സ്പാനിഷ് മസാല: മസാല സ്പാനിഷെങ്കിലും, രുചി തനി നാടന്‍!
ഹരീ, ചിത്രവിശേഷം

ആകെത്തുക : 3.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 1.00 / 10
: 2.00 / 10
: 3.00 / 10
: 3.50 / 05
: 2.50 / 05
: 2.00 / 10
: 3.00 / 10
: 3.50 / 05
: 2.50 / 05
Cast & Crew
Spanish Masala
Spanish Masala
Directed by
Lal Jose
Produced by
Noushad
Story, Screenplay, Dialogues by
Benny P. Nayarambalam
Starring
Dileep, Daniela Zacherl, Kunchacko Boban, Biju Menon, Vinaya Prasad, Nelson, Javier, Clements, Kalaranjini, Gopalakrishnan etc.
Cinematography (Camera) by
Lokanathan
Editing by
Ranjan Abraham
Production Design (Art) by
Gokuldas
Music by
Vidyasagar
Sound Effects by
Arun Seenu
Lyrics by
Venugopal R.
Make-Up by
Sreejith Guruvayoor
Costumes by
Sarun Manohar, Aravind R.
Banner
Big Screen Productions
ലോകനാഥന്റെ ക്യാമറ പകര്‍ത്തിയിരിക്കുന്ന സ്പെയിനിലെ ഇടങ്ങള്‍ കാഴ്ചയ്ക്ക് വിരുന്നാണ്. എഴുനേറ്റു പോകാതെ കണ്ടിരിക്കുവാന്‍ പ്രേരിപ്പിക്കുന്നതായി ചിത്രത്തിലുള്ള ഏക സംഗതി ഈ ദൃശ്യഭംഗി മാത്രമാണ് എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. ദൃശ്യങ്ങളുടെ ഒഴുക്കു നഷ്ടമാവാതെ രഞ്ജന്‍ എബ്രഹാം അവയൊക്കെ ഭംഗിയായി സന്നിവേശിപ്പിച്ചിട്ടുമുണ്ട്. ചില ദൃശ്യങ്ങള്‍ ദൂരെ നിന്നും പകര്‍ത്തി പിന്നീട് സ്റ്റുഡിയോയില്‍ ഡിജിറ്റല്‍ സൂം ചെയ്താണ് കാട്ടിയിരിക്കുന്നത്. തക്കാളിയേറുത്സവത്തിലേക്കോ കാളപ്പോരിലേക്കോ ഒന്നും ക്യാമറ ഇറങ്ങി ചെല്ലുന്നില്ല എന്നത് ചിത്രീകരണ സൗകര്യങ്ങളുടെ പരിമിതി കാരണമാവാം. മുകളില്‍ നിന്നുള്ള ഷോട്ടുകളിലൂടെ ആ രംഗങ്ങളൊക്കെ തട്ടിക്കൂട്ടിയിരിക്കുകയാണ്. കഥയിലെ ഒരു പ്രധാന വഴിത്തിരിവ് തക്കാളിയേറുത്സവത്തിനിടയിലാണ് സംഭവിക്കുന്നത് എന്നതിനാല്‍, മുകളില്‍ നിന്നുള്ള ഷോട്ടുകളിലൊതുക്കാതെ, മറ്റൊരിടത്ത് ക്ലോസപ്പ് ഷോട്ടുകള്‍ ചിത്രീകരിച്ച് വിദഗ്ദ്ധമായി സംയോജിപ്പിച്ചിരുന്നെങ്കില് കൂടുതല്‍ അനുഭവത്താകുമായിരുന്നു ആ ഭാഗങ്ങള്‍. ഗോകുല്‍ ദാസിന്റെ കലാസംവിധാനം, സരുണ്‍ മനോഹറും അരവിന്ദും ചേര്‍ന്നുള്ള വസ്ത്രാലങ്കാരം എന്നിവ ചിത്രത്തിനുതകുന്നുണ്ട്. അരുണ്‍ സീനുവിന്റെ ശബ്ദവിന്യാസവും ദൃശ്യങ്ങള്‍ക്ക് പിന്തുണയേകി പശ്ചാത്തലമായുണ്ട്. കഥ സ്പെയിനിലായതിനാല് ശ്രീജിത്ത് ഗുരുവായൂരിന് അഭിനേതാക്കളുടെ തലമുടിയിലും താടിയിലുമൊക്കെ തന്റെ കരവിരുത് പ്രകടിപ്പിക്കുവാന്‍ അവസരം കിട്ടിയത് അദ്ദേഹം തനിക്കാവും പോലെ ഉപയോഗിച്ചിരിക്കുന്നത് കാണാം.
നവാഗതനായ ആര്. വേണുഗോപാലെഴുതി വിദ്യാസാഗര്‍ ഈണമിട്ട നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. കാര്‍ത്തിക്കും ശ്രെയ ഗോശാലും ചേര്‍ന്നു പാടിയ “ആരെഴുതിയാവോ...” എന്ന ഗാനമാണ് കൂട്ടത്തില്‍ കേമം. കാര്‍ത്തിക്കിന്റെ ആലാപനത്തില്‍ വാക്കുകള്‍ പലപ്പോഴും വ്യക്തമാവുന്നില്ല എന്നൊരു കുറവ് ഈ ഗാനത്തിനുമുണ്ട്. വിനീത് ശ്രീനിവാസനും സുജാതയും ചേര്‍ന്നാലപിച്ചിരിക്കുന്ന “അക്കരെ നിന്നൊരു പൂങ്കാറ്റി”ന് ഏറെ മികവ് പറയുവാനില്ല. പറ്റാത്ത പണിക്ക് ഉദിത് നാരായണനെയൊക്കെ എന്തിനാണ് വിളിച്ചു കൊണ്ടുവരുന്നതെന്ന് വീണ്ടും സംശയിപ്പിച്ചുകൊണ്ട് “ഇരുളില്‍ ഒരു കൈത്തിരി...” എന്നൊരു ഗാനവുമുണ്ട് ചിത്രത്തില്‍. (അതേ ഗാനം കാര്‍ത്തിക്കിന്റെ ശബ്ദത്തില്‍ ആല്‍ബത്തിലുണ്ട്. അതു കേട്ടാല്‍ മതിയാവും വ്യത്യാസം മനസിലാക്കുവാന്‍.) ശ്രോതാക്കളുടെ കണ്ട്രോളു കളയുവാന്‍ ഉതകുന്ന “അയ്യോ... അയ്യോ... ഹയ്യയ്യോ! കണ്ട്രോള് പോയോ എന്റയ്യോ!” എന്നൊക്കെ യാസിന് നാസിറിനെയും ഫ്രാങ്കോയെയും കൊണ്ടു പാടിച്ചൊരു ഗാനം കൂടി ചിത്രത്തില്‍ കാണാം.
‘ടേസ്റ്റ് ഓഫ് ലവ്’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. പക്ഷെ, പ്രണയത്തിന്റെ അരുചിയായി മാറുവാനാണ് ചിത്രത്തിന്റെ തലവര. ചിത്രം കഴിയുമ്പോള്‍ ഇതിലെവിടെയായിരുന്നു പ്രണയമെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ തെറ്റുപറയാനും പറ്റില്ല. ലാല്‍ ജോസിനും ദിലീപിനും സംഘത്തിനും സ്പെയിന് കാണാനും അവിടെ കുറേക്കാലം ചുറ്റിയടിക്കാനുമായിരുന്നു ഉദ്ദേശമെങ്കില്‍ അതങ്ങ് ചെയ്താല്‍ പോരായിരുന്നോ? അതു പോരല്ലോ! വിനോദസഞ്ചാരത്തിനൊപ്പം ബൈ പ്രോഡക്ടായി ഒരു സിനിമ കൂടി ഉണ്ടായാല്‍ രണ്ടുണ്ട് പ്രയോജനം; പരിചരിക്കുവാന്‍ ആളുകളൊക്കെയായി താരപ്രഭയ്ക്ക് കോട്ടം വരാതെ സ്പെയിനില്‍ പല മാസങ്ങള്‍ കൂടുകയും ചെയ്യാം, ചിലവൊക്കെ നൗഷാദിന്റെ അക്കൗണ്ടില്‍ പോവുകയും ചെയ്യും! പക്ഷെ, ഒടുക്കം അതിന്റെ ശിക്ഷ ഏറ്റുവാങ്ങേണ്ടത് സ്പെയിന് സ്വപ്നത്തില്‍ പോലും കാണത്ത കേരളത്തിലെ പാവം പ്രേക്ഷകരാണ് എന്നതാണിവിടുത്തെ ദുരന്തം. നൗഷാദിന്റെ സ്പോണ്സര്ഷിപ്പിലുള്ള അത്തരം ദുരന്തങ്ങള്‍ ‘സ്പാനിഷ് മസാല’യോടെ തീരണമേയെന്നൊരു പ്രാര്‍ത്ഥനയേ ഇവിടെ അവശേഷിക്കുന്നുള്ളൂ!
ഇരയിമ്മന്‍ തമ്പിയുടെ “ഓമനത്തിങ്കള്‍ കിടാവോ...” സ്പാനിഷ് രീതിയില്‍ പാടി കേള്‍പ്പിക്കുന്നുണ്ട് ചിത്രത്തില്‍. കുറേയൊക്കെ സഹിക്കാമെങ്കിലും, “പറി പൂര്ണേന്റു റ്റന്റി നിലാവോ...” എന്നൊക്കെ പാടിപ്പിച്ചത് കടന്നുപോയി!
'ചാന്ത്പൊട്ടി'നു ശേഷം ലാല്‍ ജോസ് - ബെന്നി പി. നായരമ്പലം - ദിലീപ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയിരിക്കുന്ന 'സ്പാനിഷ് മസാല'യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteHaree
@newnHaree
#SpanishMasala, masala said to be Spanish, but it taste the same. May not be a tasty treat for all.
7:28 PM - 21 Jan 12 via Twitter for Android
ചിത്രവിശേഷം പോള്‍ 2011-ല്‍ പങ്കെടുക്കുക, നിങ്ങളുടെ പ്രീയപ്പെട്ട ചിത്രങ്ങള്‍ക്കും താരങ്ങള്‍ക്കും വോട്ടു ചെയ്യുക... കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടം സന്ദര്‍ശിക്കുക.
--
ലാല്‍ ജോസിനോടുള്ള എല്ലാ മതിപ്പും പടം കണ്ടിറങ്ങിയപ്പോള്‍ പോയിക്കിട്ടി. സ്പൈന്‍ കാണാന്‍ പോയ വഴിക്ക് കുറേപ്പേരെ തട്ടിക്കൂട്ടി ഒണ്ടാക്കിയ ഒരു പരമബോരന് പടം. പടം തുടങ്ങിയപ്പോള്‍ തന്നെ ബെന്നി p എവിടെ കൊണ്ടെത്തിക്കും എന്ന് കൊച്ചു കുട്ടികള്‍ക്ക് പോലും മനസ്സിലാവും. കഷ്ടം!!
ReplyDeleteഅങ്ങനെ പവനാഴി വീണ്ടും വീണ്ടും ശവമായിക്കൊണ്ടിരിക്കുന്നു!! 2012 നു അഭിവാദ്യങ്ങള്‍!!
ReplyDeletekaananam ennu karuthiyirunna oru chithramayirunnu. iniyippol kaanenda ennu thonnunnu..
ReplyDeleteലാല്‍ ജോസിനും സ്റ്റോക്ക് തീര്ന്നല്ലേ..നല്ല തിരക്കഥയില്ലെങ്കില്‍ ഏതു സംവിധായകനും പിഴക്കും
ReplyDelete“ഓമനത്തിങ്കള്‍ കിടാവോ...” സ്പാനിഷ് രീതിയില്‍ പാടി കേള്‍പ്പിക്കുന്നുണ്ട് ചിത്രത്തില്‍. കുറേയൊക്കെ സഹിക്കാമെങ്കിലും, “പറി പൂര്ണേന്റു റ്റന്റി നിലാവോ...” എന്നൊക്കെ പാടിപ്പിച്ചത് കടന്നുപോയി!
ReplyDeleteരാത്രിയില്‍ മനുഷ്യനെ ചിരിപ്പിക്കാന്‍ ഓരോന്ന് എഴുതി വെക്കും ....... അത് കലക്കിട്ടോ !!!!
പദ്മശ്രി ഡോക്ടര്‍ സരോജ് കുണാരന്റെ റിവ്യു പ്രതീക്ഷിക്കുന്നു ..അതോ അത് രിവ്യുന്നു ഉള്ളത് ഒന്ന് ഇല്ല്യേ അതില്‍ :P
"പരിചരിക്കുവാന്‍ ആളുകളൊക്കെയായി താരപ്രഭയ്ക്ക് കോട്ടം വരാതെ സ്പെയിനില്‍ പല മാസങ്ങള്‍ കൂടുകയും ചെയ്യാം, ചിലവൊക്കെ നൗഷാദിന്റെ അക്കൗണ്ടില്‍ പോവുകയും ചെയ്യും!"
ReplyDeleteഇതു മാത്രമാണ് കാര്യം. അല്ലാതെ വിദേശത്ത് പോയി മാത്രമേ ഷൂട്ട് ചെയ്യാന്‍ പറ്റൂ എന്ന ടൈപ്പ് കഥയൊക്കെ എഴുതാനും മാത്രം പോന്ന കഥാകാരന്മാരൊന്നും നമുക്കില്ല!
ഈ കഥ (കേട്ടിടത്തോളം), പാലാരിവട്ടത്തോ പാലക്കാടോ നടക്കുകയാണെങ്കില്‍ എന്താകും വ്യത്യാസം? ഹരിയുടെ റിവ്യു അനുസരിച്ചാണെങ്കില്‍ ആള്ക്കാര് പകുതിക്ക് എഴുന്നേറ്റ് പോയേനെ. ഇത് സ്പെയിന് കാണാമെന്ന ഗുണം മാത്രമുണ്ട്, അതായിരിക്കും അണിയറക്കാരും ഉദ്ദേശിച്ചിരിക്കുന്നത്.
ഫ്രീ ആണെങ്കില്‍ കാണാം എന്ന എന്റെ ലിസ്റ്റിലേക്ക് ഒന്നു കൂടി.
hari ..padmasree kandille ...
ReplyDeleteചോ: സ്പാനിഷ് മസാല എങ്ങിനെയുണ്ട്?
ReplyDeleteഉ: പറി പൂര്ണേന്റു റ്റന്റി നിലാവോ...!
എന്തൊരു ആപ്റ്റ്! :)
പതിവ് സുരാജ് മസാലയ്ക്കു പകരം പുതിയൊരു ഹാസ്യകലാകാരനെ അവതരിപ്പിച്ചു എന്നതു തന്നെ വലിയൊരു പ്ലസ്സാണ് ഈ ചിത്രത്തിൽ. അത്യവശ്യം കണ്ട് ചിരിക്കാവുന്ന ഒരു വിനോദചിത്രം എന്ന നിലയിൽ പടം വിജയിക്കും എന്ന് തോന്നുന്നു.ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ള ചിത്രങ്ങളല്ലേ മലയാളത്തിൽ തീയേറ്ററുകളിൽനിന്ന് കാശുണ്ടാക്കുന്നത്.
ReplyDelete