കാസനോവ: കാശു പൊടിച്ചൊരു 'താര ജാഡ'പ്പടം!
ഹരീ, ചിത്രവിശേഷം

ആകെത്തുക : 2.50 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 1.00 / 10
: 2.00 / 10
: 2.00 / 10
: 3.00 / 05
: 2.00 / 05
: 2.00 / 10
: 2.00 / 10
: 3.00 / 05
: 2.00 / 05
Cast & Crew
Casanovva
Casanovva
Directed by
Rosshan Andrrews
Produced by
Dr. C.J. Roy, Antony Perumbavoor
Story / Screenplay, Dialogues by
Rosshan Andrrews / Bobby-Sanjay
Starring
Mohanlal, Shriya Saran, Lakshmi Rai, Sanjana, Roma Asrani, Shankar, Jagathy Sreekumar, Lalu Alex, Riyaz Khan, Nova Krishnan etc.
Cinematography (Camera) by
Jim Ganesh
Editing by
Mahesh Narayanan
Production Design (Art) by
Sunil Babu
Background Score by
Gopi Sundar
Alphonse Joseph, Gopi Sundar, Gowry Lakshmi
Lyrics by
Gireesh Puthencherry, Vayalar Sarathchandra Varma, Gowry Lakshmi
Make-Up by
P.V. Shanker
Costumes by
Sai
Choreography by
Acharya, Kalyan
Action (Stunts / Thrills) by
Allan Amin
Banner
Confident Entertainment, Aashirvad Cinemas
ദുബായ് നഗരവും അവിടുത്തെ കെട്ടിടസമുച്ചയങ്ങളും മറ്റുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. വൈഡ് ആംഗിള്‍ ഷോട്ടുകളില്‍ ഇവയൊക്കെ കാണുമ്പോഴുള്ള രസം ഒഴിച്ചു നിര്‍ത്തിയാല്‍ ഛായാഗ്രാഹകനെന്ന നിലയില്‍ ജിം ഗണേഷ് അധികമായൊന്നും ചെയ്തിട്ടില്ലെന്നു പറയാം. സംഘട്ടന രംഗങ്ങളോ, ചേസിംഗ് രംഗങ്ങളോ അല്ലെങ്കില്‍ മറ്റ് ത്രില്ലുകളോ ഒന്നും അവ ഉദ്ദേശിക്കുന്ന ഉദ്വേഗമൊന്നും പൂര്‍ണമായി നല്‍കുന്നുമില്ല. മഹേഷ് നാരായണന്റെ ചിത്രസന്നിവേശത്തിനുമുണ്ട് ഈയൊരു കുറവില്‍ പങ്ക്. ക്രിക്കറ്റ് സ്റ്റേഡിയങ്ങളില്‍ ഇടക്കിടെ ഉയര്‍ന്നു കേള്‍ക്കുന്ന കുഴല്വിളിയെ അനുസ്മരിപ്പിച്ച് ഗോപി സുന്ദര്‍ തയ്യാറാക്കിയിരിക്കുന്ന പശ്ചാത്തലസംഗീതം ചിത്രത്തിനുതകുന്നു. സ്ഥലം ദുബായ്, മിക്കവാറും എല്ലായിടങ്ങളും കാഴ്ചയ്ക്ക് മനോഹരം; കലാസംവിധായകന്‍ സുനില്‍ ബാബുവിന് കാര്യമായി മിനക്കെടേണ്ടി വന്നിട്ടില്ലെന്നുറപ്പ്. അഭിനേതാക്കളെ, വിശിഷ്യാ നായകനെ കഴിയുന്നത്ര മോടിയോടെ കാണിക്കുക എന്ന ദൗത്യത്തില്‍ സായിയും (വസ്ത്രാലങ്കാരം) പി.വി. ശങ്കറുമൊക്കെ (ചമയം) മനുഷ്യസാധ്യമാവുന്ന തരത്തിലൊക്കെ യത്നിച്ചിട്ടുണ്ട്. ചിത്രത്തിലൊരിടത്ത് നായികയിലൊരാള് പറയുന്നു, ഇരുപത്തിയൊന്‍പത് വയസുള്ളൊരു പയ്യനെ അവള് പ്രായക്കൂടുതലെന്ന പേരില്‍ തിരസ്കരിച്ചെന്ന്. എന്നാലോ, അവള്‍ക്കും പ്രണയം കാസനോവയോട്. കാസനോവയ്ക്ക് പ്രായം ഇരുപത്തിയൊന്‍പത് ആയിട്ടില്ല എന്ന് വ്യംഗ്യമായി സൂചിപ്പിച്ചതാണോ ഇതെന്ന് സംശയിച്ചാല്‍; സായിയും പി.വി. ശങ്കറുമൊക്കെ ഇനിയുമേറെ അധ്വാനിച്ചാലും ആ ഒരു പ്രായത്തിലേക്ക് ഈ നായകനെ എത്തിക്കുവാന്‍ സാധിക്കുമെന്ന് കരുതുവാനും വയ്യ!
'ധൂം' ചിത്ര പരമ്പരകളിലൂടെ ശ്രദ്ധേയനായ സ്റ്റണ്ട് സംവിധായകന് അലന് അമീനാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സാധാരണ മലയാള ചിത്രങ്ങളില്‍ കാണുവാന്‍ കിട്ടുന്ന സംഘട്ടന രംഗങ്ങളെ അപേക്ഷിച്ച് കയറില്‍ തൂങ്ങിയുള്ള പ്രകടനമാവാതെ ഇവയൊരുക്കുവാന് സാധിച്ചു എന്നതൊരു മെച്ചമായി പറയാം. പക്ഷെ, ബോളിവുഡ് / ഹോളിവുഡ് ചിത്രങ്ങളിലെ സമാന രംഗങ്ങളുമായുള്ള ഒരു താരതമ്യത്തിനു മുതിര്‍ന്നാല്‍ അത് പരിഹാസ്യമാവുകയും ചെയ്യും. മര്യാദയ്ക്ക് നടക്കാവുന്ന ഇടങ്ങളില്‍ പോലും എന്തിനാണ് ചിത്രത്തിലെ വില്ലന്മാര് ഉരുണ്ടുമറിഞ്ഞും ചുവരിലൂടെ ഓടിയുമൊക്കെ നീങ്ങുന്നതെന്ന് ഈ രംഗങ്ങളില്‍ മനസിലാവാതെയുമുണ്ട്.
ഗൗരി ലക്ഷ്മി എഴുതി ഗോപി സുന്ദറിനോടൊപ്പം ഈണമിട്ട "സഖിയേ! കണ്മുനകളില്..." എന്ന ഗാനമാണ് ആല്‍ബത്തില്‍ ശ്രദ്ധേയമായ ഗാനം. ഈ ഗാനം ചിത്രത്തില്‍ പക്ഷെ ഉള്‍പ്പെട്ടിട്ടില്ല. കാര്യമായ പ്രാധാന്യമോ മികവോ പറയുവാനില്ലാത്ത മറ്റു ഗാനങ്ങളൊക്കെ കാണുവാനുമുണ്ട്. മിച്ചമുള്ളവയില് കാര്‍ത്തിക്ക്, വിനീത് ശ്രീനിവാസന്, നജീം അര്‍ഷാദ്, രൂപ, കല്യാണി തുടങ്ങിയവരെല്ലാവരും ചേര്‍ന്ന് പാടിയിരിക്കുന്ന "ഓമനിച്ചുമ്മവെയ്ക്കുന്ന..." എന്ന ഗാനമാണ് പിന്നെയും മികവു പുലര്‍ത്തുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം നല്‍കിയതാണ് ഈ ഗാനം. വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ എഴുതി അല്‍ഫോണ്‍സ് ഈണം നല്കി സയനോര പാടിയ "കണ്ണാ നീയോ..." എന്ന ടൈറ്റില്‍ ഗാനമുള്‍പ്പടെയുള്ള മറ്റുള്ളവയൊക്കെ ക്ഷമ പരീക്ഷിക്കുവാന്‍ മാത്രം ഉതകുന്നവയാണ്. സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണവേഷം കണ്ട് പ്രചോദിതനായാണോ എന്നറിയില്ല, ആ ഗാനരംഗത്തില്‍ ഓടക്കുഴലും പിടിച്ച് മയില്‍പ്പീലിയും ചൂടി മോഹന്‍ലാലും പ്രത്യക്ഷപ്പെടുന്നുണ്ട്!
പറഞ്ഞു വരുമ്പോള്‍ കാസനോവ ഒരു പൂക്കച്ചവടക്കാരനാണ്. കച്ചവടം നടത്തുന്നത് മോഹന്ലാലായതിനാല് നിരവധിരാജ്യങ്ങളില്‍ ശൃംഘലകളുള്ള, ആഗോളതലത്തില്‍ പൂക്കളുടെ കച്ചവടം നിയന്ത്രിക്കുന്ന ഒരു മൊത്തവ്യാപാരിയായി ആ പൂക്കച്ചവടക്കാരന് മാറുന്നു. നിന്നു തിരിയാന്‍ സമയമില്ലാത്തത്രയും തിരക്കുകള്‍ക്ക് നടുവിലുമാണ് കക്ഷി. കാര്യങ്ങളൊക്കെ ശരി, പക്ഷെ ഇവയൊന്നും വിശ്വസനീയമായി അവതരിപ്പിക്കുവാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് ചിത്രത്തിന്റെ പ്രധാന പരാധീനത. നാല്‍വര്‍ സംഘത്തിന്റെ മോഷണങ്ങള്‍, ഇന്റര്‍പോളിന്റെ അന്വേഷണം എന്നിവയ്ക്കും അര്‍ഹിക്കുന്ന ഗൗരവമൊന്നും ചിത്രത്തില്‍ ലഭിക്കുന്നില്ല. പെണ്‍വിഷയത്തില്‍ കാസനോവയ്ക്കുള്ള മിടുക്ക് കാണിക്കലാണ് ചിത്രത്തിന്റെ സിംഹഭാഗവും. അതാവട്ടെ, കുറച്ചു കഴിയുമ്പോഴേക്കും കാണികളെ മടുപ്പിക്കുകയും ചെയ്യും. ചാനലിലെ പരിപാടി അവതരണവും, സമീറയോടുള്ള കസനോവയുടെ പ്രണയവുമൊക്കെയായി വലിഞ്ഞിഴഞ്ഞാണ് ഇടവേളയ്ക്ക് ശേഷമുള്ള ഭാഗങ്ങള്‍ പുരോഗമിക്കുന്നത്. റോഷന് ആന്‍ഡ്രൂസിനെക്കുറിച്ച് പ്രേക്ഷകര്‍ക്കുണ്ടായിരുന്ന ചെറിയ മതിപ്പും, ബോബി-സഞ്ജയ്മാരിലുണ്ടായിരുന്ന വിശ്വാസവുമൊക്കെ ഇതോടെ പോയിക്കിട്ടി എന്നതാണ് ചിത്രം കൊണ്ട് ആകെയുള്ള മെച്ചം. ദുബായില്‍ ഇത്രയും പേരേയും കൊണ്ടുപോയി താമസിപ്പിച്ച് ഇത് ഷൂട്ടു ചെയ്യുവാനാവണം നിര്‍മ്മാതാക്കളുടെ പോക്കറ്റ് ഇത്രയും ചോര്‍ന്നത്. ഒന്നുകില്‍ നിര്‍മ്മാതാവായ ഡോ. സി.ജെ. റോയ് ഭംഗിയായി കബളിക്കപ്പെട്ടിരിക്കുന്നു, അതല്ലെങ്കില്‍ സിനിമയെടുക്കുകയല്ല മറിച്ച് അതുവഴി ലഭിക്കുന്ന മറ്റെന്തെങ്കിലും നേട്ടങ്ങളാവണം അദ്ദേഹത്തെ നിര്‍മ്മാതാവിന്റെ കുപ്പായമിടീച്ചിട്ടുള്ളത്. എന്തു തന്നെയായാലും മുപ്പത്തിമൂന്ന് കോടി രൂപ പൊടിച്ച് കാല്‍ക്കാശിന് കൊള്ളാത്തൊരു പടം പിടിച്ച നിര്‍മ്മാതാവെന്ന പേരു മാത്രമേ ഡോ. സി.ജെ. റോയ്ക്ക് ബാക്കിയാവുന്നുള്ളൂ! ഇനി ആള്ക്കാര് കണ്ട് ഈ കോടികള്‍ തിരിച്ചു കിട്ടും എന്നോ മറ്റോ ധരിച്ചിട്ടുണ്ടെങ്കില്‍, മോഹന്‍ലാലിന്റെ തന്നെ ഒരു പഴയ ഡയലോഗാണ് അതിനുള്ള മറുപടി: "അതിമോഹമാണ് മോനേ ദിനേശാ! അതിമോഹം...". :)
പിന്‍വിളി: സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങള്‍ക്ക് നിര്‍മ്മാതാക്കളെ കിട്ടുന്നതിനു പിന്നിലെ കളികളും, താരങ്ങളുടെ ബിനാമികള്‍ തന്നെ നിര്‍മ്മാണത്തില്‍ പങ്കാളിയാവുന്നതിനു പിന്നിലെ ഉദ്ദേശങ്ങളുമൊക്കെ 'പത്മശ്രീ ഭരത് ഡോ. സരോജ് കുമാറി'ല്‍ പ്രതിപാദിക്കപ്പെടുന്നുണ്ട്. അതില്‍ പറയുന്ന കുറവുകളെല്ലാമുള്ള സൂപ്പര്‍ സ്റ്റാര്‍ പടത്തേക്കാള്‍ പരിതാപകരമാണ് ആ ചിത്രമെങ്കിലും, നിര്‍മ്മാണത്തില്‍ ഒരു കൈ നോക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള പാഠപുസ്തകമായി ആ ചിത്രത്തെ കാണാവുന്നതാണെന്ന് ഇപ്പോള്‍ തോന്നുന്നു!
ബോബി-സഞ്ജയ് രചന നിര്‍വ്വഹിച്ച്, റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത്, മോഹന്‍ലാല്‍ നായകനാവുന്ന 'കാസനോവ'യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteHaree
@newnHaree
#Casanovva is just another 'star syndrome' genre movie which offers nothing other than ~3 hours of boredom.
6:40 PM - 26 Jan 12 via Twitter for Android
--
ചിത്രം പുറത്തുഇറങ്ങുന്നത് വരെ കഥ പുറത്തു വിടാഞ്ഞത് എന്താണെന്നു കണ്ടപ്പൊഴാ മനസിലായത്.ഇതൊക്കെ കാണുമ്പൊഴാ ആ പാവം സന്തോഷ് പണ്ഡിറ്റിനെ നമിച്ച് പോകുന്നത്.....
ReplyDeleteപടം അറുബോറായിരുനെങ്കിലും ഹരിയേട്ടന്റെ റിവ്യൂ പൊളിച്ചടുക്കി...!
gud review..hope the other stars also will take this as a lesson...whether ts lal(jackey,red chillies),mammootty(dubai),pritviraj(thriller and to an extent,anwar) or dilip(spanish masala,mulla) mere 'show off' shudnt be passed off as a movie atleast n the future...!
ReplyDeleteGood review haree...
ReplyDeleteAfter the IT raids i took a decision not to watch any mammootty lal movies from theatres if film produced or distributed by any of them or proxys..Thank god till date both of them dont have any intention to act in good movies
കൊന്നു കൊലവിളിച്ചിരിക്കുകയാണല്ലോ ഹരീ :-)
ReplyDeleteമോഹന്‍ലാല്‍ ഫാന്‍ (വീര്യം കുറഞ്ഞത്) ആണെങ്കിലും ഈ പടം പോക്കാകുമെന്ന് ഇതിന്റെ കഥ അറിഞ്ഞപ്പോള്‍ തന്നെ തോന്നിയിരുന്നു. ഇവരുടെ ഒക്കെ തോട്ട് പ്രൊസസ്സ് അറിയാന്‍ താല്പര്യമുണ്ട്.ശരിക്കും ഇത്രക്ക് റിയാലിറ്റി/പരിമിതികള്‍ മനസ്സിലാക്കാന്‍ സാധിക്കാത്ത ഒരാളാണോ ലാല്‍ എന്നു അത്ഭുതപ്പെടുന്നു
ടീവീ ചാനലുകളിലെ കോപ്പന്മാർ ഇന്നുരാവിലെ കൂടി കൊട്ടിപ്പാടുന്നത് കേട്ടു ആനയാണ് ചേനയാണ് ന്നൊക്കെ. ആദ്യത്തെ ഷോയ്ക്ക് തന്നെ രണ്ടാമത്തെ ഷോയ്ക്കും കൂടീ ആൾ വന്നു ക്യൂനിൽക്കുന്നതും കയറിയിട്ടിറങ്ങിയ ഫാൻസ് സൂൂൂൂൂൂൂപ്പർ എന്ന് വിളിച്ചുകൂവുന്നതും ഒക്കെ ന്യൂസിൽ പോലും ഹൈലൈറ്റ് ചെയ്തൂന്ന് തോന്നുന്നു
ReplyDeleteivaronnum iniyum paadam padichillennorkkumbozhanu kashtam! videshathu poyi cinema eduthal vijayikkumennathano puthiya kandethal? spanish masalayum, casanovvayum kondu enthanu avar udhyeshicirikkunnathu? Dubai pole oru brahmanda malayala chithram ettu nilayil pottiyittum veendum atharam oru brahmanda vidditharam.. enthengilum koprayangal kure cash mudakki vidheshangalil chithreekarichu, kodikal muthal mudakkiya chithra enna parasya vaachakathode irakki, iniyengilum paavam jangale viddikalakkathirikkuka.. Big budget chithrangal alla.. Big hitukalanu ivide vendathu.. aduthidayil thanne ethra cheriya chithrangal vijayichu.. athengilum nokki manasilaaki kodde ivarkku. CASANOVVA ennathinu pakaram MOHANLAL ennu thanne chithrathinu peru nalkiyaal mathiyaarunnu... jeevithavumayi orupadu bhandahm undallo..
ReplyDeletepinneyum oru samshayam baakki nilkkunnu... "Pranayavum" "Kaamavum" onnano??
സി ജെ റോയിയെ നമ്മളാരും ബിസിനസ് പഠിപ്പിക്കണ്ട, ഒന്നും കാണാതെ അളിയന് ഇപ്പണിക്ക് ഇറങ്ങില്ല. ബ്ലാക്ക് മണി വൈറ്റ് ആക്കാന്‍ വേണ്ടി കാട്ടിക്കൂട്ടുന്ന ഇത്തരം കൊപ്രയങ്ങളെ യാണ് ആദ്യം നിരോധിക്കേണ്ടത്.
ReplyDeleteപ്രേക്ഷകരുടെ നൂറിലൊന്നു ബുദ്ധിപോലും സിനിമ പ്രവര്തകര്ക്കില്ല എന്നതാണ് മലയാള സിനിമയെ അന്യ ഭാഷ സിനിമകളില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നത് .
Haree i read the following review first and came here http://drizzilealj.blogspot.com/2012/01/casanovva.html
ReplyDeleteis it not copied from your site or do you own that blog.
കാസനോവ കണ്ട ക്ഷീണം തീര്ക്കാന്അഗ്നീപത് കണ്ടു.ഏതാണ് കൂടുതല്‍ മോശം എന്ന് മനസിലാക്കാന്‍ കഴിയുന്നില്ല അമിടഭിന്റെ പഴയ മെഗാ ഹിറ്റ് സിനിമയുടെ remake ആണ് എന്ന് മനോരമയില്‍ വായിച്ചതാണ് കുടുക്കിയത് .പിന്നീടു വിക്കിയില്‍ നോക്കിയപ്പോള്‍ മനസ്സിലായി പഴയതും പോട്ടിയതയിരുന്നു .മനോരമ ചതിച്ചു .കരന് ജോഹര്‍ നിര്‍മിച്ച പടത്തില്‍ നിന്ന് കൂടുതല്‍ ഒന്നും പ്രതീക്ഷികെണ്ടാതില്ല
ReplyDeleteഎന്തായാലും ആത്മകഥാപരമായ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ ധൈര്യം കാണിച്ച ലാലിനെ അഭിനന്ദിക്കണം .രോയിക്കും ലാലിനും റോഷനും തൃപ്തിയാണ് .അവര്കെന്താണോ വേണ്ടത് അത് കിട്ടിയിട്ടുണ്ട് .ഈ പതിനേഴു കോടിയൊന്നും റോയിക്ക് ഒരു പ്രശനവുമല്ല .മുപ്പതു കോടിയെന്നും ലാലിന്റെ ഫാന്‍സ് പറയുന്നുണ്ട് .കീര്‍ത്തിചക്രയില്‍ അഭിനയിച്ചതിനു ശേഷം ശ്വേത ചേച്ചി പറയുന്നത് ലാലിന്റെ സ്ടാമിന അസാമാന്യം എന്നാണ് .ഈ പ്രായത്തിലും സ്ടാമിന നില നിര്‍ത്തുക എന്നത് നിസാര കാര്യമല്ല .പന്ത്രണ്ടു മണിക്കൂര്‍ ക്രിക്കറ്റ് കളിക്കുക എന്നത് നിസാര കാര്യമല്ല
ReplyDelete"റോഷന് ആന്‍ഡ്രൂസിനെക്കുറിച്ച് പ്രേക്ഷകര്‍ക്കുണ്ടായിരുന്ന ചെറിയ മതിപ്പും, ബോബി-സഞ്ജയ്മാരിലുണ്ടായിരുന്ന വിശ്വാസവുമൊക്കെ ഇതോടെ പോയിക്കിട്ടി എന്നതാണ് ചിത്രം കൊണ്ട് ആകെയുള്ള മെച്ചം"
ReplyDeleteഎന്തിനാണീ പടം എടുത്തത് ?
മറ്റു വല്ല ഉദേശവും ഉണ്ടായിരിക്കും ഈ ചിത്രത്തിന്റെ നിര്‍മാണത്തിന് പിന്നില്‍.പക്ഷെ അതിനെല്ലാം എന്തിനു പാവം പ്രേക്ഷകരെ ബലിയാടുകള്‍ ആക്കുന്നു.ഇവരുടെ മുന്ചിത്രങ്ങള് കണ്ടു വിജയിപിച്ചതിനുള്ള ശിക്ഷയാണോ ഇത് ?
why this kolaveri ?
അതല്ലെങ്കില്‍ സിനിമയെടുക്കുകയല്ല മറിച്ച് അതുവഴി ലഭിക്കുന്ന മറ്റെന്തെങ്കിലും നേട്ടങ്ങളാവണം അദ്ദേഹത്തെ നിര്‍മ്മാതാവിന്റെ കുപ്പായമിടീച്ചിട്ടുള്ളത്.
ReplyDeleteഇതു തന്നെയാവും പടത്തിന്റെ ഉദ്ധേശം..
“”മോഹന്‍ലാല്‍ എന്നെ ചതിച്ചെന്റെ ആശാനെ കുടിച്ച വെള്ളത്തി പോലും സിനിമാക്കാരെ വിശ്വസിക്കരുതേ എന്ന് എന്റെ ആശാന് എന്നോടു പറയുവായിരുന്നു ആശാനെ””
ReplyDeleteOne of the best comment i heard about this movie
I saw the film on the first day. I am sorry to say that this is the worst review you ever wrote. I liked the film as an entertainer..
ReplyDeleteപാവം ഡോ. സി.ജെ. റോയ്
ReplyDeleteപുലി വരുന്നേ പുലി എന്ന് പറഞ്ഞിട്ട് അതിന്റെ ഡമ്മി കാണിച്ചാല്‍ ആളുകള്‍ പര തെറി മാത്രമല്ല അവര്ക് തോനിയതെല്ലാം പറയും വെറും സ്റ്റൈലിഷ് കൊണ്ട് ഒരു പടവും ഒടാറില്ല എന്തെങ്കിലും ഒക്കെ വെരയും വേണ്ടേ ഒന്നല്ലെങ്കില്‍ ഫാന്‍സ് കാരെ സുഗിപിക്കണം അല്ലെങ്കില്‍ സാദാരണ പ്രേക്ഷകരെയും. ബുദ്ധിജീവികള്‍ മാത്രം നല്ലത് എന്ന് പറഞ്ഞാല്‍ ഒരു പടവും നനാകാരില്ല
ReplyDeleteif in caption,they said "pranayich koti teeratta kilavan".it would be more realistic..i m still wondering,,why those girls drooling over that thadiyan,,or taste of those girls portrayed in the film must be horrible..please dont waste your money over that crap
ReplyDeletemost realistic review..waiting for your review on agnipath,then only i will decide to gamble on it or not
ReplyDeleteippo oru doubt koodi.traffic ethu padattinte copy anavo?
ReplyDeleteGood Review Hari...
ReplyDelete@mr nutrino ,Traffic is defenitely inspired from "Ameros Peros"
@arunan
ReplyDeleteamores peros ഉമായി ട്രാഫിക് നുള്ള ബന്ധം എത്ര ആലോചിട്ടും മനസ്സിലാകുന്നില്ല .അതിലെ തുടകത്തിലെ അക്സിടെന്റ്റ്റ് മാത്രം വേണമെങ്ങില്‍ പറയാം .അതില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് മണി രത്നം ayutha ezhuthu ഇന്റെ starting scene എടുത്തത് .അല്ലാതെ ട്രാഫിക് കുറചെങ്ങിലും ബന്ധപെട്ടിരികുന്നത് സ്പീഡ് എന്നാ ചിത്രവുമായാണ് .
"Engeyum Kadhal " എന്ന പ്രഭുദേവ- ജയം രവി തമിള്‍ സിനിമയും "POLICE STORY" എന്ന ജാക്കി ജാന്‍ സിനിമയിലെയും സീന്‍ ബൈ സീന്‍ കോപ്പി ആണ് ഈ സിനിമ...
ReplyDelete@arunan
ReplyDeletethats a shocking thing..
"3 different stories linked by an accident"
i found this in wiki about "amores perros"..
thats "heart" of traffic,,lol..where shall i search for other body parts?
@mr nutrino,@krish
ReplyDeleteട്രാഫിക്കും അമേരോസ് പെരോസും ആയി ഞാന്‍ കണ്ട സാമ്യതകള്‍ പ്രധാനമായും ഒരു അപകടവുമായി ബന്ധപ്പെട്ട വ്യത്യസ്ത കഥകള്‍ , അതാണ് രണ്ടു ചിത്രത്തിന്റെയും തീം..
അപകട കാരണം- പുറകിലെ കാറില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്..
നായുടെ ജീവന് രക്ഷിക്കാന്‍ വേണ്ടിയുള്ള കാര്‍ ചെയ്സ്.. പെണ്‍കുട്ടിയുടെ ജീവന് രക്ഷിക്കാന്‍..
സഹോദരന് അറിയാതെ സഹോദര ഭാര്യമായുള്ള അവിഹിതം.. ട്രാഫിക്കില്‍ സുഹൃത്ത് അറിയാതെ..
പ്രശസ്ത മോഡലിന്റെ കാമറക്കു മുന്നിലും പുറകിലുമുള്ള ജീവിതം.. ട്രാഫിക്കില്‍ സൂപ്പര്‍ സ്റ്റാര്‍ .
ട്രാഫിക്കിലെ വിനീത് സൂപ്പര്‍ സ്ടാരിനിറെ വലിയ ഫ്ലക്സ് ബോര്‍ഡ് നോക്കുന്ന സീനും അമരോസ് പെരോസിലെ മോഡല്‍ തന്റെ ഫ്ലക്സ് ബോര്‍ഡ് നോക്കുന്ന സീനും ശ്രദ്ധിക്കുക ..
കൊപ്പിയടിയെന്നു പറയുന്നില്ല.. ചിലപ്പോള്‍ പ്രചോദനം ആയേക്കാം ..
nee oru koppum parayanda...... mammoottyy thekottum vadakptum nadanal athu nine polulla chettakalku hit .....
ReplyDeleteHaree your reviews help a lot to filter out movies. ഇങ്ങോട്ട് കാശ് തന്നാലും ഇത് പോലെ ഉള്ള സിനിമകള്‍ കാണാന്‍ പാടില്ല എന്ന് കണ്ടു കഴിഞ്ഞപ്പോള്‍ തോന്നി.
ReplyDelete