ഡോണ്‍ 2: തിരിച്ചുവരവിലും ഡോണിനു പിഴയ്ക്കുന്നില്ല!
ഹരീ, ചിത്രവിശേഷം

ആകെത്തുക : 6.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 4.00 / 10
: 7.00 / 10
: 7.00 / 10
: 3.00 / 05
: 3.00 / 05
: 7.00 / 10
: 7.00 / 10
: 3.00 / 05
: 3.00 / 05
Cast & Crew
Don 2
Don 2
Directed by
Farhan Akhtar
Produced by
Ritesh Sidhwani, Shahrukh Khan, Farhan Akhtar
Story, Screenplay / Dialogues by
Farhan Akhtar, Ameet Mehta, Amrish Shah / Farhan Akhtar
Starring
Shahrukh Khan, Priyanka Chopra, Boman Irani, Kunal Kapoor, Aly Khan, Om Puri, Nawab Shah, Lara Dutta, Sahil Shroff, Florian Lukas etc.
Cinematography (Camera) by
Jason West
Editing by
Anand Subaya
Production Design (Art) by
T.P. Abid
Sound Design by
Nakul Kamte
Music by
Shankar-Ehsaan-Loy
Lyrics by
Javed Akhtar
Make-Up by
Shabana Latif
Costumes by
Jaimal Odedra
Choreography by
Vaibhavi Merchant
Action (Stunts / Thrills) by
Action Concept
Banner
Reliance Entertainment, Excel Entertainment
ചിത്രത്തെ 'സ്റ്റൈലിഷാ'യി അവതരിപ്പിക്കുന്നതില്‍ ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച സാങ്കേതിക വിദഗ്ദ്ധര്‍ വിജയം കണ്ടു. ജേസണ്‍ വെസ്റ്റിന്റെ ഛായാഗ്രഹണം, ആനന്ദ് സുബയ്യയുടെ ചിത്രസന്നിവേശം, ടി.പി. അബിദിന്റെ കലാസംവിധാനം തുടങ്ങിയവയൊക്കെ പരസ്പര പൂരകങ്ങളായി വര്‍ത്തിച്ചിട്ടുണ്ട്. ശങ്കര്‍ - ഇഹ്സാന്‍ - ലോയി കൂട്ടുകെട്ടിലുള്ള പശ്ചാത്തലസംഗീതം ദൃശ്യങ്ങളെ, അവയുടെ ഭാവതലത്തില്‍ പൂര്‍ണതയിലെത്തിക്കുന്നു. ചമയം, വസ്ത്രാലങ്കാരം എന്നിവയില്‍ യഥാക്രമം ഷബാന ലത്തീഫ്, ജൈമല്‍ ഒഡേഡ്ര എന്നിവരും മികവു പുലര്‍ത്തുന്നു. ഒരു 3D ചിത്രമെന്ന നിലയില്‍ നോക്കിയാല്‍ കാര്യമായ സാങ്കേതികമികവൊന്നും ചിത്രത്തിനു പറയുവാനില്ല. ചുരുക്കം ചില ഇഫക്ടുകളിലും ചില ഗിമ്മിക്കുകളിലും മാത്രമായി 3D-യുടെ ഉപയോഗം ചുരുങ്ങുന്നു. 3D-യുടെ യഥാര്‍ത്ഥ സാധ്യതകള്‍ ഉപയോഗിക്കുവാന്‍ ഇനിയും ബോളിവുഡ് പഠിക്കേണ്ടിയിരിക്കുന്നു. ചിത്രത്തിന്റെ അവസാനഭാഗങ്ങള്‍ നടക്കുന്ന ഉള്ളറകളില്‍ 3D ഒരു പ്രത്യേക അനുഭവം തന്നെ നല്കേണ്ടിയിരുന്നു. പക്ഷെ, 2D-യില്‍ ലഭിക്കുമായിരുന്നതിന് ഉപരിയായി എന്തെങ്കിലും അവിടെയും നല്കുവാന് ചിത്രത്തിലെ 3D-യ്ക്ക് കഴിയുന്നില്ല എന്നതാണ് വാസ്തവം.
മികച്ച നൃത്തസംവിധാനവും, ഒന്നിനൊന്ന് വ്യത്യസ്തമായ ഗാനങ്ങളും 'ഡോണ്‍' ആദ്യ പതിപ്പിനു മിഴിവേകിയെങ്കില് രണ്ടാം പതിപ്പിലെത്തുമ്പോള്‍ ഗാനങ്ങള്‍ക്ക് കാര്യമായ പ്രാധാന്യം കൈവരുന്നില്ല. ആദ്യചിത്രത്തിലെ "ആജ് കി രാത്..." ഓര്‍മ്മപ്പെടുത്തുന്ന "സര ദില്‍ കോ താം ലോ..." എന്ന ഗാനം മാത്രമാണ് ചിത്രത്തില്‍ പ്രസക്തമായി വരുന്നത്. ജാവേദ് അക്തറിന്റെ വരികള്‍ക്ക് ശങ്കര്‍ - ഇഹ്സാന്‍ - ലോയി ഈണമിട്ടിരിക്കുന്നു. വൈഭവി മെര്‍ച്ചന്റ് ഒരുക്കിയിരിക്കുന്ന നൃത്തച്ചുവടുകളും ആദ്യത്തെ പതിപ്പിലെ നൃത്തരംഗങ്ങളെ അപേക്ഷിച്ച് കാര്യമായ മികവിലേക്ക് എത്തുന്നില്ലെന്നു കാണാം. ഒരുപക്ഷെ, മികച്ച ഗാനങ്ങളും അവയുടെ മികവുറ്റ ഗാനരംഗങ്ങളും പ്രതീക്ഷിച്ച് തിയേറ്ററിലെത്തുന്നവരെ ഇത് നിരാശപ്പെടുത്തിയേക്കാം.
ആക്ഷന്‍ രംഗങ്ങളില്‍, സംഘട്ടനങ്ങളുടെ വ്യത്യസ്തതയേക്കാള്‍ 'ഡോണ്‍ 2'-ല്‍ പ്രാധാന്യം ലഭിക്കുന്നത് അതിന്റെ ശൈലീകൃതമായ അവതരണത്തിനാണ്. ഷാരൂഖ് ഖാന്, പ്രിയങ്ക ചോപ്ര എന്നിവരുള്‍പ്പടെയുള്ള ചിത്രത്തിലെ അഭിനേതാക്കളെല്ലാവരും തന്നെ കൈയ്-മെയ് മറന്ന് ഈവക രംഗങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നതാണ് ഈ രംഗങ്ങളുടെ മികവുയര്‍ത്തുന്ന പ്രധാന ഘടകം. ഈ രീതിയിലൊക്കെ ആക്ഷന്‍ രംഗങ്ങള്‍ മികവു പുലര്‍ത്തുന്നുണ്ടെങ്കില്‍ തന്നെയും; 'മെട്രിക്സ്', 'മിഷന് ഇംപോസിബിള്‍' ഒക്കെ കണ്ടു കഴിഞ്ഞ പ്രേക്ഷകര്‍ക്കു മുന്‍പിലാണ് അവയിലൊക്കെ ഉള്ളതിന്റെയൊരു ചെറുപതിപ്പുമായി 'ഡോണ്‍ 2' എത്തുന്നത് എന്നു കൂടി ഓര്‍ക്കേണ്ടതുണ്ട്. ആഗോളതലത്തിലുള്ള പ്രേക്ഷകരെയാണ് ചിത്രം ഉന്നം വെയ്ക്കുന്നത് എന്നതു കൂടി ഇതിനോടൊപ്പം പരിഗണിക്കുമ്പോള്‍, ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ എത്രകണ്ട് മതിപ്പുളവാക്കും എന്ന് സംശയമുണ്ട്. ചിത്രത്തിലെ ഒരു പ്രധാന സംഘട്ടന - വെടിവെയ്പ് രംഗത്തിന് 'മെട്രിക്സി'ലെ പ്രശസ്തമായ 'ലോബി ഷൂട്ടൗട്ട്' രംഗത്തോട് വളരെയധികം സാദൃശ്യവുമുണ്ട്. ആക്ഷന്‍ കണ്‍സെപ്റ്റ് ടീമിനൊപ്പം, വിവിധ വിദേശ ചിത്രങ്ങള്‍ക്കു വേണ്ടി ആക്ഷന്‍ രംഗങ്ങളൊരുക്കിയ വോള്‍ഫ്ഗാങ്ങ് സ്റ്റെജ്മാനാണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത്.
ഡോണിന്റെ തുടക്ക ചിത്രം കണ്ടിട്ടുള്ളവര്‍ പ്രതീക്ഷിക്കുന്ന മികവിലേക്ക് എത്തുവാന്‍ 'ഡോണ്‍ 2'-ന് കഴിഞ്ഞിട്ടുണ്ട് എന്നു കരുതാം. ഡോണിന്റെ സാമ്രാജ്യത്തെ സൂചിപ്പിക്കുമാറ് വിവിധ രാജ്യങ്ങളിലായുള്ള ചിത്രീകരണവും ചിത്രത്തെ സവിശേഷമാക്കുന്നു. വിശ്വാസ്യയോഗ്യമായി അവിശ്വസനീയമായ കഥകള്‍ പറയുന്നതില്‍ ഹോളിവുഡിനോളം മികവിലേക്കെത്തുവാന് ബോളിവുഡിന് പലപ്പോഴും കഴിയാറില്ല. ഷാരൂഖ് ഖാന്റെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട 'റാ.വണ്‍' അതിന് ഏറ്റവും ഒടുവിലായി പറയാവുന്ന ഒരു ഉദാഹരണമാണ്. ഈയൊരു മേഖലയിലാണ് 'ഡോണ്‍ 2' കാര്യമായി മുന്നേറിയിരിക്കുന്നതെന്ന് കാണാം. തികച്ചും അയാഥാര്‍ത്ഥ്യമായ ഒട്ടേറെ കാര്യങ്ങള്‍ 'ഡോണ്‍ 2'-ലുണ്ട്. പക്ഷെ, അവയൊക്കെയും വിശ്വസനീയമായി അവതരിപ്പിക്കുന്നതില്‍ ഫര്ഹാന് അക്തര്‍ വിജയം കണ്ടു. ഷാരൂഖ് ഖാന്റെയും പ്രിയങ്കയുടെയും അഭിനയത്തോടൊപ്പം, ഫര്‍ഹാന്റെ സംവിധാനമികവു കൂടി ചേര്‍ന്ന് തികച്ചും 'സ്റ്റൈലിഷാ'യ ഒരു ചിത്രമായി ഡോണിന്റെ തിരിച്ചുവരവ് ചിത്രം മാറുന്നു. ഒരു വിനോദചിത്രമെന്ന നിലയില്‍ വിജയം നേടുവാന്‍ 'ഡോണ്‍ 2'-ന് കഴിയുമെന്നു തന്നെ അതിനാല്‍ കരുതാം.
ആലപ്പുഴയിലെ വീരയ്യയില്‍ നിന്നുമാണ് ചിത്രം കണ്ടത്. പരിതാപകരമായ പ്രൊജക്ഷനും ശബ്ദസംവിധാനവും തിയേറ്റര്‍ ചുറ്റുപാടുകളും അസുഖകരമായ സിനിമാനുഭവമാണ് നല്‍കിയതെന്നും പറയാതെവയ്യ. സാങ്കേതികമായി വളരെ മികവു പുലര്‍ത്തുന്ന ഇത്തരം ചിത്രങ്ങള്‍ പ്രദര്ശിപ്പിക്കുവാന് നല്കുമ്പോള് തിയേറ്ററുകള്‍ തിരഞ്ഞെടുക്കുന്നതിലും വിതരണക്കാര്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
ഫര്ഹാന് അക്തറിന്റെ സംവിധാനത്തില്‍ ഡോണായി ഷാരൂഖ് വീണ്ടും, കൂട്ടിന് റോമയായി പ്രിയങ്കയും! 'ഡോണ്‍ 2'-ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteHaree
@newnHaree
#DON2 is engaging, thrilling and entertaining. @iamsrk and @priyankachopra at their best! Coming soon: bit.ly/cv-reviews
9:30 PM - 23 Dec 11 via web
--
haree..oru cherya qstn; njan kanda padam thanne aano ningal kande?? the movie was boring...what was the chemistry b/w the lead acters. They don't even meet until the end?
ReplyDeleteThe answer is simple; just check the 'Critical reception' section of the movie in Wikipedia. The rating of various review sites varies from 4.00/5 to 1.50/5!
ReplyDelete--
come on Haree.. you have the right to like it and I have the right to hate it. But please don't quote all these critics. Compare their ratings for other movies, then you will understand. Atleast I know Nikhat Kazmi and his ratings in ToI.
ReplyDeleteMy questions still stands
1. Where was the chemistry? What was Priyanka's role? Did she even lift her finger to catch Don?
2. Is this the way an international assassin try to kill someone.
3. How easy it was to break into the world's most secure place?
4. And what was that luv an sacrifice crap when a full on climax fight is happening?
I am not quoting any of them. I just wanted to show there are people out there who liked it and who hated it! :) (Same applicable to other movies too; some may like a movie while some others hate it!)
ReplyDelete1. Compare the scenes with Roma & Arjun and Roma & Don. I do think the pair (Shahrukh & Priyanka) did it well.
2 / 3 / 4 - You mention about the plot, which me too feel weak!
--
Fair enough Haree :-). I was really disappointed by the movie. May be I was expecting a movie like MI or the Bourne series. Mind you, technically this movie was on par with them. But I thought it lacked the pace. They way Priyanka did the fight scenes, they should have let her do more action. She was really good.
ReplyDeleteHaree ... Good review ... i dont understand how did Priyanka chopra join interpol, that to as a lead officer ?
ReplyDeleteഷാരൂഖ് വളരെ സ്റ്റൈലിഷ് ആയിട്ടുണ്ട്.
ReplyDeleteരണ്ടാം പകുതി സംവിധായകന്റെ കയ്യിൽ നിന്നു പോയി എന്നാണു തോന്നിയതു. ഒപ്പം ആവർത്തന വിരസമായ രംഗങ്ങളും. ആദ്യപകുതിയിൽ തോന്നിയ ആകാംക്ഷ രണ്ടാം പകുതിയിൽ അത്രയ്ക്കങ്ങ് നിലനിർത്തിയതായും തോന്നിയില്ല.
എനിക്ക് റാ-വണ്ണിനേക്കാൾ ഇഷ്ടപ്പെട്ടു- എങ്കിലും ബോറായിട്ടാണ് തോന്നിയത്.
If you couldn't enjoy film due to the bad facilities in theaters , go watch it once more in a platinum theater .. because cinematography and sound effects also plays a vital role to make teh movie enjoyable.. you may increase the rating to at least 7
ReplyDelete