാത്രങ്ങള്‍ക്ക് യോജിക്കുന്നുണ്ട്. ജോതിഷ് ശങ്കറിന്റെ കലാസംവിധാനം തരക്കേടില്ലാതെ പോവുന്നെങ്കിലും, വില്ലന്റെ തലയില്‍ വീഴുവാന്‍ വെച്ച പ്രതിമ പ്ലാസ്റ്റര്‍ ഓഫ് പാരീസായത് ആ രംഗത്തിന്റെ വിശ്വാസ്യത തന്നെ നഷ്ടമാക്കി. ഒരു വെങ്കല പ്രതിമയെന്നോ മറ്റോ ഉള്ള ഒരു പ്രതീതി നല്‍കുകയായിരുന്നു ഉചിതം. ഒന്നോ രണ്ടോ ഗാനങ്ങള്‍ ചിത്രത്തിനിടയ്ക്ക് വരുന്നുണ്ടെങ്കിലും അവ പ്രധാനമല്ല. റഫീഖ് അഹമ്മദിന്റെ വരികളോ ഗോപി സുന്ദറിന്റെ ഈണങ്ങളോ മനസില്‍ നിന്നതുമില്ല.
ഒരു കൊലപാതക പരമ്പരയുടെ അന്വേഷണവും ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു വിഷയമാവുന്നെങ്കിലും അത് തീര്‍ത്തും നിര്‍ജ്ജീവമായത് ചിത്രത്തിന്റെ ഭംഗി കളഞ്ഞു. ഒന്നുകില്‍ അതിന് ഇത്രയും പ്രാധാന്യം നല്‍കരുതായിരുന്നു, അല്ലെങ്കില്‍ അത് വേണ്ടതുപോലെ അവതരിപ്പിക്കണമായിരുന്നു; ഇതു രണ്ടും അരുണ്‍ കുമാര്‍ ചെയ്തില്ല. ഒരു കാര്യവുമില്ലാതെ ഒരു ഡോക്ടര്‍ തന്റെ രോഗിയുടെ ലൈംഗിക രോഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഒരു മഞ്ഞപ്പത്രക്കാരനോട് പങ്കുവെയ്ക്കുക, കൊലപാതകിയെ കണ്ടെത്തുക എന്നത് അഭിമാന പ്രശ്നമാവുമ്പോഴും കാര്യമായൊന്നും ചെയ്യുവാന്‍ പോലീസ് കമ്മീഷണര്‍ തയ്യാറാവാതിരിക്കുക, വീടിനു പുറത്തിറങ്ങുവാന്‍ പോലും ഭര്‍ത്താവിന്റെ അനുമതി തേടേണ്ട ഭാര്യ (വേറേ വരുമാനമൊന്നുമില്ല!) ലക്ഷങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം ജോലിക്കാരനു നല്‍കുക; ഇങ്ങിനെ ചിന്തിച്ചാല്‍ ഒട്ടേറെ യുക്തിഭംഗങ്ങളും ചിത്രത്തില്‍ കണ്ടെടുക്കുവാന്‍ കഴിയും. അവയൊന്നും കാര്യമായ കല്ലുകടിയാവാതെ, ഇടവേളവരെ ഇഴയുന്നെങ്കിലും മൊത്തത്തില്‍ നോക്കിയാല്‍ കണ്ടിരിക്കാവുന്ന ഒരു ചിത്രമാക്കി അരുണ്‍ കുമാര്‍ അരവിന്ദന് ചിത്രത്തെ മാറ്റുവാന്‍ കഴിഞ്ഞു എന്നതുകൊണ്ട് സമകാലീന സിനിമകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരല്പം മേല്‍ക്കൈ നേടുവാന്‍ 'ഈ അടുത്ത കാലത്തി'നു കഴിയുന്നുണ്ട് എന്നു മാത്രം പറയാം.
'കോക്ക്ടെയ്ലി'നു ശേഷം അരുണ്‍ കുമാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'ഈ അടുത്ത കാലത്തി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
കാത്തിരിക്കുകയായിരുന്നു 'ഈ അടുത്ത കാലത്തിന്റെ' റിവ്യൂ വിനായി.
ReplyDeleteനല്ല അഭിപ്രായമാണ് കണ്ടവരില്‍ നിന്നും ലഭിച്ചത്, കാണാന്‍ പറ്റിയിട്ടില്ല.
hari ningal oru karyam cheyyu... swanthamayi 100%perfect aaya oru padam pidikku..... vimarshikkan aarkkum pattum
ReplyDeleteഇനിയും ഉണ്ട് ഹരീ... നായികയുടെ ഫോട്ടോയുമായി കുപ്രസിദ്ധ ഗുണ്ടാ നേതാവ് വാട്ട്സണ് അവരുടെ വീട്ടഡ്രസ് തപ്പി പോകുന്ന സീനില്‍, ആ വീടിന്റെ മുന്നില്‍ വെച്ച് അത് എടുത്ത് നോക്കുന്നത് കാണിക്കുന്നുണ്ട്. പിന്നീട് ഗുണ്ട മരിക്കുമ്പോള്‍ പോലീസോ പരിസരവാസികളോ ഒന്നും തന്നെ ആ ഫോട്ടോ കണ്ടെടുക്കുന്നില്ല.
ReplyDeleteഗുണ്ടയുടെ മരണം അന്വേഷിക്കുന്ന പോലീസ് അയാളുടെ ഒളിത്താവളത്തില്‍ ചെന്നിരുന്നെങ്കില്‍ നിഷാന്റെ റൂമില്‍ കുറേക്കാലമായി ആരും ഇല്ലെന്ന് മനസ്സിലാക്കി ആ റൂം കുത്തിത്തുറന്ന് ബാക്കി ഫോട്ടോസും ആ അഡ്രെസ്സും കണ്ടേനെ. ഇവിടെ പോലീസിനെ സാധാരണ ചെയ്യുന്ന procedure പോലും നിറവേറ്റാത്ത അങ്ങേയറ്റത്തെ നിഷ്ക്രിയര്‍ ആയിട്ടാണ് കാണിക്കുന്നത്. ഒരു കേസ് തെളിയിക്കാതെ കല്യാണം കഴിക്കില്ല എന്ന് വാശി പിടിക്കുന്ന കമ്മീഷണര്‍, കുറ്റവാളിയെ പിടികൂടി എന്ന് അറിയുമ്പോഴേക്കും ഔര്‍ മാര്യേജ് ഈസ് ഓണ്‍ എന്നൊക്കെ പറയുന്ന സീന്‍ തീര്‍ത്തും വികൃതമായിപ്പോയി. ലെന നന്നായിരുന്നു എങ്കിലും അവരുടെ കഥാപാത്രത്തെ സൃഷ്ടിച്ച വാര്‍പ്പ് മാതൃക ഒന്നും പറയാതിരിക്കുന്നതാണ് ഭേദം.
ലെങ്ങ്ത് ആണ് എനിക്ക് ഏറ്റവും പ്രശ്നം ആയിത്തോന്നിയത്. ഗൂഗിള്‍ പ്ലസ്സില്‍ ഞാന്‍ പറഞ്ഞത് പോലെ പടം ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ കഥാപാത്രങ്ങളുടെ ഇന്‍ട്രോ പോലും പൂര്‍ത്തിയായിട്ടില്ല. നാടകീയ സംഭാഷണങ്ങളും മുരളീ ഗോപിയുടെ സെന്റിമെന്റ്സും ഓവര്‍ ആക്റ്റിങ്ങും ഒക്കെക്കൂടി കൊന്നു കളഞ്ഞു. ആദ്യ ഹാഫിലെ കഥ മുക്കാല്‍ മണിക്കൂര്‍ കൊണ്ട് ഈസി ആയി പറയാവുന്നതേയുള്ളൂ. സംവിധായകന് തന്നെ എഡിറ്റര്‍ ആയാലുള്ള ഒരു കുഴപ്പം ആണിത്. സ്വന്തം സൃഷ്ടിയിലെ ഓരോ ചെറുകഷണവും സംവിധായകന്റെ കണ്ണില്‍ വിലപ്പെട്ടതായിരിക്കും. വെട്ടിച്ചുരുക്കി രണ്ടു രണ്ടേ കാല് മണിക്കൂറില്‍ മെച്ചപ്പെട്ട ഒരു സിനിമ ആക്കാമായിരുന്നു 'ഈ അടുത്ത കാലത്ത് '.
ഹരിയുടെ നിരീക്ഷണത്തോട് പൂർണ്ണമായും യോജിക്കുന്നു.
ReplyDeleteകോക്ക്ടെയിൽ കണ്ടതിന്റെ പ്രതീക്ഷയോടെയാണ് ഇതിന് കയറിയത്. ചിത്രം തീർത്തും നിരാശപ്പെടുത്തിയെന്നു പറയാതെ വയ്യ. അകെക്കൂടിയൊരു “കാക്കിരി കൂക്കിരി” പരുവം...
ആദ്യപകുതി ശരിക്കും മടുപ്പിച്ചു. പിന്നെയൊന്നു ഉഷാറായി വന്നപ്പോഴേക്കും അവസാനം “ഠിം”. അനൂപ് മേനോന്റെ പോലീസ്വേഷം മൊത്തത്തിലൊരു വിഡ്ഡിക്കഥാപാത്രമായി തോന്നി.
പുരുഷവിരോധിയാണ്, “സ്വാതന്ത്ര്യമാണ് ഒരു സ്ത്രീയുടെ സൗന്ദര്യം” എന്നൊക്കെ അടിച്ചുവിട്ടിരുന്ന ലെനയുടെ കഥാപാത്രം അവസാനം തന്നെ വിവാഹം കഴിക്കാൻ പറഞ്ഞ് ഒരുത്തന്റെ പിന്നാലെ നടന്ന് കെഞ്ചുന്നതു കണ്ടപ്പോൾ അയ്യേന്ന് തോന്നി...
ശാശ്വത് എഴുതിയപോലത്തെ കുറേ കാര്യങ്ങൾ വേറയും....
ശഹ്നാദ് ജലീല്‍ അല്ല, ശഹ്നാദ് ജലാല്‍ ആണ്..
ReplyDeleteപടം കണ്ട എന്റെ സുഹൃത്തുക്കളെല്ലാം നല്ല അഭിപ്രായമാണ് പറഞ്ഞത്. ഫാമിലിയെ ഉദ്ദേശിച്ചുള്ള പടമല്ലാത്തതിനാൽ അത്തരം പ്രേക്ഷകർക്കൊന്നും പടം ഇഷ്ടപ്പെടില്ലെന്ന് മാത്രം- അതൊരു നെഗറ്റീവായി പറയാനുമാവില്ല.
ReplyDelete"സമകാലീന സിനിമകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരല്പം മേല്‍ക്കൈ നേടുവാന്‍ 'ഈ അടുത്ത കാലത്തി'നു കഴിയുന്നുണ്ട് എന്നു മാത്രം പറയാം."
ഹരി എന്താണുദ്ദേശിച്ചത്? അടുത്തകാലത്ത് മലയാളത്തിൽ ഇറങ്ങിയവയിൽ നല്ലൊരു ശതമാനം നല്ല ചിത്രങ്ങളുണ്ടായിരുന്നു.അവയേക്കാൾ മെച്ചമാണ് ഈ ചിത്രം എന്ന് താങ്കൾ സമ്മതിക്കുന്നുണ്ടേന്നോ? എങ്കിൽ സെക്കന്റ് ഷോയേക്കാൾ റേറ്റിങ്ങിൽ ഈ ചിത്രം താഴെപ്പോയതെങ്ങനെ?
ഇനി നിദ്രയുടെ റിവ്യൂ കൂടി വരട്ടെ. എന്നിട്ട് ബാക്കി കമന്റിടാം ;)
ഫസ്റ്റ് ഹാഫ് ന്റെ ലെങ്ങ്ത് ആണ് ഒട്ടും ആവശ്യം ഇല്ല എന്ന് തോന്നിയെ.! കണ്ടിരിക്കുന്ന എല്ലാവര്ക്കും ഇന്റെര്വല് ഇല്ലാത്ത സിനിമ ആയി തോന്നി.! കുറേ എഡിറ്റ് ചെയ്തു കലഞ്ഞിരുന്ണേല് മുഷിപ്പില്ലാതെ കണ്ടിരിക്കാന്‍ പറ്റിയ ഒരു പടം തന്നെ ആണ് "ഈ അടുത്ത കാലത്ത്!! " . കണ്ടിരിക്കാന്‍ പറ്റാത്തതും കണ്ടാല്‍ വിശ്വാസം വരാത്തതും വളരെ അധികം ലാഗ് ചെയ്യുന്നതും ആയ സെക്കന്റ് ഷോ യുടെ റേറ്റിംഗ് പോലും ഇതിനു കൊടുക്കാതത്തില്‍ നിന്നും റിവ്യൂ എഴുതുന്നതില്‍ മുന്‍ വിധിയോടെ സമീപിക്കുന്നു എന്നാ ആഷേപതിനു അടിവരയിട്ടു..!!
ReplyDeleteപടം കണ്ടില്ല! എന്നാലും നേരത്തേ കണ്ട പല സുഹൃത്തുക്കളുടെയും അഭിപ്രായം കേട്ടതില്‍ നിന്ന് ഇതിലും നല്ല റേറ്റിങ് പ്രതീക്ഷിച്ചു!
ReplyDeleteറിവ്യുവിന്റെ ശൈലിക്ക് മാറ്റം വരുത്താനുള്ള ഒരു ശ്രമമുണ്ടോ?
അതോ "കോക്ടെയിലിന്റെ കോപ്പിയടിക്കാരന് സംവിധായകന്" എന്ന മുന്‍വിധി അരുണ്അരവിന്ദിന്റെ ഈ ചിത്രത്തിന്റെ റിവ്യൂവിനെ സ്വാധീനിച്ചിട്ടുണ്ടോ?
അതോ ഇനി ഹരി പറയുന്നതാണോ സത്യം?
കണ്ടുതന്നെ അറിയേണ്ടിവരും അല്ലേ? :)
ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
ReplyDelete'കോക്ക്ടെയ്ലി'ന്റെ വിശേഷത്തില്‍ പോലും അത് കോപ്പിയടിച്ചതാണ് എന്ന നിലയ്ക്ക് വിലയിരുത്തിയിട്ടില്ല. അതിനാല്‍ അങ്ങിനെ ചെയ്തയാളാണ് എന്നതുകൊണ്ട് മുന്‍വിധിയൊന്നും ഈ ചിത്രത്തെക്കുറിച്ചില്ല. ഇവിടെ പറഞ്ഞ യുക്തിരാഹിത്യങ്ങള്‍ ചില സാമ്പിളുകള്‍ മാത്രം, ശാശ്വതും ബിന്ദു കെ.പി.യും മറ്റും ചൂണ്ടിക്കാണിച്ച പലതും ഇനിയുമുണ്ട്. വിശേഷത്തില്‍ സൂചിപ്പിച്ചതുപോലെ, ചിത്രത്തിലെ കേസന്വേഷണം തീര്‍ത്തും അപക്വമായാണ് സംവിധായകന് / രചയിതാവ് കൈക്കാര്യം ചെയ്തത്. എന്നാല്‍ അത് സിനിമയുടെ ഒരു പ്രധാന ഭാഗമാണു താനും. മലയാളത്തില്‍ ഇന്നിറങ്ങുന്നവയില് ബഹുഭൂരിപക്ഷവും ശരാശരി നിലവാരത്തിലും താഴെയാണ്, അവയേക്കാള്‍ മെച്ചപ്പെട്ട നിലയിലേക്ക് എത്തുന്നെങ്കിലും അതിലപ്പുറം ഒരു മികവ് പറയുവാനില്ല എന്നുദ്ദേശം.
ഷെഹ്നാദ് ജലാലാണ്, തിരുത്തിയിട്ടുണ്ട്. നന്ദി. :)
--
dont totally agree with yur views....
ReplyDeletei went with zero expectations for the mvie the very first day and was satisfied with the mvie..may be haree went with high expectations after reading the reviews..like any other mvie this movie is also not a totally perfect one (there are some idiotic scenes as well)and it definitely has ts share of flaws..but this is one mvie which def needs to be appreciated..and t def deserved a much better rating...after all this s better than second show atleast for which haree gave a high rating..
anyways a review s what the reviewer thinks about the mvie and haree has certain views which dont fully match with mine..athre ullu....!
പടം കണ്ടു... ആദ്യ പകുതി അത്ര എടുത്തു പറയത്തക്ക ഗുമ്മില്ല... ഇടവേള ഇല്ലാത്ത പരീക്ഷണം ആണോ എന്ന് എനിക്കും സംശയം തോന്നി.... ചലച്ചിത്രം എന്നാ ചട്ടകൂടിനെകാല് റിയാലിറ്റി എന്ന ചട്ടകൂടാണ് സംവിധായകന് ഈ സിനിമയില്‍ പരീക്ഷിച്ചത് എന്നാണ് എന്തെ നിരീക്ഷണം.. അതിന്റെ ഒരല്പം ബോറടി ഇടയ്ക്കു തോന്നി ... പക്ഷെ പടം മൊത്തത്തില്‍ നോക്കുമ്പോള്‍ സംഭവം എനിക്കങ്ങു ഇഷ്ട്ടപെട്ടു.. സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങള്‍ കണ്ടു മടുത്തത് കൊണ്ടായിരിക്കാം ..
ReplyDeleteപിന്നെ ഒരല്പം വെട്ടിച്ചുരുക്കിയിരുനെങ്കില് പടം ഇതിനെകാള് മികച്ചതായേനെ.. അധികമായാല്‍ അമൃതും വിഷം എന്നാണല്ലോ
ithu review alla, kusumb anu
ReplyDeleteA bit perplexed with your review. Beg to differ with you on many points.
ReplyDeleteTrue, there are more than a couple of logic issues. But tell me one movie in Malayalam in the last 5/6 years without logical issues. People's favourite - Traffic, too had terrible logic issues and scenes which were terribly mediocre, especially towards the end.
It is too much to look for a perfect movie. That will not happen in Malayalam
It is also strange that even 'Indian Rupee' was termed like a Thriller in these pages, but not this one??. Well, there are much more thrilling moments in this movie than Indian Rupee.
I thought it was a much better entertainer in the recent times. There are scenes which were mediocre and certain scenes, when the performance of the female artists were really bad. But overall it was still a good entertainer.
Havent seen audience applauding during the interval, in a long time. For me, this director has made a good leap after his previous inspired copy version.
The worst of this movie was the character of Lena, and the good certificates given to RSS.
ഈ റിവ്യൂവിനോട് എനിക്ക് യോജിപ്പില്ല. എന്റെ അഭിപ്രായം ഇവിടെ പോസ്റ്റിയിട്ടുണ്ട്. http://vivarakketukal.blogspot.in/2012/02/blog-post_26.html
ReplyDeleteഈ സിനിമയുടെ പേര് "RSS ശാഖ കൊണ്ട് സമൂഹത്തിനുള്ള ഗുണം "എന്നാക്കി മാറ്റുന്നതാണ് നല്ലത്
ReplyDeleteഭരത് ഗോപിയുടെ മകനായ മുരളിയുടെ ആദ്യ ചിത്രമായ രസികന്‍ കണ്ടു ബോധം പോയ ആരും ഇതിനു തല വെക്കില്ല .മൂപരുടെ അഭിനയം രസമുണ്ട് ,ഭ്രാമാരത്തിലും നന്നായിരുന്നു
ReplyDelete@ബിന്ദു, സിനിമ മുഴുവന്‍ കാണാത്തതാണോ അതോ മനസ്സിലാകാത്തതോ?
ReplyDelete"അനൂപ് മേനോന്റെ പോലീസ്വേഷം മൊത്തത്തിലൊരു വിഡ്ഡിക്കഥാപാത്രമായി തോന്നി."
- പോലീസുകാര്‍ എന്നാല്‍ പ്രതേകിച്ചും അനൂപ് മേനോനെ പോലെ ഉള്ള ഒരു നടന് മലയാള സിനിമയില്‍ ഇങ്ങനെയേ ആകാന്‍ പാടുള്ളൂ, എന്നുണ്ടോ? വിഡ്ഡിക്കഥാപാത്രമായി തോന്നിയല്ലോ? അത് സംവിധായകന്റെയും നടന്റെയും വിജയമാണ്
"പുരുഷവിരോധിയാണ്, “സ്വാതന്ത്ര്യമാണ് ഒരു സ്ത്രീയുടെ സൗന്ദര്യം” എന്നൊക്കെ അടിച്ചുവിട്ടിരുന്ന ലെനയുടെ കഥാപാത്രം അവസാനം തന്നെ വിവാഹം കഴിക്കാൻ പറഞ്ഞ് ഒരുത്തന്റെ പിന്നാലെ നടന്ന് കെഞ്ചുന്നതു കണ്ടപ്പോൾ അയ്യേന്ന് തോന്നി..."
- അതിനുള്ള വിശദീകരണവും സൂചിപിക്കുന്നുണ്ട് ചിത്രത്തില്‍.. കാറില്‍ വച്ചുള്ള തനുശ്രീയുടെ ചോദ്യം.. ഒരു ഗുണമില്ലതവനാനെങ്കിലും ഐ പി എസ് എന്ന പവറിലാണ് അവളുടെ കണ്ണ്.
@ലേഖകന്‍, ഒരു സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ സംവിധായകനെ കുപ്രസിദ്ധന്‍ എന്ന് വിശേഷിച്ചു തുടങ്ങിയപ്പോള്‍ തന്നെ മനസിലായി ഒരു മുന്‍വിധിയോടെയാണ് താങ്കള്‍ ഈ ചിത്രം കാണാന്‍ കേറിയതെന്നു.. അപ്പൊ പിന്നെ കൂടുതല്‍ പറഞ്ഞിട്ട് കാര്യമില്ല..
എന്നാലും ഈ പറയുന്ന ലേഖകന്‍, ഇതിനെക്കാളും പാളിച്ചകളുള്ള സെക്കന്റ് ഷോവിനു കൊടുത്തിരിക്കുന്ന മാര്‍ക്ക് 7.5, പ്രണയം 8.00, എല്ലാം പോട്ടെ, ഇന്ത്യന്‍ റുപീ 7.25!!! അത് കൊണ്ട് ഇനി ഇവിടെ നിന്ന് സമയം കളയുന്നില്ല.
i like the movie ...some issues are there ..
ReplyDelete100% positive reviews .non linear story telling.
ReplyDeleteതിയറ്ററില്‍ ഒറ്റമനുഷ്യന് ഇല്ല .സൂപ്പര്‍ ഹിറ്റ് പടം .
കാണാന്‍ ക്ഷമിച്ചിരുന്നവര് ഒരു മണിക്കൂര്‍ കഴിയുമ്പോഴേക്കും എഴുനേറ്റു പോകുന്നു .
സോഷ്യല്‍ നെറ്റ്വോര്കിംഗ് സൈറ്റുകളില്‍ എവിടെ നോക്കിയാലും "ഈ അടുത്ത കാലത്ത് " new generation malayalam movie.
സത്യാവസ്ഥ പറയാന്‍ ഒരാളെങ്കിലും തയ്യാറായല്ലോ.congrats.
100 % true review.
ഈ റിവ്യൂവര്‍ക്ക് പൊതുവേ അന്യഭാഷാ ചിത്രങ്ങളോട് ഒരു ചയ്വുണ്ട് . 'അഭിയും ഞാനും ' പോലെ ഒരു ചിത്രം മലയാളത്തില്‍ വരാത്തതെന്തേ എന്ന് വിലപിച്ച ഒരു റിവ്യൂ വായിച്ചതോര്‍ക്കുന്നു . പിന്നെ ബാക്കി എല്ലാവരും കച്ചറ എന്നുറപ്പിച്ച ഡോണ്‍ ടു വിനെ കുറിച്ച് താരതമ്യേന നല്ല അഭിപ്രായവും എഴുതിയിരുന്നു . തമിഴന്റെയും ഓവര്‍ അക്ടിങ്ങും സ്കൂള്‍ നാടകത്തിന്റെ നിലവാരത്തില്‍ ഉള്ള സെന്റിമേന്റ്സും ഇഷ്ടപ്പെടുന്ന ഒരാള്‍ക്കും ഇങ്ങനെ ഒരു പടം ഇഷ്ടമായി എന്ന് വരില്ല ...
ReplyDeleteറിവ്യൂ ഇല് പറഞ്ഞതാണ് എന്റെ ഉം അഭിപ്രായം ഞാന്‍ അത് G + ഇല് പോസ്റ്റ് ചെയിതപോള്‍ എന്നെ കൊല്ലാന്‍ വന്നു പലരും .......
ReplyDeleteഎവിടെ നോക്കിയാലും സൂപ്പര്‍ പടം ഏന്നു എന്താണ് ഇതില്‍ ഇത്ര സൂപ്പര്‍ ആയി ഉള്ളത് വലിച്ചു നിട്ടി ഏന്നു അലാതെ 5.25 താനെ അധികം അണു
ഹരീ... എന്തൊക്കെയോ കാരണങ്ങളാല്‍ നിങ്ങള്‍ക്ക് ഈ സിനിമ ശരിക്കും ആസ്വദിക്കാന്‍ കഴിഞ്ഞിട്ടില്ലാ...എന്ന് തോന്നുന്നു..!!!
ReplyDelete"ഒരു ത്രില്ലറായോ മറ്റോ ആണ് അണിയറപ്രവര്‍ത്തകര്‍ ഈ ചിത്രത്തെ ഉദ്ദേശിച്ചിട്ടുള്ളതെങ്കില്‍ ആ ലക്ഷ്യത്തിന്റെയൊന്നും ഏഴയലത്ത് ചിത്രമെത്തുന്നില്ല"
ReplyDeleteഇത് ത്രില്ലെര്‍ അല്ല , Anthology Film എന്ന Genre ല്‍ പെട്ട സിനിമ ആണ് .
interval nte kaaryam shariyaa. enikkum thonni.
ReplyDeletecash koduthathum ok. plaster of paris will have some weight even if it is hollow inside the statue.
investigation may or may not be like this
സിനിമ കണ്ടു. താങ്കള്‍ നല്കിയ റേറ്റിംഗ് വളരെ കുറഞ്ഞു പോയി എന്ന അഭിപ്രായമുണ്ട് . സെക്കണ്ട് ഷോ യ്ക്ക് കൊടുത്ത റേറ്റിംങ്ങി നേക്കാള്‍ കൂടുതല്‍ നേടാന്‍ അര്‍ഹതയുള്ള സിനിമയാണ്
ReplyDeletetotaly oru varity feel cheyununde.....
ReplyDeletebut kurey missingum ounde....:
murali gopi & his pair done a good job
Njanum kandu. Review-umaayi oru paridhi vare yojikkunnu. Summary - Good charatcers, few interesting situations, and decent performances by Indrajith, Murali Gopi and Others. Baijuvinte character serious aano comedy aano ennu manassilayilla. Aadhya pakuthi izhanju neengunnathil thirakathakrithu-nekal editor-kanu panku. Arun doesn't score here. Ennirunnaalum sthiram format-il ninnum vyathyasthamaayi ingane oru theme-umaayi vannathil, Arun and Murali scores!
ReplyDeleteരാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശാഖ ഒരു സീനില്‍ വന്നു പോയതുകൊണ്ട് ഈ സിനിമയ്ക്ക് എതിരെ നല്ല പ്രചാരണം ആണല്ലോ !!! തിരുവനന്തപുരം നഗരത്തില്‍ RSS ശാഖ ഒരു ദൈനം ദിന കാഴ്ച ആണെന്ന് എന്തേ ഇവര്‍ മനസ്സിലാക്കുന്നില്ല !!!!!!
ReplyDeletenalla padam,veruthe thoniya review idalle
ReplyDelete