ഒരു മരുഭൂമിക്കഥ (Review: Oru Marubhoomikkadha)

Published on: 12/19/2011 08:43:00 AM

ഒരു മരുഭൂമിക്കഥ: വല്ലവരടേം കഥ, വെടക്കാക്കി തനിക്കാക്കുന്നത് പ്രിയന്‍!

ഹരീ, ചിത്രവിശേഷം

Oru Marubhoomikkadha: A film by Priyadarshan starring Mohanlal, Mukesh, Bhavana, Lakshmi Rai etc. Film Review by Haree for Chithravishesham.
രണ്ടായിരത്തിനാലിലെ 'വെട്ട'ത്തിനു ശേഷം വിദേശ ചിത്രങ്ങള്‍ മലയാളത്തില്‍ പകര്‍ത്തിയെടുക്കുന്ന സ്ഥിരം പരിപാടിയുമായി പ്രിയദര്‍ശന്‍ വീണ്ടുമെത്തുന്നു 'ഒരു മരുഭൂമിക്കഥ'യിലൂടെ. ['അറബീം ഒട്ടകോം പി. മാധവന്‍ നായരും ഇന്‍ ഒരു മരുഭൂമിക്കഥ' എന്നാണത്രേ ചിത്രത്തിന്റെ പൂര്‍ണനാമം!] തൊണ്ണൂറ്റിയേഴില്‍ പുറത്തിറങ്ങിയ 'നത്തിംഗ് ടു ലൂസ്', 'എക്‍സസ് ബാഗേജ്' രണ്ടായിരത്തിയൊന്നിലെ 'സെറന്‍ഡിപിറ്റി' എന്നീ ചിത്രങ്ങളില്‍ നിന്നും 'പ്രചോദനം' ഉള്‍ക്കൊണ്ട് കഥ എഴുതിയിരിക്കുന്നത് അഭിലാഷ് മേനോനും അതിന്റെ തിരനാടകം തയ്യാറാക്കിയിരിക്കുന്നത് പ്രിയദര്‍ശനും. ജാന്‍കോസ് എന്റര്‍ടെയിന്മെന്റിന്റെ ബാനറില്‍ വി. അശോക് കുമാറും നവീന്‍ ശശിധരനും ചേര്‍ന്നാണ്‌ ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മോഹന്‍‍ലാല്‍, മുകേഷ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ ലക്ഷ്‍മി റായ്, ഭാവന തുടങ്ങിയവര്‍ നായികമാരായെത്തുന്നു. വിദേശ സിനിമകളുടെ കഥാതന്തു അതേപടി പകര്‍ത്തിയെഴുതി, തന്റെ സ്ഥിരം ചേരുവകള്‍ ചേര്‍ത്തൊന്നിളക്കി, യാതൊരു വിശ്വാസ്യതയും അനുഭവപ്പെടാത്ത തരത്തിലുള്ള മറ്റൊരു പ്രിയദര്‍ശന്‍ ബഹിളി ചിത്രമാണിതും.

ആകെത്തുക     : 3.50 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 2.50 / 10
: 3.00 / 10
: 3.50 / 10
: 3.00 / 05
: 2.00 / 05
പ്രിയദര്‍ശന്റെ സിനിമയില്‍ യുക്തി നോക്കുവാന്‍ തുനിയുന്നവന്റെ യുക്തിയില്‍ ആളുകള്‍ സംശയിക്കുമെന്നതിനാല്‍ അതിനു മുതിരുന്നില്ല. 'നത്തിംഗ് ടു ലൂസും', 'എക്‍സസ് ബാഗേജും', 'സെറന്‍ഡിപ്പിറ്റി'യും ഒക്കെ കണ്ട് അഭിലാഷ് മേനോന്‍ എഴുതിയ കഥ എന്തായിരുന്നാലും, പ്രിയദര്‍ശനത് തിരക്കഥയാക്കിയപ്പോള്‍ മറ്റൊരു 'ചന്ദ്രലേഖ'യോ അല്ലെങ്കിലൊരു 'കക്കക്കുയിലോ' ഒക്കെയായി മാറുന്നതാണ്‌ കാണുവാനുള്ളത്. അണ്ണാന്‍ മരം കയറ്റം മറന്നിട്ടില്ലെങ്കിലും, അതു വൃത്തിയായി ചെയ്യുവാന്‍ ഇനിയും പഠിച്ചിട്ടില്ലെന്നു സാരം! ഏതാണ്ട് മൂന്നു മണിക്കൂറിനടുത്തുള്ള ചിത്രത്തിന്റെ അവസാന മണിക്കൂര്‍ ഒഴിച്ചു നിര്‍ത്തിയാല്‍, ഇടയ്‍ക്കിടെയുള്ള സാന്ദര്‍ഭികമായി വരുന്ന ചില ചിരികളും പാട്ടുകളുമൊക്കെയായി ചിത്രം അധികം മുഷിപ്പിക്കുന്നില്ല എന്നതാണ്‌ ചിത്രത്തെക്കുറിച്ച് ആകെ പറയാവുന്നൊരു നല്ല കാര്യം. ഒരു ഘട്ടം കഴിഞ്ഞാല്‍ പിന്നെ പ്രിയദര്‍ശന്റെ ഭാവന കാടുകയറി (മരുഭൂമികയറി!) ഒരൊറ്റ പോക്കാണ്‌. യഥാര്‍ത്ഥ ചിത്രങ്ങളുടെ കഥകളില്‍ നിന്നും അല്‍പമൊക്കെ വഴിമാറ്റി അല്ലെങ്കില്‍ അവയെ ബന്ധിപ്പിക്കുവാനായി, കൈയ്യിലുള്ള സാധനമിട്ട് പ്രിയന്റെ 'വ്യത്യസ്തത'യ്ക്കായുള്ള അന്വേഷണമാണ്‌ ഈ കാട്, സോറി മരുഭൂമി കയറല്‍. ഇങ്ങിനെയൊക്കെയാണല്ലോ ഓരോരുത്തരുടെ ചെമ്പു തെളിയുന്നത്! ഒടുവില്‍ എങ്ങിനെ വീണാലും നാലു കാലില്‍ നില്‍ക്കുന്ന പൂച്ചയുടെ മെയ്‍വഴക്കത്തോടെ പ്രിയന്‍ കഥയൊക്കെ പറഞ്ഞൊപ്പിച്ച് അവസാനിപ്പിക്കുമ്പോള്‍, വീണ്ടുമൊരിക്കല്‍ കൂടി വിഡ്ഢികളായ സന്തോഷത്തില്‍ പ്രേക്ഷകര്‍ക്ക് തിയേറ്റര്‍ വിട്ടിറങ്ങാം.

Cast & Crew
Oru Marubhoomikkadha

Directed by
Priyadarshan

Produced by
Naveen Sasidharan, V. Ashok Kumar

Story, Screenplay, Dialogues by
Abhilash Menon / Priyadarshan

Starring
Mohanlal, Mukesh, Lakshmi Rai, Bhavana, Shakthi Kapoor, Innocent, Mamukkoya, Suraj Venjaramood, Nedumudi Venu, Lakshmi Gopalaswamy, Maniyan Pillai Raju etc.

Cinematography (Camera) by
Azhagappan

Editing by
T.S. Suresh

Production Design (Art) by
Saby Cyril

Music by
M.J. Sreekumar

Lyrics by
Bichu Thirumala / Rajeev Alunkal / Santhosh Varma

Make-Up by
P.V. Shankar

Costumes by
Sai , Nousheeja

Choreography by
Brinda

Action (Stunts / Thrills) by
Thyagarajan

Banner
Janco's Entertainment

അറബിയും ഒട്ടകവും പി. മാധവന്‍ നായരും ഇന്‍ 'ഒരു മരുഭൂമിക്കഥ' എന്ന സിനിമയുടെ മുഴുവന്‍ പേരു കേള്‍ക്കുമ്പോള്‍, ഇതൊരു വ്യത്യസ്‍തമായ സിനിമയാണെന്നൊക്കെ തോന്നുമെങ്കിലും, അതൊക്കെ വെറും തോന്നല്‍ മാത്രമാണെന്ന് ചിത്രം കണ്ടുകഴിയുമ്പോള്‍ മനസിലാവും. ഒരറബിയെ പേരിനു ചിത്രത്തില്‍ കാണാം, ഒരു ഫ്രയിമില്‍ ഒരു ഒട്ടകം റോഡ് മുറിച്ചു കടക്കുന്നതും കാണിക്കുന്നുണ്ട് - മിച്ചമുള്ള ഭാഗമെല്ലാം മാധവന്‍ നായര്‍ മാത്രമാണ്‌. സ്റ്റേജ് ഷോകളില്‍ അഭിനേതാക്കള്‍ അവതരിപ്പിക്കുന്ന ചെറിയ സ്‍കിറ്റുകള്‍ നാം കണ്ടിട്ടുണ്ട്. ഒരല്‍പം നീണ്ടൊരു (ഭംഗിവാക്ക്! വളരെയധികം നീണ്ടു പോവുന്നൊരു എന്നു മനസിലാക്കുക.) സ്‍കിറ്റായി ഈ ചിത്രത്തെ കണ്ടാല്‍, അഭിനേതാക്കളൊക്കെ ഗംഭീരമാക്കിയിട്ടുണ്ടെന്നു പറയാം. മൈക്കിലൂടെ കേള്‍പ്പിക്കുവാനായി രഹസ്യം പോലും ഉറക്കെ പറയുന്ന സ്റ്റേജ് ശീലം പോലും അഭിനേതാക്കളാരും വിട്ടു കളയുന്നില്ല! പിന്നെ, ഒരു സ്‍കിറ്റില്‍ പുറത്തെടുക്കേണ്ട മികവിനപ്പുറമൊന്നും ഒരു കഥാപാത്രവും ഒരു അഭിനേതാവില്‍ നിന്നും ആവശ്യപ്പെടുന്നുമില്ല! 'ചന്ദ്രലേഖ'യിലെ അപ്പുക്കുട്ടനില്‍ നിന്നോ 'കാക്കക്കുയിലി'ലെ ശിവരാമനില്‍ നിന്നോ പ്രസക്തമായ മാറ്റമൊന്നും ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച മാധവന്‍ നായര്‍ക്കില്ല. 'ഒട്ടകത്തലയന്‍' എന്നുചേര്‍ത്ത് ചിത്രത്തിലെ ഭാവനയുടെ കഥാപാത്രം വിളിക്കുന്ന അബ്‍ദുവായാണ്‌ മുകേഷ്. ഈ ഒട്ടകത്തലയനാണ്‌ സിനിമയുടെ പേരിലെ ഒട്ടകം! അപാര ഭാവനയല്ലേ? സിനിമയുടെ പേരിലെ അറബിയായി, ഒരു കോമാളി വേഷത്തില്‍ ശക്തി കപൂറുമുണ്ട്.

അറബിയുടെയും ഒട്ടകത്തിന്റെയും മാധവന്‍ നായരുടേയും ഗതി തന്നെ മുകളില്‍ പറഞ്ഞ മട്ടിലാവുമ്പോള്‍ മറ്റുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ! ഏതായാലും വായനക്കാര്‍ ഭയപ്പെട്ടേക്കാവുന്നതു പോലെ ആരും അറുവഷളാക്കിയില്ല എന്നതൊരു ആശ്വാസമാണ്‌. ഭാവനയും ലക്ഷ്‍മി റായും സുരാജും ഇന്നസെന്റും മാമുക്കോയയും നെടുമുടി വേണുവും മണിയന്‍ പിള്ള രാജുവുമൊക്കെ സ്‍കിറ്റിനു ചേരുന്ന പ്രകടനം തന്നെ കാഴ്ചവെച്ചിരിക്കുന്നു. അബദ്ധത്തിലാണോ എന്നറിയില്ല, അബ്‍ദുവിന്റെ ഭാര്യയായെത്തുന്ന ലക്ഷ്മി ഗോപാലസ്വാമി അഭിനയിക്കുവാന്‍ മുതിരുന്നുണ്ട്. ജഗതി ശ്രീകുമാറിന്റെയും സലിം കുമാറിന്റെയും ഒരു കുറവ് ചിത്രത്തില്‍ വല്ലാതെ ഫീല്‍ ചെയ്യുന്നു. അവര്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ ഈ സ്‍കിറ്റിനൊരു പൂര്‍ണത വരുമായിരുന്നു!

അഴകപ്പന്റെ ക്യാമറ പകര്‍ത്തിയ ദൃശ്യങ്ങളും ടി.എസ്. സുരേഷ് നിര്‍വ്വഹിച്ചിരിക്കുന്ന അവയുടെ സന്നിവേശവും ചിത്രത്തിനാവശ്യമായ പുറം മോടി നല്‍കുന്നുണ്ട്. മാമുക്കോയയുടെ കഥാപാത്രത്തിന്റെ വാസസ്ഥലം യഥാര്‍ത്ഥത്തില്‍ ഒരു ഗള്‍ഫ് രാജ്യത്തെ മാളിക തന്നെയാണോ എന്നു തോന്നായ്‍കയില്ല. ഇനി കേരള മോഡല്‍ മാളിക ഗള്‍ഫിലാരെങ്കിലും പണിതിട്ടുണ്ടോ എന്നുമറിയില്ല! ഇനിയങ്ങിനെ മാളികയുണ്ടെങ്കിലും അവിടെ ഉലക്ക അരിയിടിക്കാനോ മറ്റോ ഉപയോഗിക്കാറുണ്ടോ? സാബു സിറിളിന്റെയാണ്‌ കലാസംവിധാനം. ഒരു ദിവസം മുഴുവന്‍ മരുഭൂമിയില്‍ അലഞ്ഞു നടന്നിട്ടും മാധവനോ അബ്‍ദുവിനോ എലിയാനയ്‍ക്കോ ഒന്നും അതിന്റെയൊരു ഒരു ക്ഷീണമോ, വസ്‍ത്രങ്ങളല്‍പമെങ്കിലും മുഷിഞ്ഞതായോ കാണുവാനില്ല; ചമയം നിര്‍വ്വഹിച്ച പി.വി. ശങ്കറും വസ്‍ത്രാലങ്കാരം നിര്‍വ്വഹിച്ച സായും നൗഷീജയും ഇതിനായി വല്ലാതെ കഷ്‍ടപ്പെട്ടിരിക്കണം. ത്യാഗരാജനാണ്‌ ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

സംഗീത സംവിധായകന്‍ എം.ജി. ശ്രീകുമാര്‍ എന്നാണ്‌ കാണുന്നതെങ്കിലും, ചിത്രത്തിലെ പ്രധാന ഗാനമായ "മാധവേട്ടനെന്നും മൂക്കിന്‍ തുമ്പിലാണ്‌ കോപം..." എന്നു തുടങ്ങുന്ന ഗാനത്തിന്റെ ഈണം അം‍ര്‍ ഡിയാബിന്റെ "റോഹി മിര്‍തഹലേക്..." എന്ന ഗാനത്തിന്റെ തനിപ്പകര്‍പ്പാണെന്ന് ഇതിനോടകം പരസ്യമായ രഹസ്യമാണ്‌‌. സംവിധായകന്‌ സിനിമകള്‍ തന്നെ പകര്‍ത്താമെങ്കില്‍, സംഗീത സംവിധായകനൊരു ഗാനത്തിന്റെ ഈണം മോഷ്‍ടിച്ചാലത് കുറ്റമാണോ! എം.ജി. ശ്രീകുമാറും ശ്വേതയും ചേര്‍ന്നുപാടിയിരിക്കുന്ന "ചെമ്പകവല്ലികളില്‍...", സുധീപ് കുമാറും റിമി ടോമിയും കൂടി പാടിയിരിക്കുന്ന "മനസു മയക്കി ആളെ കുടുക്കണ..." എന്നിവയൊക്കെ എം.ജി. ശ്രീകുമാറിന്റെ സ്വന്തം സൃഷ്ടികള്‍ തന്നെയെന്നു കരുതുന്നു. ഏതായാലും ഈ ഗാനങ്ങളൊക്കെ ഇടക്ക് ചിത്രത്തില്‍ വരുന്നത് ഒരാശ്വാസമാണ്‌. ബൃന്ദയുടെ നിര്‍ദ്ദേശത്തില്‍ മോഹന്‍ലാലും ഭാവനയും ചേര്‍ന്നവതരിപ്പിക്കുന്ന നൃത്തച്ചുവടുകളുള്‍പ്പെടുന്ന ഗാനരംഗങ്ങളും ആസ്വാദ്യകരമാണ്‌. മധു ബാലകൃഷ്ണനും കെ.എസ്. ചിത്രയും ചേര്‍ന്നു പാടിയ "ഗോപബാലനിഷ്ടം..." എന്നൊരു ഗാനവും ആല്‍ബത്തിലുണ്ടെങ്കിലും ചിത്രത്തില്‍ കണ്ടില്ല. ഇനിയത് തിയേറ്ററുകാര്‍ കത്തിവെച്ചതാണോ എന്നുമറിയില്ല. ബിച്ചു തിരുമല, രാജീവ് ആലുങ്കല്‍, സന്തോഷ് വര്‍മ്മ തുടങ്ങിയവരുടേതാണ്‌ ചിത്രത്തിലെ ഗാനങ്ങളുടെ വരികള്‍.

കൂടുതലൊന്നും പറയേണ്ടതുണ്ടെന്നു തോന്നുന്നില്ല. തലമണ്ട അല്‍പവും പ്രവര്‍ത്തിക്കാതെ കണ്ടിരിക്കാമെങ്കില്‍, ഇടവേളവരെയെങ്കിലും അധികം മുഷിപ്പിക്കാതെ പോവുന്നു ഈയൊരു കോമഡി ത്രില്ലര്‍ എന്നതാണ്‌ ആകെയുള്ളൊരു ആശ്വാസം. വെറുതേ സമയം കൊല്ലുക എന്നതാണ്‌ ആവശ്യമെങ്കിലോ, ഒരു സിനിമ കണ്ട് തൃപ്തിയടയുവാന്‍ ഇത്രയുമൊക്കെ മതിയെങ്കിലോ മാധവന്‍ നായര്‍ക്കൊപ്പം മരുഭൂമിയിലൂടെയൊന്ന് വെറുതേ ചുറ്റിവരാം. ഇതു രണ്ടും ഉദ്ദേശിക്കാത്തവര്‍ ഇതു കാണുക എന്ന സാഹസത്തിന്‌ മുതിരുന്നത് ആരോഗ്യകരമല്ല!

വാല്‍ക്കഷണം: തുടക്കത്തില്‍ മലയാളത്തില്‍ തെറിപറഞ്ഞ് പണമാവശ്യപ്പെടുന്ന കിഡ്‍നാപ്പര്‍മാര്‍ ഒടുക്കമാവുമ്പോള്‍ മലയാളം കേട്ടാല്‍ പോലുമറിയാത്ത അറബി ഗുണ്ടകള്‍! ഈ കഥയൊക്കെ വിശ്വസിക്കുന്നൊരു അറബി പോലീസും ബാക്കിയുള്ളവരും! വിഗ്ഗിനു പകരം ഈ പടമെടുത്ത സാറമ്മാരൊക്കെ വല്ല ഹെല്‍മെറ്റും വെച്ച് നടക്കണം, ഈ ബുദ്ധിയെങ്ങാനും ആവിയായിപ്പോയാല്‍ ഇനിയാരിത്തരം പടങ്ങളെടുക്കും!

23 comments :

 1. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, മുകേഷ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന 'ഒരു മരുഭൂമിക്കഥ'യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  Haree
  @newnHaree
  #OruMarubhoomikkadha: Another brainless comedy thriller from #Priyadarshan, just a time-pass. Coming soon: bit.ly/cv-reviews
  10:04 PM - 17 Dec 11 via web
  --

  ReplyDelete
 2. ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷയാണുണ്ടായിരുന്നത്...?? ഈയടുത്ത കാലത്ത് പ്രിയൻ സ്വന്തമായിട്ടെന്താണൂണ്ടാക്കിയിട്ടുള്ളത്...???

  എന്തായാലും ലാൽ-ആരാധകരുടെ വക ഹരിക്കുള്ള “അനാവശ്യ“-തെറി-കമന്റുകൾ വരും മുമ്പേ ഇത് വായിക്കാൻ കഴിഞ്ഞല്ലോ... എന്റെ ഭാഗ്യം...!!!

  ReplyDelete
 3. Some people accuses ‘Marubhoomikadha’ is inspired by an English film named “ Nothing to Lose” . So What ? I have never watched "Nothing to Lose" and I am sure 99 % Keralites never watched "Nothing to Lose" , So we have 'nothing to lose". And Inspiration is a tradition in cinema. Brian De Palma, one of the greatest directors is heavily influenced by Alfred Hitchcock's films.

  Tarantino's much praised "Reservoir Dogs " is based on a Hong Kong film named "City on Fire" [scene by scene]. "Kill BIll" is mix of 100 Chinese 'women in revenge' and Wushia films. It’s a tradition in film making. You get inspired from a source and you like the material and you want to make it in 'your way". That's it. There is nothing wrong in it. People who have no understanding of film making will accuse people like this.

  Much Praised Epic of Indian Cinema, "Sholay" is a mix of three films of Sergio Leone - Once Upon a Time in the West, For a Few Dollars and an other film called "magnificent seven" which is again the remake of Akira Kurosawa's "Seven Samurai".

  Sergio Leone's first "Western" that featured Clint Eastwood, "A Fistful of Dollars" is a ‘scene to scene’, ‘frame to frame’ copy of Akira Kurosawa's "Yojimbo". So Will these people accuse Leone is a pathetic director just because he is inspired by Kurosawa???

  Nothing is original. We are born with a blank mind and like a Beaver builds its little dam, we all are building our own art by taking the bits shattered in this universe.

  "Good Artists Borrow, Great Artists Steal" - Pablo Piccaso

  ReplyDelete
 4. Please watch some English films in Comedy Genre. They have no logic. Thats the thing about it. The prime objective of those films is to make people laugh. And you can't make people laugh out loud if you are serious and rational always. That's why comedies are free of logic. Actually the reviewer has no common sense and good understanding of cinema and its genre, it seems. Why do you go to watch a comedy ,thinking that it would be 'Seventh Seal" or "Blue velvet". Try to understand the sense behind different genre of film. And Keralite reviewers are so cheap that they are getting personal and abusing even the director. Whether priyan wears a wig or not. it's none of your business, dude. Be a little descent in your reviews. If you are not put up in a good culture, that's not your fault but don't wear it like a crown of jewels !

  ReplyDelete
 5. Why are you thinking of 'logic' in comedies ? Have you ever heard of a thing called "Sense of Humor". I suggest you to watch some comedy films. Comedies are free of logic and thats how they make people laugh. Try to watch "it's a mad mad mad world". Expecting logic in comedies as brainless and uncivilized as expecting rational physics in science fiction. it's a story, man !!! Your review indeed reflects your character and it shows how uncivilized you are in all aspects ! You have no sense of cinema. You don't know any fucking thing about cinema. Your kind of people are a curse to any society. A bunch of stiff people who doesn't know what kind of music they are listening to. First get an education and then try doing films reviews. Pity on you !

  P.S :ദയവു ചെയ്തു നിന്നെ പോലെയുള്ള ബോറന്മാര്‍ കോമഡി ഫിലിംസ് കാണാന്‍ പോകരുത് !ഇതൊരു അപേക്ഷയാണ് . കാരണം നിന്നെ പോലെയുള്ള ആളുകള്‍ കാരണം കോമഡി എന്നാ ഒരു Genre തന്നെ മലയാളത്തില്‍ ഇല്ലാതായിപോകുമോ എന്ന് ഞാന്‍ ഭയക്കുന്നു. നിങ്ങലെപോലെയുള്ള ബോറന്മാരുടെ ഇടയില്‍ ജീവിച്ചു മരിക്കുമ്പോള്‍ കുറച്ചെങ്കിലും ആശ്വാസം തരുന്നത് കോമഡി സിനിമകള്‍ ആണ് .അവയെ ഇല്ലാതാകരുത് !

  ReplyDelete
 6. മലയാളിക്ക് ഇട്ട് ഒരു പണി കൊടുക്കണം എന്ന് പ്രിയദര്‍ശന്‍ കുറേയായി ശ്രമിക്കുന്നു.......... ഇത് ഇപ്പോള്‍ ഇങ്ങനെയൊക്കെയേ ആവൂ എന്ന് ട്രെയിലര്‍ കണ്ടപ്പഴേ തോന്നിയതാണ്,.......... ഇവനെയൊക്കെ പിടിച്ച് ഫിലിം ഡവലപ്മെന്‍റ് കോര്‍പറേഷന്‍റെ ചെയര്‍മാനാക്കിയ നമ്മുടെ മന്ത്രിയെ സമ്മതിക്കണം............

  ReplyDelete
 7. നത്തിംഗ് ടു ലൂസ് -ന്റെ പ്രചോദനമോ?

  മുകേഷ് മോഹൻലാലിന്റെ കാറിൽ കയറി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നതും, മുകേഷിനെ ഹോട്ടലിന്റെ ബാൽക്കണിയിൽ കസേരയിൽ കെട്ടിയിട്ടതുമായ പല സീനുകളും ഈച്ചക്കോപ്പിയാണ്. ഷോട്ടുകൾ പോലും പലയിടത്തും മാറ്റമില്ല. പിന്നെ സിനിമ പ്രിയദർശന്റേതും നായകൻ മോഹൻലാലും, സിനിമ മലയാളവുമാകുമ്പോൾ ലോജിക്, ഹ്യൂമർ, കോപ്പിയടി, പ്രചോദനം എന്നിവയൊക്കുറിച്ചൊന്നും നമ്മൾ പറയാൻ പാടില്ലല്ലോ! അക്കാദമിയുടേ ചെയർമാനല്ലേ. പുള്ളിക്ക് എന്തുമാവാലോ, നമ്മൾ പ്രേക്ഷകരല്ലേ അതൊന്നും ചോദ്യം ചെയ്യാതെ കാശ് മുടക്കി കണ്ട് കയ്യടിക്കേണ്ടത്? അത് നമ്മുടേ ഉത്തരവാദിത്വമല്ലേ? മാത്രമല്ല, മലയാളികൾ 99% പേരും ഇംഗ്ലീഷ് സിനിമകൾ കാണാത്തവരും കാണാൻ സാധിക്കാത്തവരുമാകുമ്പോൾ ഇംഗ്ലീഷ് സിനിമകൾ ഇങ്ങോട്ട് പകർത്തി കാണിക്കുന്ന ഈ സാമൂഹ്യ സേവനത്തിനു നമ്മൾ ഇവരോട് വളരെയധികം കടപ്പെട്ടവർ കൂടീയല്ലേ ഹരീ?!

  ReplyDelete
 8. അതി മനോഹരമായ സിനിമ...
  ഈ സിനിമയിലൂടെ ലാലിനും പ്രിയനും ഒന്നോ അല്ലെങ്കില്‍ അതില്‍ കൂടുതലോ നാഷണല്‍ അവാര്‍ഡു പ്രതീക്ഷികാം....നല്ല കഥ, അഭിനയം...അഭിനയത്തിന്റെ കാര്യം പറയുകയേ വേണ്ട...എല്ലാവരും നിര്‍ബന്ധമായും കണ്ടിരിക്കേണ്ട പടം....ഇതില്‍ കൂടുതലൊന്നും എനിക്ക് പറയാനില്ല

  ReplyDelete
 9. പണ്ട് ആരാണ്ട് പറഞ്ഞ പോലെ ലോജിക്കുള്ള ബോറടിയെക്കാള്‍ എന്ത് കൊണ്ടും നല്ലത് ലോജിക്ക് ഇല്ലാത്ത കോമഡി ആണ് !! ഹരി അണ്ണന് എന്ത് ടൈപ്പ് കോമഡി ആണ് ഇഷ്ടം ....ബുദ്ധിപരമായ തമാശകള്‍ ആരിക്കും അല്ലെ ??അങ്ങനെ ഒന്ന് ഉണ്ടോ ?? റാഫി മെകാര്‍ടിനന്‍മാരുടെ ഒക്കെ പടം ദയവു ചെയ്തു ഹരി ചേട്ടന്‍ കാണരുത് ....അത് ഒക്കെ തലയില്‍ ആള്താമസം ഇല്ലാത്ത സാധാരണകാരായ ആളുകളെ മണ്ടന്മാര്‍ ആക്കി അവരുടെ സമയം കളയാന്‍ പടച്ചു വിടുന്ന സാധനങ്ങള്‍ ആന്നെന്നെ ....മേളില്‍ കൊടുത്ത ഇംഗ്ലീഷ് പടങ്ങള്‍ ഞാന്‍ കണ്ടിട്ടില്ല ...ഇനി ഇപോ ടോരെന്റ്റ്‌ല്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യണം.. ഇവിടെ ഉള്ളവനമാര്‍ ഇങ്ങനെ ചുരണ്ടുന്നത് കൊണ്ട് ഭാവിയില്‍ ഇംഗ്ലീഷ് പടത്തിന്റെ ഒരു നല്ല കളക്ഷന്‍ ഉണ്ടാക്കി എടുക്കാം

  ഇവിടുത്തെ റിവ്യു വായിച്ചു ഒത്തിരി പടങ്ങള്‍ കാണാതെ വിട്ടിട്ട് ഉണ്ട്.... കൂടുകാര്‍ ഒക്കെ പറഞ്ഞത് കണ്ടിരിക്കാം എന്നാണ് ...തമ്മില്‍ ഭേദം തൊമ്മന്‍ ...സൊ തല വെക്കാന്‍ തന്നെയാ തീരുമാനം

  ReplyDelete
 10. ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)

  മറ്റു സിനിമകളില്‍ നിന്നും 'പ്രചോദനം' ഉള്‍ക്കൊള്ളുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷെ, അങ്ങിനെ ചെയ്യുമ്പോള്‍ അത് വൃത്തിയായി ചെയ്യുവാനും യഥാര്‍ത്ഥ സൃഷ്ടി നടത്തിയവരെ മാനിച്ച് ചെയ്യുവാനും ശ്രമിക്കണമെന്നു മാത്രം. പിക്കാസോ പറഞ്ഞതു പോലെയാണ്‌ great artist ആയ പ്രിയദര്‍ശന്‍ പടം കക്കാനിറങ്ങുന്നത് എന്ന കണ്ടെത്തല്‍ രസകരമാണ്‌. (ചിത്രത്തില്‍ ഗീതയെ ഉദ്ധരിച്ചാണല്ലോ നായകന്‍ കക്കാനിറങ്ങുന്നത്. ചേര്‍ച്ചയുണ്ട്!) സംവിധായകന്റെ വിഡ്ഢിത്തങ്ങള്‍ ഉള്ള സിനിമകളാണ്‌ കോമഡി ജനുസ്സില്‍ പെടുന്നതെന്നു മനസിലാക്കുന്ന പ്രേക്ഷകരുള്ളപ്പോള്‍ പ്രിയദര്‍ശനെ മാത്രം കുറ്റം പറഞ്ഞിട്ടും കാര്യമില്ല.

  പിന്നെ, ലോജിക്കിന്റെ കാര്യം പറഞ്ഞത്; ചിരിപ്പിക്കുവാന്‍ കഥാപാത്രങ്ങളെക്കൊണ്ട് വിഡ്ഢിത്തം കാണിക്കുന്നതോ / പറയിക്കുന്നതോ അല്ല (ചിത്രത്തിലുള്ള അതൊക്കെയും പലപ്പോഴായി കണ്ടു മടുത്തതാണെന്നത് അവിടെ നില്‍ക്കട്ടെ!), മറിച്ച് പ്ലോട്ടില്‍ തന്നെയുള്ള വന്‍ മണ്ടത്തരങ്ങളാണ്‌. (അത്തരത്തിലൊരു സാമ്പിളാണ്‌ വാല്‍ക്കഷണത്തില്‍ എഴുതിയത്!) കോമഡി എന്ന പേരില്‍ അതൊക്കെ വെള്ളം തൊടാതെ വിഴുങ്ങേണ്ട ആവശ്യമൊന്നുമില്ലല്ലോ! ഇനി, ഇതാണ്‌ കോമഡി എന്ന ജനുസ്സിലെ ഉദാത്ത ചിത്രം എന്നാണെങ്കില്‍, 'പാച്ചുവും കോവാലനും' എന്ന ചിത്രവും ഇതിലപ്പുറം ഉദാത്തമായ കോമഡിയാണ്‌ എന്നു തന്നെ പറയാം! :)
  --

  ReplyDelete
 11. കഷ്ട്ടം ...
  ഈ പടം കാണാന്‍ പോയവരുടെ കാര്യം ആണ് പറഞ്ഞത് .

  ReplyDelete
 12. പ്രിയദര്‍ശനെ കുറ്റം പറയരുത് Nambiar castle നെ (നമ്പിയാര്‍ കാസില്‍ പോലും!) പോലെയുള്ളവന്മാര്‍ക്ക് ഇപ്പഴും വംശ നാശം നേരിട്ടിട്ടില്ല എന്നത് തന്നെയാണ് നല്ല മലയാള സിനിമയുടെ യഥാര്‍ത്ഥ പ്രതിസന്ധി.

  ReplyDelete
 13. haree sir,

  read your reply to comments. The thing is, people alwaqys find a movie similar to a priyadarshan movie from hollywood. There might be truth in it; in fact i agree there is..... but i like to say that all his creations are copied from "TOM & JERRY".

  btw, long time no see..... wassup?

  ReplyDelete
 14. Totally agree with you Haree... The movie does not give much laughter. Someone mentioned that comedies without logic are better than that with one. Yes, it might be when the Director intends to take it in that way (like The Mask, Scary Movie series, etc). here director is making repetition and mistakes and we finish the movie only in expectations. Truly disappointing. Also these kind of movies are pushing better movies like 'Beautiful' out of theaters.

  ReplyDelete
 15. വിദേശസിനിമകളിൽനിന്ന് കോപ്പിയടിക്കുന്നത് ഒരു മഹാപാതകമാണെന്ന് ഞാൻ പറയില്ല. അങ്ങനെ നോക്കിയാൽ ഹോളിവുഡ് സിനിമകളിലും അത്തരം കോപ്പിയടി ആരോപണങ്ങൾ ധാരാളം വന്നിട്ടുണ്ട്. ഇന്ത്യൻ സംവിധായകർ ചെയ്യുമ്പോൾ നാം അതിനെപറ്റി പെട്ടെന്ന് അറിയുന്നു എന്നു മാത്രം. ഹോളിവുഡിൽ നിന്ന് കോപ്പിയടിച്ച് നാഷണൽ അവാർഡ് വരെ വാങ്ങിയ വേന്ദ്രന്മാർ ഹിന്ദി ഇന്ത്യയിൽ ഉണ്ട്.
  പക്ഷെ എന്ത് കോപ്പിയായാലും അത് അല്പം പുതുമയുള്ള രീതിയിൽ അവതരിപ്പിച്ചാൽ നമുക്ക് അത് ആസ്വദിക്കാനാവും. നല്ല Situational Comedies നാം ഒരു ലോജിക്കും നോക്കാതെ എന്നും കയ്യടിച്ച് അംഗീകരിച്ചിട്ടുണ്ട്. പക്ഷെ പ്രിയദർശൻ തന്റെ കോമഡിചിത്രങ്ങൾ എന്നും ഒരേ അച്ചിൽതന്നെയാണ് വാർക്കാറുള്ളത്- പലപ്പോഴും ആവർത്തന വിരസതയുണ്ടാക്കുന്ന കഥാ സന്ദർഭങ്ങളും കഥാപാത്രങ്ങളും കാണികളെ കോമഡി എന്ന പേരിൽ ബോറടിപ്പിക്കുകയേ ഉള്ളൂ.

  (ഇപ്പോൾ UFO Projection ഒക്കെ വന്നതുകൊണ്ട് തീയേറ്ററുകാർക്ക് പടം വെട്ടിച്ചുരുക്കാനൊക്കെ പറ്റുമോ? ഒരു ഗാനം കാണാതെപോയതിനെപറ്റി ഹരി എഴുതിയിരിക്കുന്നത് വായിച്ചപ്പോൾ തോന്നിയ സംശയമാണ്.)

  ReplyDelete
 16. @ Sadiq M Koya,

  മനുഷ്യനെ ചിരിപ്പിച്ചു ചിരിപ്പിച്ചുകൊല്ലുമല്ലേ...കള്ളന്‍

  ReplyDelete
 17. ഇതുപോലുള്ള സിനിമ ക്ക് വേണ്ടി Beautiful പോലുള്ള നല്ല സിനിമകള്‍ തിയേറ്റര്‍ നിന്നും മാറ്റിയ തിയേറ്റര്‍ ഉടമകള്‍ ആണ് തെറ്റുകാര്‍ ... ഇനിയെന്ക്കിലും സൂപ്പര്‍ സ്റ്റാര്‍ ന്റെ പുറകെ പോകാതെ നല്ല സിനിമകളെ വിജയിപ്പിക്കു ...

  ReplyDelete
 18. Mohanlal, Mukesh, Priyan, MG Sreekutan and Lakshmi Rai... Kollam nalla cinema.
  ഈ സിനിമടെ അന്തര്‍ധാര മനസിലായെല്ലോ അല്ലേ

  ReplyDelete
 19. ഒരു നല്ല തമാശപ്പടം എന്നല്ലാതെ എനിക്കൊന്നും തോന്നുന്നില്ല. വിമര്‍ശിക്കാന്‍ മാത്രം കാമ്പുള്ള സിനിമ അല്ല. ഞാന്‍ കൊടുത്ത പണം എനിക്ക് മുതലായി.

  ReplyDelete
 20. Its easy to ridicule others... Eee theri ezhuthiya ethra kootharakal Priyadarshante Kanceevaram Theateril poyi kandittundu.. In his interviews he never claimed it as a Great film. In his words leave your logic at home go and watch the movie...So better rate it in that perspective

  ReplyDelete
 21. After reading this review I knew that this will be a good movie and it is. I pity you Mr. Haree.

  ReplyDelete
 22. കൊള്ളാം നല്ല റിവ്യൂ ഹരി .. ഒരു ലോജിക്കും ഇല്ലാത്ത കഥ വിരസമായെടുത്ത ഇത്തരം കൂതറ സിനിമകള്‍ കാണാന്‍ 'nambiar castle' പോലുള്ള വിഡ്ഢി പ്രേക്ഷകര്‍ ഉള്ളിടത്തോളം കാലം മലയാള സിനിമ രക്ഷ പെടാന്‍ പോകുന്നില്ല. പ്രിയദര്‍ശനെ മാത്രം കുറ്റം പറഞ്ഞിട്ടും കാര്യമില്ല. beautiful പോലുള്ള നല്ല സിനിമകള്‍ കാണാനുള്ള വിവരവും നിലവാരവും ഒന്നും ഇവട്ടകല്‍ക്കില്ല .

  ReplyDelete
 23. മാമുക്കോയയുടെ മാളികയുടെ പുറത്ത്‌ ഒരു ഇന്ത്യന്‍ മോഡല്‍ innovaയും ഒരു tata sumoയും കിടക്കുന്നത് ആരെങ്കിലും കണ്ടാരുന്നോ..?

  ReplyDelete