സ്നേഹവീട് (Review: Snehaveedu)

Published on: 10/01/2011 11:59:00 AM
Snehaveddu: A film directed by Sathyan Anthikkad starring Mohanlal, Sheela, Rahul Pillai etc. Film Review by Haree for Chithravishesham.
'ഇന്നത്തെ ചിന്താവിഷയ'ത്തിനു ശേഷം സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണ്‌ 'സ്നേഹവീട്'. നവാഗതനായ രാഹുല്‍ പിള്ളയും ഷീലയുമാണ്‌ മറ്റ് രണ്ട് പ്രധാന വേഷങ്ങളില്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നി‍ര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധായകന്‍ തന്നെ നിര്‍വ്വഹിച്ചിരിക്കുന്നു. ഒരേ മട്ടിലുള്ള ചിത്രങ്ങളിങ്ങനെ നല്‍കിക്കൊണ്ടിരിക്കുന്ന സത്യന്‍ അന്തിക്കാട് ഈ ചിത്രത്തിലും തന്റെ ശൈലി കൈവിടുന്നില്ല. ആവര്‍ത്തനച്ചുവയുണ്ടെങ്കിലും കണ്ടിരിക്കാം, മുഷിപ്പിക്കില്ല എന്നൊക്കെയുള്ള ചില മെച്ചങ്ങളുടെ പുറത്ത്; വെറുപ്പിക്കുന്ന സിനിമകള്‍ക്കിടയില്‍ വരുന്നൊരു ആശ്വാസമെന്ന ലേബലിലൊക്കെയാണ്‌ സത്യന്‍ ചിത്രങ്ങളൊക്കെയും ഇതുവരെ വിറ്റുപോയിക്കൊണ്ടിരുന്നത്. പക്ഷെ, ഇതേ റൂട്ടില്‍ ഇനിയും വണ്ടി വിട്ടുകൊണ്ടിരുന്നാല്‍ കയറുവാന്‍ ആളുണ്ടാവില്ല എന്ന് 'സ്നേഹവീട്' സ്റ്റാന്‍ഡില്‍ പിടിക്കുമ്പോഴെങ്കിലും സത്യന്‍ അന്തിക്കാടിന്‌ മനസിലാവുമെന്ന് കരുതാം.

ആകെത്തുക     : 3.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 1.50 / 10
: 2.00 / 10
: 3.50 / 10
: 3.50 / 05
: 1.50 / 05
സത്യന്‍ അന്തിക്കാടിന്റെ തന്നെ മോഹന്‍ലാല്‍ ചിത്രമായ 'രസതന്ത്രം' ഒന്നുടച്ചുവാര്‍ത്താല്‍ അത് 'സ്നേഹവീടാ'യി*. ദുരിതപൂര്‍ണമായ ഭൂതകാലത്തില്‍ നിന്നും കരകയറി അധ്വാനിച്ച് ജീവിക്കുന്ന നായകന്‍ തന്നെ രണ്ടു ചിത്രത്തിലും‍, 'രസതന്ത്ര'ത്തിലെ സ്നേഹനിധിയും ആത്മസുഹൃത്തുമായ അച്ഛനു പകരം ഇവിടെ അമ്മ, എവിടുന്നോ കയറിവന്ന് നായകന്‌ പ്രശ്നമായി തീരുന്ന പെണ്‍കുട്ടിയാണ്‌ ആദ്യ ചിത്രത്തിലെങ്കില്‍ 'സ്നേഹവീടി'ലെത്തുമ്പോള്‍ അതൊരു ആണ്‍കുട്ടി, നായകന്റെ അയല്‍പക്ക സുഹൃദ് ബന്ധങ്ങളൊക്കെ മേമ്പൊടിക്ക് രണ്ടിലും ഏകദേശം ഒരേ മട്ടില്‍ - ചേരുവയില്‍ ഇത്രയുമൊക്കെ മാറ്റങ്ങളേ രണ്ടു ചിത്രങ്ങളും തമ്മിലുള്ളൂ! മോഹന്‍ലാലിന്റെ മുന്‍കാല ചിത്രങ്ങളോട് ബന്ധപ്പെടുത്തിയുള്ള ചില സംഭാഷണ ശകലങ്ങളും, സാന്ദര്‍ഭികമായി വരുന്ന ചില രംഗങ്ങളും ചിരിപ്പിക്കും എന്നതൊഴിച്ചാല്‍ ചിത്രത്തിന്റെ തിരക്കഥ തീര്‍ത്തും ശുഷ്‍കം. ആ ഒരു കുറവ് സംവിധാനത്തിലൂടെ മറികടക്കുവാന്‍ സത്യന്‌ കഴിയുന്നുണ്ടോ? അതുമില്ല!
* സ്നേഹവീട് - എന്തൊരു നല്ല ബോറന്‍ പേര്‌. ആരാണോ ഈ ചിത്രത്തിന്‌ ഈ പേരിട്ടത്!

Cast & Crew
Snehaveedu

Directed by
Sathyan Anthikkad

Produced by
Antony Perumbavoor

Story, Screenplay, Dialogues by
Sathyan Anthikkad

Starring
Mohanlal, Sheela, Rahul Pillai, Padmapriya, Innocent, Biju Menon, Lena, Mallika, KPAC Lalitha, Mamukkoya, Chembil Ashokan, Sasi Kalinga, Urmila Unni etc.

Cinematography (Camera) by
Venu

Editing by
K. Rajagopal

Production Design (Art) by
Joseph Nellickal

Music by
Ilaiyaraaja

Lyrics by
Rafeeq Ahmed

Effects by
Arun Seenu

Make-Up by
Pandyan

Costumes by
S.B. Satheesan

Choreography by
Brinda

Action (Stunts / Thrills) by
Mafia Sasi

Banner
Aashirvad Cinemas

അഭിനേതാക്കള്‍ ഓരോരുത്തരേയും ഒറ്റയ്‍ക്കൊറ്റയ്ക്ക് എടുത്തു നോക്കിയാല്‍ ആരും മോശമായെന്നു തോന്നില്ല, പക്ഷെ കഥാപാത്രങ്ങള്‍ തമ്മിലുള്ള ഒത്തിണക്കം നന്നേ കുറവ്. അമ്മയോടുള്ള ആഴത്തിലുള്ള ആത്മബന്ധം, മകനെന്നു പറഞ്ഞു വരുന്നവനോടുള്ള ദേഷ്യം, തന്നെ സംശയദൃഷ്ടിയോടെ നോക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളോടുമുള്ള പിണക്കം; ഈ ഭാവങ്ങളൊക്കെ ചേരുന്നൊരു കഥാപാത്രമാണ്‌ ചിത്രത്തിലെ നായകനായ അജയന്‍. പക്ഷെ, മോഹന്‍‍ലാല്‍ ഇതില്‍ ഈ കഥാപാത്രത്തെ അവതരിപ്പിച്ചു വന്നപ്പോള്‍ ഇവയ്‍ക്കൊക്കെയും സ്വാഭാവികത അന്യമായി. പരകായ പ്രവേശം എന്നോ മറ്റോ വിശേഷിപ്പിക്കാവുന്ന അനായാസതയോടെ കഥാപാത്രമായി മാറുവാന്‍ കഴിവുള്ള, നാം കണ്ടു ശീലിച്ച മോഹന്‍ലാലിന്റെ നിഴല്‍ മാത്രമാണ്‌ ഈ ചിത്രത്തില്‍ കാണുവാനുള്ളത്! ഷീല തന്റെ സ്ഥിരം നാടകശൈലി ഇവിടെയും തുടര്‍ന്നപ്പോള്‍ പത്മപ്രിയയും കഥാപാത്രമായി മാറുന്നതില്‍ പരാജയമായി. ഒരു തുടക്കക്കാരന്‌ എടുത്താല്‍ പൊങ്ങാത്തൊരു വേഷമെന്നു തോന്നി ചിത്രത്തിലെ കാര്‍ത്തിക് എന്ന കഥാപാത്രം. രാഹുല്‍ പിള്ള അത് തന്റെ പ്രകടനത്തിലൂടെ തെളിയിക്കുകയും ചെയ്തു. സഹവേഷങ്ങളിലെത്തിയ ബിജു മേനോന്‍, ലെന, ഇന്നസെന്റ്, KPAC ലളിത, മാമുക്കോയ, ചേമ്പില്‍ അശോകന്‍, ശശി കലിംഗ തുടങ്ങിയവരൊക്കെ തങ്ങളുടെ സ്ഥിരം കെട്ടിലും മട്ടിലും ചിത്രത്തിലുണ്ട്.

പാലക്കാടിന്റെ സൗന്ദര്യം വേണുവിന്റെ ക്യാമറയിലൂടെ വരുമ്പോള്‍ ചില നല്ല ഫ്രയിമുകള്‍ കാഴ്ചയ്‍ക്ക് വിരുന്നായി മാറുന്നു. സമയം തികയ്‍ക്കുക എന്നൊരു ലക്ഷ്യം ഉള്ളതുകൊണ്ടാവാം, വെറുതേ കാര്യമൊന്നുമില്ലാത്ത ഫ്രയിമുകളൊക്കെ കെ. രാജഗോപാലിന്റെ ചിത്രസന്നിവേശത്തിനു ശേഷവും ചിത്രത്തില്‍ അവശേഷിക്കുന്നുണ്ട്. ജോസഫ് നെല്ലിക്കലിന്റെ കലാസംവിധാനവും കൂട്ടത്തില്‍ എസ്.ബി. സതീശന്റെ വസ്ത്രാലങ്കാരം, പാണ്ഡ്യന്റെ ചമയം എന്നിവയും സാങ്കേതികവിഭാഗത്തില്‍ മികവു കൈവരിക്കുന്ന മേഖലകളാണ്‌. റഫീഖ് അഹമ്മദ് എഴുതി ഇളയരാജ ഈണമിട്ട ഗാനങ്ങളൊന്നു പോലുമില്ല മനസില്‍ തങ്ങുന്നതായി. ഹരിഹരന്‍ പാടുന്ന "അമൃതമായ്... അഭയമായ്..." എന്ന ഗാനത്തിനൊന്നും ആ സന്ദര്‍ഭം ആവശ്യപ്പെടുന്ന ശക്തിയോ മികവോ ഉണ്ടെന്നു പറയുവാനില്ല. വരികളിലാവട്ടെ തികഞ്ഞ കൃത്രിമത്വം മുഴച്ചു നില്‍ക്കുകയും ചെയ്യുന്നു. ശ്രെയ ഗോശാലിന്റെ ശബ്ദത്തിലായിട്ടു പോലും, "ആവണിത്തുമ്പീ! താമരത്തുമ്പീ!" എന്ന ഗാനവും ചിത്രത്തില്‍ ശ്രദ്ധ നേടുവാനാവാതെ പോവുന്നു.

ചിത്രമൊരു സ്നേഹവിരുന്നാണെന്നാണ്‌ വെപ്പ് - പക്ഷെ, സംവിധായകനെന്ന നിലയില്‍ സത്യന്‍ അന്തിക്കാടിനോടും നടനെന്ന നിലയില്‍ മോഹന്‍ലാലിനോടും കാണികള്‍ക്ക് ഇപ്പോഴുള്ള സ്നേഹം കളയാമെന്നല്ലാതെ ഈ 'സ്നേഹവീട്ടി'ല്‍ ആളെക്കയറ്റിയിട്ട് കാര്യമുണ്ടെന്നു തോന്നുന്നില്ല. ഇവരിരുവരോടും ഉള്ള സ്നേഹമൊക്കെ അതേ പടി ഇരിക്കണം എന്നുള്ളവര്‍ ഈ വിരുന്നുണ്ണുവാന്‍ പോവാതിരിക്കുകയാണ്‌ ഭംഗി. അങ്ങിനെയല്ലാത്തവര്‍ക്ക് പോവാം, വിരുന്ന് കിട്ടിയില്ലെങ്കിലും ശേഷമുള്ള ഉറക്കമെങ്കിലും കിട്ടാതിരിക്കില്ല!

മോഹന്‍ലാലിന്റെ മുന്നൂറാം ചിത്രമെന്ന് 'പ്രണയ'ത്തിന്റെ പരസ്യത്തില്‍ കണ്ടിരുന്നു. ഈ ചിത്രത്തിന്റെ പരസ്യവും പറയുന്നത് അതു തന്നെ! സിനിമാ നടന്മാരുടെ പ്രായം മാത്രമല്ല, അവരഭിനയിക്കുന്ന ചിത്രങ്ങളുടെ എണ്ണവും കൂടാതിരിക്കുമോ ആവോ! ഏതായാലും വിക്കിയിലെ മോഹന്‍ലാല്‍ ചിത്രങ്ങളുടെ പട്ടിക നോക്കിയാല്‍ ഈ രണ്ട് ചിത്രവുമല്ല മുന്നൂറാമത്തേത് എന്നും പറയേണ്ടി വരും! ഇനിയിപ്പോ അന്യഭാഷ കൂട്ടാതെ, റിലീസ് ചെയ്തവ മാത്രമെടുത്ത്, ഇങ്ങിനെയൊക്കെ ഒപ്പിച്ച് പറയുമ്പോഴാണോ മുന്നൂറാവുക എന്നുമറിയില്ല!

18 comments :

 1. സത്യന്‍ അന്തിക്കാട് - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ വീണ്ടുമൊരു ചിത്രം കൂടി; 'സ്നേഹവീടി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.

  @newnHaree
  Haree
  #Snehaveedu: The film is again in the same route. But this time, it fails to reach it's destination as well! bit.ly/cv-reviews
  2 hours ago via web
  --

  ReplyDelete
 2. Haree - I agree with one point. Sathyan Anthikkad is loosing his "unique touch" and delivering only poor repeats of his glorious years.

  ReplyDelete
 3. നിങ്ങള്‍ എങ്ങിനെ ജീവിക്കണം എന്ന ഉപദേശങ്ങള്‍ ഒന്നും 'ലാലേട്ടന്‍ ' വഴി അന്തിക്കാടദ്ദേഹം ഫീകരന്‍ ഡയലോഗ് വഴി തരുന്നില്ലേ?

  ReplyDelete
 4. katha thirakatha sambashanam antony perumbavoor aano? puthia kandu piditham aanallo

  ReplyDelete
 5. ഇളയരാജയുടെ ആവര്‍ത്തന വിരസ്സതയുള്ള പാട്ടുകള്‍ കേള്‍ക്കാന്‍ മേലാത്തത് കൊണ്ട് സി ഡി ഇറങ്ങുമ്പോഴേ ഇപ്പോള്‍ സത്യന്‍ അന്തിക്കാടിന്റെ പടങ്ങള്‍ കാണാറുള്ളൂ.സി ഡി ആകുമ്പോള്‍ പാട്ട് ഓടിച്ചു വിടാമല്ലോ.
  സ്നേഹപൂര്‍വ്വം
  പഞ്ചാരക്കുട്ടന്‍

  ReplyDelete
 6. appo athum scrap aayi poyi lle! :)

  ---

  "Story, Screenplay, Dialogues by Antony Perumbavoor"

  ReplyDelete
 7. Oops! Sorry for the error. Corrected now. Thank you for pointing out the error. :)
  Story, Screenplay, Dialogues by
  Sathyan Anthikkad

  ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
  --

  ReplyDelete
 8. റിവ്യൂ നന്നായിട്ടുണ്ട്.

  (കഥ തിരക്കഥ സംഭാഷണം ആദ്യമെഴുതിയത് ശരിയായിരുന്നു എന്നു തോന്നുന്നു) ;) :) :)

  ReplyDelete
 9. അപ്പോൾ സ്നേഹവീടിന്റെ രസതന്ത്രം മനസ്സിലായി..!

  ReplyDelete
 10. ഒരേ യാത്രക്കാരെയും കൊണ്ട് സ്ഥിരം ഒരേ റൂട്ടില്‍ ഓടുന്ന ബസ്സാണ് ഇപ്പോള്‍ സത്യന്റെ സിനിമ, ആ യാത്രക്കിടയില്‍ അല്ല്പം നാടന്‍ കാഴ്ചകള്‍ കാണാം എന്നല്ലാതെ വേറെ പ്രത്യേകതയൊന്നുമില്ല, പക്ഷെ, ഇതേ റൂട്ടില്‍ ഇനിയും വണ്ടി വിട്ടുകൊണ്ടിരുന്നാല്‍ കയറുവാന്‍ ആളുണ്ടാവില്ല എന്ന് 'സ്നേഹവീട്' സ്റ്റാന്‍ഡില്‍ പിടിക്കുമ്പോഴെങ്കിലും സത്യന്‍ അന്തിക്കാടിന്‌ മനസിലാവുമെന്ന് കരുതാം

  ReplyDelete
 11. സത്യന്റെ ഈയിടെ ഉള്ള ചിത്രങ്ങളിലെല്ലാം ഒരു ഹിന്ദു നായകന്‍ ഉണ്ടെങ്കില്‍ അതോടൊപ്പം ഒരു മുസ്ലിം കുടുംബവും ഒരു ക്രിസ്ത്യന്‍ കുടുംബവും ഉണ്ടാവും. ഇവിടെയും അങ്ങനെ തന്നെ ആണോ?

  ReplyDelete
 12. doctor love enna cinemakku thangal nalkiya mark 5.5, sneha videenu nalkiyathu 3. oru sadharana prekshakanenna nilayil chinthikumbol enthu kondum dr.lovinekkal mukalil thanneyanu sneha veedu. mun dharanoyodu koodi enthinu anthikjadinte chitrathre sameepikunnu?doctor love enna cinemakku thangal nalkiya mark 5.5, sneha videenu nalkiyathu 3. oru sadharana prekshakanenna nilayil chinthikumbol enthu kondum dr.lovinekkal mukalil thanneyanu sneha veedu. mun dharanoyodu koodi enthinu anthikjadinte chitrathre sameepikunnu?

  ReplyDelete
 13. Thanks for this review haree. i just saved £30. we were about to go this weekend. I trust this review just like previous ones..

  ReplyDelete
 14. സത്യന്‍ അന്തിയെ ഒക്കെ മലയാളത്തിന്റെ ബ്രാന്റ് അമ്പാസിഡറായി കൊണ്ട് നടക്കുന്ന മലയാളിയുടെ ഓരോ ഗതികേടുകള്‍!!!!

  ReplyDelete
 15. Can see the writer had fun while writing this review and it’s clearly proves it’s just one-sided opinion, whatever the reason might be. I do agree that film is not a master piece but was wondering was this the deserving review for a simple non-harming film, where you can see some real life and genuine humor which is very rare in Malayalam cinema these days.

  Please do understand that it’s very tough to tell a simple story than saying a big drama or making so called double meaning comic scenes. And for no doubt this was a wonderful package of Mohanlal’s acting skills nothing less to what he did in Pranayam. A good performance is not just doing a serious role, but how to react in a very natural scene in an interesting way making applause in the theater. Failing to notice this or purposefully avoiding it shows the lack of skill to review a film. This film is filled with many of such scenes and there were applauses for all that scenes in theatre, should also be there in the show the reviewer was in.

  Just concluding with the effect of reviews you just add in webpages. Most of the people read this, search for pirated torrent sites, so it won't affect the film but for others who just judge the film with this review - "You may think differently if you watch this film than just agreeing to a person who has just got his own interests".

  ReplyDelete
 16. ജോൺസൺ മാഷുമായി വേർപിരിഞ്ഞതിനും സ്വയം സ്ക്രിപ്റ്റെഴുതാൻ തുടങ്ങിയതിനും ശേഷം സത്യൻ ചിത്രങ്ങളുടെ ആ പഴയ സ്റ്റാൻഡേർഡ് നഷ്ടപ്പെട്ടു.
  കഥ തുടരുമ്പോൾ മാത്രം ഒരു നല്ല ചിത്രം ആയിരുന്നു എന്നാണ് തോന്നിയത്.
  രസതന്ത്രം ഒരു തട്ടിക്കൂട്ട് പടമായിരുന്നു. അതു തന്നെയാൺ ട്രെയിലർ കണ്ടപ്പോൾ സ്നേഹവീടിൽ നിന്നും പ്രതീക്ഷിച്ചതും.

  ReplyDelete
 17. ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)

  എന്തെഴുതിയാലും അത് ആസ്വദിച്ച് എഴുതുവാനും അതില്‍ സന്തോഷം കണ്ടെത്തുവാനും ശ്രമിക്കാറുണ്ട്. ഇവിടെയും അങ്ങിനെ തന്നെ, പക്ഷെ കാര്യമായ സന്തോഷമൊന്നും ഇതെഴുതുന്നതില്‍ ഉണ്ടായില്ല എന്നതാണ്‌ സത്യം. സിനിമയെന്നതുപോലെ എഴുത്തും മുഷിപ്പനായിരുന്നു! :)

  പിന്നെ, മോഹന്‍ലാല്‍ ഒരു ഗംഭീര വേഷം ചെയ്തില്ല എന്നതല്ല, സ്വാഭാവികതയോ അനായാസതയോ അജയന്‍ എന്ന വേഷത്തിന്‌ ഉണ്ടായിരുന്നില്ല എന്നാണ്‌ വിശേഷത്തില്‍ പറഞ്ഞതെന്ന് കാണുമല്ലോ. ഇവയുടെ ഇല്ലായ്മയായിരുന്നു ശ്രദ്ധിച്ചതും. ഇതാണ്‌ മോഹന്‍ലാലിന്റെ മികച്ച അഭിനയം എന്നാണെങ്കില്‍, തീര്‍ത്തും വിയോജിക്കുന്നു.
  --

  ReplyDelete
 18. Not questioning the taste of reviewer here. Just saw the review points given to "Dr.Love" and it clearly shows his sense and standard. Keep enjoying what you write.

  ReplyDelete